ബൂലോകം ബ്ലോഗ്‌ സെന്റര്‍ ഉദ്ഘാടനം ചെയ്തുബൂലോകം ബ്ലോഗ്‌ സെന്റര്‍ പ്രശസ്ത ബ്ലോഗര്‍ നിരക്ഷരന്‍ 2011 ജൂലൈ ഒന്നാം തീയതി വൈകിട്ട് 5.40 നു ഉദ്ഘാടനം ചെയ്തു. കോവളം ജംഗ്ഷനില്‍ ബീച്ച് റോഡില്‍ തന്നെയുള്ള കാനറാ ബാങ്ക് ബില്‍ഡിംഗ്‌ 'ജംഗ്ഷന്‍ ആര്‍ട്ട്‌ കഫെ ആര്‍ട്ട് ഗാലറി'യോട് ചേര്‍ന്നുള്ള ബില്‍ഡി ങ്ങിലാണ് ബ്ലോഗ്‌ സെന്റര്‍ സ്ഥിതി ചെയ്യുന്നത്. ചടങ്ങില്‍ ബൂലോകം ഓണ്‍ ലൈനിനെ പ്രതിനിധീകരിച്ചു സജീം തട്ടത്തുമല സ്വാഗതം പറഞ്ഞു. ബൂലോക ചരിത്രത്തിന്റെ ഭാഗമായി ഈ പദ്ധതി മാറിയിരിക്കുന്നു എന്ന് ഉദ്ഘാടകനായ നിരക്ഷരന്‍ പറഞ്ഞു. നിരക്ഷരന്‍ , സജീം തട്ടത്തു മല, ജോഹര്‍ , ജെയിംസ് സണ്ണി പാറ്റൂര്‍ , തബാറക് റഹ്മാന്‍ , സുജ ( വയല്‍പ്പൂവുകള്‍ ), എസ്. ജോര്‍ജ് കുട്ടി, എന്നിവര്‍ ആശംസകള്‍ അറിയിച്ചു കൊണ്ട് പ്രസംഗിച്ചു. ഈ പദ്ധതിക്ക് മുന്‍കയ്യെടുത്തു പ്രാവര്‍ത്തികമാക്കാന്‍ പ്രയത്നിച്ച ഡോക്ടര്‍ ജെയിംസ് ബ്രൈറ്റിനെ ഏവരും പ്രത്യേകം അഭിനന്ദിച്ചു. ജി. സുനില്‍, ഗീതാ മനോജ്‌ തുടങ്ങിയവര്‍ സംബന്ധിച്ചു.


തിരൂര്‍ തുഞ്ചന്‍ മീറ്റ്‌ ബ്ലോഗ്‌ സുവനീര്‍ ഈ എഴുത്ത്, എന്‍ ബി പബ്ലിക്കേഷന്‍ പ്രസിദ്ധീകരണങ്ങളായ കായംകുളം സൂപ്പര്‍ ഫാസ്റ്റ് , കലിയുഗ വരദന്‍ കൃതി പബ്ലിക്കെഷന്സിന്റെ ക വാ രേഖ , മൌനത്തിന പ്പുറത്തേക്ക് തുടങ്ങിയ പുസ്തകങ്ങള്‍ ഉദ്ഘാടനത്തിനോടനുബന്ധിച്ചു പ്രദര്‍ശനത്തിനും വില്പ്പനയ്ക്കുമായി ഒരുക്കിയിരുന്നു.

കൊച്ചു ബ്ലോഗ്‌ മീറ്റുകള്‍ക്കും , വിക്കി മീറ്റുകള്‍ക്കും ആവശ്യമായ സ്ഥല സൌകര്യും ബൂലോകം ബ്ലോഗ്‌ സെന്ററില്‍ ഉണ്ട്.


ബ്ലോഗ്‌ സെന്ററിനു നമ്മുടെ ബൂലോകം ടീമിന്റെ എല്ലാ വിധ ആശംസകളും .

19 Responses to "ബൂലോകം ബ്ലോഗ്‌ സെന്റര്‍ ഉദ്ഘാടനം ചെയ്തു"

 1. മലയാളം ബൂലോകത്ത് ഇതൊരു പുതിയ അനുഭവമാണ്.
  കോവളത്തു വരുമ്പോൾ കയറാം.

