എഴുത്തിന്റെ തറവാട്ടുമുറ്റത്ത് ഈയെഴുത്തുകാരുടെ സംഗമം


നമ്മുടെ ബൂലോകത്തിന് വേണ്ടി തുഞ്ചന്‍ മീറ്റ്‌ റിപ്പോര്‍ട്ട് ചെയ്യുന്നത് : മനോരാജ്


ങ്ങിനെ ഒരു ബ്ലോഗ് മീറ്റിനു കൂടെ കൊടിയിറങ്ങി. ഒട്ടേറെ ആകാംഷയോടെ കാത്തിരുന്ന തുഞ്ചന്‍ പറമ്പ് ബ്ലോഗേര്‍സ് മീറ്റ് മാമാങ്കം കഴിഞ്ഞു. വളരെ മനോഹരമായി , ക്രിയാത്മകമായ കുറേ കാര്യങ്ങളും ചര്‍ച്ചകളും മറ്റും ഉള്‍പ്പെടുത്തി ഒരു മീറ്റ് സംഘടിപ്പിക്കുവാന്‍ ആയി എന്നതില്‍ മീറ്റിന്റെ സംഘാടകര്‍ക്ക് അഭിമാനിക്കാം. മാസങ്ങള്‍ക്ക് മുന്‍പേ സാബു കൊട്ടോട്ടിക്കാരന്‍, നന്ദു, ഡോക്ടര്‍ തിരൂര്‍, തോന്ന്യാസി എന്നിവര്‍ ചേര്‍ന്ന് തിരികൊളുത്തിയ മലബാറില്‍ ഒരു മീറ്റ് എന്നത് അക്ഷരാര്‍ത്ഥത്തില്‍ ബ്ലോഗേര്‍സ് ഏറ്റെടുത്തു. ഏതൊരു മീറ്റിനു ശേഷവും അല്പ സ്വല്പം പരാതികള്‍ ഉണ്ടാവാമെങ്കിലും മലയാളത്തിന്റെ അക്ഷര പുണ്യമായ തുഞ്ചന്‍ പറമ്പില്‍ നടന്ന മീറ്റ് പല കാര്യങ്ങള്‍ കൊണ്ടും ചരിത്രമാവുകയാണ്. ഇത് വരെ നടന്നിട്ടുള്ള മീറ്റുകളില്‍ ഉണ്ടായിട്ടുള്ളത് പോലെ ബ്ലോഗെര്‍മാര്‍ തമ്മില്‍ കണ്ട് പരിചയപ്പെട്ട് പിരിയുക എന്നതിനേക്കാള്‍ അല്പം കൂടെ ക്രിയേറ്റീവായി ബ്ലോഗിനെ എങ്ങിനെ ജനകീയമാക്കാമെന്നും പൊതുജനങ്ങളിലേക്ക് എങ്ങിനെ ബ്ലോഗിനെ എത്തിക്കാമെന്നും ഒക്കെ ഉള്ള രീതിയില്‍ ചര്‍ച്ചകളും ബ്ലോഗിനോടൊപ്പം തന്നെ ഫെയ്സ് ബുക്ക്, ട്വിറ്റര്‍ എന്നിവയുടേയും കൂട്ടായ്മയായും അതിനോടൊപ്പം വിക്കിപീഡിയ സംബന്ധമായ ക്ലാസ്സും ബൂലോകത്തെ പ്രസാധകരായ കൃതി പബ്ലിക്കേഷന്‍സ്, സിയെല്ലസ് ബുക്സ് എന്നിവരുടെ പുസ്തക പ്രകാശനവും ബ്ലോഗിങ് എങ്ങിനെ എളുപ്പത്തില്‍ ചെയ്യാമെന്നതിനെ പറ്റിയുള്ള വി.കെ. അബ്ദുവിന്റെ ക്ലാസ്സും ഒപ്പം ഇത് വരെ ബ്ലോഗ് മീറ്റുകള്‍ക്ക് ഉണ്ടാവാത്ത മീഡിയ കവറേജും ഏതാണ്ട് 150 നു മുകളില്‍ ഉള്ള ബ്ലോഗേര്‍സിന്റെയും അതിനടുത്ത് (കൃത്യമായ കണക്കുകള്‍ പിറകെ വരുന്നതാണ്) വരുന്ന അവരുടെ ബന്ധുക്കളും പൊതുജനങ്ങളുമായവരുടേയും സാന്നിദ്ധ്യം കൊണ്ടും ബൂലോക പുസ്തകങ്ങളുടെ പ്രദര്‍ശനവും വില്പനയും ഒക്കെ ഉള്‍പ്പെടെ മീറ്റ് സംഭവബഹുലം തന്നെ.

