കലിയുഗവരദന്‍ പ്രകാശനം ചെയ്തു.
ബരിമല ശാസ്താവ് ആയ ശ്രീ അയ്യപ്പ സ്വാമിയുടെ ജീവിതത്തെ ആസ്പദമാക്കി ശ്രീ അരുണ്‍ കായംകുളം രചിച്ച ചരിത്ര ആഖ്യായിക ' കലിയുഗവരദന്‍ ' ഹരിപ്പാട് തൃക്കുന്നപ്പുഴ ശ്രീ ധര്‍മ ശാസ്താ ക്ഷേത്രാങ്കണത്തില്‍ നടന്ന അയ്യപ്പ സേവാ സംഘം സ്‌പെഷ്യല്‍ കണ്‍വെന്‍ഷനില്‍ ഉദ്ഘാടന ചടങ്ങില്‍ വച്ച് അയ്യപ്പന്റെ പിതൃ സ്ഥാനീയനായ പന്തളം മഹാരാജാവ് ശ്രീ രേവതി തിരുന്നാള്‍ രാമവര്‍മ്മ തമ്പുരാന്‍ , മുന്‍ എം പി യും അയ്യപ്പ സെവാസന്ഘം ദേശീയ അധ്യക്ഷനുമായ ശ്രീ തെന്നല ബാലകൃഷ്ണ പിള്ളയ്ക്ക് നല്‍കിക്കൊണ്ട് പ്രകാശനം ചെയ്തു.


ശബരിമല ശ്രീ അയ്യപ്പ സ്വാമിയെ ക്കുറിച്ചുള്ള ഐതിഹ്യങ്ങളും ആചാരങ്ങളും അനുഷ്ടാനങ്ങളും ലളിതമായ ആഖ്യാന ശൈലിയിലൂടെ വിനിമയം ചെയ്യുന്ന 'കലിയുഗവരദന്‍ ' പുസ്തകം പ്രകാശനം ചെയ്യുന്ന ചടങ്ങില്‍ അയ്യപ്പ സേവാ സംഘം സ്‌റ്റേറ്റ് കൌണ്‍സില്‍ പ്രസിഡന്റ് അഡ്വ.ഡി.വിജയകുമാര്‍, സ്വാഗത സംഘം ചെയര്‍മാന്‍ മുഞ്ഞിനാട്ടു രാമചന്ദ്രന്‍ , എന്‍ ബി പബ്ലിക്കേഷന്‍ മാനേജിംഗ് ഡയരക്ടര്‍ ജോഹര്‍.കെ.ജെ (ജോ) , രചയിതാവ് അരുണ്‍ കായംകുളം എന്നിവരും ബ്ലോഗ്ഗര്മാരായ നിരക്ഷരന്‍, നന്ദ പര്‍വ്വം നന്ദന്‍, പ്രവീണ്‍ വട്ടപ്പറമ്പത്തു എന്നിവരും പങ്കെടുത്തു.

ഓരോ സാഹിത്യ സൃഷ്ടിക്കും ഒരു ലക്ഷ്യമുണ്ടാവും, ഒരു അര്‍ത്ഥവും. ഭക്തിയും യുക്തിയും ഒരു നാണയത്തിന്റെ രണ്ടു വശങ്ങളാണെന്ന അറിവ്. ജീവിതയാത്രയിലുടനീളം നാം എന്നും തേടിക്കൊണ്ടിരിക്കുന്ന ഈശ്വരന്‍ എന്ന ശക്തി നമ്മില്‍ തന്നെ ആണെന്ന തിരിച്ചറിവ് . അതാണ് വിശ്വാസങ്ങളുടെയും ചരിത്ര സത്യങ്ങളുടെയും മുത്തുമണികള്‍ കൊണ്ട് കോര്‍ത്ത കലിയുഗവരദന്‍ എന്ന ഈ നോവല്‍ വായനക്കാരന് പകര്‍ന്നു തരുന്നത്. കലയായാലും സംഗീതമായാലും അതിന്റെ ആഴമറിഞ്ഞു ആസ്വദിക്കുമ്പോള്‍ മാധുര്യം കൂടും. ഈശ്വര ഭക്തിയുടെയും വിശ്വാസങ്ങളുടെയും കാര്യവും അത് പോലെ തന്നെ. അങ്ങനെയെങ്കില്‍ ഈ പുസ്തകം വായിച്ചു പൂര്‍ത്തിയാവുമ്പോള്‍ സാക്ഷാല്‍ മണികണ്ഠ സ്വാമിയെ കൂടുതല്‍ ആഴത്തില്‍ അറിയുവാനും ആ ചൈതന്യത്തെ മനസ്സില്‍ കാണുവാനും ഓരോ വായനക്കാരനും കഴിയും.


