ബിന്‍ ലാദന്റെ അന്ത്യം - (ഭാഗം-1)


സജി മാര്‍ക്കോസ്


"തെ! ഇതു അയാൾ തന്നെ"

വാഷിംഗ് ടണിലെ സി ഐ ഏയുടെ ആസ്ഥാനത്തെ രഹസ്യ സങ്കേതത്തിൽ നിന്നും നിന്നും നിരീക്ഷണ ഉദ്യോഗസ്ഥന്റെ പരിഭ്രമം കലർന്ന ശബ്ദം. മുഴങ്ങി.അമേരിക്കൻ ഇന്റലിജൻസ് ഉഗ്യോഗസ്ഥർ പത്തു വർഷമായി കണ്ണും കാതും തുറന്ന് ഉറങ്ങാതെ കാത്തിരുന്ന നിർണ്ണായകമായ വിവരം.

ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്താൽ പാക്കിസ്ഥാനിൽ നിന്നും അഫ്ഗാനിസ്ഥാനിൽ നിന്നും ഉള്ള ലക്ഷക്കണക്കിനു അന്താരാഷ്ട്ര ഫോൺകോളുകൾ നിരീക്ഷിക്കുവാൻ തുടങ്ങിയിട്ടു വർഷങ്ങൾ പലതു കഴിഞ്ഞു.

അവർ പ്രതീക്ഷിക്കുന്ന ഫോൺ സംസാരത്തിൽ ഉൾപ്പെടുത്താൻ സാധ്യതയുള്ള വാക്കുകൾ , പേരുകൾ, സംജ്ഞകൾ തുടങ്ങിയവ കമ്പുട്ടൂറിന്റെ സഹായത്തിൽ അരിച്ചെടുക്കുന്ന സങ്കീർണ്ണമായ പ്രക്രിയ നടന്നുകൊണ്ടിരുന്ന കേന്ദ്രത്തിൽ നിന്നാണ് ഉദ്യോഗസ്ഥൻ റിപ്പോർട്ട് ചെയ്തത്. ലോകത്തെ ഏറ്റവും വലിയ ഭീകരനായ ഒസാമ ബിൻലാദന്റെ സങ്കേതം അറിയാവുന്ന വ്യക്തി എന്നു സംശയിക്കപ്പെടുന്ന കുവൈറ്റിയുടേതെന്ന് കരുതാവുന്ന ഒരു ഫോൺ സന്ദേശമാണ് ഉഗ്യോഗസ്ഥന്മാർ ഫിൽട്ടർ ചെയ്ത് എടുത്തിരിക്കുന്നത്. ഗ്വാണ്ടനാമോ തടവറയിലെ ഭീകരമായ പീഡനങ്ങളിൽ നിന്നും ലാദന്റെ ഒളി സങ്കേതത്തേപറ്റി ഇന്റലിജൻസ് ഉദ്യോഗസ്ഥർക്ക് ഒരു സൂചന പോലും ലഭിച്ചിരുന്നില്ല. എന്നാൽ പലരുടെയും മൊഴികളിൽ നിന്നും അദൃശ്യനായ ഒരു വ്യക്തിയിലേയ്ക്ക് നീളുന്ന ചില സൂചനകൾ ഉഗ്യോഗസ്ഥർക്കു ലഭിച്ചു.

മി. കുവൈറ്റി. എന്നാൽ കുവൈറ്റി ആരാണെന്നോ, അയാളുടെ രൂപം എന്തെന്നോ, എത്ര വയസുള്ള ആളാണെന്നോ എവിടെ താമസിക്കുന്നുവെന്നോ തുടങ്ങിയ വിവരങ്ങൾക്കു വേണ്ടിയുള്ള അന്വേഷണം എങ്ങും എത്തിയില്ല. ഗ്വാണ്ടനാമോ തടവുകാർക്കും അത്തരം വിവരങ്ങൾ അജ്ഞാതമായിരുന്നു.

