അങ്കിൾ എന്ന ബ്ലോഗർ നാമത്തിൽ പ്രശസ്തനായ, നമുക്കേവർക്കും പ്രിയപ്പെട്ട ശ്രീ. ചന്ദ്രകുമാർ എൻ.പി. ഇന്നലെ (09.01.2011) വൈകീട്ട് നമ്മെ പിട്ട് പിരിഞ്ഞിരിക്കുന്നു.
സർക്കാർ കാര്യം,
ഉപഭോക്താവ് എന്നി ബ്ലോഗുകളിലൂടെ സമൂഹത്തിന് പ്രയോജനപ്രദമായ രീതിയിൽ ബ്ലോഗ് എന്ന മാദ്ധ്യമം കൈകാര്യം ചെയ്ത വ്യക്തിയാണ്
അങ്കിൾ. ശക്തനായ ഒരു ബ്ലോഗറേയും ഒരു സ്നേഹിതനേയുമാണ് നമുക്കെല്ലാം നഷ്ടപ്പെട്ടിരിക്കുന്നത്. ഇനി അങ്കിളില്ലാത്ത ബൂലോകമാണ്.
കുടുംബാംഗങ്ങൾക്കും ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും ഒപ്പം നമ്മുടെ ബൂലോകം ടീമും അങ്കിളിന്റെ വിയോഗ ദുഃഖത്തിൽ പങ്കുചേരുകയും പരേതാന്മാവിന്റെ നിത്യശാന്തിക്കായി പ്രാർത്ഥിക്കുകയും ചെയ്യുന്നു.
പരേതാന്മാവിന്റെ നിത്യശാന്തിക്കായി പ്രാർത്ഥിക്കുകയും കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുകയും ചെയ്യുന്നു.
ReplyDeleteഇനി അങ്കിളില്ലാത്ത ബൂലോകം തന്നെയാണ്.
ചെറായി മീറ്റില്‍ വെച്ചാണ്
ReplyDeleteഅങ്കിളിനെ ആദ്യമായി കാണുന്നത്, അത് അവസാനത്തെ ആയിരിക്കുമെന്ന് വിചാരിച്ചില്ല. ഇനിയും കാണണം എന്നു പറഞ്ഞു പിരിഞ്ഞതാണ്....
ആദരാഞ്ജലികള്‍ :(
സമൂഹ്യബോധമുള്ള,നീതിബോധമുള്ള ഒരു ബ്ലോഗറിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു.തിരുവനന്തപുരത്ത് കൂട്ടത്തിന്റെ പരിപാടിക്കാണ് അവസാനം കണ്ടത്.
ReplyDeleteആദരാഞ്ജലികള്‍
ReplyDeleteആദരാഞ്ജലികള്‍
ReplyDeleteആദരാഞ്ജലികള്‍
ReplyDeleteആദരാഞ്ജലികള്‍ .ചെറായി മീറ്റില്‍ പരിചയപ്പെട്ടത് ഇപ്പോഴും ഓര്‍ക്കുന്നു..അദ്ദേഹത്തിന്റെ ആത്മാവിനു നിത്യ ശാന്തി നേരുന്നു..
ReplyDeleteആദരാഞ്ജലികള്‍....
ReplyDeleteആത്മാ-വി-ന് നി-ത്യ-ശാ-ന്തി നേ-രു-ന്നു........
ReplyDeleteആദരാഞ്ജലികള്‍
ReplyDeleteഅങ്കിള്‍ സാറിന് (ചന്ദ്രകുമാര്‍)ആദരാഞ്ജലികള്‍:(
ReplyDeleteസന്തപ്തകുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദു:ഖത്തില്‍ പങ്ക്ചേരുന്നു...
അങ്കിളിന് ആദരാഞ്ജലികള്‍!
ReplyDeleteഎന്റെ ആദ്യ ബ്ലോഗ്പോസ്റ്റില്‍ ബൂലോകത്തേക്ക് സ്വാഗതമാശംസിച്ച് ആദ്യകമന്റ് അദ്ദേഹത്തിന്റേതായിരുന്നു...
അങ്കിളിന്റെ ആത്മശാന്തിക്കായി പ്രാര്‍ത്ഥിക്കുന്നു!!
ബൂലോകത്തിന്ന് ഒരു ജനാതിപത്യ വിശ്വാസി നഷ്ടപ്പെട്ടു.....ഒരു കനത്ത നഷ്ടം തന്നെ ...അങ്കിളിന്റെ ആകസ്മികമായ വേർപാടിൽ വേദനിക്കുന്ന സുഹൃത്തുക്കളുടേയും കുടുംമ്പാങ്ങളുടേയും ദു:ഖത്തിൽ പങ്കുചേരുന്നു.....ആദരാജ്ഞലികൾ
ReplyDeleteആദരാഞ്ജലികള്‍!!!
