ഇടുക്കി അണക്കെട്ട് : മാറ്റിപ്പാര്‍പ്പിക്കല്‍ ഉള്‍പ്പെടെയുള്ള ത്വരിത നടപടികള്‍ അവലോകനം ചെയ്യുകയും മുന്നൊരുക്കങ്ങൾ ശക്തമാക്കുകയും ചെയ്തു

ഇടുക്കി അണക്കെട്ട് : മാറ്റിപ്പാര്‍പ്പിക്കല്‍ ഉള്‍പ്പെടെയുള്ള ത്വരിത നടപടികള്‍ അവലോകനം ചെയ്യുകയും മുന്നൊരുക്കങ്ങൾ ശക്തമാക്കുകയും ചെയ്തുടുക്കി ഡാം തുറക്കേണ്ട സാഹചര്യമുണ്ടായാല്‍ ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കുന്നത് സംബന്ധിച്ച് പഞ്ചായത്ത് തലത്തില്‍ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും നേതൃത്വത്തില്‍ നടത്തിയ സര്‍വെയുടെ റിപ്പോര്‍ട്ട് കളക്ട്രേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ അവലോകനം ചെയ്തു. ഡാമിലെ വെള്ളം തുറന്നുവിടേണ്ടിവരുന്ന ഘട്ടത്തില്‍ നാലുപഞ്ചായത്തുകളിലായി വീടുകളും സ്ഥാപനങ്ങളും ഉള്‍പ്പെടെ 200 കെട്ടിടങ്ങളെയാണ് ബാധിക്കുകയെന്ന് ജില്ലാ കളക്ടര്‍ ജീവന്‍ ബാബൂ.കെ വ്യക്തമാക്കി. വെള്ളം തുറന്നു വിടുന്ന ഘട്ടത്തില്‍ പുഴയുടെ തീരത്തിനടുത്തുള്ള 40 വീടുകളെയാണ് പെട്ടെന്ന്് ബാധിക്കുക. ഈ വീടുകള്‍ ഉള്‍പ്പെടെ ഡാം തുറക്കുകയാണെങ്കില്‍ ബാധിക്കുന്ന സ്ഥലത്തെ സ്ഥാപനങ്ങളിലും വീടുകളിലും ഉദ്യോഗസ്ഥരെത്തി ബോധവല്‍ക്കരണ നോട്ടീസുകളും നിര്‍ദേശങ്ങളും നല്‍കി. നിലിവലുള്ള സാഹചര്യത്തില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. ഡാം ട്രയല്‍ റണ്‍ നടത്തുന്ന ദിവസവും സമയവും ഇതുവരെ തീരുമാനിച്ചിട്ടില്ല. ഇത്തരമൊരു തീരുമാനം ഉണ്ടാകുന്ന ഘട്ടത്തില്‍ ജനങ്ങളെ മുന്‍കൂട്ടി അറിയിച്ച് മാത്രമേ തുടര്‍ നടപടികള്‍ സ്വീകരിക്കൂ എന്നും പന്ത്രണ്ട് മണിക്കൂര്‍ മുന്‍പായി അറിയിപ്പ് നല്‍കുമെന്നും കളക്ടര്‍ പറഞ്ഞു. ഇടുക്കിയില്‍ മാത്രമല്ല എറണാകുളം ജില്ലയിലും ഒരുക്കങ്ങള്‍ നടത്തേണ്ടതുണ്ട്. ഓറഞ്ച് അലര്‍ട്ട് പ്രോട്ടോക്കോളിന്റെ ഭാഗമായുള്ള സ്റ്റാന്റേര്‍ഡ് ഓപ്പറേഷന്‍ പ്രാക്ടീസാണ്. ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിക്കുന്നത് ഒരറിയിപ്പ് മാത്രമാണെന്നും അതില്‍ ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും കളക്ടര്‍ പറഞ്ഞു. ആ സമയത്ത് ആളുകളെ മാറ്റിപ്പാര്‍പ്പിക്കേണ്ട ആവശ്യമില്ല. മാറ്റിപാര്‍പ്പിക്കേണ്ട ഘട്ടത്തില്‍ മുന്‍കൂട്ടി അറിയിപ്പ് നല്‍കി ആളുകളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റും. വാഴത്തോപ്പ്, മരിയാപുരം, കഞ്ഞിക്കുഴി, വാത്തിക്കുടി പഞ്ചായത്തുകളിലായി നാലു ക്യാമ്പുകള്‍ മാത്രമേ തുറക്കേണ്ടതുള്ളൂ എന്നാണ് വിലയിരുത്തല്‍. വാഴത്തോപ്പ് പഞ്ചായത്തില്‍ 22 കുടുംബങ്ങളെയാണ് ബാധിക്കുക. നാലു പഞ്ചായത്തുകളിലായി 40 കുടുംബങ്ങളെയാണ് ആദ്യഘട്ടത്തില്‍ മാറ്റിപ്പാര്‍പ്പിക്കേണ്ടിവരിക. ക്യാമ്പുകളിലേക്ക് വരാതെ ബന്ധുവീടുകളില്‍ താമസിക്കാന്‍ താല്‍പര്യമുള്ളവരുമുണ്ട്്. ജനങ്ങളില്‍ തെറ്റിദ്ധാരണ പരത്തുന്ന രീതിയില്‍ വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യരുതെന്ന്് റോഷി അഗസ്റ്റിന്‍ എം.എല്‍.എ അഭ്യര്‍ത്ഥിച്ചു. ഡാം തുറക്കുന്ന സമയത്ത് നദിയിലെ ചപ്പാത്തുകളിലൂടെ ഗതാഗതം നിരോധിക്കും. ചപ്പാത്തുകളിലും പാലങ്ങളിലും വെള്ളമൊഴുകുന്നതിന് തടസമുണ്ടാക്കുന്ന മരങ്ങള്‍ മാത്രമേ മുറിച്ചുമാറ്റേണ്ടതുള്ളൂ. ഷട്ടര്‍ തുറക്കുന്ന സമയത്ത് വിനോദസഞ്ചാരികള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തുന്നതിന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി തീരുമാനിച്ചിട്ടുണ്ട്. എ.റ്റി.എമ്മുകളില്‍ നിന്നും ബാങ്കുകള്‍ പണം എടുത്തുമാറ്റിയെന്ന കാര്യം ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഇത് തെറ്റിദ്ധാരണമൂലം സംഭവിച്ചതാകാമെന്നും തിരിച്ച് പണമിടുന്നതിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും കളക്ടര്‍ അറിയിച്ചു. ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ റോഷി അഗസ്റ്റിന്‍ എം.എല്‍.എ, എ.ഡി.എം പി.ജി രാധാകൃഷ്ണന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആഗസ്റ്റി അഴകത്ത് ജനപ്രതിനിധികളായ ഡോളി ജോസ്, ഷീബ ജയന്‍, ലിസമ്മസാജന്‍, ഷിജോ തടത്തില്‍ വിവിധ വില്ലേജ് ഓഫീസര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

