ഓ­ണം വി­ത്ത് ഈണം 2011

സ്വ­ത­ന്ത്ര സം­ഗീത ധാ­ര­യു­ടെ അല­യൊ­ലി­കള്‍ നെ­റ്റില്‍ സജീ­വ­മാ­കു­ന്ന 2009. അന്ന് അന്ന് വ്യ­ത്യ­സ്ത രാ­ജ്യ­ങ്ങ­ളില്‍ ജോ­ലി ചെ­യ്യു­ന്ന ­നി­ശീ­കാ­ന്ത് (ആ­ഫ്രി­ക്ക), രാ­ജേ­ഷ് രാ­മന്‍ (യു­.­കെ­), കി­രണ്‍ (ഖ­ത്തര്‍), ബഹു­വ്രീ­ഹി (സിം­ഗ­പ്പൂര്‍) എന്നീ സു­ഹൃ­ത്തു­ക്കള്‍ ചേര്‍­ന്ന് രൂ­പം കൊ­ടു­ത്ത ഈ­ണം­ എന്ന ലാ­ഭേ­ത­ര­സം­ഗീ­ത­പ­രീ­ക്ഷ­ണം ഇന്ന് ശൈ­ശ­വം വി­ട്ട് ബാ­ല്യ­ത്തി­ലേ­ക്കു പ്ര­വേ­ശി­ച്ചി­രി­ക്കു­ന്നു. ഇത്ത­വ­ണ­ത്തെ ഓണ­ത്തി­ന് 'ഓ­ണം വി­ത് ഈണം 2011' എന്ന നാ­ലാം ഓണ്‍­ലൈന്‍ ആല്‍­ബ­വു­മാ­യാ­ണ് ഇവ­രെ­ത്തു­ന്ന­ത്.
ഇ­ന്റര്‍­നെ­റ്റി­ന്റെ സാ­ദ്ധ്യ­ത­കള്‍ ഉപ­യോ­ഗി­ച്ച് ലോ­ക­ത്തി­ന്റെ പല­ഭാ­ഗ­ത്തു­ള്ള കലാ­കാ­ര­ന്മാ­രെ ചേര്‍­ത്തി­ണ­ക്കി ഗാ­ന­ങ്ങള്‍ നിര്‍­മ്മി­ച്ച് സ്വ­ത­ന്ത്ര­വും സൌ­ജ­ന്യ­വു­മാ­യി ഡൌണ്‍­ലോ­ഡ് ചെ­യ്യാന്‍ ലഭ്യ­മാ­ക്കു­മ്പോള്‍ അത് ഒന്നോ രണ്ടോ ഗാ­ന­ശേ­ഖ­ര­ങ്ങള്‍­ക്ക­പ്പു­റേ­ത്ത് നീ­ളു­മെ­ന്ന് പ്ര­തീ­ക്ഷ­യി­ല്ലാ­യി­രു­ന്നു. എന്നാല്‍ സ്വ­ന്തം കമ്പ്യൂ­ട്ട­റില്‍ മാ­ത്രം പാ­ടി റെ­ക്കോ­ഡ് ചെ­യ്തു പരി­ച­യ­മു­ള്ള കു­റേ ഗാ­യ­ക­രും സം­ഗീത സം­വി­ധാ­ന­ത്തെ­ക്കു­റി­ച്ച് സാ­മാ­ന്യാ­വ­ബോ­ധം മാ­ത്ര­മു­ണ്ടാ­യി­രു­ന്ന സം­ഗീ­ത­ജ്ഞ­രും ഏതാ­നും ബ്ലോ­ഗ് കവി­ക­ളും ചേര്‍­ന്ന് ഈ പരീ­ക്ഷ­ണം വലിയ വി­ജ­യ­ത്തി­ലേ­ക്ക് എത്തി­ക്കു­ന്ന­താ­ണ് പി­ന്നീ­ടു കാ­ണാ­നാ­യ­ത്.
