ആടുജീവിതത്തിനു ശേഷം - നജീബിന്റെ വിശേഷങ്ങള്‍


സജി മാര്‍ക്കോസ് 

"ഗ്രാന്‍ഡ് മോസ്ക്കിന്റെ അടുത്ത സ്റ്റോപ്പില്‍ നിന്നും ഇടതു വശത്തെ രോഡിലൂടെ മുന്നോട്ടു വന്നാല്‍ കാണുന്ന ബസ്റ്റോപ്പില്‍ ഞാന്‍ നില്പ്പുണ്ട്" നജീബ്.

"അതായത്, കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയുടെ ...? " എനിക്കു വീണ്ടും സംശയം.
"പുറകു വശത്തെ ബസ്റ്റോപ്പില്‍" നജീബ് ഉറപ്പിച്ചു.

"ഞാന്‍ നജീബിനെ കണ്ടിട്ടില്ലല്ലോ, പിന്നെ എങ്ങിനെ തിരിച്ചറിയും?" വീണ്ടും എന്റെ സംശയം.

"ഹാ, നിങ്ങള്‍ വാ, ഞാന്‍ തിരിച്ചറിഞ്ഞു കൊള്ളാം!" നജീബിന്റെ വാക്കുകളില്‍ തികഞ്ഞ ആത്മവിശ്വ്വസം

അപ്പോഴേയ്ക്കും ബസ്റ്റോപ്പിന്റെ മുന്നില്‍ എത്തിയിരുന്നു. ആകെ ഒരാള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതുകൊണ്ട് സംശയിക്കേണ്ടി വന്നില്ല.
നജീബ്
ഒരു നോവലിലെ ജീവിച്ചിരിക്കുന്ന കഥാ പാത്രത്തെ ആദ്യം കാണുകയാണ്. ആടുജീവിതത്തിലെ നജീബ്. മുന്നില്‍ കാണുന്ന ആളെ മരുഭൂമിയിലെ ആട്ടിടയനായി സങ്കല്പ്പിച്ചു നോക്കി. ആടുജീവിതത്തിന്റെ പുറചട്ടയിലെ പടവുമായി ഒത്തു നോക്കി. ഒരു തരത്തിലും യോചിക്കുന്നില്ല. മുടിയും നഖവും നീണ്ട്, കുളിക്കാതെ, നീളങ്കുപ്പായത്തുള്ളില്‍ മൂന്നു വര്‍ഷം പാര്‍ത്ത നജീബ് അല്ല എന്റെ മുന്നില്‍ നില്‍ക്കുന്നത്. വൃത്തിയായി വസ്ത്രം ധരിച്ചു, ചിരിച്ചു കൊണ്ട് നിക്കുന്ന ഇരുനിറക്കാരന്‍ നജീബ് !

"എങ്ങിനെയുണ്ട് ബഹറിന്‍ ജീവിതം. "

വണ്ടിയില്‍ കയറിയപ്പോല്‍ എന്റെ വക കുശലാന്വേഷണം

"മനുഷ്യനായി ജീവിക്കുന്നു."
"ആടു ജീവിതം കഴിഞ്ഞു അല്ലേ?"- തമാശ പറയേണ്ടകാര്യമല്ല, എന്തെങ്കിലും പറയണമല്ലോ.

"അതൊക്കെ എന്നേ കഴിഞ്ഞു. ഞാന്‍ എല്ലാം മറന്നതായിരുന്നു. പത്തു വര്‍ഷത്തിലധികമായില്ലേ?" പുഞ്ചിരിച്ചുകൊണ്ട് നജീബ്.

" ഇപ്പോള്‍ ഇവിടെ അമേരിക്കന്‍ നേവിയില്‍ ക്ലീനിംഗ് ആണ് ജോലി. വലിയ മെച്ചം എന്നു പറയാനില്ല. എങ്കിലും കുട്ടികളുടെ പഠിപ്പു നടക്കും. വളരെ സൂക്ഷിച്ചു ജീവിച്ചാല്‍ അല്പസ്വല്പം മിച്ചം വയ്ക്കാനും പറ്റും. എന്തായാലും സമാധാനവും സ്വാതന്ത്ര്യവും ഉണ്ട്. മറ്റു കാര്യമായ ജോലികള്‍ ഒന്നും അറിയില്ല. "

ആഴ്ചയില്‍ ആറു ദിവസം ജോലി. ഭാരമുള്ള ജോലി ഒന്നുമില്ല. വെള്ളിയാഴ്ച സല്‍മാനിയയില്‍ ബന്ധുക്കളൊടൊപ്പം ജുമാ നമസ്കാരത്തിനു പോകും. പിന്നെ രാത്രിവരെ അവിടെ തന്നെ. ഇങ്ങനെ സമാധാനമായി കഴിയുന്നു.

ദൈവ വിശ്വാസം?

ഉണ്ട്, നിസ്ക്കാരങ്ങള്‍ മുടക്കാറില്ല, പ്രത്യേകിച്ചു ജുമ നമസ്ക്കാരം. എങ്കിലും മതത്തിന്റെ പിന്നാലെ ഒന്നും പോകാറില്ല. അതിനു സമയം ഇല്ല, താല്പര്യവും ഇല്ല.

ആടു ജീവിതം പ്രസിദ്ധീകരിച്ചു കഴിഞ്ഞിട്ട് നാട്ടില്‍ പോയോ?

ഇല്ല, ജനുവരിയില്‍ നാട്ടില്‍ പോകും.ഇവിടെ ഫ്രീ വിസയാണ്. ഇപ്പോള്‍ ചെയ്യുന്ന ജോലി ഒരു സ്നേഹിതനെ ഏല്പ്പിച്ചിട്ടു വേണം പോകാൻ‍. അല്ലെങ്കില്‍ തിരുച്ചു വരുമ്പോള്‍ ജോലി ഉണ്ടാവില്ല. ആറുമാസത്തില്‍ കുറഞ്ഞ കാലത്തേയ്ക്കു ആരും ജോലി ഏറ്റെടുക്കില്ല. നാട്ടില്‍ പോയാലും ഒന്നും ചെയ്യാനില്ല. എങ്കിലും ആറുമാസം നാട്ടില്‍ നില്‍ക്കണം. വീട്ടുകാരും കാത്തിരികുകയാണ്. വീട്ടുകാര്‍ ടീവിയിലും മറ്റും പല വട്ടം വാര്‍ത്തകള്‍ കണ്ടതല്ലേ? വിശേഷങ്ങള്‍ കേള്‍ക്കാന്‍ അവര്‍ കാത്തിരിക്കുന്നു.

