വിക്കി എറണാകുളം പഠനശിബിരം ഫെബ്രുവരി 19ന്

റണാകുളം ജില്ലയിൽ നിന്നുള്ളവരുടെ ദീർഘനാളായുള്ള ആവശ്യപ്രകാരം എറണാകുളത്ത് ഒരു മലയാളം വിക്കിപഠനശിബിരം സംഘടിപ്പിക്കപ്പെടുന്നു.

എറണാകുളം ജില്ലയിൽ നിന്ന് മലയാളം വിക്കി സംരംഭങ്ങളിൽ പ്രവർത്തിക്കുവാൻ താല്പര്യമുള്ളവർക്കായി 2011 ഫെബ്രുവരി 19-നു് ഉച്ച കഴിഞ്ഞ് 2:00 മണി മുതൽ മുതൽ വൈകുന്നേരം 5:00 വരെയാണ് വിക്കിപഠനശിബിരം നടത്തുന്നത്.

പരിപാടി: മലയാളം വിക്കി പഠനശിബിരം
സ്ഥലം: ടോക് എച്ച് പബ്ലിക് സ്കൂൾ, കൊച്ചി
തീയതി: 2011 ഫെബ്രുവരി 19
സമയം: ഉച്ചക്ക് 2.00 മണി മുതൽ വൈകുന്നേരം 5:00 വരെ
ആർക്കൊക്കെ പങ്കെടുക്കാം? മലയാളം വിക്കിസംരംഭങ്ങളിൽ താല്പര്യമുള്ള ആർക്കും പങ്കെടുക്കാം.

കാര്യപരിപാടികൾ

* മലയാളം വിക്കി സംരംഭങ്ങളെ പരിചയപ്പെടുത്തുക,
*എങ്ങനെയാണു് വിക്കി സംരംഭങ്ങളുടെ പ്രവർത്തനങ്ങളിൽ പങ്കെടുക്കുക?
* മലയാളം വിക്കികളിൽ എങ്ങനെ മലയാളത്തിൽ ടൈപ്പ് ചെയ്യാം?

തുടങ്ങി പുതുമുഖങ്ങൾക്ക് മലയാളം വിക്കികളെകുറിച്ചു് അറിയാൻ താല്പര്യമുള്ള എല്ലാ വിഷയങ്ങളും ഇതിൽ കൈകാര്യം ചെയ്യും. മലയാളം വിക്കിസംരംഭങ്ങളെ സംബന്ധിച്ചുള്ള നിങ്ങളുടെ ചോദ്യങ്ങൾക്ക് മലയാളം വിക്കി പ്രവർത്തകർ മറുപടി തരാൻ ശ്രമിക്കും.

താല്പര്യമുള്ളവർ ദയവായി വിക്കിയിൽ രജിസ്റ്റർ ചെയ്യുകയോ help@mlwiki.in എന്ന വിലാസത്തിലേക്ക് ഇ-മെയിൽ അയക്കുകയോ, 989593 8674 എന്ന നമ്പറിൽ വിളിച്ച് അറിയിക്കുകയോ ചെയ്യുക.

2 Responses to "വിക്കി എറണാകുളം പഠനശിബിരം ഫെബ്രുവരി 19ന്"

  1. പങ്കെടുക്കണം എന്നാഗ്രഹിക്കുന്നു.

    ReplyDelete
  2. പങ്കെടുക്കണം എന്ന് ആഗ്രഹമുണ്ടായിരുന്നു. പക്ഷെ ശനിയാഴ്ച ഉച്ചക്ക് ആയതിനാല്‍ ഡൌട്ട് ഉണ്ട്. രെജിസ്റ്റര്‍ ചെയ്യാതെ വരാന്‍ കഴിയില്ല അല്ലേ? അല്ല, അഥവാ വരുവാനായി ഒരു ചാന്‍സ് കിട്ടിയാല്‍ എത്തിച്ചേരാന്‍ പറ്റുമോ എന്നറിയാനായിരുന്നു.

    ReplyDelete

നമ്മുടെ ബൂലോകത്തില്‍ ലേഖനങ്ങള്‍ എഴുതുന്നവര്‍ വായനക്കാരുടെ അഭിപ്രായങ്ങള്‍ ആഗ്രഹിക്കുന്നു. നിങ്ങളുടെ അഭിപ്രായങ്ങള്‍ മടിക്കാതെ കമന്റ് ചെയ്യൂ.....

Popular Posts