രാവിലെ രജിസ്ട്രേഷനു പിന്നാലെ ഓരോരുത്തരായി അവരെ സ്വയം പരിചയപ്പെടുത്തിക്കൊണ്ടുള്ള പരിചയപ്പെടല്‍ ചടങ്ങോടെയാണ് ബ്ലോഗ് മീറ്റ് തുടക്കം കുറിച്ചത്. പരിചയപ്പെടല്‍ ചടങ്ങ് ഏതാണ്ട് 11.30 വരെ നീണ്ടും നിന്നു. അതിനു ശേഷം ബ്ലോഗിലെ കലാകാരന്മാര്‍ അവരുടെ പല മേഖലകളിലുള്ള നൈപുണത തെളിയിക്കുന്ന പരിപാടികളുമായി അല്പ സമയം നീക്കു വെച്ചു. ബ്ലോഗര്‍ യൂസഫ്പ കൊച്ചന്നൂരിന്റെ മകളുടെ ഗസലും വാഴക്കോടന്റെ മാപ്പിളപ്പാട്ടും ഈയിടെ മീറ്റ് സംഘാടകനായ സാബു കൊട്ടോട്ടിയുടെ പോസ്റ്റില്‍ നിന്നും അറിഞ്ഞ് ബൂലോകര്‍ പലരും സഹായിച്ച ബൂലോകത്തെ പുത്തന്‍ പ്രതിഭ നീസ വെള്ളൂരിന്റെ കവിതയും അങ്ങിനെ..അങ്ങിനെ..

അതിനു ശേഷം ബ്ലോഗര്‍ കൂതറ ഹാഷിം, പുതുതായി ആരംഭിക്കുന്ന ബ്ലോഗ് വായനശാല എന്ന ഒരു പുത്തന്‍ ബ്ലോഗ് വായനക്കുള്ള സംവിധാനത്തെ പറ്റി അല്പം സംസാരിച്ചു. അതിനു ശേഷമായിരുന്നു ഏറ്റവും അധികം ബ്ലോഗേര്‍സിനെ ഈ ബ്ലോഗ് മീറ്റിലേക്ക് അകര്‍ഷിച്ച ബ്ലോഗ് സ്മരണീകയുടെ ഔപചാരികമായ ഉദ്ഘാടനചടങ്ങ്. ഒപ്പം ബൂലോക പ്രസാധകരയായ കൃതി പബ്ലിക്കേഷന്‍സ്, സിയെല്ലസ് ബുക്സ് എന്നിവരുടേ പുസ്തകങ്ങളുടെ പ്രകാശനവും.