രാഷ്ട്രീയം?

രാഷ്ട്രീയം പറഞ്ഞാല്‍ ഇടതു പക്ഷത്തോടാണ് താല്പ്പര്യം. പിന്നെ ഇതിനൊക്കെ നമുക്കെവിടെയാ നേരം?


നജീബും സജി മാർക്കോസും
കുടുംബം?

ആലപ്പുഴ ജില്ലയില്‍ ആറാട്ടുപുഴയിലാണ് വീട്. സബീറിനു ഇപ്പോള്‍ 16 വയസ്സ്. പ്ലസ് ടൂവിനു പഠിക്കുന്നു. ഒരു മകള്‍ കൂടിയുണ്ട് സബീന 7 ആം ക്ലാസ് വിദ്യാര്‍ത്ഥിനി. സൗദിയില്‍ നിന്നും തിരിച്ചുപോയതിനു ശേഷമുള്ള മകളാണ് സബീന. സബീറിന് നബീല്‍ എന്നാണ് നോവലില്‍ പേര് ഇട്ടിരിക്കുന്നത്

ബന്യാമിനെ അറിയുമോ? നജീബിനു എന്നോടുള്ള ആദ്യത്തെ ചോദ്യമതായിരുന്നു.
അറിയും, എന്റെ സ്നേഹിതനാണ് - എന്റെ മറുപടി. ചുരുങ്ങിയ വാക്കുകളില്‍ എന്റെ വീട്ടു വിശേഷവും പങ്കു വച്ചു.

ബന്യാമിന്‍ ഇങ്ങനെ ഒരു പുസ്തകം എഴുതി തീര്‍ക്കുമെന്നും, എഴുതിയാല്‍ തന്നെ ഇത്രയ്ക്കും പ്രശസ്തികിട്ടുമെന്നു നജീബ് കരുതിയിരിന്നില്ലത്രേ. അയാള്‍ പലവട്ടം എന്നെ വന്നു കണ്ടു ഒത്തിരി കാര്യങ്ങള്‍ ചോദിച്ചു. ആദ്യമൊക്കെ വലിയ മടി ആയിരുന്നു. പിന്നീട് പറഞ്ഞു തുടങ്ങിയപ്പോള്‍ എനിക്കും താല്പര്യം തോന്നി. ബന്യാമിനോട് കഥ പറയുംമ്പോള്‍ മടുപ്പ് തോന്നില്ലായിരുന്നു. ഇതിനു മുന്‍പ് ആരോടും ഇത്ര വിശദമായി പറഞ്ഞിട്ടില്ല‍, ആരും ചോദിച്ചിട്ടും ഇല്ല.

ആടുജീവിതം സൗദി അറേബ്യയെ ആക്ഷേപിക്കുന്ന തരത്തില്‍ ആയിപ്പോയി എന്നൊക്കെ ആരോ പറഞ്ഞെന്നും കേരളീയ സമാജത്തില്‍ വച്ച് അവരോട് നജീബ് ദേഷ്യപ്പെട്ടിരുന്നു എന്നു കേട്ടുവല്ലോ?

ങാ നേരാ. ഞാന്‍ അനുഭവിച്ചതാ. ഇഷ്ടമുള്ളവര്‍ വിശ്വസിച്ചാല്‍ മതി. അന്നൊക്കെ ഈ നിയമവും രാജാവും എവിടെ ആയിരുന്നു? ദേഷ്യത്തേക്കളേറെ നിസ്സഹായതയായിരുന്നു വാക്കുകളിൽ‍.

പുസ്തക വായന‍?

ഓ വലുതായിട്ടൊന്നും ഇല്ല. സമയം കിട്ടാറും ഇല്ല. ഇപ്പോള്‍ പിന്നെ ആടുജീവിതം പ്രസിധീകരിച്ചു കഴിഞ്ഞതിനു ശേഷം ഒന്നു രണ്ടു പരിപാടികള്‍ക്കു കേരളീയ സമാജത്തില്‍ വിളിച്ചിരുന്നു. ഒരു കോപ്പി എനിക്കു തന്നു കൊണ്ടാണ് ഇതിന്റെ പ്രകാശനം നടത്തിയത്.
ബന്യാമിന്‍ ഇപ്പോഴും വിളിക്കാറുണ്ട്, കാണാറും ഉണ്ട്.

പുസ്തകത്തിന്റെ പേരില്‍ സഹായങ്ങള്‍ ഒന്നും കിട്ടിയിട്ടില്ല. അങ്ങിനെയൊന്നും ആഗ്രഹവും ഇല്ല. വളരെ കഷ്ടപ്പെട്ടു, രക്ഷപ്പെടുമെന്നു പലപ്പോഴും പ്രതീക്ഷയില്ലായിരുന്നു. ഇപ്പോള്‍ എല്ലാം മറന്നു. ബന്യാമിന്റെ നിര്‍ബന്ധം മൂലം, എല്ലാം ഒരിക്കല്‍ക്കൂടി ഓര്‍മ്മിച്ചു. പറ്റിയതുപോലെ ഒക്കെ പറഞ്ഞുകൊടുത്തു. ഞാന്‍ പറഞ്ഞതിലും നന്നായി എഴുതിയിട്ടുണ്ട്, വായിച്ചപ്പോല്‍ എനിക്കും അല്‍ഭുതം തോന്നി. പക്ഷേ, അനുഭവിച്ചതിന്റെ നൂറിലോന്നു വരുമോ അതെല്ലാം. അതൊന്നും ഒരു പുസ്തകത്തിലും ആര്‍ക്കും എഴുതാന്‍ കഴിയില്ല. ഞാന്‍ ഒക്കെ മറന്നതായിരുന്നു, ഓര്‍ത്തുവച്ചിട്ടു എന്തുകിട്ടാന്‍? ഇനിയും എത്രയോ പേര്‍ അങ്ങിനെ കഴിയുന്നുണ്ടാവും? അവരുടെ ഒക്കെ കാര്യം അരു പറയാൻ‍? ഇതൊക്കെ എങ്ങിനെ ലോകം അറിയാൻ‍?

ഇപ്പോഴത്തെ ജീവിതം ?

