മുല്ലപ്പെരിയാർ സമരത്തിന്റെ ഭാവിപരിപാടികൾ ചർച്ച ചെയ്യാനും, തീരുമാനിക്കാനുമായി ഫെബ്രുവരി 6ന് കട്ടപ്പന സഹകരണബാങ്ക് ഓഡിറ്റോറിയത്തിൽ ചപ്പാത്ത് സമരസമിതിയുടെ നേതൃത്വത്തിൽ സമരപ്രഖ്യാപന കൺവെൻഷനും സമര സഹായ സമിതി രൂപീകരണവും നടന്നു. ചടങ്ങിൽ സമരവുമായി സഹകരിച്ച് മുന്നോട്ട് പോകുന്ന എല്ലാ പ്രമുഖ രാഷ്ട്രീയ സാമൂഹ്യ സാസ്ക്കാരിക സാമുദായിക കക്ഷികളുടേയും സംഘടനകളുടേയും പ്രതിനിധികളായി നൂറിലധികം പേർ പങ്കെടുത്തു.
രണ്ടര മണിക്ക് ആരംഭിച്ച സമ്മേളനം ആറ് മണി വരെ നീണ്ടു. സമരസമിതി ചെയർമാൻ ഫാദർ ജോയ് നിരപ്പേൽ എല്ലാവരേയും സ്വാഗതം ചെയ്ത് സംസാരിച്ചു. പീരുമേട് എം.എൽ.എ. ശ്രീമതി ഇ.എസ്.ബിജിമോൾ കൺവെൻഷൻ ഉത്ഘാടനം ചെയ്തു. കാരണങ്ങൾ എന്തൊക്കെ ആയാലും, സമരം ഒരുപടി പിന്നോട്ട് പോയെന്നും അതിൽ നിന്ന് പാഠങ്ങൾ ഉൾക്കൊണ്ട് ശക്തമായ മുന്നേറ്റം തന്നെ നടത്തണമെന്ന് എം.എൽ.എ. അഭിപ്രായപ്പെട്ടു.
വിവിധ രാഷ്ട്രീയ കക്ഷികൾ, വ്യാപാരി വ്യവസായി എന്നിങ്ങനെ ഒരുപാട് കക്ഷികളും സംഘടനകളും ഒട്ടക്കെട്ടായി സമരം മുന്നോട്ട് കൊണ്ടുപോകണമെന്ന് തന്നെയുള്ള നിലപാടെടുക്കുകയും. രാജ്ഭവൻ മാർച്ച്, പാർലിമെന്റ് മാർച്ച് അടക്കമുള്ള കാര്യങ്ങൾക്കായി തങ്ങളുടെ പിന്തുണ അറിയിക്കുകയും ചെയ്തു. എല്ലാ രാഷ്ട്രീയ പാർട്ടികളുടേയും ആൾക്കാർ അംഗങ്ങളായിട്ടുള്ള വ്യാപാരി വ്യവസായി സംഘടന വഴി സമരം വ്യാപിപ്പിക്കുന്നത് എളുപ്പമായിരിക്കും എന്ന ആശയവും ഉയർന്നുവന്നു. ഈർക്കിൽ പാർട്ടികൾ പോലും നിസ്സാരകാരണങ്ങൾക്കായി നടത്തുന്ന ഹർത്താലുകൾ പൂർണ്ണവിജയമാകുമ്പോൾ 40 ലക്ഷം ജനങ്ങളുടെ ജീവൻ രക്ഷിക്കാൻ വേണ്ടിയുള്ള സമരങ്ങളുടെ ഭാഗമായി നടത്തിയ ഹർത്താൽ പൊതുസമൂഹം കാര്യമായിട്ടെടുക്കാതിരുന്നതിന്റെ നിരാശ എല്ലാവരുടേയും വാക്കുകളിൽ നിറഞ്ഞുനിന്നു.
ഓൺലൈൻ പ്രവർത്തനങ്ങളുടെ ഭാഗമായി ‘സേവ് സിങ്കിങ്ങ് കേരള’ അച്ചടിച്ച് വിതരണം ചെയ്യുന്ന ‘മുല്ലപ്പെരിയാർ - സുരക്ഷാനടപടികൾ ദുരന്തനിവാരണ മാർഗ്ഗങ്ങൾ’ തലക്കെട്ടോടു കൂടിയ നോട്ടീസ്, ഇതിനിടയിൽ സമ്മേളന ഹാളിൽ വിതരണം ചെയ്യപ്പെട്ടു. നോട്ടീസിന് വളരെ നല്ല പ്രതികരണമാണ് കിട്ടിയത്.