  എല്ലാ ദിവസവും അവിടെ ആളുണ്ടാവുമോ? ജീവനക്കാർ ആരെങ്കിലുമുണ്ടോ?

  ReplyDelete
 2. അങ്ങനെ നമുക്കും ഒരു ആസ്ഥാനം

  ReplyDelete
 3. ആശംസകള്‍ ...ഇവിടെ എന്തൊക്കെ പ്രവര്‍ത്തനങ്ങള്‍ ആവും നടക്കുക ...അതിനൊക്കെയുള്ള വരുമാനം എങ്ങനെ കണ്ടെത്തും തുടങ്ങിയ ക്രമീകരണങ്ങളെ കുറിച്ച് അറിയാന്‍ താല്പര്യം ഉണ്ട് ..

  ReplyDelete
 4. ബൂലോകം പ്രവര്‍ത്തകര്‍ക്കും, എല്ലാ ബ്ലോഗര്‍മാര്‍ക്കും ആശംസകള്‍ നേരുന്നു… ഈ ബ്ലോഗ്‌ സെന്ററിന്റെ പ്രവര്‍ത്തനം ബൂലോകത്തെ കൂടുതല്‍ സജീവമാക്കി നിലനിര്‍ത്തട്ടെ…

  ReplyDelete
 5. ഇതൊരു നല്ല സംരംഭമായി തീരട്ടെ..

  @രമേശ്‌ അരൂര്‍ : വിശദമായി അറിയില്ല എങ്കില്‍ പോലും അറിഞ്ഞത് വെച്ച് ഇതിന്റെ സാമ്പത്തീകസ്രോതസ്സ് ബൂലോകം ഓണ്‍ലൈന്‍ എന്ന ബ്ലോഗ് പത്രത്തിന്റെ സാരഥി ഡോ: ജയിംസ് ബ്രൈറ്റ് ആണ്. വിശദവിവരം എനിക്കും അറിവില്ല. എന്റെ അറിവ് പറഞ്ഞതാട്ടോ. അങ്ങിനെയല്ലെങ്കില്‍ എന്നെ വെറുതെവിട്ടേക്കണേ:)

  ReplyDelete
 6. പങ്കെടുക്കാന്‍
  കഴിഞ്ഞതിലുള്ള സന്തോഷം,
  എല്ലാ ബൂലോകരുമായും പങ്കുവെക്കുന്നു.

  സ്നേഹപൂര്‍വ്വം
  തബാരക് റഹ്മാന്‍.

  ReplyDelete
 7. @@മനോരാജ് അങ്ങനെ വെറുതെ പോകാന്‍ പറ്റില്ല ..ഒരു പയ് നായിരം രൂവ ഇവിടെ വച്ചിട്ട് പോണം ..ച്ചിരി ചില്ലറ ചെലവിനാ ...:)

