ബൂലോകരുടെയും ഓണ്‍ ലൈന്‍ സുഹൃത്തുക്കളുടെയും സഹായ ഹസ്തത്തില്‍ ഒരു നാഴികക്കല്ല് കൂടി.വയനാട്ടിലെ തിരുനെല്ലിക്കടുത്തുള്ള സെര്‍വ് ഇന്ത്യ ആദിവാസി സ്ക്കൂളിലെ 329 കുട്ടികള്‍ക്ക് ഇന്ന് പുതിയ യൂണിഫോം നല്കുന്നു. ബൂലോക കാരുണ്യമാണ് ഇതിനു വേണ്ടി മുന്‍കയ്യെടുത്തത്. ഈ സ്കൂളിലെ മുന്നൂറ്റി ഇരുപത്തി ഒന്‍പതു കുട്ടികള്‍ ഇന്ന്, ബൂലോകരുടെ സഹായ ഹസ്തം കൈപ്പറ്റുന്നു. അതോടൊപ്പം ഇരുളം അംഗന് വാടിയിലെ പതിനഞ്ചു കുട്ടികള്‍ക്കും യൂണിഫോം നല്‍കും.
ഉച്ചയ്ക്ക് പന്ത്രണ്ടു മണിക്കാണ് സ്കൂളില്‍ വച്ച് നടക്കുന്ന ലളിതമായ ചടങ്ങില്‍ വച്ച് വസ്ത്രങ്ങള്‍ വിതരണം ചെയ്യുന്നത്. മാസങ്ങളോളം വേണ്ടി വന്ന തയ്യാറെടുപ്പിലൂടെയാണ് മുഴുവന്‍ കുട്ടികളുടെയും അളവുകള്‍ എടുത്തു , തയ്യാല്ക്കാരെ ഏല്‍പ്പിച്ചു സമയ ബന്ധിതമായി ഈ പദ്ധതി നടപ്പില്‍ വരുത്തിയിരിക്കുന്നത്. ബൂലോക കാരുണ്യത്തിന്റെ പ്രതിനിധികളായി ബ്ലോഗ്ഗര്‍ മാരായ ആഷ് ലി, അതുല്യ , മൈന ഉമൈബാന്‍ എന്നിവര്‍ സ്കൂളിലെത്തി വസ്ത്ര വിതരണത്തില്‍ പങ്കെടുക്കും.
ഈ പുണ്യ പ്രവൃത്തിക്ക് നേതൃത്വം നല്കിയ ബൂലോക കാരുണ്യം ടീം അംഗങ്ങള്‍ക്കും , സാമ്പത്തിക സഹായം നല്കിയ എല്ലാ ഓണ്‍ ലൈന്‍ സുമനസ്സുകള്‍ക്കും "നമ്മുടെ ബൂലോകം " പ്രവര്‍ത്തകരുടെയും അഭ്യുദയ കാംക്ഷികളുടെയും എല്ലാ ബൂലോകരുടെയും അഭിനന്ദനങ്ങളും ആശംസകളും.
ഈ പുണ്യ പ്രവൃത്തിക്ക് സഹായങ്ങള്‍ ചെയ്ത എല്ലാ സുമനസ്സുകള്‍ക്കും അഭിനന്ദനങ്ങള്‍.
ReplyDeleteനല്ല മനസുകള്‍ക്ക് നല്ല സല്യൂട്ട്
ReplyDeleteഅഭിനന്ദനങ്ങളും ആശംസകളും നേരുന്നു!
ReplyDeleteബൂലോക കാരുണ്യം പ്രവര്‍ത്തകര്‍ക്ക് അഭിനന്ദനങ്ങള്‍
ReplyDeleteഈ പുണ്യ പ്രവൃത്തിക്ക് നേതൃത്വം നല്കിയ ബൂലോക കാരുണ്യം ടീം അംഗങ്ങളേയും, സാമ്പത്തിക സഹായം നല്കിയ എല്ലാ സുമനസ്സുകളേയും
ReplyDeleteസര്വേശ്വരന് അനുഗ്രഹിക്കട്ടെ....
എല്ലാ സുമനസ്സുകള്‍ക്കും അഭിനന്ദനങ്ങള്‍.
ReplyDeleteഎല്ലാവിധ അഭിനന്ദനങ്ങളും ആശംസകളും .....
ReplyDelete