പല
കാലഘട്ടങ്ങളിലായി ഒരുപാട് നല്ല എഴുത്തുകാർ ബൂലോകത്ത് നിറഞ്ഞ്
നിന്നിട്ടുണ്ട്. ഒരു സമയത്ത് കുറേപ്പേർ വരുന്നു. വാശിയോടെന്ന പോലെ
പോസ്റ്റുകളുമായി കത്തി നിൽക്കുന്നു, സൌഹൃദവലയങ്ങൾ ഉണ്ടാക്കുന്നു. പിന്നെ
എഴുത്തും
വായനയുമൊക്കെ കുറഞ്ഞ് കുറഞ്ഞ് സൌഹൃദം മാത്രമാകുകയും കൊല്ലത്തിൽ ഒരിക്കലുള്ള
ബ്ലോഗ് മീറ്റുകൾ മാത്രമായും ഒതുങ്ങുന്നു. നമുക്കവരെ ഒരു ബാച്ച് എന്ന്
വിളിക്കാം. പിന്നീട് മറ്റൊരു കൂട്ടർ വരുന്നു. അതായത് അടുത്ത ബാച്ച്.
മേൽപ്പറഞ്ഞത് പോലെ തന്നെ അവരും ആദ്യം കത്തിത്തകർക്കുന്നു പിന്നെ മെല്ലെ
മെല്ലെ ഒതുങ്ങുന്നു. ഈ രണ്ട് ബാച്ചിലുമുള്ള പലരും തമ്മിൽ തലമുറകളുടെ വിടവ്
പോലെ പരസ്പര വായനയിലും സൌഹൃദത്തിലും ഒരു അകൽച്ചയും കാണാനായെന്ന് വരും.
വളരെക്കുറച്ച് പേർ മാത്രം എല്ലാ ബാച്ചുകാർക്കിടയിലും നിറഞ്ഞ് നിൽക്കുന്നു,
വായനയും സൌഹൃദവുമൊക്കെ മനോഹരമായി മുന്നോട്ട് കൊണ്ടുപോകുന്നു.
മാസത്തിൽ ഒരു പോസ്റ്റെങ്കിലും ഇടാത്ത, പല ബാച്ചുകളിൽ
നിന്നുള്ള ചിലരെ തീരെ കാണാതാകുമ്പോൾ ഒരന്വേഷണം ആവശ്യമല്ലേ ? ചിലരെപ്പറ്റി
നമ്മുടെ ബൂലോകം അന്വേഷിച്ചു. കിട്ടിയ ഫലം ഇവിടെ പ്രസിദ്ധീകരിക്കുന്നു.
ഇതൊരു സമ്പൂർണ്ണ ലിസ്റ്റൊന്നും അല്ല. ഈ ലിസ്റ്റിൽ വിട്ടുപോയിട്ടുള്ള പല
ബാച്ച് ബൂലോകർ ഇനിയുമുണ്ട്.
പിടി കിട്ടാത്തവരുടെ സ്റ്റാറ്റസ് വായനക്കാർ പൂരിപ്പിക്കുക. കൂടുതൽ പേരെ ലിസ്റ്റിലേക്ക് ചേർക്കണമെങ്കിൽ അതുമാകാം. വായനക്കാർ കമന്റുകളായി തരുന്ന റിപ്പോർട്ടുകൾ ‘പിടികിട്ടിയവരുടെ‘ കൂട്ടത്തിലേക്ക് അപ്ഡേറ്റ് ചെയ്യുന്നതാണ്.
പിടികിട്ടിയവർ
വിശാലമനസ്ക്കന്‍ - മോട്ടറ് ചെളി വലിക്കാൻ തുടങ്ങി എന്ന് കക്ഷി തന്നെ പറഞ്ഞിരുന്നു. എന്നാലും ഒന്നൂടെ ആഞ്ഞ് പിടിക്കരുതോ ?
അരുണ്‍ കായംകുളം - ബാംഗ്ലൂരു നിന്ന് എറണാകുളത്തേക്ക് വന്നതിന്റെ ജോലിത്തിരക്ക്.
