ചില സാങ്കേതിക പ്രശ്നങ്ങളാല്‍ മീറ്റ് ലൈവ് ആദ്യം തടസ്സം നേരിട്ടിരുന്നു. സ്ട്രീമിംഗ് സൈറ്റ് മാറിയതോട് കൂടി ആ പ്രശ്നം തീര്‍ന്നു . എങ്കിലും പരിമിതമായ സമയത്തേക്ക് മാത്രമേ സംപ്രേക്ഷണം ചെയ്യാന്‍ സാധിച്ചുള്ളൂ. ഖേദിക്കുന്നു.
ഏതാണ്ട് രണ്ടു മണിക്കൂര്‍ നേരം ജിക്കു, അജു , സോണിയ, വീണ എന്നെ ബ്ലോഗര്‍മാര്‍ ചേര്‍ന്ന് ഫോട്ടോകളുടെ മാര്‍ക്ക് തിട്ടപ്പെടുത്തിയിട്ടും തീരാതിരുന്നതിനാല്‍ ഫോട്ടോ മത്സര ഫല പ്രഖ്യാപനം മീറ്റില്‍ നടത്തുവാന്‍ സാധിച്ചിരുന്നില്ല. എങ്കിലും ജൂറിയുടെ സ്പെഷ്യല്‍ അവാര്‍ഡ് ലഭിച്ചത് ഫൈസല്‍ മുഹമ്മദ് എന്ന ബ്ലോഗര്‍ പാച്ചുവിനാണ്. പാച്ചുവിനു അഭിനന്ദനങ്ങള്‍
മീറ്റ് പോസ്റ്റുകള്‍ :
ബൂലോകം ഓണ്‍ ലൈനിലെ ഫോട്ടോ അപ്ഡേറ്റ്
“സന്തോഷം കൊണ്ടെനിക്കുറങ്ങാൻ വയ്യേ!” : സജീം തട്ടത്തുമല
കൊച്ചി മീറ്റ് ഗ്രൂപ്പ് ഫോട്ടോ
More posts will be updated Here.
onnum kanan pattanunnilla
ReplyDeletecontent owner has disabled this content എന്ന് കാണിക്കുന്നു...:-(
ReplyDeleteഎനിക്കു കാണാം...!!!നൂറു പേരില്‍ കൂടുതല്‍ ഉണ്ട്.ചിലര്‍ വളരെ ഗൌരവത്തില്‍ മസില് പിടിച്ചു ഇരിക്കാണ്...പരദൂഷണം പറയുന്നവരാരും ഇല്ല.നിറഞ്ഞ ചിരിയോടെ ചിലര്‍ ഓടി നടക്കുന്നുണ്ട്.ഭക്ഷണ
ReplyDeleteവിചാരത്തിലാണ് ചിലര്‍. അവിയലും,ഓലനും,കാളനും,സാമ്പാറും ,വരുതുപ്പെരിയും...പപ്പടവും...പായസവും. ഹോ...നഷ്ട്ടം ആയി ഉഗ്രന്‍ ഒരു ഊണ്...!!!
Now showing advertisement of Jeans...
ReplyDeleteIts clear now...
ReplyDeleteCamera pls focus d face instead of backside images of people.
ReplyDeleteayyo onnum kanan pattanilla oru curtainnum pinne nandettante mukhavum matrm athum freeze
ReplyDeleteNow..... only curtains view.
ReplyDeleteNo clarity in sound....but "Visual is crystal clear".
ReplyDelete***Kochi meet created history by "Live Telecast".***
What a "Smart" Idea Sir ji!!!
Cheers!!!
With hearty Wishes.....
Sheeba Ramachandran from Riyadh.
മയൂര്‍ പാര്കില് കണ്ട കാഴ്ച്ചയില്‍...അവിടെ കണ്ട വെള്ളപുടവ ...ഓറഞ്ച് സാരി....കുര്‍ത്ത അണിഞ്ഞു ബാഗുമായി വന്ന സീനിയര്‍ സിറ്റിസെന്‍...ബൂലോകത്തിന്റെ ജീവാത്മാവും പരമാത്മാവും ആയ നേതൃത്വ നിരയിലുള്ള നിരക്ഷരന് ജി...ബ്ലോഗ് മീറ്റ് ഉസ്താദ് ഡോക്ടര്‍ സാബ് ...എന്നിങ്ങനെ പട്ടിക നീളുന്നു...ബാക്കി
ReplyDeleteകുറെ സുന്ദരന്മാരെയും..സുന്ദരിമാരെയും കണ്ടു മറഞ്ഞു...ഇപ്പൊ ഒന്നും കാണാനില്ല...മിസ്സ് യു കൊച്ചി...എല്ലാവര്ക്കും ഈ കൊച്ചികാരിയുടെ വക ആശംസകള്‍.
സൌത്ത് ആഫ്രിക്കന്‍ വീക്ഷണം
ReplyDeleteഇങ്ങോട്ടു കിട്ടുന്നില്ല. ക്സിക്ക് ചെയ്യുമ്പോള്‍ off air എന്നു കാണിക്കുന്നു. എന്താണോ കുഴപ്പം.