മുന്നൊരുക്കങ്ങള്‍ കൂടുതല്‍ ശക്തമാക്കി


ഇടുക്കി അണക്കെട്ടിലെ വെള്ളം തുറന്നുവിടേണ്ട സാഹചര്യം ഉണ്ടായാല്‍ സ്വീകരിക്കേണ്ട നടപടികളുടെ മുന്നൊരുക്കങ്ങള്‍ ജില്ലാ ഭരണകൂടും കൂടുതല്‍ ശക്തമാക്കി. വാഴത്തോപ്പ് പഞ്ചായത്തില്‍ ചേര്‍ന്ന യോഗത്തില്‍ ഇതേവരെയുള്ള ഒരുക്കങ്ങള്‍ ജില്ലാ കളക്ടര്‍ ജീവന്‍ ബാബു.കെ. അവലോകനം ചെയ്തു. റോഷി അഗസ്റ്റിന്‍ എം.എല്‍.എ, പഞ്ചായത്ത് അംഗങ്ങള്‍, എ.ഡി.എം പി.ജി രാധാകൃഷ്ണന്‍, , വിവിധ വകുപ്പ് തലവ•ാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. തുടര്‍ന്ന് വെള്ളം ഒഴുകിപ്പോകുന്ന ചെറുതോണി ഡാം മുതല്‍് പനങ്കുട്ടി വരെയുള്ള പ്രദേശങ്ങള്‍ റോഷി അഗസ്റ്റിന്‍ എം.എല്‍.എ യുടെയും കളക്ടറുടെയും നേതൃത്വത്തില്‍ ഉദ്യോഗസ്ഥ സംഘം സന്ദര്‍ശിച്ചു. തടിയന്‍പാട്, കരിമ്പന്‍ ചപ്പാത്തുകള്‍, പനങ്കുട്ടി പാലം, പെരിയാര്‍ വാലി, പാംബ്ല അണക്കെട്ട് തുടങ്ങിയ സ്ഥലങ്ങളാണ് സന്ദര്‍ശിച്ചത്. ജനങ്ങള്‍ ആശങ്കപ്പെടേണ്ട യാതൊരു സാഹചര്യവും നിലവിലില്ലെന്നും ഡാം തുറക്കേണ്ടിവരികയാണെങ്കില്‍ അതിനാവശ്യമാ എല്ലാ സുരക്ഷാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു. സാധാരണഗതിയില്‍ വെള്ളം കയറാത്ത സ്ഥലമാണെങ്കിലും ദുരന്തനിവാരണ സേനയുടെ വിലയിരുത്തലില്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ അവരുടെ നിര്‍ദേശങ്ങള്‍ക്ക് അനുസരിച്ച് സുരക്ഷിത സ്ഥാലത്തേക്ക് മാറുന്നതിന് നിര്‍ദ്ദേശിക്കപ്പെട്ടവര്‍ തയ്യാറാകണം എന്ന് റോഷി അഗസ്റ്റിന്‍ എം.എല്‍. എ അഭിപ്രായപ്പെട്ടു. മുന്നോരുക്കത്തിന്റെ ഭാഗമായിട്ടാണ് ദേശീയ ദുരന്തനിവാരണ സേനയെ വിന്യസിച്ചിരിക്കുന്നതെന്നും കിംവദന്തികളും പൊതുജനങ്ങളില്‍ ആശങ്കയും പടരാതിരിക്കാന്‍ ജനപ്രതിനിധികള്‍ മുന്നിട്ടിങ്ങണമെന്നും കളക്ടര്‍ കെ.ജീവന്‍ബാബു പറഞ്ഞു. മതിയായ മുന്നറിയിപ്പുകള്‍ നല്‍കിയശേഷമേ അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറക്കുകുയുള്ളൂ എന്നും വെള്ളം ഒഴുകുന്നതിന്റെ പരിസരത്തുള്ള വീട്ടില്‍ നിന്ന് മാറേണ്ട സാഹചര്യം ഉണ്ടായാല്‍ അതിനുള്ള തയ്യാറെടുപ്പുകള്‍ നേരത്തെ നടത്തണം എന്നും ജില്ലാ കളക്ടര്‍ പറഞ്ഞു. സര്‍ട്ടിഫിക്കറ്റുകളും വിലപിടിപ്പുള്ള വസ്തുക്കളും പണവും നനയാത്ത വിധം കവറിനുള്ളില്‍ സൂക്ഷിക്കണം. വെള്ളം ഒഴുകുന്ന വഴികളിലുള്ള ചപ്പാത്തുകള്‍, പാലങ്ങള്‍ എന്നിവിടങ്ങിളില്‍ നിന്ന് ദൃശ്യങ്ങള്‍ പകര്‍ത്താനോ അപകടകരമായ രീതിയില്‍ സെല്‍ഫി എടുക്കാനോ അനുവദിക്കില്ല. ഷട്ടര്‍ തുറന്ന് വെള്ളം ഒഴുക്കിവിടുന്ന സമയത്ത് മീന്‍ പിടുത്തം യാതൊരു തരത്തിലും അനുവദിക്കില്ലെന്നും ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെ ക്രിമിനല്‍ നടപടികള്‍ സ്വീകരിക്കുമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.