­ക­ഴി­ഞ്ഞ­വര്‍­ഷം പു­റ­ത്തി­റ­ങ്ങിയ ഓ­ണം­ വി­ത്ത് ഈണം 2010 എന്ന ആല്‍­ബ­ത്തോ­ടെ­യാ­ണ് ഈ സം­ഘ­ത്തി­ന്റെ പ്ര­വര്‍­ത്ത­ന­ങ്ങള്‍ സൂ­പ്പര്‍­ഹി­റ്റാ­യ­ത്. ജോ­ലി­ത്തി­ര­ക്കി­നി­ട­യില്‍ ലഭി­ക്കു­ന്ന മി­നി­റ്റു­കള്‍ കൂ­ട്ടി­വ­ച്ച് പാ­ട്ടും എഴു­ത്തും സം­ഗീ­ത­വും സമ­ന്വ­യി­പ്പി­ച്ച് ഗാ­നം അണി­യി­ച്ചൊ­രു­ക്കി ഇന്റര്‍­നെ­റ്റില്‍ ആര്‍­ക്കും പ്രാ­പ്യ­മാ­കു­ന്ന നി­ല­യില്‍ ലഭ്യ­മാ­ക്കു­ന്ന­തി­ന്റെ ആത്മ­നിര്‍­വൃ­തി ഒന്നു­മാ­ത്ര­മാ­ണ്, കൂ­ടു­തല്‍ ഉത്ത­ര­വാ­ദി­ത്വ­ത്തോ­ടെ ഇത്ത­വ­ണ­യും ഓണ­പ്പാ­ട്ടു­ക­ളൊ­രു­ക്കാന്‍ ഇവ­രെ പ്രേ­രി­പ്പി­ച്ച­ത്. തങ്ങ­ളു­ടെ വരി­കള്‍ മറ്റു­ള്ള­വര്‍ മൂ­ളി­കേള്‍­ക്കു­ന്ന­തി­ന്റെ സന്തോ­ഷം ഒന്നു­മാ­ത്രം മതി, വരും­വര്‍­ഷ­ങ്ങ­ളി­ലും ഇത്ത­രം പരീ­ക്ഷ­ണ­ങ്ങള്‍­ക്ക് ഇവ­രെ പ്രാ­പ്ത­രാ­ക്കാന്‍.
­സി­നി­മാ­ഗാ­ന­ങ്ങ­ളും, സി­നി­മാ സാ­ഹി­ത്യ­വും ലഭ്യ­മാ­ക്കു­ന്ന മല­യാ­ള­ത്തി­ലെ പ്ര­ധാ­ന­പ്പെ­ട്ട ഓണ്‍­ലൈന്‍ ഡേ­റ്റാ­ബേ­സു­ക­ളില്‍ ഒന്നായ മല­യാ­ളം മൂ­വി & മ്യൂ­സി­ക് ഡാ­റ്റാ­ബേ­സി­ന്റെ (m3db) സം­രം­ഭ­ങ്ങ­ളില്‍ ഒന്നു­മാ­ത്ര­മാ­ണ്, ഈണം. ഇതു­കൂ­ടാ­തെ, ­നാ­ദം­ എന്ന സം­രം­ഭ­വും കു­ഞ്ഞന്‍ എന്ന പേ­രില്‍ റേ­ഡി­യോ­യും ഇതേ സം­ഘ­ത്തി­ന്റേ­താ­യു­ണ്ട്.
­വര്‍­ഷ­ത്തില്‍ രണ്ടില്‍­ക്കൂ­ടാ­തെ, വ്യ­ക്ത­മായ പദ്ധ­തി­ക­ളോ­ടെ ഏതെ­ങ്കി­ലും ഒരു വി­ഷ­യ­ത്തി­ല­ധി­ഷ്ഠി­ത­മാ­യി ഗാ­ന­സ­മാ­ഹാ­രം പ്ര­സി­ദ്ധീ­ക­രി­ക്കാ­നു­ള്ള ഇടം എന്ന നി­ല­യി­ലാ­ണ് ഈണം വി­ഭാ­വ­നം ചെ­യ്തി­രി­ക്കു­ന്ന­ത്. ആര്‍­ക്കും ഏതു സമ­യ­ത്തും ഓര്‍­ക്ക­സ്ട്ര­യോ­ടെ­യോ ഇല്ലാ­തെ­യോ നല്ല ക്വാ­ളി­റ്റി­യു­ള്ള ഗാ­ന­ങ്ങള്‍ പ്ര­സി­ദ്ധീ­ക­രി­ക്കാ­നു­ള്ള ഇട­മാ­ണ് നാദം ഒ­രു­ക്കു­ന്ന­ത്.