ReplyDeleteചെറായി മീറ്റിലെ ഓര്‍മ്മകള്‍ ബാക്കിയാക്കി...
ബൂലോഗത്തിലെ അറിവും,വിവരവും,പക്വതയും ഉണ്ടായിരുന്ന ആദ്യകാല ബൂലോഗരിൽ ഒരാളായിരുന്ന നമ്മുടെയെല്ലാം പ്രിയപ്പെട്ട അങ്കിൾ ഇനി ഓർമ്മകളിൽ സ്മരിക്കപ്പെടുന്നവനായി മാറി...
ReplyDeleteഇ-ജലകങ്ങളിൽ ...മലയാള ലിപികളൂടെ തുടക്കത്തിന് സ്വന്തമായി ഫോണ്ടുകൾ കണ്ടുപിടിച്ചവരിൽ ഒരുവൻ..!
ചെറായി മീറ്റിൽ വെച്ച്..ശേഷം അവിടെയന്ന് അമരാവതിയിൽ വെച്ച് ബൂലോഗത്തിൽ തുടക്കക്കാരനായ എനിക്ക് എല്ലാ പ്രോത്സാഹനങ്ങളൂം തന്നനുഗ്രഹിച്ച ആ
മഹാത്മാവിന് ആദരാഞ്ജലികൾ....
ആദരാഞ്ജലികള്‍..
ReplyDeleteആദരാഞ്ജലികൾ.
ReplyDeleteഅദ്ദേഹത്തിന്റെ ആകസ്മിക വിയോഗം ശരിക്കും ഒരു ഞെട്ടലോടെയാണ് അറിഞ്ഞത്. കഴിഞ്ഞ ആഴ്ച വിവരാവകാശ നിയമത്തെ സംബന്ധിക്കുന്ന ഒരു സംശയനിവാരണത്തിനുവേണ്ടി അദ്ദേഹത്തിന് ഒരു മെയിൽ അയച്ചിരുന്നു. വിശദമായി തന്നെ അദ്ദേഹം മറുപടിയും തന്നു. ഒപ്പം എല്ലാ വിജയങ്ങളും ആശംസിക്കുകയും ചെയ്തു. ചെറായിൽ ബ്ലോഗ സംഗമത്തിൽ അദ്ദേഹത്തെയും പത്നിയേയും പരിചയപ്പെടുകയും ചെയ്തിരുന്നു. അഴിമതിക്കെതിരെ എന്നും കർശമായ നിലപാടെടുത്തിരുന്ന വ്യക്തിയാണ് ചന്ദ്രകുമാർ സാർ. തന്റെ പരിശ്രമത്തിലൂടെ പല അഴിമതികളും തടയാനും പലതും പുറത്തുകൊണ്ടുവരാനും അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ പ്രവർത്തനം എന്നും മറ്റുള്ളവർക്ക് മാതൃകയും പ്രചോദനവും ആയിരിക്കും. അദ്ദേഹത്തിന്റെ ആത്മാവിന്റെ നിത്യശാന്തിക്കായി പ്രാർത്ഥിക്കുന്നു.
അദ്ദേഹത്തിന്റെ ആത്മാവിനു നിത്യ ശാന്തി നേരുന്നു..
ReplyDeleteനേരിട്ടറിയില്ലായെന്കിലും അദ്ദേഹത്തിന്റെ ബ്ലോഗെഴുത്തുകള്‍ എല്ലാം വായിച്ചിരുന്നു..ഏറെ ആദരിച്ചിരുന്നു. ഉളളില്‍ നന്മയുള്ളവരുടെ വിയോഗം സങ്കടപ്പെടുത്തുന്നു. അങ്കിളിനു ആദരാഞ്ജലികള്‍..സ്നേഹപ്ുര്വം
ReplyDeleteകഴിഞ്ഞ അവധിക്കു അങ്കിളിന്റെ വീട്ടില്‍ പോയിരുന്നു.
ReplyDeleteഞാനും പോങ്ങുമ്മൂടനും കൂടി ചെല്ലുന്നതും കാത്ത്, കൈയ്യില്‍ ഒരു കത്തുമായി അങ്കിള്‍ റോഡില്‍ കാത്തു നില്‍ക്കുകയായിരുന്നു.