ഇന്നും വരുമാനം കുറവാണ്. എങ്കിലും ഉള്ളത് കിട്ടുണ്ട്. വളരെ സന്തോഷമായി കഴിയുന്നു എന്നു പറയാം. എല്ലാ ആഴ്ചയും വീട്ടില്‍ വിളിക്കും. ഇവിടെ ബന്ധുക്കള്‍ ഉണ്ട്. ഇവിടെ ജീവിതം സുഖംതന്നെ.

അപ്പോഴേയ്ക്കും ഞങ്ങള്‍ ബഹറിന്‍ മാളിന്റെ മുന്നില്‍ എത്തി. കുറെ സമയം മാളിനുള്ളിലൂടെ ചുറ്റി നടന്നു. നാട്ടില്‍ പോകാന്‍ അല്ലറ ചില്ലറ സാധനങ്ങളൊക്കെ വാങ്ങി, ആഹാരവും കഴിച്ചു പുറത്തു കടന്നു.

തിരിച്ചുപോകുമ്പോള്‍ ചോദിച്ചു, "ആടു ജീവിതം നജീബ് വായിച്ചോ?"

ഉം... പിന്നെ, വായിച്ചു. ഭാര്യ സഫീയത്തും വായിച്ചു. എന്തു തോന്നി? നന്നായി എഴുതിയിട്ടുണ്ട്, അല്ലാതെ എന്തു തോന്നാൻ‍!

ഇപ്പോഴത്തെ ജീവിതമാണ് നജീബിനു മുഖ്യം. മക്കളെ പഠിപ്പിക്കണം.കഴിഞ്ഞതോര്‍ത്തു ആരോടും പാരാതിയില്ല.

ഇനി ഒരു നല്ല ജോലി കിട്ടിയാല്‍ സൌദിയ്ക്കു പോകുമോ?
ഒരിക്കലും സൌദിയിലേയ്ക്കില്ല, ഹജ്ജിനു പോലും. ആ നാടു കാണണമെന്നേയില്ല.

നോവലിലെ ചില കാര്യങ്ങള്‍ ചോദിക്കണമെന്നുണ്ടായിരുന്നു. എങ്കിലും ചോദിച്ചില്ല. ബന്യാമിന്‍ പറഞ്ഞതുകൊണ്ട് മാത്രമാണ് മുഖ്യ കഥാപാത്രം ജീവിച്ചിരിക്കുന്ന ഒരാള്‍ ആണെന്നു ലോകം അറിഞ്ഞത്. അങ്ങിനെ പറഞ്ഞില്ലായിരുന്നുവെങ്കില്‍ നോവലിലെ വിവരങ്ങള്‍ തേടി ആരും പോകില്ലായിരുന്നില്ലല്ലോ! ജിവിതം നജീബിന്റേതും, നോവന്‍ ബന്യാമീന്റേതും ആണ്. അത് അങ്ങിനെ തനെ ഇരിക്കട്ടെ. ഇന്നത്തെ നജീബിനെ കണാനാനു ഞാന്‍ പോയത്.

സല്‍മാനിയായിലെ ബന്ധുക്കളുടെ റൂമില്‍ നജീബിനെ ഇറക്കി വിട്ടിട്ട് വീട്ടിലേയ്ക്കു പോകുമ്പോള്‍ സംസാരിക്കാന്‍ വിമുഖനായ നജീബിനേക്കൊണ്ട്, ഇക്കഥ മുഴുവന്‍ പറയിപ്പിച്ചെടുത്ത ബന്യാമിനോട് അസൂയ തോന്നാതിരുന്നില്ല. അടുക്കും ചിട്ടയുമായി കുറെ ചോദ്യങ്ങളുമായിപ്പോയ എനിക്കു ഒന്നും ചോദിക്കാന്‍ കഴിഞ്ഞില്ല. മറക്കാന്‍ ആഗ്രഹിക്കുന്ന കറത്ത ഏടായിരുന്നു നജീബിന്റെ സൗദി പ്രസവാസകാലം. സ്പോട്ട് ലൈറ്റിനു മുന്നില്‍ ഇരുന്നു വടിവൊത്ത ഭാഷയില്‍ മറുപടി പറയുന്ന ടീവി അഭിമുഖങ്ങളേപ്പോലെ അതു പങ്കുവയ്ക്കാന്‍ നജീബിനു കഴിയില്ലല്ലോ!


“ആടുജീവിതം“ സുനില്‍ കൃഷ്ണന്‍ എഴുതിയ അവലോകനം ഇവിടെ
“ആടുജീവിതം” നിരക്ഷരൻ എഴുതിയ അവലോകനം ഇവിടെ.

60 Responses to "ആടുജീവിതത്തിനു ശേഷം - നജീബിന്റെ വിശേഷങ്ങള്‍"

 1. അച്ചായോ സത്യമായിട്ടും ഒരുപാടു പ്രതിക്ഷയോടെ ആണ് വന്നത് വായിക്കാന്‍ പക്ഷെ ഒന്നും കിട്ടിയില്ല എന്നാലും പോട്ടെ ആട് ജീവിതം വായിച്ചു കരഞ്ഞപ്പോ ഓര്‍ത്തില്ല അതിലെ നായകനെ കാണാന്‍ പറ്റും എന്ന് , ഇത്രേ എങ്കിലും കണ്ടല്ലോ വളരെ സന്തോഷം.

  ReplyDelete
 2. ഒരിക്കൽ ഒന്ന് കാണണമെന്നുണ്ടായിരുന്നു നജീബിനെ. കഥാനായകൻ അത്രയ്ക്ക് ആഴത്തിൽ മനസ്സിൽ പതിഞ്ഞതുകൊണ്ടാകാം. കഥാനായകന്റെ മുഖം സിനിമാതാരം പൃഥ്വിരാജിന്റേതായി മാറിയാലും നജീബിന്റെ ഈ ചിത്രവും, പുസ്തകത്തിന്റെ പുറംചട്ടയിലെ ചിത്രവും, ഈ സംഭാഷണത്തിനിടയിൽ എപ്പോഴോ ഫോണിലൂടെ സജി എനിക്ക് സംസാരിക്കാൻ അവസരം ഒരുക്കിത്തന്നപ്പോൾ കേട്ട നജീബിന്റെ ശബ്ദവും മാറ്റമില്ലാതെ നിൽക്കും.

  ഇങ്ങനൊരു സംഭാഷണം പങ്കുവെച്ചതിന് നന്ദി അച്ചായാ...നജീബിന് നല്ലതുവരട്ടെ. പഴയ ഓർമ്മകളിലേക്ക് അധികം പിടിച്ചുവലിച്ച് കൊണ്ടുപോകാതിരുന്നത് നന്നായി.

