ഇവരൊക്കെ എവിടെ ? ഇവർക്കൊക്കെ എന്തുപറ്റി ?

ല കാലഘട്ടങ്ങളിലായി ഒരുപാട് നല്ല എഴുത്തുകാർ ബൂലോകത്ത് നിറഞ്ഞ് നിന്നിട്ടുണ്ട്. ഒരു സമയത്ത് കുറേപ്പേർ വരുന്നു. വാശിയോടെന്ന പോലെ പോസ്റ്റുകളുമായി കത്തി നിൽക്കുന്നു, സൌഹൃദവലയങ്ങൾ ഉണ്ടാക്കുന്നു. പിന്നെ എഴുത്തും വായനയുമൊക്കെ കുറഞ്ഞ് കുറഞ്ഞ് സൌഹൃദം മാത്രമാകുകയും കൊല്ലത്തിൽ ഒരിക്കലുള്ള ബ്ലോഗ് മീറ്റുകൾ മാത്രമായും ഒതുങ്ങുന്നു. നമുക്കവരെ ഒരു ബാച്ച് എന്ന് വിളിക്കാം. പിന്നീട് മറ്റൊരു കൂട്ടർ വരുന്നു. അതായത് അടുത്ത ബാച്ച്. മേൽ‌പ്പറഞ്ഞത് പോലെ തന്നെ അവരും ആദ്യം കത്തിത്തകർക്കുന്നു പിന്നെ മെല്ലെ മെല്ലെ ഒതുങ്ങുന്നു. ഈ രണ്ട് ബാച്ചിലുമുള്ള പലരും തമ്മിൽ തലമുറകളുടെ വിടവ് പോലെ പരസ്പര വായനയിലും സൌഹൃദത്തിലും ഒരു അകൽച്ചയും കാണാനായെന്ന് വരും. വളരെക്കുറച്ച് പേർ മാത്രം എല്ലാ ബാച്ചുകാർക്കിടയിലും നിറഞ്ഞ് നിൽക്കുന്നു, വായനയും സൌഹൃദവുമൊക്കെ മനോഹരമായി മുന്നോട്ട് കൊണ്ടുപോകുന്നു.

മാസത്തിൽ ഒരു പോസ്റ്റെങ്കിലും ഇടാത്ത, പല ബാച്ചുകളിൽ നിന്നുള്ള ചിലരെ തീരെ കാണാതാകുമ്പോൾ ഒരന്വേഷണം ആവശ്യമല്ലേ ? ചിലരെപ്പറ്റി നമ്മുടെ ബൂലോകം അന്വേഷിച്ചു. കിട്ടിയ ഫലം ഇവിടെ പ്രസിദ്ധീകരിക്കുന്നു. ഇതൊരു സമ്പൂർണ്ണ ലിസ്റ്റൊന്നും അല്ല. ഈ ലിസ്റ്റിൽ വിട്ടുപോയിട്ടുള്ള പല ബാച്ച് ബൂലോകർ ഇനിയുമുണ്ട്.

പിടി കിട്ടാത്തവരുടെ സ്റ്റാറ്റസ് വായനക്കാർ പൂരിപ്പിക്കുക. കൂടുതൽ പേരെ ലിസ്റ്റിലേക്ക് ചേർക്കണമെങ്കിൽ അതുമാകാം. വായനക്കാർ കമന്റുകളായി തരുന്ന റിപ്പോർട്ടുകൾ ‘പിടികിട്ടിയവരുടെ‘ കൂട്ടത്തിലേക്ക് അപ്‌ഡേറ്റ് ചെയ്യുന്നതാണ്.

പിടികിട്ടിയവർ

വിശാലമനസ്ക്കന്‍ - മോട്ടറ് ചെളി വലിക്കാൻ തുടങ്ങി എന്ന് കക്ഷി തന്നെ പറഞ്ഞിരുന്നു. എന്നാലും ഒന്നൂടെ ആഞ്ഞ് പിടിക്കരുതോ ?

അരുണ്‍ കായംകുളം - ബാംഗ്ലൂരു നിന്ന് എറണാകുളത്തേക്ക് വന്നതിന്റെ ജോലിത്തിരക്ക്.

ഏറനാടൻ - ഫേസ്ബുക്കിലും പ്ലസ്സിലും സജീവം, ഒപ്പം ടെലിഫിലിം നാടകങ്ങൾ അങ്ങനെ തിരക്കോട് തിരക്ക്.

ശശി കൈതമുള്ള് - ആള് ഇവിടൊക്കെത്തന്നെ ഉണ്ടെന്ന്. പക്ഷെ പോസ്റ്റുകൾ ഒന്നും കാണാൻ കിട്ടുന്നില്ല.

കാർട്ടൂണിസ്റ്റ് (സജീവ് ബാലകൃഷ്ണൻ) -  ഉടനെ തന്നെ തമാശ പോസ്റ്റുകളുമായി സജീവമാകും എന്നാണ് 150 കിലോ കനത്തിൽ അറിയിച്ചിരിക്കുന്നത്.

മാണിക്യം - രോഗങ്ങൾ, പിന്നെ ഫാം വില്ല കളിയിൽ ശ്രദ്ധപതിച്ചു.

സജിയച്ചായന്‍ - ഉഴപ്പ്, അതല്ലാതെ ഒന്നുമില്ല.

നന്ദന്‍ - ഉഴപ്പ്, പിന്നെ സിനിമയിലേക്കുള്ള പോക്കുകൂടെ ആയപ്പോൾ സമയം ഇല്ലാതായി.

സിമി നസ്രത്ത് - കഥാകാരന് അദ്ദേഹത്തിന്റെ മകൻ 4 മണിക്കൂർ സമയം അടുപ്പിച്ച് കൊടുക്കുന്നില്ല. 

പൊങ്ങുമ്മൂടന്‍ - ഉഴപ്പ്, മറ്റ് പലവിധ പ്രശ്നങ്ങൾ.

മയൂര - ബ്ലോഗിൽ സജീവമായിത്തന്നെ പോസ്റ്റുകൾ ഇടുന്നുണ്ട് ഇപ്പോഴും.

ശിവ & സരിജ - ബൂലോക കുടുബം ആയതോടെ സമയം ഇല്ലാതായിക്കാണും.  കുറച്ച് ഉഴപ്പും ഉണ്ടെന്നാണ് റിപ്പോർട്ട്.

അനിൽശ്രീ - അബുദാബിയില്‍ ഉണ്ട്. ജോലിത്തിരക്കും മടിയും പിന്നെ ഓഫീസില്‍ നെറ്റ് കിട്ടാത്തതിന്റെ ഒരു കുഴപ്പവുമായി ഉഴപ്പുന്നു.

ഇ.എ.സജിം തട്ടത്തുമല - എങ്ങും പോയിട്ടില്ല, വായിൽ വന്നത് കോതയ്ക്ക് പാട്ടെന്ന മട്ടിൽ ഇപ്പോഴും പോസ്റ്റുകളിട്ട് ബൂലോകത്തെ മലിനമാക്കിപ്പോരുന്നുണ്ടെന്ന് സ്വയം റിപ്പോർട്ട് ചെയ്യുന്നു.

കാന്താരിക്കുട്ടി - പ്രായമായ അമ്മയെ ശുശ്രൂഷിക്കൽ, സമയമില്ലായ്മ.

ശ്രീ - വിശാലമനസ്ക്കന്റെ അതേ മോട്ടർ തന്നെ ആണെന്ന് തോന്നുന്നു ഇവിടേം. ആ മോട്ടർ ഇനിയാരും വാങ്ങല്ലേ :)

അലി - സ്വയം തേടി നടക്കുകയാണ്. കണ്ടുകിട്ടുന്നവർ അദ്ദേഹത്തെ ഒന്ന് അറിയിക്കുക :)

മുരളികൃഷ്ണ - ഉഴപ്പ്, പഠനം, ജീവിതമാർഗ്ഗം തേടിയുള്ള അലച്ചിൽ, കല്യാണം കഴിക്കാൻ പോകുന്നു.

ദീപൿ രാജ് - ഫാം വില്ല കളി, പിന്നെ ഷെയർ മാർക്കറ്റിൽ കളി, ഉഴപ്പ്.

നാടകക്കാരന്‍ - അദ്ദേഹത്തേക്കാൾ നന്നായി എഴുത്തുന്നവരെ കാണുമ്പോൾ അവരെക്കാൾ നന്നായി എഴുതാൻ ശ്രമിക്കുന്നതിന്റെ ഇടയ്ക്കുള്ള ഗ്യാപ്പാണ് പോലും !

മഞ്ജു മനോജ് - ഇടയ്ക്ക് ഒരു തള്ള് അല്ലെങ്കിൽ തല്ല് കിട്ടിയാൽ എഴുതിക്കോളാം എന്നാണ് റിപ്പോർട്ട് ചെയ്യുന്നത്. മടി, ഉഴപ്പ് എല്ലാമുണ്ട്.

അഗ്രജൻ - ഫുള്‍ ടൈം ഫോട്ടോ എടുപ്പെന്ന നാട്യത്തില്‍ മറ്റെന്തോ ആണത്രേ പണി.

കാട്ടിപ്പരുത്തി - ഉഴപ്പ്, പ്ലസ്സിൽ കൂടുതൽ സമയം ചിലവഴിക്കുന്നു.

സാൽജൊ - നാട്ടിലെത്തി കുറെക്കാലം കറക്കത്തിലായിരുന്നു. ഇപ്പോൾ എറണാകുളത്ത് അഡ്വൈർട്ടൈസിംഗ് ഏജൻസിയിൽ തമ്പടിച്ചിട്ടുണ്ട്. കല്യാണാലോചനകൾ നടക്കുന്നു. എഴുത്ത് നടക്കുന്നുണ്ട്. ഇടയ്ക്ക് സ്വന്തം ഡോമെയ്ൻ വിഡ്രോ ചെയ്തപ്പോൾ ഡാറ്റാ ബാക്കപ്പ് ചെയ്തില്ല അതുകൊണ്ട്, പഴയ ബ്ലോഗർ വിജനമായിക്കിടക്കുന്നു.

ആഗ്നേയ - ഫേസ്ബുക്കിൽ തകർക്കുന്നു.

കേരള ഫാർമർ (ചന്ദ്രശേഖരൻ നായർ) - അദ്ദേഹത്തിന്റെ പേരുതന്നെ ബ്ലോഗറമ്മച്ചി മാറ്റിക്കളഞ്ഞെന്നാണ് പരാതി. മറ്റേതെങ്കിലും പേരിൽ വന്ന് തകർക്കുമെന്ന് കാത്തിരിക്കാം.

കൊച്ചുത്രേസ്യ - കല്യാണം കഴിഞ്ഞതോടെ കുക്കിംഗ് പോസ്റ്റും അടുക്കള തോട്ടവും ജിമ്മേട്ടന്റെ ആരോഗ്യ സംരക്ഷണവും ആയി ഒതുങ്ങി എന്നാണ് റിപ്പോർട്ട്.

സന്തോഷ് പല്ലശ്ശന - ഫേസ്ബുക്ക് മാനിയയിൽ കുടുങ്ങി. എന്നാലും വല്ലപ്പോഴും ബ്ലോഗിൽ കവിതകൾ പോസ്റ്റാറുണ്ട്. 

ഐറിസ് -  കക്ഷി എഴുതാമെന്നാണ് പറയുന്നത്. പക്ഷെ എങ്ങനാണ് ബ്ലോഗുണ്ടാക്കുന്നതെന്ന് ആദ്യേ പൂത്യേ പഠിപ്പിച്ച് കൊടുക്കണം പോലും !

