ബ്ലോഗെഴുത്തിന് സാഹിത്യ അക്കാദമി അവാര്‍ഡ് - അക്ബര്‍ കക്കട്ടില്‍

റിപ്പോര്‍ട്ട്‌ : മനോരാജ് 
ചിത്രങ്ങള്‍ : ജോ ജോഹര്‍ കേരളത്തിന്റെ  സാംസ്കാരിക നഗരിയില്‍  മലയാള സാഹിത്യത്തിന്റെ തറവാട്ടിലേക്ക് ; അക്ഷരപ്പെരുമയിലെക്കു  കാലെടുത്തു വച്ചത് അല്‍പ്പം അഹങ്കാരത്തോടെ ആയിരുന്നു.  മനസ്സിലും നമ്മുടെ വായനാ മുറികളിലും ഭാവനാ സമ്പുഷ്ടവും തീക്ഷനവുമായ ചിന്തകള്‍  കുരുത്ത  ജീവിച്ചിരിക്കുന്നവരും മണ്‍ മറഞ്ഞവരും ഒട്ടേറെ  പൂര്‍വികരുടെ  കഥകളും കവിതകളും ലേഖനങ്ങളും  പ്രബന്ധങ്ങളും  ചര്‍ച്ച ചെയ്ത  അവയെ കീറി മുറിച്ച തറവാട്ടു മുറ്റത്തു  നവ മാധ്യമമായ  ബ്ലോഗേഴുത്തിനെയും  മുഖ്യ ധാരാ സാഹിത്യത്തെയും സംഗമി പ്പിക്കുന്ന ഒരു വേദി. അതില്‍  ഒരു ആസ്വാദകന്‍ എന്നതിനേക്കാള്‍ അത്തരം  പ്രവര്‍ത്തനങ്ങളുടെ ഭാഗമായ ഒരു എളിയവന്‍   എന്നനിലയില്‍ പങ്കെടുക്കുവാന്‍ കഴിയുക എന്നതിന്റെ അഹങ്കാരം മനസ്സില്‍  ഉള്‍ക്കൊണ്ടിരുന്നു.

   ഉദ്ഘാടകന്‍  അക്ബര്‍ കക്കട്ടിലും  അധ്യക്ഷന്‍ എ . സഹദേവനും 

മകരക്കൊയ്ത്തും കന്നിക്കൊയ്ത്തും   അതിനു മേറെ  ഇന്നും മലയാളി ഹൃദയത്തില്‍ സൂക്ഷിക്കുന്ന  മാമ്പഴവും എല്ലാം 
നമുക്ക് സമ്മാനിച്ച വൈലോപ്പിള്ളിയുടെ പേരിലുള്ള  സ്മാരകഹാളില്‍  മഹാനായ് ആ സാഹിത്യ പ്രതിഭയുടെ  ചിത്രത്തിന് താഴെ  ഒരുക്കിയ വേദിയില്‍ ബ്ലോഗെഴുത്തും മുഖ്യ ധാരാ സാഹിത്യവും എന്ന്  അച്ചടിച്ച  ഏറെ ബഹുമാനിക്കുന്ന ചില സാഹിത്യകാരുടെയും  ഏറെ അടുപ്പ മുള്ള ചില ഓണ്‍ലൈന്‍ സൌഹൃദങ്ങളുടെയും  പേരുകള്‍ ആലേഖനം ചെയ്ത  വലിയൊരു  ബാന്നര്‍ !!!  കൈനിക്കരയും പി സി കുട്ടികൃഷ്ണനും  തുടങ്ങി ആധുനിക  സാഹിത്യത്തിന്റെ വിരുന്നു മേശകളിലേക്ക്  വൃദ്ധ സദനം പോലെ നിലവിളികള്‍ ഉയര്‍ത്തി അകാല  ത്തില്‍ പൊലിഞ്ഞു പോയ  പ്രിയപ്പെട്ട  കൊച്ചു ബാവ ഉള്‍പ്പെടെ ഉള്ള  വരുടെ ചിത്രങ്ങള്‍ക്ക് താഴെ  ഉപ വിഷ്ടരായിരുന്ന ബ്ലോഗ്‌ ഓണ്‍ലൈന്‍  മാധ്യമങ്ങളില്‍ എഴുതുന്നവരായ  ഒരു കൂട്ടം സൌഹൃദങ്ങള്‍.   ഇവര്‍ക്കൊപ്പം വേദി പങ്കിടാന്‍ കഴിഞ്ഞതിന്റെ അല്‍പ്പം അഹങ്കാരവും ഉള്ളില്‍  ഉള്‍ക്കൊണ്ട്  ഞാനിരുന്നു . 

അക്കദമി സെക്രട്ടറി ആർ.ഗോപാലകൃഷ്ണൻ, നിരക്ഷരൻ, അൿബർ കക്കട്ടിൽ, എ.സഹദേവൻ എന്നിവർ

 ബ്ലോഗെഴുത്ത് എന്നാ സാഹിത്യത്തെ ഒരു നവ മാധ്യമമായി ഉയര്‍ത്തി ക്കാട്ടി അതിനെ   ഭാഗമായി സാഹിത്യ അക്കാദമി യുടെ നേതൃത്ത്വത്തില്‍  നടത്തപ്പെട്ട  നാലാമാതെ പ്രോഗ്രാം ആയിരുന്നു ഇന്നത്തെതു.  ഇതിനു മുന്‍പ് രണ്ടു വട്ടം കോഴിക്കോടും ഒരിക്കല്‍ പീച്ചിയിലും  ഇത്തരം ചില പരിപാടികള്‍ അക്കാദമി സംഘടിപ്പിചിരുന്നു . ഇത്തരത്തിലുള്ള  ഒരു പരിപാടി സംഘടിപ്പിച്ചതിന് സാഹിത്യ അക്കാദമിയോടുള്ള  നന്ദി എല്ലാ ബ്ലോഗേഴ്സിന്റെയും പേരില്‍  അര്‍പ്പിക്കുവാന്‍  ഈ അവസരം ഉപയോഗിച്ച് കൊണ്ട്   പരിപാടിയുടെ  വിശദാംശങ്ങളിലേക്ക് കടക്കട്ടെ .