  ReplyDelete
 3. ജീവിതം .. എന്തൊരു പ്രഹേളിക...

  ReplyDelete
 4. കഥാനായകനെ കാണിച്ചു തന്നത് വളരെ സന്തോഷം.

  ReplyDelete
 5. ചെറുതെങ്കിലും നല്ല ഒരു പരിചയപ്പെടുത്തല്‍..ദയനീയതയുടെ ഭൂതകാലം മറക്കാന്‍ ആ‍ഗ്രഹിക്കുന്ന ഒരാളെ വീണ്ടും അവിടേക്ക് കൂട്ടിക്കൊണ്ടുപോകുന്നത് ശരിയല്ലല്ലോ.. ഒന്നുറപ്പ്, പുസ്തകത്തിലൂടെ അറിഞ്ഞ നജീബും ഇവിടെ കണ്ട പച്ച മനുഷ്യനായ നജീബും എന്നുമുണ്ടാകും വായനക്കാരന്റെ ഹൃദയങ്ങളില്‍..

  ReplyDelete
 6. ഈ അഭിമുഖം തീര്‍ച്ചയായും സവിശേഷമായ ഒന്നാണ്.
  നിസ്സാര കാര്യങ്ങളുടെ പേരില്‍ ജീവിതം മുഴുവന്‍ വഴക്കടിച്ചു തീര്‍ക്കുന്നവര്‍ ആരോടും പരിഭവമോ പരാതിയോ ഇല്ലാതെ ജീവിക്കുന്ന പാവം നജീബിനെ കണ്ടു പഠിച്ചെങ്കില്‍..
  ഈ ജീവിതം പുറത്ത് കൊണ്ട് വന്ന ബെന്യാമിന്‍ എന്ന മനുഷ്യത്വം നിറഞ്ഞ എഴുത്തുകാരന് ഒരിക്കല്‍ കൂടി എന്റെ ആദരം.

  ReplyDelete
 7. അച്ചായന്‍,
  നിരാശയ്ക്കു കാരണം ഞാന്‍ ഊഹിക്കുന്നു. നജീബിനെ കാണുന്നുണ്ട് എന്നു പറഞ്ഞപ്പോള്‍ ചില സ്നേഹിതന്മാര്‍ പലതും ചോദിക്കണമെന്നു പറയുകയും, ചില ചോദ്യങ്ങള്‍ അയച്ചു തരികയും ചെയ്തിരിന്നു. പ്രത്യേകിച്ചും നോവലിലെ ചില പരാമര്‍ശങ്ങളേപ്പറ്റി.
  നോവല്‍ ബന്യാമിന്റേതാണ്, അതിന്റെ വിശദീകരണം നജീബിനോട് ചോദിക്കുന്നത് അനുചിതമാണെന്നാണ് എന്റെ മതം.
  പിന്നെ, സെലിബ്രിട്ടികളൊടു ചോദിക്കുന്നതുപോലത്തെ ചോദ്യങ്ങള്‍ ഈ പച്ച മനുഷ്യനോട് ചോദിക്കാനാവില്ല, ഉത്തരം കിട്ടുകയും ഇല്ല.
  പിന്നെ ആരാണ് നോവലിലെ കഥാപാത്രത്തിനു വ്യക്തി, ഇന്ന് എങ്ങിനെയിരിക്കുന്നു, ഇതു ഒന്നു പരിചയപ്പെടുത്തുക എന്ന ചെറിയ ഉദ്ദേശ്യമേ ഉണ്ടായിരുന്നുള്ളൂ- അത്രമാത്രം

  ReplyDelete
 8. എംടിയുടെ, ബഷീറീന്റെ കഥകളിലെ ചില കഥാപാത്രങ്ങൾ ജീവിച്ചിരിക്കുന്നവരാണെന്നറിയുമ്പോൾ കൌതുകം തോന്നാറുണ്ട്, എന്നാൽ ഈ കഥയിലെ കഥാപാത്രമായ നജീബ് ഞാൻ കേട്ടതും കണ്ടതുമായ അനുഭവത്തിലൂടെ വന്ന മനുഷ്യനാണെന്നറിയുമ്പോൾ കൌതുകത്തിനുപ്പുറമുള്ള ഏതൊ വികാരമാണ് എനിക്ക് തോന്നുന്നത്... ഇനി ഈ പോസ്റ്റിലെ ചിലപൊരുത്തക്കേടുകൾ ചൂണ്ടിക്കാണിക്കട്ടെ, നജീബ് പറയുന്നു പത്തുവർഷത്തിലധികമായ കാര്യമല്ലെയെന്ന്, മകന് ഇപ്പോൾ പതിനാറ് വയസ്സായെന്നും. എന്നാൽ നോവലിൽ മകൻ ജനിക്കുന്നതിനു മുമ്പുതന്നെ പ്രവാസഭൂമിയിലേക്ക് പോയ നജീബ്, പത്തുവർഷം മുമ്പാണ് ഈ സംഭവം ഉണ്ടായെതെന്നും പറയുമ്പോൾ ആർക്കൊ പിശക് സംഭവിച്ചിരിക്കുന്നു. അതായിത് വർഷത്തിന്റെ ആക്ക്വറസിയല്ല ഗ്രമാറ്റിക്കലാണ് ഞാൻ ചൂണ്ടിക്കാണിക്കുന്നത്. നജീബിന്റെ മകന് ഇപ്പോൾ പതിനാറ് വയസ്സ് ആണെന്നും ഈ പോസ്റ്റിൽ പറയുന്നു... പിന്നെ ആദ്യം തന്നെ നജീബ് പറയുന്നു ഞാൻ ഈ നോവൽ വായിച്ചെന്നും എന്നാൽ അനുഭവിച്ചത്രം വരില്ലെന്നും പറയുന്നു, പിന്നീട് സജിച്ചായൻ വീണ്ടും ചോദിക്കുന്നു ആടു ജീവിതം വായിച്ചിട്ടുണ്ടൊയെന്ന് (ഒരു തവണ മാത്രം ചോദിക്കാൻ പാടൊള്ളൂന്ന് നിയമമൊന്നുമില്ല എങ്കിലും അതൊന്ന് എഡിറ്റ് ചെയ്തിരുന്നെങ്കിൽ) സ്നേഹത്തോടെ കുഞ്ഞൻ..