മുല്ലപ്പെരിയാർ സമരത്തിൽ ശക്തമായ നിലപാടുകൾ സ്വീകരിച്ച് മുന്നോട്ട് പോകുന്ന കോട്ടയത്തുനിന്നുള്ള പ്രവർത്തകരായ അഡ്വ:അനിൽ ഐക്കരയും, എറണാകുളത്തെ സമരങ്ങളിൽ വരെ പങ്കാളികളായ അദ്ദേഹത്തിന്റെ അഞ്ച് സുഹൃത്തുക്കളും ഇതിനകം സമ്മേളന ഹാളിൽ എത്തിയിരുന്നു. ഇതുവരെ നൽകിപ്പോന്നതുപോലെ, തുടർന്നും കോട്ടയത്തുനിന്നുള്ള എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തുകൊണ്ടാണ് ശ്രീ. അനിൽ ഐക്കര സമ്മേളനത്തിൽ സംസാരിച്ചത്.
എറണാകുളത്ത് നടന്ന മുല്ലപ്പെരിയാർ സമരങ്ങളിൽ പങ്കെടുത്ത വ്യക്തിയെന്ന നിലയ്ക്ക് ബ്ലോഗർ നിരക്ഷരനും സമ്മേളനത്തിൽ സംസാരിക്കുകയുണ്ടായി. മുല്ലപ്പെരിയാർ വിഷയത്തിൽ എറണാകുളത്ത് നടന്ന വിവിധ സമരങ്ങളെപ്പറ്റി നിരക്ഷരൻ സൂചന നൽകി. ഇടുക്കി ജില്ലക്കാരുടെ മാത്രം സമരമായി ഒതുക്കപ്പെട്ട മുല്ലപ്പെരിയാർ സമരം, ദുരന്തഭൂമി ആകാൻ സാദ്ധ്യതയുള്ള 5 ജില്ലകളിലെങ്കിലും വീണ്ടും ഉയർത്തിക്കൊണ്ടുവരാൻ വാഹനപ്രചരണജാഥയോ, കാൽനട ജാഥയോ മറ്റോ വേണമെന്നുണ്ടെങ്കിൽ അത് ചെയ്യണം. സമരത്തിന്റെ പേരിൽ കക്ഷി രാഷ്ട്രീയ സിനിമാക്കാരുടെയൊക്കെ ദേശീയ നിലപാടിനെപ്പറ്റി പരസ്പരം വിമർശിച്ചും തർക്കിച്ചും തല്ലുപിടിച്ചും സമയം കളയാതെ വ്യക്തിപരമായി അനുകൂല നിലപാടുകൾ സ്വീകരിച്ച് സമരം ഊർജ്ജിതമാക്കണം. അതോടൊപ്പം, ദുരന്ത നിവാരണമാർഗ്ഗങ്ങൾ പ്രഖ്യാപിക്കാനും അത് ജനങ്ങളിലേക്ക് എത്തിക്കാനുമായി സർക്കാരിൽ സമ്മർദ്ദം ചെലുത്തണം. എന്നിങ്ങനെയുള്ള നിർദ്ദേശങ്ങളാണ് നിരക്ഷരൻ മുന്നോട്ട് വെച്ചത്.
എല്ലാ ജില്ലകളിലും സമരസഹായ സമിതികൾ രൂപവത്ക്കരിക്കുക എന്നതായിരുന്നു യോഗത്തിലെ പ്രധാന തീരുമാനം. അതിന്റെ ആദ്യനടപടിയായി. ഇടുക്കി ജില്ലയിലെ സഹായ സമിതിയേയും അതിന്റെ കോഡിനേറ്ററായി ശ്രീ. മോഹനനെ നിർദ്ദേശിക്കുകയും ഐക്യകണ്ഡേന കൈയ്യടിച്ച് അംഗീകരിക്കുകയും ചെയ്തു. തുടർന്ന് അടുത്ത 5 ജില്ലകളിൽ കമ്മറ്റികൾ രൂപവത്ക്കരിക്കാനും എല്ലാവരും ചേർന്ന് തുടർന്നുള്ള സമര പരിപാടികൾക്ക് സഹകരണവും നേതൃത്വവും നൽകാനും തീരുമാനമായി. ഭാവിയിൽ ഇത് എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കുന്നതായിരിക്കും. രാജ്ഭവൻ മാർച്ച് പോലുള്ള സമരപരിപാടികൾ സംഘടിപ്പിക്കുമ്പോൾ അത് പൂർണ്ണ വിജയമാക്കാൻ ഈ സമിതികളെല്ലാം ചേർന്ന് പ്രവർത്തിക്കുക എന്നതാണ് ലക്ഷ്യമിടുന്നത്.