മലയാള വായനാ ലോകത്തിനു അധ്യാപക  കഥകളും സ്കൂള്‍ ഡയറിയും ഒപ്പം മനോഹര കഥകളും  ശ്രീ അക്ബര്‍ കക്കട്ടില്‍ ആയിരുന്നു ചടങ്ങിന്റെ  ഉദ്ഘാടകന്‍ . ഇന്‍ഡ്യ വിഷന്‍ ചാനലില്‍ ക്ലാസിക്കല്‍ സിനിമ സംബന്ധിയായ  പരിപാടിയിലൂടെ പ്രേക്ഷക  ശ്രദ്ധ  നേടിയ ആണ്ടൂര്‍ സഹദേവന്‍   അദ്ധ്യക്ഷ പദം അലങ്കരിച്ചു.  ഓണ്‍ ലൈന്‍ മീഡിയ യിലെ സജീവ സാന്നിധ്യങ്ങലായ നിരക്ഷരന്‍ ,വി കെ ആദര്‍ശ് , ജയന്‍ ഏവൂര്‍ , ഹബീബ് , വിശ്വ പ്രഭ, ലീല ചന്ദ്രന്‍ എന്നിവരും  മുഖ്യ ധാരയിലെ സ്ഥിതിയുമായി രോഷ്നി സ്വപ്ന , എ ലെനിന്‍, അക്ബര്‍ കക്കട്ടില്‍ എന്നിവരും സംസാരിചു.

സൈബര്‍ സ്പേസില്‍ അടുപ്പമുള്ള പലരും ഭൌതികമായി അകലെ ആയിരിക്കുമെന്നും അവരെ ഭൌതികമായി തന്നെ അടുപ്പിക്കുക  എന്ന ലക്‌ഷ്യം  വച്ച് ഇത്തരം ചില പ്രവര്‍ത്തനങ്ങള്‍ കൊണ്ട്  അക്കാദമി ഉദ്ദേശി ക്കുന്നതെന്നും   , ബ്ലോഗിനെ മറ്റു മാധ്യമമായി  കാണാതെ  മുഖ്യധാരയിലേക്ക് എത്തിക്കുക  എന്ന  ലക്ഷ്യത്തിലെത്തിക്കാനാണ് അക്കാദമി ഇതിലൂടെ ശ്രമിക്കുന്നതെന്ന് അക്കാദമി സെക്രട്ടറി കൂടിയായ  ശ്രീ ആര്‍ ഗോപാല കൃഷ്ണന്‍ തന്റെ  സ്വാഗത  പ്രസംഗത്തിലൂടെ വ്യക്തമാക്കി.    ബ്ലോഗിങ്ങ് ഒരു തമാശയാണ് ഇതില്‍ നില നില്പ്പില്ല  എന്ന് പറഞ്ഞു അറച്ചു നില്‍ക്കുന്ന മുഖ്യ ധാരാ എഴുത്തുകാരെ  ബ്ലോഗ്ഗിങ്ങിലേക്ക് ആകര്‍ഷിക്കുക എന്നതും  ഇതിലൂടെ അക്കാദമി ലക്ഷ്യമാക്കുന്നുണ്ട് എന്നും  അദ്ദേഹം കൂട്ടി ചേര്‍ത്തു.   ടൈപ്പ് റൈറ്റര്‍കളുടെ ചരിത്രം പരിശോധിച്ചാല്‍  അവയില്‍ പറഞ്ഞ കോപ്പി എഴുത്തുകാര്‍ ഒടുവില്‍ അവയെ സ്വീകരിച്ചത് നമുക്ക് കാണാന്‍ കഴിഞ്ഞു  എന്നും അത് പോലെ ബ്ലോഗും ഒരു എഴുത്ത് മാധ്യമമാനെന്നു തിരിച്ചറിയണമെന്നും അതിനോട് പുറം തിരിഞ്ഞു നില്‍ക്കുന്ന മുഖ്യ ധാരാ സാഹിത്യ ക്കാരെയും സമത്വ പ്പെട്ടു മുന്നോട്ടു പോകാന്‍ ബ്ലോഗ്ഗെഴ്സിനെയും എത്തിക്കുക  എന്നാ ലക്ഷ്യത്തിലേക്ക് അടുപ്പിക്കാനുള്ള എളിയ ശ്രമമാണ് അക്കാദമി ഇത്തരം  പരിപാടികള്‍ കൊണ്ട് ഉദ്ദേശിക്കുന്നതെന്നും  അദ്ദേഹം വ്യക്തമാക്കി.  