  ReplyDelete
 9. വായിച്ചത്നെക്കാൾ കൂടുതൽ അറിയാൻ താത്പര്യം ഇല്ലാതില്ല. അതറിഞ്ഞാൻ ആ നോവലിന്റെ പ്രസക്തി നഷ്ടപ്പെടും എന്നത് കൊണ്ട് ഞാനതിനെ മറന്നേക്കാം..

  ReplyDelete
 10. ആടുജീവിതം എന്ന നോവലിലൂടെ പരിചയപ്പെട്ട നജീബ് എന്ന കഥാപാത്രത്തെ, മുഖമുള്ള, ശബ്ദമുള്ള ഒരാളായി കാട്ടിത്തന്നതിന് നന്ദി.

  ReplyDelete
 11. കുഞ്ഞന്‍ സേതുരാമയ്യര്‍,
  പോയിന്റ്സ് നോട്ടി.വേണ്ട തിരുത്തലുകള്‍ വരുത്താം.

  ReplyDelete
 12. ഒരുപാട് ആഗ്രഹം ഉണ്ടായിരുന്നു ഒന്ന് കാണണം എന്ന്........ അതെന്തായാലും സാധിപ്പിച്ചു തന്നതിന് നന്ദി ..........ഇനിയുള്ള ജീവിതത്തില്‍ അദ്ദേഹത്തിന് നല്ലത് മാത്രം വരട്ടെ..............

  ReplyDelete
 13. " ഇനി ഒരു നല്ല ജോലി കിട്ടിയാല്‍ സൌദിയ്ക്കു പോകുമോ?
  ഒരിക്കലും സൌദിയിലേയ്ക്കില്ല, ഹജ്ജിനു പോലും. ആ നാടു കാണണമെന്നേയില്ല."

  ഈ വരികളില്‍ നജീബിന്റെ അനുഭവങ്ങളുടെ കരിനിഴല്‍ ഇപ്പോഴുമുണ്ട്.
  ദൈവം അയാള്‍ക്ക് നല്ലതു വരുത്തട്ടെ.

  ReplyDelete
 14. ഒരുപാട് കരുതിയതിലാണെന്നു തോന്നുന്നു, കുറച്ച് മാത്രമെ കിട്ടിയുള്ളൂ. കിട്ടിയതിനു നന്ദി

  ReplyDelete
 15. കാണാന്‍ കഴിയുമെന്ന് വിചാരിച്ചതല്ല . കാണിച്ചു തന്നതിന് നന്ദി . നജീബിന് നല്ലത് വരട്ടെ.

  ReplyDelete
 16. ചോദിക്കാന്‍ കരുതിവച്ചിരുന്ന ചോദ്യങ്ങള്‍ ചോദിക്കാതിരിക്കാന്‍ കാട്ടിയ സജി അച്ചായന്റെ ഔചിത്യബോധത്തിനു നമസ്കാരം.
  ചോദിക്കാതിരുന്ന ആ ചോദ്യങ്ങള്‍ കൊണ്ടു തന്നെ ഇതൊരു അഭിമുഖത്തിനുപരി നല്ല അനുഭവമായി മാറി..

  ReplyDelete
 17. സഖാവേ,
  കുറെ നാളായിട്ട് ഒരു വിവരവും ഇല്ലല്ലോ ? എനിക്ക് എഴുതാന്‍ സമയം ഇല്ല ......... വായിക്കുന്നത് തന്നെ ഒരുമിച്ചാണ് .
  ആട് ജീവിതത്തിലെ കഥാപാത്രത്തെ പരിച്ചയപെടുതിയത് നന്നായി. പക്ഷെ സൌദിയില്‍ ജീവിക്കുന്ന ഒരാളെന്ന നിലക്ക് നജീബിനെ പോലെ നിരവധി പേരുടെ കാര്യങ്ങള്‍ തുടര്‍ന്നും കേള്‍ക്കേണ്ടി വരുന്നു . വിഷമത്തോടെ പറയട്ടെ നമ്മുടെ എംബസ്സിയുടെ മനോഭാവമാണ് കൂടുതല്‍ വിഷമിപ്പിക്കുന്നത് .
  സ്നേഹത്തോടെ
  മനേഷ്

  ReplyDelete
 18. അച്ചായാ ആ പറഞ്ഞത് സത്യം ആണ് , പക്ഷെ ഇങ്ങനെ എങ്കിലും ആളെ കാണാന്‍ പറ്റിയല്ലോ , ശരിക്കും നജീബ് ജീവിച്ചിരിക്കുന്ന ആളാണ് എന്ന് വിശ്വസിക്കാന്‍ പാടാരുന്നു , ഒന്നൂടെ ഇന്റര്‍വ്യൂ വായിച്ചപ്പോള്‍ ആണ് അച്ചായന്‍ അത് ഒന്നും ചോദിക്കാതിരുന്നത് എത്ര നന്നായി എന്ന്

  ReplyDelete
 19. മതി,
  ഒരു ഷേക്ക്‌ ഹാന്‍ഡ്‌ , ഒന്നിച്ചിരുന്നു ഒരു കാപ്പി കുടി, അത്രയും മതി, കൂടുതലൊന്നും ചോദിക്കാതിരുന്നത് നന്നായി. അദ്ദേഹം ഇപ്പോള്‍ എവിടെയുണ്ടെന്ന് കാണിച്ചു തന്നതിന് നന്ദി.

  ReplyDelete
  Replies
  1. വളരെ ശരിയാണ്

   Delete
 20. മാഷേ.. നന്ദി. ഒന്നു നേരില്‍ കാണണമെന്നുണ്ടായിരുന്നു. അറിയേണ്ടതു പലതും അദ്ദേഹം പറയാതെ പറഞ്ഞു. നജീബ് നജീബായും നോവല്‍ നോവലായും തന്നെ ഇരിക്കട്ടെ.. ആ നോവലിലെ ദൈവത്തിന്റെ അംശം ചിലര്‍ ചോദ്യം ചെയ്തു കണ്ടു. അങ്ങനെ ഒരു പ്രത്യാശ അദ്ദേഹത്തിന് അന്നുണ്ടായിരുന്നോ അതോ സ്വന്തം മനശ്ശക്തി മാത്രമായിരുന്നോ തുണ എന്ന് ഒന്ന് അറിഞ്ഞാല്‍ കൊള്ളാം.

  ReplyDelete
 21. വളരെ നന്ദി ഇവിടുത്തെ ഈ പരിചയപ്പെടുതലിനു

  ReplyDelete
 22. This comment has been removed by a blog administrator.

