തിരുവാണിയൂർ ഗ്രാമപഞ്ചായത്തിൽ പ്ലാസ്റ്റിക്കിന് ഗുഡ് ബൈകൊച്ചി: സമൂഹത്തിന് ഏറെ വിപത്തായ പ്ലാസ്റ്റിക്ക് കിറ്റുകളോട് തിരുവാണിയൂർ ഗ്രാമപഞ്ചായത്ത് ഗുഡ് ബൈ പറയുന്നു. അതിനുള്ള തയ്യാറെടുപ്പുകൾ പഞ്ചായത്ത് തലത്തിൽ സജീവമായിക്കൊണ്ടിരിക്കുകയാണ്. ഇതിന്റെ ഭാഗമായി പാഴ് വസ്തുവായി വീടുകളിലും റോഡുകളിലും പൊതുസ്ഥലങ്ങളിലും വലിച്ചെറിയപ്പെടുന്ന പ്ലാസ്റ്റിക് കിറ്റുകൾ പഞ്ചായത്തിൽ നിന്നും നീക്കം ചെയ്യുക എന്ന ലക്ഷ്യത്തോടെ പ്ലാസ്റ്റിക് കളക്ഷൻ സെന്റർ പഞ്ചായത്തിനു കീഴിൽ ആരംഭിച്ചിരിക്കുന്നത്. പഞ്ചായത്ത് പ്രസിഡന്റ് അഡ്വ കെ സി പൗലോസ് കളക്ഷൻ സെന്റെർ ഉദ്ഘാടനം ചെയ്തു. ഹരിത കേരളം മിഷൻ ഭാഗമായിട്ടാണ് പദ്ധതി പഞ്ചായത്തിനു കീഴിൽ നടപ്പിലാക്കിയിരിക്കുന്നത്. കുടുംബശ്രീയുടെയും മറ്റ് സന്നദ്ധ സംഘടനകളുടെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. 

കുടുംബശ്രീ പ്രവർത്തകരുടെ നേതൃത്വത്തിൽ എല്ലാ ദിവസവും രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണിവരെ ഉപയോഗ ശൂന്യമായ പ്ലാസ്റ്റിക്കുകൾ ശേഖരിക്കും. വൃത്തിയാക്കിയ ബ്ലാസ്റ്ററുകളാണ് ശേഖരിക്കുന്നത്. പഞ്ചായത്തിനു കീഴിലെ 16 വാർഡുകളിലും വീടുകളിൽ നേരിട്ടെത്തി കുടുംബശ്രീ പ്രവർത്തകർ പ്ലാസ്റ്റിക്കുകൾ ശേഖരിക്കും. പദ്ധതിയുടെ അടുത്ത ഘട്ടത്തിൽ വാർഡ് അടിസ്ഥാനത്തിലും പ്ലാസ്റ്റിക് സംഭരണകേന്ദ്രം ആരംഭിക്കുമെന്നും പഞ്ചായത്ത് പ്രസിഡണ്ട് കെ സി പൗലോസ് പറഞ്ഞു.

തിരുവാണിയൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കൊച്ചുറാണി വർഗ്ഗീസ്, പഞ്ചായത്ത് സെക്രട്ടറി കെ ടി സന്തോഷ്, വികസനകാര്യ സ്റ്റാൻഡിന് കമ്മറ്റി ചെയർമാൻ ഐ വി ഷാജി, അസിസ്റ്റന്റ് സെക്രട്ടറി പി എസ് റാഫേൽ തുടങ്ങിയവർ പങ്കെടുത്തു.

ഫോട്ടോ ക്യാപ്ക്ഷൻ: തിരുവാണിയൂർ പഞ്ചായത്തിൽ ആരംഭിച്ച പ്ലാസ്റ്റിക് സംവരണ കേന്ദ്രം പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ  കെ സി പൗലോസ് ഉദ്ഘാടനം ചെയ്യുന്നു. 

0 Response to "തിരുവാണിയൂർ ഗ്രാമപഞ്ചായത്തിൽ പ്ലാസ്റ്റിക്കിന് ഗുഡ് ബൈ "

Post a Comment

നമ്മുടെ ബൂലോകത്തില്‍ ലേഖനങ്ങള്‍ എഴുതുന്നവര്‍ വായനക്കാരുടെ അഭിപ്രായങ്ങള്‍ ആഗ്രഹിക്കുന്നു. നിങ്ങളുടെ അഭിപ്രായങ്ങള്‍ മടിക്കാതെ കമന്റ് ചെയ്യൂ.....

Popular Posts