യാത്രാവിവരണ മത്സര വിജയികൾ

ബൂലോകർ അടക്കം 90നടുത്ത് യാത്രാവിവരണ എഴുത്തുകാരുടെ 450ന് മേൽ യാത്രാവിവരണങ്ങൾ കൊണ്ട് സമ്പന്നമായ യാത്രകൾ ഡോട്ട് കോം തങ്ങളുടെ ഒന്നാം വാർഷികത്തോട് അനുബന്ധിച്ച് 2011 ജൂണിൽ നടത്തിയ യാത്രാവിവരണ മത്സരത്തിന്റെ ഫലം പ്രഖ്യാപിച്ചു.


ശ്രീ.ബിജു സി.പി.യുടെ ‘ദണ്ഡകവനത്തിലെ മനുഷ്യർ‘ എന്ന യാത്രാവിവരണത്തിനാണ് ഒന്നാം സമ്മാനം. 10,001 രൂപയും, പ്രശസ്തിപത്രവും, ഫലകവുമാണ് സമ്മാനമായി നൽകുന്നത്. 1200 കിലോമീറ്ററുകളോളം പലദിവസങ്ങളെടുത്ത് ഒരു ഗ്രാമത്തിലൂടെ സഞ്ചരിച്ചതിന്റെ വിവരണമാണ് ബിജുവിനെ സമ്മാനാർഹനാക്കിയത്. അദ്ദേഹത്തിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. സമ്മാനാർഹമായ ലേഖനം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

രണ്ടും മൂന്നും സ്ഥാനത്ത് എത്തിയ യാത്രാവിവരണങ്ങൾ ബ്ലോഗർമാരുടേതാണ്. ശ്രീ. വിജയൻ പി.പി.യുടെ സാഹസികമായ ഹിമാലയ യാത്രാവിവരണം രണ്ടാം സ്ഥാനം നേടിയപ്പോൾ, ജപ്പാനിൽ നിന്നുള്ള വനിതാ ബ്ലോഗറായ ശ്രീമതി മഞ്ജു മനോജ് മൂന്നാം സ്ഥാനം കരസ്ഥമാക്കി. ക്യോട്ടോ എന്ന ലേഖനത്തിനാണ് മൂന്നാം സ്ഥാനം.

ശ്രീ വിജയന്റെ ബ്ലോഗ് ലിങ്ക് - http://vasudhaara.blogspot.com/
 
ശ്രീമതി മഞ്ജു മനോജിന്റെ ബ്ലോഗ് ലിങ്ക് - http://manjumanoj-verutheoruswapnam.blogspot.com/

പ്രശസ്ത സാഹിത്യകാരൻ ശ്രീ. പി.സുരേന്ദ്രൻ, മാതൃഭൂമി യാത്രാ മാഗസിന്റെ ചീഫ് സബ് എഡിറ്ററായ ശ്രീ. ഹരിലാൽ രാജേന്ദ്രൻ, ഏഷ്യാനെറ്റിൽ ‘വാക്ക് വിത്ത് സുബൈദ’ എന്ന യാത്രാപരിപാടി അവതരിപ്പിക്കുന്ന ശ്രീമതി സുബൈദ അഹമ്മദ് എന്നിവർ അടങ്ങുന്ന വിദഗ്ദ്ധ സമിതിയാണ് വിജയികളെ തിരഞ്ഞെടുത്തത്.

155 ലേഖനങ്ങൾ മാറ്റുരച്ച മത്സരത്തിൽ സ്ക്കൂൾ വിദ്യാർത്ഥികളുടെ പ്രാമുഖ്യം എടുത്ത് പറയേണ്ടതായിരുന്നെന്ന് ഫലപ്രഖ്യാപന ലേഖനത്തിൽ യാത്രകൾ ഡോട്ട് കോം പറയുന്നു.

വിജയികൾക്ക് നമ്മുടെ ബൂലോകം ടീമിന്റെ അഭിനന്ദനങ്ങൾ.

6 Responses to "യാത്രാവിവരണ മത്സര വിജയികൾ"

 1. വിജയികള്‍ക്ക് അഭിനന്ദനങ്ങള്‍

  ReplyDelete
 2. "ശ്രീ.ബിജു സി.പി.യുടെ ‘ദണ്ഡകവനത്തിലെ മനുഷ്യർ‘ എന്ന യാത്രാവിവരണത്തിനാണ് ഒന്നാം സമ്മാനം."

  ഈ ലേഖനം ഒരു സാധാരണ യാത്ര വിവരണം എന്നതില് കവിഞ്ഞ് , ഒരു സമ്മാനാര്‍ഹം ആയ ഒരു യാത്ര വിവരണം ആണ് എന്നു ഒരു സൂചനയും തരുന്നില്ല.

  നമ്മുടെ ബൂലോകത്ത് തന്നെ ഇതിനെകാള് എത്രയൊ മികച വിവരണങ്ങള് ഉണ്ട്. ഒന്നും, രണ്ടും മൂന്നും സ്ഥാനക്കാരുടെ ലേഖനങ്ങള് എടുത്താല് തന്നെ മനസ്സിലാക്കാന്‍ സാധിക്കും.

  പിന്നേ, എന്താ ഇതിനു അവാര്‍ഡ് കോടുത്തു എന്ന് ആലോചിച്ച് തല പുകയ്കെണ്ട് കാര്യം ഇല്ല. ഇതു നമ്മുടെ സിനിമക്കള്ക് അവാര്‍ഡ് കോടുക്കുന്ന അതെ രീതിയില് തന്നെ അണ്.

  ReplyDelete
 3. വിജയികൾക്ക് അഭിനന്ദനങ്ങ്ല്!
  ഇനിയും ധാരാളം യാത്ര ചെയ്യൂ- വിശേഷങ്ങൾ എഴുതൂ ....സമ്മാനങ്ങൾ നേടൂ..

  സസ്നേഹം
  സജി

  ReplyDelete
 4. അഭിനന്ദനങ്ങള്‍.. വിജയികള്‍ക്കും സംഘാടകര്‍ക്കു.

  ReplyDelete
 5. വിജയികൾക്കും എന്റെ അനുമോദനങ്ങൾ.

  ReplyDelete
 6. എല്ലാവര്ക്കും അനുമോദനങ്ങള്‍..

  വളരെ നല്ല ജഡ്ജിംഗ് പാനല്‍..

  ആശംസകള്‍..

  ReplyDelete

നമ്മുടെ ബൂലോകത്തില്‍ ലേഖനങ്ങള്‍ എഴുതുന്നവര്‍ വായനക്കാരുടെ അഭിപ്രായങ്ങള്‍ ആഗ്രഹിക്കുന്നു. നിങ്ങളുടെ അഭിപ്രായങ്ങള്‍ മടിക്കാതെ കമന്റ് ചെയ്യൂ.....

Popular Posts