­വി­വിധ രാ­ജ്യ­ങ്ങ­ളില്‍ താ­മ­സി­ക്കു­ന്ന എഴു­ത്തു­കാര്‍, സം­ഗീത സം­വി­ധാ­യ­കര്‍, ഗാ­യ­കര്‍ എന്നി­വ­രെ ഏകോ­പി­പ്പി­ച്ചാ­ണ് ഇവ­രു­ടെ പ്ര­വര്‍­ത്ത­നം. ഒരാള്‍ നല്‍­കു­ന്ന വരി­കള്‍­ക്ക് മറ്റൊ­രു രാ­ജ്യ­ത്തി­രു­ന്ന് ഈണ­മി­ട്ട്, അത് വേ­റൊ­രു രാ­ജ്യ­ത്തി­രു­ന്ന് ആല­പി­ച്ച് മറ്റൊ­രി­ട­ത്ത് അതി­നു പശ്ചാ­ത്തല ­സം­ഗീ­തം­ നല്‍­കി, വേ­റൊ­രി­ട­ത്ത് മി­ക്സ് ചെ­യ്ത് ഇനി­യു­മൊ­രി­ട­ത്തി­രു­ന്ന് ഇതെ­ല്ലാം സമാ­ഹ­രി­ച്ച് സൈ­റ്റി­ലേ­ക്ക് അപ്‌­ലോ­ഡ് ചെ­യ്യു­ന്ന വൈ­ഷ­മ്യം നി­റ­ഞ്ഞ ജോ­ലി­യാ­ണ് ഓരോ ആല്‍­ബ­ത്തി­ന്റെ പു­റ­കി­ലും നട­ക്കു­ന്ന­ത്. എങ്കി­ലും 10 ഗാ­ന­ങ്ങള്‍ അട­ങ്ങിയ ഒരു ആല്‍­ബം­ പൂര്‍­ത്തി­യാ­ക്കാന്‍ രണ്ടു മാ­സ­ത്തി­ല­ധി­കം എടു­ക്കാ­റി­ല്ല.
­ക­വി­ക­ളും സം­ഗീ­ത­ജ്ഞ­രു­മ­ട­ങ്ങിയ അഡ്മിന്‍ ബോ­ഡി­യാ­ണ് രച­ന­ക­ളു­ടെ നി­ല­വാ­രം, മേ­ന്മ മു­ത­ലാ­യവ പരി­ശോ­ധി­ക്കു­ന്ന­ത്. ഇതോ­ടൊ­പ്പം തന്നെ ഓരോ ആല്‍­ബ­ങ്ങ­ളി­ലും സം­ബ­ന്ധി­ക്കു­ന്ന പു­തിയ കലാ­കാ­ര­ന്മാ­രെ­ക്കു­റി­ച്ചു­ള്ള വി­വര സമാ­ഹ­ര­ണം മല­യാ­ള­ത്തി­ലും ഇം­ഗ്ലീ­ഷി­ലും തയ്യാര്‍ ചെ­യ്യാ­നും പരി­ശോ­ധി­ക്കു­വാ­നും മറ്റൊ­രു ഗ്രൂ­പ്പ് പല രാ­ജ്യ­ങ്ങ­ളി­ലി­രു­ന്ന് പ്ര­വര്‍­ത്തി­ക്കു­ന്നു­ണ്ടാ­കും. ഫോ­ട്ടോ കള­ക്ഷന്‍, സൈ­റ്റ് ഡി­സൈന്‍, സ്കെ­ച്ചു­കള്‍ തു­ട­ങ്ങി ആര്‍­ട്ടു­മാ­യി ബന്ധ­പ്പെ­ട്ട കാ­ര്യ­ങ്ങള്‍ നോ­ക്കി നട­ത്താ­നും സമയ ബന്ധി­ത­മാ­യി പൂര്‍­ത്തി­യാ­ക്കാ­നും അടു­ത്ത വേ­റൊ­രു ഗ്രൂ­പ്പു­മു­ണ്ടാ­കും­.