പ്രധാന കഥാഗതിയോടു ചേര്‍ന്ന് നിന്ന് കൊണ്ട് , ആ കഥാപാത്രങ്ങളിലൂടെ തന്നെ സ്വാമി അയ്യപ്പന്റെ കഥ മനോഹരമായി പറയുന്നതിനൊപ്പം അപകടങ്ങളുടെ പരമ്പരകളിലൂടെയും, ഉദ്വേഗ ജനകമായ മുഹൂര്‍ത്തങ്ങളിലൂടെയും വായനക്കാരനെ പിടിച്ചിരുത്തുവാനും ഈ നോവലിലുടനീളം അരുണ്‍ കായംകുളത്തിന് കഴിഞ്ഞിട്ടുണ്ട്. അങ്ങനെ ഒരു മാസത്തിനിടയില്‍ രണ്ടാമത്തെ പുസ്തകം പ്രസിദ്ധീകരിച്ചു കൊണ്ട് എഴുത്തുകാര്‍ക്കിടയില്‍ ശ്രദ്ധിക്കപ്പെടുന്ന സാന്നിധ്യമാവാന്‍ അരുണിന് കഴിഞ്ഞു.എന്‍ ബി പബ്ലിക്കേഷന്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന രണ്ടാമത്തെ പുസ്തകം ആയ കലിയുഗവരദന്റെ കവര്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത് ബ്ലോഗ്ഗര്‍ നന്ദന്‍ ആണ്. എറണാകുളം പച്ചാളം സ്വദേശിയായ ശ്രീനി ശ്രീധരന്‍ ആണ് കവര്‍ ചിത്രം എടുത്തിരിക്കുന്നത്. സുനില്‍ പെരുമ്പാവൂര്‍, പ്രവീണ്‍ വട്ടപ്പറമ്പത്ത്, വി.കെ, ദിലീപ് .കെ എന്നിവര്‍ കലിയുഗ വരദന്റെ പ്രസിദ്ധീകരണത്തിനു വിവിധ സഹായങ്ങള്‍ നല്‍കിയിരിക്കുന്നു.


ഈ പോസ്റ്റിലെ ചിത്രങ്ങള്‍ എടുത്തിരിക്കുന്നത് അജീഷ് പട്ടണക്കാട്
7 Responses to "കലിയുഗവരദന്‍ പ്രകാശനം ചെയ്തു."

 1. എല്ലാ വിധ ആശംസകളും നേർന്ന് കൊള്ളട്ടെ..

  ReplyDelete
 2. ജോ..
  വരുമ്പോൾ ഒരു കോപ്പി എനിക്കു കൊണ്ട് വരൂ കെട്ടോ..

  ReplyDelete
 3. എല്ലാ വിധ ആശംസകളും. എനിക്കുള്ള കോപ്പി പ്രവീണ്‍ വട്ടപ്പറമ്പത്തിനെ കൊണ്ട് വാങ്ങിപ്പിച്ചിട്ടുണ്ട്. കിട്ടിയിട്ടില്ല.എത്രയും വേഗം സംഘടിപ്പിക്കട്ടെ.

  ReplyDelete
 4. ഒരു ബൂലോഗനും ഇതുവരെ കിട്ടാത്ത പുണ്യം...
  അഭിനന്ദനങ്ങൾ കേട്ടൊ അരുൺ.

  പിന്നെ ബിലാത്തിയിലേക്ക് പുറപ്പെടുമ്പോൾ നമ്മുടെ പുത്തൻ ബൂലോഗ പുസ്തകങ്ങളെല്ലാം കൊണ്ടുവരണേ...

  ReplyDelete
 5. അഭിനന്ദനങ്ങൾ അരുൺജീ...
  അയ്യപ്പൻ അനുഗ്രഹിക്കട്ടെ...

  ReplyDelete
 6. അരുൺ അഭിനന്ദനങ്ങൾ. ആദ്യത്തെ പുസ്തകം തന്നെ ഇതുവരെ വാങ്ങിയില്ല. ഇനി ഇപ്പോൾ രണ്ടും കൂടി ഒരുമിച്ചു വാങ്ങാം. ജോചേട്ടാ ഒരു കോപ്പി വീതം തരണേ.

  ReplyDelete

നമ്മുടെ ബൂലോകത്തില്‍ ലേഖനങ്ങള്‍ എഴുതുന്നവര്‍ വായനക്കാരുടെ അഭിപ്രായങ്ങള്‍ ആഗ്രഹിക്കുന്നു. നിങ്ങളുടെ അഭിപ്രായങ്ങള്‍ മടിക്കാതെ കമന്റ് ചെയ്യൂ.....

Popular Posts