ഇക്കാലമൊക്കെയും ബിൻ ലാദൻ ഏതോ രാജ്യത്തിലെ സുരക്ഷിത രഹസ്യ സങ്കേതത്തിൽ ഇരുന്നുകൊണ്ട് പുതിയ പുതിയ ആക്രമണത്തിനുള്ള തന്ത്രങ്ങൾ മെനയുകയായിരുന്നു. എന്നാൽ വളരെ വിചിത്രമായ പ്രവർത്തന രീതിയാണ് ലാദൻ സ്വീകരിച്ചത്. ഇലക്ട്രോണിക് രേഖകളിൽ ഒരു തുമ്പും ശേഷിക്കാതിരിക്കുവാൻ വേണ്ടി ലാദൻ ഒരിക്കൽപ്പോലും ഫോൺ ഉപയോഗിക്കുകയോ ഇന്റെർനെറ്റ് മുഖേന ആരുമായും ബന്ധപ്പെടുകയോ ചെയ്തില്ല. ഇതു അന്വേഷണ ഉദ്യോഗസ്ഥന്മാരെ കുറച്ചൊന്നുമല്ല വലച്ചത്.


ലാദന്റെ വാർത്താവിനിമയത്തിനു പിന്നിൽ ഏതെങ്കിലും വാർത്താവാഹകന്റെ നേരിട്ടുള്ള ഇടപാടുകൾ ഉണ്ട് എന്ന് ന്യായമായും സി.ഐ.എ. സംശയിച്ചു. അതാരായിരിക്കാം എന്ന അന്വേഷണത്തിന്റെ അവസാനമാണ് കുവൈറ്റി എന്ന അജ്ഞാതനിൽ അന്വേഷണ ഉദ്യോഗസ്ഥർ എത്തിച്ചേർന്നത്. ആ സംശയത്തെ ഗ്വാണ്ടനാമോ തടവുപുള്ളികളുടെ മൊഴികൾ ഉറപ്പിച്ചു. അമേരിക്കൻ ഇന്റലിജെൻസിന്റെ ഒന്നാമത്തെ ലക്ഷ്യം കുവൈറ്റി ആരാണെന്നു തിരിച്ചറിയുക എന്നതായി.പുതിയ പ്രസിഡന്റായി ബറാക് ഒബാമ സ്ഥാനമേറ്റ ഉടൻ തന്നെ സി ഐ ഏ തലവൻ ലിയൻ പെനേഡായ്ക്കു ബിൻ ലാദനെ പിടിക്കുവാൻ പ്രത്യേക ഉത്തരവ് പുറപ്പെടുവിച്ചു. പുതിയ ഇന്റലിജൻസ് തന്ത്രങ്ങൾ മെനയുന്നതിനുവേണ്ടി അധികം പണവും സംവിധാനങ്ങളും കൂടുതൽ ഉദ്യോഗസ്ഥരേയും നിയമിക്കുവാൻ നിർദ്ദേശം നൽകുകയും ചെയ്തു.


പെനേഡാ പാക്കിസ്ഥാനിൽ നിന്നും അഫ്ഗാനിസ്ഥാനിൽ നിന്നുമുള്ള അന്താരാക്ഷ്ട്ര ഫോൺ വിളികൾ മുഴുവനും ഫിൽട്ടർ ചെയ്യുവാനുള്ള സംവിധാനം ഒരുക്കി. ഗൾഫിലെ സംശയം, തോന്നിയ എല്ലാ നമ്പറിലേയ്ക്കുള്ള ഫോൺ വിളികൾ നിരീക്ഷിച്ചുകൊണ്ടിരുന്നു.

പാക്കിസ്ഥാനിലെ രഹസ്യാന്വേഷണ വിഭാഗവും അൽകായ്ദയുമായി ബന്ധമുള്ളവരെന്ന് സംശയിക്കുന്നവരുടെ നമ്പറുകൾ സി.ഐ.എ.യ്ക്കു കൈമാറി. മാസങ്ങൾ കഴിഞ്ഞു. സങ്കീർണ്ണമായ ഉപകരണ സംവിധാനവും സാങ്കേതിക വിദ്യയും ഉണ്ടായിരുന്നുവെങ്കിലും, ഒരു തുമ്പ് ലഭിക്കുന്നതുവരെ കാത്തിരിക്കുവാനുള്ള അന്വേഷണ ഉദ്യോഗസ്ഥന്മാരുടെ ക്ഷമ അവസാനം വിജയത്തിലെത്തിച്ചു.