തുടര്‍ന്ന് ശ്രീ അക്ബര്‍ കക്കട്ടില്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിച്ചു.   ഇത്തരം ഒരു സെമിനാറില്‍ പങ്കെടുക്കുവാന്‍ കഴിഞ്ഞതിന്റെ  അതീവ സന്തോഷം വ്യക്തമാക്കി ക്കൊണ്ടാണ് അദ്ദേഹം തന്റെ പ്രസംഗം ആരംഭിചതു.   സാഹിത്യ അക്കാദമി  വൈസ് പ്രസിഡണ്ട്‌ ആയി സ്ഥാനം ഏറ്റെടുത്തപ്പോള്‍ ഒരു യോഗത്തില്‍ വച്ച് അദ്ദേഹം ആവശ്യപ്പെട്ട ഒരു കാര്യം  ബ്ലോഗെഴുത്തുകാരുടെ ഒരു കൂട്ടായ്മ അക്കാദമിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുക എന്നതായിരുന്നു. മാത്രമല്ല, ഫേസ് ബുക്ക്‌ പോലുള്ള സോഷ്യല്‍ മീഡിയ കളില്‍ വെറും ലൈക്കും  കമടിനു മപ്പുറം സജീവമായി ഇടപെടലുകള്‍ നടത്തുന്നവരുടെ  ഒരു കൂട്ടായ്മയും   അതിന്റെ ഭാഗമായി അദ്ദേഹം ആവശ്യപ്പെട്ടിരുന്നുവത്രേ !

കഴിഞ്ഞ ചില വര്‍ഷങ്ങളില്‍ ബ്ലോഗെഴുത്തുകാരുടെ കൂട്ടായ്മയുടെ വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ പ്രാധാന്യത്തോടെ വന്നിരുന്നു എന്നും   എന്നാല്‍ കഴിഞ്ഞ കുറച്ചു നാളുകളായി അത്തരം കൂട്ടായ്മകള്‍ നടക്കുന്നില്ല എന്നും  ചില ആശങ്കകള്‍ അദ്ദേഹം പങ്കു വയ്ക്കുകയുണ്ടായി.   പതിനായിരത്തിനു മേല്‍ മലയാളം ബ്ലോഗുകള്‍ ഉണ്ടെന്നാണ് അനൌദ്യോഗിക കണക്കുകള്‍ എങ്കിലും  സജീവമായ ബ്ലോഗെഴുത്തുകള്‍  ഇപ്പോഴും ആയിരത്തില്‍ താഴെ മാത്രമേ ഉള്ളൂ എന്നും അദ്ദേഹം എടുത്തു പറഞ്ഞു.   ബ്ലോഗ്‌ നല്‍കുന്ന സ്വാതന്ത്ര്യം ദുരു പയോഗം ചെയ്യുന്നതിനെ ക്കുറിച്ചും  ജാതി യതയുടെയും തീവ്ര വാദങ്ങളുടെയും  എല്ലാം  ആശയങ്ങള്‍ ബ്ലോഗിലൂടെ  പാകുന്ന ആശങ്കയും അദ്ദേഹം മറച്ചു വചില്ല; അതിനു ചില ഉദാഹരണങ്ങള്‍ അദ്ദേഹം ഉയര്‍ത്തിക്കാട്ടുകയും ചെയ്തു. ബ്ലോഗ്‌ ഓണ്‍ ലൈന്‍ മീഡിയ കളുടെ നന്മകളും അദ്ദേഹം എടുത്തു പറഞ്ഞു  സൈബര്‍ യുഗത്തില്‍ നിന്നും വന്നു ഏറെ ചര്‍ച്ച ചെയ്യപ്പെട്ട കൊടകര പുരാണ ത്തെയും  അടിയന്തിരാവസ്ഥ നഷ്ടപ്പെടുത്തിയ      എന്നാ പുസ്തകത്തെയും  അദ്ദേഹം പ്രത്യേകം എടുത്തു പറഞ്ഞു പരാമര്‍ശിച്ചു.   അത് പോലെ വെള്ളെഴുത്ത് തുടങ്ങിയ ചില ബ്ലോഗുകളെയും അദ്ദേഹം പരമാര്ശിക്കുയുണ്ടായി.   അതേപോലെ സി പ്രഭാകരനെ പ്പോലുള്ള മുഖ്യ ധാരാ എഴുത്തുകാര്‍ ബ്ലോഗേഴുത്തിനെ മുഖ്യമായി കാണുന്നു വെന്നും അതെ പാത മറ്റു മുഖ്യധാര എഴുത്തുകാര്‍ പിന്തുടരണം എന്നും  അദ്ദേഹം ഓര്‍മ്മിപ്പിച്ചു.  

എഴൂത്തിനെ   ഗൌരവമായി കാണുന്ന ബ്ലോഗര്‍മാര്‍ക്ക്  സന്തോഷ കരമായ  ചില   പ്രസ്താവനകളും അക്കാദമിയുടെ വൈസ് പ്രസിഡന്റ്‌ എന്നാ നിലയില്‍ അദ്ദേഹം  നടത്തുകയുണ്ടായി.   അക്കാദമിയുടെ പരിഗണനയില്‍ ഉള്ള അല്ലെങ്കില്‍ ചെയ്യാന്‍ കഴിയുന്ന കാര്യങ്ങള്‍ എന്നാ നിലയില്‍  അദ്ദേഹം സൂചിപ്പിച്ച കാര്യങ്ങള്‍ പ്രാരംഭ ഘട്ടത്തില്‍   ആണെങ്കിലും  ചര്ച്ചയിലോ പരിഗണ നയിലോ ഉണ്ട് എന്നുള്ളത്   ബ്ലോഗേഴ്സിനു   സന്തോഷം തരുന്ന കാര്യം ആണ്.   ബ്ലോഗ്‌ രചനകളുടെ ഡിജിറ്റൽ   കോപ്പികള്‍   അക്കാഡമി സൂക്ഷിക്കാന്‍ ശ്രമിക്കുമെന്നും ബ്ലോഗ്‌ ക്യാമ്പുകള്‍ നടത്തും എന്നും  മികച്ച ബ്ലോഗ്‌ കൃതിക്ക് അവാര്‍ഡുകള്‍ ഏര്‍പ്പെടുത്താന്‍ ശ്രമിക്കുമെന്നും  അക്കാദമിയുടെ വെബ്‌ സൈറ്റില്‍ ബ്ലോഗുകളുടെ ലിങ്കുകള്‍   ഉള്‍പ്പെടുത്തുന്നതിനെ ക്കുറിച്ച് ആലോചിക്കുന്ന കാര്യവും  അക്കാദമി  ലൈബ്രറി  ഡിജിറ്റലൈസേഷന്‍ ചെയ്യുന്ന കാര്യവുമെല്ലാം  അദ്ദേഹം എടുത്തു പറയുകയുണ്ടായി.  ബ്ലോഗുമായി ബന്ധപ്പെട്ട ആവശ്യങ്ങളും  മറ്റു കാര്യങ്ങളും ഏവരും കൂട്ടായി  ഉരുപ്പെടുത്തി എടുത്തു അത് ക്രോഡീ കരിച്ചു  അക്കാദമിയെ   എഴുതി അറിയിക്കാന്‍  അദ്ദേഹം  ബ്ലോഗേഴ്സിനോട് ആവശ്യപ്പെട്ടു.  നമ്മളെല്ലാം  എഴുത്തുകാര്‍ ആണെന്നും തരം തിരിവുകള്‍ ആവശ്യമില്ലാ എന്നും  ഊന്നിപ്പറഞ്ഞു കൊണ്ട് അദ്ദേഹം  സെമിനാര്‍ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.

