ആശങ്കയുമായി ബോധ വല്‍ക്കരണത്തിനു സൈബര്‍ പ്രതിനിധികള്‍

സോഷ്യല്‍ നെറ്റ് വര്‍ക്കുകളുടെ കൂട്ടായ്മ ഇന്ന് എറണാകുളം സൌത്ത് റെയില്‍വേ സ്റെഷനില്‍ മുല്ലപ്പെരിയാല്‍ ബോധവല്‍കരണ പരിപാടി നടത്തി. മ്മുല്ലപ്പെരിയാര്‍ ഡാമില്‍ അത്യന്തം അപകടകരമായ നിലയിലേക്ക് വെള്ളം കയറിക്കൊണ്ടിരിക്കുന്നതിനാല്‍ ദുരന്തം ഏതു സമയവും സംഭവിക്കാം എന്നുള്ളതിനാല്‍ , അത്തരമൊരു അവസ്ഥയില്‍ ചെയ്യേണ്ട കാര്യങ്ങള്‍ എന്തൊക്കെ എന്നുള്ള ബോധവല്കരണം കൂടി ചേര്‍ന്നാണ് കൂട്ടായ്മ നടത്തിയത്. എറണാകുളം റെയില്‍വേ സ്റേഷന്‍ കവാടത്തിനു മുന്നില്‍ മെഴുകുതിരി കത്തിച്ചു തുടങ്ങിയ പ്രചാരണ പരിപാടി പിന്നെ എറണാകുളം ജോസ് ജംഗ്ഷന്‍ വരെ ജാഥയായി പോയി വീണ്ടു റെയില്‍വേ സ്റ്റേഷനില്‍ അവസാനിപ്പിച്ചു. ഈ സൈബര്‍ കൂട്ടായ്മയില്‍ കാണികളായി എത്തിയ പൊതു ജനങ്ങള്‍ കൂടി അണിനിരന്നത് അവര്‍ കൂടി ആശങ്ക ഉള്‍ക്കൊള്ളുന്നു എന്നതിന് കാരണമായി.സമരത്തോട് ഐക്യദാര്‍ഡ്യം പ്രക്യാപിച്ചു ചിലര്‍ ലൈഫ് ജാക്കറ്റുകള്‍ ധരിച്ചാണ് എത്തിയത്. രണ്ടു ദിവസം കൂടുമ്പോള്‍ വിവിധ ജംഗ്ഷനുകളില്‍ ഇത്തരം പരിപാടി സംഘടിപ്പിക്കാന്‍ സമര സമിതി ലക്ഷ്യമിടുന്നു.


 


അപ്ഡേറ്റ് 


വരും ദിവസങ്ങലിലെ പരിപാടികൾ.

ഡിസംബർ 1ന് വൈകീട്ട് 06:30ന് വൈറ്റില മൊബിലിറ്റി ഹബ്ബിൽ വെച്ച് ഇതേ രീതിയിൽ ഒരു സുരക്ഷാ ബോധവൽക്കരണ/പ്രചരണ പരിപാടി കൂടെ നടത്തുന്നു.

ഡാം തകർന്നാലൂണ്ടാകുന്ന ദുരന്തത്തിൽ നിന്ന് രക്ഷപ്പെടാനുള്ള സുരക്ഷാനടപടികളും അതിന് ശേഷമുള്ള കാര്യങ്ങളുമൊക്കെയാണ് ഇനി നമ്മൾ ഊന്നൽ കൊടുക്കുന്നത്. ഇടുക്കിയിൽ ഇന്ന് വീണ്ടുമൊരു ഭൂകമ്പം പ്രവചിച്ചിരിക്കുന്നത് അറിയാമല്ലോ ?

ഡിസംബർ 2ന് വൈകീട്ട് 4 മണിക്ക് എറണാകുളം ദർബാർ ഹാൾ മൈതാനത്ത് ക്ലബ്ബ് എഫ്.എം.സംഘടിപ്പിക്കുന്ന ‘ഡാം റവല്യൂഷനിൽ’ നമ്മൾ ഓൺലൈൻ സുഹൃത്തുക്കൾ സഹകരിക്കുന്നു. നമ്മളുടെ ബോധവർക്കരണ പരിപാടി കൂടുതൽ ജനങ്ങളിലേക്ക് എത്തിക്കാനുള്ള എല്ലാ അവസരങ്ങളും വിനിയോഗിക്കുന്നതിന്റെ ഭാഗമായാണ് ഇത്തരത്തിൽ എല്ലാത്തരം മാദ്ധ്യമങ്ങളോടും സഹകരിക്കുന്നത്.

