കേരള ലളിത കലാ അക്കാദമിയുടെ ഈ വര്‍ഷത്തെ കലാ പുരസ്ക്കാരങ്ങളില്‍ ഫോട്ടോഗ്രാഫിക്കുള്ള അവാര്‍ഡു പ്രശസ്ത ന്യൂസ് ഫോട്ടോഗ്രാഫറും ബ്ലോഗ്ഗറുമായ ശ്രീ ഫൈസല്‍ മുഹമ്മദ് ഏറ്റു വാങ്ങി. ബഹുമാനപ്പെട്ട സാംസ്കാരിക -വകുപ്പ് മന്ത്രി ശ്രീ എം. എ. ബേബി യുടെ സാന്നിധ്യത്തില്‍ സാംസ്കാരിക വകുപ്പ് സെക്രട്ടറി വി. വേണു IAS അവര്‍കള്‍ ആണ് ഫെബ്രുവരി 13 ഞായറാഴ്ച എറണാകുളം ദര്‍ബാര്‍ ഹാള്‍ അങ്കണത്തില്‍ നടന്ന ചടങ്ങില്‍ ഫൈസല്‍ മുഹമ്മദിന് പുര സ്ക്കാരം സമര്‍പ്പിച്ചത്. പ്രശസ്തി പത്രവും ഇരുപതിനായിരം രൂപ കാഷ് അവാര്‍ഡുമാണ് പുരസ്ക്കാരം.
പാച്ചു എന്ന പേരില്‍ ബ്ലോഗു ചെയ്യുന്ന ശ്രീ ഫൈസല്‍ മുഹമ്മദ് കഴിഞ്ഞ അഞ്ചു കൊല്ലമായി സജീവമായി ബ്ലോഗില്‍ ഉണ്ട്. നേരത്തെ മാതൃ ഭൂമിയുടെ ഇടുക്കി ഫോട്ടോഗ്രാഫര്‍ ആയിരുന്നു. തൃശൂര്‍ സബ് രജിസ്ട്രാര്‍ ഓഫീസില്‍ സര്‍ക്കാര്‍ ജോലി ലഭിച്ചതിനെ തുടര്‍ന്ന് ഫോട്ടോഗ്രഫി ഹോബി ആക്കി മാറ്റി പാച്ചു ബ്ലോഗിലെ സാന്നിദ്ധ്യം തുടര്‍ന്നു. നമ്മുടെ ബൂലോകം എഡിറ്റോറിയല്‍ ബോര്‍ഡ് അംഗം നിരക്ഷരന് ആവിഷ്കരിച്ച "സേവ് കേരള" എന്ന മുല്ലപ്പെരിയാര്‍ ഡാം അധിഷ്ടിത പ്രശ്നത്തില്‍ ശ്രീ ഫൈസല്‍ മുഹമ്മദ് സാഹസികമായി എടുത്ത ഫോട്ടോഗ്രാഫുകള്‍ ഡാമിന്റെ യഥാര്‍ത്ഥ അവസ്ഥയെക്കുറിച്ചും നേരിടുന്ന പ്രതിസന്ധികളെക്കുറിച്ചും കൂടുതല്‍ ബോധവാന്മാരാക്കാന് കഴിഞ്ഞിരുന്നു. ഗുരുവായൂരിനടുത്തെ മമ്മിയൂര്‍ സ്വദേശി യാണ് ശ്രീ. ഫൈസല്‍ മുഹമ്മദ്. സര്‍ക്കാര്‍ സര്‍വ്വീസില്‍ നിന്നും അവധിയില്‍ പ്രവേശിച്ചു പൂനെ ഫിലിം ഇന്‍സ്റ്റിട്യൂട്ടില്‍ സിനിമാട്ടോഗ്രാഫി ഡിപ്ലോമ പഠനം നടത്തുകയാണ് ഫൈസല്‍ ഇപ്പോൾ.
"സര്‍പ്പദോഷം" എന്ന ഫൈസലിന്റെ ഫോടോഗ്രാഫിനാണ് അവാര്‍ഡു ലഭിച്ചിരിക്കുന്നത്.

