മുല്ലപ്പെരിയാർപ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ, തമിഴ്നാടിനോടുള്ള അടിമത്തത്തിൽ നിന്ന് പച്ചക്കറി സ്വയംപര്യാപ്തതയിലേക്ക് മലയാളി യുവത്വം ചുവടു വയ്ക്കുന്നു. തൃപ്പൂണിത്തുറ ആയുർവേദ കോളേജിലെ കുട്ടികൾ നാഷണൽ സർവീസ് സ്കീമിന്റെ ആഭിമുഖ്യത്തിൽ ക്യാമ്പസിൽ തരിശുകിടന്ന സ്ഥലത്ത് വാഴത്തൈകൾ നട്ടുകൊണ്ട് കൃഷി ആരംഭിച്ചു.
കൃഷിവകുപ്പും, നഗരസഭയുമായി സഹകരിച്ചുകൊണ്ട്, കോളേജ് പി.ടി.എ.യുടെ സാമ്പത്തിക സഹായത്തോടെ ക്യാമ്പസിൽ പച്ചക്കറിക്കൃഷി നടത്താൻ തീരുമാനമായി. കൃഷി രീതികളെക്കുറിച്ച് വിദഗ്ധരുടെ ക്ലാസുകളും സംഘടിപ്പിക്കുന്നു.
2-12-12 ന് നടന്ന ‘വാഴനട്ട് പ്രതികരിക്കൽ’ നാടകകൃത്ത് ശ്രീ വർഗീസ് കാട്ടിപ്പറമ്പിൽ ഉദ്ഘാടനം ചെയ്തു. ആരംഭശൂരത്വത്തിലേക്കു വഴുതാതെ തൃപ്പൂണിത്തുറ ആയുർവേദ കോളേജ് ക്യാമ്പസിലെ കൃഷി വിജയകരമാക്കാനുള്ള ദൃഢനിശ്ചയത്തിലാണ് കുട്ടികൾ.
കുട്ടികളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടു കൊണ്ട് ജീവനക്കാരും കൃഷി തുടങ്ങാൻ തയ്യാറായി മുന്നോട്ടു വന്നു കഴിഞ്ഞു. പലരും ഇപ്പോൾ തന്നെ ചെറിയതോതിൽ ക്വാർട്ടേഴ്സിൽ ചെയ്യുന്നുണ്ട്. അത് വിപുലമാക്കാനാണുദ്ദേശിക്കുന്നത്. കേരളത്തിലെ മറ്റു ക്യാമ്പസുകളിലേക്കും ഈ ആവേശം പകരുമെന്നും, യുവജനത കൃഷിക്ക് കൂടി പ്രാധാന്യം നൽകുമെന്നും പ്രത്യാശിക്കുന്നു.
ഈ സംരംഭം കണ്ടറിഞ്ഞ് ഇതുവരെ കൃഷിചെയ്യാത്ത മലയാളികൾ ആരെങ്കിലുമൊക്കെ ഒരു വെണ്ടയോ, പാവലോ നട്ടാൽ അത്രയുമായി. തൃപ്പൂണിത്തുറയിലെ കൃഷിയുടെ കൂമ്പു വാടാതെ നോക്കാൻ കുട്ടികൾക്കൊപ്പം മുൻ നിരയിലുണ്ടാവുമെന്ന് ഞാനും ഉറപ്പു നൽകുന്നു.

കൃഷിക്കു തുടക്കം കുറിച്ചശേഷം കുട്ടികൾ മുല്ലപ്പെരിയാർ പ്രദേശത്തെ ജനങ്ങളുടെ ജീവൻ സംരക്ഷിക്കാൻ പുതിയൊരു ഡാം നിർമ്മിക്കണമെന്ന കേരളത്തിന്റെ ആവശ്യം നിറവേറ്റണമെന്നാവശ്യപ്പെട്ടുകൊണ്ട് പ്രകടനവും നടത്തി.
കേരളത്തിന്റെ യുവതലമുറയുടെ ഈ ആവേശം കെടാതെ കാക്കാൻ നമുക്കും പരിശ്രമിക്കാം.
വരൂ! ഇവരോടൊപ്പം ചുവടു വയ്ക്കൂ. പച്ചക്കറി സ്വയം പര്യാപ്തതയിലേക്ക് കേരളം ചുവടുവയ്ക്കട്ടെ!