ആല്‍­ബം പു­റ­ത്തി­റ­ങ്ങു­ന്ന­തോ­ടെ നാ­ദം, പാ­ട്ടു­പു­സ്ത­കം എന്നീ ചര്‍­ച്ചാ ഗ്രൂ­പ്പു­ക­ളി­ലു­ള്ള­വര്‍ ഫേ­സ്ബു­ക്ക്, ഓര്‍­ക്കു­ട്ട്, ബസ് തു­ട­ങ്ങിയ ഓണ്‍­ലൈന്‍ സോ­ഷ്യല്‍ നെ­റ്റ്‌­വര്‍­ക്കി­ലൂ­ടെ ലോ­ക­ത്തെ­മ്പാ­ടു­മു­ള്ള ഗാ­നാ­സ്വാ­ദ­ക­രി­ലേ­ക്ക് ഈ ഗാ­ന­ങ്ങള്‍ എത്തി­ക്കു­ന്നു.
ഈ­ണ­ത്തി­നും നാ­ദ­ത്തി­നും സ്വ­ന്താ­മാ­യി 'കു­ഞ്ഞന്‍' എന്നു പേ­രു­ള്ള ഒരു ഓണ്‍­ലൈന്‍ റേ­ഡി­യോ­യു­മു­ണ്ട്. 24 മണി­ക്കൂ­റും ഇതി­ലൂ­ടെ ലോ­ക­ത്തെ­മ്പാ­ടു­മു­ള്ള ഗാ­നാ­സ്വാ­ദ­കര്‍­ക്ക് ഈണ­ത്തി­ലേ­യും നാ­ദ­ത്തി­ലേ­യും ഗാ­ന­ങ്ങ­ളോ­ടൊ­പ്പം തന്നെ ഇതില്‍ പങ്കാ­ളി­ക­ളാ­യി­ട്ടു­ള്ള 180 ഓളം ഗാ­യ­കര്‍ തങ്ങ­ളു­ടെ ശബ്ദ­ത്തില്‍ ആല­പി­ച്ച തി­ര­ഞ്ഞെ­ടു­ത്ത മല­യാ­ള­ത്തി­ലെ മി­ക­ച്ച ഗാ­ന­ങ്ങ­ളു­ടെ കവര്‍ വേര്‍­ഷ­നു­ക­ളും കേള്‍­ക്കാ­നു­ള്ള സൗ­ക­ര്യം ഒരു­ക്കി­യി­രി­ക്കു­ന്നു­. ഇങ്ങ­നെ ഓരോ ഘട­ക­ങ്ങ­ളും അനേ­കം രാ­ജ്യ­ങ്ങ­ളില്‍ ഇരു­ന്ന് ഇന്റെര്‍­നെ­റ്റി­ന്റെ­യും വി­വര സാ­ങ്കേ­തി­ക­വി­ദ്യ­യു­ടേ­യും സഹാ­യ­ത്തോ­ടെ പൂര്‍­ത്തി­യാ­ക്ക­പ്പെ­ടു­ന്ന­വ­യാ­ണ്.

