നാടാകെ ഉല്‍സവത്തിമര്‍പ്പ് ........
കായംകുളം പെരുങ്ങാല നിവാസികള്‍ കഴിഞ്ഞ ഒരാഴ്ചയായി ആകെ ഉത്സവത്തിമര്‍പ്പില്‍ ആണ്. മലയാള സിനിമാ ഗാന രചയിതാവ് ശ്രീ അനില്‍ പനച്ചൂരാനും, ചരിത്ര ഗവേഷകനും കവിയുമായ ഡോ. ചേരാവള്ളി ശശിക്കും ശേഷം തങ്ങളുടെ നാട്ടില്‍ നിന്നും പുതിയൊരു സാഹിത്യകാരന്‍ കൂടി പിറവി എടുക്കുന്നതിന്റെ സന്തോഷത്തില്‍ ആണ് നാട്ടുകാര്‍. അരുണ്‍ കായംകുളത്തിന്റെ പുസ്തക പ്രകാശനം നാട്ടുകാര്‍ കഴിഞ്ഞ ഒരാഴ്ച മുതല്‍ക്കു തന്നെ ആഘോഷമാക്കി കഴിഞ്ഞു. നാട് മുഴുവേ വിതരണം ചെയ്യാന്‍ സുഹൃത്തുക്കള്‍ ആയിരക്കണക്കിന് നോട്ടീസുകള്‍ അച്ചടിച്ച്‌ വിതരണം ചെയ്തു കഴിഞ്ഞു. കായംകുളത്തെ പ്രശസ്ത കേബിള്‍ ചാനല്‍ ആയ "സി ഡി നെറ്റ് " കേബിള്‍ വിഷന്‍ ഓരോ മണിക്കൂര്‍ ഇടവിട്ടും പുസ്തക പ്രകാശന അറിയിപ്പുകള്‍ കൊടുത്ത് കൊണ്ടിരിക്കുന്നു. പുസ്തക പ്രകാശന അറിയിപ്പുമായി നാട്ടില്‍ പലയിടത്തും ഫ്ലെക്സ് ബോര്‍ഡുകള്‍ ഉയര്‍ന്നു കഴിഞ്ഞു. ഫ്ലെക്സില്‍ ബ്ലോഗ്ഗര്‍ സജീവ്‌ ബാലകൃഷ്ണന്‍ വരച്ച അരുണിനെ കാണാന്‍ തന്നെ വന്‍ ജനക്കൂട്ടം ആണ് ഓടിയെത്തിയത്.

പുസ്തക പ്രകാശനം ക്ഷണിച്ചു കൊണ്ട് ലഭ്യമായ എല്ലാ ഇ മെയില്‍ വിലാസങ്ങളിലെക്കും ഞങ്ങള്‍ ഇ-ടിക്കെറ്റുകള്‍ അയച്ചു കഴിഞ്ഞു. പുസ്തക പ്രകാശനത്തിന് കൂടുതല്‍ പ്രചാരം നല്‍കാന്‍ ഇന്റെര്‍നെറ്റിലെ സുഹൃത്തുക്കളും മുന്നിട്ടിറങ്ങി. ഗൂഗിള്‍ ബസ്സുകളില്‍ ക്ഷണക്കത്തും ഷോ കാര്‍ഡുകളും പലരും റീ ഷെയര്‍ ചെയ്തു വ്യാപക പ്രചരണം നടത്തുകയുണ്ടായി. ക്യാപ്ടന്‍ ഹാഡോക് എന്ന ആഷ് ലി തന്റെ നോട്ട് ഒണ്‍ലി ബട്ട്‌ ആള്‍സോ എന്ന ബ്ലോഗിലൂടെ പ്രമുഖ കമ്പനികളുടെ ലോഗോ മത്സരത്തിനു സമ്മാനമായി ഗ്രന്ഥ കര്‍ത്താവ് അരുണ്‍ കായംകുളത്തിന്റെ കയ്യൊപ്പിട്ട മൂന്നു ബുക്കുകള്‍ തന്നെ സമ്മാനമായി നല്‍കിക്കൊണ്ട് വ്യത്യസ്തമായ പ്രചരണം തന്നെ നടത്തുന്നു. ഏല്ലാവര്‍ക്കും നമ്മുടെ ബൂലോകത്തിന്റെ സഹോദര സംരംഭമായ എന്‍ ബി പബ്ലിക്കെഷന്റെ നന്ദി ഈ അവസരത്തില്‍ അറിയിക്കുകയാണ്.

