പകരം വെയ്ക്കാന്‍ താരങ്ങളെ തേടുന്നു.


ണ്മറഞ്ഞ ചലച്ചിത്ര കലാകാരന്മാരായ എന്‍.എഫ്.വര്‍ഗീസ്‌ ,കൊച്ചിന്‍ ഹനീഫ, രാജന്‍.പി.ദേവ് , ഒടുവില്‍ ഉണ്ണിക്കൃഷ്ണന്‍, മുരളി ,നരേന്ദ്ര പ്രസാദ് , ഫിലോമിന, ശാന്താ കുമാരി തുടങ്ങിയവരുടെ അസാന്നിധ്യം പുതിയ മലയാള സിനിമയ്ക്ക് പല കുറവുകളും ഉണ്ടാക്കുന്നുണ്ട്. ഇവര്‍ക്കൊക്കെ പകരക്കാരായി ആരും തന്നെ വന്നിട്ടില്ല എന്നതാണ് സത്യം. ഈ അവസ്ഥ മുന്നില്‍ കണ്ടു കൊച്ചി ആസ്ഥാനമായി രൂപീകരിച്ച സംഘടന "ഓള്‍ കേരള സിനിമ ആന്‍ഡ്‌ ടെലിവിഷന്‍ ആക്ടെഴ്സ് അസോസിയേഷന്‍ " ( ആക്ട ) അഭിനയത്തിന് മുതിര്‍ന്നവരെ തേടുന്നു. എന്‍ ആര്‍ ഐ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഉടന്‍ ചിത്രീകരണം ആരംഭിക്കുന്ന മലയാള സിനിമയില്‍ ഇവര്‍ക്ക് അവസരം നല്‍കും. അതിനു മുന്നോടിയായി നടത്തുന്ന ഏകദിന ശില്‍പ്പശാലയില്‍ ഇവര്‍ക്ക് പരിശീലനവും നല്‍കുമെന്ന് എന്‍ ആര്‍ ഐ പ്രൊഡക്ഷന്‍സ് ഉടമ നിഷാദ് വലിയവീട് ഇന്നലെ കൊച്ചിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

ജനുവരി 16 രാവിലെ ഒന്‍പതു മണി മുതല്‍ വൈകിട്ട് അഞ്ചു മണി വരെയാണ് പരിശീലന പരിപാടി.
സ്ഥലം കാക്കനാട് PWD റസ്റ്റ്‌ ഹൌസ് . മലയാള സിനിമയിലെ പ്രമുഖര്‍ പരിശീലന പരിപാടി നയിക്കും. താല്‍പ്പര്യമുള്ളവര്‍ ജനുവരി പതിനാലിന് മുന്പായി പേരുകള്‍ രെജിസ്ടര്‍ ചെയ്യണം. 0484-3917886 എന്ന നമ്പരില്‍ വിളിച്ചാല്‍ രെജിസ്റ്റര്‍ ചെയ്യാവുന്നതാണ്.

2 Responses to "പകരം വെയ്ക്കാന്‍ താരങ്ങളെ തേടുന്നു."

  1. ഇവർക്ക് പകരം വെക്കാനോ !!
    അല്‍പ്പം വിയർക്കും :)

    ReplyDelete
  2. അതുശരിയാ, ഇവര്‍ക്ക്‌ പകരം വെക്കുകയെന്നത്‌ സ്വപ്‌നം മാത്രം. അതുകൊണ്ട്‌ പോസ്‌റ്റിന്റെ ഹെഡ്‌ മാറ്റുന്നതാവും ഭംഗി:)

    ReplyDelete

നമ്മുടെ ബൂലോകത്തില്‍ ലേഖനങ്ങള്‍ എഴുതുന്നവര്‍ വായനക്കാരുടെ അഭിപ്രായങ്ങള്‍ ആഗ്രഹിക്കുന്നു. നിങ്ങളുടെ അഭിപ്രായങ്ങള്‍ മടിക്കാതെ കമന്റ് ചെയ്യൂ.....

Popular Posts