ബ്ലോഗ്‌ രചനകള്‍ക്ക് മാധ്യമങ്ങളുടെ പിന്തുണ !
വംബര്‍ പതിനെട്ടിന് പ്രസിദ്ധീകരിച്ച മെട്രോ വാര്‍ത്തയിലാണ് "കായംകുളം സൂപ്പര്‍ഫാസ്റ്റ് " എന്ന പുസ്തകം റിവ്യൂ ചെയ്തു കൊണ്ട് ബ്ലോഗ്‌ രചനകളുടെ പ്രസക്തിയും പ്രാധാന്യവും വെളിപ്പെടുത്തുന്ന വാര്‍ത്ത പ്രസിദ്ധീകരിച്ചിരിക്കുന്നത്.

വാര്‍ത്തയില്‍ നിന്നും :
" ആദ്യസാഹിത്യസൃഷ്ടിയില്‍ അച്ചടിമഷി പുരളാന്‍ ആകാംക്ഷയോടെ കാത്തിരുന്ന എഴുത്തുകാര്‍ക്കു വംശനാശം സംഭവിച്ചുവെന്നു വേണം കരുതാന്‍. ഇതെങ്കിലും പ്രസിദ്ധീകരിച്ചു കാണണേ എന്നു പ്രാര്‍ഥിച്ചു പോസ്റ്റ് ബോക്സില്‍ സ്വന്തം കൃതികള്‍ വാരികകള്‍ക്ക് അയയ്ക്കാനായി നിക്ഷേപിക്കുന്നവര്‍ വളരെ ചുരുക്കം. ഇപ്പോള്‍ ബ്ലോഗിന്‍റെ വിശാലമായ ലോകം എഴുത്തിന്‍റെ പച്ചക്കൊടി വീശുന്നു. എന്തും എഴുതാം. . ഏതു സൃഷ്ടികളും ലോകത്തിനു മുന്നിലേക്കു തുറന്നിടാം. നല്ലതെങ്കില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താന്‍ ഒരുപാടു പേരുണ്ട്. മോശമെങ്കില്‍ പറയാനും മടിയില്ല. നിന ക്കൊന്നും വേറെ പണിയില്ലേടാ എന്ന് അക്ഷരങ്ങളിലൂടെ ധൈര്യമായി ചോദിക്കും."

കൂടുതല്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

ഓണ്‍ ലൈന്‍ എഡിഷന് പുറമേ രണ്ടു പേജുകളിലായി പ്രിന്റ്‌ എഡിഷനിലും വിശദമായി ഈ വാര്‍ത്ത പ്രദിപാദിച്ചിട്ടുണ്ട്. മെട്രോ വാര്‍ത്തയ്ക്കും ലേഖകന്‍ അനൂപ്‌ മോഹനും ബ്ലോഗ്ഗെഴ്സിന്റെയും എന്‍ ബി പബ്ലിക്കെഷന്റെയും അകമഴിഞ്ഞ നന്ദി ഈ അവസരത്തില്‍ അറിയിക്കുന്നു.

ഈ വാര്‍ത്ത പ്രസിദ്ധീകരിച്ച വിവരം കോഴിക്കോട് നിന്നും ഞങ്ങളെ അറിയിച്ച ജി മനു വിനും നന്ദി .5 Responses to "ബ്ലോഗ്‌ രചനകള്‍ക്ക് മാധ്യമങ്ങളുടെ പിന്തുണ !"

  1. ഇനിയും ഒത്തിരി പുതിയ എഴുത്തുകാര്‍ക്ക് ജീവന്‍ നല്‍കാന്‍ ബൊള്ഗുകള്‍ക്ക് കഴിയട്ടേ എന്ന് പ്രാര്‍ഥിക്കുന്നു...........

    ReplyDelete
  2. അനൂപ്‌ മോഹനു ബ്ലോഗ്ഗെഴ്സിന്റെ അകമഴിഞ്ഞ നന്ദി

    ReplyDelete
  3. അച്ചടി മാദ്ധ്യം ബ്ലോഗിനെ പ്രോത്സാഹിപ്പിക്കുന്നതിൽ നിന്ന് മനസിലാക്കേണ്ട കാര്യം ബ്ലോഗുകൾ ശക്തമാണെന്നും അവ അച്ചടി മാദ്ധ്യമത്തെ വെല്ലുവിളിക്കുന്നു എന്നുമാണു. അപ്പോൾ അവരുടെ സ്നേഹപ്രകടനം എന്തിനായിരിക്കുമെന്ന് ഉഹിക്കാവുന്നതേയുള്ളു. പ്രിയ ബ്ലോഗറന്മാരെ ആ കെണിയിൽ വീഴാതിരിക്കാൻ ശ്രദ്ധിക്കു.

    ReplyDelete

നമ്മുടെ ബൂലോകത്തില്‍ ലേഖനങ്ങള്‍ എഴുതുന്നവര്‍ വായനക്കാരുടെ അഭിപ്രായങ്ങള്‍ ആഗ്രഹിക്കുന്നു. നിങ്ങളുടെ അഭിപ്രായങ്ങള്‍ മടിക്കാതെ കമന്റ് ചെയ്യൂ.....

Popular Posts