കൃത്യം 12 മണിയോടെ തുഞ്ചന്‍ പറമ്പ് സ്മാരക സമതി അഡ്മിനിസ്ട്രേറ്റര്‍ പ്രശസ്ത എഴുത്തുകാരന്‍ ശ്രീ, കെ.പി.രാമനുണ്ണിയെ സ്മരണികയുടെയും മറ്റു പുസ്തകങ്ങളുടെയും പ്രകാശനത്തിനായി മീറ്റിന്റെ സംഘാടകനായ സാബു കൊട്ടോട്ടി മീറ്റ് വേദിയിലേക്ക് ക്ഷണിച്ചതോടു കൂടി സമ്മോഹനമായ , എല്ലാവരും കാത്തിരുന്ന സ്മരണികയുടെ പ്രകാശനചടങ്ങുകള്‍ ആരംഭിച്ചു. ആദ്യമേ തന്നെ ഇലക്ഷനും അതോടനുബന്ധിച്ച് ഉണ്ടായ ഒട്ടേറെ അവധികളും മൂലം സ്മരണികയുടെ മുഴുവന്‍ പ്രിന്റിംഗും കഴിയാത്തതിലെ ദു:ഖം ബ്ലോഗേര്‍സുമായി പങ്കുവെച്ചുകൊണ്ടും സ്മരണികക്ക് വേണ്ടി പണം കണ്ടെത്തുവാന്‍ സ്വീകരിച്ചിരുന്ന പരസ്യങ്ങള്‍ അത്ര എഫക്റ്റീവ് ആവാത്തത് കൊണ്ടുണ്ടായ പ്രശ്നങ്ങളിലേക്കും സാബു കുറച്ച് സംസാരിച്ചു. കൊട്ടോട്ടിക്കാരന്റെ വാക്കുകളില്‍ പറഞ്ഞാല്‍ ഇവിടെ സ്മരണിക എത്തിക്കുവാന്‍ കഴിയാത്തതില്‍ തുഞ്ചന്‍ പറമ്പ് മീറ്റ് ഭാരവാഹികള്‍ക്കും സ്മരണികയുടെ എഡിറ്റോറിയല്‍ ബോര്‍ഡിനും ഖേദമുണ്ടെന്നും പ്രിന്റിംഗ് ഉള്‍പ്പെടെയുള്ള മറ്റു വര്‍ക്കുകള്‍ക്ക് പണം എത്രയും പെട്ടന്ന് കണ്ടെത്തുന്നതിനായി സ്മരണികയുടെ കോപ്പികള്‍ ആവശ്യമുള്ളവര്‍ അതിന്റെ തുകയും കൊറിയര്‍ ചാര്‍ജ്ജും മീറ്റ് വേദിയില്‍ തുറന്നിട്ടുള്ള കൌണ്ടറില്‍ അടച്ച് അഡ്രസ്സ് നല്‍കി സഹകരിക്കണമെന്നും അഭ്യര്‍ത്ഥിച്ചുകൊണ്ടായിരുന്നു സ്മരണികയുടെ പ്രകാശനത്തിനായി ശ്രീ.കെ.പി രാമനുണ്ണിയെയും സ്മരണിക ഏറ്റുവാങ്ങുവാനായി ബ്ലോഗിലെ ഇച്ഛാശക്തിയുടെ പ്രതീകമായ കായം കുളത്തുകാരന്‍ എസ്.എം. സാദ്ദിഖിനെയും വേദിയിലേക്ക് ക്ഷണിച്ചത്. കെ.പി.രാമനുണ്ണിയില്‍ നിന്നും സ്മരണികയുടെ ആദ്യ പ്രതി സാദിഖ് മാഷ് കൈപറ്റുമ്പോള്‍ അത് ഒരു ചരിത്രമാവുകയായിരുന്നു. ബ്ലോഗില്‍ നിന്നും എന്നെന്നും ഓര്‍മ്മിക്കുവാനായി തയ്യാറാക്കപ്പെട്ട ഒരു ചരിത്രം. ഏതാണ്ട് 210ഓളം പേജുകളിലായി ബൂലോകത്തെ സര്‍ഗ്ഗസൃഷ്ടികളെ 25ഓളം ബ്ലോഗേര്‍സ് അടങ്ങിയ എഡിറ്റോറിയല്‍ ബോര്‍ഡും 10ഓളം ടെക്നിക്കല്‍ കമ്മറ്റിയും അതിലേറെയുള്ള ഓര്‍ഗനൈസിംഗ് വിങും ചേര്‍ന്ന് അണിയിച്ചൊരുക്കിയ ബ്ലോഗേര്‍സിന്റെ കൂട്ടായ്മയുടെ നേര്‍ക്കാഴ്ചയായ സ്മരണിക... ഒരു പക്ഷെ ഇനിയും ബ്ലോഗില്‍ നിന്നും സ്മരണികകള്‍ ഉണ്ടായേക്കാം. പക്ഷെ ആദ്യ സ്മരണിക എന്നത് എന്നും ചരിത്രമാവുമ്പോള്‍ ഈയെഴുത്ത് : അക്ഷര കേരളത്തിന്റെ സൈബര്‍ സ്പര്‍ശം എന്ന പേരില്‍ ബോഗര്‍ എന്‍.ബി .സുരേഷ് ചീഫ് എഡിറ്ററായി ബ്ലോഗര്‍ രണ്‍ജിത് ചെമ്മാടും കൂട്ടരും കൊട്ടോട്ടിക്കാരന്റെയും നന്ദുവിന്റെയും ഡോക്ടര്‍ തുരൂരിന്റെയും പിന്തുണയോടെ അണിയിച്ചൊരുക്കിയ സ്മരണിക അങ്ങിനെ ചരിത്രത്തിന്റെ ഭാഗമായി. (ഇനിയും സ്മരണിക ബുക്ക് ചെയ്തിട്ടില്ലാത്തവര്‍ എത്രയും പെട്ടന്ന് തങ്കളുടെ കോപ്പികള്‍ ഒരിക്കല്‍ കൂടെ ഉറപ്പു വരുത്തണമെന്ന് മീറ്റ് സംഘാടകര്‍ക്ക് വേണ്ടി കൊട്ടോട്ടിക്കാരന്‍ അറിയിച്ചിട്ടുണ്ട്).

