
ഇരുനൂറോളം പേർ ചടങ്ങളിൽ മെഴുകുതിരി കത്തിച്ച് മുല്ലപ്പെരിയാർ സുരക്ഷാ ബോധവൽക്കരണ പ്ലക്കാർഡുകൾ ഏന്തി നിൽക്കുകയും വൈറ്റില ജങ്ക്ഷൻ വരെ ജാഥയായി പോകുകയും ചെയ്തു. ചടങ്ങിൽ സിനിമാ സംവിധായകൻ കമൽ, നടൻ ക്യാപ്റ്റൻ രാജു എന്നിവരുടെ സാന്നിദ്ധ്യം ആവേശമായി. തൊട്ടടുത്തുള്ള വീടുകളിലെ ആബാലവൃദ്ധം ജനങ്ങളും കൂട്ടായ്മയിലേക്ക് സ്വമനസ്സാലെ വന്നുചേരുന്ന കാഴ്ച്ച ഇനിയും പ്രതികരണം നഷ്ടപ്പെടാതെ മലയാളികളുടെ നേർക്കാഴ്ച്ചയായിരുന്നു. സമീപത്തുള്ള ഓട്ടോറിക്ഷാ ഡ്രൈവർമാർ ഓട്ടം വരുന്നതിനനുസരിച്ച് മെഴുകുതിരി കൈമാറിക്കൊണ്ട് സാന്നിദ്ധ്യം ഉറപ്പാക്കി.
കൈക്കുഞ്ഞുങ്ങളുമായി അണിനിരന്നവരും കൂട്ടത്തിലുണ്ടായിരുന്നു. ഇക്കാര്യം പ്രത്യേകം എടുത്തുപറഞ്ഞുകൊണ്ട് ഇങ്ങനൊരു സംരംഭവുമായി മുന്നോട്ട് പോകുന്ന സംഘാടകരെ ശ്രീ ക്യാപ്റ്റൻ രാജു അഭിനന്ദിച്ചു. കേരളം ദൈവത്തിന്റെ സ്വന്തം നാടുതന്നെ ആണെന്നും ഹൈന്ദവ ക്ഷേത്രങ്ങളിൽ നിന്ന് വരുന്ന കർപ്പൂരത്തിന്റെ മണവും, മുസ്ലീം പള്ളികളിൽ നിന്നുയരുന്ന ബാങ്കിന്റേയും കൃസ്ത്യൻ പള്ളിമണികളുടെ മുഴക്കവും നിറഞ്ഞുനിൽക്കുന്ന ഈ കേരളമണ്ണിൽ ഒരു ദുരന്തം വിതയ്ക്കാൻ ദൈവത്തിന് പോലും ആകില്ലെന്നും, ജനങ്ങൾക്ക് ഒരുതരത്തിലുള്ള ആശങ്കയും ഉണ്ടാകരുതെന്നും, ഒരു പരിഹാരത്തിലേക്ക് നമ്മൾ എത്തിച്ചേരുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
സ്വന്തം വാഹനത്തിൽ വളരെ നേരത്തെ തന്നെ സമ്മേളന സ്ഥലത്തെത്തി കുറേയധികം സമയം കാത്തുകിടന്ന് എല്ലാവരേയും അഭിവാദ്യം ചെയ്ത് സംസാരിച്ച ശേഷം തുടർന്നുള്ള എല്ലാ പ്രവർത്തനങ്ങളിലും സഹകരണം ഉറപ്പ് നൽകിയാണ് ശ്രീ.കമൽ യാത്രയായത്. സംഘാടക കമ്മറ്റിക്ക് വേണ്ടി രാജു പി.നായർ, നിരക്ഷരൻ എന്നിവർ ജനങ്ങളെ അഭിസംബോധന ചെയ്തു, നന്ദി പ്രകടിപ്പിച്ചു.
സഫലമാവട്ടെ ഈ യജ്ഞം.
ReplyDeleteകൂടെയെത്താന്‍ കഴിയാത്തതില്‍ ഖേദം.
aashamsakal........... PLS VISIT MY BLOG AND SUPPORT A SERIOUS ISSUE................
ReplyDeleteഈ പ്രയത്നങ്ങൾക്ക് വേഗം ഫലം കിട്ടുമെന്ന് കരുതുന്നു.