2010 ലെ ആഗസ്റ്റ് മാസത്തിൽ എൻ.എസ്.എ. കേന്ദ്രത്തിലെ ഒരു കമ്പൂട്ടർ നിന്നും ബീപ് ബീപ് ശബ്ദം കേൾക്കുവാൻ തുടങ്ങി. ഫിൽട്ടർ ചെയ്യപ്പെട്ടുകൊണ്ടിരുന്ന നമ്പറിലേയ്ക്കുള്ള ഒരു അന്താരാഷ്ട്ര കോൾ സംശയാസ്പദമാണെന്ന് തിരിച്ചറിഞ്ഞിരിക്കുന്നു.

പാക്കിസ്ഥാനിലെ വടക്കു കിഴക്കു ഭാഗത്തു നിന്നും നിന്നും ഗൾഫിലെ നിരീക്ഷണത്തിലായിരുന്ന ഒരു നമ്പറിലേയ്ക്ക് അറബി ഭാഷയിൽ ഒരു ഫോൺ സന്ദേശം! അന്വേഷണ ഉദ്യോഗസ്ഥന്മാരുടെ മുഖത്ത് ഉൽഘണ്ഠയും ആശ്ചര്യവും നിഴലിട്ടു.

"ഈ ഫോൺ കുവൈറ്റിയുടേതു തന്നെ!" അന്വേഷണ ഉദ്യോഗസ്ഥൻ ആവർത്തിച്ചു.

പെട്ടെന്നു ഉദ്യോഗസ്ഥരുടെ അടിയന്തിര യോഗം വിളിച്ചുകൂട്ടി. സംശയാസ്പദമായ ഫോൺ റിക്കോർഡു ചെയ്തത് വീണ്ടും പ്ലേ ചെയ്തു.

" നീയെവിടെ ആയിരുന്നു ?"

"നിങ്ങളെയെല്ലാം കാണാൻ ആഗ്രഹമുണ്ട്!"

"നീയിപ്പോൾ എന്തു ചെയ്യുന്നു "

"ഞാൻ പണ്ട് ആയിരുന്നവരുടെ അടുത്ത് എത്തിയിരിക്കുന്നു"

അമേരിക്കൻ ഭരണകൂടം കോടിക്കണക്കിന് ഡോളർ ചിലവഴിച്ച് നടത്തിക്കൊണ്ടിരുന്ന രഹസ്യാന്വേഷണ ദൗത്യത്തിന്റെ അന്ത്യത്തിലേയ്ക്കു വെളിച്ചം വീശുന്ന ഒരു ചെറിയ ഫോൺ സന്ദേശമായിരുന്നു അത് !