  ReplyDelete
 23. നജീബിനെ പരിചയപ്പെടുത്തി തന്നതിനു നന്ദി.

  ReplyDelete
 24. This comment has been removed by the author.

  ReplyDelete
 25. നോവല്‍ വായിക്കുമ്പോള്‍ ഉണ്ടായേക്കാവുന്ന ചില സംശയങ്ങളുടെ പ്രേരണയില്‍ 'വീജെ ചോദ്യങ്ങള്‍' ഒഴിവാക്കിയത് നന്നായി, സജി.
  ബെന്യാമിന്‍ ഒരു ടൈപ്പിസ്ടോ രിപ്പോട്ടരോ അല്ല. നോവലിസ്റ്റ്‌ ആണ്. 'ഇത് നജീബിന്റെ ജീവിതമാണ്' എന്ന് പുസ്തകത്തില്‍ കണ്ടത് കൊണ്ട് മാത്രം അനാവശ്യ ചോദ്യങ്ങളും വിവാദങ്ങളും ഈ പുസ്തകത്തെപറ്റി ഉണ്ടായിട്ടുണ്ട്. പലരും ഉപായമായി കണ്ടെത്തിയതും 'നജീബ് ബഹറിനില്‍ ഉണ്ടല്ലോ.. നേരിട്ട് ചോദിക്കാമല്ലോ..' എന്ന് തന്നെയാണ്.
  അഭിമുഖം ഔചിത്യപൂര്‍വമായി, സജി. അഭിനന്ദനങ്ങള്‍.

  ReplyDelete
 26. മിതം ച സാരം ച...
  ഇത്രയും മതി!
  വളരെ സന്തോഷം, ഈ പങ്കുവയ്ക്കലിന്.

  ReplyDelete
 27. ആടുജീവിതം വായിച്ചു താഴെ വെച്ചശേഷവും നജീബ് മനസ്സില്‍ ഒരു നൊമ്പരമായി കെട്ടിക്കിടന്നു. തികച്ചും ഔചിത്യമാര്‍ന്ന പരിചയപ്പെടുത്തല്‍ ........സസ്നേഹം

  ReplyDelete
 28. ജിവിതം നജീബിന്റേതും, നോവന്‍ ബന്യാമീന്റേതും ആണ്. അത് അങ്ങിനെ തനെ ഇരിക്കട്ടെ. ഇന്നത്തെ നജീബിനെ കണാനാനു ഞാന്‍ പോയത്.


  ഇതാണ് ശരിയായ നിലപാട്. ആ നോവലിന്റെ പേരില്‍ നജീബ് ആഘോഷിക്കപ്പെടേണ്ടതില്ല.എന്നാല്‍ ആ ജീവിതത്തിന്റെ പേരില്‍ അയാളെ മനുഷ്യരായിട്ടുള്ളവര്‍ നെഞ്ചേറ്റുകതന്നെ ചെയ്യും.
  സത്യം പറഞ്ഞാല്‍ കഥനകഥകളുടെ ഒരു ഭാണ്ഡം പേറാനാണ് വന്നത് . എന്നാല്‍ ഇവിടെ പങ്കുവെച്ചതാകട്ടെ നനുത്ത ഒരു കണ്ണുനീര്‍ത്തുള്ളിയും.. എങ്കിലും ആ തുള്ളിയില്‍ ഒരു ലോകം പ്രതിഫലിക്കുന്നുണ്ട്.അത് മതി .

  ReplyDelete
 29. അച്ചായോ.ഔചിത്യം എന്നുപറഞ്ഞാൽ ലിതാണ്(എനിക്കില്ലങ്കിലും).

  ReplyDelete
 30. നജീബിണ്റ്റെ ഫോട്ടോ കണ്ടു. അദ്ദേഹം ഇപ്പോഴും ബഹറിനില്‍ ഉണ്ട്‌ എന്നതു അത്ഭുതപ്പെടുത്തി. അത്തരം ഒരു അനുഭവത്തിനു ശേഷം അദ്ദേഹം ഒരിക്കല്‍ കൂടെ രാജ്യം വിട്ടു പോകുമെന്നു കരുതിയിട്ടേ ഇല്ലായിരുന്നു.

  ReplyDelete
 31. എനിക്ക് നജീബിന്റെ ഫോട്ടോ ഒന്ന് കണ്ടാമാതിയായിരുന്നു ,അത് കണ്ടു. ഇത് മതി, ഇത്രേം മതി.താങ്ക്സ് രണ്ടുപേര്‍ക്കും.

  ReplyDelete
 32. സത്യത്തില്‍ നജീബ് എന്ന വ്യക്തിയുടെ ഫോട്ടോ തൊടുപുഴയില്‍ ഹരീഷിന്റെ വീട്ടില്‍ വച്ച് അച്ചായന്‍ കാട്ടിത്തന്നപ്പോള്‍ തന്നെ ഒരു വല്ലായ്മ തോന്നിയിരുന്നു. നിരക്ഷരന്‍ പറഞ്ഞപോലെ ഒരു പൃഥിരാജിനും പുസ്തകത്തിന്റെ പുറംചട്ടയിലെ ചിത്രത്തെ മായ്കാന്‍ കഴിയില്ല. പലപ്പോഴും പല കഥാപാത്രങ്ങളെയും പിന്നീട് സിനിമയാക്കികഴിഞ്ഞാല്‍ അതിലെ നടന്റെ രൂപത്തില്‍ മനസ്സില്‍ വരാരുണ്ട്. ഇവിടെ അതുണ്ടാവുമെന്ന് തോന്നുന്നില്ല. അത്ര തീവ്രമാണ് നജീബിനെ ബെന്യാമിന്‍ ഒരുക്കിയത്. ഒപ്പം ജീവിച്ചിരിക്കുന്ന നജീബിന്റെ ചിത്രം അച്ചായനും തന്നു. അഭിമുഖം എന്ന് പറയാന്‍ കഴിയില്ലെങ്കിലും (അല്ലെങ്കിലും പച്ചയായ ജീവിതം നയിക്കുന്ന ഒരു പാവത്തോട് എന്ത് അഭിമുഖം നടത്താന്‍!) ഈ പരിചയപ്പെടുത്തല്‍ നന്നായി.