­ക­ഴി­വു­കള്‍ ഉണ്ടെ­ങ്കി­ലും അന്യ­രാ­ജ്യ­ങ്ങ­ളില്‍ ജോ­ലി­നോ­ക്കു­ന്ന­തി­നാല്‍ മു­ഖ്യ­ധാ­ര­യി­ലേ­ക്ക് എത്തി­ച്ചേ­രു­വാന്‍ സന്ദര്‍­ഭ­വും സാ­ഹ­ച­ര്യ­വും സമ­യ­വും ഇല്ലാ­ത്ത കലാ­കാ­ര­ന്മാ­രെ ഒരു സം­ഗീ­ത­ക്കൂ­ട്ടാ­യ്മ­യ്ക്കു കീ­ഴില്‍ അണി­നി­ര­ത്തു­ക­യാ­ണ് ഇതി­ന്റെ ആത്യ­ന്തിക ലക്ഷ്യം. ലോ­ക­ത്തി­ന്റെ ഏതു­ഭാ­ഗ­ങ്ങ­ളി­ലാ­യാ­ലും ഇന്റെര്‍­നെ­റ്റ് സൗ­ക­ര്യ­മു­ണ്ടെ­ങ്കില്‍ ഇതി­ന്റെ പ്ര­വര്‍­ത്ത­ന­ങ്ങ­ളു­ടെ ഭാ­ഗ­മാ­കാന്‍ പ്ര­തി­ഭാ­ധ­ന­രായ ആര്‍­ക്കും കഴി­യും. ആരാ­ണ് പാ­ടു­ന്ന­ത്, എഴു­തു­ന്ന­ത്, സം­ഗീ­തം നല്‍­കു­ന്ന­ത് എന്നീ സ്ഥി­രം മുന്‍­വി­ധി­കള്‍ ഇല്ലാ­തെ എങ്ങ­നെ പാ­ടി­യി­രി­ക്കു­ന്നു, ഗാ­ന­സാ­ഹി­ത്യം എത്ര­മാ­ത്രം ഭം­ഗി­യാ­യി­രി­ക്കു­ന്നു, നല്‍­ക­പ്പെ­ട്ട സം­ഗീ­തം ആസ്വാ­ദ്യ­ക­ര­മാ­ണോ എന്ന് മാ­ത്രം നോ­ക്കി ആരു­ടെ സൃ­ഷ്ടി­യും സ്വീ­ക­രി­ക്കാ­നും പ്ര­സി­ദ്ധം ചെ­യ്യാ­നു­മു­ള്ള സൗ­ക­ര്യ­വും സാ­ങ്കേ­തിക സഹാ­യ­വും ചെ­യ്യു­ക­വ­ഴി മു­ഖ്യ­ധാ­ര­യെ അതി­ലം­ഘി­ക്കു­ന്ന­താ­ണ് ഇവ­രു­ടെ പ്ര­വര്‍­ത്ത­ന­ശൈ­ലി­.
ഇ­ത്ത­വ­ണ­ത്തെ ആല്‍­ബ­ത്തി­ലും പത്തു ഗാ­ന­ങ്ങ­ളാ­ണു­ള്ള­ത്. രചന ജി. നി­ശീ­കാ­ന്ത്, ചാ­ന്ദ്നി ഗാ­നന്‍, ഗണേ­ശ് ഓലി­ക്ക­ര, രാ­ഹുല്‍ സോ­മന്‍, ഗീത കൃ­ഷ്ണന്‍, ഡാ­നില്‍ ഡേ­വി­ഡ് എന്നി­വ­രും സം­ഗീ­ത­സം­വി­ധാ­നം രാ­ജേ­ഷ് രാ­മന്‍, ബഹു­വ്രീ­ഹി, ജി. നി­ശീ­കാ­ന്ത്, പോ­ളി വര്‍­ഗ്ഗീ­സ്, കൃ­ഷ്ണ­കു­മാര്‍ ചെ­മ്പില്‍, ഉണ്ണി­കൃ­ഷ്ണന്‍, മു­ര­ളി രാ­മ­നാ­ഥന്‍ എന്നി­വ­രും നിര്‍­വ്വ­ഹി­ച്ചി­രി­ക്കു­ന്നു­.
­ച­ല­ച്ചി­ത്ര പി­ന്ന­ണി­ഗാ­യി­ക­യായ ഗാ­യ­ത്രി അതി­ഥി ഗാ­യി­ക­യാ­യെ­ത്തു­ന്ന ഈ വര്‍­ഷ­ത്തെ ആല്‍­ബ­ത്തില്‍ വി­ജേ­ഷ് ഗോ­പാല്‍, രാ­ജേ­ഷ് രാ­മന്‍, രതീ­ഷ് കു­മാര്‍, ഉണ്ണി­കൃ­ഷ്ണന്‍, ദി­വ്യ മേ­നോന്‍, മു­ര­ളി രാ­മ­നാ­ഥന്‍, സണ്ണി ജോര്‍­ജ്, ഊര്‍­മ്മിള വര്‍­മ്മ, ഹരി­ദാ­സ്, നവീന്‍, അഭി­രാ­മി എന്നി­വ­രാ­ണ് മറ്റു ഗാ­യ­കര്‍.