പിന്നീടുള്ള പ്രവർത്തനങ്ങൾ മിന്നൽ വേഗതയിൽ ആയിരുന്നു. ഈ സന്ദേശത്തിന്റെ ഉറവിടം കുവൈറ്റി എന്ന സംശയിക്കുന്ന ആളാണെങ്കിൽ അദ്ദേഹം ഒരു നമ്പർ ഒന്നിൽ കൂടുതൽ പ്രാവശ്യം ഉപയോഗിക്കുകയില്ലെന്നു മാത്രമല്ല ഉടൻ തന്നെ അതു നശിപ്പിക്കുമെന്നും അന്വേഷണ ഉദ്യോഗസ്ഥർക്കു അറിയാമായിരുന്നു. 600 മൈൽ മുകളിൽ നിന്നും ഒപ്റ്റിക്കൽ സാങ്കേതിക വിദ്യ ഉപയോഗിച്ചു ഫോൺ വിളിക്കുന്ന വ്യക്തികളുടെ സ്ഥാന നിർണ്ണയവും ചലനങ്ങളും സസൂക്ഷ്മം നിരീക്ഷിക്കുന്ന ചെറു ഉപഗ്രഹം വഴി ഫോൺ വിളിച്ച ആളിന്റെ സ്ഥാനനിർണ്ണയം ഞൊടിയിടയിൽ നടത്തി.ഇൻഫ്രാ റെഡ് സെൻസറുകളും മറ്റു വിവിധയിനം സർവൈലൻസ് സംവിധാനവും ഉള്ള പൈലറ്റില്ലാതെ പ്രവർത്തിക്കുന്ന ഒരു ചെറുവിമാനം കുവൈറ്റി എന്ന സംശയിക്കുന്ന വ്യക്തിയുടെ എല്ലാ നീക്കങ്ങളും നീരീക്ഷിക്കുവാൻ ഉടൻ പ്രവർത്തന ക്ഷമമായി. 50,000 അടി മുകളിൽ പറക്കുന്ന ഈ കൊച്ചു വിമാനം പാക്കിസ്ഥാനി റഡാറുകളിൽ കണ്ണിൽ കിട്ടുമായിരുന്നില്ല. അതിരഹസ്യമായ ഈ ആളില്ലാ വിമാനത്തിനു ഒരു ഔദ്യോഗിക നാമം പോലും ഉണ്ടായിരുന്നില്ല. ബീസ്റ്റ് ഓഫ് കാണ്ഡഹാർ എന്ന ഓമനപ്പേരിൽ വിളിച്ചിരുന്ന കൊച്ചു ആളില്ലാ വിമാനത്തിലെ ശക്തിയേറിയ ക്യാമറകൾ കുവൈറ്റിയെന്നു സംശയിച്ച വ്യക്തിയുടെ ഓരോ നീക്കങ്ങളും തൽസമയം ന്യൂയോർക്കിലെ എൻ.എസ്.എ. സങ്കേതത്തിൽ എത്തിച്ചുകൊണ്ടിരുന്നു. നിരവധി നിരീക്ഷകരും വിദഗ്ദരും അദ്ദേഹത്തിന്റെ നീക്കങ്ങൾ ഒരു നിമിഷം പോലും വിടാതെ പിന്തുടർന്നു. കുവൈറ്റിയുടെ എല്ലാ യാത്രകളും പൂർണ്ണ നിരീക്ഷണത്തിലായതിനാൽ ക്രമേണ അദ്ദേഹത്തിന്റെ യാത്രാ സ്ഥലങ്ങളൊക്കെ നിരീക്ഷകർക്കു പരിചിതങ്ങളായി മാറി.

എന്നാൽ ഒരു ദിവസം അദ്ദേഹത്തിന്റെ യാത്ര പുതിയ ഒരു സ്ഥലത്തേയ്ക്കായിരുന്നു. ദീർഘദൂരം തനിയേ വാഹനമോടിച്ചിരുന്ന കുവൈറ്റി പാക്കിസ്ഥാനിലെ മിലിട്ടറി അക്കാഡമി സ്ഥിതിചെയ്യുന്ന പട്ടണണമായ അബട്ടാബാദിലേയ്ക്കു പ്രവേശിച്ചു. മിലിട്ടറി അക്കാഡമിയും പിന്നിട്ട വാഹനം പട്ടണത്തിനു വെളിയിലുള്ള റസിഡൻഷ്യൽ ഏരിയായിലേയ്ക്കു കടന്നു. റിട്ടയർ ചെയ്ത സൈനിക ഉദ്യോഗസ്ഥ താമസിക്കുന്ന ആ സ്ഥലത്ത് അല്പം ദൂരം മുന്നോട്ടു പോയി ഒരു കെട്ടിടത്തിന്റെ മതിലിനുള്ളിലേയ്ക്കു പ്രവേശിച്ചു.


കുവൈറ്റിടെ മറ്റൊരു വീട് എന്നു തോന്നാവുന്ന ഒരു സാധാരണ കെട്ടിടം മാത്രമായിരുന്നു അത്. എന്നാൽ സൂക്ഷ്മ നിരീക്ഷണത്തിൽ ആ കെട്ടിടത്തിൽ ചില താമസക്കാരുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥർക്ക് മനസ്സിലായി. മാത്രമല്ല സമീപത്തുള്ള കെട്ടിടങ്ങളിൽ നിന്നും വ്യത്യസ്ഥമായ ചില പ്രത്യേകതകൾ നിർമ്മാണത്തിൽ തന്നെ ഈ കെട്ടിടത്തിനുള്ളതായും ഉദ്യോഗസ്ഥർ നിരീക്ഷിച്ചു. 12 അടി ഉയരമുള്ള ഉറപ്പുള്ള മതിലിനു മുകളിൽ മുള്ളുകമ്പി കൊണ്ട് വേലിയും തീർത്തിരിക്കുന്നു.

