കൊച്ചി ബ്ലോഗ്ഗേഴ്സ് മീറ്റിനോടനുബന്ധിച്ചു നടത്തിയ ഫോട്ടോ മത്സരത്തിനു ആവേശകരമായ പ്രതികരണമാണ് ലഭിച്ചത്. ഫോട്ടോഗ്രഫി രംഗത്തെ പ്രഗത്ഭരായ മൂന്നു പേരായിരുന്നു ജട്ജു മാര്‍. ജഡ്ജിമാരുടെ മാര്‍ക്കും വോട്ടര്‍മാര്‍ നല്കിയ മാര്‍ക്കുകളും ചേര്‍ത്താണ് വിജയിയെ നിശ്ചയിക്കുന്നത്. ജഡ്ജിമാരെയും അവര്‍ തിരഞ്ഞെടുത്ത "ടോപ് 5" ലിസ്റ്റിലുള്ള ഫോട്ടോകളും അറിയാം.
ജഡ്ജ് 1 : വേണു ഗോപാലകൃഷ്ണന് 
അമേച്വര്‍ ഫോട്ടോഗ്രാഫര്‍ ആയ വേണു കൊല്ലം സ്വദേശിയാണ്. കൊച്ചിയില്‍ സ്വന്തം സോഫ്റ്റ്വെയര് കമ്പനി നടത്തുന്നു. കഴ്ഞ്ഞ പതിനെട്ടുവര്‍ഷം മായി ഫോട്ടോഗ്രാഫിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രഫിയിലാണ് താല്‍പ്പര്യം. 2011 ലെ നാഷണല്‍ ജോഗ്രഫി ചാനല്‍ ആഗോള തലത്തില്‍ സെലെക്റ്റ് ചെയ്ത ടോപ് 500 ഫോട്ടോകളില്‍ വേണു വിന്റെ ഫോട്ടോയും തിരഞ്ഞെടുക്കപ്പെട്ടിരുന്നു. കേരളത്തിലെ പ്രശസ്ത വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫര്‍ പോലും പിന്തള്ളപ്പെട്ട ഈ സെലെക്ഷനില്‍ അമേച്വര്‍ ഫോട്ടോഗ്രാഫര്‍ ആയ വേണുവിന്റെ ഈ നേട്ടം മലയാളത്തിനു അഭിമാനാര്‍ഹാമാണ്.
ജഡ്ജ് 2 : ടി ജെ വര്‍ഗ്ഗീസ്

കേരളത്തിലെ പ്രൊഫഷനല്‍ ഫോട്ടോഗ്രഫി രംഗത്ത് പ്രശസ്തനായ വ്യക്തിയാണ് ടി ജെ വര്‍ഗീസ്. കാല് നൂറ്റാണ്ടായി ഈ രംഗത്ത് വന്നിട്ട്. സംസ്ഥാന ഫോട്ടോഗ്രഫി അവാര്‍ഡു, ലളിത കലാ അക്കാദമി അവാര്‍ഡു തുടങ്ങി നിരവധി അവാര്‍ഡുകള്‍ ഇദ്ദേഹം കരസ്ഥമാക്കിയിട്ടുണ്ട്. ഇപ്പോള്‍ ഓള് കേരള ഫോടോഗ്രാഫെഴ്സ് അസോസിയേഷന് എന്ന സംഘടനയുടെ ജനറല്‍ സെക്രട്ടറി ആണ്. എറണാകുളത്തുള്ള പച്ചാളം ആണ് സ്വദേശം.
ജഡ്ജ് 3 : ഷിബു ( അപ്പു )

മലയാളം ബ്ലോഗിങ് രംഗത്തെ ശക്തമായ സാന്നിധ്യമായ അപ്പു എന്ന ഷിബുവിനെക്കുറിച്ച് ഇവിടെ കൂടുതല്‍ പറയേണ്ടതില്ല. പത്തനം തിട്ടയിലെ പന്തളം സ്വദേശി ആയ അപ്പു ഇപ്പോള്‍ ദുബായിയില്‍ ആണ് ജോലി ചെയ്യുന്നത്. ഇന്റെര്‍നെറ്റിലെ ഫോട്ടോ ക്ലബ് എന്ന ബ്ലോഗ് ഫോറം നടത്തുന്നുണ്ട്.
ഇനി ഇവര്‍ തിരഞ്ഞെടുത്ത അഞ്ചു ചിത്രങ്ങള്‍ കാണാം. Photo : Faisal Muhammad
Photo : Habeeb
Photo : Faisal Muhammad
Photo : Sreejith.M.S
Photo : Dathan Punalur
വോട്ടര്‍മാര്‍ നല്കിയ മാര്‍ക്ക് കൂടി ചേര്‍ത്തു മത്സര ഫല പ്രഖ്യാപനം ഇന്ന് രാത്രിയോടെ ഉണ്ടാകുന്നതാണ്
വിജയാശംസകള്‍...
ReplyDelete