സമരത്തിനാവശ്യമായ ഫണ്ടിനെപ്പറ്റി ഫാദർ ജോയ് നിരപ്പേലിന് കൃത്യമായ ധാരണയുണ്ട്. ആരേയും ബുദ്ധിമുട്ടിക്കാതെ സമരം മുന്നോട്ട് കോണ്ടുപോകണമെന്നാണ് ആഗ്രഹം. പണത്തിന്റെ ആധിക്യം പലപ്പോഴും പ്രശ്നങ്ങൾക്ക് വഴിവെച്ചെന്ന് വരും. അതൊന്നും ഇല്ലാതെ തന്നെ ആത്മാർത്ഥമായി ഈ സമരത്തിൽ സഹകരിക്കാൻ എല്ലാവർക്കും ആകേണ്ടതാണെന്നാണ് അദ്ദേഹത്തിന്റെ നിലപാട്.
സമരപ്പന്തലിൽ വിതരണം ചെയ്യാനായി, സുരക്ഷാ നടപടികളെപ്പറ്റിയുള്ള കൂടുതൽ നോട്ടീസുകൾ ചപ്പാത്തിൽ നിന്നുള്ള സമരാനുകൂലികളും പ്രവർത്തകരും ഏറ്റുവാങ്ങി. കോട്ടയത്തേക്കുള്ള നോട്ടീസുകൾ ശ്രീ. അനിൽ ഐക്കരയും സഹപ്രവർത്തകരും വിതരണം ചെയ്യുന്നതാണ്.

![]() |
ഫാദർ ജോയ് നിരപ്പേൽ സംസാരിക്കുന്നു. |

"ഈർക്കിൽ പാർട്ടികൾ പോലും നിസ്സാരകാരണങ്ങൾക്കായി നടത്തുന്ന ഹർത്താലുകൾ പൂർണ്ണവിജയമാകുമ്പോൾ 40 ലക്ഷം ജനങ്ങളുടെ ജീവൻ രക്ഷിക്കാൻ വേണ്ടിയുള്ള സമരങ്ങളുടെ ഭാഗമായി നടത്തിയ ഹർത്താൽ പൊതുസമൂഹം കാര്യമായിട്ടെടുക്കാതിരുന്നതിന്റെ നിരാശ എല്ലാവരുടേയും വാക്കുകളിൽ നിറഞ്ഞുനിന്നു.." ഇതിൽ വലിയ അതിശയമൊന്നുമില്ല. കേരളത്തിൽ സാധാരണക്കാരന്റെ ജീവിതചലനങ്ങൾ ഇന്നു നിയന്ത്രിക്കുന്നത് 24 മണിക്കൂർ വാർത്താചാനലുകളാണ് എന്നത് ഒരു യാഥാർത്ഥ്യമാണ്. ഏതെങ്കിലും പാർട്ടി പ്രഖ്യാപിച്ച ഹർത്താൽ ഈ ചാനലുകൾ ഒന്നായി ചേർന്ന് മിണ്ടുന്നേഇല്ലെന്നിരിക്കട്ടെ. ഒരു ഹർത്താലും വിജയിക്കില്ല. അതുപോലെ ഈ ചാനകൾ മാത്രം വിചാരിച്ചാൽ മതി മുല്ലപ്പെരിയാർ വിഷയത്തെ വളരെ സജീവമായി നിർത്താൻ. .. അതിനും അവർക്ക് താല്പര്യമില്ല. ചൂടേറിയ വാർത്തകൾ, സെൻസേഷനൽ വാർത്തകൾ, വിവാദപർവ്വങ്ങൾ... അവരുടെ താല്പര്യം ഇങ്ങനെ തുടരുന്നിടത്തോളം കാലം ഇതിലപ്പുറമൊന്നും മുല്ലപ്പെരിയാർ കേസിൽ നടക്കുകയില്ല.
ReplyDeleteഇത്തരമുള്ള എല്ലാപ്രവർത്തനങ്ങൾക്കും ഭാവുകങ്ങൾ നേർന്നുകൊള്ളുന്നൂൂ....
ReplyDeletepls visit and read
ReplyDeleteനോസ്ട്രദാമസും മുല്ലപ്പെരിയാര് ഡാമും ദൈവവും
. http://navamukhan.blogspot.in/2012/02/blog-post_08.html Then comment or forward.
pls visit and read
ReplyDeleteനോസ്ട്രദാമസും മുല്ലപ്പെരിയാര് ഡാമും ദൈവവും
. http://navamukhan.blogspot.in/2012/02/blog-post_08.html Then comment or forward.
എല്ലാ ആശംസകളും.
ReplyDelete