വാഷിംഗ്ടണിലെ സി.ഐ.എ.  ഉദ്യോഗസ്ഥരുടെ മുന്നിൽ നിരവധി ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ ഉയർന്നു വന്നു.

അവർ പിന്തുടരുന്ന വ്യക്തി തന്നെയാണോ കുവൈറ്റി എന്നു വിളിക്കപ്പെടുന്ന ആൾ?

അയാൾ കുവൈറ്റി തന്നെ ആണെങ്കിൽതന്നെയും ഒസാമ ബിൻ ലാദന്റെ വാർത്താവാഹകൻ അയാൾ തന്നെയാണോ?

ഈ കോട്ടപോലുള്ള കെട്ടിടത്തിൽ താമസിക്കുന്നത് ബിൻ ലാദൻ തന്നെ ആയിരിക്കുമോ ?

സെപ്റ്റംബർ 10, 2010

സി.ഐ.എ. ഡയറക്ടർ ലിയൻ പെനേഡ പ്രസിഡന്റ് ഒബാമയുമായെ കണ്ട് വിവരങ്ങൾ ധരിപ്പിച്ചു. മറ്റൊരു രാജ്യത്തായതുകൊണ്ട് ഏതു തരം നീക്കവും നടത്തുന്നതിനുമുൻപ് കിട്ടിയ വിവരങ്ങൾ കൃത്യമായിരിക്കണമെന്ന് പ്രസിഡന്റ് നിർദ്ദേശിച്ചു.

അമേരിക്കൻ ചരിത്രത്തിൽ ഇന്നു വരെ നടത്തിയുട്ടള്ളതിൽ വച്ച് ഏറ്റവും നൂതനവും, ചിലവേറിയതുമായ നിരീക്ഷണ സംവിധാനങ്ങൾ ഉപയോഗിച്ചു സംശയാസ്പദമായ കെട്ടിടം നിരീക്ഷണത്തിൽ ആക്കി. മലനിരകളാൽ ചുറ്റപ്പെട്ട ഒരു ചെറിയ പട്ടണമായിരുന്നു അബട്ടാബാദ്. ആ പ്രദേശത്തിന്റെ ഭൂപ്രകൃതി നിരീഷണ സംവിധാനങ്ങൾ സ്ഥാപിക്കുവാൻ സഹായകമാകും വിധത്തിലുള്ളതായിരുന്നു.ഊറുദു സംസാരിക്കുന്നവരും പാക്കിസ്ഥാൻ വശജരെപ്പോലെ തോന്നിപ്പിക്കുന്നവരുമായ സി.ഐ.എ.  ഏജന്റുകൾ പ്രസ്തുത കെട്ടിടത്തിന്റെ സമീപത്തു ഒരു വീട് വാടകയ്ക്ക് എടുത്തു താമസം ആരംഭിച്ചു. സംശയിക്കുന്ന വീടിന്റെ മതിലിന്റെ ഉൾവശം കാണാത്തവിധം ജനാലകളുള്ള ഒരു വീടായിരുന്നു ഏജന്റുമാർ തരപ്പെടുത്തിയത്.