അതിനുശേഷം ബ്ലൊഗ് പുസ്തകങ്ങളുടേ പ്രകാശനമായിരുന്നു. ബ്ലോഗര്‍ ഹരീഷ് തൊടുപുഴയുടെ മേല്‍നോട്ടത്തില്‍ എറണാകുളം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കൃതി പബ്ലിക്കേഷന്‍സിന്റെ പുതിയ കവിതാ സമാഹാരമായ കാ വാ രേഖ?യുടെ പ്രകാശനമായിരുന്നു പിന്നീട് നടന്നത്. ഹരീഷിന്റെ അഭാവത്തില്‍ കൃതിയുടെ ഡയറക്ടറായ യൂസഫ്പ കൊച്ചന്നൂരിന്റെ സാന്നിദ്ധ്യത്തില്‍ ശ്രീ.കെ.പി രാമനുണ്ണി ബ്ലോഗര്‍ ഡോക്ടര്‍ ജയന്‍ ഏവൂരിനു പുസ്തകത്തിന്റെ ആദ്യ പ്രതി കൈമാറികൊണ്ട് പ്രകാശനം നിര്‍വഹിച്ചു. തുടര്‍ന്ന് തളിപ്പറമ്പ സിയെല്ലസ് ബുക്സിന്റെ മൂന്ന് പുസ്തകങ്ങളായ ഓക്സിജന്‍ , നേരുറവകള്‍, മൌനജ്വാലകള്‍ എന്നിവയുടെ പ്രകാശനവും യഥാക്രമം ബ്ലോഗര്‍മാരായ സന്ദീപ് സലിം, ഖാദര്‍ പട്ടേപ്പാടം, പാവത്താന്‍ (ശിവപ്രസാദ്)എന്നിവര്‍ക്ക് നല്‍കി ശ്രീ. കെ.പി .രാമനുണ്ണി നിര്‍വഹിച്ചു.