കുശലപ്രശനങ്ങള്ക്കു ശേഷം കത്തിന്റെ ഉള്ളടക്കം പറഞ്ഞു. തിരുവനതപുരത്ത് എവിടെയോ നടന്ന് ഒരു വലിയ ടെണ്ഡറില്‍, ഇല്ലാത്ത പണികള്‍ ഉള്‍പ്പെടുത്തിയതിനേപ്പറ്റി അങ്കില് നടത്തിയ ഇടപെടലിനെ ചരിത്രം വലിയ ആവേശത്തോടെ വിശദീകരിക്കുന്നതും കേട്ട് ഞങ്ങള്‍ ഇരുന്നു. അദ്ദേഹത്തിന്റെ വാദങ്ങള്‍ അംഗീകരിച്ച്, വേണ്ട തിരുത്തലുകള്‍ നടത്തി എന്നറിയിച്ച്, ഡിപ്പാര്‍ട്ട്മെന്റ് അയച്ച കത്ത് ഞങ്ങള്‍ ചെല്ലുന്നതിനു തൊട്ടു മുന്‍പാണത്രേ കിട്ടിയത്!
പിന്നെ, ചെറായി കണ്ടതുമുട്ടിയതിന്റെ ഓര്‍മ്മകള്‍, വീട്ടുവിശേഷങ്ങള്‍ എല്ലാം പങ്കു വച്ചു പിരിയുമ്പോല്‍ പറഞ്ഞു, “ഇവിടെ മക്കളുടെ മുറി ഒഴിഞ്ഞു കിടക്കുന്നു, തിരുവനന്തപുരത്തുവരുന്ന ബ്ലൊഗ്ഗേഴ്സിനു എപ്പോള്‍ വേണമെങ്കിലും ഇവിടെ താമസിക്കാം”.
ഇപ്പോള്‍, ഇതാ ബൂലോകത്ത് അങ്കിളുനു മാത്രം അവകാശപ്പെട്ട ഇടം ഒഴിച്ചിട്ടുകൊണ്ട് അങ്കില് നമുക്കു മുന്‍പേ യാത്രയായിരുക്കുന്നു..
ആദരാഞ്ജലികള്‍!
സജി
വല്ലാത്ത സങ്കടം തോന്നുന്നു.ഏതാനും ദിവസം മുമ്പ് കൂടെ സംസാരിച്ചതായിരുന്നു. അദ്ദേഹമാണ് എനിക്ക് വിവരാവകാശ നിയമത്തിന്റെ സാധ്യതയെ പറ്റി മനസ്സിലാക്കിതന്നത്. സംശയങ്ങള്‍ക്ക് അപ്പപ്പോള്‍ മറുപടി നല്കി. ഞാന്‍ അയച്ചു നല്കിയ പല അപേക്ഷകളും അദ്ദേഹം അതാതു ഓഫീസുകളില്‍ നല്കി മറുപടിക്ക് ശ്രമിച്ചിരുന്നു.
ReplyDeleteവ്യക്തിപരമായി അദ്ദേഹം അപേക്ഷനല്‍കി പുറത്തു കൊണ്ടുവന്ന പല കര്യങ്ങളും നമ്മുടെ നാട്ടില്‍ നടക്കുന്ന അഴിമതിയിലേക്കുള്ള വെളിച്ചം വീശല്‍ ആയിരുന്നു. ചോദ്യങ്ങളില്‍ ചിലതെല്ലാം ഉദ്യോഗസ്ഥര്‍ മറുപടി നല്‍കാതെ ഉഴപ്പും. അദ്ദേഹം പുറകെ പോകും. അവസാനമായപ്പോള്‍ ആരോഗ്യപ്രശ്നങ്ങള്‍ അദ്ദേഹത്തെ അലട്ടിയിരുന്നു.
നാട്ടില്‍ ചെല്ലുമ്പോള്‍ തീര്‍ച്ചയായും നേരിട്ടുകാണണം എന്ന് പലതവണ പറഞ്ഞിരുന്നെങ്കിലും ഒരിക്കലും നേരിട്ടു കണ്ടുമുട്ടുവാന്‍ കഴിഞ്ഞില്ല.
ആദരാഞ്ജലികള്‍.
Two drops of tears...
ReplyDeleteവളരെയധികം ശ്രദ്ധിക്കുകയും അഭിപ്രായം പറയുകയും ചെയ്തിരുന്ന ബ്ലോഗുകളാണ് അദ്ദേഹത്തിന്റേത്... അങ്കിളിന്റെ സംവാദനശൈലിയും ഇഷ്ടമായിരുന്നു...
ReplyDeleteഅദ്ദേഹത്തിന്റെ കുടുംബത്തിന്റേയും ബ്ലോഗ് കുടുംബത്തിന്റേയും ദുഃഖത്തിൽ പങ്കു ചേരുന്നതോടൊപ്പം... റിട്ടയർമെന്റിന് ശേഷവും ബ്ലോഗിലൂടെ സമൂഹത്തെ സേവിച്ചിരുന്ന അങ്കിളിന് കാക്കരയുടെ ഒരു പൂച്ചെണ്ട്...
ആദരാഞ്ജലികള്‍!!!
ReplyDelete