അവിടെ ആരൊക്കെ താമസമുണ്ട്, പ്രത്യേക സുരക്ഷ സംവിധാനങ്ങൾ വല്ലതുമുണ്ടോ, താമസക്കാർ ആയുധ ധാരികളാണോ എന്നെല്ലാം ഏജന്റുമാർ നിരീക്ഷിച്ചുകൊണ്ടിരുന്നു. ആഹാര സാധനങ്ങൾ എത്തിക്കുന്ന കട ഏതെന്നു അവർ കണ്ടുപിടിച്ചു. അൽ കുവറ്റി എന്നു സംശയിക്കുന്ന ആളും രണ്ടു സഹോദർന്മാരും അവരുടെ കുടുംബവും ആണ് ആകെട്ടിടത്തിൻലെ താമസക്കാർ എന്ന് ഏജന്റുകൾ മനസിലാക്കി. മാത്രമല്ല അവർ സ്വകാര്യത സൂക്ഷിക്കുന്നതിൽ വളരെ ഉത്സുകരാണെന്ന്  അവർക്ക്  ബോദ്ധ്യപ്പെട്ടു. വലിയ വാഹനവും അനുബന്ധ സംവിധാനങ്ങളുമുണ്ടായിരുന്നെങ്കിലും ആ വീടിനു ടെലിഫോൺ കണക്ഷനോ ഇന്റെർനെറ്റോ ഉണ്ടായിരുന്നില്ല. കോമ്പൗണ്ടിനുള്ളിൽ തന്നെ കൃഷി ചെയ്യുകയും അവർ വളർത്തുന്ന ആടുകളെ കൊന്നു തിന്നുകയും ചെയ്യുമായിരുന്നു. നിരീക്ഷണ ഏജന്റുകൾക്ക് കൗതുകകരമായി തോന്നിയ മറ്റൊരു കാര്യം, അവരുടെ എല്ലാ ചപ്പുചവറുകളും മറ്റു അവശിഷ്ടങ്ങളും സസൂക്ഷ്മം ശേഖരിച്ചു ചുട്ടുകളുമായിരുന്നു. കുട്ടികൾ സ്കൂളിൽ പോവുകയോ സ്ത്രീകൾ പുറത്തു പോവുകയോ ചെയ്യാറില്ല എന്നതും ശ്രദ്ധേയമായി തോന്നി.

തെരുവുകുട്ടികളുടെ ക്രിക്കറ്റ് ബാൾ ആ കാമ്പൗണ്ടിനുള്ളിൽ വീണാൽ, കുവൈറ്റിയോ സഹോദരനോ ആ ബോൾ തീയിലിട്ടു നശിപ്പിച്ചു കളയും. മറ്റൊരു ബോൾ വാങ്ങുവാനുള്ള പണം കൊടുത്തു കുട്ടികളെ തിരിച്ചയക്കുന്നത് ഏജന്റുകൾ കണ്ടെത്തി.

അതീവ രഹസ്യമായി മറ്റൊരു കുടുംബം കൂടി മൂന്നാം നിലയിൽ താമസമുള്ള വിവരം നിരീക്ഷണ സംഘം ക്രമേണ ഗ്രഹിച്ചു. മൂന്നാം നിലയിലെ സ്ത്രീകൾ ഒരിക്കലും പുറത്തു വരാറില്ല,

പക്ഷേ, ചില സന്ധ്യാ സമയങ്ങളിൽ ഒരു ഉയരം കൂടിയ ആൾ മതിലിനുള്ളിലൂടെ നടക്കാൻ ഇറങ്ങുന്നത് അവരുടെ ശ്രദ്ധയിപ്പെട്ടു.

(തുടരും)

കടപ്പാട്:

ഹിസ്റ്ററി. കോം
വിക്കിപീഡിയ.കോം
ഗൂഗിൾ.കോം
സിഐഎ.കോം
റിവാർഡ്ഫോർജസ്റ്റീസ്.നെറ്റ്
എഫ്എഎസ്.ഒആർജി

25 Responses to "ബിന്‍ ലാദന്റെ അന്ത്യം - (ഭാഗം-1)"

 1. അമേരിക്കയുടെ ആയുധവ്യാപാരവും, പാക്കിസ്ഥാന്‍ അഫ്ഗാനിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളിലെ അധിനിവേശവും, ബിസിനസ്സും ഉറപ്പാക്കിയശേഷം ഉണ്ടാക്കിയ ഒരു പുകമറ മാത്രമായിരിക്കാം ഈ ബിന്‍ ലാദന്‍ വധം.

  അമേരിക്കയുടെ വാദങ്ങള്‍ തൊണ്ട തൊടാതെ വിഴുങ്ങാന്‍ ഇത്തിരി പാടാണ്.

  ReplyDelete
 2. അച്ചായോ ഉദ്വേഗജനകമായ വിവരണം.!! തുടരുക.