ReplyDeleteതുടരട്ടെ ഈ യജ്ഞം.. കൂടെയുണ്ട് ഞങ്ങളെല്ലാം
ReplyDeleteആശംസകൾ..പോരാട്ടം തുടരട്ടെ !
ReplyDeleteആതാമാര്തമായ ഈ പ്രവര്‍ത്തനങ്ങള്‍ക് ഹൃദയം നിറഞ്ഞ അസ്ശംസകള് അഭിവാദ്യങ്ങള്‍. കൂടെ കൂടാന്‍ പട്ടുന്നില്ലലോ എന്നാ വിഷമവും മറച്ചുവെക്കുന്നില്ല.......സസ്നേഹം
ReplyDeleteഅങ്ങനെ എല്ലാ തലത്തിലുമുള്ള പ്രതിഷേധം നാടെങ്ങും ഉയരട്ടെ...
ReplyDeleteഞങ്ങളുമുണ്ട് കൂടെ...
തുടരട്ടെ ഈ യജ്ഞം...
ReplyDeletehttp://anilphil.blogspot.com/2011/12/blog-post.html
ReplyDeleteAppreciate your efforts... All the very best..
ReplyDeletePlz read this :
http://mangalam.com/index.php?page=detail&nid=513199
ഈ യജ്ഞങ്ങൾ തുടരുക ...
ReplyDeleteഎല്ലാവിധ ഭാവുകങ്ങളൂം..നേർന്നുകൊള്ളുന്നൂ
നന്നായി! ഭാവുകങ്ങൾ!
ReplyDeleteതികച്ചും വ്യക്തിപരമായ കാരണങ്ങളാൽ ഈ സമ്മേളനങ്ങളിൽ എത്തിച്ചേരാൻ സാധിക്കാത്തതിൽ ദുഃഖമുണ്ട്. ഇത്രയും നല്ല പിന്തുണ ഈ സംരംഭങ്ങൾക്ക് കിട്ടുന്നതിൽ സന്തോഷം. എല്ലാവിധ ആശംസകളും.
ReplyDeleteഈ യജ്ഞങ്ങൾ ഫലവത്തായിത്തീരട്ടെ എന്നാശംസിക്കുന്നു. എല്ലാ കേരളീയരും ഒത്തൊരുമയോടെ ഉയർത്തെഴുനേൽക്കട്ടെ. നമുക്കു ഒരു പുതിയ അണക്കെട്ടു കൂടിയേ തീരു. നാം എല്ലാം ഒത്തൊരുമിച്ചു അതിനുവേണ്ടി ശ്രമിക്കണം.
ReplyDeleteഎല്ലാ പിന്തുണയും.
ReplyDelete(ഞാനും മൊബിലിറ്റി ഹബ്ബിൽ വന്നിരുന്നു. ആറര ആയപ്പോൾ ആശുപത്രിയിലേക്കു മടങ്ങേണ്ടി വന്നു)
ദൂരെ നിന്ന്, മനസ്സുകൊണ്ടുമാത്രം പങ്കുചേരാൻ കഴിയുന്ന ഞങ്ങൾ ഓരോരുത്തരുടെയും പ്രാർത്ഥനകളും ആശംസകളും എന്നും മുല്ലപ്പെരിയാറിനോടും,കേരളജനതയോടുമൊപ്പം... ഈ പ്രശ്നത്തിൽ മുൻകൈയെടുത്ത് ഇറങ്ങിയിരിക്കുന്ന സൈബർലോകത്തെ എല്ലാ സുഹൃത്തുക്കൾക്കൂം പ്രത്യേക അഭിനന്ദനങ്ങൾ..
ReplyDeleteസേവ് മുല്ലപ്പെരിയാർ...സേവ് കേരള.
ഡിസംബർ 2ന് ഓൺലൈൻ കൂട്ടായ്മയായ ‘സേവ് സിങ്കിങ്ങ് കേരള’ സംഘടിപ്പിച്ച മുല്ലപ്പെരിയാർ പ്രക്ഷോഭ പരിപാടികൾ. - http://www.nammudeboolokam.com/2011/12/2.html
ReplyDelete