വിശ്വ രൂപം 2 കൊച്ചി ലോഞ്ച്

കൊച്ചി :  2013  ൽ  പുറത്തിറങ്ങിയ വിശ്വരൂപം സിനിമയുടെ രണ്ടാം പതിപ്പ്  ആഗസ്ത് പത്തിന് കേരളത്തിൽ റിലീസ് ചെയ്യും.  നാല് വർഷം  മുൻപ്  സിനിമയുടെ 90 ശതമാനവും പൂർത്തീകരിച്ചിരുന്നങ്കിലും  ചില പ്രതി സന്ധികളെ ത്തുടർന്ന് റിലീസ് വൈകുകയായിരുന്നു. സെൻസർ ബോർഡിന്റെ നിർദ്ദേശ പ്രകാരം 17  രംഗങ്ങൾ  സിനിമയിൽ നിന്നും വെട്ടി മാറ്റി എന്നറിയുന്നു.


COURTESY - METRO VARTHA NEWS : 

രാജ്യത്ത് അസഹിഷ്ണുത വളരുന്നു: കമൽ ഹാസൻ

Published:03 August 2018

# സിറിൾ ലൂക്കോസ്

രാജ്യത്തെ തന്നെ ഏറ്റവും മികച്ച ചിത്രങ്ങള്‍ ഉണ്ടാകുന്നത് കേരളത്തിലാണ്. കേരളത്തിലെത്തുന്നത് തനിക്ക് തന്‍റെ വീട്ടില്‍ വരുന്നതിനു തുല്യമാണെന്ന് കമല്‍ഹാസന്‍ വ്യക്തമാക്കി. ഇടയ്ക്ക് രാഷ്‌ട്രീയവും പറഞ്ഞ കമൽ‌  ഇംഗ്ലീഷിലും മലയാളത്തിലുമാണ് സംസാരിച്ചത്
കൊച്ചി: രാജ്യത്ത് അസഹിഷ്ണുത വളരുകയാണെന്ന് നടൻ കമലഹാസൻ. സാക്ഷരതയിൽ മുന്നിലുള്ള കേരളം പോലുള്ളസംസ്ഥാനമാണ് ഈ സാഹചര്യത്തെ ചോദ്യം ചെയ്യാൻ മുന്നിട്ടിറങ്ങേണ്ടത്. രാജ്യത്തു ചോദ്യങ്ങൾ ചോദിക്കാൻ പാടില്ലെന്നതാണു സ്ഥിതി. ഹേ റാമും നിർമാല്യവും പോലെയുളള സിനിമകൾ ഇന്ന് ചെയ്യാൻ കഴിയുമോയെന്നു സംശയമുണ്ട്.
കോൺഗ്രസ് മറ്റു പാർട്ടികളും നേതൃത്വം നൽകുന്ന വിശാല മുന്നണിയുമായി സഹകരിക്കുമോയെന്ന ചോദ്യത്തിനു തങ്ങളുടെ ആശയങ്ങളുമായി യോജിക്കുന്ന പാർട്ടികളോടു സഹകരിക്കുമെന്നു കമൽ വ്യക്തമാക്കി. എന്നാൽ തമിഴ്നാടിന്‍റെ പുരോഗതിയാണു പ്രാഥമിക ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തെ തന്നെ ഏറ്റവും മികച്ച ചിത്രങ്ങള്‍ ഉണ്ടാകുന്നത് കേരളത്തിലാണ്. കേരളത്തിലെത്തുന്നത് തനിക്ക് തന്‍റെ വീട്ടില്‍ വരുന്നതിനു തുല്യമാണെന്ന് കമല്‍ഹാസന്‍. റാം ഗ്രൂപ്പ് കേരളത്തിലെത്തിക്കുന്ന വിശ്വരൂപം 2ന്‍റെ ലോഞ്ചിങ് ചടങ്ങിലേക്കാണ് സിനിമയിലെ അണിയറ പ്രവര്‍ത്തകര്‍ എത്തിയത്. രാവിലെ 10.30നാണ് തുടങ്ങേണ്ട പരിപാടി ഏറെ വൈകി 11.45 നോടെയാണ് തുടങ്ങാനായത്. നാദിര്‍ഷ, ജോഷി, പ്രിയ വാര്യര്‍, അതിഥി രവി തുടങ്ങി മലയാള സിനിമയിലെ ഒരുപിടി പ്രമുഖരും വേദി അലങ്കരിക്കാന്‍ എത്തിയിരുന്നു. 2013ല്‍ പുറത്തിറങ്ങിയ വിശ്വരൂപം സിനിമയുടെ തുടര്‍ച്ചയാണ് വിശ്വരൂപം 2.
രണ്ടാം ഭാഗം ആദ്യത്തേതിലും ഗംഭീരമാകുമെന്ന ആത്മവിശ്വാസം കമലഹാസന്‍ പങ്കുവച്ചു. ഒരു പ്രേക്ഷകനെന്ന നിലയില്‍ ആരും ഇഷ്ടപ്പെടുന്ന സിനിമയാണ് വിശ്വരൂപം 2. ചിത്രത്തിന്റെ ഷൂട്ടിങ് നാല് വര്‍ഷം മുന്‍പ് 98 ശതമാനവും പൂര്‍ത്തിയാക്കിയതാണ്. എന്നാല്‍ ചില രാഷ്ട്രീയ കാരണങ്ങളാല്‍ പിന്നീട് നീണ്ടുവെന്നും കമല്‍ പറഞ്ഞു. കേരളത്തില്‍ നിന്നുള്ള ചിത്രത്തിന്റെ അഭിപ്രായങ്ങള്‍ക്കായി കാത്തിരിക്കുകയാണ് താന്‍.
 
ഒരു സ്‌പൈ ത്രില്ലറാണ് വിശ്വരൂപം 2. കമലഹാസന്‍ തന്നെ തിരക്കഥയും സംഭാഷണവും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രത്തില്‍ ആന്‍ഡ്രിയ, പൂജകൂമാര്‍ എന്നിവര്‍ നായികാ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. രാഹുല്‍ ബോസ്, ശേഖര്‍ കപൂര്‍, നാസര്‍ വാഹിദ് റഹ്മാന്‍, ജയദീപ് അലവട്ട്, ആനന്ദ് മഹാദേവന്‍, യൂസഫ് ഹുസൈന്‍, രാജേന്ദ്ര ഗുപ്ത തുടങ്ങിയവരാണ് പ്രധാന വേഷത്തില്‍ എത്തുന്നത്. ചിത്രം ഓഗസ്റ്റ് 10ന് കേരളത്തില്‍ റിലീസ് ചെയ്യും. ഷാംദ്, സാനു വര്‍ഗീസ് എന്നിവരാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. മഹേഷ് നാരായണനാണ് എഡിറ്റിങ്. സംഗീതം ഗിബ്രാന്‍. കമലഹാസനൊപ്പം അസ്‌കര്‍ പ്രൊഡക്ഷന്‍സാണ് നിര്‍മാണം. 

0 Response to "വിശ്വ രൂപം 2 കൊച്ചി ലോഞ്ച് "

Post a Comment

നമ്മുടെ ബൂലോകത്തില്‍ ലേഖനങ്ങള്‍ എഴുതുന്നവര്‍ വായനക്കാരുടെ അഭിപ്രായങ്ങള്‍ ആഗ്രഹിക്കുന്നു. നിങ്ങളുടെ അഭിപ്രായങ്ങള്‍ മടിക്കാതെ കമന്റ് ചെയ്യൂ.....

Popular Posts