ഏറനാടൻ - ഫേസ്ബുക്കിലും പ്ലസ്സിലും സജീവം, ഒപ്പം ടെലിഫിലിം നാടകങ്ങൾ അങ്ങനെ തിരക്കോട് തിരക്ക്.
ശശി
കൈതമുള്ള് - ആള് ഇവിടൊക്കെത്തന്നെ ഉണ്ടെന്ന്. പക്ഷെ പോസ്റ്റുകൾ ഒന്നും കാണാൻ കിട്ടുന്നില്ല.
കാർട്ടൂണിസ്റ്റ് (സജീവ് ബാലകൃഷ്ണൻ) - ഉടനെ തന്നെ തമാശ പോസ്റ്റുകളുമായി സജീവമാകും എന്നാണ് 150 കിലോ കനത്തിൽ അറിയിച്ചിരിക്കുന്നത്.
മാണിക്യം - രോഗങ്ങൾ, പിന്നെ ഫാം വില്ല കളിയിൽ ശ്രദ്ധപതിച്ചു.
സജിയച്ചായന് - ഉഴപ്പ്, അതല്ലാതെ ഒന്നുമില്ല.
നന്ദന് - ഉഴപ്പ്, പിന്നെ സിനിമയിലേക്കുള്ള പോക്കുകൂടെ ആയപ്പോൾ സമയം ഇല്ലാതായി.
സിമി നസ്രത്ത് - കഥാകാരന് അദ്ദേഹത്തിന്റെ മകൻ 4 മണിക്കൂർ സമയം അടുപ്പിച്ച് കൊടുക്കുന്നില്ല.
പൊങ്ങുമ്മൂടന് - ഉഴപ്പ്, മറ്റ് പലവിധ പ്രശ്നങ്ങൾ.
മയൂര - ബ്ലോഗിൽ സജീവമായിത്തന്നെ പോസ്റ്റുകൾ ഇടുന്നുണ്ട് ഇപ്പോഴും.
ശിവ & സരിജ - ബൂലോക കുടുബം ആയതോടെ സമയം ഇല്ലാതായിക്കാണും. കുറച്ച് ഉഴപ്പും ഉണ്ടെന്നാണ് റിപ്പോർട്ട്.
അനിൽശ്രീ - അബുദാബിയില്‍ ഉണ്ട്. ജോലിത്തിരക്കും മടിയും പിന്നെ ഓഫീസില്‍ നെറ്റ് കിട്ടാത്തതിന്റെ ഒരു കുഴപ്പവുമായി ഉഴപ്പുന്നു.
ഇ.എ.സജിം തട്ടത്തുമല - എങ്ങും പോയിട്ടില്ല, വായിൽ വന്നത് കോതയ്ക്ക് പാട്ടെന്ന മട്ടിൽ ഇപ്പോഴും പോസ്റ്റുകളിട്ട് ബൂലോകത്തെ മലിനമാക്കിപ്പോരുന്നുണ്ടെന്ന് സ്വയം റിപ്പോർട്ട് ചെയ്യുന്നു.
കാന്താരിക്കുട്ടി - പ്രായമായ അമ്മയെ ശുശ്രൂഷിക്കൽ, സമയമില്ലായ്മ.
ശ്രീ - വിശാലമനസ്ക്കന്റെ അതേ മോട്ടർ തന്നെ ആണെന്ന് തോന്നുന്നു ഇവിടേം. ആ മോട്ടർ ഇനിയാരും വാങ്ങല്ലേ :)
അലി - സ്വയം തേടി നടക്കുകയാണ്. കണ്ടുകിട്ടുന്നവർ അദ്ദേഹത്തെ ഒന്ന് അറിയിക്കുക :)
മുരളികൃഷ്ണ - ഉഴപ്പ്, പഠനം, ജീവിതമാർഗ്ഗം തേടിയുള്ള അലച്ചിൽ, കല്യാണം കഴിക്കാൻ പോകുന്നു.
ദീപൿ രാജ് - ഫാം വില്ല കളി, പിന്നെ ഷെയർ മാർക്കറ്റിൽ കളി, ഉഴപ്പ്.