 (ശ്രീ.അക്ബര്‍ കക്കട്ടില്‍ ആവശ്യപ്പെട്ടതുപോലെ  അക്കാദമിയോടു  ഉന്നയിക്കേണ്ടുന്ന ബ്ലോഗ്‌ സംബന്ധിയായ  ആവശ്യങ്ങളും മറ്റു കാര്യങ്ങളും   ക്രോഡീകരിച്ചു  അക്കാദമിയെ  രേഖാമൂലം  അറിയിക്കുവാന്‍ ഉദ്ദേശിക്കുന്നു.   അതിനായി ബ്ലോഗര്‍ മാര്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍  ഇവിടെ കമന്റ് ആയി രേഖപെടുത്തുവാന്‍  അഭ്യര്‍ത്ഥിക്കുന്നു )


 എഴുതാന്‍  തുടങ്ങുമ്പോള്‍ നമ്മള്‍ ഒരു പ്രത്യക മതത്തില്‍  എത്തപ്പെടുന്നു എന്ന മാധവി ക്കുട്ടി യുടെ വാക്കുകള്‍ കടം കൊണ്ടാണ്   എ. സഹദേവന്‍ അദ്ദേഹത്തിന്റെ  അധ്യക്ഷ പ്രസംഗത്തിലേക്ക് കടന്നത്.  ബ്ലോഗില്‍ വിഷയങ്ങള്‍  അന്യമല്ല ; ഓരോരുത്തരും സമീപിക്കുന്ന രീതിയാണ് പ്രധാനം.  പഠിക്കാതെ ഒന്നിനോടും പ്രതികരിക്കരുത്.  പഠിച്ചു പ്രതികരിച്ചാല്‍ ഒരു നിയമത്തിനും പോലീസിനും നമ്മെ ഒന്നും ചെയ്യാന്‍ കഴിയില്ല. നമ്മുടെ ഭാഷ നമ്മുടെ സംസ്കാരത്തില്‍ നില നിര്‍ത്തണം .  എഴുത്ത് കാരന്‍ ആവണം എങ്കില്‍ അധ്വാനം വേണം.   ചിട്ടയായ പഠനം വേണം. ചരിത്രത്തിന്റെ ധവള രശ്മികളെ മറ്റൊരു ചിന്തയായി പുറത്തു  വരുത്തുമ്പോള്‍ ആണ് നാം എഴുത്തുകാരായി  മാറുന്നതു  എന്ന മഹത്തായ സന്ദേശം ബ്ലോഗര്‍മാര്‍ക്ക് നല്‍കുവാന്‍ അദേഹത്തിന് അധ്യക്ഷ പ്രസംഗത്തിലൂടെ സാധിച്ചു . 

തുടര്‍ന്ന് സംസാരിച്ച വി.കെ.ആദര്‍ശ്,     ഗുണ്ടര്‍ട്ടിന്റെ അച്ചടിയോടു പിണങ്ങിയവര്‍  പിന്നീട്   ഇണങ്ങുകയും പിന്നെ വണങ്ങുകയും ചെയ്തത്  ഉദ്ധരിച്ചു,  നാളെ   ബ്ലോഗ്ഗിങ്ങിനെ പലരും വണങ്ങും എന്ന് പ്രത്യാശ പ്രകടിപ്പിച്ചു.  സിറ്റിസണ്‍   ജെര്‍ണലിസത്തിനു  ബ്ലോഗ്‌    മീഡിയ യിലുള്ള വലിയ പ്രാധാന്യത്തെ ക്കുറിച്ചാണ് അദ്ദേഹം  സെമിനാറില്‍ സംസാരിച്ചത് . നമ്മുടെ മാധ്യമ പ്രവര്‍ത്തകരേക്കാള്‍ മനോഹരമായി സിറ്റിസണ്‍   ജെര്‍ണ ലിസം ചെയ്യുന്നവര്‍  കൂടുതലായി ബ്ലോഗില്‍ ഉണ്ട് എന്നും  മാധ്യമ  പ്രവര്‍ത്തകര്‍  അത്  തിരിച്ചറിയണം  എന്നും  അദ്ദേഹം സൂചിപ്പിച്ചു.  എഴുത്തിന്റെ വഴിയില്‍ പരിചയമില്ലാത്തവരെ എഴുത്തില്‍ പ്രാപ്തനാക്കാന്‍ ബ്ലോഗിങ്ങ്    സഹായിക്കുന്നു   എന്നത് മറ്റൊരു മീഡിയ   വഴിയും ലഭിക്കാത്ത കാര്യമാണ്.    പ്രാദേശിക ഭാഷയുടെ    വികാസത്തിന് ഇന്റര്‍ നെറ്റും ബ്ലോഗ്ഗും വലിയ പങ്കു വഹിച്ചു എന്നതും എടുത്തു പറയേണ്ടുന്ന  കാര്യമാണ്. 