  ReplyDelete
 3. അച്ചായന്റെ അടുത്ത തട്ടകം ത്രില്ലറുകൾ ആവട്ടെ.. ആശംസകൾ :)

  ReplyDelete
 4. അല്ലാ ഈ അച്ചായൻ ഇത് എന്നാ ഭാവിച്ചാ ? :) :)

  ReplyDelete
 5. അച്ചായാ ..അപ്പോള്‍ കുറെ നാള്‍ആയി യാത്രകള്‍ ഒന്നും എഴുതാതെ ഇരുന്നത് ഈ കഥയ്ക്ക് വേണ്ടി ആയിരുന്നുല്ലേ ?

  എന്നാലും ...ഈ ഭാഗം 1,2തുടര്കഥ !!

  ReplyDelete
 6. നന്നായി..പക്ഷേ സോഴ്സ് കൊടുക്കെണ്ടായിരുന്നു..ഞാൻ ദേ ഹിസ്റ്ററി.കോം തപ്പി പോകുവാ..

  ReplyDelete
 7. നീരക്ഷരന്‍ ചോദിച്ചത് തന്നെ ഞാനും ചോദിക്കുന്നു.. എന്തോ ഭാവിച്ചാ ?

  അതോ. അച്ചായനെ രഹസ്യപോലീസില്‍ എടുത്താ.. തുടരട്ടെ അച്ചായാ.. ആവേശത്തോടെ ഞങ്ങളെല്ലാം കൂടെയുണ്ട്..

  ReplyDelete
 8. WOW..! achayan rocks.. really interesting. Keep going. :)

  ReplyDelete
 9. ഇതിന്‍റെ ഇന്ഗ്ലീഷ്‌ വയിചിരുന്നെന്കിലും മലയാളം വായിക്കുമ്പോള്‍ ഉള്ള സുഖം ഉണ്ടായിരുന്നില്ല.

  അതുകൊണ്ട് എത്രയും പെട്ടെന്ന് ബാക്കി കൂടെ എഴുതുക

  ReplyDelete
 10. നന്നായിട്ടുണ്ട്..മറ്റൊരിടത്തും വായിക്കാൻ കഴിയാത്തത് ലഭ്യമാക്കിയത്തിന് ഒരുപാട് നന്ദി.അടുത്തഭാഗത്തിനായി കാത്തിരിക്കുന്നു.സസ്നേഹം

  ReplyDelete
 11. അടുത്തത് വേഗം പോരട്ടെ...എന്താണീ ഏജൻസിയുടെ പേര്‌..?
  ത്രില്ലിംഗ് ..മാൻ...

  ReplyDelete
 12. ഡിറ്റക്ടീവ് നോവല്‍ വായിക്കുന്ന പ്രതീതി. ആസ്വാദ്യകരം. തുടരുക.

  ReplyDelete
 13. സജി മാര്‍ക്കോസിന്റെ തനതായ ശൈലിയില്‍ ഉദ്യോഗജനകമായ വിവരണം..
  ബാക്കി കൂടി വായിക്കാന്‍ കാത്തിരിക്കുന്നു
  തുടരുക ....

  ReplyDelete
 14. വായിച്ച, അഭിപ്രായം പറഞ്ഞ എല്ലാവർക്കും നന്ദി-


  രണ്ടാം ഭാഗം നാളെ - നമ്മുടെ ബൂലോകത്തിൽ

  ReplyDelete
 15. അച്ചായാ... കലക്കി...അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു....

  ReplyDelete
 16. നല്ല സൊയമ്പന്‍ ഐറ്റം അച്ചായാ....

  ReplyDelete
 17. ത്രില്ലിംഗ് !

  ReplyDelete
 18. This comment has been removed by the author.

  ReplyDelete
 19. This comment has been removed by the author.

  ReplyDelete

നമ്മുടെ ബൂലോകത്തില്‍ ലേഖനങ്ങള്‍ എഴുതുന്നവര്‍ വായനക്കാരുടെ അഭിപ്രായങ്ങള്‍ ആഗ്രഹിക്കുന്നു. നിങ്ങളുടെ അഭിപ്രായങ്ങള്‍ മടിക്കാതെ കമന്റ് ചെയ്യൂ.....

Popular Posts