ഡി.പ്രദീപ്‌കുമാർ - ബ്ലോഗിൽ കളിചിരി വർത്തമാനങ്ങൾ കുറവായതുകൊണ്ട്, നാലുകാശിന് കമന്റും ലൈക്കും ഷെയറുമൊക്കെ കിട്ടുന്ന ഫേസ്‌ബുക്കിൽ തമ്പടിച്ചിരിക്കുന്നു. എന്നാലും ബ്ലോഗിന്റെ നൊസ്റ്റാൾജിയ കൂടെത്തന്നെയുണ്ട്.

ശ്രീവല്ലഭൻ (കുറുപ്പിന്റെ കണക്കുപുസ്തകം) - ബ്ലോഗ്‌ എഴുത്തിനു കൂടുതല്‍ സമയം വേണം. ഫേസ്‌ബുക്ക് സ്റ്റാറ്റസ് മെസ്സേജ് ഇടുന്നതിനു വെറും ടൈപ്പ് ചെയ്യുന്ന സമയം മാത്രമേ വേണ്ടൂ എന്ന തിരിച്ചറിവും, സമയക്കുറവും ആണ് കക്ഷിയുടെ പ്രശ്നമെന്ന് പറയുന്നു. പക്ഷെ, ജോലി, കുടുംബം, സമയക്കുറവ് പിന്നെ ഒന്നരക്കൊല്ലം നീളുന്ന ഒരു കോഴ്സ് ഇതൊക്കെയാണ് ശരിക്കുള്ള പ്രതിസന്ധികൾ.  

ചാണ്ടിച്ചായൻ (സിജോയ് റാഫേല്‍) - എഴുത്ത് മടുത്തതുകൊണ്ട് ഫെയ്സ്ബുക്കില്‍ ചെറുനോട്ടുകളെഴുതി അതിൽ നിന്ന് കിട്ടുന്നത് കഞ്ഞിവെച്ച് കഷ്ടിച്ച് ജീവിച്ച് പോകുന്നു.

സുൽ - പ്ലസ്സിൽ നിന്ന് ഇറങ്ങില്ലെന്ന്. ബൂലോകത്തുള്ളവർ വേണമെങ്കിൽ പ്ലസ്സിലേക്ക് ചെല്ലണമെന്ന്.

തെച്ചിക്കോടൻ - ഇതിന്റെ ചുറ്റുവട്ടത്തൊക്കെ  ഇപ്പോഴും എപ്പോഴും ഉണ്ടായിരുന്നു എന്നാണ് അവകാശപ്പെടുന്നത്.

മണികണ്ഠന്‍ - ഇവിടൊക്കെത്തന്നെ ഉണ്ടെന്നാണ് പറയുന്നത്. പക്ഷെ അധികവും പ്ലസ്സിലും ഫേസ്ബുക്കിലും ആണെന്ന് മാത്രം. വല്ലപ്പോഴും ചില കാര്യങ്ങൾ ബ്ലോഗിലും എഴുതുന്നുണ്ട്, പക്ഷെ അതിന് പലപ്പോഴും ഉദ്ദേശിച്ച പ്രതികരണങ്ങൾ ലഭിക്കാതാവുമ്പോൾ ഒരു വിഷമം ഉണ്ട്. എന്തായാലും ഇഷ്ടതട്ടകം ബ്ലോഗ് തന്നെ. ചുളുവിന് യാത്രാവിവരണങ്ങൾ വായിക്കാൻ പറ്റാത്തതിലും വലിയ വിഷമമുണ്ട് കക്ഷിക്ക്.

കനൽ - കക്ഷി സ്വയം അന്വേഷിച്ച് നടക്കുകയാണത്രേ ! കണ്ടുകിട്ടിയാൽ നമ്മൾ അങ്ങോട്ട് അറിയിക്കണമെന്ന് !

ഷാജി ടി.യു - ബ്ലോഗില്‍ സജീവമാകുന്നുണ്ട് അധികം താമസിയാതെ. അവിചാരിതമായ തിരക്കുകളും ആദ്യ ചിത്രത്തിന്‍റെ കടലാസ്‌ പണികള്‍ പുരോഗമിക്കുന്നതും ആയിരുന്നു ബ്ലോഗിലെ ഇടവേളക്ക് കാരണം...

എതിരവന്‍ കതിരവന്‍  - ബ്ലോഗ്‌ പ്രസ്ഥാനം ഇല്ലാതായെങ്കിലും സ്വന്തം ബ്ലോഗു എഴുത്ത് മുടങ്ങാതെ കൊണ്ട് നടക്കുന്നുണ്ട്. പക്ഷെ ആരും അങ്ങോട്ട്‌  തിരിഞ്ഞു  നോക്കാത്തത് കൊണ്ട്   സാന്നിധ്യം അറിയാറില്ലത്രേ  !!!

പിടികിട്ടാത്തവർ

കുറുമാന്‍ -
മനുജി -
അരവിന്ദന്‍ (മൊത്തം ചില്ലറ) -
ഉമേഷ് -
മൈന ഉമൈബാൻ - 
അനോണി ആന്റണി -
തമനു -
കൈപ്പള്ളി -
കുമാർ നീല കണ്ഠൻ -
അനിൽ കുമാർ -
യാരിത് -
ഹരിയണ്ണൻ -
ഗുപ്തൻ -
നമത് -
ഇക്കാസ് -
ജാസൂട്ടി -
സിജോ ജോർജ്ജ് -
കുറ്റ്യാടിക്കാരൻ (സുഹൈർ) -
പ്രദീപ് പി.ഡി. -
ഞാൻ ഗന്ധർവ്വൻ -
ദൌപദി - 
വക്കാരിമഷ്ടാ -
മലബാറി - 
ഏവൂരാൻ
വല്ല്യമ്മായി -
ദേവസേന -
ചാന്ദ്‌നി -
യാസ്‌മിൻ -
പ്രയാസി - 
ദിൽബാസുരൻ -
അനോണി മാഷ് -
ദേവൻ -
പ്രിയ ഉണ്ണികൃഷ്ണന്‍ -
ജസ്റ്റിൻ -
ശ്രീജിത്ത് -
സപ്ന അനു ബി ജോർജ്ജ് - 
വാല്‍മീകി -
സഹയാത്രികന്‍ -
സണ്ണിക്കുട്ടന്‍ -
നിഷ്ക്‍കളങ്കന്‍ -
കുട്ടിച്ചാത്തന്‍ -
ആഷാ സതീഷ്
സതീഷ് മാക്കോത്ത് -
പപ്പൂസ് -
അരൂപിക്കുട്ടന്‍ -
അനോണി മാഷ് -
എഴുത്തുകാരി -
പാണ്ടവാസ് -
പാമരൻ -
കാലിയാൻ -
മൻസൂർ ചെറുവാടി -
റോസാപ്പൂക്കൾ -
ജയൻ ഏവൂർ -
അനിൽകുമാർ സി.പി. -
പൈങ്ങോടന്‍ -
മന്‍സൂര്‍ -
ഗീതാഗീതികള്‍ -
ശ്രീലാല്‍ -
കാര്‍വര്‍ണ്ണം -
ഉഗാണ്ട രണ്ടാമന്‍ -
ഭൂമിപുത്രി -
കിടങ്ങൂരാന്‍ -
ഇടിവാൾ -
പൊതുവാൾ -
ഇത്തിരിവെട്ടം -
സിയ -
സിയ ഷമിൻ - 
പോസ്റ്റ്‌മാൻ (സജിത്ത്) - 
മരമാക്രി -
രേഷ്മ -
ഇഞ്ചിപ്പെണ്ണ് -
അനിത ഹരീഷ് -
അനിൽ@ബ്ലോഗ് -
വിനയ -
മുരളീ നായര്‍ -
അനു വാര്യർ -
വെമ്പള്ളി - 
പൊറാടത്ത് - 
സ്മിത ആദര്‍ശ് -
ഹരീഷ് തൊടുപുഴ -
നട്ടപ്പിരാന്തന്‍ -
നാട്ടുകാരന്‍ -
സി.ടി.ഹംസ -
സുനില്‍ ഉപാസന -
വാഴക്കോടന്‍ -
തബാറക് റഹ്‌മാന്‍ -
അടുക്കളത്തളം (ബിന്ദു) -
പ്യാരി -
ഷാരു - 
ചേച്ചിപ്പെണ്ണ് -
മൈത്രേയി -
കണ്ണനുണ്ണി -
ഏറക്കാടന്‍ -
ഗീത.കെ.സി -
പ്രവീണ്‍ (ചിതല്‍) -
പ്രവീണ്‍ വട്ടപ്പറമ്പത്ത് -
വായാടി -
ലേഡി ലാസറസ് -
കൂതറ ഹാഷിം -
രഞ്ജിത്ത് ചെമ്മാട് -
സബിത സിദ്ദിഖ് -
വിനീത് നായർ -
കുഴൂർ വിത്സൻ -
പാവപ്പെട്ടവൻ -
പാവത്താൻ -
നിസ്സഹായൻ  -
നിഷ ജഥിൻ -
ചാർവാകൻ -
ഏവൂരാൻ -
ബാജി ഓടം‌വേലി -
ബെന്യാമിൻ -
സുനിൽ കൃഷ്ണൻ -
ജോ  -
മനോജ് താളയമ്പലത്ത് -
കുക്കു -
റാണി അജയ് -
ധന്യാ ദാസ് -
ഹൻലല്ലത്ത് -
പാർത്ഥൻ -
സംഷി -
സുമേഷ് മേനോൻ -
ലക്ഷി (ലച്ചു) -
പൌർണ്ണമി -
ലതികാ സുഭാഷ് -
അഞ്ജു നായർ -
ആളവന്താൻ -
പണിക്കർ -
ജിക്കു വർഗ്ഗീസ് -
ഡോൿടർ - 


ഇങ്ങനെ കുറേപ്പേരുടെ കാര്യമൊന്നും അറിയില്ല.

ഇവരൊക്കെ എവിടെപ്പോയി ? ഇവർക്കൊക്കെ എന്തുപറ്റി ?
വായനക്കാർ പൂരിപ്പിക്കുക, അല്ലെങ്കിൽ ഇവരെയൊക്കെ അടുത്തറിയുന്നവർ പൂരിപ്പിക്കുക. വിട്ടുപോയ പേരുകൾ അറിയിക്കുക. എല്ലാ പേരുകളും സ്റ്റാറ്റസുകളും അപ്പപ്പോൾ അപ്‌ഡേറ്റ് ചെയ്തുകൊണ്ടിരിക്കും.

ഇത് വെറുതെ തമാശയ്ക്കായി ഒരു ലിസ്റ്റ് എടുത്തതല്ല. ബൂലോകം ഇപ്പോൾ റിയൽ എസ്റ്റേറ്റ് പോലെയാണ്. ആകപ്പാടെ ഒരു മാന്ദ്യം തീർച്ചയായും ഉണ്ട്. പഴയ എല്ലാ ബാച്ചിലുമുള്ള, മടി പിടിച്ചിരിക്കുന്നതും പ്ലസ്സ് ഫേസ്‌ബുക്ക് എന്നിങ്ങനെ മറ്റ് സൈബർ ഇടങ്ങളിൽ വിലസുന്നതുമായ എല്ലാ ബൂലോകരും എഴുത്തിന്റെ ലോകത്തേക്ക് തിരിച്ച് വരണം. ഏറ്റവും പുതിയ ബാച്ചുകാർ അടക്കം എല്ലാ ബൂലോകരും മാസത്തിൽ ഒരു ലേഖനമെങ്കിലും എഴുതുക. സ്വന്തം ബ്ലോഗിൽ ഇടാൻ ഇഷ്ടമില്ലാത്തതുകൊണ്ടാണെങ്കിൽ (ഇഷ്ടമുണ്ടെങ്കിലും) നമ്മുടെ ബൂലോകത്തിന് അയച്ച് തരുക.  പോസ്റ്റ് ചെയ്യാനുള്ള മടി മാത്രമാണെങ്കിൽ ആ കാര്യം ഞങ്ങളേറ്റു(അല്ലപിന്നെ).

