സര്‍ക്കാര്‍ വെബ് പോര്‍ട്ടല്‍

കേരള സര്‍ക്കാര്‍ ഓണ്‍ ലൈന്‍ സിസ്റ്റം മുഖം മിനുക്കുന്നു.

കേരള സര്‍ക്കാരിന്റെ ഔദ്യോഗിക വെബ് പോര്‍ട്ടല്‍ ആയ www.kerala.gov.in ആധുനികമായ സൗകര്യങ്ങളോടെ ജനങ്ങള്‍ക്ക്‌ മുന്‍പില്‍ അവതരിപ്പിക്കപ്പെടുന്നു. വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ വിവരങ്ങള്‍ യഥാസമയം കൃത്യമായും സുതാര്യമായും ജനങ്ങള്‍ക്ക്‌ ലഭ്യമാകാന്‍ വേണ്ടി അതതു വകുപ്പുകള്‍ നേരിട്ടായിരിക്കും ഈ വെബ് പോര്‍ട്ടലില്‍ വിവരങ്ങള്‍ രേഖപ്പെടുത്തുക. കണ്ടന്റ് മാനേജ്മെന്റ് ഫ്രെയിം വര്‍ക്ക് (സി.എം.എഫ്.) എന്ന ആധുനിക സൌകര്യത്തിലേക്ക് മാറുന്നതോടെ ഈ വെബ് പോര്‍ട്ടല്‍ നിരവധി സര്‍ക്കാര്‍ ഇ സേവനങ്ങളുടെ പ്രവേശന കവാടമാകും. പല സര്‍ക്കാര്‍ ഇടപാടുകളും ഈ സൌകര്യത്തിലൂടെ നടത്തുക വഴി പൊതു ജനങ്ങള്‍ക്ക്‌ സമയവും പണച്ചിലവും ലാഭിക്കാന്‍ ഉതകും. സമീപ ഭാവിയില്‍ വിവര സാങ്കേതിക രംഗത്ത് വരുന്ന നവീന പദ്ധതികളെ ഉള്‍ക്കൊള്ളാന്‍ സാധിക്കും വിധമാണ് ഈ പോര്‍ട്ടല്‍ സി ഡിറ്റ്‌ തയ്യാര്‍ ചെയ്തിരിക്കുന്നത്.

കേരളത്തിന്റെ ചരിത്രം, സംസ്ക്കാരം, സാഹിത്യം ,കല, വിനോദ സഞ്ചാരം, എന്നിവയെക്കുറിച്ചുള്ള വിവരങ്ങള്‍ക്ക് പുറമേ മന്ത്രിമാരെ ഇ മെയിലില്‍ ബന്ധപ്പെടാനുള്ള സൗകര്യം , പരാതി പരിഹാര സെല്ലിലെക്കുള്ള ഇ മെയില്‍ സംവിധാനം ,സര്‍ക്കാര്‍ ഉത്തരവുകള്‍ , വിവിധ കമ്മീഷനുകള്‍, പൊതു മേഖലാ സ്ഥാപനങ്ങള്‍ , തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍, സര്‍വ്വകലാശാലകള്‍ , ബോര്‍ഡുകള്‍ എന്നിവയെക്കുറിച്ചുള്ള വിവരങ്ങളും പലവിധ കാര്യങ്ങള്‍ക്കായുള്ള അപേക്ഷാ ഫോറങ്ങള്‍ എന്നിവ പോര്‍ട്ടലില്‍ നിന്നും ഡൌണ്‍ ലോഡ് ചെയ്തു പൊതു ജനങ്ങള്‍ക്ക്‌ ഉപയോഗപ്പെടുത്താനും സാധിക്കും.

നവീകരിച്ച വെബ് പോര്‍ട്ടലിന്റെ ഉദ്ഘാടനം 2011 ഫെബ്രുവരി 5 നു വൈകിട്ട് 3.30 നു തൈക്കാട് സര്‍ക്കാര്‍ ഗസ്റ്റ് ഹൌസ് വേദിയില്‍ ബഹു കേരള മുഖ്യമന്ത്രി ശ്രീ വി .എസ്‌. അച്യുതാനന്ദന്‍ നിര്‍വ്വഹിക്കും.
.

4 Responses to "സര്‍ക്കാര്‍ വെബ് പോര്‍ട്ടല്‍"

 1. പല സര്‍ക്കാര്‍ ഇടപാടുകളും ഈ സൌകര്യത്തിലൂടെ നടത്തുക വഴി പൊതു ജനങ്ങള്‍ക്ക്‌ സമയവും പണച്ചിലവും ലാഭിക്കാന്‍ ഉതകും...

  നല്ല കാര്യങ്ങൾ അല്ലേ

  ReplyDelete
 2. വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ വിജയകരമായി പ്രവര്‍ത്തിക്കുന്ന ഈ സൈറ്റ് കൂടി ഒന്ന് നോക്കൂ. സര്‍ക്കാരിന് ഒരു പൈസ പോലും ചെലവില്ലാതെ, സ്വതന്ത്ര സോഫ്റ്റ്വെയര്‍ ഉപയോഗിച്ച് ധനകാര്യ വകുപ്പിനെ (സെക്രട്ടേറിയറ്റ്) ജീവനക്കാര്‍ തയ്യാറാക്കി, നടപ്പാക്കുന്ന, സര്‍ക്കാരിലെ ഏറ്റവും ഹിറ്റുള്ള സെബ്സൈറ്റ് ധനകാര്യ വകുപ്പ്

  ReplyDelete
 3. ഇവരുടെ നല്ല കാര്യങ്ങള്‍ കാണാന്‍ അഴിമതിയും പെന്‍ വാണിഭാതെയും അനുകൂലിക്കുന്നവര്‍ ക്ക് കണ്ണില്ലല്ലോ........

  ReplyDelete
 4. വിവരങ്ങള്‍ അറിയാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്.

  ReplyDelete

നമ്മുടെ ബൂലോകത്തില്‍ ലേഖനങ്ങള്‍ എഴുതുന്നവര്‍ വായനക്കാരുടെ അഭിപ്രായങ്ങള്‍ ആഗ്രഹിക്കുന്നു. നിങ്ങളുടെ അഭിപ്രായങ്ങള്‍ മടിക്കാതെ കമന്റ് ചെയ്യൂ.....

Popular Posts