  ReplyDelete
 33. നജീബിന്റെ ഒരു ഫോട്ടോയും, നജീബിനെ കണ്ടു എന്ന ഒരു അടിക്കുറിപ്പ് മാത്രം മതി. എന്തിനാ ആ മനുഷ്യനെ വീണ്ടും പ്രദർശനവസ്തു ആക്കുന്നത്.

  ReplyDelete
 34. നജീബ് എന്ന കഥാപാത്രം മജ്ജയും മാംസവും ഉള്ള ഒരു മനുഷ്യനായി ഇന്നും ജീവിക്കുന്നു എന്ന സത്യം വെളിപ്പെടുത്തുന്നതില്‍ കവിഞ്ഞു അഭിമുഖത്തിനോ ചോദിക്കുന്ന ചോദ്യങ്ങള്‍ക്കോ യാതൊരു പ്രസക്തിയുമുണ്ടെന്നു തോന്നുന്നില്ല, നോവല്‍ വായിച്ചുവെന്നു അദ്ദേഹം തന്നെ പറയുമ്പോള്‍ നോവലിനെ കുറിച്ച് ഉയരുന്നു എന്ന് പറയുന്ന ചോദ്യങ്ങള്‍ക്ക് നജീബ് സ്വയം ഉത്തരം തരുന്നെങ്കില്‍ മാത്രമേ ചോദ്യങ്ങള്‍ തന്നെ പ്രസക്തമാകുന്നുള്ളൂ ...
  സജി , താങ്കള്‍ക്കു ചെയ്യാനുള്ളത് താങ്കള്‍ നൂറു ശതമാനം ചെയ്തു.

  ReplyDelete
 35. ആടുജീവിതം വായിയ്ക്കാന്‍ കഴിഞ്ഞില്ല. ഇതു വായിച്ചപ്പൊ വായിയ്ക്കാത്തതിന്റെ നഷ്ടം മനസ്സിലാവുന്നു. മനസ്സില്‍ തൊട്ടറിയുന്നു നജീബിനെയും അദ്ദേഹത്തെ കാണിച്ചുതന്ന ബെന്യാമിനെയും....

  ReplyDelete
 36. ജീവിച്ചിരിക്കുന്ന ഒരു ദുരന്തനായകനായ കഥാപാത്രത്തെ പരിചയപ്പെടുത്തിയത് എന്തായാലും നന്നായി കേട്ടൊ അച്ചായ

  ReplyDelete
 37. ദാ, ഇത്രയൊക്കെമാത്രം ചോദിച്ചു നിര്‍ത്തിയതു കൊണ്ടായിരിക്കണം, എനിക്കു അച്ചായനോടൊരിത്തിരി ബഹുമാനം കൂടി.
  (അത്തരത്തില്‍ അഭിമുഖം നടത്താന്‍ നമ്മുടെ ചാനല്‍ 'റിയാലിറ്റി ഷോ'ക്കാരുണ്ടല്ലോ!)
  നജീബിനോടു ചോദിക്കേണ്ടതിതായിരുന്നു...
  നജീബ് പറയാനുള്ളതു പറഞ്ഞും കഴിഞ്ഞു...
  നന്ദി, സജിച്ചായാ... നന്ദി!

  ReplyDelete
 38. നന്ദി....ജോണ്‍ ബ്രിട്ടസിനെപ്പോലുള്ള അഭിമുഖ വീരന്മാര്‍ ഇതൊന്നു വായിച്ചാല്‍ നന്നായിരുന്നു.

  ReplyDelete
 39. "ആട് ജീവിത"ത്തെ പറ്റി ഒരുപാട് വായിച്ചിട്ടുണ്ട് എങ്കിലും ആ നോവല്‍ ഇതുവരെ വായിക്കാന്‍ കഴിഞ്ഞിട്ടില്ല. പ്രവാസിയായ നജീബിന്റെ വിശേഷങ്ങള്‍ നന്നായി അവതരിപ്പിച്ചിരിക്കുന്നു. അദ്ധേഹത്തിന്റെ 'പ്രയാസ' ജീവിതത്തിന്റെ പാടുകള്‍ ആ മുഖത്ത് തന്നെ നിഴലിക്കുന്നുണ്ട്.. പ്രവാസികള്‍ നിര്‍ബന്ധമായും വായിച്ചിരിക്കേണ്ട ഒരു നോവല്‍...
  (ആരെങ്കിലും അതിന്റെ പി.ഡി.എഫ് കോപിയുടെ ലിങ്ക് ഒന്ന് ഷെയര്‍ ചെയ്യുമോ?)

  ReplyDelete
 40. @ Sreejith kondottY/
  ഇമെയില്‍ ഐഡി തരൂ ...

  ReplyDelete
 41. സജി, മനോഹരമായ അഭിമുഖം. ചോദ്യങ്ങള്‍ കൊണ്ട് ആ പാവത്തിനെ ഞാന്‍ വേണ്ടതിലേറെ ബുദ്ധിമുട്ടിച്ചിരുന്നു. (നോവലിനുവേണ്ടി). നോവലിലെ നജീബിനെ ജീവിതത്തിലെ നജീബുമായി കൂട്ടി വായിക്കാന്‍ ആരും ശ്രമിക്കരുതേ. ഇത്തരത്തില്‍ നജീബ് ചോദ്യം ചെയ്യപ്പെടുമായിരുന്നു എന്നറിയാമായിരുന്നുവെങ്കില്‍ ഞാന്‍ അദ്ദേഹത്തെ എക്കാലത്തേക്കും അദൃശ്യനായി നിര്‍ത്തുമായിരുന്നു. അത്രയ്ക്കും ആളുകള്‍ അദ്ദേഹത്തെ ശല്യം(!!) ചെയ്യുന്നുണ്ട്. നോവലിലെ പിഴവുകള്‍ എന്റേതാണ്. അതിലെ അതിശയോക്‌തികള്‍ എന്റേതാണ്. അതിലെ സഹനവും വേദനയും മാത്രമേ അദ്ദേഹത്തിനുള്ളൂ. എന്നിട്ടും കുറ്റം മുഴുവന്‍ അദ്ദേഹത്തിന്. ഇതൊരു നോവലാണ് ജീവിതകഥയല്ല എന്ന് പലരും വായനക്കൊടുവില്‍ മറന്നുപോകുന്നു. ഇനിയെങ്കിലും അത് അങ്ങനെ വായിക്കുക. നജീബ് സ്വതന്ത്രനായി ജീവിച്ചുകൊള്ളട്ടെ. നജീബിനെക്കുറിച്ച് ഇനിയും അറിയാന്‍ അത്യാകാംക്ഷയുള്ളവര്‍ ഈ ലിങ്കില്‍ പോയി നോക്കാന്‍ അഭ്യര്‍ത്ഥിക്കുന്നു : http://www.thejasnews.com/index.jsp?tp=det&det=yes&news_id=201100122194545858