ബ്ലോഗിലെ ഈ കൂട്ടായ്മ എന്നെ വല്ലാതെ പ്രലോഭിപ്പിക്കുന്നു. പരസ്പരം കാണാത്ത നിങ്ങള്‍ക്കിടയിലെ ഈ സ്നേഹവും ഐക്യവും പ്രശംസാര്‍ഹമാണെന്നും കമ്പ്യൂട്ടറുകളെ എതിര്‍ത്തിരുന്ന എന്നെ പോലും അതിന്റെ മായികവലയത്തിലേക്ക് ബ്ലോഗ് ആകര്‍ഷിക്കുന്നു . ഫെയ്സ് ബുക്ക് മുതലായവയില്‍ കൂടെ നടക്കുന്ന ചീറ്റിങുകളും കൊച്ചുവര്‍ത്തമാനങ്ങളും അപേക്ഷിച്ച് ക്രിയേറ്റിവ് ആയ ഒട്ടേറെ കാര്യങ്ങള്‍ ബ്ലോഗില്‍ ഉള്ളവര്‍ ചെയ്യുന്നു എന്നത് സന്തോഷകരമാണ്. ഇന്നത്തെ അറിയപ്പെടുന്ന എഴുത്തുകാരെയൊക്കെ പോലെയുള്ള പ്രതിഭകളെ ബ്ലോഗില്‍ കാണുമ്പോള്‍ ഞാന്‍ പോലും ഭ്രമിച്ചു പോകുന്നു“ എന്നും പറഞ്ഞ് മനോഹരമായാണ് കെ.പി.രാമനുണ്ണി തന്റെ മറുപടി പ്രസംഗം ആരംഭിച്ചത്. തുടര്‍ന്ന് അദ്ദേഹം പ്രകാശനം നിര്‍വഹിച്ച സ്മരണികയില്‍ ഉണ്ടായ കൂട്ടായ്മയെയും കൃതി പബ്ലിക്കേഷന്‍സിന്റെ കാ വാ രേഖയിലെ ആദ്യ കവിതയായ ഡോണ മയൂരയുടെ ഋതുമാപിനിയെ പറ്റിയും സിയെല്ലസിന്റെ പുസ്തകത്തിലെ ലീല എം ചന്ദ്രന്റെ കഥയെയും പറ്റി സംസാരിച്ചു.

ബ്ലോഗര്‍ ഹബീബിന്റെ വിക്കിപീഡിയ പഡനക്ലാസ്സായിരുന്നു തുടര്‍ന്ന് നടന്നത്. വളരെയധികം മനോഹരമായി , ഇന്‍ഫൊര്‍മേറ്റിവ് ആയി ഹബീബ് വിക്കിപിഡിയയില്‍ എങ്ങിനെ ലേഖനങ്ങള്‍ ചേര്‍ക്കാം എന്നതിനെ പറ്റി പ്രൊജക്റ്ററുടെ സഹായത്തോടെ ക്ലാസ്സുകള്‍ എടുത്തു. പിന്നീട് വിഭവങ്ങള്‍ നിറഞ്ഞ ഒരു ഊണ്. പിന്നീട് ചിത്രനിരീക്ഷണം ബ്ലോഗിന്റെ ഉടമ ഷാജി.ടി.യു വിന്റെ ഹ്രസ്വചിത്ര പ്രദര്‍ശനം. തുടര്‍ന്ന് മാദ്ധ്യമത്തില്‍ ബ്ലോഗുകളെ പരിചയപ്പെടുത്തുന്ന വി.കെ. അബ്ദു നയിച്ച പൊതുജനങ്ങള്‍ക്കായുള്ള ബ്ലോഗിങ് എങ്ങിനെ എന്ന ശില്പശാലയും തുടര്‍ന്ന് കൊട്ടോട്ടിക്കാരനും കൂതറഹാഷിമും അതിന്റെ തുടര്‍ച്ചയായ ചര്‍ച്ചക്ലാസുകളും എല്ലാമായി മീറ്റ് സജീവമായിരുന്നു. ഇതിനിടയില്‍ ഇന്ന് തന്നെ ബ്ലോഗിലെ കൂട്ടായ്മയിലൂടെ മുസ്തഫക്ക് ഒരു വീട് എന്ന പദ്ധതിയുടെ സ്വപ്നസാക്ഷാരചടങ്ങുകളില്‍ പങ്കെടുത്തതിനെ പറ്റി , അത്തരം ഒരു കൂട്ടായ്മയെ പറ്റി ബ്ലോഗര്‍ നിരക്ഷരന്‍ ബ്ലോഗേര്‍സിനും പൊതുജനങ്ങളുമായും അല്പസമയം പങ്കുവെക്കുകയും ചെയ്തു. ദൂരെയുള്ള ബ്ലോഗേര്‍സ് പലരും ഇതിനകം പിരിഞ്ഞു പോയതിനാല്‍ ഗ്രൂപ്പ് ഫോട്ടോ എന്ന ഒരു ഫ്രെയിം മാത്രം ഉണ്ടായില്ല എന്ന ഒരു ദുഖം സമ്മാനിച്ച് കൊണ്ട് ബ്ലൊഗ് മീറ്റിനു കൊടിയിറങ്ങി. സ്മരണിക വേണ്ടവര്‍ അതിനായി ബുക്ക് ചെയ്യുന്നതിന് കൌണ്ടര്‍ തുറന്നിരുന്നെങ്കിലും ഒട്ടേറെ പേര്‍ അത് അറിഞ്ഞില്ല എന്ന് തോന്നുന്നു അത് കൊണ്ട് തന്നെ സ്മരണികയുടെ പ്രിന്റിംഗ് കഴിയുന്നതിനു മുന്‍പായി തന്നെ ഏറ്റവും പെട്ടന്ന് അതിന്റെ ലഭ്യത ഉറപ്പ് വരുത്തുവാന്‍ മെയിലുകളിലൂടെ പരമാവധി ബ്ലോഗേര്‍സും സഹകരിക്കണമെന്ന അഭ്യര്‍ത്ഥനയുമായി സാബു കൊട്ടോട്ടിക്കാരന്‍ മീറ്റിനു ഔപചാരികമായി തിരശ്ശീല വീഴുന്നതായി പ്രഖ്യാപിച്ചപ്പോഴേക്കും സമയം സന്ധ്യയോടടുത്തിരുന്നു. ഇനി ഒരു മീറ്റില്‍ കാണാമെന്ന ശുഭാപ്തി വിശ്വാസത്തോടെ .. പരസ്പരം സ്നേഹം പങ്കുവെച്ച് യാത്രയായ ബൂലോകവാസികള്‍ ഒട്ടേറെ കുഞ്ഞുങ്ങള്‍ക്ക് വിദ്യാരംഭം കുറിച്ച തുഞ്ചന്‍ പറമ്പിലേക്ക് ഇയെഴുത്തിന്റെ വരവ് കൂടെ അറിയിച്ചു.