നാടകക്കാരന് - അദ്ദേഹത്തേക്കാൾ നന്നായി എഴുത്തുന്നവരെ കാണുമ്പോൾ അവരെക്കാൾ നന്നായി എഴുതാൻ ശ്രമിക്കുന്നതിന്റെ ഇടയ്ക്കുള്ള ഗ്യാപ്പാണ് പോലും !
മഞ്ജു മനോജ് - ഇടയ്ക്ക് ഒരു തള്ള് അല്ലെങ്കിൽ തല്ല് കിട്ടിയാൽ എഴുതിക്കോളാം എന്നാണ് റിപ്പോർട്ട് ചെയ്യുന്നത്. മടി, ഉഴപ്പ് എല്ലാമുണ്ട്.
അഗ്രജൻ - ഫുള്‍ ടൈം ഫോട്ടോ എടുപ്പെന്ന നാട്യത്തില്‍ മറ്റെന്തോ ആണത്രേ പണി.
കാട്ടിപ്പരുത്തി - ഉഴപ്പ്, പ്ലസ്സിൽ കൂടുതൽ സമയം ചിലവഴിക്കുന്നു.
സാൽജൊ - നാട്ടിലെത്തി കുറെക്കാലം കറക്കത്തിലായിരുന്നു. ഇപ്പോൾ എറണാകുളത്ത്
അഡ്വൈർട്ടൈസിംഗ് ഏജൻസിയിൽ തമ്പടിച്ചിട്ടുണ്ട്. കല്യാണാലോചനകൾ നടക്കുന്നു. എഴുത്ത്
നടക്കുന്നുണ്ട്. ഇടയ്ക്ക് സ്വന്തം ഡോമെയ്ൻ വിഡ്രോ ചെയ്തപ്പോൾ ഡാറ്റാ
ബാക്കപ്പ് ചെയ്തില്ല അതുകൊണ്ട്, പഴയ ബ്ലോഗർ വിജനമായിക്കിടക്കുന്നു.
ആഗ്നേയ - ഫേസ്ബുക്കിൽ തകർക്കുന്നു.
കേരള ഫാർമർ (ചന്ദ്രശേഖരൻ നായർ) - അദ്ദേഹത്തിന്റെ പേരുതന്നെ ബ്ലോഗറമ്മച്ചി മാറ്റിക്കളഞ്ഞെന്നാണ് പരാതി. മറ്റേതെങ്കിലും പേരിൽ വന്ന് തകർക്കുമെന്ന് കാത്തിരിക്കാം.
കൊച്ചുത്രേസ്യ - കല്യാണം കഴിഞ്ഞതോടെ കുക്കിംഗ് പോസ്റ്റും അടുക്കള തോട്ടവും ജിമ്മേട്ടന്റെ ആരോഗ്യ സംരക്ഷണവും ആയി ഒതുങ്ങി എന്നാണ് റിപ്പോർട്ട്.
സന്തോഷ് പല്ലശ്ശന - ഫേസ്ബുക്ക് മാനിയയിൽ കുടുങ്ങി. എന്നാലും വല്ലപ്പോഴും ബ്ലോഗിൽ കവിതകൾ പോസ്റ്റാറുണ്ട്.
ഐറിസ് - കക്ഷി എഴുതാമെന്നാണ് പറയുന്നത്. പക്ഷെ എങ്ങനാണ് ബ്ലോഗുണ്ടാക്കുന്നതെന്ന് ആദ്യേ പൂത്യേ പഠിപ്പിച്ച് കൊടുക്കണം പോലും !
ഡി.പ്രദീപ്കുമാർ - ബ്ലോഗിൽ കളിചിരി വർത്തമാനങ്ങൾ കുറവായതുകൊണ്ട്, നാലുകാശിന് കമന്റും ലൈക്കും ഷെയറുമൊക്കെ കിട്ടുന്ന ഫേസ്ബുക്കിൽ തമ്പടിച്ചിരിക്കുന്നു. എന്നാലും ബ്ലോഗിന്റെ നൊസ്റ്റാൾജിയ കൂടെത്തന്നെയുണ്ട്.