ഡിസംബർ 4ന് വൈകീട്ട് 04:00 ന് എറണാകുളം ബൈപ്പാസിലുള്ള ഒബ്‌റോൺ മാളിൽ നിന്ന് ആരംഭിക്കുന്ന ബൈക്ക് റാലി മറൈൻ ഡ്രൈവിൽ സമാപിക്കുന്നു. സമാപന സമ്മേളനത്തിന്റെ കാര്യങ്ങൾ പദ്ധതിയിട്ട് വരുന്നതേയുള്ളൂ. തീരുമാനം ആകുന്ന മുറയ്ക്ക് എല്ലാവരേയും അറിയിക്കുന്നതാണ്.

27 Responses to "ആശങ്കയുമായി ബോധ വല്‍ക്കരണത്തിനു സൈബര്‍ പ്രതിനിധികള്‍"

 1. അഭിനന്ദനങ്ങള്‍ ,
  ഞാന്‍ ഒരു ഗ്രാഫിക് ഡിസൈനര്‍ ആണ് , എന്തെങ്ങിലും ഫ്ലെക്സോ ബന്നെരോ ആവശ്യമെങ്കില്‍ ഞാന്‍ സൌജന്യമായി ഡിസൈന്‍ ചെയ്തു തരാം , സ്പോണ്സര്‍ മാരെ ബനെരില്‍ അനുവടിക്കുമെങ്ങില്‍ അതിനും ശ്രമിക്കാം
  9037300901 , ഈ നമ്പരില്‍ വിളിക്കുക

  ReplyDelete
 2. അഭിനന്ദനങ്ങള്‍ ,
  ഞാന്‍ ഒരു ഗ്രാഫിക് ഡിസൈനര്‍ ആണ് , എന്തെങ്ങിലും ഫ്ലെക്സോ ബന്നെരോ ആവശ്യമെങ്കില്‍ ഞാന്‍ സൌജന്യമായി ഡിസൈന്‍ ചെയ്തു തരാം , സ്പോണ്സര്‍ മാരെ ബനെരില്‍ അനുവടിക്കുമെങ്ങില്‍ അതിനും ശ്രമിക്കാം
  9037300901 , ഈ നമ്പരില്‍ വിളിക്കുക

  ReplyDelete
 3. അഭിനന്ദിക്കുന്നു...എനിക്കു വേണ്ടി, എന്റെ ജനങ്ങൾക്കു വേണ്ടി നിങ്ങൾ നിങ്ങളുടെ വിലപ്പെട്ട സമയം ഉപയോഗിക്കുന്നതു കാണുമ്പോൾ ഞാൻ ഒന്നുമല്ലാതായിത്തീരുന്നു..

  ReplyDelete
 4. ഇതിൽ അണിചേരുന്ന എല്ലാമിത്രങ്ങൾക്കും സർവ്വവിധ ആശംസകളും നേർന്നുകൊള്ളുന്നൂ

  ReplyDelete
 5. എന്റെ നാട്ടിൽ നടക്കുന്ന ഈ പരിപാടികളിൽ പങ്കെടുക്കാൻ കഴിയുന്നില്ലല്ലോ എന്ന വിഷമമുണ്ട്... അഭിവാദ്യങ്ങളോടെ ഒരു പ്രവാസി...

  ReplyDelete
 6. മനസ് കൊണ്ട് നിങ്ങളുടെ കൂടെത്തന്നെയുണ്ട്.. എല്ലാ വിജയവും ആശംസിക്കുന്നു..

  ReplyDelete
 7. https://profiles.google.com/100213867957574829991/buzz/VSw1FkEqH9F

  ReplyDelete
 8. മനസ്സുകൊണ്ട് കൂടെ ഉണ്ട്. അഭിവാദ്യങ്ങള്‍ .....സസ്നേഹം

  ReplyDelete
 9. Good efforts. keep it up. We are with you.

  ReplyDelete
 10. അഭിനന്ദനങ്ങൾ.

  അപകടം നടന്നാൽ സ്വീകരിക്കേണ്ട മുൻ‌കരുതലുകൾക്ക് ഇത് എല്ലാവർക്കും സഹായകമാകട്ടെ.