 തുടര്‍ന്ന് സംസാരിച്ച  ഡോ:ജയന്‍ ഏവൂര്‍, മനുഷ്യന്റെ വിനോദ ഉപാധികളില്‍  ഒന്നാണ് സാഹിത്യം എന്നും അതിന്റെ ഇങ്ങേയറ്റത്തെ കണ്ണികളില്‍ ഒന്നാണ് ബ്ലോഗ്‌  ആണ് എന്നും പറഞ്ഞാണ്  തുടങ്ങിയത്.  ഇന്റര്‍നെറ്റില്‍ മലയാളം എഴുതിത്തുടങ്ങാന്‍   സഹായകമായ    സാങ്കേതിക  പ്രവര്‍ത്തകരെ പേരെടുത്തു പറഞ്ഞു, പിന്നീട് ആധുനിക കാലത്തെ ബ്ലോഗര്‍മാരെയും അദ്ദേഹം  തന്റെ പ്രസംഗത്തില്‍ പരാമര്‍ശിച്ചു. കഥ കവിത, ലേഖനം, പാചകം, ടെക്നിക്കല്‍  തുടങ്ങി ബ്ലോഗ്ഗിന്റെ വിവിധ വിഭാഗങ്ങളാണ്  അദ്ദേഹം തന്റെ  പ്രസംഗത്തില്‍  വിഷയമാക്കിയത്.   ഒപ്പം ഭാഷയുടെ  വികാസത്തിനും ശാക്തീകരണത്തിനും ആയി യുവതീ യുവാക്കളെ   ഉള്‍പ്പെടുത്തി നടക്കാറുള്ള ശില്‍പ്പ ശാലകളെയും  പറ്റിയും ബ്ലോഗ്‌ മീറ്റുകളെപ്പറ്റിയും   അദ്ദേഹം പരാമര്‍ശിച്ചു.  ആയിരം കോപ്പി പുസ്തകങ്ങള്‍ ഇറക്കുന്നതിനേക്കാള്‍ വായന ഒരു ബ്ലോഗിന് ഒരു മാസത്തിനുള്ളില്‍ ലഭിക്കുമെന്നും  ഇത് മുഖ്യ ധാരാ എഴുത്തുകാര്‍ മനസ്സിലാക്കി അവര്‍ ബ്ലോഗ്ഗിങ്ങിലേക്ക്  കൂടി കടന്നു വരേണ്ട സമയം അതിക്രമിച്ചിരിക്കുകയാണെന്നും  ഇങ്ങനെ ചെയ്തു മലയാള ഭാഷയുടെ വളര്‍ച്ചയ്ക്കും  വികാസത്തിനും  അവര്‍ കൂടി സഹായകമാകെണ്ടതുണ്ട് എന്ന് അദ്ദേഹം മുഖ്യധാരാ എഴുത്ത്കാരോട്  അഭ്യര്‍ത്ഥിക്കുകയുണ്ടായി. വിക്കിപ്പീഡിയയുടെ അനന്തമായ സാധ്യതകളെക്കുറിച്ചാണ്  ബ്ലോഗറും വിക്കിപ്പീഡിയയിലെ സജീവ അംഗവും ആയ ഹബീബ്  സെമിനാറില്‍ സംസാരിച്ചത്. എന്താണ് വിക്കിപീഡിയക്ക് ഇത്തരമൊരു സെമിനാറില്‍ സ്ഥാനം എന്ന ചോദ്യം പലരില്‍ നിന്നും  ഉയര്‍ന്നിരുന്നു എന്നും   അദ്ദേഹം  പറഞ്ഞു.  വിക്കിപ്പീഡിയ എന്ന  എന്തിനെക്കുറിച്ചും അറിവ് പകരുന്ന ഒരു മാധ്യമം എന്നതിലുപരി വിക്കി ഗ്രന്ഥശാല,   വിക്കി ചൊല്ല്, വിക്കി നിഖണ്ടു എന്നിവ ഉൾപ്പെട്ടതാണ് വിക്കിപീഡിയയെന്നും അത്  സാഹിത്യത്തിന്റെ ഭാഗം തന്നെയാണ് എന്ന് സമര്‍ത്ഥിച്ചു കൊണ്ടുമാണ്  ഹബീബ അത്തരം   സംസാരിച്ചത്.   വൈജ്ഞാനിക ലേഖനങ്ങളെപ്പോലെ അമൂല്യമായ സാഹിത്യ ഗ്രന്ഥങ്ങള്‍  വിക്കിയിലുണ്ടെന്നും  ഇനിയും കൂട്ടി ചേര്‍ക്കപ്പെട്ടു കൊണ്ടിരിക്കുകയാണെന്നും  ഹബീബ്  സെമിനാറില്‍ പങ്കെടുത്തരെയും അക്കാദമിയും അറിയിച്ചു.   ഇത്തരത്തില്‍ മുഖ്യ ധാരാ സാഹിത്യ പ്രതിഭകള്‍  തങ്ങളുടെ ഏതെങ്കിലുമൊക്കെ കൃതികള്‍   ‘കോപ്പി ലെഫ്റ്റ്‘ നല്‍കി യാല്‍ വളരെ വലിയ ഒരു വായനാ സമൂഹത്തെ സൃഷ്ടിക്കുമെന്നും , അത് വഴി മലയാള ഭാഷക്കും അതൊരു മുതല്‌ക്കൂട്ടാവുമെന്നും, നിലവില്‍ അക്കാദമിയിലുള്ള  സ്കാന്നെട്  കോപ്പികള്‍  വിക്കിക്ക് കൈമാറുന്നതിനുള്ള സാധ്യതയെപ്പറ്റിയും     ഹബീബ്  സെമിനാറിലൂടെ   അറിയിക്കുകയുണ്ടായി. 
തുടര്‍ന്ന്  ഗ്രന്ഥകാരന്‍ ആയ ശ്രീ കെ എം ലെനിന്‍   തന്റെ എഴുത്ത്    1965 ല്‍  നിര്‍ത്തിയത്  സ്വന്തം കൈയ്യക്ഷരം അദ്ദേഹത്തിനു  പോലും വായിക്കുവാന്‍ സാധിക്കാത്തവിധം  ആയതിനാലാണ്  എന്ന് പറഞ്ഞു.   രണ്ടായിരം കാലഘട്ടത്തില്‍  എഴുത്ത് തിരിച്ചു പിടിക്കാന്‍ സാധിച്ചത് കമ്പ്യൂട്ടറിലെ മലയാളം    ടൈപ്പിങ്ങ്  സോഫ്റ്റ്‌ വെയറുകള്‍ മൂലം ആണെന്നും  അദ്ദേഹം   സെമിനാറില്‍ എടുത്തു പറഞ്ഞു. ഏറെ ഇഷ്ടം  തോന്നിയ ഒരു ലേഖനം എഴുതുവാനും അത് മുഖ്യ ധാരയില്‍ പ്രസിദ്ധീകരിക്കുവാനും  കഴിഞ്ഞത് അതിനാല്‍ ആണെന്നും അദ്ദേഹം പറഞ്ഞു. വിക്കിപ്പീഡിയ മലയാളം    ഇത് വരെ   ഉപയോഗിക്കാതിരുന്നതിനും    ബ്ലോഗിങ്ങ്   ചെയ്യാതിരുന്നതിനും   ഇ-ലോകത്തോട്‌ ലോകത്തോട്‌ ക്ഷമ  ചോദിച്ചു കൊണ്ടാണ്    അദ്ദേഹം  തന്റെ പ്രസംഗം ഉപസംഹരിച്ചത്. 