എറണാകുളം : ഭയക്കേണ്ട സാഹചര്യമില്ലെന്ന് ജില്ലാ കളക്ടര്‍

കാക്കനാട്:  ഇടമലയാര്‍ അണക്കെട്ടിലെ ജലനിരപ്പ് സംബന്ധിച്ച് ഭയക്കേണ്ട സാഹചര്യമില്ലെന്ന് ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ സഫീറുള്ള അറിയിച്ചു.  ഇടുക്കി, ഇടമലയാര്‍ അണക്കെട്ടുകളിലെ ജലനിരപ്പ്,  മഴയുടെ തോത്, ജലനിരപ്പ് ഉയരുകയോ താഴുകയോ ചെയ്യുന്നതിനെടുക്കുന്ന സമയം, താഴ്ന്ന പ്രദേശങ്ങളിലെ സ്ഥിതിഗതികള്‍ തുടങ്ങിയ വിഷയങ്ങളില്‍ ബന്ധപ്പെട്ട ജില്ലാതല ഉദ്യോഗസ്ഥരുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് ഇക്കാര്യം അറിയിച്ചത്.  മൂന്നു മുന്നറിയിപ്പുകള്‍ നല്‍കിയതിനുശേഷമേ അണക്കെട്ടുകള്‍ തുറക്കൂ.  ഇവ രണ്ടും സംബന്ധിച്ച് ആദ്യ മുന്നറിയിപ്പു മാത്രമേ ലഭിച്ചിട്ടുള്ളൂ.  മൂന്നാം മുന്നറിയിപ്പു കഴിഞ്ഞ് 24 മണിക്കൂറിനുശേഷമേ ഷട്ടറുകള്‍ തുറക്കൂ എന്നതിനാല്‍ ജനവാസകേന്ദ്രങ്ങളില്‍നിന്നും ആളുകളെ ഒഴിപ്പിക്കുന്നതിനും ആവശ്യമായ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാനും സമയം ലഭിക്കുമെന്നും കളക്ടര്‍ അറിയിച്ചു.

  ഇടമലയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് 165 മീറ്റര്‍ കടന്നപ്പോഴാണ് ആദ്യ മുന്നറിയിപ്പ് നല്‍കിയത്.  ഇത് 167 മീറ്ററാകുമ്പോള്‍ രണ്ടാം മുന്നറിയിപ്പും 169 മീറ്ററാകുമ്പോള്‍  മൂന്നാം മുന്നറിയിപ്പും നല്‍കും.  ഇടുക്കിയില്‍ 2390 അടി പിന്നിട്ടപ്പോഴാണ് ആദ്യ മുന്നറിയിപ്പ് നല്‍കിയത്.  ജലനിരപ്പ് 2395 അടിയാകുമ്പോള്‍ രണ്ടാമത്തെയും 2399 അടിയാകുമ്പോള്‍ മൂന്നാമത്തെയും മുന്നറിയിപ്പ് നല്‍കും.  തുടര്‍ന്ന് 24 മണിക്കൂറിനു ശേഷമേ ഷട്ടറുകള്‍ തുറക്കൂ.  നിലവിലെ  കാലാവസ്ഥയില്‍ ഇടുക്കി അണക്കെട്ടില്‍ ഒരടിയും ഇടമലയാറില്‍ 50 സെന്റീമീറ്ററും വീതമാണ് പ്രതിദിനം ജലനിരപ്പുയരുന്നത്.  ജില്ലയെ സംബന്ധിച്ചിടത്തോളം ഇടമലയാറിലെ ജലനിരപ്പ് സുപ്രധാനമാണെന്നും ഇതു സംബന്ധിച്ച് ജാഗ്രത പുലര്‍ത്തണമെന്നും കളക്ടര്‍ നിര്‍ദ്ദേശിച്ചു. 
ഭൂതത്താന്‍കെട്ടിലെ 15 ഷട്ടറുകളില്‍ 13 എണ്ണം തുറന്നിട്ടുണ്ട്.  34.95 മീറ്റര്‍ സംഭരണശേഷിയുള്ള അണക്കെട്ടില്‍ 29 മീറ്ററോളം വെള്ളമാണ് ഇപ്പോഴുള്ളത്.  ഇടുക്കിയില്‍ വൈദ്യുതോല്‍പ്പാദനം പൂര്‍ണ്ണതോതില്‍ നടത്തുന്നതിനാല്‍ മൂവാറ്റുപുഴയാറില്‍ നീരൊഴുക്ക് കൂടാന്‍ സാധ്യതയില്ലെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.  ആളുകളെ ഒഴിപ്പിക്കേണ്ട സാഹചര്യത്തില്‍ ക്യാമ്പുകള്‍ സജ്ജമാക്കുന്നതിനുള്ള സ്‌കൂള്‍, കോളേജ് തുടങ്ങിയവ കണ്ടെത്താന്‍ റവന്യൂ ഉദ്യോഗസ്ഥര്‍ക്ക് കളക്ടര്‍ നിര്‍ദ്ദേശം നല്‍കി.  രണ്ടാം മുന്നറിയിപ്പ് നല്‍കേണ്ടതായി വന്നാല്‍ തുടര്‍ന്ന് വാഹനഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തും.  മുന്നറിയിപ്പ് നല്‍കുന്നതും ഉദ്യോഗസ്ഥരുമായുള്ള കൂടിക്കാഴ്ചയും ഔദ്യോഗിക നടപടിക്രമങ്ങള്‍ മാത്രമാണെന്നും ജനങ്ങള്‍ ഭയക്കേണ്ട സാഹചര്യമില്ലെന്നും കളക്ടര്‍ പറഞ്ഞു.  ഇതേ കാലാവസ്ഥ തുടര്‍ന്നാല്‍ 10 ദിവസങ്ങള്‍കൊണ്ടേ ഷട്ടറുകള്‍ തുറക്കേണ്ട സാഹചര്യമുള്ളൂ.  ഇതിനിടയില്‍ മഴ കുറയാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല.