ശ്രീവല്ലഭൻ (കുറുപ്പിന്റെ കണക്കുപുസ്തകം) - ബ്ലോഗ് എഴുത്തിനു കൂടുതല്‍ സമയം വേണം. ഫേസ്ബുക്ക് സ്റ്റാറ്റസ് മെസ്സേജ് ഇടുന്നതിനു
വെറും ടൈപ്പ് ചെയ്യുന്ന സമയം മാത്രമേ വേണ്ടൂ എന്ന തിരിച്ചറിവും,
സമയക്കുറവും ആണ് കക്ഷിയുടെ പ്രശ്നമെന്ന് പറയുന്നു.
പക്ഷെ, ജോലി, കുടുംബം, സമയക്കുറവ് പിന്നെ ഒന്നരക്കൊല്ലം നീളുന്ന ഒരു കോഴ്സ് ഇതൊക്കെയാണ് ശരിക്കുള്ള പ്രതിസന്ധികൾ.
ചാണ്ടിച്ചായൻ (സിജോയ് റാഫേല്‍) - എഴുത്ത് മടുത്തതുകൊണ്ട് ഫെയ്സ്ബുക്കില്‍ ചെറുനോട്ടുകളെഴുതി അതിൽ നിന്ന് കിട്ടുന്നത്
കഞ്ഞിവെച്ച് കഷ്ടിച്ച് ജീവിച്ച് പോകുന്നു.
സുൽ - പ്ലസ്സിൽ നിന്ന് ഇറങ്ങില്ലെന്ന്. ബൂലോകത്തുള്ളവർ വേണമെങ്കിൽ പ്ലസ്സിലേക്ക് ചെല്ലണമെന്ന്.
തെച്ചിക്കോടൻ - ഇതിന്റെ ചുറ്റുവട്ടത്തൊക്കെ ഇപ്പോഴും എപ്പോഴും ഉണ്ടായിരുന്നു എന്നാണ് അവകാശപ്പെടുന്നത്.
മണികണ്ഠന് - ഇവിടൊക്കെത്തന്നെ ഉണ്ടെന്നാണ് പറയുന്നത്. പക്ഷെ അധികവും
പ്ലസ്സിലും ഫേസ്ബുക്കിലും
ആണെന്ന് മാത്രം. വല്ലപ്പോഴും ചില കാര്യങ്ങൾ ബ്ലോഗിലും എഴുതുന്നുണ്ട്, പക്ഷെ
അതിന് പലപ്പോഴും
ഉദ്ദേശിച്ച പ്രതികരണങ്ങൾ ലഭിക്കാതാവുമ്പോൾ ഒരു വിഷമം ഉണ്ട്. എന്തായാലും
ഇഷ്ടതട്ടകം ബ്ലോഗ് തന്നെ. ചുളുവിന് യാത്രാവിവരണങ്ങൾ വായിക്കാൻ
പറ്റാത്തതിലും വലിയ വിഷമമുണ്ട് കക്ഷിക്ക്.
കനൽ - കക്ഷി സ്വയം അന്വേഷിച്ച് നടക്കുകയാണത്രേ ! കണ്ടുകിട്ടിയാൽ നമ്മൾ അങ്ങോട്ട് അറിയിക്കണമെന്ന് !
ഷാജി ടി.യു - ബ്ലോഗില്‍ സജീവമാകുന്നുണ്ട് അധികം താമസിയാതെ. അവിചാരിതമായ തിരക്കുകളും ആദ്യ
ചിത്രത്തിന്റെ കടലാസ് പണികള്‍ പുരോഗമിക്കുന്നതും ആയിരുന്നു ബ്ലോഗിലെ
ഇടവേളക്ക് കാരണം...
എതിരവന് കതിരവന്‍ - ബ്ലോഗ് പ്രസ്ഥാനം ഇല്ലാതായെങ്കിലും സ്വന്തം ബ്ലോഗു എഴുത്ത് മുടങ്ങാതെ
കൊണ്ട് നടക്കുന്നുണ്ട്. പക്ഷെ ആരും അങ്ങോട്ട് തിരിഞ്ഞു നോക്കാത്തത്
കൊണ്ട് സാന്നിധ്യം അറിയാറില്ലത്രേ !!!