  ReplyDelete
 11. 'മുല്ലപ്പൂ വിപ്ലവത്തി'ന് ശേഷം 'മുല്ലപെരിയാര്‍ വിപ്ലവം' കൈകോര്‍ത്തു പോരുത്തന്‍ കഴിയാത്തതില്‍ ദുഖമുണ്ട് ഇപ്പോഴും മനസുകൊണ്ട് ഒപ്പമുണ്ട്... അഭിവാദ്യങ്ങള്‍..

  ReplyDelete
 12. അഭിവാദ്യങ്ങള്‍....അഭിവാദ്യങ്ങള്‍..ആയിരമായിരം അഭിവാദ്യങ്ങള്‍...!!

  ReplyDelete
 13. നിരക്ഷരൻ‌ജീ,
  ഗംഭീരമായിരിക്കുന്നു..... എല്ലാ ആശംസകളും നേരുന്നു. ഒരു നിർദ്ദേശം ഉള്ളത്, അപകടം ഉണ്ടായാൽ ടി.വി, റേഡിയോ ഒക്കെ ശ്രദ്ധിക്കണമെന്ന് പറയുമ്പോൾ ഒരു ചെറിയ (വലിയ) പ്രശ്നം ഇല്ലേ..? മുല്ലപ്പെരിയാർ പൊട്ടിയാൽ താഴെയുള്ള ഇടുക്കിയും തകരും അതോട് കൂടി, കേരളം പ്രത്യേകിച്ച് അപകടം നടക്കാനിടയുള്ള സ്ഥലങ്ങളിലെ വൈദ്യുതി കൂടി നിലയ്ക്കുകയല്ലേ ഉണ്ടാവുക....അപ്പോൾ അത് പ്രായോഗികമാണോ....? എന്റെ ഒരു സംശയം പങ്കു വച്ചു എന്നേ ഉള്ളൂ കെട്ടോ.... dileepthrikkariyoor@gmail.com

  ReplyDelete
 14. ഞാൻ സ്ഥിരമായി ഉപയോഗിക്കുന്നത് ബാറ്ററിയിൽ പ്രവർത്തിക്കുന്ന റേഡിയോ ആണ്. ഇടുക്കി കൂടെ പൊട്ടുന്നതിന് മുൻപ് അൽ‌പ്പം സമയം വൈദ്യുതി ഉണ്ടായെന്ന് വരും. പിന്നെ മൊബൈൽ ഫോൺ എസ്.എം.എസ്. സംവിധാനം കുറച്ച് നേരം കൂടെ കിട്ടി എന്ന് വരാം. പറ്റുന്ന ഏതെങ്കിലുമൊക്കെ കമ്മ്യൂണിക്കേഷൻ മാർഗ്ഗങ്ങൾ ശ്രദ്ധിച്ചുകൊണ്ടേയിരിക്കുക എന്നതാണ് സാരാംശം.

  ReplyDelete
 15. നന്ദി.

  എന്തൊക്കെയായാലും നിങ്ങളുടെ ഒക്കെ ഈ ലാഭേച്ഛയില്ലാത്ത പ്രതികരണങ്ങളും, സമരങ്ങളും ഒക്കെ കാണുമ്പോൾ ഗൾഫിലിരിക്കുന്ന എന്നെ പോലെ ഉള്ളവർക്ക് ഇതിൽ പങ്കെടുക്കാൻ കഴിയുന്നില്ലല്ലോ എന്ന ദു:ഖവുമുണ്ട്........ എല്ലാ പരിപാടികൾക്കും ഏതു വിധത്തിലുമുള്ള പിന്തുണ അറിയിക്കുന്നു....നിങ്ങളിൽ ഒരുവനായി നിങ്ങളോടൊപ്പും ഞാൻ കാണും, പിന്നിൽ അല്ല...മുന്നിൽ തന്നെ....നെഞ്ചും വിരിച്ച്....ജീവിക്കാനുള്ള പോരാട്ടത്തിൽ....