31 Responses to "എഴുത്തിന്റെ തറവാട്ടുമുറ്റത്ത് ഈയെഴുത്തുകാരുടെ സംഗമം"

 1. എല്ലാം ഭംഗിയായി കലാശിച്ചുവെന്നറിഞ്ഞതില്‍ വളരെ സന്തോഷം.

  എല്ലാ ‍‍അണിയറപ്രവര്‍ത്തകര്‍ക്കും എന്റെ ആശംസകള്‍ അര്‍പ്പിക്കുന്നു.

  ReplyDelete
 2. ഈ മീറ്റ് ഒരു വിജയമായി എന്നറിയുന്നതിൽ വളരെ സന്തോഷം. ഒപ്പം പങ്കെടുക്കുവാൻ സാധിക്കാത്തതിൽ വിഷമവും. അണിയറപ്രവർത്തകർക്ക് അനുമോദനങ്ങൾ.

  ReplyDelete
 3. ഈ സംഗമം വിജയമാക്കിത്തീർത്ത, പങ്കെടുത്ത എല്ലാ കൂട്ടുകാർക്കും ആശംസകൾ നൽകുന്നു ഒപ്പം അഭിനന്ദനങ്ങളും..!

  ReplyDelete
 4. തിരൂർ മീറ്റ് വിജയകരമായെന്നറിഞ്ഞതി സന്തോഷം. വരാൻ പറ്റാത്തതിൽ വിഷമവും.

  ReplyDelete
 5. ഫൊട്ടോകളൊന്നും ഇല്ലേ...:-((

  ReplyDelete
 6. മീറ്റും, പ്രസാധനവും, തുടർപരിപാടികളും ഗംഭീരമായെന്നറിഞ്ഞതിൽ ആഹ്ലാദിക്കുന്നതിനൊപ്പം തന്നെ പങ്കെടുക്കാൻ കഴിയാത്തതിനാലുള്ള സങ്കടവും രേഖപെടുത്തുന്നു.

  ഒരു എക്സ് ബ്ലോഗർ

  ReplyDelete
 7. ഇങ്ങനൊരു മനോഹര സംഗമം തുഞ്ചന്‍ പറമ്പില്‍ നടന്നുവെന്നറിഞ്ഞതില്‍ അതിയായ സന്തോഷം. ഫൊട്ടോകള്‍ ചിലത് മറ്റു ബ്ലോഗുകളില്‍ കണ്ടിരുന്നു.