ഇടതടവില്ലാതെ പോസ്റ്റുകൾ ഇട്ടുകൊണ്ട് നമുക്ക് ബൂലോകം വീണ്ടും ഉഷാറാക്കിയെടുക്കാം. എന്ത് പറയുന്നു ?

വാൽക്കഷണം:‌- ബ്ലോഗേർസ് അല്ലെങ്കിലും കോൺഗ്രസ്സ് നേതാവായ കെ.പി.ഉണ്ണികൃഷ്ണൻ, ബോളിവുഡ്ഡ് താരമായിരുന്ന മമതാ കുൽക്കർണ്ണി, എന്നിവരെപ്പറ്റിയുള്ള അന്വേഷണവും നടക്കുന്നുണ്ട്. വിവരം എന്തെങ്കിലും കിട്ടിയാൽ ഉടനെ അറിയിക്കുന്നതായിരിക്കും.

114 Responses to "ഇവരൊക്കെ എവിടെ ? ഇവർക്കൊക്കെ എന്തുപറ്റി ?"

 1. ഇവരെയൊക്കെ ബ്ലൊഗ് ഇട്ടു വിളിക്കാൻ (പ്ലസ്സ് ഇട്ടു വിളിയ്ക്കുന്നതുപോലെ) എന്തെങ്കിലും സെറ്റപ്പ് ഉണ്ടോ പോലും.


  ReplyDelete
 2. മുരളികൃഷ്ണ - ഉഴപ്പ്, പഠനം, ജീവിതമാർഗ്ഗം തേടിയുള്ള അലച്ചിൽ

  ഇടിച്ച് വാട്ടിക്കളയും ട്ടാ.. അടുത്താഴ്ച പെണ്ണുകെട്ടി കുടുംബസ്ഥനാകാനുള്ള ചെക്കനെ ഉഴപ്പന്‍ ന്ന്... :-)


  ReplyDelete
 3. അടുത്താഴ്ച (ഒക്ടോ അഞ്ച്) ബാംഗ്ലൂര്‍ക്ക് വരീന്‍ കൂട്ടരെ. ന്‍റെ കല്യാണോം കൂടാം ഇതില്‍ പലരേം നേരിട്ട് കണ്ട് വിശേഷേങ്ങള് ചോയ്ക്കേം ചെയ്യാം. എന്തേ??

  ReplyDelete
 4. @ മുരളി - കല്യാണത്തിന് വരുമ്പോൾ ഇടിച്ച് കൂമ്പ് വാട്ടിക്കളയും എന്നല്ലേ രണ്ട് കമന്റും ചേർത്ത് വായിച്ചാൽ മനസ്സിലാക്കേണ്ടത് ? :)

  ReplyDelete
 5. ഏറെക്കാലം കൂടി ഒരു ബ്ലോഗ് പോസ്റ്റില്‍ കമന്റിടുന്നു, അതിന്‍റൊരു അന്ധാളിപ്പ് ഉണ്ട്. ന്നാലും.

  നീരു, നന്ദേട്ടന്‍, തോന്ന്യാസി, മനോരാജ്, ജോ, മണിയേട്ടന്‍, പാവത്താന്‍ മാഷ്, ശിവ ആന്‍ഡ് സരിജ, മനുവേട്ടന്‍, ആഗ്നേയ, ഹരീഷേട്ടന്‍, ഉപാസന, കണ്ണനുണ്ണി, മൈന, ശ്രീശോഭിന്‍, ഷാജി ടിയു പിന്നെ ലിസ്റ്റില്‍ വിട്ടുപോയ ദ്രൗപദി, അമൃതാവാര്യര്‍ (യഥാക്രമം ഗിരീഷ് എഎസ്, ശ്രീശാന്ത്) തുടങ്ങി എല്ലാരേം കല്യാണത്തിന് ക്ഷണിക്കേം പലരും വരാന്ന് ഉറപ്പുതരികയും ചിലര് ടിക്കറ്റ് ബുക്ക് ചെയ്യുകവരെയും ചെയ്തിട്ടുണ്ട്.

  അരുണ്‍ കായംകുളത്തിനെ വിളിച്ച് കിട്ടീല്ല, പൊങ്ങുമ്മൂടന്‍ വിളിച്ചാ ഫോണെടുക്കില്ലാന്ന് അറിയാലോ. ലതിയേച്ചിയൊക്കെ ഫുള്‍ ബിസ്സിയാണ്, ഒരു രക്ഷേല്ല.

  നാടകക്കാരനേം ശശിയേട്ടനേം അച്ചായനേം സീമീനേം മാണിക്യാമ്മേനേം അനിയേട്ടനേം പോലുള്ള വിദേശികളെ സംഭവം അറിയിച്ച് ആശംസ വാങ്ങിവെച്ചിട്ടുണ്ട്.

  എല്ലാര്‍ക്കും എവിടേങ്കിലും കൂടാന്‍ പറ്റുമെങ്കില്‍ കൂട്ടിരിക്കാന്‍ പെരുത്ത ആശയുണ്ട്. ഇങ്ങനെ ഒരു പോസ്റ്റ് എഴുതിയിട്ട നമ്മുടെ ഭൂലോകത്തിന് പെരുത്ത നന്ദി.

  ReplyDelete
 6. ഉഴപ്പ്, അതല്ലാതെ ഒന്നുമില്ല.
  ഈ പ്ലസ് കുറേ സമയമെടുക്കുന്നു
  അതിനാൽ പെട്ടെന്നു റിപ്ലൈ കിട്ടുന്ന പ്ലസ്സിലാണു ഒഴിവു സമയം

  ReplyDelete
 7. എന്‍റെ മനോജേട്ടാ അതങ്ങനേം വായിച്ചാ, നിങ്ങള്‍ടെ പ്രൂഫ് റീഡിംഗ് കുറേ കൂടണ് ണ്ട് ട്ടാ.. :-)

  ReplyDelete
 8. സിമിയും മുരളിയുമൊക്കെ കമെന്റില്‍ മാത്രം അരങ്ങു തകര്‍ക്കുന്നവരാന് ആഗ്നേയ ഫെസ്ബൂകില്‍ തകര്‍ക്കുന്നു..


  വാഴക്കോടന്‍, അരുണ്‍ തുടങ്ങിയവരാണ് ഒന്നും മിണ്ടാതെ അപ്രത്യക്ഷമായത്

  ReplyDelete
 9. മമതാ കുൽക്കർണ്ണിയെ പറ്റി ഉള്ള അനേക്ഷണം കൂടുതല്‍ ഊര്‍ജിതമാക്കുക്ക.

  ReplyDelete
 10. സുപ്രസിദ്ധ കഥാകാരനും കവിയും കലാകാരനുമായ എന്നെ പറ്റി കൂടെ കൂട്ടത്തിൽ അന്വേഷണം നടത്തണമെന്ന് ഞാൻ ശക്തിയുക്തം ആവശ്യപ്പെടുന്നു... :)

  ReplyDelete
 11. പ്ലസ്സാരുന്നെങ്കി ഒരൊന്പത് ലൈക്കുകള് ഒറപ്പാരുന്നു മുത്താപ്പാ അല്ല അഗ്രുക്കാ.... അങ്ങനെ വിളിച്ചാലേ ഇവിടൊരു ലിതുള്ളൂ... :-)

  ReplyDelete
 12. "നാടകക്കാരനേം ശശിയേട്ടനേം അച്ചായനേം സീമീനേം മാണിക്യാമ്മേനേം അനിയേട്ടനേം പോലുള്ള വിദേശികളെ സംഭവം അറിയിച്ച് ആശംസ വാങ്ങിവെച്ചിട്ടുണ്ട്..... "മുരളീകൃഷ്ണന്‍ - ഇപ്പോ മന്‍സ്‌ലായല്ലോ ഇവിടെത്തന്നെയുണ്ടെന്ന്!

  ReplyDelete
 13. ശശിയേട്ടാ - കല്യാണസദ്യ തിന്നാൻ വേണ്ടി ഇവിടെക്കിടന്ന് കറങ്ങുന്ന കാര്യമല്ല പറയുന്നത്. ബ്ലോഗിൽ പോസ്റ്റൊന്നും ഇല്ലാത്തതെന്തേ എന്നാണ് ചോദ്യം :)

  ReplyDelete
 14. കൈത എന്തായാലൂം അടുത്ത് തന്നെ ബ്ലോഗ് തുറക്കുന്നതായിരിയ്ക്കും..
  ഇല്ലേ?

  മുരളി നീ എന്നെ വിളിച്ചില്ലാലോ

  ReplyDelete
 15. കെണറ്റീകിടക്കണ തവളക്കൊക്കെ വെള്ളം കോരിക്കൊടുക്കണോ കിച്ചുത്താ. കുടുമ്മത്ത് നടക്കണ കല്യാണായി കരുതി വന്ന് കൂടാനുള്ളേന്... :-)

  (പിന്നേ.. വിളിച്ചിട്ടിപ്പോ വന്ന് കൂടാനല്ലേ..:(

  ReplyDelete
 16. ബൂലോകത്തിന്റെ പ്രിയങ്കരിയായ കിച്ചുവിനെ ‘കൂപമണ്ഡൂകം’ എന്ന് വിളിച്ചതിൽ മുരളിയോട് ശക്തമായി പ്രതിഷേധിക്കുന്നു :)

  ReplyDelete
 17. ഈ മനുഷ്യന്‍ ന്‍റെ കല്യാണം മുടക്കും ന്നാ തോന്നണേ.. ;-)

  ReplyDelete
 18. ബൂലോകത്തിനു പ്ലസ്സിലേക്കു വന്നാലെന്താ? ഇവരെയെല്ലാം ഇവിടേക്കു വിളിക്കുന്നതിലും നല്ലത് അതായിരിക്കും :)

  ReplyDelete
 19. എനിക്ക് ഒന്നും എഴുതാൻ സമയമില്ല.. ഒരു കഥ എഴുതണമെങ്കിൽ മിനിമം 4 മണിക്കൂർ വേണം, അത്രയും സമയം മോൻ തരൂല്ല.

  ReplyDelete
 20. പ്ലസ്സില്‍ മിന്നും താരമായ കിച്ചുത്തയെ വിളിച്ചുവരുത്തി അപമാനിച്ചതില്‍ പ്രതിഷേധിക്കുന്നു.
  പിന്നെ പലരും ബ്ലോഗിലേക്ക് തിരിച്ചു വരേണ്ട സമയ അതിക്രമിച്ചിരിക്കുന്നു. നല്ല രചനകളുടെ കുറവ് ബ്ലോഗില്‍ കാണാനുണ്ട്. പ്ലസ്സ് കുറെ സമയ വിഴുങ്ങുന്നു എന്നതും ഒരു കാരണം ആണ്

  ReplyDelete
 21. വായിൽ വന്നത് കോതയ്ക്ക് പാട്ട് എന്ന മട്ടിൽ എഴുതുന്ന ഈയുള്ളവനവർകൾക്ക് പിന്നെ ഭാവനയുടെ പ്രശ്നം, മോട്ടറിൽ ചെളിപിടിപ്പ് തുടങ്ങിയ പ്രശ്നങ്ങളില്ലാത്തതിനാൽ ഇപ്പോഴും പോസ്റ്റുകൾ ഇട്ട് ബൂലോകത്തെ മലിനമാക്കിപ്പോരുന്നുണ്ട്.പ്രത്യേകിച്ച് ബാച്ചുകളിലൊന്നുമില്ല.ബാച്ചുകളിൽ ചേരാൻ മാത്രം ശക്തിയുമില്ല. മീറ്റുകൾ വന്നാൽ ഇനിയും വലിഞ്ഞുകയറി വന്നെന്നിരിക്കും.