അടിക്കുറിപ്പ്: ഇതൊക്കെ വെറും പടമല്ലേ, അമിതാവേശമല്ലേ, ആരംഭശൂരത്വമല്ലേ എന്നു കരുതുന്നവരുണ്ടാവാം. എന്നാൽ വിനീതമായി പറയട്ടെ അങ്ങനെയല്ല എന്നു തെളിയിക്കാനുള്ള ദൃഢനിശ്ചയത്തിലാണ് കുട്ടികൾ.

വരൂ... സ്വന്തമായി ഒരു പയര്‍ മണിയെങ്കിലും വിതയ്ക്കൂ....
ReplyDeleteവളര്‍ത്തി വിളവെടുക്കൂ!
സ്വന്തമായി കൃഷി ചെയ്ത് മാതൃക ആയി മാറുന്ന ആയുർവേദ കോളേജിന് ആശംസകൾ
ReplyDeleteആശംസകൾ
ReplyDeleteപടരട്ടെ എല്ലായിടത്തും.
ReplyDeleteടെറസ്സിൽ കൃഷിക്കുള്ള ഏർപ്പാട് ഞാനും തുടങ്ങി. കമ്പോസ്റ്റ് വളം ഉണ്ടാക്കാനുള്ള സാമഗ്രികൾ വാങ്ങി. 30 ദിവസത്തിനകം വളം തയ്യാറാകും. അപ്പോഴേക്കും വിത്തുകൾ മുളപൊട്ടിയിരിക്കും.
ReplyDeleteനമുക്കിതിനെ ഹരിത മുല്ലപ്പെരിയാർ വിപ്ലവം എന്ന് വിൾക്കാം, പങ്കാളികളാകാം.
വിദ്യാർത്ഥികൾക്കും, കൃഷിവകുപ്പിനും, എൻ.എസ്.എസ്.നും, നഗരസഭയ്ക്കും പി.ടി.എ.യ്ക്കും ഡോൿടർക്കും അഭിനന്ദനങ്ങൾ...
ആ ആവേശം വായനക്കാരിലേക്ക് കൂടി പകര്‍ന്നതിനു നന്ദി..
ReplyDeleteകൃഷിയില്‍ സ്വയം പര്യാപ്തതാ നല്ല കാര്യം തന്നെയാണ്. പക്ഷെ 'അടിമത്തം' എന്ന് ഒക്കെ ഉള്ള വിശേഷണ്ങ്ങള് ഒഴിവാക്കേന്ന്ടതായിരുന്നു.
ReplyDeleteഈ ചിന്താഗതി നമ്മുടെ രാജ്യത്തിന്നു ഗുണകരമല്ലാ.
ഇതൊക്കെ വെറും പടം മാത്രമാണെന്ന് പറയുന്നില്ല.. ഈ കുട്ടികളെകൊണ്ട് അവരവരുടെ പറമ്പുകളില്‍ കൂടി ഒരു പയര്‍മണി നടീപ്പിക്കു. അത് അവരുടെ അയല്‍ക്കാര്‍ക്കും പ്രചോദനമായിത്തീരാം. ഭാവുകങ്ങളോടെ...
ReplyDeleteനല്ലകാര്യം.തമീഴ് നാടിനേക്കാള്‍ ഫലഭൂയീഷ്ഠമായ
ReplyDeleteമലയാളമണ്ണീല് മടി കളഞ്ഞു കൃഷി ചെയ്യാന്‍ പുതിയതലമുറ തയ്യാറായാല്‍ നമുക്കെന്തിനു തമിഴ് നാട്.
സൂചിപ്പിച്ചത് പോലെ ഇത് ആരംഭ ശൂരത്വം മാത്രമാവാതെ ഒരു പുതു ചിന്തയായി എല്ലാരിലെക്കും പടരട്ടെ......സസ്നേഹം
ReplyDeleteആശംസകൾ
ReplyDeleteഎന്തുകൊണ്ടാവില്ല..?
ReplyDeleteചേർത്തലയിലെ കഞ്ഞിക്കുഴി ഒരു യാധാർഥ്യമായി നമുക്കു മുന്നിലുള്ളപ്പോൾ..?
ഒരൽപ്പംനിശ്ചയം. ഒരൽപ്പം കൂട്ടായ്മ. അതുമതി.
പ്രോത്സാഹനങ്ങൾക്കു നന്ദി സുഹൃത്തുക്കളേ!
ReplyDeleteതൃപ്പൂണിത്തുറ ആയുർവേദകോളേജാശുപത്രിയിൽ പുല്ലിനു വെൾലമൊഴിക്കുന്നതു നിർത്തി പകരം അവിടെ ചീര വിത്തു പാകി. ഇനി പുല്ലിനു പകരം ചീര വിളയട്ടെ ആ വെള്ളം കൊണ്ട്!