ഇതിനൊക്കെ പുറമേ, ബ്ലോഗര്‍ നന്ദ പര്‍വ്വം നന്ദന്റെ ക്രിയാത്മക സംഭാവനകള്‍ ഈ അവസരത്തില്‍ നന്ദിയോടെ എടുത്തു പറയുന്നു. അഭിപ്രായങ്ങള്‍ നല്‍കിയ ബ്ലോഗര്‍മാര്‍ക്ക് പുറമേ , കഥാതന്തു മനസ്സിലാക്കി നന്ദന്‍ വരച്ചു ചേര്‍ത്ത ചിത്രങ്ങളും വ്യത്യസ്തത പുലര്‍ത്തുന്നു. കായംകുളം സൂപ്പര്‍ ഫാസ്റ്റ് പുസ്തക പ്രകാശനത്തിനായി നന്ദന്‍ തയ്യാറാക്കിയ റെയില്‍വേ ടിക്കറ്റിന്റെ മാതൃകയിലുള്ള പ്രത്യേക ക്ഷണക്കത്തും ഏറെ ചര്‍ച്ചാ വിഷയമായിക്കഴിഞ്ഞു
ഇതിനു പുറമേ പുസ്തക ശാലകളില്‍ പ്രദര്‍ശിപ്പിക്കാന്‍ ഷോ കാര്‍ഡുകളും പോസ്റ്ററുകളും തയ്യാറാക്കിയിട്ടുണ്ട്. ഇന്ട്രുടക്ഷന്‍ കാരിക്കേച്ചര്‍ വരച്ച സജീവ്‌ ചേട്ടനും ഞങ്ങളുടെ പ്രത്യേക നന്ദി ഈ അവസരത്തില്‍ അറിയിക്കുന്നു. "യാത്രികോം കൃപയാ ധ്യാന്‍ ദീജിയേ.... " എന്നാ ഷായുടെ കമന്റ് ആധാരമാക്കി ഒരു ടെലിവിഷന്‍ പരസ്യം നിര്‍മ്മാണ ഘട്ടത്തില്‍ ആണ്.

ഞങ്ങളെ പിന്തുണക്കുകയും ക്രിയാത്മകമായ നിര്‍ദ്ദേശങ്ങള്‍ കമന്റിലൂടെയും നേരിട്ടും അറിയിക്കുകയും ചെയ്ത ഈല്ല ബ്ലോഗ്ഗേഴ്സിനും , ആദ്യ പുസ്തകത്തില്‍ ക്രിയാത്മകമായ വിവിധ സഹായ സഹകരണങ്ങള്‍ നല്‍കിയ നിരക്ഷരന്‍, ജി.മനു, പ്രവീണ്‍, ഷാ, മുരളീ കൃഷ്ണ, ലതി, സജി മാര്‍ക്കോസ് , വിശാല മനസ്കന്‍, അരവിന്ദ് , മാണിക്യം , മുള്ളൂക്കാരന്‍, മനോരാജ്, അനില്‍ അറ്റ്‌ ബ്ലോഗ്‌, വഹീദ ഷംസ് , മാണിക്യം തുടങ്ങിയവര്‍ക്കും ടൈപ്പ് സെറ്റ് ചെയ്ത നിത ബിജു വിനും മറ്റു അഭ്യുദയ കാംക്ഷികള്‍ക്കും പ്രത്യേകം നന്ദി.
ചടങ്ങ് തത്സമയം ലൈവ് സംപ്രക്ഷണം ചെയ്യാനുള്ള സാധ്യതകള്‍ എന്‍ ബി പബ്ലിക്കേഷന്‍ ആസൂത്രണം ചെയ്യുന്നുണ്ട്. പ്രകാശന ചടങ്ങില്‍ എത്തിച്ചേരാന്‍ കഴിയാത്തവര്‍ക്ക് വേണ്ടി ഇന്‍റര്‍നെറ്റില്‍ ചടങ്ങിന്റെ ദൃശ്യങ്ങള്‍ ഷാജി മുള്ളൂക്കാരന്‍, പ്രവീണ്‍ വട്ടപ്പറമ്പത്തു എന്നിവരുടെ നേതൃത്വത്തില്‍ ഏര്‍പ്പാടുകള്‍ നടന്നു കൊണ്ടിരിക്കുന്നു.
സുഗമമായ വയര്‍ ലെസ്സ് നെറ്റ് കണക്ഷന്‍ ലഭ്യമായാല്‍ എന്‍ ബി പബ്ലിക്കേഷന്‍ വെബ് സൈറ്റിലൂടെ ലോകം മുഴുവന്‍ ഈ ചടങ്ങ് സംപ്രേക്ഷണം ചെയ്യുന്നതാണ്. അതല്ലായെങ്കില്‍ റെക്കോര്‍ഡ്‌ ചെയ്ത വീഡിയോ ദൃശ്യങ്ങള്‍ പിറ്റേന്ന് കാണിക്കുന്നതായിരിക്കും.