  ReplyDelete
 8. ഈ മീറ്റുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച മറ്റു പോസ്റ്റുകളുടെ ലിങ്കുകൾ കൂടി ഇതോടൊപ്പം നൽകിയാൽ നന്നായിരിക്കും.

  ReplyDelete
 9. This comment has been removed by the author.

  ReplyDelete
 10. പങ്കെടുക്കാൻ കഴിയാത്തതിൽ ദുഖം; മീറ്റിനെക്കുറിച്ചുള്ള ഓരോ കുറിപ്പുകളിലൂടെയും... മീറ്റിൽ പങ്കെറ്റുത്ത പ്രതീതി..

  ReplyDelete
 11. സന്തോഷം തോന്നിയ ഒരു ദിവസം തന്നെ ആയിരുന്നു ഇന്നലത്തെ ദിവസം ...

  ReplyDelete
 12. അങ്ങനെ ഒരു മീറ്റു കൂടി കഴിഞ്ഞു. ങാ...!!

  ReplyDelete
 13. പങ്കെടുക്കാന്‍ കഴിയാത്തതില്‍ ശെരിക്കും വിഷമമുണ്ട്.. പക്ഷെ ഈ സംഗമം വിജയമയത്തില്‍ ഭാരവാഹികളെ അങ്ങേയറ്റം അഭിനന്ദിക്കുന്നു....

  ReplyDelete
 14. തുഞ്ചന്‍ മീറ്റിന്റെ വിവരണം നന്നായി.
  ഒരു തിരുത്ത് അറിയിക്കട്ടെ പോസ്റ്റില്‍ അതു തിരുത്തുമെന്നും പ്രദീക്ഷിക്കുന്നു.

  >> കൂതറ ഹാഷിം പുതുതായി ആരംഭിക്കുന്ന ബ്ലോഗ് വായനശാല <<
  ബ്ലോഗ് വായനശാല എന്റെ ബ്ലോഗല്ലാ. രണ്ട് മാസത്തോളം ആദ്യാക്ഷരി ബ്ലോഗര്‍ അപ്പുമാഷും ബ്ലോഗര്‍ ശ്രദ്ധേയനും ഞാനും നടത്തിയ മെയില്‍ ചര്‍ച്ചയുടെ കാമ്പ് ആണ് വായനശാല എന്ന ബ്ലോഗ്.
  മീറ്റില്‍ വായനശാലാ ബ്ലോഗിനെ പറ്റി അറിയിക്കുക എന്നതായിരുന്നു എന്റെ ദൌത്യം

  ബൂലോകത്തെ എല്ലാവരും സഹകരിച്ചല്‍ മുന്നോട്ട് നല്ല രീതിയില്‍ വായനശാല കൊണ്ടു പോകാം എന്ന് കരുതുന്നു.

  ReplyDelete
 15. @ കൂതറ ഹഷിം: ബ്ലോഗ് വായനശാല കൂതറ ഹഷിമിന്റെതാണെന്നല്ല അവിടെ എഴുതിയത്. കൂതറ ഹഷിം എന്നതിനു ശേഷം വരേണ്ട ഒരു കോമ മിസ്സ് ആയതായിരുന്നു. ബ്ലോഗ്ഗ് വായനശാലയെ പറ്റി കൂതറ ഹഷിം സംസാരിച്ചു എന്നതേ ഉദ്ദേശിച്ചുള്ളൂ. നമ്മുടെ ബൂലോകം ടീം ഉചിതമായ രീതിയില്‍ ഒരു കോമയിട്ട് കൂതറ ഹഷിമിനെ രക്ഷിക്കുമെന്ന് കരുതട്ടെ :)

  ReplyDelete
 16. പ്രതീക്ഷിച്ചത്‌ ഒലെ നല്ല രീതിയില്‍ അവസാനിച്ചതില്‍ വളരെ സന്തോഷം.
  എല്ലാ അണിയറ ശില്പികള്‍ക്കും ഒരിക്കല്‍ കൂടി നന്ദി.