 എഴുത്തിന്റെ ലോകത്ത്   ബ്ലോഗുകളെ പിന്തുടര്‍ന്ന്   വായിക്കാരൂണ്ട് എന്നും സമൂഹത്തിന്റെ അപ്പപ്പോഴുള്ള മിടിപ്പുകളെ  യതാ സമയം പങ്കു വയ്ക്കാന്‍ ബ്ലോഗുകള്‍ക്ക്‌ മാത്രം സാധിക്കുന്നു എന്നും  പറഞ്ഞു കൊണ്ടാണ് കവയത്രി രോഷ്നി സ്വപ്ന   സെമിനാറില്‍ തന്റെ പ്രസംഗം  തുടങ്ങിയത് .  സമാന്തര മാധ്യമങ്ങളുടെ ആവശ്യകത  മുഖ്യ ധാരയിലുള്ളവ  മടിക്കുന്നത് ചെയ്തു കാണിച്ചു കൊടുക്കാന്‍  ബ്ലോഗ്ഗിങ്ങിലൂടെ സാധിക്കുന്നു എന്നാ കാര്യം അവര്‍ എടുത്തു പറഞ്ഞു .   പക്ഷെ ചില  അറിഞ്ഞു കൊണ്ടുള്ള ചതികളെ ക്കുറിച്ച് പ്രത്യക്ഷമായി തന്നെ രോഷ്നി സൂചിപ്പിചു. മനോഹര മായ  ആശയങ്ങളുള്ള ചില കവിതകള്‍ കണ്ടു   അഭിനന്ദിച്ചു അവയെ  പ്രിന്റ്‌ മീഡിയയില്‍ ഉള്‍പ്പെടുത്തുവാന്‍  ആവശ്യപ്പെട്ടുകൊണ്ട് അനുവാദം ചോദിച്ചപ്പോള്‍  ലഭിച്ച മറുപടിയില്‍ രോഷ്നി ക്ക്  ഞെട്ടല്‍ ഉണ്ടാക്കി . കാരണം  അത് തന്റെ സ്വന്തം സൃഷ്ടി അല്ല  എന്നും  വിദേശ കവിതയില്‍ നിന്നും  വിവര്‍ത്തനം   ചെയ്തു എടുത്തു ബ്ലോഗില്‍ പബ്ലിഷ് ചെയ്തതാണെന്നും   അറിയപ്പെടുന്ന ബ്ലോഗ്‌ കവി / കവയത്രികളില്‍  നിന്നും  ലഭിച്ച അവസരങ്ങളും രോഷ്നി  സെമിനാറില്‍ പങ്കു വചു. മുഖ്യ ധാര എഴുത്തില്‍ ഇത്തരം കോപ്പി അടികള്‍ തുലോം  കുറവാണെന്നും  , പക്ഷെ ബ്ലോഗില്‍  സാധാരണമാണെന്നും  ഉള്ളതാണ് എന്നാണ്   തന്റെ അനുഭവം എന്നും  അത്തരം പ്രവണത ഏറുന്നു എന്നുമുള്ള തന്റെ ആശങ്കയും  രോഷ്നി പങ്കുവചു. 