പിടികിട്ടാത്തവർ
കുറുമാന് -
മനുജി -
അരവിന്ദന് (മൊത്തം ചില്ലറ) -
ഉമേഷ് -
മൈന ഉമൈബാൻ -
അനോണി ആന്റണി -
തമനു -
കൈപ്പള്ളി -
കുമാർ നീല കണ്ഠൻ -
അനിൽ കുമാർ -
യാരിത് -
ഹരിയണ്ണൻ -
ഗുപ്തൻ -
നമത് -
ഇക്കാസ് -
ജാസൂട്ടി -
സിജോ ജോർജ്ജ് -
കുറ്റ്യാടിക്കാരൻ (സുഹൈർ) -
പ്രദീപ് പി.ഡി. -
ഞാൻ ഗന്ധർവ്വൻ -
ദൌപദി -
വക്കാരിമഷ്ടാ -
മലബാറി -
ഏവൂരാൻ
വല്ല്യമ്മായി -
ദേവസേന -
ചാന്ദ്നി -
യാസ്മിൻ -
പ്രയാസി -
ദിൽബാസുരൻ -
അനോണി മാഷ് -
ദേവൻ -
പ്രിയ ഉണ്ണികൃഷ്ണന് -
ജസ്റ്റിൻ -
ശ്രീജിത്ത് -
സപ്ന അനു ബി ജോർജ്ജ് -
വാല്മീകി -
സഹയാത്രികന് -
സണ്ണിക്കുട്ടന് -
നിഷ്ക്കളങ്കന്‍ -
കുട്ടിച്ചാത്തന് -
ആഷാ സതീഷ്
സതീഷ് മാക്കോത്ത് -
പപ്പൂസ് -
അരൂപിക്കുട്ടന് -
അനോണി മാഷ് -
എഴുത്തുകാരി -
പാണ്ടവാസ് -
പാമരൻ -
കാലിയാൻ -
മൻസൂർ ചെറുവാടി -
റോസാപ്പൂക്കൾ -
ജയൻ ഏവൂർ -
അനിൽകുമാർ സി.പി. -
പൈങ്ങോടന്‍ -
മന്‍സൂര്‍ -
ഗീതാഗീതികള്‍ -
ശ്രീലാല്‍ -
കാര്‍വര്‍ണ്ണം -
ഉഗാണ്ട രണ്ടാമന് -
ഭൂമിപുത്രി -
കിടങ്ങൂരാന് -
ഇടിവാൾ -
പൊതുവാൾ -
ഇത്തിരിവെട്ടം -
സിയ -
സിയ ഷമിൻ -
പോസ്റ്റ്മാൻ (സജിത്ത്) -
മരമാക്രി -
രേഷ്മ -
ഇഞ്ചിപ്പെണ്ണ് -
അനിത ഹരീഷ് -
അനിൽ@ബ്ലോഗ് -
വിനയ -
മുരളീ നായര്‍ -
അനു വാര്യർ -
വെമ്പള്ളി -
പൊറാടത്ത് -
സ്മിത ആദര്‍ശ് -
ഹരീഷ് തൊടുപുഴ -
നട്ടപ്പിരാന്തന് -
നാട്ടുകാരന് -
സി.ടി.ഹംസ -
സുനില്‍ ഉപാസന -
വാഴക്കോടന്‍ -
തബാറക് റഹ്മാന് -
അടുക്കളത്തളം
(ബിന്ദു) -
പ്യാരി -
ഷാരു -
ചേച്ചിപ്പെണ്ണ് -
മൈത്രേയി -
കണ്ണനുണ്ണി -
ഏറക്കാടന്‍ -
ഗീത.കെ.സി -
പ്രവീണ്‍ (ചിതല്) -
പ്രവീണ്‍ വട്ടപ്പറമ്പത്ത് -
വായാടി -
ലേഡി ലാസറസ് -
കൂതറ ഹാഷിം -
രഞ്ജിത്ത് ചെമ്മാട് -
സബിത സിദ്ദിഖ് -
വിനീത് നായർ -
കുഴൂർ വിത്സൻ -
പാവപ്പെട്ടവൻ -
പാവത്താൻ -
നിസ്സഹായൻ -
നിഷ ജഥിൻ -
ചാർവാകൻ -
ഏവൂരാൻ -
ബാജി ഓടംവേലി -
ബെന്യാമിൻ -
സുനിൽ കൃഷ്ണൻ -
ജോ -
മനോജ് താളയമ്പലത്ത് -
കുക്കു -
റാണി അജയ് -
ധന്യാ ദാസ് -
ഹൻലല്ലത്ത് -
പാർത്ഥൻ -
സംഷി -
സുമേഷ് മേനോൻ -
ലക്ഷി (ലച്ചു) -
പൌർണ്ണമി -
ലതികാ സുഭാഷ് -
അഞ്ജു നായർ -
ആളവന്താൻ -
പണിക്കർ -
ജിക്കു വർഗ്ഗീസ് -
ഡോൿടർ -
ഇങ്ങനെ കുറേപ്പേരുടെ കാര്യമൊന്നും അറിയില്ല.