  ReplyDelete
 17. എല്ലാവര്ക്കും അഭിനന്ദനങ്ങള്‍ :)

  ReplyDelete
 18. സംഗമം നല്ല രീതിയിൽ നടന്നു എന്നറിയുന്നതിൽ സന്തോഷം. നേരത്തെ സംഘടിപ്പിക്കപ്പെട്ട പല സംഗമങ്ങളിലും പങ്കെടുക്കാൻ സാധിച്ചു എങ്കിലും തുഞ്ചൻ പറമ്പിലെ ഈ സംഗമത്തിന്റെ ഭാഗമാകാൻ കഴിഞ്ഞില്ല എന്നതിൽ വിഷമമുണ്ട്. സ്മരണികയുടെ ഒരു കോപ്പി എനിക്കും വേണം. ഞാൻ എന്താണ് ചെയ്യേണ്ടത് എന്നുകൂടി പറഞ്ഞുതരാമോ?

  ReplyDelete
 19. നല്ല സംഘടിപ്പിക്കലുകളോടെ നല്ലരീതിയിൽ നടന്ന ഒരു ബൂലോഗസംഗമം..
  ഇന്ന് മുഴുവൻ മീറ്റവലോകനുങ്ങളുമായി സല്ലപിക്കുകയായിരുന്നു..കേട്ടൊ

  ReplyDelete
 20. പങ്കെടുക്കാൻ കഴിയാത്തതിൽ ദു:ഖം., അതിനോടൊപ്പം ഈ കൂട്ടായ്മ വിജയിച്ചതിന്റെ സന്തോഷവും, ആശംസകളും അറിയുക്കുന്നു.

  സുബിരാജ്

  ReplyDelete
 21. നല്ല ഒരു അനുഭവമായിരുന്നു.

  ReplyDelete
 22. "സാനന്ദ രൂപം സകല പ്രബോധ
  മാനന്ദദാനാമൃത പാരിജാതം
  മനുഷ്യ പത്മേഷു രവി സ്വരൂപം
  പ്രണൌമി തുഞ്ചെത്തെഴുമാര്യപാദം"

  ReplyDelete
 23. വരുവാന്‍ കഴിഞ്ഞില്ലെങ്ങിലും ആശംസകള്‍ നേരുന്നു.

  ReplyDelete
 24. പ്രിയ സുഹൃത്തേ,
  താങ്കളുടേയും തുഞ്ചന്‍ മീറ്റിനോടനുബന്ധിച്ച് പുറത്തിറങ്ങിയ
  മറ്റു പോസ്റ്റുകളും ഞാന്‍ ഇവിടെ ലിസ്റ്റ് ചെയ്ത് ലിങ്ക് ആയി ഇട്ടിട്ടുണ്ട്.
  കാണുമല്ലോ.

  ലിങ്ക് :
  http://entevara.blogspot.com/

  ReplyDelete
 25. എല്ലാ പിന്നണിപ്രവർത്തകർക്കും അഭിനന്ദനങ്ങൾ.പൊസ്റ്റ് വളരെയധികം നന്നായി.ആശംസകൾ.

  ReplyDelete
 26. :) അഭിനന്ദനങള്‍

  ReplyDelete
 27. "ആടുജീവിതവും ഒരു കിലോ മട്ടനും" ബ്ലോഗന്മാര്‍ക്ക് നല്ലൊരു കുത്ത് ദേ ഇന്ന് മനോരമയില്‍ ഉണ്ട്. വായിക്കേണ്ടത് തന്നെ.

  കുറച്ചൊക്കെ സത്യമില്ലാതില്ല!!

  ReplyDelete

നമ്മുടെ ബൂലോകത്തില്‍ ലേഖനങ്ങള്‍ എഴുതുന്നവര്‍ വായനക്കാരുടെ അഭിപ്രായങ്ങള്‍ ആഗ്രഹിക്കുന്നു. നിങ്ങളുടെ അഭിപ്രായങ്ങള്‍ മടിക്കാതെ കമന്റ് ചെയ്യൂ.....

Popular Posts