­ജ­യ്സണ്‍ ഡാ­നി­യല്‍, സി­ബു സു­കു­മാ­രന്‍, പ്ര­കാ­ശ് മാ­ത്യു, ജി. നി­ശീ­കാ­ന്ത് എന്നി­വ­രാ­ണ് പശ്ചാ­ത്തല സം­ഗീത സം­വി­ധാ­നം. റെ­ക്കോ­ഡി­ങ്ങ് & മി­ക്സി­ങ്ങ് നവീന്‍. എസ്, നവ­നീ­തം ഡി­ജി­റ്റല്‍, പന്ത­ളം­.
ഈ­ണ­ത്തി­ന്റെ 2011 ലെ ഗാ­ന­ങ്ങള്‍ കേള്‍­ക്കാന്‍:
ഗാ­ന­ങ്ങ­ളു­ടെ ക്രെ­ഡി­റ്റ് ചു­വ­ടെ­
1) പൂ­വേ­പൊ­ലി പാ­ടി­വ­ന്നു­...
­ര­ചന : ജി നി­ശീ­കാ­ന്ത്
, സം­ഗീ­തം : ബഹു­വ്രീ­ഹി, പശ്ചാ­ത്തല സം­ഗീ­തം : ജി നി­ശീ­കാ­ന്ത്
ആ­ലാ­പ­നം : രാ­ജേ­ഷ് രാ­മന്‍
& ഗാ­യ­ത്രി­
2) ഒരു നല്ല പൂ­പ്പാ­ട്ടു­മാ­യ്
­ര­ചന : രാ­ഹുല്‍ സോ­മന്‍
, സം­ഗീ­തം : ഉണ്ണി­കൃ­ഷ്ണന്‍, പശ്ചാ­ത്തല സം­ഗീ­തം : സി­ബു സു­കു­മാ­രന്‍
ആ­ലാ­പ­നം : ഉണ്ണി­കൃ­ഷ്ണന്‍
­സ­മൂ­ഹാ­ലാ­പ­നം : അജീ­ഷ് കു­മാര്‍
, സു­ശാ­ന്ത് ശങ്കര്‍, ഉണ്ണി­കൃ­ഷ്ണന്‍, രാ­ഹുല്‍ സോ­മന്‍ & സി­ബു സു­കു­മാ­രന്‍
3) ചി­ങ്ങ­പ്പൂ­ക്ക­ള­വര്‍­ണ്ണം­
­ര­ച­ന
, സം­ഗീ­തം, പശ്ചാ­ത്തല സം­ഗീ­തം : ജി നി­ശീ­കാ­ന്ത്
ആ­ലാ­പ­നം : രതീ­ഷ് കു­മാര്‍
4) ഒന്നാം മല­യു­ടെ­
­ര­ചന : ചാ­ന്ദ്നി
, സം­ഗീ­തം : മു­ര­ളി രാ­മ­നാ­ഥന്‍, പശ്ചാ­ത്തല സം­ഗീ­തം : പ്ര­കാ­ശ് മാ­ത്യു­
ആ­ലാ­പ­നം : മു­ര­ളി രാ­മ­നാ­ഥന്‍
& ഊര്‍­മ്മിള വര്‍­മ്മ
5) അഞ്ജ­ന­ക്ക­ണ്ണെ­ഴു­തി­
­ര­ച­ന
, സം­ഗീ­തം : ജി നി­ശീ­കാ­ന്ത്, പശ്ചാ­ത്തല സം­ഗീ­തം : ജയ്സണ്‍
ആ­ലാ­പ­നം : ദി­വ്യ മേ­നോന്‍
6) ഓര്‍­മ്മ­യി­ലാ­ദ്യ­ത്തെ­
­ര­ചന : ഗണേ­ശ് ഓലി­ക്ക­ര
, സം­ഗീ­തം : ജി നി­ശീ­കാ­ന്ത്, പശ്ചാ­ത്തല സം­ഗീ­തം : ജയ്സണ്‍
ആ­ലാ­പ­നം : സണ്ണി ജോര്‍­ജ്
7) പൂ­വ­ണി­ക്ക­തി­ര­ണി­
­ര­ചന : ഗീത കൃ­ഷ്ണന്‍
, സം­ഗീ­തം : പോ­ളി വര്‍­ഗ്ഗീ­സ്, പശ്ചാ­ത്തല സം­ഗീ­തം : ജി നി­ശീ­കാ­ന്ത്
ആ­ലാ­പ­നം : നവീന്‍ എസ്
8) ആവ­ണി­പ്പു­ല­രി­തന്‍
­ര­ചന : ഡാ­നില്‍
