ബ്ലോഗ്ഗേഴ്സ് പൊതുജന സമക്ഷം

ന്താരാഷ്‌ട്ര പുസ്തകോത്സവത്തില്‍ എന്‍ ബി പബ്ലിക്കേഷനും ഭാഗഭാക്കാകുന്നു.

നമ്മുടെ ബൂലോകത്തിന്‍റെ സഹോദര സംരംഭമായ എന്‍ ബി പബ്ലിക്കേഷന്‍ ബ്ലോഗ്‌ രചനകള്‍ക്ക് ശക്തമായ മുന്‍ തൂക്കം നല്‍കിക്കൊണ്ട് പൊതു വേദിയില്‍ ബ്ലോഗ്‌ എഴുത്തുകാരെയും ബ്ലോഗേഴുത്തിനെയും പരിചയപ്പെടുത്തുന്നു. അറുപതോളം ബ്ലോഗെഴുത്തുകാരുടെ രചനകളാണ് എന്‍ ബി പബ്ലിക്കേഷന്‍ പൊതു ജന സമക്ഷം അവതരിപ്പിക്കുന്നത്‌. എന്‍ ബി പബ്ലിക്കേഷന്‍ അവതരിപ്പിച്ച കായംകുളം സൂപ്പര്‍ ഫാസ്റ്റ് , കലിയുഗ വരദന്‍ എന്നീ പുസ്തകങ്ങള്‍ക്ക് പുറമേ കൃതി പബ്ലിക്കേഷന്റെ മൌനത്തിനപ്പുറത്തേക്ക് , സീയെല്ലെസ് പബ്ലിക്കെഷന്റെ എട്ടു ബ്ലോഗ്‌ രചനകള്‍ , ബുക്ക്‌ റിപ്പബ്ലിക്കിന്റെ നാല് പുസ്തകങ്ങള്‍ എന്നിവയും എന്‍ ബി പബ്ളിക്കേഷന്‍റെ നൂറ്റി ഇരുപത്തിനാലാം സ്റ്റാളില്‍ നിന്നും ലഭിക്കും. പുസ്തക മേളയില്‍ എത്തുവാന്‍ സാധിക്കുന്ന ബ്ലോഗ്‌ എഴുത്തുകാര്‍ എന്‍ ബി പബ്ലിക്കെഷന്റെ സ്റ്റാള്‍ സന്ദര്‍ശിച്ചു സഹകരണം നല്‍കണം എന്ന് അഭ്യര്‍ത്ഥിക്കുന്നു. സൌജന്യ നിരക്കില്‍ പുസ്തകങ്ങള്‍ ലഭിക്കുന്നത് ആണ്
ഒപ്പം ബ്ലോഗിലെ വിജേഷ് ( പാട്ട് പുസ്തകം ഗ്രൂപ്പ് ) ആലപിച്ചു പുറത്തിറക്കിയിരിക്കുന്ന ശബരി ഗിരി എന്ന അയ്യപ്പ ഗാനങ്ങളുടെ സി ഡി യും എന്‍ ബി പബ്ലിക്കെഷന്റെ സ്റ്റാളില്‍ നിന്നും ലഭ്യമാകുന്നതാണ്.

എന്‍ ബി പബ്ലിക്കേഷന്‍ സ്റ്റാളില്‍ നിന്നും ലഭിക്കുന്ന കൃതികള്‍ :

കലിയുഗവരദന്‍ : അരുണ്‍ കായംകുളം (എന്‍ ബി )
കായംകുളം സൂപ്പര്‍ ഫാസ്റ്റ് : അരുണ്‍ കായംകുളം (എന്‍ ബി )
മൌനത്തിനപ്പുറത്തേക്ക് : 28 ബ്ലോഗ്ഗേഴ്സ് (കൃതി )
സ്വപ്‌നങ്ങള്‍ : സപ്ന അനു ബി ജോര്‍ജ് ( സീയെല്ലെസ് )
കണ്ണാടിച്ചില്ലുകള്‍ : ശ്രീജ ബാല്രാജ് ( സീയെല്ലെസ് )
പ്രയാണം : പ്രിയ ഉണ്ണിക്കൃഷ്ണന്‍ ( സീയെല്ലെസ് )
വൈജയന്തി : ഷാജി നായരമ്പലം ( സീയെല്ലെസ് )
ലവ് ലി ഡാഫഡില്‍ സ് : ലീല എം ചന്ദ്രന്‍ ( സീയെല്ലെസ് )
നെയ്ത്തിരികള്‍ : ലീല എം ചന്ദ്രന്‍ ( സീയെല്ലെസ് )
ദല മര്‍മ്മരങ്ങള്‍ : 38 ബ്ലോഗ്ഗേഴ്സ് ( സീയെല്ലെസ് )
സാകഷ്യ പത്രങ്ങള്‍ : 19 ബ്ലോഗ്ഗേഴ്സ് ( സീയെല്ലെസ് )
ഡി ല്‍ ഡോ : ദേവ ദാസ് വി എം (ബുക്ക്‌ റിപ്പബ്ലിക് )
നിലവിളിയുടെ കടങ്കഥകള്‍ : ബുക്ക്‌ റിപ്പബ്ലിക്


അന്താരാഷ്ട്ര പുസ്തകോത്സവത്തെക്കുറിച്ചു കൂടുതല്‍ അറിയാന്‍ ഇവിടെ സന്ദര്‍ശിക്കുക.


5 Responses to "ബ്ലോഗ്ഗേഴ്സ് പൊതുജന സമക്ഷം"

 1. അപ്പോ ശരി സ്റ്റാള്‍ നമ്പര്‍ 124 ല്‍ കാണാം.

  കഴിക്കാന്‍ പരിപ്പുവട, പഴമ്പൊരി, കുടിക്കാന്‍ ചായ കാപ്പി...തുടങ്ങിയവ ഉണ്ടാകുമോ ആവോ ? :)

  ReplyDelete
 2. പങ്കെടുക്കാൻ സാഹചര്യം അനുവദിക്കാത്തതിൽ ഖേദിക്കുന്നു.

  ഗണിതം പഠിക്കാനും പഠിപ്പിക്കാനും... GeoGebra_Malayalam Video Tips

  ReplyDelete
 3. നിരക്ഷരന്‍,
  കഴിക്കാന്‍ ചായ, കാപ്പി എന്നിവക്കു പുറമേ പാലട പ്രഥമനും ഉണ്ടായിരിക്കും. മതിയോ?

  പക്ഷേ ഗേറ്റിനരികിലുള്ള സ്റ്റാളില്‍ നിന്ന് കാശ് കൊടുത്ത് വാങ്ങേണ്ടി വരും. അവിടെ നിന്ന് കഴിക്കേണ്ടി വരും :):) സ്റ്റാളിനകത്ത് ഭക്ഷണങ്ങള്‍ അനുവദനീയമല്ല.

  ReplyDelete

നമ്മുടെ ബൂലോകത്തില്‍ ലേഖനങ്ങള്‍ എഴുതുന്നവര്‍ വായനക്കാരുടെ അഭിപ്രായങ്ങള്‍ ആഗ്രഹിക്കുന്നു. നിങ്ങളുടെ അഭിപ്രായങ്ങള്‍ മടിക്കാതെ കമന്റ് ചെയ്യൂ.....

Popular Posts