കോമണ്‍ വെല്‍ത്ത് (ഇപ്പോള്‍ കുറേയൊക്കെ ഇന്ഡിവിഡുല് വെല്‍ത്ത് ആയി) ഗേംസ് ആരംഭിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രം. ഒക്ടോബര്‍ മൂന്നിലേക്കു കൃത്യമായി രണ്ടാഴ്ച്ച മാത്രം. അനാവശ്യമായി പണം ചിലവാക്കുന്നു എന്ന പരാതി വ്യാപകമായി കേള്‍ക്കുന്നു . എന്നാല്‍ ആവശ്യങ്ങള്‍ക്ക് ചിലവഴിക്കാന്‍ പണം ഒട്ടും തന്നെ 'വകുപ്പില്‍' ഇല്ല താനും. അഞ്ചരക്കോടി ചിലവാക്കിയ തീം സോങ്ങ് തന്നെ 'അനാവശ്യ'ത്തിനു ഉത്തമ ഉദാഹരണം. ഗെയിംസിന് വേണ്ട നിര്‍മാണ 'വകുപ്പുകള്‍' ഊര്‍ജ്ജിതമായി തന്നെ നടക്കുന്നുണ്ടെങ്കിലും പൊതു ജനത്തിനു കൂടി ഉപകാരമായെക്കാവുന്ന ചില ചെറിയ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അധികാരികള്‍ അവഗണിക്കുകയാണ്. പൊളിച്ചിട്ടവയാകട്ടെ ഗുണമേന്മയില് പണിതു തീരുമെന്നും തോന്നുന്നില്ല. ടി വി ചാനലുകളും മറ്റും ഈ ഭാഗങ്ങള്‍ കവര്‍ ചെയ്തു അവരുടെ 'ഫ്രെയിം ബ്യൂട്ടി' കളയില്ല എന്ന് ഉറച്ച വിശ്വാസമുള്ളത് കൊണ്ടാവാം അധികാരികള്‍ ഇതിനെ തീര്‍ത്തും അവഗണിക്കുന്നത്.
ഇന്നലെ വൈകുന്നേരം ഡല്‍ഹിയുടെ മുഖമെന്നു പറയാവുന്ന കൊണോട്ട് പ്ളേസില്‍ കണ്ട ചില ചിത്രങ്ങളാണു കൊടുത്തിരിക്കുന്നത്.



സെന്‍ട്രല്‍ ഡല്‍ഹിയുടെ നടുക്കാണു കൊണാട്ട് പ്ളേസ്. ഇന്നര്‍ സര്‍ക്കിള്‍, ഔട്ടര്‍ സര്‍ക്കിള്‍ എന്നിങ്ങനെ ഒന്നു രണ്ടു വൃത്താകൃതിയിലുള്ള റോഡുകളും അവയ്ക്കിടയില്‍ നിരവധി കടകളും ഈറ്ററികളും ഏറ്റവും നടുക്കായി ഒരു സെന്‍ട്രല്‍ പാര്‍ക്കും ഒക്കെയായി നഗരത്തിന്റെ മുഖമാണ് ഈ സ്ഥലം. ഇതിലെ ഔട്ടര്‍ സര്‍ക്കിളില്‍ ഇന്നലെ (സെപ്തംമ്പര്‍ പതിനെട്ടിനു വൈകുന്നേരം) കണ്ട ചിലതാണ് ഫോട്ടോകളില്‍. (ഒരു ദുരുദ്ദേശവും ഉണ്ടാകാതിരുന്നതു കൊണ്ട് ക്യാമറ കരുതിയിട്ടില്ലായിരുന്നു. മൊബേല്‍ ഫോണില്‍ ചുമ്മാ എടുത്ത ചില ചിത്രങ്ങളെന്ന മുന്‍കൂര്‍ ജാമ്യം ആദ്യമേ.) കൊണാട്ട് സര്‍ക്കിളിലേക്കു പ്രധാനമായും വന്നു ചേരുന്ന റോഡുകള്‍ കസ്തൂറ്‍ബാ ഗാന്ധി മാര്‍ഗ്, ജന്‍പഥ്, ബാബാ കറഖ് സിംഗ് മാര്‍ഗ്, ഗോള്‍ മാര്‍ക്കറ്റ് റോഡ്, പഞ്ച് കുയാന്‍ റോഡ്, റയില്‍വേ സ്റ്റേഷന് റോഡ്, മിണ്റ്റോ ബ്രിഡ്ജ് റോഡ്, ബാരഖംബ റോഡ് ഇവയൊക്കെയാണ്. ഇതിലെ മിക്ക റോഡുകളും സര്‍ക്കിളില്‍ വന്നു ചേരുന്ന ഭാഗത്ത് പെഡസ്ട്രിയന്‍ സബ് വേ ഉണ്ടായിരുന്നു. വളരെ നല്ല സബ്വേകള്‍. ടയില്സ് ഒക്കെ ഒന്നു മാറ്റിയാല്‍ അതൊക്കെ തിളങ്ങുമായിരുന്നു. (ടയില്സ് മാറ്റാന്‍ കോണ്ട്രാക്റ്റ് കൊടുത്താല്‍ കൈയില്‍ കാര്യമായൊന്നും തടയില്ല എന്ന കാരണത്താലാവും മൊത്തമായി അവ പൊളിച്ചുമാറ്റി പുതിയതു ഉണ്ടാക്കാന്‍ കോണ്ട്രാക്റ്റ് കൊടുത്തത്.) ബില്ലുകൊടുത്തില്ല, കാശുകൊടുത്തില്ല, തുടങ്ങിയ കശപിശകളും ഒടുവില്‍ മഴയും എത്തിയതോടെ ആ കാശൊക്കെ മണ്ണിട്ടു മൂടിയതാണു ആദ്യ ചിത്രം. നല്ല രീതിയില്‍ കിടന്നിരുന്ന ഫുട്പാത്തും അതോടെ പാടം പരുവമായി. പാതി പണിഞ്ഞ ചില സബ്വേകള്‍ പൂര്‍ണ്ണമാക്കാനുള്ള ശ്രമങ്ങളാണ് മറ്റു ചില ചിത്രങ്ങള്‍.

തിരിച്ചു വരുമ്പോള്‍ മറ്റൊരു ചിത്രം കണ്ടു. സര്‍ക്കിളിനോട് ചേര്‍ന്ന് കിടക്കുന്ന ശിവാജി സ്റ്റേഡിയത്തില്‍ തകൃതിയായി പണി നടക്കുന്ന ദൃശ്യം. കോമണ്‍ വെല്‍ത്ത് ഗെയിംസിന്റെ പല പ്രധാന ഇന്ഡോറ് മത്സരങ്ങളും നടക്കാനിരിക്കുന്ന സ്റ്റേഡിയമാണിത്. പലതിന്റെയും പരിശീലനവും ഇവിടെയാണു നടക്കേണ്ടിയിരുന്നത്. ഇവിടെ പരിശീലനം ചെയ്യുന്നവര്‍ക്ക് ഏതു മത്സരത്തിനു ആണാവോ പങ്കെടുക്കാന്‍ കഴിയുക?
ജിതേന്ദ്ര
common nonsense games
ReplyDeleteഇന്ത്യയിലെ മേട്രോകള്ക്ക് മെട്രോ എന്ന് പേര് കൊടുത്തെ ആരാണാവോ എന്ന് തോന്നിയിട്ടുണ്ട് പലപ്പോഴും. കറന്റ് കട്ട് ദിവസത്തില്‍ പല തവണ. വെള്ളം ദിവസത്തില്‍ രണ്ടോ മൂന്നോ നേരം ടാങ്കറില്‍ അടിക്കണം. മൂന്നു കിലോമീറ്റര്‍ ദൂരം പോവാന്‍ മുപ്പതു മിനിട്ടെങ്കിലും വേണം.
ReplyDeleteജന സംഖ്യ മാത്രമാവും മെട്രോ എന്ന പേര് കിട്ടാനുള്ള മാനധണ്ടം ഒരുപക്ഷെ അല്ലെ
Wealth Games...!
ReplyDeleteManoharam, Ashamsakal...!!!
കല്‍മാഡി ഈ പോസ്റ്റിലിരിക്കാന്‍ തുടങ്ങിയിട്ട് എത്ര നാളായി..? ഈ ഗെയിംസിന് വേദിക്കായി ശ്രമിക്കുമ്പോഴേ പലരും പറഞ്ഞതാണ് ഇവരുടെയൊക്കെ ഉദ്ദേശം വേറെയാണെന്ന്. ഈ വേദി ഡല്‍ഹിക്കു കിട്ടാനായിത്തന്നെ ചില്ലറയൊന്നുമല്ല ചെലവാക്കിയിട്ടുള്ളത്. ഇതു പോരാഞ്ഞിട്ട് വേറെ ഏതോ മത്സരത്തിന്റെ കൂടി വേദിക്ക് ശ്രമിക്കാനായി കേന്ദ്രത്തിനോട് പണം ചോദിച്ചെന്നും കേട്ടു.
ReplyDeleteഅതില്‍ നിന്നും കൊറച്ച് ഇങ്ങുതന്നിരുന്നേല് നമുക്ക് ആ മുല്ലപെരിയാര്‍ ഡാം പണിയാരുന്നു......
ReplyDelete