  ReplyDelete
 22. വർഷങ്ങൾക്കു ശേഷം നിങ്ങളുടെ അഭ്യർത്ഥനമാനിച്ച് ഞാൻ എഴുതാം...  ഒരു ബ്ലോഗ് തുടങ്ങാനെന്താണു ചെയ്യേണ്ടത്?

  ReplyDelete
 23. ട്രാക്കിംഗ്:))

  ബസിലെ ശീലമാ.:) ഇവിടേം കിടക്കട്ട്.:))

  ReplyDelete
 24. പുതിയ ജനറേഷനില് നിന്നാണ്. ചുമ്മാ പഴയ ആള്‍ക്കാരുടെ കഥയൊക്കെ കേള്‍ക്കാന്‍ ഒരു രസം.

  ReplyDelete
 25. മനോജ്.. തീർച്ചയായും ഇത് ഒരു നല്ല തുടക്കമാണ്... നന്നായി എഴുതുന്ന പലരും ബൂലോകത്തുനിന്നും അപ്ര്യത്യക്ഷമായതിന്റെ ക്ഷീണം തീർച്ചയായും ഇന്ന് അനുഭവപ്പെടുന്നുണ്ട്.. അതുകൊണ്ടുതന്നെ എഴുതാനും മടി തോന്നുന്നു.. എല്ലാവരെയും ഒന്നിച്ചുകൂട്ടി ബൂലോകത്തെ പഴയതുപോലെ ഊർജ്ജസ്വലമാക്കുന്നത് വളരെ നന്നായിരിയ്ക്കും..

  ReplyDelete
 26. ഇനിയും ഉണ്ട്:

  അനോണി ആന്റണി
  അഗ്രജന്‍ (ഇപ്പൊ ഫുള്‍ ടൈം ഫോട്ടോ എടുപ്പ് എന്ന നാട്യത്തില്‍ വായി നോട്ടം ആണ് പണി):))
  തമനു
  കൈപ്പള്ളി
  (ലിസ്റ്റ് അപൂര്‍ണ്ണം)

  ReplyDelete
 27. ബ്ലോഗില്‍ കറങ്ങി നടന്നവന് ഉറങ്ങിക്കിടക്കാന്‍ ആവില്ല. അവന്‍ ഇറങ്ങി നടക്കും ..
  ക്ഷമിക്കൂ...

  ReplyDelete
 28. എന്റെ കമന്റ് സ്പാമില്‍ പോയി എന്ന് തോന്നണു

  ReplyDelete
 29. ഏറനാടന്‍ ബൂലോഗത്ത്‌ പ്രായാധിക്യം ആയെങ്കിലും പുതിയ പിള്ളേരുടെ കൂടെ ഓടിയിട്ട് എത്താന്‍ ഭഗീരഥപ്രയക്നം നടത്താന്‍ ചക്രശ്വാസം വലിച്ചുകൊണ്ട് ഇവിടെയൊക്കെ തന്നെയുണ്ട്. ഫേസ്ബുക്ക് ഗൂഗിള്‍ പ്ലസ്‌ പലരേയും പോലെ ഞമ്മളെയും കാന്തികവലയത്തില്‍ തളച്ചിടപ്പെട്ടു എന്നത് നേരാണ്. ഇടയ്ക്കിടെ ചാടി ബൂലോഗത്ത്‌ ഇറങ്ങും. പണ്ടത്തെ പോലെ വയ്യ കുട്ട്യേ.. :)

  ReplyDelete
 30. ഞാന്‍ ഏതില്‍ പെടും ..? ങേ ..?

  ReplyDelete
 31. എന്‍റെ വക രണ്ടു പേരുടെ കാര്യങ്ങള്‍

  1. കൊച്ചുത്രേസ്യ - എന്തുമാത്രം പുരോഗമന പോസ്റ്റുകള്‍ ഇട്ടോണ്ടിരുന്ന കൊച്ചാ..എന്‍റെ ഉള്ളിലെ ഫെമിനിസ്റ്റ്‌ നു ഒരു പ്രചോദനം ആയിരുന്നു കൊച്ചു ..കല്യാണം കഴിഞ്ഞതോടെ കുക്കിംഗ് പോസ്റ്റും അടുക്കള തോട്ടവും ജിമ്മേട്ടന്റെ ആരോഗ്യ സംരക്ഷണവും ആയി ഒതുങ്ങി ..ഉള്ളില്‍ ഫയര്‍ ഉള്ളവര് കല്യാണം കഴിച്ചാല്‍ ഇതാ കൊഴപ്പം ..പിന്നെ ഒരു പൊക മാത്രേ കാണൂ :-))

  2. മഞ്ജു മനോജ്‌ നെ എങ്ങോട്ടെങ്കിലും യാത്ര അയയ്ക്കു ..മഞ്ജു എഴുതിക്കോളും :-))

  ReplyDelete
 32. ഇപ്പറഞ്ഞ പലരും ആദ്യം ബസിലും പിന്നെ ഇപ്പൊ പ്ലസിലും 'ബുക്കില്‍ മുഖം പൂഴ്ത്തിയും' ഒക്കെ കറങ്ങി നടപ്പുണ്ട്..അതാവുമ്പോ ദേ വന്നു ദേ പോയി സ്റ്റൈലില്‍ അങ്ങ് ചെത്താമല്ലോ...

  ബാച്ചുകള്‍..ഈ നിരീക്ഷണം അഭിനന്ദനാര്‍ഹം..
  ഈ ശ്രമത്തിനു എല്ലാ ഭാവുകങ്ങളും...

  ReplyDelete
 33. എനിക്ക് ഇടയ്കൊക്കെ ഇങ്ങനെ ഒരു തള്ള് കിട്ടണം എവിടുന്നെങ്കിലും...മടി തന്നെ പ്രധാന കാരണം....
  താങ്ക്സ് ജയാ..... യാത്ര വിവരണം എഴുതാന്‍ പോവാ...

  ReplyDelete
 34. ഒരനേഷണം അനിവാര്യം.ഇങ്ങിനെയൊരു പോസ്ടിട്ടതിനു അഭിനനദനങ്ങള്‍ പറയാതെ വയ്യ.

  ReplyDelete
 35. ഞാനും എന്നേ അന്വേഷിച്ചു തുടങ്ങിയിരിക്കണു.. . ആരെങ്കിലും എന്നെ കണ്ടെത്തിയാല്‍ പറയണേ...

  ReplyDelete
 36. ഇതിന്റെ ചുറ്റുവട്ടത്തൊക്കെ ഉണ്ടായിരുന്നു..ഇപ്പോഴും :)

  ReplyDelete
 37. ഞാന്‍ ഇവിടെത്തന്നെയുണ്ടായിരുന്നു. ചത്തൊ ജീവിച്ചരിപ്പുണ്ടൊ എന്നു നോക്കാന്‍ പോലും ഒരാളുമില്ലാതെ എന്റെ ബ്ലോഗ്ഗ് അനാഥമായെങ്കിലും ഞാന്‍ വല്ലപ്പോഴുമൊക്കെ പോസ്റ്റിടാറുണ്ട്...
  നമ്മള്‍ കഷ്ടപ്പെട്ട് എഴുതിയിടുന്ന കവിതകളൊക്കെ പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തുന്ന ഫേസ്ബുക്ക് മാനിയയ്‌ക്കൊപ്പം എനിക്കും പോകേണ്ടിവന്നു. പക്ഷെ സ്വയം നല്ലതെന്ന് തോന്നുന്നത് ഇപ്പോഴും എന്റെ ബ്ലോഗില്‍ ശേഖരിച്ചുവയ്ക്കുന്നതിലാണ് എപ്പോഴും ഇഷ്ടം.

  എന്തായാലും ബ്ലോഗ്ഗെഴുത്തിനെ ഫേസ്ബുക്കിന്റെ പാതളത്തില്‍ നിന്ന് മോചിപ്പിക്കാന്‍ 'നമ്മുടെ ബൂലോകം മുന്‍കൈയ്യെടുക്കണം'

  ReplyDelete 38. ഓർത്തതിൽ സന്തോഷം.

  നാട്ടിലെത്തി കുറെക്കാലം കറക്കമായിരുന്നു. ഇപ്പോൾ എറണാകുളത്ത് അഡ്വൈർട്ടൈസിംഗ് ഏജൻസിയിൽ തമ്പടിച്ചിട്ടുണ്ട്. കല്യാണാലോചനകൾ നടക്കുന്നു.

  എഴുത്ത് നടക്കുന്നുണ്ട്. ഇടയ്ക്ക് സ്വന്തം ഡോമെയ്ൻ വിഡ്രോ ചെയ്തപ്പോൾ ഡാറ്റാ ബാക്കപ്പ് ചെയ്തില്ല അതുകൊണ്ട്, പഴയ ബ്ലോഗർ വിജനമായിക്കിടക്കുന്നു.  Saljojoseph(at)gmail.com, കോണ്ടാക്ട് ചെയ്യാം.

  നന്ദി.  ReplyDelete
 39. നമ്മളെക്കാൾ നന്നായി എഴുത്തുന്നവരെ കാണുമ്പോ അവരെക്കാൾ നന്നായി എഴുതാൻ ശ്രമിക്കുന്നതിലുള്ള ഗ്യാപ്പ്.. അത്രേ ഉള്ളൂ..

  ReplyDelete
 40. ശരിയാണ് ബൂലോകം ഇപ്പോള്‍ ഉറങ്ങിക്കിടക്കുവാണ്. ഈ ചെക്കനെ കല്യാണം കഴിച്ചു വിട്ടേച്ചെങ്കിലും എല്ലാവരും വരണം. ചെക്കന്‍ കുറേ നാളായി തുടങ്ങിയതാ എനിച്ചു കല്യാനം കയിച്ചനം, കല്യാനം കയിച്ചനം എന്നു നിലവിളി. ഇനീപ്പൊ സമാധാനമായിക്കോളും. എല്ലാവരും കല്യാണവും കണ്ട്, സദ്യയും കഴിഞ്ഞ്, ഒരുച്ചമയക്കവും കഴിഞ്ഞ് നേരേ ബ്ലോഗിലോട്ടു വന്നേക്കണേ..... മുരളിക്കുട്ടന് എന്റെ വക ആശംസ പണ്ടേയുള്ളതാ. എങ്കിലും ഒന്നൂടെയിരിക്കട്ടെ... ആശംസകള്‍.

  ReplyDelete
 41. എന്റെ കമന്റു പോലും ഇവിടെ വന്നില്ല!!!!

  ReplyDelete
 42. ഇതിനു മുന്നിലത്തെ കമെന്റെ...... എല്ലാവരും ഇവിടെത്തനെയുണ്ട്, എന്നുവെച്ചാൽ ഇന്റെർനെറ്റിലും, ഫെയിസ് ബുക്കിലും, അവരരുടെ സ്വന്തം ബ്ലോഗിലും, സ്വന്തം പുസ്തകങ്ങൾ പ്രസിദ്ധീകരിക്കുന്നതിലും, എല്ലാവരും സ്വയം വ്യാപൃതരായി. എല്ലാവർക്കും എല്ലാവരെയും പറ്റി ഓർക്കാനും സമയം കാണിച്ചു ബൂലോകം എന്നത് , വളരെ നല്ല കാര്യ്ം അല്ലെ... ....ഇതിനിടെ ആരും ഈ ഞാൻ എന്തിയെ എന്നു പോലും ചോദിച്ചില്ലല്ലോ ,,,,, കഷ്ടം തന്നെ!!!!