ദുരന്തനിവാരണ കേന്ദ്രത്തിലേക്ക് ബന്ധപ്പെടാനുള്ള. നമ്പർ 1077. മൊബൈലിൽ നിന്നും ലാൻഡ് ലൈനിൽ നിന്നും ഈ നമ്പറിലേക്ക് വിളിക്കാം. എസ് ടി ഡി ചേർക്കേണ്ടതില്ല


ദൈവം പുരോഹിതരുടെ കയ്യിലല്ല;മാതൃ ഭാഷയിൽ പ്രാർത്ഥിക്കണം - സുനിൽ.പി.ഇളയിടംദൈവം പുരോഹിതരുടെ കയ്യിലല്ല ഇരിക്കുന്നതെന്നും മനസ്സറിഞ്ഞു പ്രാർത്ഥിക്കുന്നവരുടെ ഉള്ളിലാണെന്നും സുനിൽ.പി.ഇളയിടം പറഞ്ഞു. കപട സന്യാസിമാരെയും മന്ത്രവാദത്തിന്റെയും പുറകെ തേടിപ്പോവേണ്ടതില്ല. മാതൃഭാഷയിൽ നാം പ്രാര്ഥിച്ചാലേ നമുക്കും ദൈവത്തിനും മനസ്സിലാവുകയുള്ളൂ; അറബിയിൽ പ്രാർത്ഥിക്കുന്നത് ദൈവത്തിനു മാത്രമേ മനസ്സിലാവൂ, നമുക്ക് കൂടി മനസ്സിലാക്കുന്നതിനു നാം മാതൃ ഭാഷയിൽ പ്രാർത്ഥിക്കണം എന്നും അദ്ദേഹം പറഞ്ഞു.