തുടര്‍ന്ന് ബ്ലോഗറും ബ്ലോഗ്‌ രചനകളുടെ  പ്രസാധനത്തില്‍ മുന്നില്‍ നില്‍ക്കുന്ന സീയെല്ലെസ് ബുക്സിന്റെ  ഉടമയും ആയ  ലീല ചന്ദ്രന്‍   പ്രസാധനത്തില്‍ എത്തിപ്പെടുവാന്‍ ഉണ്ടായ കാരണവും അതുവഴി പുസ്തകം പ്രസാധനം ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക്  നല്‍കി വരുന്ന സഹായങ്ങളെക്കുറിച്ചും  സംസാരിച്ചു.  ‘അണയാത്ത ജ്യോതി‘ എന്ന  പേരില്‍  ഡല്‍ഹി  പീഡന  ത്തെക്കുറിച്ച്  എഴുതിയ കവിത അവതരിപ്പിച്ചു.
ആദ്യ കാല മലയാള ബ്ലോഗിങ്ങ് രംഗത്ത്    സാങ്കേതിക പരമായും  ആശയ പരമായും  സജീവ സാന്നിധ്യവും   സൈബര്‍ ലോകത്ത് മലയാള ഭാഷയുടെ വളര്‍ച്ചയ്ക്ക്  ഊന്നല്‍ കൊടുത്തുകൊണ്ട് പ്രവര്‍ത്തിച്ചിരുന്ന വ്യക്തിയുമായ ശ്രീ. വിശ്വപ്രഭ സെമിനാറിനെ അഭിസംഭോധന ചെയ്തു സംസാരിച്ചു.   2003  മുതല്‍ മലയാളം സൈബര്‍ രംഗത്തെ  നാള്‍വഴികളെക്കുറിച്ചും അന്ന് സഹായത്തിനുതകിയ  ആളുകളെയും പേരെടുത്തു പരാമര്‍ശിച്ചാണ്  മലയാള സൈബര്‍ ചരിത്രം വിശ്വപ്രഭ സെമിനാറില്‍ അവതരിപ്പിച്ചത്. ഇപ്പോള്‍ ബോഗ്ഗിംഗ്  പുതു തലമുറയ്ക്ക് വിട്ടു കൊടുത്ത് വിക്കിപ്പീഡിയ  സജീവസാന്നിധ്യം  ആയിരിക്കുകയാണ് വിശ്വപ്രഭ.ബ്ലോഗിങ്ങിനെ പരിപോഷിപ്പിക്കുന്ന  ഇത്തരം  ഒരു  പരിപാടി  നടത്തുവാന്‍ മുന്‍കൈയെടുത്ത  സാഹിത്യ അക്കാദമിയെ  മുക്തകണ്ഠം പ്രശംസിച്ചു കൊണ്ടാണ്   ബൂലോകത്തിന് വേണ്ടിയുള്ള  തന്റെ നന്ദി പ്രകടനത്തിന്  നിരക്ഷരന്‍ തുടക്കമിട്ടത്. സ്വാതന്ത്ര്യസമരകാലത്ത്   മുഖ്യധാരാ  മാധ്യമങ്ങള്‍  വിധേയത്വം കൊണ്ടോ ഭീതി കാരണമോ  പറയാന്‍   മടിച്ചിരുന്ന  കാര്യങ്ങള്‍ പലതും തുറന്ന് പറഞ്ഞിരുന്നത് ചെറിയ ചെറിയ സമാന്തര പ്രസിദ്ധീകരണങ്ങള്‍  ആയിരുന്നു. ഇന്ന് ആ ജോലി ഏറ്റെടുത്തിരിക്കുന്നത് മലയാളത്തിലെ ബ്ലോഗുകള്‍ ആണെന്നുള്ള ശ്രീ.സിവിൿ ചന്ദ്രന്റെ അഭിപ്രായം വലിയൊരു  അംഗീകാരമായി ബ്ലോഗര്‍മാര്‍ കാണേണ്ടതാണെന്നന്ന് നിരക്ഷരന്‍ എടുത്തു പറഞ്ഞു. മലയാളത്തിലെ മുഖ്യധാരാ എഴുത്തുകാർ, ചേതൻ ഭഗത്തിനെപ്പോലുള്ളവർ തങ്ങളുടെ സൃഷ്ടികൾ ഓൺലൈനിലൂടെ മാർക്കറ്റ് ചെയ്യുന്ന പാത പിന്തുടർന്ന് പ്രാവർത്തികമാക്കണം. അങ്ങനെ ഫലപ്രദമായ രീതിയിൽ ഓൺലൈനിൽ തങ്ങളുടെ സാന്നിദ്ധ്യം അറിയിക്കനം. കൂടുതൽ വായനക്കാരേയും ആരാധകരേയും ഓൺലൈനിൽ എത്തിക്കണം. അഞ്ചും പത്തും പുസ്തകങ്ങളൊക്കെ പ്രസിദ്ധീകരിച്ചിട്ടുള്ള പ്രമുഖ സാഹിത്യകാരന്മാർ തങ്ങളുടെ ഓരോ പുസ്തകമെങ്കിലും കോപ്പി ‘ലെഫ്റ്റ്’ ആക്കി വിക്കി ഗ്രന്ഥശാലയിലേക്ക് നൽകാൻ സന്നദ്ധരാകണം. സിനിമയും സോഷ്യൽ മീഡിയയും തമ്മിലുള്ള ബന്ധവും അദ്ദേഹം ചൂണ്ടിക്കാട്ടുകയുണ്ടായി. ഒരു   സിനിമ പുറത്തിറങ്ങി ആദ്യ ദിവസം തന്നെ വസ്തുനിഷ്ടമായ  നിരവധി  നിരൂപണങ്ങള്‍ ബ്ലോഗുകളിലൂടെ വെളിയിൽ വരുന്നു. ഒരാഴ്ച്ചയോളം കാത്തിരുന്ന ശേഷം പ്രിന്റ് മാഗസിനിലൂടെ ഒന്നോ രണ്ടോ അവലോകനങ്ങൾ മാത്രം കിട്ടിയിരുന്ന സ്ഥാനത്താണ് ബ്ലോഗുകളിൽ എല്ലാ സിനിമകളെപ്പറ്റിയും നിരൂപണങ്ങൾ കാലതാമസമില്ലാതെ ലഭിക്കുന്നത്. ബ്ലോഗ്‌ മീറ്റുകളില്‍ നിറഞ്ഞ സൌഹൃദത്തോടെ  കാണാമറയത്തിരിക്കുന്ന ബ്ലോഗര്‍മാര്‍ കൈ കൊടുത്തും കെട്ടിപ്പിടിച്ചും സംസാരിക്കുന്ന  കാഴ്ച  കാണേണ്ടാതാണെന്നും അത്തരമൊരു  കൂടിക്കാഴ്ച  ഏപ്രില്‍ 21ന് തിരൂർ തുഞ്ചൻ പറമ്പിൽ ഒരുക്കിയിട്ടുണ്ട്  എന്നും സാധിക്കുന്ന  എല്ലാ ബ്ലോഗര്‍മാരും അതിൽ പങ്കെടുക്കണം എന്നും  നിരക്ഷരന്‍ ഓർമ്മിപ്പിച്ചു. അക്കാദമി വൈസ് പ്രസിഡന്റ്‌ ആവശ്യപ്പെട്ടത് പോലെ,  ബ്ലോഗ്‌ രംഗത്ത് നിന്നുള്ള   ആവശ്യങ്ങള്‍ ക്രോഡീകരിച്ചു  നല്‍കാനും കൂടുതൽ വിശാലമായ ബ്ലോഗ് പഠനക്യാമ്പുകളോ പരിശീലന കളരിയോ സംഘടിപ്പിച്ചാൽ എല്ലാ സഹകരണവും നൽകാൻ ബ്ലോഗേർസ് തയ്യാറാണെന്നും അതിനായി  ബ്ലോഗര്‍മാര്‍ തങ്ങളുടെ  നിര്‍ദ്ദേശങ്ങളും ആവശ്യങ്ങളും  ഓൺലൈനിൽ പങ്കുവെക്കണം എന്നും   നിരക്ഷരന്‍  അഭ്യര്‍ത്ഥിച്ചു.   ഒരിക്കല്‍ക്കൂടി  ഇത്തരമൊരു പരിപാടി നടത്തിയ  സാഹിത്യ അക്കാദമിയും അതിനായി ശ്രമിച്ച  കമ്മിറ്റി അംഗങ്ങളെയും  ബൂലോകരുടെ  പേരില്‍  അകമഴിഞ്ഞ നന്ദി  അദ്ദേഹം അറിയിച്ചു.   
  