  ReplyDelete
 43. എന്നാല്‍ പിന്നെ നമുക്കൊക്കെ ഒന്ന് ഒത്തു കൂടം ഇല്ലേ.........

  ReplyDelete
 44. സുല്‍ പ്ലസ്സില്‍ നിന്ന് ഇറങ്ങില്ല.
  സുല്ലിനെ ഇറക്കാന്‍ ഒരു പണിയുണ്ട്.
  സുല്‍ ആയിരുന്നു പണ്ട് ബൂലോഗത്തെ തേങ്ങാ മുതലാളി. അതാ ഒരിടത്ത്‌ മൂപ്പര് കേറിയാല്‍ പിന്നെ ഇറങ്ങാന്‍ പാടാ.. :)
  തേങ്ങാ തേങ്ങാ എന്ന് ഈണത്തില്‍ പാടിയാല്‍ സുല്‍ താനേ പ്ലസില്‍ നിന്നും ഇറങ്ങി ബൂലോഗത്ത്‌ കയറികൊള്ളും :)

  ReplyDelete
 45. ഈ വായന കലക്കൻ അനുഭവായി. പറയാണ്ട് വയ്യ.
  ഇനി, ഞാനും എന്തെങ്കിലും തമാശ കാര്യായിട്ട് എഴുതാമ്പോണൂ.

  എങ്കിലും,
  ഈ പുലി ഡോക്യുമെന്റേഷനിസ്റ്റിനെ
  ആ ഭയഭയങ്കരൻ ലേഖകനോ പോട്ടെ,
  നിങ്ങ കമന്റേറ്റർമാർ പോലും ഓർക്കാത്തതാണ് അത്യത്ഭുതം !!!

  എങ്ങനേങ്കിലും ഒന്നു
  മരിച്ചാലോന്ന് വിചാരിക്യാ... :(

  കർട്ടൂണിസ്റ്റ്

  ReplyDelete
 46. ഞാനൊന്നുമറിഞ്ഞില്ലെ രാമനാരായണ. ബ്ലോഗര്‍ എന്റെ പേറെ മാറ്റിക്കളഞ്ഞു.

  ReplyDelete
 47. എന്നെപ്പോലെ ഉള്ളവര്‍ വീണ്ടും ഭൂലോകത്തില്‍ സജീവം ആകേണ്ടതിന്റെ ആവശ്യകത ആണ് ഈ ചര്‍ച്ച ഉയര്‍ത്തിക്കാട്ടുന്നത്

  ReplyDelete
 48. അല്ല ഇദെന്താ ഇവിടെ സംഭവം!!!
  ഞെട്ടിട്ടാ..
  എന്തായാലും എല്ലാരുടേം ഉഷാർ കാണുമ്പൊ ഒരുപാട് സന്തോഷം.
  എന്തായാലും മമതാ കുൽകർണിയെ കൺറ്റെത്തിയിട്ട് തന്നെ കാര്യം ക്യാപ്റ്റൻ ഹഡോക്കേ..:)

  ലിസ്റ്റ് അപൂർണമണ്ണെന്നറിയാം.
  അപ്ഡേറ്റുന്നതിന് എല്ലാവരുടെയു സഹകരണം പ്രതീക്ഷിയ്ക്കുന്നു.

  കുറച്ചു പേരേയെങ്കിലും എഴുത്തിന്റെ ലോകത്തേയ്ക്ക് തിരിച്ച് കൊണ്ടൂ വരാൻ കഴിഞ്ഞാൽ ഞങ്ങളുടെ ഈ എളീയ ശ്രമം സാർത്ഥകമാവും. അത് നടക്കുമെന്നു തന്നെയാണ് ഞങ്ങളുടെ വിശ്വാസവും

  ReplyDelete
 49. ബിലാത്തിയിലെ 20 -ലേറെയുള്ള
  ബൂലോഗർ പാലായാനങ്ങളിലും,ജോലി തിരക്കുകളിലും പെട്ട് പെടാപ്പാടു പെടുകയാണെന്നാണ് കുറച്ചുനാൾ മുമ്പ് സംഘടിപ്പിച്ച ‘ഗ്രൂപ്പ് ടോക്കിങ്ങ് ഗെറ്റ്ട്യുഗതറി’ലൂടെ മനസ്സിലാക്കുവാൻ സാധിച്ചത് ...!


  പിന്നെ മുകളിൽ പറഞ്ഞ
  എല്ലാ ബാച്ചു കളിലും കാലിട്ടുനിൽക്കുന്ന ബിലാത്തിയിലിരുന്ന് വെറും ‘ലാത്തി’യടിക്കുന്ന ഞാൻ മൂന്നാലുമാസമായി ഒളിമ്പ്ക്സിന്റെയൊക്കെ ‘ചാര’ക്കുഴിയിൽ വീണുകിടക്കുകയാണ്...


  ഇതുപോൽ ഉത്തേജകമരുന്ന് കൊടുത്ത് ഈ താൽക്കാലിക ‘ബൂലോഗ മാന്ദ്യം’ തീർത്തുവരുമ്പോഴെക്കും , ഈ ബൂലോഗപ്പടയുടെ പിന്നിൽ ...
  ഞാൻ വീണ്ടും അണിനിരന്നിട്ടുണ്ടാകും കേട്ടൊ കൂട്ടരേ

  ReplyDelete
 50. ഇതിപ്പോള്‍ എഴുതുന്നവരേക്കാള്‍ കൂടുതല്‍ എഴുതാത്ത ബ്ലോഗര്‍മാരാണോ? കോണ്‍ഗ്രസ്സ് ഹൈക്കമാന്റ് പുതിയ ഭരണസമതിയെ തിരഞ്ഞെടുക്കും എന്ന് പ്രഖ്യാപിക്കുമ്പോള്‍ ഗ്രഹണിപിടിച്ച പിള്ളേര്‍ ചക്കക്കൂട്ടാന്‍ കണ്ട പോലെയാണല്ലോ ബ്ലോഗര്‍മാര്‍ വരുന്നത് :) ഇവരൊക്കെ ശപഥം പാലിച്ച് വീണ്ടും എഴുതിയാല്‍ മതി. സജീവേട്ടനെയും മുരളിയെയും എന്തിനേറെ കിച്ചുവേച്ചിയെയും വരെ ബ്ലോഗില്‍ ഒരു കമന്റിലെങ്കിലും കാണാന്‍ കഴിഞ്ഞതില്‍ സന്തോഷം കൊണ്ടെനിക്കിരിക്കാന്‍ വയ്യേ :)

  ഇനിയും ഇവിടെ നഷ്ടമായി കൊണ്ടിരിക്കുന്ന പ്രിയപ്പെട്ട ഒരു ബ്ലോഗറുണ്ട്. പ്ലീസ് , ആ ബ്ലോഗര്‍ക്ക് ഇപ്പോഴും ബ്ലോഗ് പ്രൊഫൈല്‍ ഉണ്ടെങ്കില്‍ ഒരു കമന്റെങ്കിലും ഇവിടെ ഇട്ട് പുതിയ ബ്ലോഗേര്‍സിനോട് ഈ രക്തസാക്ഷിക്ക് മരണമില്ല ജീവിച്ചിരുന്നു ഇവിടെ എന്നൊന്ന് ഓര്‍മ്മിപ്പിക്കൂ. .ഒരു പാട് ഉപകാരപ്രദമായ ഒരു ബ്ലോഗാണേ അത്.. മിസ്റ്റര്‍ ഷാജീ മുള്ളൂക്കാരന്‍ താങ്കള്‍ കേള്‍ക്കുന്നുണ്ടോ :):)

  ReplyDelete
 51. എന്തായാലും ഈ അന്വേഷ​ണം വ്യത്യസ്തമായി. ഒപ്പം രസകരവുമായി.

  ReplyDelete
 52. ഇങ്ങിനെ ഒരു അന്വേഷണം കണ്ടപ്പോഴാണ്..മുന്നെ ഞാനും ഇടയ്ക്ക് പോസ്റ്റിട്ടും കമന്റിട്ടും ആളുകളെ ബോറടിപ്പിച്ചിരുന്നു എന്ന ഓർമ്മ വന്നത്.. ചില ജോലിപ്രശ്നങ്ങളും അല്ലറ ചില്ലറ മറ്റു പ്രശ്നങ്ങളും ആയി അങ്ങിനെ നീങ്ങുന്നു.. എല്ലാം ശരിയായി വരുമെന്ന പ്രതീക്ഷയിൽ... എല്ലാവർക്കും ആശംസകൾ

  ReplyDelete
 53. ഞാന്‍ ഇവിടെ തന്നെയുണ്ട്, അബു ദാബിയില്‍... ജോലിത്തിരക്ക്, മടി... പിന്നെ ഓഫീസില്‍ നെറ്റ് കിട്ടാത്തതിന്റെ ഒരു കുഴപ്പവും..

  പഴയ ബ്ലോഗുകളുടെ അവസാനത്തെ അപ്‌ഡേറ്റ് കിട്ടന്‍ എന്റെ ഈ ബ്ലോഗ് ലിസ്റ്റ് സഹായിക്കും എന്നു കരുതുന്നു... http://vaayana-list.blogspot.com/

  ReplyDelete
 54. മടുപ്പ് :-) എഴുത്തിനോടുള്ള മടുപ്പ്....
  ഇപ്പോ ഫെയ്സ്ബുക്കില്‍ ചെറുനോട്ടുകളെഴുതി ജീവിക്കുന്നു.....
  സിജോയ് റാഫേല്‍ aka ചാണ്ടിച്ചായന്‍

  ReplyDelete
 55. സത്യത്തില്‍ ഇത്രേം ബോഗ് കൊച്ചുവര്‍ത്തമാനങ്ങള്‍ ഒന്നിച്ച്വായിച്ചിട്ട് എത്രകാലമായി?ഈ കളീചിരി സല്ലാപങ്ങളിലൂടെ പോകാഅനൊരു രസം.പക്ഷേ,ഇതു തന്നെയാണു ബ്ലോഗില്‍ ആളനക്കം കുറയുന്നതിനു കാരണം എന്ന് തോന്നുന്നു.അല്പം കാരം പറയണമെന്ന് വച്ചാല്‍ ഫേസ്ബുക്കിലിട്ടിട്ടേ കാര്യമുള്ളൂ.കഴിഞ്ഞ അഞ്ചു വര്‍ഷമായി എല്ലാ ആഴ്ച്ചയിലും ലേശം സീരിയസായി പോസ്റ്റുകളിടുന്ന ഞാനും ഏതാണ്ടു മതിയാക്കിയമട്ടിലാണൂ...എല്ലാരും ഫേസ്ബുക്കിലും പ്ലസിലും തമ്പടിച്ചപ്പോള്‍ അങ്ങോട്ട് വെച്ചുപിടിക്കാതിരിക്കുവതെങ്ങനെ?

  ReplyDelete
 56. എന്നെത്തേടുകയാണ് ഞാനും....

  ReplyDelete
 57. ഞാന്‍ ഇവിടൊക്കെയുണ്ട്, ഭയങ്കര തിരക്കാ, ജോലി..ജോലി...

  "ഒരു വട്ടം കൂടിയാ ബ്ലോഗിന്‍റെ പേജില്‌
  ഒരു പോസ്റ്റ് കുറിക്കുവാന്‍ മോഹം
  ................"