ഒന്നും കാണുന്നില്ലല്ലോ....
ReplyDeleteഈ ലൈവിന്റെ നേരത്ത് ഞാൻ വേറെ ലെവലിലായിരുന്നൂൂ..!
ReplyDeleteSheebaRamachandran said...“എനിക്കു കാണാം...!!!നൂറു പേരില്‍ കൂടുതല്‍ ഉണ്ട്.ചിലര്‍ വളരെ ഗൌരവത്തില്‍ മസില് പിടിച്ചു ഇരിക്കാണ്...പരദൂഷണം പറയുന്നവരാരും ഇല്ല.നിറഞ്ഞ ചിരിയോടെ ചിലര്‍ ഓടി നടക്കുന്നുണ്ട്.ഭക്ഷണ
ReplyDeleteവിചാരത്തിലാണ് ചിലര്‍. അവിയലും,ഓലനും,കാളനും,സാമ്പാറും ,വരുതുപ്പെരിയും...പപ്പടവും...പായസവും. ഹോ...നഷ്ട്ടം ആയി ഉഗ്രന്‍ ഒരു ഊണ്...!!!“
പിന്നേം
SheebaRamachandran said... “മയൂര്‍ പാര്കില് കണ്ട കാഴ്ച്ചയില്‍...അവിടെ കണ്ട വെള്ളപുടവ ...ഓറഞ്ച് സാരി....കുര്‍ത്ത അണിഞ്ഞു ബാഗുമായി വന്ന സീനിയര്‍ സിറ്റിസെന്‍...ബൂലോകത്തിന്റെ ജീവാത്മാവും പരമാത്മാവും ആയ നേതൃത്വ നിരയിലുള്ള നിരക്ഷരന് ജി...ബ്ലോഗ് മീറ്റ് ഉസ്താദ് ഡോക്ടര്‍ സാബ് ...എന്നിങ്ങനെ പട്ടിക നീളുന്നു...ബാക്കി കുറെ സുന്ദരന്മാരെയും.. സുന്ദരിമാരെയും കണ്ടു മറഞ്ഞു...ഇപ്പൊ ഒന്നും കാണാനില്ല...മിസ്സ് യു കൊച്ചി...എല്ലാവര്ക്കും ഈ കൊച്ചികാരിയുടെ വക ആശംസകള്‍.
ഈശ്വരാ ഈ ഷീബ ചേച്ചിയെ കൊണ്ട് ഞാന്‍ തോറ്റു.. പ്രിയ സുഹൃത്തെ.. കാണാത്തത് പറയരുത്.. എന്തിനു വെറുതെ മറ്റുള്ളവരെ തെറ്റിദ്ധരിപ്പിക്കണം.. ആദ്യം പറഞ്ഞ കമന്റില്‍ ഈ അവിയല്‍, ഓലന്‍, സാമ്പാര്‍, പപ്പടം.. ഷീബ ചേച്ചി വീട്ടില്‍ വെച്ച ഐറ്റംസ് എന്തൊക്കെയാണെന്ന് പറഞ്ഞതാണൊ? എന്തായാലും കൊച്ചി മീറ്റില്‍ ഞങ്ങളൊക്കെ കഴിച്ചത് പുലാവും ചില്ലിചിക്കനും ചില്ലിഗോപിയും ആയിരുന്നു. പിന്നെ രണ്ടാമത്തെ കമന്റില്‍ ബൂലോകത്തെ ജീവാത്മാവും പരമാത്മാവുമായ നേതൃത്വ നിരയിലുള്ള നിരക്ഷരന് ജി.. ഈ പറഞ്ഞ കാര്യമൊക്കെ സമ്മതിച്ചു.. പക്ഷെ ഈ പറയുന്ന നിരക്ഷരന്ജിയെ ഞാന്‍ മീറ്റിന്റെ തലേന്നും മീറ്റ് ദിവസവും ഇപ്പോള്‍ ദേ ഈ കമന്റ് കണ്ടിട്ട് ഈ നിമിഷവും കൂടെ ഫോണ്‍ ചെയ്തതേ ഉള്ളൂ. ഇനി എന്റെ കണ്ണിനു വല്ല തിമിരവുമാണോ എന്നറിയാന്‍ വേണ്ടി ശ്രമിച്ചതാ.. ഇല്ല അദ്ദേഹം മീറ്റിനു വന്നിട്ടേ ഇല്ല.. :) ഇപ്പോള്‍ ഒന്ന് മനസ്സിലായി. കാട്ടാക്കട പാടിയത് വെറുതെയല്ല.. എല്ലാവര്ക്കും തിമിരം നമ്മള്‍ക്കെല്ലാവര്‍ക്കും(?) തിമിരം:) :)
Manoraj....,
ReplyDeleteഹെന്റെ പദ്മനാഭാ..(ഇന്നലെ വരെ വിളിച്ച അയ്യപ്പ..