ഇടുക്കി ഡാം തുറന്നാൽ വെള്ളമൊഴുകുന്ന വഴികളിൽ ഉദ്യോഗസ്ഥ പരിശോധന
ചെറുതോണി ഡാം തുറക്കേണ്ടി വന്നാല്‍ വെള്ളം ഒഴുകിപ്പോകുന്ന വഴികള്‍ ഉദ്യോഗസ്ഥ സംഘം നേരിട്ടെത്തി പരിശോധിച്ചു. ചെറുതോണി ഡാം ടോപ്പ് മുതല്‍ പനങ്കുട്ടിവരെയുള്ള സ്ഥലമാണ് ഇറിഗേഷന്‍, വൈദ്യുതി, റവന്യൂ വകുപ്പുകളുടെ സംയുക്താഭിമുഖ്യത്തില്‍ അഞ്ച് പേര്‍ വീതം അടങ്ങിയ 20 സംഘങ്ങള്‍ പരിശോധനക്ക് വിധേയമാക്കിയത്. വെള്ളമൊഴുകുന്ന പുഴയുടെ വീതി, തടസ്സങ്ങള്‍, സമീപമുള്ള വീടുകള്‍, കെട്ടിടങ്ങള്‍, വെള്ളം കുത്തനെ ഒഴുകുന്ന സ്ഥലം, പരന്നൊഴുകുന്ന സ്ഥലം തുടങ്ങിയവ സംഘാംഗങ്ങള്‍ പരിശോധിക്കുകയും വിവരശേഖരണം നടത്തുകയും ചെയ്തു. ഇടുക്കി ജലാശയത്തില്‍ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ ചെറുതോണി ഡാമിലെ ഷട്ടറുകള്‍ തുറക്കേണ്ട അവസ്ഥയുണ്ടായാല്‍ മുന്‍കരുതലുകള്‍ സ്വീകരിക്കുന്നതിനായി പെരിയാറിന്റെ തീരദേശങ്ങളില്‍ സര്‍വ്വെ നടത്തി. കെ.എസ്.ഇ.ബി, റവന്യൂ, ജലസേചന വകുപ്പ് എന്നിവയുടെ നേതൃത്വത്തില്‍ 20 ടീമുകളായി തിരിഞ്ഞാണ് ഉദ്യോഗസ്ഥര്‍ സര്‍വ്വെ നടത്തിയത്. ചെറുതോണി ഡാം ടോപ്പ് മുതല്‍ ലോവര്‍ പെരിയാര്‍ വരെയുള്ള പ്രദേശത്തെ പെരിയാറിന്റെ ഇരുകരകളിലുമുള്ള വീടുകള്‍, താമസിക്കുന്ന ആളുകളുടെ എണ്ണം, അഡ്രസ്, ഫോണ്‍ നമ്പര്‍, കൃഷിയിടം, വൈദ്യുത ലൈനുകള്‍, കെട്ടിടങ്ങള്‍ തുടങ്ങിയ വിവരങ്ങളും സര്‍വ്വെയിലൂടെ ശേഖരിച്ചു. ഉയര്‍ന്ന മേഖലകളില്‍ പെരിയാറിന് മധ്യഭാഗത്തുനിന്നും ഇരു ഭാഗത്തേക്കും 50 മീറ്റര്‍ വീതവും താഴ്ന്ന മേഖലയില്‍ 100 മീറ്റര്‍ വീതവും ദൂരത്തിലാണ് സര്‍വ്വെ ക്രമീകരിച്ചത്. വിവരം ശേഖരിക്കുന്നതിനോടൊപ്പം സ്ഥലത്തിന്റെ സ്‌കെച്ച് രേഖപ്പെടുത്തുകയും ചെയ്തു. അടിയന്തര സാഹചര്യമുണ്ടായാല്‍ ആളുകളെ മാറ്റിപ്പാര്‍പ്പിക്കുന്നതിനും ആവശ്യമായ മുന്‍കരുതലുകള്‍ എടുക്കുന്നതിനുമാണ് വിവരശേഖരണത്തിലൂടെ സ്ഥലമാപ്പും പ്ലാനും തയ്യാറാക്കുന്നത്. ഡാം ടോപ്പ് മുതല്‍ ചെറുതോണി കുതിരക്കല്ല് വരെ കെ.എസ്.ഇ.ബിയുടെ ഉദ്യോഗസ്ഥരാണ് സര്‍വ്വെ നടത്തിയത്. തുടര്‍ന്നുള്ള ഓരോ കിലോമീറ്ററും വിവിധ വകുപ്പുകളിലെ അഞ്ച് പേരടങ്ങിയ ഓരോ ടീം വീതമാണ് സര്‍വ്വെ നടത്തിയത്. അഡീഷണല്‍ ചീഫ് സെക്രട്ടറി പി.എച്ച്.കുര്യന്‍, ഇടുക്കി ആര്‍.ഡി.ഒ എം.പി വിനോദ് എന്നിവര്‍ വെള്ളം കയറാനിടയുള്ള പെരിയാര്‍ തീരദേശങ്ങള്‍ സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി

നോക്കു കൂലി , തിരുത്തൽവാദി...തുടങ്ങിയ വാക്കുകൾ കേരളത്തിന് സംഭാവന നൽകിയത് ആര് ?