  ReplyDelete
 16. @ dileepthrikkariyoor - എന്തുവിധത്തിലുള്ള പിന്തുണയുമെന്ന് പറയുമ്പോൾ ദൂരെയിരിക്കുന്ന നിങ്ങൾക്ക് തരാൻ പറ്റുന്നത് ഇതുപോലെ വാക്കുകളിലൂടെയുള്ള സപ്പോർട്ടും പിന്നെ അൽ‌പ്പം സാമ്പത്തികമായ സഹായവും ആണ്. യാതൊരു ഫണ്ടും ഇല്ലാതെ പത്തോളം പേർ കൈയ്യിൽ നിന്ന് പണമിട്ടാണ് ഇതുവരെ കാര്യങ്ങളെല്ലാം നടത്തിയത്. മുന്നോട്ടുള്ള സാമ്പത്തിക പ്രശ്നം എങ്ങനെ തീർക്കും എന്ന് നിശ്ചയമില്ല. പറ്റുമെങ്കിൽ എന്തെങ്കിലും ചെറിയ തുകയെങ്കിലും എല്ലാവരും കൂടെ പിരിച്ചെടുത്ത് അയച്ചുതരൂ. ഒരു അഞ്ഞൂറോ ആയിരമോ സംഘടിപ്പിച്ച് തരാനായാൽ അത്രയ്ക്ക് ആശ്വാസമാകും. പറ്റുന്നില്ലെങ്കിൽ വിട്ട് കളഞ്ഞേക്കൂ. :)

  ReplyDelete
 17. നിരക്ഷരൻ‌ജീ,

  എന്തു കൊണ്ട് പറ്റില്ല,
  തീർച്ചയായും ചെയ്യും.. വേറെ ആരൊക്കെ തന്നു എന്ന് ഞാൻ നോക്കുന്നില്ല..... അയക്കേണ്ട ഡീറ്റയിത്സ് തരൂ.... ഞാൻ അയച്ച് തരും, എന്നാൾ കഴിയാവുന്നത്..... മറ്റുള്ളവരേകൊണ്ടും അയപ്പിക്കാൻ ശ്രമിക്കും.... ഈ പോസ്റ്റിൽ തന്നെ കമ്മന്റ്സ് ഇട്ടിരിക്കുന്ന അല്ലെങ്കിൽ ഇടാൻ പോകുന്ന പ്രവാസികളും ഇത് ശ്രദ്ധിക്കുമെന്ന് കരുതുന്നു.... നമുക്കു വേണ്ടി പ്രവർട്ടിക്കുന്ന ഇവർക്ക് വേണ്ടി ദൂരെയിരുന്ന് ഇതൊക്കെയേ ചെയ്യാൻ സാധിക്കൂ.... മുല്ലപ്പെരിയാർ പൊട്ടിയാൽ 30 ലക്ഷത്തോളം ആളുകൾ മരണപ്പെടും , ഏതാനും മണിക്കൂറുകൾ കൊണ്ട് അവശേഷിക്കുന്ന ബാക്കിയുള്ളവർക്ക് അക്ഷരാർത്ഥത്തിൽ നരകമായിരിക്കും പിന്നെ നേരിടേണ്ടിവരിക..വിലകയറ്റവും, ഇദ്ധനമില്ലായ്മയും, പകർച്ചവ്യാധികളും ...അങ്ങനെ അങ്ങനെ എന്തെല്ലാം....അന്ന് എല്ലാരും തിരിച്ചറിയും “ഇന്ന് ഉണർന്ന് പ്രവർത്തിക്കാത്തതിന്റെ ശാപം”

  ReplyDelete
 18. @ dileepthrikkariyoor - എല്ലാവരും ചേർന്ന് എന്ത് കിട്ടുമെന്ന് നോക്കൂ. അപ്പോൾ ഒരു പ്രാവശ്യം അയച്ചാൽ മതിയല്ലോ. manojravindran@gmail.com എന്ന വിലാസത്തിൽ ബന്ധപ്പെടൂ.

  ReplyDelete
 19. നാട്ടിലില്ല. എങ്കിലും ഇവിടെ നിന്നുകൊണ്ടുള്ള എന്തു സഹായത്തിനും തയ്യാർ.
  pls send a mail on-manojkumar.vattakkat@gmail.com

  ReplyDelete
 20. എന്നാല്‍ കഴിയുന്ന സഹായം എന്തും ചെയ്യാന്‍ ഞാന്‍ ഒരുക്കമാണ് ,അഭിവാദ്യങ്ങള്‍ ..

  ReplyDelete
 21. അഭിവാദ്യങ്ങള്‍

  ReplyDelete

നമ്മുടെ ബൂലോകത്തില്‍ ലേഖനങ്ങള്‍ എഴുതുന്നവര്‍ വായനക്കാരുടെ അഭിപ്രായങ്ങള്‍ ആഗ്രഹിക്കുന്നു. നിങ്ങളുടെ അഭിപ്രായങ്ങള്‍ മടിക്കാതെ കമന്റ് ചെയ്യൂ.....

Popular Posts