ബൂലോക മത്സരങ്ങള്‍

പ്രിയ സുഹൃത്തുക്കളെ,

അങ്ങനെ ഒരു വർഷം കൂടി പിന്നിടാന്‍ പോകുകയാണ്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ബ്ലോഗെഴുത്തുകള്‍ പൊതുവേ കുറവായിരുന്നു. അക്ഷരങ്ങളെ ആവേശത്തോടെ കാണുന്നവര്‍ കമന്റുകളെ മാനിക്കാതെ എഴുത്ത് തുടരുന്നു. അവര്‍ക്ക് പ്രത്യേകം അഭിനന്ദനങ്ങള്‍. ബ്ലോഗെഴുത്തിനെ പരിപോഷിപ്പിക്കുന്ന ബൂലോകം ഓണ്‍ ലൈന്‍ എന്ന ബ്ലോഗ്‌ പോര്‍ട്ടല്‍ ഈ ബ്ലോഗ്ഗേഴ്സിനായി വിവിധ അവാര്‍ഡുകള്‍ നല്‍കുകയാണ്. ജനുവരി ആദ്യവാരം കൊച്ചിയില്‍ നടക്കുന്ന ചടങ്ങില്‍ പ്രശസ്തനായ സെലിബ്രിറ്റിയില്‍ നിന്നുമാണ് അവാര്‍ഡു സ്വീകരിക്കുവാന്‍ ബൂലോകം ഓണ്‍ ലൈന്‍ അവസരം ഒരുക്കുന്നത്. മാത്രമല്ല, വ്യത്യസ്തമായൊരു അവാര്‍ഡു വിതരണ മീറ്റുമാണ് സംഘടിപ്പിക്കുന്നത്. അതെക്കുറിച്ചുള്ള വിശദവിവരങ്ങള്‍ വൈകാതെ തന്നെ എല്ലാവരെയും അറിയിക്കുന്നതായിരിക്കും. എല്ലാ ബ്ലോഗേഴ്‌സിന്റേയും സഹകരണം ഈ അവസരത്തില്‍ കാംക്ഷിക്കുന്നു.

നമ്മുടെ ബൂലോകം പത്രാധിപ സമിതി.

മത്സരത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ :

.'ബൂലോകംഓണ്‍ലൈന്‍' ചെറുകഥാ മല്‍സരം 2011'


‘ബൂലോകം ഓണ്‍ലൈന്‍’ നടത്തുന്ന ചെറുകഥാ മത്സരത്തിലേക്ക് രചനകള്‍ ക്ഷണിക്കുന്നു.
ഒന്നാം സമ്മാനം 8000 രൂപ, രണ്ടാം സമ്മാനം 4000 രൂപ, മൂന്നാം സമ്മാനം 2000 രൂപ. ഇതോടൊപ്പം എല്ലാ വിജയികള്‍ക്കും ഫലകങ്ങളും നല്‍കും.


കഥകള്‍ അയക്കേണ്ട ഇ മെയില്‍ വിലാസം : boolokamstory@gmail.com
കഥകള്‍ ലഭിക്കേണ്ട അവസാന തീയതി : 2011 നവംബര്‍ 30.
സമ്മാനങ്ങള്‍ ‘സൂപ്പര്‍ ബ്ലോഗ്ഗര്‍ 2011′ ചടങ്ങിനോടനുബന്ധിച്ച് വിതരണം ചെയ്യുന്നതായിരിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്:
ഇമെയില്‍ : boolokamstory@gmail.com
ഫോണ്‍ : +971 50 6212325സൂപ്പര്‍ ബ്ലോഗര്‍ അവാര്‍ഡ്


ഈ വര്‍ഷവും ഉണ്ടായിരിക്കും. ബൂലോകം ഓണ്‍ലൈനിലെ എഴുത്തുകാര്‍ക്ക് വേണ്ടി മാത്രം ഉള്ളതാണ് ഈ അവാര്‍ഡ്. ഈ വർഷം ബൂലോകം ഓണ്‍ലൈനില്‍ എഴുതിയിട്ടുള്ള ബ്ലോഗറന്മാരില്‍ നിന്നും നോമിനേറ്റു ചെയ്യപ്പെടുന്നവരെ ഇതിനായി പരിഗണിക്കും. ഈ വർഷം അവാര്‍ഡ് തുക പതിനായിരത്തില്‍ നിന്നും പതിമൂവായിരമായി വര്‍ദ്ധിപ്പിക്കും. കൊച്ചിയില്‍ വച്ച് നടക്കുവാന്‍ പോകുന്ന വളരെ വ്യത്യസ്തമായ ഒരു ചടങ്ങില്‍ വച്ചായിരിക്കും ഈ അവാര്‍ഡ് ഈ വർഷം നല്‍കപ്പെടുക. ചെറു കഥാ മത്സര വിജയികള്‍ക്കും ഈ അവസരത്തില്‍ അവാര്‍ഡു നല്‍കും .

