മറ്റൊരു വനിതാ ബ്ലോഗര്‍ കൂടി.

കോട്ടയത്ത് പുതുപ്പള്ളി മണ്ഡലത്തില്‍ കോൺഗ്രസ്സിന്റെ പ്രമുഖനായ നേതാവിനോട് മത്സരിക്കാന്‍ മറ്റൊരു വനിതാ ബ്ലോഗര്‍ തട്ടകത്തിലിറങ്ങി - സുജാ സൂസന്‍ ജോര്‍ജ്. കേരളത്തിന്റെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെയാണ് സുജ സൂസന്‍ ജോര്‍ജ് നേരിടുന്നത്. ബ്ലോഗിലും ഫേസ്ബുക്കിലും സജീവ സാന്നിദ്ധ്യമാണ് സുജാത മാന്താനത്ത് എന്ന് സൈബര്‍ സ്പേസില്‍ അറിയപ്പെടുന്ന  ഈ കോളേജ് അദ്ധ്യാപിക. 2010 ജനുവരി മുതല്‍ ബ്ലോഗിങ്ങ് രംഗത്ത് ഈ വനിതാ സാന്നിദ്ധ്യം ഉണ്ട്. "സുജാത" എന്ന പേരിലുള്ള ബ്ലോഗില്‍ കവിതകള്‍ ആണ് പ്രധാനമായും പ്രസിദ്ധീകരിച്ചിരിക്കുന്നത്. മലമ്പുഴയില്‍ മുഖ്യമന്ത്രി വിഎസ്സിനെതിരെ മത്സരിക്കുന്ന ലതികാ സുഭാഷും സുജാതയും കോട്ടയം സ്വദേശികളും സുഹൃത്തുക്കളും ആണ്.മുഖ്യമന്ത്രിയെയും പ്രതിപക്ഷ നേതാവിനെയും എതിരിടാന്‍ ഇത്തവണ മുന്നണികള്‍ രംഗത്തിറക്കിയിരിക്കുന്നത് വനിതകളെയാണ്. പുരുഷന്മാര്‍ ഇറങ്ങുവാന്‍ ഭയക്കുന്ന ഈ അങ്കത്തട്ടുകളിലേക്ക് നിര്‍ഭയം കടന്നു വന്നിരിക്കുന്ന ഈ വനിതാ രത്നങ്ങള്‍ക്ക് എല്ലാവിധ വിജയാശംസകളും നമ്മുടെ ബൂലോകം ടീം നേരുന്നു.

9 Responses to "മറ്റൊരു വനിതാ ബ്ലോഗര്‍ കൂടി."

 1. ഇന്ന് പത്രം വായിച്ചപ്പൊഴാണു സുജ ചേച്ചിയും ഒരു ബ്ലോഗർ ആണെന്ന് അറിയാൻ കഴിഞ്ഞത്. എന്തായാലും രണ്ട് രാഷ്ട്രീയ ചേരിയിലും ഉള്ള അതികായന്മാരെ നേരിടാൻ രണ്ട് വനിത ബ്ലോഗർമാർ മുന്നോട്ട് വന്നതിൽ എല്ലാ ബ്ലോഗേഴിസിനും അഭിമാനിക്കാം,

  സുജചേച്ചിക്കും എല്ലാ വിജയാശംസകൾ നേരുന്നു.

  ReplyDelete
 2. വനിതാ ബ്ലോഗര്‍മാര്‍ എന്താ ചാവേറുക
  ളാണോ

  ReplyDelete
 3. സുജാതക്കും വിജയാശംസകള്‍...!

  ReplyDelete
 4. ബ്ലോഗര്‍മാര്‍ വാഴും കാലം വരുമോ...?

  ReplyDelete
 5. രണ്ട് വനിതാ ബ്ലോഗര്‍മാര്‍ നിയമസഭയില്‍ ഉണ്ടാകുമോ.. സുജക്കും ലതിചേച്ചിക്കും ആശംസകള്‍..

  ReplyDelete
 6. ഇവരൊക്കെ വിജയ്ച്ചാൽ ബ്ലോഗിനു ഒരു ഉണർവു പ്രതീക്ഷിക്കാം അല്ലേ...

  ReplyDelete
 7. പുരുഷന്മാര്‍ ഇറങ്ങുവാന്‍ ഭയക്കുന്ന ഈ അങ്കത്തട്ടിലേക്ക് നിര്‍ഭയം കടന്നു വന്നിരിക്കുന്ന ഈ വനിതാരത്നത്തിന് വിജയാശംസകള്‍.

  ReplyDelete

നമ്മുടെ ബൂലോകത്തില്‍ ലേഖനങ്ങള്‍ എഴുതുന്നവര്‍ വായനക്കാരുടെ അഭിപ്രായങ്ങള്‍ ആഗ്രഹിക്കുന്നു. നിങ്ങളുടെ അഭിപ്രായങ്ങള്‍ മടിക്കാതെ കമന്റ് ചെയ്യൂ.....

Popular Posts