വൈകീട്ട് 7 മണിയോടെ ജി.സി.ഡി.എ. കെട്ടിടത്തിനുസമീപം ഒത്തുചേർന്ന പതിനഞ്ചോളം പ്രവർത്തകർ മുല്ലപ്പെരിയാർ തർക്കം പെട്ടെന്ന് തന്നെ ഒത്തുതീർപ്പാക്കുക, സുരക്ഷാ മാർഗ്ഗങ്ങളും ദുരന്ത നിവാരണ പദ്ധതികളും ജനങ്ങളിലേക്ക് എത്തിക്കുക, തമിഴ്നാട്ടിലുള്ള മലയാളികളുടെ ജീവനും സ്വത്തിനും സുരക്ഷ ഉറപ്പാക്കുക എന്നീ മുദ്രാവാക്യങ്ങൾ എഴുതിയ പ്ലക്കാർഡുകളുമായി മറൈൻ ഡ്രൈവിലെ ചീനവലപ്പാലത്തിൽ ഒത്തുചേർന്നു.
സുരക്ഷാ നടപടികളിലും ദുരന്ത നിവാരണ മാർഗ്ഗങ്ങളും പ്രചരിപ്പിക്കേണ്ട ആവശ്യകതയിൽ ഊന്നി മെഗാഫോണിലൂടെ ബ്ലോഗർ നിരക്ഷരൻ സംസാരിച്ചു. ചന്ദ്രലേഖ, പ്രിൻസ്, ജോഹർ, നമിത്, റെനി, മണികണ്ഠൻ, അനിൽ, സതീഷ് കുമാർ എന്നിവർ പ്രവർത്തനങ്ങളിൽ പങ്കാളികളായി. ചീനവലപ്പാലത്തിൽ കുടുബങ്ങളും ചെറുപ്പക്കാരും അടങ്ങുന്ന പൊതുജനം ബോധവൽക്കരണ പരിപാടികൾ കേൾക്കാൻ സമയം ചിലവഴിച്ചു. സുരക്ഷാ നടപടികളെപ്പറ്റി അച്ചടിച്ച് കൊണ്ടുവന്നിരുന്ന നോട്ടീസ്, മറൈൻ ഡ്രൈവിലും പരിസരപ്രദേശങ്ങളിലും വിതരണം ചെയ്താണ് സംഘം മടങ്ങിയത്. കാണികളിൽ ചിലർ പ്രവർത്തകരെ അഭിനന്ദിച്ച് ഹസ്തദാനം ചെയ്തത് ബോധവൽക്കരണ പരിപാടിയുടെ സ്വീകാര്യതയ്ക്ക് തെളിവായി.
സുരക്ഷാ നടപടികൾ വിശദമാക്കി ‘സേവ് സിങ്കിങ്ങ് കേരള‘ അച്ചടിച്ചിറക്കിയ നോട്ടീസിന്റെ പൂർണ്ണരൂപം താഴെ ചേർത്തിരിക്കുന്നു. നോട്ടീസ് ഇമേജിൽ റൈറ്റ് ക്ലിക്ക് ചെയ്ത് മറ്റൊരു വിൻഡോയിലോ മറ്റൊരു ടാബിലോ തുറന്ന് വരുമ്പോൾ ആ ഇമേജിൽ ക്ലിക്ക് ചെയ്താൽ വലുതാക്കി വായിക്കാം.




തീർച്ചയായും നല്ലൊരു ഉദ്യമം
ReplyDeleteദുഷ്ട രാഷ്ട്രീയ ശക്തികളുടെയും സാമൂഹിക പതിബധത ഇല്ലാത്തവരുടെയും കഴിവുകേട് കൊണ്ട് അണയാനാഞ്ഞ മുല്ലപ്പെരിയാറിലെ ആവിശ്യത്തിന്റെയും ആവേശത്തിന്റെയും അഗ്നി കെടാതെ കാത്തു സൂക്ഷിക്കുന്ന ഒരുകൂട്ടം സുഹൃത്തുക്കള്‍ക്ക് എന്റെ ആശംസകള്‍...
ReplyDeleteഈ ദീപ നാളം അണയാതെ ഇരിക്കട്ടേ,
ReplyDeleteഹൃദയം കൊണ്ട് എല്ലാപിന്തുണയും .....
നല്ലൊരു ബോധവൽക്കരണം...!
ReplyDeleteബോധവല്കരണങ്ങള് ഇനിയും തുടരേണ്ടിയിരിക്കുന്നു. കാരണം അധികാരികള്‍ സായിപ്പിനെ കാണുമ്പോള്‍ കവാത്ത് മറക്കുകയാണല്ലോ..
ReplyDeleteജനങ്ങള്‍ക്ക് അത്യാവശ്യമുള്ള ഒരു ബോധവല്‍ക്കരണം... ഇതില്‍ പറഞ്ഞ പോലെ ഇവിടെ ജപ്പാനില്‍ ഒക്കെ എലെമെന്ടരി സ്കൂള്‍ മുതല്‍ കുട്ടികളെ പ്രകൃതി ക്ഷോഭങ്ങള്‍ ഉണ്ടാകുമ്പോള്‍ സ്വീകരിക്കേണ്ട കാര്യങ്ങളെ കുറിച്ച് പഠിപ്പിക്കാറുണ്ട്... അത് കൊണ്ട് തന്നെ മിക്കവര്‍ക്കും അറിയാം എന്ത് ചെയ്യണം എന്ന്...
ReplyDelete