ഏതു ബ്ലോഗര്‍ക്കും സൂപ്പര്‍ ബ്ലോഗര്‍ ആവാം. ഇനിയും നിങ്ങള്‍ ബൂലോകം ഓണ്‍ലൈനില്‍ എഴുതിയിട്ടില്ല എങ്കില്‍ ഈ വരുന്ന ഡിസംബര്‍ ഒന്ന് വരെ അതിനു സമയമുണ്ട്. ലോഗിന്‍ ചെയ്തു ആര്‍ക്കും തങ്ങളുടെ സൃഷ്ടികള്‍ പ്രസിദ്ധീകരിക്കാം. അങ്ങിനെ എഴുതുന്നവരുടെ ഒന്നോ രണ്ടോ പോസ്റ്റു ആയിരിക്കില്ല അവാര്‍ഡിനായി പരിഗണിക്കപ്പെടുക. ഇതുവരെ അവര്‍ സ്വന്തം ബ്ലോഗുകളില്‍ എഴുതിയിട്ടുള്ള എല്ലാ പോസ്റ്റുകളും പരിഗണിക്കും. ബൂലോകം ഓണ്‍ലൈനില്‍ എഴുതണം എന്നുള്ളത് ഈ അവാര്‍ഡിന്റെ ഒരു മിനിമം ആവശ്യമാനെന്നുള്ള കാര്യം ദയവായി എല്ലാവരും മനസ്സിലാക്കുമല്ലോ.

ബൂലോകം ഓണ്‍ ലൈനില്‍ പോസ്റ്റുകള്‍ പ്രസിദ്ധീകരിക്കുവാന്‍ എന്തെങ്കിലും പ്രയാസം അനുഭവപ്പെടുന്നെങ്കില്‍ അത് ദയവായി അറിയിക്കുക. boolokamonline@gmail.com

ഈ അവാര്‍ഡുകള്‍ക്ക് പുറമേ എല്ലാ ബ്ലോഗറന്മാരേയും ലക്ഷ്യമാക്കി കഥ, കവിത, ലേഖനം, സാങ്കേതികം, പാചകം, ഫോട്ടോഗ്രഫി, കാര്‍ട്ടൂണ്‍, ചലച്ചിത്ര നിരൂപണം തുടങ്ങിയ കാറ്റഗറികള്‍ തിരിച്ചുകൊണ്ട് അവാര്‍ഡുകള്‍ സംഘടിപ്പിക്കാനും പരിപാടിയുണ്ട്. അതിന്റെ പ്രാഥമിക ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. ആ വിവരങ്ങള്‍ താമസിയാതെ തന്നെ അറിയിക്കുന്നതാണ്. അങ്ങിനെ അത് നടക്കുമെങ്കില്‍ ഒരു വിപുലമായ അവാര്‍ഡു ദാന ചടങ്ങ് തന്നെ സംഘടിപ്പിക്കുവാനും സാധ്യതയുണ്ട്. എല്ലാവരുടെയു സഹകരണം ഇതിനായി വേണ്ടിവരും. കൂടുതല്‍ വിവരങ്ങള്‍ വൈകാതെ അപ്ഡേറ്റ് ചെയ്യുന്നതായിരിക്കും

10 Responses to "ബൂലോക മത്സരങ്ങള്‍"

 1. എല്ലാ ഭാവുകങ്ങളും നേരുന്നു.

  ReplyDelete
 2. ഈ വിവരങ്ങള്‍ ഇവിടെ ഷെയര്‍ ചെയ്തതിനു വളരെ നന്ദി ജോ.

  ReplyDelete
 3. എല്ലാ ഭാവുകങ്ങളും നേരുന്നു...

  ReplyDelete
 4. നല്ല ഉദ്യമം. എല്ലാ വിധ ആശംസകളും നേരുന്നു.

  ReplyDelete
 5. ആശംസകൾ,
  ബൂലോകം ഓണ്‍ ലൈൻ ഇന്നലെമുതൽ തുറക്കാനാവുന്നില്ലല്ലൊ???,,,

  ReplyDelete
 6. ബൂലോകം ഓണ്‍ലൈന്‍ വികസിപ്പിക്കുന്നതിന്റെ ഭാഗമായി ഇപ്പോള്‍ ലഭ്യമല്ല. രണ്ട് ദിവസത്തിനുള്ളില്‍ ശരിയാകും എന്ന് ഡോക്ടര്‍ ജെയിംസ് ബ്രൈറ്റ് അറിയിച്ചിട്ടുണ്ട്

  ReplyDelete

നമ്മുടെ ബൂലോകത്തില്‍ ലേഖനങ്ങള്‍ എഴുതുന്നവര്‍ വായനക്കാരുടെ അഭിപ്രായങ്ങള്‍ ആഗ്രഹിക്കുന്നു. നിങ്ങളുടെ അഭിപ്രായങ്ങള്‍ മടിക്കാതെ കമന്റ് ചെയ്യൂ.....

Popular Posts