ഏവരെയും ഒരിക്കല്‍ക്കൂടി ചടങ്ങിലേക്ക് ഹൃദയപൂര്‍വ്വം ക്ഷണിക്കുന്നു. മെയില്‍ വഴി ക്ഷണം ലഭിക്കാത്തവര്‍ ഇത് ഒരു ക്ഷണമായി കണ്ടു നിങ്ങളുടെ എല്ലാ പിന്തുണയും ഞങ്ങളോടൊത്തു ഉണ്ടാകണം എന്നഭ്യര്‍തിക്കുന്നു. ചടങ്ങില്‍ പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ളവര്‍ക്ക് 8089426570, 9961422850,9746615479 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാവുന്നതാണ്.

സ്ഥലത്ത് എത്തിച്ചേരുവാനുള്ള വഴി : കായംകുളത്ത് നിന്നും അടൂര്‍ഭാഗം ലക്ഷ്യമാക്കി പോകുന്ന കെ.പി റോഡില്‍ കൂടി ഒന്നെര കിലോമീറ്റര്‍ അഥവാ ഒരു മൈല്‍ സഞ്ചരിക്കുമ്പോള്‍ ഒന്നാംകുറ്റി എന്ന സ്ഥലത്ത് എത്തുന്നു.അവിടെ നിന്നും ഇടത് വശത്തേക്ക് ഒരു കിലോമീറ്റര്‍ ദൂരം യാത്ര.

സ്നേഹപുരസ്സരം ,

ജോ, അരുണ്‍ കായംകുളം, കണ്ണനുണ്ണി.16 Responses to "നാടാകെ ഉല്‍സവത്തിമര്‍പ്പ് ........"

 1. തലേ ദിവസം കായംകുളത്തു ക്യാമ്പ്‌ ചെയ്യുന്നവര്‍ : ജോ, നന്ദന്‍, പ്രവീണ്‍, മുരളി, മുള്ളൂക്കാരന്‍, തോന്ന്യാസി, കണ്ണനുണ്ണി ........തലേ ദിവസം എത്തിച്ചേരുവാന്‍ താല്‍പ്പര്യമുള്ളവര്‍ മേല്പറഞ്ഞ നമ്പരുകളില്‍ ബന്ധപ്പെട്ടാല്‍ വേണ്ട സൌകര്യങ്ങള്‍ ചെയ്യുന്നതായിരിക്കും.

  പ്രകാശന ദിവസം എത്തുമെന്നു അറിയിചിട്ടുള്ളവര്‍ : ജി. മനു ( സകുടുംബം ) , വേദ വ്യാസന്‍ ( സകുടുംബം), വാഴക്കോടന്‍, ഡോ.ജയന്‍ ഏവൂര്‍ , കൊട്ടോട്ടിക്കാരന്‍ , ഹരീഷ് തൊടുപുഴ എന്നിവരാണ്. വീണ്ടും ഏവരെയും സ്വാഗതം ചെയ്യുന്നു.