, സം­ഗീ­തം : കൃ­ഷ്ണ­കു­മാര്‍ ചെ­മ്പില്‍, പശ്ചാ­ത്തല സം­ഗീ­തം : ജയ്സണ്‍
ആ­ലാ­പ­നം : ഹരി­ദാ­സ്
9) ഓര്‍­മ്മ­യി­ലാ­ദ്യ­ത്തെ­
­ര­ചന : ഗണേ­ശ് ഓലി­ക്ക­ര
, സം­ഗീ­തം : ജി നി­ശീ­കാ­ന്ത്, പശ്ചാ­ത്തല സം­ഗീ­തം : ജയ്സണ്‍
ആ­ലാ­പ­നം : അഭി­രാ­മി­
10) തത്ത­ക്കി­ളി­ച്ചു­ണ്ടന്‍
­ര­ചന : ജി നി­ശീ­കാ­ന്ത്
, സം­ഗീ­തം : രാ­ജേ­ഷ് രാ­മന്‍, പശ്ചാ­ത്തല സം­ഗീ­തം : ജി നി­ശീ­കാ­ന്ത്
ആ­ലാ­പ­നം : വി­ജേ­ഷ് ഗോ­പാല്‍
ഈ­ണം പഴയ ആല്‍­ബ­ങ്ങ­ളി­ലെ ഗാ­ന­ങ്ങള്‍ കേള്‍­ക്കാന്‍
നാദത്തിലെ ഗാ­ന­ങ്ങള്‍ കേള്‍­ക്കാന്‍
പിന്നണിയില്‍
Web Administration & Data Coordination : Kevin Siji & Kiranz
Page Layout & Design : Nandakummar
Online support, Supervision & Public Relation : Rajesh Raman, Sandhya Rani, Danil David, Dileep Viswanathan, Vineeth & Bahuvreehi
Recording, Mixing & Mastering Coordination : Naveen S
Eenam/Nadam Project Direction & Coordination : G Nisikanth

6 Responses to "ഓ­ണം വി­ത്ത് ഈണം 2011"

 1. ആശംസകൾ
  താത്പര്യയമുള്ള വിഷയം
  ഓണാശംസകൾ

  ReplyDelete
 2. ഇതിലെ ഗാനങ്ങള്‍ കഴിഞ്ഞ ദിവസം കേട്ടിരുന്നു. ഗാനങ്ങള്‍ വെറുതെ ആസ്വദിക്കുവാനുള്ള കഴിവ് മാത്രമേ ഉള്ളൂ. അതുകൊണ്ട് തന്നെ ടെക്നിക്കാലിറ്റിയെ പറ്റിയൊന്നും അറിയില്ല. പക്ഷെ ചിലതിനെങ്കിലും വല്ലാത്ത പ്രൊഫഷണല്‍ ഫീല്‍ തോന്നിയിരുന്നു.

  ReplyDelete
 3. എന്നും എപ്പോഴും ഈണം മുഴങ്ങിക്കൊണ്ടേയിരിക്കട്ടെ! ഓണാശംസകൾ!

  ReplyDelete
 4. ഈണാശംസകൾ... സോറി ഓണാശംസകൾ. അല്ലെങ്കിൽ വേണ്ട..രണ്ടുമിരിക്കട്ടെ....

  ഈണോണാശംസകൾ :)

  ReplyDelete

നമ്മുടെ ബൂലോകത്തില്‍ ലേഖനങ്ങള്‍ എഴുതുന്നവര്‍ വായനക്കാരുടെ അഭിപ്രായങ്ങള്‍ ആഗ്രഹിക്കുന്നു. നിങ്ങളുടെ അഭിപ്രായങ്ങള്‍ മടിക്കാതെ കമന്റ് ചെയ്യൂ.....

Popular Posts