പ്രഥമ മനോരാജ് കഥാസമാഹാര പുരസ്ക്കാരം ഇ.പി.ശ്രീകുമാറിന്


ഥാകൃത്തും ഓൺലൈൻ എഴുത്തിടങ്ങളിൽ സജീവ സാന്നിധ്യവും   നമ്മുടെ ബൂലോകം പത്രാധിപ സമിതി  അംഗവും ആയിരുന്ന
 കെ.ആർ.മനോരാജിന്റെ സ്മരണാർത്ഥം അദ്ദേഹത്തിന്റെ സുഹൃത്തുക്കൾ ഈ വർഷം മുതൽ ഏർപ്പെടുത്തിയിരിക്കുന്ന ‘മനോരാജ് കഥാസമാഹാര പുരസ്ക്കാര‘ത്തിന്  ഇ.പി.ശ്രീകുമാർ  അർഹനായി.  മാതൃഭൂമി ബുക്ക്സ് പ്രസിദ്ധീകരിച്ച അദ്ദേഹത്തിന്റെ ‘കറൻസി’ എന്ന കഥാസമാഹാരമാണ് പുരസ്ക്കാരത്തിനായി തിരഞ്ഞെടുക്കപ്പെട്ടത്. 
കെ.യു.മേനോൻ, എസ്.രമേശൻ, എം.വി.ബെന്നി, പി.യു.അമീർ എന്നിവർ അടങ്ങുന്ന ജൂറിയാണ് അവാർഡിനർഹമായ കഥാസമാഹാരം തിരഞ്ഞെടുത്തത്. 'സമകാലിക ജീവിത സന്ധികളുടെ വേവും ചൂടും അനുഭവിപ്പിക്കുന്ന ഇ.പി.ശ്രീകുമാറിന്റെ കഥകൾ അവയുടെ ആവിഷ്ക്കാര ചാരുതകൊണ്ടും ശ്രദ്ധേയമാകുന്നു' എന്ന് ജൂറി അഭിപ്രായപ്പെട്ടു.

33,333 രൂപയും ശിൽ‌പ്പവും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്ക്കാരം മനോരാജിന്റെ ഒന്നാം ചരമവാർഷിക ദിനമായ സെപ്റ്റംബർ 26ന് ചെറായി സർവ്വീസ് സഹകരണസംഘം ബാങ്ക് ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ വെച്ച് സമ്മാനിക്കും.
 ഓണ്‍ ലൈൻ  സൌഹൃദ സമ്മേളനം   
 ഉച്ചയ്ക്ക് ശേഷമായിരിക്കും പുരസ്ക്കാര സമ്മേളനം. അന്നേ ദിവസം രാവിലെ  9  മണി മുതൽ ഒത്തുകൂടാൻ താൽ‌പ്പര്യമുള്ള ഓൺലൈൻ / ഓഫ്‌ലൈൻ സുഹൃത്തുക്കൾ ഉണ്ടെങ്കിൽ ഒരു ചെറിയ മീറ്റ് സംഘടിപ്പിക്കുന്നതിനെപ്പറ്റി ആലോചനയുണ്ട്. 


പുരസ്ക്കാര സമ്മേളനം നടക്കുന്ന ചെറായിയിൽ നിന്നും 4 കിലോമീറ്റർ മാറി, മുനമ്പം എന്ന സ്ഥലത്തുള്ള ‘മുസ്‌രീസ് ഹാർബർ വ്യൂ’ ഹോം സ്റ്റേയിൽ ആയിരിക്കും മീറ്റ് നടക്കുക. പങ്കെടുക്കാൻ താൽ‌പ്പര്യമുള്ളവർ കമന്റായി  അറിയിക്കുക.  ഉച്ചഭക്ഷണത്തിന്റെ ചിലവ് മാത്രം എല്ലാവരും പങ്കുവെച്ചാൽ മതിയാകും.
   

15 Responses to "പ്രഥമ മനോരാജ് കഥാസമാഹാര പുരസ്ക്കാരം ഇ.പി.ശ്രീകുമാറിന്"

 1. ഹാജർ നില : 10/09/2015

  1. വഹീദ ഷംസ്
  2. അംജദ്
  3. നിരക്ഷരൻ
  4. ദേവ്ദാസ്
  5. കൊട്ടോട്ടിക്കാരൻ
  6. ജോഹർ
  7. ലീലച്ചേച്ചി
  8. ചന്ദ്രേട്ടൻ
  9. അജിത്ത് നീർവിളാകൻ
  10. ഡോ:ജയൻ ഏവൂർ

  ReplyDelete
 2. മുസിരിസില് കാണാട്ടാ...