നോക്കു കൂലി , തിരുത്തൽവാദി , ഉപജാപകസംഘം,കുംഭ കോണം,വാചക മേള,ഗതാഗതക്കുരുക്ക് തുടങ്ങിയ ശബ്ദ താരാവലിയിൽ ഇല്ലാത്ത വാക്കുകൾ കേരളത്തിന് സംഭാവന നൽകിയത് ആര് ? വിവിധ തൊഴിലാളി യൂണിയനിലെ സംവാദം. തൊഴിൽ വകുപ്പ് ഉദ്യോഗസ്ഥർ വിശദീകരിക്കുന്നു 


ദുരന്ത നിവാരണത്തിന് ജില്ല പൂർണ്ണ സജ്ജം - എറണാകുളം ജില്ലാ കളക്ടർ


ഏത് അടിയന്തിര സാഹചര്യങ്ങളെയും നേരിടാൻ എറണാകുളം ജില്ലാ അടിയന്തിര ഘട്ട നിർവ്വഹണ കേന്ദ്രം തയ്യാറാണെന്ന് ജില്ലാ കളക്ടർ കെ.മുഹമ്മദ് വൈ.സഫിറുള്ള.അതിനായി മികച്ച സൗകര്യങ്ങൾ ജില്ലാ ഭരണകൂടം ഏർപ്പെടുത്തിയിട്ടുണ്ട്.

കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റില്‍ പുതിയ അന്താരാഷ്ട്ര ക്രൂയിസ് ടെര്‍മിനല്‍ - പ്രോജക്ട് വീഡിയോകൊച്ചിന്‍ പോര്‍ട്ടിലെ രണ്ടാമത്തെ അന്താരാഷ്ട്ര ടെര്‍മിനലാണ് നിര്‍മ്മാണം ആരംഭിക്കുന്നത്. സാമുദ്രിക എന്ന ആദ്യ ടെര്‍മിനല്‍ മട്ടാഞ്ചേരി വാര്‍ഫില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 5000 ത്തോളം വിനോദ സഞ്ചാരികള്‍ക്ക് ഉപയോഗിക്കാന്‍ കഴിയുന്ന 2253 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണ്ണത്തിലുള്ള പുതിയ ടെര്‍മിനലില്‍ പാസഞ്ചര്‍ ലോഞ്ച്, ക്രൂ ലോഞ്ച്, 30 ഇമിഗ്രേഷന്‍ കൗണ്ടറുകള്‍, എട്ട് കസ്റ്റംസ് ക്ലിയറന്‍സ് കൗണ്ടറുകള്‍, ഏഴ് സുരക്ഷ പരിശോധന കൗണ്ടറുകള്‍, വൈഫൈ, ടൂറിസ്റ്റ് ഇന്‍ഫര്‍മേഷന്‍ കൗണ്ടര്‍, ഡ്യൂട്ടി ഫ്രീ ഷോപ്പിംഗ്, കരകൗശല വസ്തുക്കളും കൗതുക വസ്തുക്കളുടെയും വില്‍പ്പന കേന്ദ്രങ്ങള്‍, മെഡിക്കല്‍ കൗണ്ടര്‍, കഫത്തീരിയ, എടിഎം/ബാങ്ക് സേവന കേന്ദ്രം, ബുക്ക് സ്റ്റോര്‍, മിനി കോണ്‍ഫറന്‍സ് ഹാള്‍, ഗെയിമിംഗ് സോണ്‍, ഫോറിന്‍ എക്‌സ്‌ചേഞ്ച് കൗണ്ടര്‍, ലഗേജ് കൗണ്ടര്‍, ശുചിമുറി, കാറുകള്‍ക്കും ബസുകള്‍ക്കും പാര്‍ക്കിംഗ് സൗകര്യം, ട്രോലികള്‍, വീല്‍ചെയറുകള്‍ തുടങ്ങിയ സൗകര്യങ്ങള്‍ സജ്ജമാക്കും. 25.72 കോടി രൂപയാണ് നിര്‍മ്മാണ ചെലവ് പ്രതീക്ഷിക്കുന്നത്. ഇതില്‍ 21.41 കോടി രൂപ കേന്ദ്ര ടൂറിസം വകുപ്പ് അനുവദിച്ചുകഴിഞ്ഞു. 