  ReplyDelete
 2. ചുളുവില്‍ കായംകുളത് ഒരു ബ്ലോഗ്മീറ്റ് നടക്കുമെന്ന്.....

  സംരംഭത്തിന് എല്ലാവിധ ഭാവുകങ്ങളും.

  ReplyDelete
 3. Best Wishes Nammude boolokam and Arun

  May God Bless you

  ReplyDelete
 4. എല്ലാവിധ ആശംസകളും ഒരിക്കൽകൂടി നേരുന്നു.

  ReplyDelete
 5. മേല്‍പ്പറഞ്ഞ നമ്പരുകളില്‍ ബന്ധപ്പെട്ടാല്‍ വേണ്ട സൌകര്യങ്ങള്‍ കിട്ടും എന്നുരപ്പാണല്ലോ അല്ലെ ജോ ? :) :P :D

  ReplyDelete
 6. ജില്ലം ജില്ലം പെപ്പരപ്പേ...ജില്ലം ജില്ലം പെപ്പരപ്പേ....

  തകർക്കണംട്ടാ...

  ReplyDelete
 7. ഭൂലോകം മുഴുവൻ പ്രചുരപ്രചാരം നേടിയ ബൂലോഗത്തിലെ പ്രഥമ പുസ്തകപ്രകാശനം എന്ന് ഞാനിതിനെ വിശേഷിപ്പിക്കട്ടേ
  അന്നേ ദിവസം ഒരു കൊച്ചു ബ്ലോഗ് മീറ്റും ഉണ്ടാകും അല്ലേ...
  ഭാവുകങ്ങൾ...

  ReplyDelete
 8. എത്തിച്ചേരാന്‍ കഴിയാത്തതില്‍ ഉള്ള വിഷമം രേഖപ്പെടുത്തുന്നു. ഒപ്പം ഇത്തരം ഒരു സംരംഭത്തെ അതിന്റെ ഉന്നിത്യത്തിലെത്തിക്കാന്‍ ആത്മാര്‍ത്ഥമായി ശ്രമിക്കുന്ന എല്ലാ ബ്ലോഗേര്‍സിനും എന്റെ അഭിനന്ദനങ്ങള്‍. ഒപ്പം, എന്‍.ബി പബ്ലിക്കേഷന്‍സിന്റെ സാരഥികളായ ജോ, കണ്ണനുണ്ണി, അരുണ്‍ കായംകുളം എന്നിവര്‍ക്കും നല്ല ഒരു സംരംഭത്തിന്റെ വിജയത്തിലേക്കായുള്ള പ്രയാണത്തിന്റെ ആദ്യ പടിക്ക് ഭാവുകങ്ങള്‍ നേരുന്നു.

  ReplyDelete
 9. എല്ലാവിധ ആശംസകളും നേരുന്നു...

  ReplyDelete
 10. എല്ലാവിധ ആശംസകളും നേരുന്നു...

  ReplyDelete
 11. എന്റെ എല്ലാ വിധ ആാാശംസകളും......

  ആ ലിങ്ക് (nbpublications) വര്‍ക്ക് ചെയ്യുന്നില്ല.

  ReplyDelete
 12. ഷാ നന്ദി... ആ ലിങ്ക് (nbpublications) ശരിയാക്കിയിട്ടുണ്ട്...

  ReplyDelete
 13. ജോചേട്ടൻ, കണ്ണൻ, അരുൺ, ഷാജി ആശംസകൾ.

  ReplyDelete

നമ്മുടെ ബൂലോകത്തില്‍ ലേഖനങ്ങള്‍ എഴുതുന്നവര്‍ വായനക്കാരുടെ അഭിപ്രായങ്ങള്‍ ആഗ്രഹിക്കുന്നു. നിങ്ങളുടെ അഭിപ്രായങ്ങള്‍ മടിക്കാതെ കമന്റ് ചെയ്യൂ.....

Popular Posts