  ReplyDelete
 8. കോവളത്തും ഇനി നമുക്കു വീടായി :) ആശംസകൾ

  ReplyDelete
 9. നമ്മുടെ ബൂലോകം ബ്ലോഗ്‌ പത്രങ്ങളുടെ സഹകരണത്തോടെ ബൂലോകരുടെ ആസ്ഥാനമായി ബൂലോകം ബ്ലോഗ്‌ സെന്റര്‍ കോവളത്ത് പ്രവര്‍ത്തനം ആരംഭിച്ചത് എല്ലാ ബ്ലോഗര്‍മാര്‍ക്കും അഭിമാനം ഉണ്ടാക്കുന്ന കാര്യമാണ്.ഡോ ജെയിംസ്‌ ബ്രൈറ്റും,അണിയറ പ്രവര്‍ത്തകരും അഭിനന്ദനമര്‍ഹിക്കുന്നു.പക്ഷെ എന്ത് കൊണ്ടോ ബൂലോകം ആസ്ഥാന മന്ദിരത്തിന്റെ ( കേരളത്തിലെ ആദ്യ സംരംഭം ) ഉദ്ഘാടനം വേണ്ടത്ര വാര്‍ത്താ പ്രാധാന്യം നേടാന്‍ കഴിഞ്ഞില്ല.(പത്രങ്ങളിലോ ടി.വി യിലോ ന്യൂസ്‌ കണ്ടില്ല.) ഏതെങ്കിലും പ്രശസ്തരായ എഴുത്തുകാര്‍ ഉദ്ഘാടനം ചെയ്തിരുനെങ്കില്‍ തീര്‍ച്ചയായും മാധ്യമങ്ങള്‍ ഈ വാര്‍ത്ത പ്രാധാന്യത്തോടെ പ്രസിദ്ധികരിക്കുമായിരുന്നു.സൈബര്‍ ലോകത്തെ ഒരു നാഴികകല്ലായിരുന്നു ബൂലോകം ബ്ലോഗ്‌ സെന്റര്‍. തിരൂര്‍ മീറ്റിന്റെ വാര്‍ത്താപ്രാധാന്യവും വിജയവും അത് മലയാള ഭാഷ പിതാവായ എഴുത്തച്ഛന്റെ ജന്മം കൊണ്ട് ധന്യമായ തുഞ്ചന്‍ പറമ്പില്‍ നടന്നു എന്നുള്ളത് തന്നെയായിരുന്നു.അല്ലാതെ അവിടെ നമ്മള്‍ ബ്ലോഗര്‍മാര്‍ അത്ഭുതങ്ങള്‍ കാണിച്ചത് കൊണ്ടല്ല.മാധ്യമങ്ങള്‍ ഏറ്റടുത്തത് കൊണ്ട് തുഞ്ചന്‍ പറമ്പ്‌ മീറ്റ് ബ്ലോഗര്‍മാരുടെ ഇടയില്‍ പുത്തനുണര്‍വു സൃഷ്ട്ടിച്ചു. അതിന്റെ ആവേശം ഉള്‍ക്കൊണ്ട്‌ കേരളത്തിലുടനീളം മീറ്റുകള്‍ നടക്കുവാന്‍ പോകുന്നു.തീര്‍ച്ചയായും ബ്ലോഗ്‌ വളര്‍ച്ചയുടെ പാതയില്‍ തെന്നെ.
  ബൂലോകം ബ്ലോഗ്‌ സെന്റര്‍ കോവളത്ത് പ്രവര്‍ത്തനം ആരംഭിച്ചത്
  മുഖ്യധാര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുനെങ്കില്‍ അത് "ബൂലോകത്ത് " കൂടുതല്‍ ഉണര്‍വ് ഉണ്ടാക്കിയേനെ.സാഹിത്യരംഗത്ത് അറിയപെടുന്ന ആരുടെയെങ്കിലം സാന്നിധ്യം ഉണ്ടായിരുനെങ്കില്‍ തീര്‍ച്ചയായും മാധ്യമശ്രദ്ധ കിട്ടിയേനെ.ഇപ്പോള്‍ നമ്മള്‍ നമ്മളിലേക്ക് തന്നെ ഒതുങ്ങിപോയോ എന്നൊരു സംശയം.
  (അപേക്ഷ: ദയവായി ആരും ഇതൊരു വിവാധമാക്കരുത്.ഞാന്‍ എന്റെ ഒരു എളിയ അഭിപ്രായം പറഞ്ഞു എന്ന് മാത്രം. തെറ്റാണങ്കില്‍ ക്ഷമിക്കുക.)