  :)

  ReplyDelete
 58. ഇവിടെ എന്തോ ചായ കൊടുക്കുന്നുണ്ട് എന്ന് കേട്ട് വന്നതാണ്:-)

  ബ്ലോഗ്‌ എഴുത്തിനു കൂടുതല്‍ സമയം വേണം. സ്റ്റാറ്റസ് മെസ്സേജ് ഇടുന്നതിനു വെറും ടൈപ്പ് ചെയ്യുന്ന സമയം മാത്രമേ വേണ്ടൂ എന്ന തിരിച്ചറിവും, സമയക്കുറവും ആണ് പ്രശ്നം :-)

  ReplyDelete
 59. ഞാൻ ഇപ്പോഴു ഇവിടൊക്കെത്തന്നെ ഉണ്ട്. അധികവും പ്ലസ്സിലും ഫേസ്ബുക്കിലും ആണെന്ന് മാത്രം. എന്നാലും വല്ലപ്പോഴും ചില കാര്യങ്ങൾ ബ്ലോഗിലും എഴുതുന്നു. ഏറ്റവും ഇഷ്ടവും ബ്ലോഗിൽ എഴുതുന്നതുതന്നെ. എന്നാൽ അതിന് പലപ്പോഴും ഉദ്ദേശിച്ച പ്രതികരണങ്ങൾ ലഭിക്കാതാവുമ്പോൾ ഒരു വിഷമം ഉണ്ട്. ബ്ലോഗ് എന്ന മാദ്ധ്യമം വീണ്ടും സജീവമാകും എന്ന് കരുതുന്നു. മുൻപ് ഗൂഗീൾ റീഡറിൽ ഓരോ ദിവസവും എത്രമാത്രം പുതിയ പോസ്റ്റുകളെ പറ്റിയുള്ള അപ്ഡേഷനുകൾ ഉണ്ടായിരുന്നു. എന്നാൽ ഇപ്പോൾ വിരലെണ്ണാവുന്ന പോസ്റ്റുകൾ മാത്രം. കൂട്ടത്തിൽ ഒന്നുകൂടി പറയട്ടെ ചിലയാത്രകൾ ബ്ലോഗിൽ ഇന്ന് ഏറ്റവും വിഷമിപ്പിക്കുന്നത് ചുമ്മാ വീട്ടിൽ ഇരുന്ന് ലോകത്തിന്റെ വിവിധസ്ഥലങ്ങളെക്കുറിച്ച് ചിത്രങ്ങൾ സഹിതം വിശദമായി അറിയാൻ സാധിച്ചിരുന്ന ഈ ബ്ലോഗിലെ നിശ്ശബ്ദത തന്നെയാണ്.

  ReplyDelete
 60. ബ്ലോഗ്‌ എഴുത്തുകാരും നോര്‍മല്‍ എഴുതുകാരുമൊക്കെ അവരുടെ മനസ്സിലുള്ളത് തുറന്നെഴുതുന്നവരാന് കൂടുതലും അതുകൊണ്ട് തന്നെ അവരുടെ പലരുടെയും പോസ്റ്റുകളില്‍ നിന്നും അവരുടെ മനസ്സ് വായിക്കാന്‍ സാധിക്കുമെന്ന് തോന്നുന്നു പക്ഷെ സിനിമാ നടന്മാര്‍ മിക്കവാറും അവര് അഭിനയിക്കുന്ന കഥാപാത്രവുമായി പുല ബന്ധം പോലും ജീവിതത്തില്‍ ഉള്ളവരല്ല എന്ന് തോന്നിയിട്ടുണ്ട് , പാവങ്ങള്‍

  ReplyDelete
 61. ങേ ഞാനെന്താ മുകളില് എഴുതിയെ? ഇപ്പൊ എന്തെഴുതിയാലും ഫേസ് ബുക്കിലെ വാട്ട് ഈസ്‌ ഇന്‍ യുവര്‍ മൈന്‍ഡ് ആണ് മനസ്സില്‍

  ReplyDelete
 62. ഫാംവില്ല നിര്‍ത്തി .. ടോപ്‌ ഇലവന്‍ എന്നാ ഫുട്ബോള്‍ ഗെം ആണ്. പിന്നെ ഷെയര്‍ മാര്‍ക്കറ്റ് .. അയര്‍ലണ്ടില്‍ പാര്‍ട്ട്‌ ടൈം ആയിരുന്നു.. ഇവിടെ ഓസ്ട്രേലിയയില്‍ വന്നതില്‍ പിന്നെ ഫുള്‍ടൈം ആയി . ഗേം പോലും മൊബൈലില്‍ കളിക്കേണ്ട ഗതികേടായി .. ( ശെടാ .. എന്റെ ഒരു കാര്യം ..) ആശയ ദാരിദ്ര്യമില്ല ഭാഗ്യം ..!
  ഓര്‍ത്തതില്‍ നന്ദി. വളരെ നല്ല ചങ്ങാതികളെ കിട്ടിയിരുന്നു.. അതിനു ബ്ലോഗിനോട് നന്ദി..

  ReplyDelete
 63. പോസ്റ്റിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ എല്ലാം ശരിതന്നെ. ഗൂഗിൾ പ്ലസും അതിനു മുമ്പ് ബസും കൊണ്ടുവന്ന മിനി ബ്ലോഗെഴുത്തു കം ലൈവ് ചാറ്റ് കം ഇൻസ്റ്റന്റ് പ്രതികരണം ആണ് ബ്ലോഗെഴുത്തിന്റെ മങ്ങലിനു കാരണം എന്നെനിക്കു തോന്നുന്നു.

  ReplyDelete
 64. ബ്ലോഗര്‍മാരെയും വാ‍യനക്കാരെയും ബ്ലോഗുകളില്‍ എത്തിക്കുന്നതില്‍ നിര്‍ണ്ണായക പങ്ക് വഹിച്ച മറുമൊഴികള്‍ എന്ന കമന്റ് അഗ്രഗേറ്റര്‍ ഒരു വര്‍ഷമായി പ്രവര്‍ത്തിക്കുന്നില്ല എന്നാണ് തോന്നുന്നത്. അതിനെ പറ്റി ആരെങ്കിലും അന്വേഷിച്ചിരുന്നോ ആവോ!

  ReplyDelete
 65. എന്നെ ആരെങ്കിലും അന്വേഷിച്ചോ? ഇല്ല ഇല്ലെ.

  ReplyDelete
 66. ഡി എസ് എല്‍ ആര്‍ ഫിലിം മേക്കിംഗ് ബ്ലോഗില്‍ ഞാനിപ്പോഴും സജീവമായി ഉണ്ടേ !!!!

  ReplyDelete
 67. അനന്തമില്ലാത്ത പോസ്റ്റുകളിലൂടെ ജനലക്ഷങ്ങളെ ആവാഹിച്ചെടുത്ത എന്നെപ്പോലെയുള്ളവരെ ഒഴിവാക്കിയതില്‍ ഘോര ഘോരം കുണ്ടിതപ്പെടുന്നു .. :)

  ReplyDelete
 68. നന്നായി ഇങ്ങനെയൊരു അന്വേഷണം. എന്നെയും പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചത് എങ്ങനെയെന്ന് മനസ്സിലായില്ല. പണ്ടത്തെപ്പോലെ ഇല്ലെങ്കിലും ബ്ലോഗില്‍ ഇപ്പോഴുമുണ്ട്.
  മുരളി എന്നെ കല്ല്യാണം വിളിച്ചൂന്ന് മുകളില്‍ കണ്ടു...ടിക്കറ്റ് ബുക്കും ചെയ്തു...!!
  ഉവ്വാ..ഉവ്വാ..

  ReplyDelete
 69. നോക്കിയപ്പം എല്ലാവരും ജീവിച്ചിരിപ്പുണ്ടല്ലോ!!!!

  ReplyDelete
 70. ഇത്രയധികം ആളുകൾ ഇവിടെ തടിച്ചു കൂടിക്കണ്ടതിൽ വളരെ സന്തോഷം!

  എല്ലാവരും മാസം ഒരു പോസ്റ്റ് എന്ന രീതിയിലെങ്കിലും ഇട്ടാൽ ഇവിടൊരു ഇടിമുഴക്കം ഉണ്ടാകും!

  ഇല്ലേ?

  ആ ബ്ലോഗ് വസന്തത്തിനായി കാത്തിരിക്കുന്നു!

  ReplyDelete
 71. പിന്നെയും 'കേള്‍ക്കാന്‍' കഴിഞ്ഞല്ലോ നിങ്ങളെയൊക്കെ ...

  ReplyDelete
 72. @jayanEvoor : ബ്ലോഗ് വസന്തത്തിനായി കാത്തിരിക്കുന്ന ഒരു വൈദ്യരെ കണ്ടുകിട്ടുന്നവര്‍ അടുത്തള്ള ബ്ലോഗ് പ്രൊഫൈലില്‍ ബന്ധപ്പെടുവാന്‍ താല്പര്യപ്പെടുന്നു :)

  ReplyDelete
 73. വളരെ നാളുകളായി പോസ്റ്റുകള്‍ ഒന്നും അപ്‌ഡേറ്റ് ചെയ്യാതെ പ്ലസ്, മുഖപുസ്തകം, ട്വിറ്റര്‍ മുതലായ സ്ഥലങ്ങളില്‍ സൊറ പറഞ്ഞിരുന്ന പലരെയും കമന്റുകളിലൂടെ ഇവിടെ കാണാന്‍ കഴിഞ്ഞതില്‍ നമ്മുടെ ബൂലോകത്തിന് അതിയായ സന്തോഷമുണ്ട്. ഒരിക്കല്‍ കൂടെ ബ്ലോഗിങിലേക്ക് എല്ലാവരെയും ആകര്‍ഷിക്കുവാന്‍ ഈ പോസ്റ്റിലൂടെ കഴിഞ്ഞെങ്കില്‍ ഞങ്ങൾ കൃതാര്‍ത്ഥരായി. ബ്ലോഗിങ് വീണ്ടും ഊര്‍ജ്ജസ്വലമാക്കുന്നതിന്റെ ഭാഗമായി ഇവിടെ കമന്റുകളിലൂടെ വീണ്ടും സജീവമാകാം എന്ന് പ്രഖ്യാപിച്ചവര്‍ ഇരുപത്തിനാല് മണിക്കൂറിനകം അവരുടെ മനോഹരമായ അക്ഷരക്കൂട്ടുകളില്‍ ഒരുക്കിയ ലേഖനങ്ങള്‍ നമ്മുടെ ബൂലോകത്തിന് അയച്ചു തരികയാണെങ്കില്‍ അവര്‍ക്ക് ബ്ലോഗുമായി ബന്ധപ്പെട്ട ചില പുസ്തകങ്ങള്‍ സമ്മാനമായി നല്‍കുന്നു..:)
  വേഗം ആയിക്കോട്ടേ

  ReplyDelete
 74. ആഹാ
  ശരിയാ ബ്ലോഗിൽ എന്നും എല്ലാരേം കാണുമ്പോ നല്ല സന്തോഷാ
  കുറേ കച്ചറത്തരങ്ങളും കുറേ പോടാ പുല്ലേ സ്റ്റൈലും കയ്യിലുണ്ടേലും എല്ലാരും കൂടെ ഉള്ളപ്പോ നല്ല ത്രില്ലാ.

  മ്മ്.... മ്മക്ക് ഉഷാറാക്കണം പഴയതു പോലെ ബ്ലോഗിനെ.
  തിരക്കിലായപ്പോ അറിയാതെ വിട്ടുപോയതാ ബ്ലോഗ് വായനയും എഴുത്തും (പോസ്റ്റ് എഴുതാനൊന്നും അറീലേലും കച്ചറ കമന്റ് നന്നായി ചെയ്യാൻ നോക്കാറുണ്ട്)

  പയ്യെ പയ്യെ എല്ലാരേം ഒന്നിച്ചുകൂട്ടാൻ പറ്റിയാ തകർക്കാമെന്നെ എല്ലാർക്കും.. :)

  മീറ്റുകളെക്കാൾ പോസ്റ്റുകൾക്കാവട്ടെ ഇനിയുള്ള ഒരുക്കം
  (ന്നാലും മീറ്റും വെണം ട്ടാ അതും നല്ലരസാ)

  ReplyDelete
 75. ഒരു ഗംഭീര ബൂലോക മീറ്റ്‌ സമ്മേളനം ആഹ്വാനം ചെയ്യാന്‍ നടപ്പിലാക്കാന്‍ ഭാരവാഹികളോട് അഭ്യര്‍ത്ഥിച്ചുകൊള്ളുന്നു.