  ReplyDelete
 42. ശ്രീ ബെന്യാമിന്‍,
  കഴിഞ്ഞ ഡിസംബറില്‍ കൊച്ചിയില്‍ നടന്ന അന്താരാഷ്‌ട്ര പുസ്തകോത്സവത്തില്‍ " ആട് ജീവിതം " തേടിപ്പിടിച്ചു വാങ്ങിയതാണ്. ആകാംക്ഷ കൊണ്ട് ഒരു ദിവസം കൊണ്ട് തന്നെ വായിച്ചു തീര്‍ത്തു. ഒരു പാട് പേര്‍ക്ക് റെഫര്‍ ചെയ്യുകയും ചെയ്തു. ഒറ്റ വരിയില്‍ ഒതുങ്ങുന്ന ആ ക്ലൈമാക്സ് ഏറെ ആകര്‍ഷിച്ചു. ഇപ്പോള്‍ ഇവിടെ വന്നു താങ്കള്‍ കമന്റു രേഖപ്പെടുത്തിയതിനു നമ്മുടെ ബൂലോകം ടീമിന്റെ പേരില്‍ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു. .......ജോ , പബ്ലിഷര്‍.

  ReplyDelete
 43. നജീബിനെ കാണിച്ചുതന്ന സജിക്ക് നന്ദി. നജീബു രക്ഷപെട്ടു എന്ന് പറയാം. എന്നാല്‍ ഇന്നും ആടുജീവിതത്തെക്കളും മോശമായി സൌദികളുടെ പീഡനം അനുഭവിക്കുന്ന ഒരുപാട് മലയാളികളും മറ്റുള്ളവരും സൗദി അറേബ്യയില്‍ ഉണ്ട്. പ്രത്യേകിച്ച് വീട്ടുജോലിക്കാര്‍. അതിലും കഷ്ടമാണ് ചില മലയാളികളുടെ കടകളിലും കമ്പനിയിലും ജോലി ചെയ്യുന്നവരുടെ ജീവിതാവസ്ഥ. എന്നെങ്കിലും പുറംലോകം അറിയുമെന്ന് കരുതുന്നു.

  ReplyDelete
 44. ഞാന്‍ ആദ്യമായാണ്‌ ഒരു നോവല്‍ രണ്ടു പ്രാവശ്യം വായിക്കുന്നത്.
  ആടുജീവിതം വായിച്ചുകഴിഞ്ഞപ്പോള്‍ നജീബ് സൌദിയിലെക്കല്ല, സ്വന്തം നാടുവിട്ടു എങ്ങോട്ടുമില്ല എന്ന് ആണയിടും എന്നാണു ഞാന്‍ കരുതിയത്. പക്ഷെ നമ്മുടെ നാട് എത്രമേല്‍ അദേഹത്തിന് ആലോസരമുണ്ടാക്കുന്നു എന്ന് ഇപ്പോള്‍ മനസ്സിലാകുന്നു.
  അദേഹത്തിന് നാട്ടില്‍ തന്നെ സ്ഥിരവരുമാനത്തിനുള്ള ഒരു ഏര്‍പ്പാട് ബ്ലോഗര്‍മാര്‍ക്ക് ശരിപ്പെടുത്തി കൊടുക്കാന്‍ എന്തുകൊണ്ട് കഴിയില്ല?
  പുസ്തകം 'മെഗാഹിറ്റ്' ആയപ്പോഴും അതിന്റെ ജീവിക്കുന്ന കഥാപാത്രത്തിന് ഇപ്പോഴും കഞ്ഞി കുമ്പിളില്‍ തന്നെ. കഷ്ടം!

  ReplyDelete
 45. ജീവിച്ചിരിക്കുന്ന കഥാപാത്രത്തിനെ കാണിച്ചു തന്നതിന് നന്ദി.

  ReplyDelete
 46. ഇച്ചായാ ഇത്രയും ഇവിടെ എഴുതീതിനു താങ്ക്സ്...നോവല്‍ വായിച്ചിട്ടുണ്ട് അടിപൊളിയായിട്ടുണ്ട് ടാ.....

  ReplyDelete
 47. നോവലില്‍ എന്നെ ഏറ്റവും സ്വാധീനിച്ചതു നജിബിന്റെ ദുരിതങ്ങളിലും അയാള്‍ വിടാതെ പിന്തുടരുന്ന ഭക്തിയാണ് .അതിനെ കുറിച്ചെങ്കിലും കുറച്ചു വിശദമായി ചോദിക്കാമായിരുന്നു. അത് അദ്ധേഹത്തെ അലോസരപെടുത്തുന്ന ചോദ്യവുമല്ല .എന്തോ വളരെ പ്രതീക്ഷയോടെ വന്നു നിരാശനായി തിരിച്ചു പോവുന്നു.....

  ReplyDelete
 48. നായകനെ കാണിച്ച് തന്നതില്‍ സന്തോഷം..!

  ReplyDelete
 49. വളരെ നന്നായി,ആട് ജീവിതം ഇപ്പോള്‍ സിനിമ ആകുന്നു.നായകന്‍ പൃഥ്വിരാജ്..
  http://automateinfo.com

  ReplyDelete
 50. This comment has been removed by a blog administrator.

  ReplyDelete
 51. This comment has been removed by the author.

  ReplyDelete
 52. This comment has been removed by the author.

  ReplyDelete
 53. This comment has been removed by the author.

  ReplyDelete
 54. This comment has been removed by the author.

  ReplyDelete
 55. Any one read the newly released Novel "Marana Paryantham" of Shamsudheen Mubarak from DC Books.. Wonderful writing and theme. Try to find out some time for reading it...It's just like Adu Jeevitham taste of reading.

  ReplyDelete

നമ്മുടെ ബൂലോകത്തില്‍ ലേഖനങ്ങള്‍ എഴുതുന്നവര്‍ വായനക്കാരുടെ അഭിപ്രായങ്ങള്‍ ആഗ്രഹിക്കുന്നു. നിങ്ങളുടെ അഭിപ്രായങ്ങള്‍ മടിക്കാതെ കമന്റ് ചെയ്യൂ.....

Popular Posts