ചടങ്ങില്‍ ബ്ലോഗർമാരായ കാർട്ടൂണിസ്റ്റ് സജീവ് ബാലകൃഷ്ണൻ, ജോ , നന്ദപര്‍വ്വം നന്ദകുമാർ, ഫോട്ടോ ബ്ലോഗ്ഗര്‍ ഷാജി എന്നിവര്‍ പങ്കെടുത്തു. പാച്ചുവിനു ലഭിച്ച ഈ പുരസ്ക്കാരം ബൂലോകത്തിന്റെയും,

ബൂലോകരുടെയും അഭിമാനം കൂടിയാണ്. അഭിമാനാര്‍ഹമായ ഈ നേട്ടം കൈവരിച്ച പാച്ചുവിന് നമ്മുടെ ബൂലോകം ടീമിന്റെ അഭിനന്ദനങ്ങൾ.
.
അഭിനന്ദനങ്ങള്‍ പാച്ചു......
ReplyDeleteഒരു ലോഡ് അഭിനന്ദനങ്ങൾ പാച്ചൂ. ഇനിയും പുരസ്ക്കാരങ്ങൾ കുമിഞ്ഞ് കൂടാൻ ഇടയാകുമാറാകട്ടെ.
ReplyDeleteഇന്നലെ ഈ ചടങ്ങ് മിസ്സായതിൽ അതീവ ദുഃഖിതനാണ് ഞാൻ :(
അഭിനന്ദനങ്ങൾ പാച്ചൂ.
ReplyDeleteപാച്ചൂ അഭിനന്ദനങ്ങൾ .
ReplyDeleteപാച്ചുവിനു അഭിനന്ദനങ്ങള്‍
ReplyDeleteപാച്ചുവിനു അഭിനന്ദനങ്ങള്‍
ReplyDeleteഫൈസൽ, തമ്മിൽ കാണാത്ത നാട്ടുകാരാ..എന്റെ ആശംസകൾ ഒട്ടേറെ.
ReplyDeleteഅഭിനന്ദനങ്ങൾ
ReplyDeleteഅഭിനന്ദനങ്ങൾ പാച്ചൂ!!!
ReplyDeleteഅഭിനന്ദനങ്ങൾ പാച്ചൂ
ReplyDeleteഅഭിനന്ദനങ്ങൾ പാച്ചൂ.
ReplyDelete(പാവം പാച്ചു! ഒരു മയത്തിലൊക്കെ കൈ വെച്ചുകൂടേ സജീവേട്ടാ :))
അഭിനന്ദനങ്ങള്‍ ..................
ReplyDeleteപാച്ചുവിന് എല്ലാ ആശംസകളും.. ഇനിയും കൂടുതല്‍ ഉയരങ്ങളിലേക്കാവട്ടെ പ്രയാണം..
ReplyDeleteഎന്റെയും അഭിനന്ദനങ്ങള്‍
ReplyDeleteപാച്ചുകുട്ടാ.....അഭിനന്ദനങ്ങള്‍
ReplyDeleteപാച്ചുവിന് അഭിനന്ദനങ്ങൾ ...
ReplyDeleteഅഭിനന്ദനങ്ങൾ മാഷേ. വളരെ സൂഷ്മതയോടെ ചിത്രങ്ങൾ എടുക്കുകയും അവ മറ്റുള്ളവരുമായി പങ്കുവെയ്ക്കുന്നു എന്നതും താങ്കളുടെ പ്രത്യേകതയായി കാണുന്നു. വിശേഷിച്ചും പൊൻകതിരുതേടി പോലുള്ള ഫോട്ടോഫീച്ചറുകൾ എനിക്ക് വളരെ ഇഷ്ടപ്പെട്ടതാണ്. കൂടുതൽ ബഹുമതികൾ ഇനിയും ലഭിക്കട്ടെ എന്ന് ആത്മാർത്ഥമായി ആശംസിക്കുന്നു.
ReplyDeleteസന്തോഷം
ReplyDeleteഅഭിനന്ദനങ്ങള്‍ ....
നമ്മുടെ രണ്ടാളുടെയും പേര് ഒന്നായത് കൊണ്ട് പരിവാ എന്ന് കരുതരുത് ...നിങ്ങളുടെ ചിത്രങ്ങളുടെ ഒരു ആരാധകന് എന്നാ നിലക്ക് പറയുവാ ....അഭിനന്ദങ്ങള്‍ ...!
ReplyDeleteഅഭിനന്ദനങ്ങള്‍
ReplyDelete