ഇവരൊക്കെ എവിടെപ്പോയി ? ഇവർക്കൊക്കെ എന്തുപറ്റി ?
വായനക്കാർ പൂരിപ്പിക്കുക, അല്ലെങ്കിൽ ഇവരെയൊക്കെ അടുത്തറിയുന്നവർ പൂരിപ്പിക്കുക. വിട്ടുപോയ പേരുകൾ അറിയിക്കുക. എല്ലാ പേരുകളും സ്റ്റാറ്റസുകളും അപ്പപ്പോൾ അപ്ഡേറ്റ് ചെയ്തുകൊണ്ടിരിക്കും.
ഇത് വെറുതെ തമാശയ്ക്കായി ഒരു ലിസ്റ്റ് എടുത്തതല്ല. ബൂലോകം ഇപ്പോൾ റിയൽ
എസ്റ്റേറ്റ് പോലെയാണ്. ആകപ്പാടെ ഒരു മാന്ദ്യം തീർച്ചയായും ഉണ്ട്. പഴയ എല്ലാ
ബാച്ചിലുമുള്ള, മടി പിടിച്ചിരിക്കുന്നതും പ്ലസ്സ് ഫേസ്ബുക്ക് എന്നിങ്ങനെ
മറ്റ് സൈബർ ഇടങ്ങളിൽ വിലസുന്നതുമായ എല്ലാ ബൂലോകരും എഴുത്തിന്റെ ലോകത്തേക്ക്
തിരിച്ച് വരണം. ഏറ്റവും പുതിയ ബാച്ചുകാർ അടക്കം എല്ലാ ബൂലോകരും മാസത്തിൽ
ഒരു ലേഖനമെങ്കിലും എഴുതുക. സ്വന്തം ബ്ലോഗിൽ ഇടാൻ
ഇഷ്ടമില്ലാത്തതുകൊണ്ടാണെങ്കിൽ (ഇഷ്ടമുണ്ടെങ്കിലും) നമ്മുടെ ബൂലോകത്തിന്
അയച്ച് തരുക. പോസ്റ്റ് ചെയ്യാനുള്ള മടി മാത്രമാണെങ്കിൽ ആ കാര്യം
ഞങ്ങളേറ്റു(അല്ലപിന്നെ).
ഇടതടവില്ലാതെ പോസ്റ്റുകൾ ഇട്ടുകൊണ്ട് നമുക്ക് ബൂലോകം വീണ്ടും ഉഷാറാക്കിയെടുക്കാം. എന്ത് പറയുന്നു ?
വാൽക്കഷണം:-
ബ്ലോഗേർസ് അല്ലെങ്കിലും കോൺഗ്രസ്സ് നേതാവായ കെ.പി.ഉണ്ണികൃഷ്ണൻ, ബോളിവുഡ്ഡ് താരമായിരുന്ന മമതാ
കുൽക്കർണ്ണി, എന്നിവരെപ്പറ്റിയുള്ള അന്വേഷണവും നടക്കുന്നുണ്ട്. വിവരം
എന്തെങ്കിലും കിട്ടിയാൽ ഉടനെ അറിയിക്കുന്നതായിരിക്കും.