ലേഖകൻ :- ഗോപകുമാർ മണിയന്ത്ര
വി കെ പി , അനൂപ് മേനോന് കൂട്ടുകെട്ട് ആയതു കൊണ്ട് വളരെയേറെ
പ്രതീക്ഷയോടെയാണ് ചിത്രം കണ്ടത്. ഇവരുടെ മുന്‍ ചിത്രങ്ങള്‍ ഒക്കെയും മലയാള
സിനിമക്ക് പുത്തന്‍ ഉണര്‍വ്വ് പകര്ന്നിട്ടുള്ളതും ആണ് .
ജനങ്ങളെ
സ്വാധീനിക്കുന്ന കാര്യത്തില്‍ സിനിമയെന്നെ മാധ്യമത്തിനു വളരെ വലിയ
പങ്കുണ്ട് എന്നാണു എന്റെ വിശ്വാസം . സിനിമക്ക് പറയാന്‍ വ്യക്തമായ ഒരു ആശയം
വേണം , കലാപരമായ മികവും വേണം.
എങ്ങനെ ഒന്ന് വഴി തെറ്റണം ?
സദാചാര മൂല്യങ്ങള്‍ കാറ്റില്‍ പറത്തണം , എന്നാലോചിച്ചു കഷ്ടപ്പെടുന്ന യുവ
തലമുറയ്ക്ക് വളരെയേറെ സംഭാവനകള്‍ നല്കുന്ന ഒരു മികച്ച ചിത്രമാണ് ഇത്.
അനൂപ് മേനോന് എന്ന എഴുത്തുകാരന്റെ കാഴ്ചപ്പാടുകള്‍ ഈ സമൂഹത്തിലെ
ഇപ്പോളത്തെ സ്ത്രീകളുടെയും പുരഷന്മാരുടെയും കാഴ്ചപ്പാടുകള്‍ ആണ് എന്ന്
വരുതിതീര്ക്കാന് ശ്രമിച്ചത് പ്രശംസനാര്‍ഹം തന്നെ ! വേറിട്ട മികച്ച
അഭിനയവുമായി ജയസൂര്യ തിളങ്ങുന്നു എങ്കിലും ആദ്യ പകുതി പ്രാധാന്യം
കൊടുക്കുന്നത് ഒരു ആറു വയസ്സ്കാരന്റെയും, കാരിയുടെയും പ്രണയത്തിനാണ്,
അതിനിടയില്‍ ഒരു പെണ്ണിനെ വളയ്ക്കാന്‍ കഷ്ടപ്പെടുന്ന പത്തു പൈസയുടെ
ബുദ്ദിക്കുരവുള്ള അബ്ദുവെന്ന ജയസൂര്യ.
കഥയെഴുതാന്‍ വരുന്ന നായികയും കൂട്ടുകാരിയും ആണ് സമൂഹത്തിനു ഏറ്റവും അധികം സംഭാവനകള്‍ കൊടുക്കുന്നത്. മണ്ടന്മാരായ ഭര്ത്താക്കന്മാര് ആണ് കിടക്കയില്‍ നല്ലത് എന്ന കൂട്ടുകാരിയുടെ വിപ്ലവ കണ്ടെത്തലില്‍ എഴുത്തുകാരന് പങ്കുണ്ടോ ആവോ ? ബുദ്ധിയും വിവരവും ഉള്ള ഭര്‍ത്താവില്‍ നിന്ന് മോചനം നേടി സ്വാതന്ദ്ര്യം
അര്മാദിക്കാന് എത്തുന്ന നായിക തേടുന്നതും അവിഹിത സ്വാതന്ദ്ര്യം തന്നെ.
തീയറ്ററില്‍ കുടുംബമായി വന്ന പലരും സിനിമ തീരുന്നതിനു മുന്നേ
ഇറങ്ങിപ്പോകുന്ന കാഴ്ചയും കണ്ടു, (ഇതിലെ ഡയലോഗുകള്‍ എല്ലാം തന്നെ
ഒറ്റയ്ക്ക് ആസ്വദിക്കാവുന്നതും എന്നാല്‍ കുടുംബമായി കാണുമ്പോള്‍ "ഛെ
വൃത്തികെട് " എന്ന് പറയാവുന്നതും ആണെന്ന് അടുത്തിരുന്ന ചിലര്‍ പറയുന്നതും
കേട്ടു)
ചിത്രത്തിന് കടപ്പാട്...മെട്രോ മാറ്റിനി .കോം
പിന്നെ വളരെ വ്യക്തമായി ഈ സിനിമയെ പറ്റി ഒരു വിശകലനം
നടത്താന്‍ ഞാന്‍ പരാജയപ്പെടുന്നു , കാരണം അത് എഴുതുവാനുള്ള നിഘണ്ടു
സാക്ഷാല്‍ അനൂപ് മേനോന്റെ കയ്യില്‍ നിന്ന് തന്നെ വാങ്ങേണ്ടി വരും ( പിന്നെ
അങ്ങനെ വായിച്ചു നിങ്ങള്‍ സുഖിക്കുകയും വേണ്ട ) കുറെ വൃത്തികേടുകള്‍ കുത്തിനിറച്ചു ഉണ്ടാക്കുന്നതല്ല ന്യൂ ജെനെരെഷന്‍ സിനിമ എന്ന് അനൂപ് പഠിക്കുമായിരിക്കും.