  ReplyDelete
 3. പുരസ്കാരത്തിന് അർഹനായ ശ്രീ ഇ പി ശ്രീകുമാറിന് അഭിനന്ദനങ്ങൾ. ചടങ്ങിൽ പങ്കെടുക്കണം എന്ന് ആഗ്രഹമുണ്ട്. ജോലിസംബന്ധമായ മറ്റ് പ്രശ്നങ്ങൾ ഒന്നും വന്നുപെട്ടില്ലെങ്കിൽ അന്നേദിവസം മുസ്‌രീസ് ഹാർബർ വ്യൂ ഹോം സ്റ്റേയിലെ സുഹൃദ്സംഗമത്തിലും അവാർഡ്ദാനച്ചടങ്ങിലും ഞാനും ഉണ്ടാകും.

  ReplyDelete
 4. http://gr8marketingideas.com/diabetes-destroyer-system-review/


  Type 2 diabetes is no longer a stranger in our modern society. If you look back throughout history, diabetes has always been present, even if inconspicuously. Back in the times of Ancient Egypt, little was known about diabetes, though its presence was recognized and documented for even the very little that was understood. Diabetes was termed as "the passing of sweet urine," as it was remarkably unusual ants were captivated by a person's urine. Nowadays we know its a serious dysfunction in the body if significant traces of sugar are found in the urine.

  ReplyDelete
 5. പുരസ്കാരത്തിന് അർഹനായ ശ്രീ. ഇ പി ശ്രീകുമാറിന് അഭിനന്ദനങ്ങൾ ..!!
  ഒപ്പം, ബ്ലോഗ്‌ രംഗത്ത് സജീവമായ ഇടപെടലുകള്‍ നടത്തിയ, നമ്മുടെ എക്കാലത്തെയും നഷ്ടം ശ്രീ. കെ.ആർ.മനോരാജിന്‍റെ ഓര്‍മ്മകള്‍ക്ക് മുന്‍പില്‍ ഹൃദയാര്‍ദ്രമായ ശ്രദ്ധാഞ്ജലികള്‍.

  ReplyDelete
 6. ലീലടീച്ചറുടെ mail ൽ നിന്ന് വിവരം അറിഞ്ഞിരുന്നു. അവാർഡ്‌ ജേതാവിന് അഭിനന്ദനങ്ങൾ. എഴുതി കൊതി തീരാതെ വിട വാങ്ങിയ മനോരാജിന്റെ ആത്മാവിന് ആദരാഞ്ജലികൾ...

  ReplyDelete
 7. ശ്രീ ഇ.പി.ശ്രീകുമാറിന് പുരസ്കാരലബ്ദിക്ക് അഭിനന്ദനങ്ങള്‍ ഒപ്പം അകാലത്തില്‍ പൊലിഞ്ഞുപോയ കഥാകൃത്തും ഓൺലൈൻ എഴുത്തിടങ്ങളിൽ സജീവ സാന്നിധ്യവും നമ്മുടെ ബൂലോകം പത്രാധിപ സമിതി അംഗവും ആയിരുന്ന
  കെ.ആർ.മനോരാജിന്‍റെ ഓര്‍മ്മകള്‍ക്ക് മുന്‍പില്‍ ഹൃദയാര്‍ദ്രമായ ശ്രദ്ധാഞ്ജലികള്‍

  ReplyDelete
 8. ഹാജർ നില : 11/09/2015 UPDATE

  11.Sandeep Salim
  12.Hareesh Thodupuzha

  ReplyDelete
  Replies
  1. ഇ.പി.ശ്രീകുമാറിന്‌ അഭിനന്ദനങ്ങള്‍.

   മുസ്‌രിസില്‍ ഹാജര്‍ വെക്കുന്നു.
   (ഉസ്മാന്‍ പള്ളിക്കരയില്‍)

   Delete
 9. ഹാജർ നില : 12/09/2015

  1. വഹീദ ഷംസ്
  2. അംജദ്
  3. നിരക്ഷരൻ
  4. ദേവ്ദാസ്
  5. സാബു കൊട്ടോട്ടി
  6. ജോഹർ
  7. ലീലച്ചേച്ചി
  8. ചന്ദ്രേട്ടൻ
  9. അജിത്ത് നീർവിളാകൻ
  10. ഡോ:ജയൻ ഏവൂർ
  11. സന്ദീപ് സലിം
  12. ഹരീഷ് തൊടുപുഴ
  13. ഉസ്മാൻ പള്ളിക്കരയിൽ

  ReplyDelete
 10. എല്ലാ വർഷവും ഈ ദിനം ഒരു ബൂലോക സംഗമ ദിനമായി തീരട്ടെ..

  ReplyDelete

നമ്മുടെ ബൂലോകത്തില്‍ ലേഖനങ്ങള്‍ എഴുതുന്നവര്‍ വായനക്കാരുടെ അഭിപ്രായങ്ങള്‍ ആഗ്രഹിക്കുന്നു. നിങ്ങളുടെ അഭിപ്രായങ്ങള്‍ മടിക്കാതെ കമന്റ് ചെയ്യൂ.....

Popular Posts