ഇന്ത്യയിലെ പ്രധാന ക്രൂയിസ് ടൂറിസം കേന്ദ്രങ്ങളില്‍ പ്രമുഖ സ്ഥാനമുള്ള കൊച്ചിയില്‍ ഏകദേശം 40 ക്രൂയിസ് വെസലുകളിലായി പതിനായിരത്തോളം സമ്പന്ന വിനോദ സഞ്ചാരികളാണ് എത്തുന്നത്. പ്രാദേശിക വിനോദ സഞ്ചാര മേഖലയ്ക്ക് മികച്ച നേട്ടമാണ് ക്രൂയിസ് ടൂറിസം സൃഷ്ടിക്കുന്നത്. ശരാശരി 400 അമേരിക്കന്‍ ഡോളറാണ് ഓരോ ദിവസവും ക്രൂയിസ് സഞ്ചാരികള്‍ ഇവിടെ ചെലവഴിക്കുന്നത്. പ്രാദേശിക വിപണിക്ക് പ്രോ്ത്സാഹനം നല്‍കുന്നതിനായി ക്രൂയിസ് കപ്പലുകള്‍ എത്തുന്ന സമയത്ത് പ്രാദേശിക വിനോദ സഞ്ചാര സംരംഭകര്‍ക്ക് കുറഞ്ഞ നിരക്കില്‍ വാര്‍ഫിനുള്ളില്‍ പോര്‍ട്ട് സൗകര്യമൊരുക്കാറുണ്ട്. കരകൗശല വസ്തുക്കളും കൗതുക വസ്തുക്കളും വില്‍ക്കുന്നതിന് കിയോസ്‌കുകളും സ്റ്റാളുകളും ഇവിടെ സജ്ജീകരിക്കാം. 

നിലവില്‍ 260 മീറ്റര്‍ വരെ നീളമുള്ള കപ്പലുകളാണ് സാമുദ്രികയില്‍ അടുക്കുന്നത്. അതില്‍ കൂടുതല്‍ നീളമുള്ളവ എറണാകുളം വാര്‍ഫിലാണ് അടുപ്പിക്കുന്നത്. ഈ സാഹചര്യത്തിലാണ് എറണാകുളം വാര്‍ഫില്‍ പുതിയ ടെര്‍മിനല്‍ നിര്‍മ്മിക്കുന്നത്. ടെര്‍മിനലിന്റെ നിര്‍മ്മാണം 2020 ഫെബ്രുവരിയില്‍ പൂര്‍ത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. സാമുദ്രികയുടെ വികസനത്തിന് 4.61 കോടിയും ടൂറിസം വകുപ്പ് അനുവദിച്ചിട്ടുണ്ട്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സഹകരണത്തോടെ ബിഒടി പാലത്തിനും കണ്ണങ്കാട്ട് പാലത്തിനും ഇടയില്‍ വെല്ലിംഗ്ടണ്‍ ഐലന്‍ഡില്‍ 2.1 കിലോമീറ്റര്‍ ദൂരത്ത് 9.01 കോടി രൂപ ചെലവില്‍ വാക്ക് വേയും ഓപ്പണ്‍ എയര്‍ തിയേറ്റര്‍ നിര്‍മ്മാണവും ഇതോടൊപ്പം നടക്കുന്നുണ്ട്. എംപി ഫണ്ട്, പൊതുമേഖല സ്ഥാപനങ്ങളുടെ ഫണ്ട് എന്നിവയും പദ്ധതിക്കായി വിനിയോഗിക്കുന്നുണ്ട്. 


മഹാരാജാസ് വിഷയത്തിൽ കേരള ഗവർണറുടെ നിലപാട്
മഹാരാജാസ് കോളേജിലെ കൊലപാതക വിഷയത്തിൽ ബഹു.കേരളാ ഗവർണർ പി.സദാശിവം തൻ്റെ അഭിപ്രായം രേഖപ്പെടുത്തുന്നു.

Popular Posts