വംശനാശം സംഭവിച്ച ഷക്കീല ചിത്രങ്ങള്‍ ആസ്വദിക്കാനും ഒരുപാട് പേര് ഉണ്ടായിരുന്നു എന്നതാവും അനൂപിന്റെ ഏറ്റവും വലിയ പ്രചോദനം. രണ്ടാം പകുതിയിലെ അവസാന മിനുട്ടുകളില്‍ ആണ് ചിത്രം കഥ പറയാന്‍
ശ്രമിക്കുന്നത്, അതിനിടയില്‍ മുഴുവന്‍ യുവാക്കളുടെ കയ്യടി നേടാന്‍ പറ്റിയ
വില കുറഞ്ഞ സെക്സി ഡായലോഗുകള്‍ കുത്തി നിറക്കാന്‍ കഥാകൃത്ത് മറന്നിട്ടില്ല, അതിനു വേണ്ടി പദ്മരാജന് അവിസ്മരണീയമാക്കിയ തൂവാനത്തുമ്പികളിലെ തങ്ങള്‍
എന്ന കഥാപാത്രത്തെ പോലും സിനിമയിലേക്ക് കൊണ്ട് വന്നിട്ടുണ്ട്. പദ്മരാജന്റെ
ആത്മാവ് അനൂപിനോട് ക്ഷമിക്കട്ടെ.
ലേഖകൻ :- ഗോപകുമാർ മണിയന്ത്ര
അപ്പോ ഒറ്റയ്ക്ക് പോയി കണ്ടാമ്മതി അല്ലേ ? ഈ അനൂപ് മേനോൻ ഒരുമാതിരി ടൈപ്പ് ആയിപ്പോകുന്നുണ്ടോ ?
ReplyDeleteഅതെ , അതാവും നല്ലത് . ഞാന്‍ സിനിമ കാണുമ്പോള്‍ തൊട്ടു മുന്നില്‍ രണ്ടു കന്ന്യാസ്ത്രീകളും കുറച്ചു കുട്ടികളും ഏതോ തമാശ ചിത്രം ആണെന്ന് കരുതി കയറിയിരുന്നു .. ഒരു നൂറു തവണയെങ്കിലും അവര്‍ കുരിശു വരച്ചു കാണും. ഒരു എ " സര്‍ട്ടിഫിക്കറ്റു ചിത്രത്തിന് കൊടുത്തിരുന്നെങ്കില്‍ കുഴപ്പമില്ലായിരുന്നു .
ReplyDeleteതല്ക്കാലം ഒറ്റയ്ക്ക് പോയി കാണാം....പുതിയ ബ്ലോഗര്‍ക്ക് ആശംസകള്‍
ReplyDeleteഈ സിനിമയും ഏതോ ഒരു വിദേശസിനിമയില്‍ നിന്നും പ്രചോദനം കൊണ്ടാണെന്ന് എവിടെയോ വായിച്ച് കണ്ടിരുന്നു. എന്തായാലും സിനിമ കാണട്ടെ.. 22 ഫീമെയില്‍ കോട്ടയം കേരളത്തിലെ സ്ത്രീകളും ഏറ്റെടുത്തതല്ലേ. അതുപോലെയോ അതിലേറെയോ ഒന്നുമുണ്ടാവില്ല എന്ന് കരുതുന്നു. അല്ലായിരുന്നെങ്കില്‍ ഒരു എ സര്‍ട്ടിഫിക്കറ്റ് ഒക്കെ നല്കിയേനേയല്ലോ :)
ReplyDeleteസിനിമകൾ അധികം കാണാരീല്ല.. ഇത് കൺറ്റിട്ട് വേണം ഗോപകുമാറിനോടൊന്ന് സംവദിയ്ക്കാൻ :)
ReplyDeleteകുറച്ചു മുന്‍പ് ഈ ചിത്രത്തെക്കുറിച്ച് അബൂതി യുടെ ഒരു പോസ്റ്റ് വായിച്ചിരുന്നു. അതും ഒന്ന് വായിക്കേണ്ടതാണ്.
ReplyDeleteഇവിടെ പോയാല്‍ അബൂതിയുടെ പോസ്റ്റ് വായിക്കാം.
സന്തോഷ് പണ്ഡിറ്റിനെ കുറ്റം പറഞ്ഞു കാശുണ്ടാക്കാന്‍ നെഗറ്റീവ് പബ്ലിസിറ്റി തന്നെ ആയിരിക്കും ലക്ഷ്യം.
കിച്ചുത്താത്തമാര് കാണണ്ട എന്നാണു പറഞ്ഞു വന്നത്.....:)
ReplyDelete