മേല്‍പ്പറഞ്ഞവര്‍ക്ക് പുറമേ കൊട്ടോട്ടിക്കാരന്‍, യൂസഫ, നിസ്സാരന്‍, വിക്കിമാന്‍, രഞ്ജിത്ത് കണ്ണൻകാട്ടില്‍, അനിമേഷ് സേവ്യര്‍,  എം. ചന്ദ്രന്‍, ടി.യു. ഷാജി,  ഉമ ഗോപിനാഥ്, ജോഹർ, മനോരാജ്   തുടങ്ങി  അന്‍പതോളം  ബ്ലോഗര്‍മാരും സോഷ്യല്‍ മീഡിയ  പ്രവര്‍ത്തകരും  ചടങ്ങില്‍  പങ്കെടുത്തു. 

2011 ന്റെ തുടക്കത്തില്‍ ആണ് നിരക്ഷരന്റെ  നേതൃത്വത്തില്‍   മറ്റു ബ്ലോഗര്‍മാര്‍ കൂടി ചേര്‍ന്ന്   ഒരു ഭീമ ഹര്‍ജി തയ്യാറാക്കി  അതില്‍  1034 ബ്ലോഗര്‍ മാരുടെ ഒപ്പുകള്‍  ശേഖരിച്ചു  സാഹിത്യ അക്കാദമിക്ക്  മുന്നില്‍ അവതരിപ്പിച്ചത്. ഏതാണ്ട്  രണ്ടു വർഷം തികയുന്ന ഈ സമയത്ത്  അര്‍ഹിക്കുന്ന ഗൌരവത്തോടെ  അത് മനസ്സിലാക്കി ബ്ലോഗര്‍മാരെ  വേണ്ട രീതിയില്‍ കാണുവാന്‍  സാഹിത്യ അക്കാഡമി  തീരുമാനിച്ചത് അഭിനന്ദനാര്‍ഹം  തന്നെ.ബ്ലോഗ്‌  എന്ന  മാധ്യമത്തെ   അതിന്റെ സര്‍വ്വ പ്രൌഡിയോടും കൂടെ   അക്കാദമിക്ക് മുന്നില്‍   അവതരിപ്പിക്കാന്‍ ആയതും   അക്കാഡമി അവാര്‍ഡു പോലുള്ള  കാര്യങ്ങള്‍ക്ക് ഒരു ചിന്ത പകരുവാന്‍ കഴിഞ്ഞു എന്നതും  ഈ സെമിനാറിന്റെ നേട്ടമായി കരുതാം. 


പ്രിയ ബ്ലോഗര്‍മാര്‍   തങ്ങള്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍  ഇവിടെ  തുറന്നു  അവതരിപ്പിക്കും എന്ന് പ്രതീക്ഷിക്കുന്നു. 

   
റിപ്പോര്‍ട്ട്‌ : മനോരാജ് 
ചിത്രങ്ങള്‍ : ജോ ജോഹര്‍ 


Popular Posts