..കൃഷ്ണ സ്വാമികള്‍ ക്ഷമി...ഇനീപ്പോ വിളികുമ്പോ..കുറച്ചു കാശുള്ള ദൈവത്തെ തന്നെ വിളിച്ചേക്കാം...അല്ലെ മനോരാജ് ?)ഷീബേച്ചി മുടിഞ്ഞ സീരിയസ് ആണെന്നാ ബൂലോകത്തെ ചില സുഹൃത്തുക്കളുടെ കംപ്ലൈന്റ്റ് . ഈ ബ്ലോഗ് ബ്ലോഗ് എന്ന് പറയണത് അത്തരക്കാര്‍ക്കു പറ്റൂല്ലാട്ടോ..എന്ന് അനുഭവസാക്ഷ്യംപറഞ്ഞു മറ്റു ചിലര്‍.ബ്ലോഗ് മീറ്റിനോ ...പോയില്ല..എന്നാല്‍ പിന്നെ കൊച്ചികാരിയായ ഈ ഞാന്‍ (കൊച്ചീന്ന് കുറച്ചു പോണം ...എന്നാലും കിടക്കട്ടെ കൊച്ചി..നമ്മളും കുറച്ചു "സ്മാര്‍ട്ട്" ആണെന്നേ....) ശബ്ദം ഇല്ലാത്ത ഒരു ലൈവ് ഷോക്ക് കമന്ട്രി സൌജന്യമായി ചെയ്യാന്ന് കരുതി....നോക്കിപ്പോ..ആരും ഇല്ല ..ആകെ ഉള്ളത് ഈ പാവം ഞാനും ... നൂലനും മാത്രം!!!
ബൂലോകത്തെ ആദ്യത്തെ സംഭവം അല്ലെ..നാല് ആളുകൂടാന്‍ വേണ്ടിയാണ് കമന്റ്റ് എഴുതിയത്...പിന്നെ മീറ്റിനു കൊടുത്ത പേര് "അവിയല്‍ "എന്നായിരുന്നല്ലോ...
അതാണ് ഒന്നും കാണാതിരുന്ന നേരത്ത് ഒന്ന് തമാശിക്കാമെന്ന..എന്റെ കൊച്ചി മനസിലെ കൊച്ചു മനോരാജ്യം ആയിരുന്നു അത്..അത് എത്ര മനോഹരമായ നടക്കാത്ത സ്വപ്നം ആണെന്ന് ഇപ്പൊ പിടി കിട്ടി ...ഇനി ഞാന്‍ എഴുതുന്ന തമാശക്ക് ബ്രാകറ്റില് തമാശ എന്ന് എഴുതി ചേര്‍ക്കാം എന്ന് ഇതിനാല്‍ അറിയിക്കുന്നു..("ഇജ്ജിന് തമാഷ പറ്റുല്ലാ കോയാന്ന്" അന്നേ നമ്മുടെ കൂട്ടുകാര്‍ സൗദി യില്‍ പറഞ്ഞത് ഞാന്‍ അങ്ങ് മറന്നു പോയി..സോ..റി)
ക്യാമറയില്‍ തെളിഞ്ഞ ഓറഞ്ച്സാരി ക്ക് പിന്നിലായി കണ്ട സ്റ്റേജ് ഇല്..മൈക്ക് പിടിച്ചു നില്‍ക്കുന്നത് "നീരു ജി യാകും എന്ന് കരുതി"...കാരണം..( മൈക്ക്....സ്റ്റേജ്......കുര്‍ത്ത......ജീന്‍സ് ...ബുദ്ധി ജീവി ലുക്ക്...ഇത്രയും ദൂരകാഴ്ച്ചയില്‍-റിയാദ് കാഴ്ച...അനുമാനിച്ചു അത് നിരക്ഷരന് ജി തന്നെ.) ആകെ ബൂലോകത്ത് ഞാന്‍ അറിയുന്നത് അദ്ധേഹത്തെ ആണ്.മുടിയന് ആയിരുന്നപ്പോള്‍ (സോ ..റി..മുടി ഉള്ള കാലത്ത് )നേരില്‍ കണ്ടിട്ടുണ്ട്...എന്നല്ലാതെ അടുത്ത കാലത്തൊന്നും കണ്ടിട്ടില്ല...ഹോ...അതിത്ര പുലിവാലാകും-ന്നും കരുതീല്ല..."ക്ഷമി....."
(ശേ....എന്നാലും "ചുക്കില്ലാതെ..എന്തൂട്ട് കഷായാ മാഷേ.." ന്നു ചോദിക്കണ മാതിരി.... കൊച്ചി ബ്ലോഗ് മീറ്റിന് കൊച്ചികാരനും ..സര്‍വോപരി ബൂലോകത്തിന്റെ ഗുരുസ്ഥാനീയനുമായ നിരക്ഷരന് ജി യില്ലാതെ എന്ത് കൊച്ചി മീറ്റ്???)