  ReplyDelete
 76. മുകളില്‍ കൊടുത്തിരിക്കുന്ന പേരുകള്‍ വായിക്കുമ്പോ തന്നെ ഒരു സന്തോഷം ....

  ഇത്രയേറെ പ്രതികരണങ്ങള്‍ സന്തോഷമുളവാക്കുന്നു. എല്ലാരും ബ്ലോഗ്‌ വാര്‍ത്തകള്‍ ശ്രദ്ധിക്കുന്നുണ്ടെന്ന് മനസ്സിലായി . ഇനി മടി മാറ്റി വെച്ച് പഴയത് പോലെ എല്ലാരും ഒന്ന് ഉഷാറാവേണ്ട താമസമേ ഉള്ളു.

  ReplyDelete
 77. ഞാൻ അല്പമെങ്കിലും സജീവമായി ഇവിടെ ഉണ്ട്.

  ReplyDelete
 78. ന്നാ ഒരു ബ്ലോഗ് മീറ്റ് ബാംഗ്ലൂര് പ്ലാന്‍ ചെയ്താലോ?? ഒക്ടോബര്‍ ആറിന് ശനിയാഴ്ച നല്ലൊരു ഹര്‍ത്താലും ഒത്തുവന്നിട്ടുണ്ട്, നോക്കുന്നോ??? :-)))

  ReplyDelete
 79. ഇന്നലെ ഞാനിട്ട കമന്റെവിടേ??!

  ജോലി, ജോലിയില്ലായ്മ, യാത്രകൾ, ബാദ്ധ്യതകൾ, പ്രശ്നങ്ങൾ ഇതിനോടു കൂടി സ്വതസിദ്ധമായ മടി, അലസത, മടുപ്പ്. ഇതൊക്കെയാണ് എഴുതാൻ മടിക്കുന്നതിന്റെ കാരണങ്ങൾ. പിന്നെ എഴുതാതിരുന്നിരുന്ന് ഓർമ്മകൾ ഒക്കെ അതിന്റെ പാട്ടിനു പോയി. ഓർത്തിട്ടിപ്പോ ഒരു ഓർമ്മ പോലും വരുന്നില്ല :)

  എന്തായാലും ഞാൻ വരും..എഴുത്തിലേക്ക് വരും.. ബ്ലോഗു പിളർന്നും വരും. :)

  ReplyDelete
 80. വല്ലപ്പോഴും മാത്രമേ തുറക്കാറുള്ളുവെങ്കിലും എന്റെ ബ്ലോഗ് ഇപ്പോഴും ജീവനോടെയുണ്ടേ..
  ഇത്രയും കൂട്ടുകാര്‍ ഇവിടെ മിണ്ടിപ്പറഞ്ഞത്‌ കണ്ടപ്പോള്‍ വലിയ സന്തോഷം തോന്നുന്നു.
  - ചാന്ദ്‌നി.

  ReplyDelete
 81. പലരും ഇപ്പോഴും എഴുതുന്നു.
  ആരും എത്തി നോക്കുന്നില്ല എന്ന് മാത്രം

  _________hAnLLaLaTh.

  ReplyDelete
 82. ഹ ഹ ഹ
  നന്ദന് നരസിംഹത്തിന്റെ പ്രേതം കൂടിയാ !! :))

  ReplyDelete
 83. രാവിന്റെ ശൈശവദശയിൽ നാമെന്ന പോങ്ങ്സ് ബാറിലായിരിക്കും. കുടിക്കും. തിന്നും.തിന്നും കുടിക്കും.തിന്നും കുടിച്ചും തളരുമ്പോൾ വീടുപറ്റും. അമ്മയുടെ മുഖത്ത് പറ്റിപ്പിടിച്ചിരിക്കുന്ന വേദന കാണാതെ കണ്ട് ‘നാളെ’മുതൽ നന്നാവുമെന്ന് ശപഥമെടുക്കും. കുളികഴിഞ്ഞുവന്ന് പിന്നെ വീട്ടിൽ നിന്നും തിന്നും. പിന്നെ ആമാശയത്തിൽ കിടക്കുന്ന ‘ബാറിലെ വെള്ളം‘ വീട്ടിലെ ബാർളിവെള്ളം കുടിച്ച് അശുദ്ധമാക്കും. അമ്മയുടെ പരാതിപ്പാട്ടിനെ താരാട്ടായി കാതിലേറ്റി മുറിയിലേയ്ക്ക് നടക്കും. കറങ്ങുന്ന പങ്കയ്ക്ക് കീഴെ കിടന്നുകൊണ്ട് മുകളിലേയ്ക്ക് നോക്കും. അപ്പോൾ ഫാൻ നിശ്ചലമാവുകയും ഞാൻ കട്ടിലോടൊത്ത് ഫാനിനു കാറ്റുകൊടുക്കാനെന്ന ഭാവത്തിൽ ശക്തമായി കറങ്ങുകയും ചെയ്യും. മുറിയാകെ കറങ്ങും. കുടൽമാല കറങ്ങും. കണ്ണുകൾ കറങ്ങും മുൻപ് കൂട്ടിയടക്കും. കറക്കം നിന്നാൽ ഉറക്കമായെന്നർത്ഥം.

  നേരം മോശമല്ലാത്ത വിധം വെളുക്കുമ്പോഴാണ് ഉണരുക.പ്രഭാതത്തിനോട് ഒരു തരം പക തോന്നുമപ്പോൾ. അമ്മ ഉണ്ടാക്കിയ കാപ്പി കുടിക്കും. പത്രക്കെട്ടുമായി കുളിമുറിയിൽ കയറും. ‘ഒന്നിനും രണ്ടിനു‘മിടയിൽ പാരായണം നടത്തും. പല്ലു തേയ്ക്കും കുളിയ്ക്കും. പുറത്തിറങ്ങി വേഷം കെട്ടും. കാപ്പി കുടിയ്ക്കും. ബൈക്കിലേറി ഓഫീസിലേയ്ക്ക് പോവും. പകൽ മധ്യവയസ്കനാവുമ്പോൾ പൊതിയഴിച്ച് ഉണ്ണും. ഊണുകഴിഞ്ഞ് ഒരു മണിക്കൂർ കമ്പ്യൂട്ടറിനു മുന്നിൽ കണ്ണുതുറന്നുറങ്ങും. അപ്പോൾ മുഖത്ത് അർപ്പണബോധം വിരിച്ചിടാൻ മറക്കാറില്ല.
  വാർദ്ധക്യത്തിന്റെ അസ്കിതകൾ പകൽ പ്രകടിപ്പിച്ചു തുടങ്ങുമ്പോൾ ഉഴാറാവും. പകലിന്റെ ചാവെടുക്കാൻ കാത്തിരിയ്ക്കും. സിസ്റ്റം ഡൌൺ ചെയ്യും. ഊർദ്ധ്വൻ വലിക്കുന്ന പകലിന് നിത്യശാന്തി നേർന്നുകൊണ്ട് പിറന്നുവീഴാൻ പോവുന്ന രാവിന് സ്വാഗതമേകിക്കൊണ്ട് ഓഫീസ് വിട്ടിറങ്ങും.

  രാവിന്റെ ശൈശവദശയിൽ നാം ബാറിലായിരിക്കും.കുടിക്കും.തിന്നും.തിന്നും കുടിക്കും.തിന്നും കുടിച്ചും തളരുമ്പോൾ വീടുപറ്റും.

  സ്നേഹിതരേ,

  എല്ലാവർക്കും സുഖമല്ലേ? വിശേഷങ്ങൾ?
  ഈ പോസ്റ്റ് കണ്ടപ്പോൾ ഉഴപ്പുപേക്ഷിച്ച് ബ്ലോഗിലേയ്ക്ക് ചെറുനാണത്തോടെ മടങ്ങാൻ തോന്നുന്നു. ഉഴപ്പൊഴിഞ്ഞാൽ പിന്നെയുള്ളത് ‘മറ്റു പലവിധ പ്രശ്നങ്ങൾ’ ആണ്. പ്രശ്നങ്ങളോട് പോയി പണി നോക്കാൻ പറയാം. ഉഴപ്പിനില്ലാത്ത ആത്മാർത്ഥത പ്രശ്നങ്ങൾക്കെന്തിന്? ഉഴപ്പിനെന്നെ ഉപേക്ഷിച്ച് പോവാമെങ്കിൽ പ്രശ്നങ്ങൾക്കും അതാവാം. അല്ലേ? :)

  സ്നേഹം
  പോങ്ങ്സ്.

  ReplyDelete
 84. ഈ കുറിപ്പ് തന്നെ ഒരു കുഞ്ഞുപോസ്റ്റല്ലേ പൊങ്ങ്സ്..
  എഴുതണം.. എഴുത്തിന്റെ ലോകത്തിലേക്ക് മടങ്ങി വരണം..
  ഈ ഒരു പോസ്റ്റു കൊണ്ട് പലരേയും ഇവിടെ കാണാൻ കഴിഞ്ഞതിലും പലരിലും ഒരു സ്പാർക്ക് ഉണ്ടാക്കാൻ സാധിച്ചു എന്നതിലും ഞങ്ങൾക്ക് അതിയായ സന്തോഷമുണ്ട്.

  ReplyDelete
 85. ആഹാ കാണാതായവരില്‍ പലരും കമെന്റു ബോക്സില്‍ പ്രത്യക്ഷമായല്ലോ ..?

  ReplyDelete
 86. ഈ ഫെയ്സ്ബുക്ക്‌ തന്നെയാണ് പ്രശ്നം...

  ReplyDelete
 87. ഹോ...ഇതുപോലെ ഇടക്കൊന്നു മുങ്ങിയാ മതിയായിരുന്നു.ഇതുപോലെ ആരെകിലും എന്നെക്കുറിച്ചും വല്ലോം സംസാരിച്ചെനെ..

  ReplyDelete
 88. ഒരു പാട് ഇഷ്ടത്തോടെ വായിച്ച, എന്തെങ്കിലുമൊക്കെ കുത്തിക്കുറിക്കാന്‍ ആവേശം നല്‍കിയ നിങ്ങളെയൊക്കെ കമ്മന്റില്‍ എങ്കിലും കണ്ടതില്‍ സന്തോഷം . തിരിച്ചെത്തും എന്ന് തന്നെ പ്രതീക്ഷിക്കുന്നു.
  സ്നേഹത്തോടെ

  ReplyDelete
 89. ഞാന്‍ എവെടെയനെന്ന്നു എന്നോട് ചോദിക്കുവനെങ്കില്‍ ഞാന്‍ പറയാം..

  ഇല്ലെങ്കി ആരോടും മിണ്ടാതെ എല്ലാം കണ്ടിരുന്നു രസിക്കാം..!!

  ReplyDelete
 90. എല്ലാവരെയും വീണ്ടും കണ്ടതിന്‍റെ സന്തോഷം!!!

  ReplyDelete
 91. പഴയ ബ്ലോഗോണത്തിന്‍ പൂവിളിയുണരുന്നു
  പോസ്റ്റ് മണക്കുമെന്റെ സ്മൃതിയില്‍...:)


  - ഉടന്‍ സജീവമാവും.....

  ReplyDelete
 92. ഫേയ്സ്ബുക്കിനെ പറഞ്ഞാൽ മതിയല്ലോ!