  ReplyDelete
 10. എല്ലാ സജ്ജീകരണങ്ങളും പൂർത്തിയാകും മുമ്പാണ് ഉദ്ഘാടനം നടന്നിരിക്കുന്നത്. അത് ഏതാനും ദിവസങ്ങൾക്കകം പൂർത്തിയാകും. സൌകര്യങ്ങൾ സംബന്ധിച്ച് പോസ്റ്റിൽ സൂചിപ്പിച്ചിട്ടുണ്ടല്ലോ.ബ്ലോഗ് സെന്റർ എന്നത് ബൂലോകചരിത്രത്തിൽ ആദ്യ സംരംഭം ആയതിനാലാണ് ഒരു ബ്ലോഗ്ഗർ തന്നെ അതിന്റെ ഉദ്ഘാടനം നിർവ്വഹിക്കണം എന്നു തീരുമാനിച്ചത്.അല്ലാതെ മുഖ്യധാരാ എഴുത്തുകാരോടോ മറ്റോ എന്തെങ്കിലും വിരോധം ഉള്ളതുകൊണ്ടല്ല. ബ്ലോഗിലില്ലാത്ത പ്രമുഖ വ്യക്തികളെ ഉൾപ്പെടുത്തി പരിപാടികൾ സംഘടിപ്പിക്കുന്നതിൽ ഒരു കുഴപ്പവുമില്ല. എന്നാൽ ഇത് നമ്മുടെ ബൂലോക ചരിത്രത്തിൽ നാളെ എഴുതപ്പെടുന്ന ഒന്നായതുകൊണ്ട് അതിൽ ഒരു ബ്ലോഗ്ഗറുടെ നാമധേയം തന്നെ എഴുതപ്പെടട്ടേ എന്നു കരുതിയതിൽ ഒരു തരത്തിൽ അനുചിതമായി എന്നാണ് ക്കരുതുന്നത്. വ്യത്യസ്ഥമായ അഭിപ്രായങ്ങൾ വന്നതിലും സന്തോഷം മാത്രമേ ഉള്ളൂ!പിന്നെ ഒരു വലിയ പത്രവാർത്ത ആക്കാൻ മാത്രം വലിയ ഒരു ഉദ്ഘാടന ചടങ്ങ് തൽക്കാലം ഉദ്ദേശിച്ചിരുന്നില്ല. എങ്കിലും പത്രങ്ങളിൽ നാളെ വാർത്ത വരും എന്നു പ്രതീക്ഷിക്കുന്നു

  ReplyDelete
 11. എന്താണു ബ്ലോഗ് സെന്റർ എന്നുവെച്ചാൽ?

  എന്തൊക്കെയാണു ഒരു blog centre കൊണ്ടുള്ള ഉപയോഗങ്ങൾ?

  _"ബ്ലോഗില്ലാത്ത ജീവിതം"_ എന്ന എന്റെ പ്രഭന്തം അവതരിപ്പിക്കാൻ ഇവിടെ അവസരം ലഭിക്കുമോ?


  നാളെ blogger പൂട്ടിപ്പോയാൽ ഈ സെന്റർ എന്തു ചെയ്യും?

  ReplyDelete
 12. ബ്ളോഗ് സെന്റർ പ്രവർത്തകർക്ക് ആശംസകൾ.... ഇത് ഒരു മുന്നേറ്റത്തിന്റെ തുടക്കമാകട്ടെ...
  കോവളത്തു വരുമ്പോൾ സ്വന്തം എന്ന പോലെ ഒരു ഇടത്താവളം!!!

  ReplyDelete
 13. ആശംസകള്‍ ....

  ReplyDelete
 14. ആശംസകള്‍, കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ താല്‍പ്പര്യമുണ്ട്, ഇതിന്റെ പ്രവര്‍ത്തനവും ഗുണവും സംബന്ധിച്ച്.

  ReplyDelete
 15. എല്ലാവിധ ആശംസകളും..അതിനകത്ത് പൂച്ച പെറ്റു പെരുകരുത്..ആളനക്കം ഉണ്ടാകണമെന്ന് സാരം..എന്തായാലും ബ്ലോഗ്ഗേര്‍സിനു ഒരു കുടുംബ വീട് ഉണ്ടായി..

  ReplyDelete
 16. ഈ ആഴ്ച്ചയിലെ ബിലാത്തി മലയാളിയുടെ വരാന്ത്യത്തിൽ ഇതിന്റെ ലിങ്ക് ചേർത്തിട്ടുണ്ട് കേട്ടൊ

  https://sites.google.com/site/bilathi/vaarandhyam

  ReplyDelete
 17. വളരെ നല്ല ഒരു കാല്‌വെപ്പ് . എല്ലാ വിധ ആശംസകളും നേരുന്നു

  ReplyDelete

നമ്മുടെ ബൂലോകത്തില്‍ ലേഖനങ്ങള്‍ എഴുതുന്നവര്‍ വായനക്കാരുടെ അഭിപ്രായങ്ങള്‍ ആഗ്രഹിക്കുന്നു. നിങ്ങളുടെ അഭിപ്രായങ്ങള്‍ മടിക്കാതെ കമന്റ് ചെയ്യൂ.....

Popular Posts