  ReplyDelete
 93. എല്ലാരും വന്നല്ലോ.... ഞാന്‍ ലിസ്റ്റില്‍ ഇല്ലാത്ത ഒരു പഴയ ബ്ലോഗ്ഗര്‍..

  ReplyDelete
 94. നമ്മടെയൊന്നും പേര് ഒരു ലിസ്റ്റിടാൻ നേരത്ത് പോലും ആരും ഓർക്കുന്നുപോലുമില്ല :(

  ങാ പോട്ടെ. അക്ഷരമെഴുതാൽ അറിയാത്തവർക്ക് ബ്ലോഗുരുക്കുന്നിടത്തെന്ത് കാര്യം ?

  ReplyDelete
 95. ഹോ !! എന്താ ഇവിടെ ഒരു ആൾക്കൂട്ടം? വല്ല മാജിക് ഷോയും ഉണ്ടോ? ;)

  ചങ്ങാതീസ്,
  നാട്ടിൽ നിന്നും കൂടു കുടുക്കേം എടുത്ത് ദുബായിക്ക് വണ്ടി കയറി, ഇപ്പോൾ സർക്കാർ പണിയല്ലാത്തോണ്ട് ഫ്രീ സമയം കുറവ്, മൂഡും കുറവ്. എന്നാലും എല്ലാരെയും കമന്റ് ബോക്സിൽ കണ്ടപ്പോൾ ആകെ ഒരു സന്തോഷം. :)

  ReplyDelete
 96. ഏതോ നാടകത്തിൽ ഒരു ഫലിതനമ്പൂതിരി സുന്ദരിയായ കന്യകമാരെ കാണുമ്പോൾ ഉടൻ പറയുന്ന ഡയലോഗ് ഉണ്ട്; മതി; എനിക്കുമതി.ഹോഹൊഹൊ! എനിക്കുമതി!

  ഞാൻ ഇതുവരെ കണ്ടിട്ടും കേട്ടിട്ടുമില്ലാത്ത കുറെ ബ്ലോഗർമാരെ കൂടി ഈ “കമന്റ്മീറ്റിൽ“ കാണാൻ കഴിഞ്ഞപ്പോൾ എനിക്കും പറയാനുള്ളത് മുകളിൽ പറഞ്ഞതുപോലെ; മതി; എനിക്കു മതി. ഹോഹൊഹൊ! എനിക്കുമതി എനുതന്നെ! ബ്ലോഗുകുലം നശിക്കില്ല. അതുകൊണ്ടുതന്നെ മലയാളവും

  ReplyDelete
 97. ഞാനുമുണ്ട് ഇവിടെ. കാര്യമായിട്ടെഴുത്തുമില്ല, വായനയുമില്ല. എന്നാലും തീരെയങ്ങു വിട്ടുപോയിട്ടുമില്ല. എല്ലാരേം കാണുമ്പോഴൊരു സന്തോഷം.

  ReplyDelete
 98. അന്വേഷിപ്പിൻ..കണ്ടെത്തും !

  ReplyDelete
 99. ബൂലോകരെ പോസ്റ്റുകളിലൂടെ പുളകം കൊള്ളിച്ച പപ്പൂസ്, അരൂപിക്കുട്ടന്‍, അനോണി മാഷ്, വര്‍മ്മകള്‍ എന്നിവരെ വിട്ടുകളഞ്ഞതില്‍ ശക്തമായി പ്രതിക്ഷേധിക്കുന്നു...:)

  ReplyDelete
 100. പിന്നേം കെടക്കല്ലേ...

  വാല്‍മീകി
  സഹയാത്രികന്‍
  സണ്ണിക്കുട്ടന്‍
  നിഷ്ക്‍കളങ്കന്‍
  കുട്ടിച്ചാത്തന്‍
  പൈങ്ങോടന്‍
  മയൂര
  മന്‍സൂര്‍
  ഗീതാഗീതികള്‍.
  ശ്രീലാല്‍
  കാര്‍വര്‍ണ്ണം
  ഉഗാണ്ട രണ്ടാമന്‍
  ഭൂമിപുത്രി,
  കിടങ്ങൂരാന്‍....

  എന്റെമ്മോ ഇനി നാളെ :)

  ReplyDelete
 101. ഈ ലിസ്റ്റിൽ എന്റെ പേര് കണ്ടില്ലെങ്കിൽ പിണങ്ങിപ്പോവാൻ ഇരിക്കുകയായിരുന്നു ഞാൻ ;-) (ചുമ്മാ)
  ഇവിടെവന്ന് നോക്കിയപ്പോൾ ബൂലോകത്ത് വീണ്ടും വസന്തം തളിർത്തതുപോലെ...
  2-3 കൊല്ലം മുൻപ്,അരങ്ങൊന്ന് മാറിയ തിരക്കിൽ ഒരു ഇടവേള എടുത്തതാ‍യിരുന്നു.പിന്നെയത് നീണ്ടുപോയി.ഇടയ്ക്കൊന്ന് സജീവമാകാനായി ശ്രമിച്ചെങ്കിലും എന്തോ ഒരു തടസം പോലെയായിപ്പോയി.ആകപ്പാടെ ഒരപരിചിതത്വ...എന്നെ ആർക്കുമറിയില്ല,എനിക്കുമാരേയും അറിയില്ല എന്നൊരു തോന്നൽ!രാവിലെ ഓരോയിടത്ത് കേറിയിറങ്ങി ഹലൊ,ഗുഡ്മോണിങ്ങ് ഒക്കെപ്പറഞ്ഞ് കയ്യ്‌കൊടുത്ത് അന്നന്നത്തെ കൊച്ചുവർത്തമാനങ്ങൾ മുതൽ അന്താരാഷ്ട്രപ്രശ്നങ്ങൾ വരെ പങ്കുവെച്ചിരുന്ന ആ കാലങ്ങൾ വല്ലാത്ത നഷ്ടബോധത്തോടെയാണോർക്കാറ്.
  അങ്ങിനെ ഫേസ്ബുക്കിൽ വൈകിയിട്ടാണെങ്കിലും ഞാനും ഒടുവിൽ ചേക്കേറി.എങ്കിലും ഇവിടെയുണ്ടായിരുന്ന എന്തൊക്കെയോ അവിടെയില്ല എന്നുള്ളത് ഉറപ്പ്.ഏതായാലും കുടുംബത്തിലെ ഒരു ആഘോഷവേളയിൽ നാളുകൾകൂടി കുറെ ബന്ധുക്കളെ കാണാൻ പറ്റിയ സന്തോഷം ചില്ലറയല്ല.ഈ ഉദ്യമത്തിന് അഭിനന്ദനങ്ങൾ,നന്ദി.

  ReplyDelete
 102. ini njaanum undee..nnem koottane..please...!!!

  ReplyDelete
 103. സാമ്പാത്തിക മാന്ദ്യം വന്ന തലയില്‍ കയറിയപ്പോള്‍ ജോലി കൂടി... മടി കൂടി...

  എഴുത്ത് പാടെ നിര്‍ത്തിയിട്ടില്ല... പക്ഷെ ബ്ലോഗ്‌ മാറാലയില്‍ തന്നെ... :)

  മൊഴി കീമാന്‍ വിന്‍ഡോസ്‌ 7 സപ്പോര്‍ട്ടും ചെയ്യുന്നില്ല. ഇപ്പൊ ടൈപാനും മടി.

  ഏതായാലും ഓര്‍ത്തത്തില്‍ സന്തോഷം.

  ഇത്തിരിവെട്ടം.

  ReplyDelete
 104. ഈ പോസ്റ്റ് ഇപ്പോളാണ് കാണുന്നത്.. :) ചുമ്മാ ഒരു കൌതുകത്തിന് വായിച്ച് വന്ന് (കാരണം, ഇതില് പലരും പ്ലസ്സിലാണ് അങ്കം വെട്ടന്ന് അറിയാവുന്നകൊണ്ട്) ഒടുവിൽ പിടികിട്ടാത്തവർ ലിസ്റ്റിൽ എന്റേം പേര് കണ്ട് ഞെട്ടി. (ആ സിജോ ജോർജ് ഈ സിജോ ജോർജ് തന്നെയാണന്ന് കരുതുന്നു. :) ഒന്നാമതേ, ബ്ലോഗിലെത്തിത് ഏറെ വൈകിയാണ്, അതായത് ബ്ലോഗിന്റെ വസന്തകാലം കഴിഞ്ഞ് ശിശിരമങ്ങ്ട് തൊടങ്ങുന്ന സമയത്ത്.. ഫേസ്ബുക്കും ബസ്സുമൊക്കെ പച്ചപിടിക്കാൻ തുടങ്ങിയപ്പോൾ.. ഒന്നൊന്നര വർഷത്തോളം ചുമ്മാ എന്തൊക്കെയോ പോസ്റ്റിട്ടു.. ബ്ലോഗ്പുലികൾ പോലും മടുത്ത് മതിയാക്കിയ കളത്തിൽ ഇനിയെന്ത് ചെയ്യാനെന്നൊരു തോന്നലും, ഒപ്പം എല്ലാവരും പ്ലസ്സിലും, ഫേസ്ബുക്കിലുമുള്ളതും കൊണ്ട് ബ്ലോഗ് ഒരു ഓർമ്മക്ക് മാത്രമായി അവിടെ കിടക്കുന്നു.. എന്തെങ്കിലും എന്നെങ്കിലുമൊക്കെ എഴുതാൻ തോന്നിയാൽ എഴുതുമായൊരിക്കും.. ഓർത്തതിന് ഒരുപാട് നന്ദി. :)

  ReplyDelete
 105. ഞാനും ഇവിടെ തന്നെയുണ്ട്...... ലിസ്റ്റില്‍ ഇല്ലാത്ത ഒരു പഴയ ബ്ലോഗ്ഗര്‍..
  http://odiyan007.blogspot.in/

  ReplyDelete
 106. ഹേ... ഞാൻ ഇവിടെ തന്നെയുണ്ട് ഞാൻ ഒരു പാവപ്പെട്ടവനായതുകൊണ്ട് വലിയ ബഹളമൊന്നുമില്ലാതെ വർഷത്തിൽ ഒരു പോസ്റ്റ് എങ്ങനെയെങ്കിലും ഒക്കെ ഒപ്പിച്ചു പോകുന്നു. എങ്കിലും ഈ അന്വേഷണം വളരെ പ്രാധാന്യമുള്ളതാണു.

  ReplyDelete
 107. കുറെ കാലം കഴിഞ്ഞിട്ടാണ് ഈ പോസ്റ്റ്‌ ഇവിടെ കണ്ടതെങ്കിലും, സന്തോഷമുണ്ട്. എന്ത് പറ്റി എന്നതിന്റെ ഉത്തരം ഒരു ബ്ലോഗ്‌ ആയി തന്നെ ഇടാമെന്ന് തോന്നുന്നു.

  ReplyDelete
 108. ഈ പോസ്റ്റ് ഇപ്പോഴാ കണ്ടത്... ഇങ്ങനെയൊരു അന്വേഷണം നടത്തുവാൻ തോന്നിയത് തീർച്ചയായും അഭിനന്ദനാർഹം തന്നെ...

  ഞാനും ഇവിടെത്തന്നെയുണ്ടേ... പക്ഷേ, വിവർത്തനങ്ങളുടെ തിരക്കിലായിപ്പോയി എന്ന് മാത്രം...

  ReplyDelete

നമ്മുടെ ബൂലോകത്തില്‍ ലേഖനങ്ങള്‍ എഴുതുന്നവര്‍ വായനക്കാരുടെ അഭിപ്രായങ്ങള്‍ ആഗ്രഹിക്കുന്നു. നിങ്ങളുടെ അഭിപ്രായങ്ങള്‍ മടിക്കാതെ കമന്റ് ചെയ്യൂ.....

Popular Posts