കായംകുളം സൂപ്പര്‍ ഫാസ്റ്റ് - ന്യൂ" നമ്മുടെ ബൂലോകം " ഒന്നാം വാര്‍ഷികത്തിലേക്ക് കടന്നിരിക്കുകയാണ്. ഈ ചുരുങ്ങിയ കാലയളവിനുള്ളില്‍ ഏറെ ജനപ്രീതി ഈ ബ്ലോഗ്‌ പോര്‍ട്ടലിനു നല്‍കിയതില്‍ എല്ലാ വായനാക്കാരോടും നമ്മുടെ ബൂലോകം ടീം അംഗങ്ങള്‍ കടപ്പെട്ടിരിക്കുന്നു. എല്ലാവര്‍ക്കും ഞങ്ങളുടെ മനസ്സ് നിറഞ്ഞ നന്ദി. ബൂലോകത്തും ഭൂലോകത്തും സജീവ സാന്നിധ്യവുമായി 'നമ്മുടെ ബൂലോകം' കെട്ടും മട്ടും മാറുകയാണ്. തുടര്‍ന്നും നിങ്ങളുടെ അകമഴിഞ്ഞ സഹകരണം പ്രതീക്ഷിക്കുന്നു.


ഈ ഒന്നാം വാര്‍ഷിക വേളയില്‍ , മലയാളം ബ്ലോഗര്‍മാര്‍ക്ക് സമ്മാനമായി ഞങ്ങള്‍ ഒരു പുതിയ സംരംഭത്തിന് തുടക്കം കുറിക്കുകയാണ് - " നമ്മുടെ ബൂലോകം പബ്ലിക്കേഷന്‍ " . ബ്ലോഗര്‍മാര്‍ക്ക് സ്വതന്ത്രമായി പുസ്തക പ്രസാധനം ചെയ്യുവാനും മികച്ച ഒരു മാര്‍ക്കറ്റിംഗ് വഴി അവരുടെ രചനകള്‍ മലയാള സാഹിത്യ ലോകത്തെത്തിക്കുവാനും ഉള്ള ഒരു സംരംഭം നമ്മുടെ ബൂലോകം പബ്ലിക്കേഷന്‍ എന്ന പേരില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നു.
ഇതില്‍ ആദ്യമായി ശ്രീ. അരുണ്‍ കായംകുളം എന്ന ബ്ലോഗറുടെ " കായംകുളം സൂപ്പര്‍ ഫാസ്റ്റ് " എന്ന ബ്ലോഗിലെ ഏതാനും നര്‍മ്മ രചനകള്‍ ക്രോഡീകരിച്ചു കൊണ്ടുള്ള പുസ്തകമാണ് പ്രസാധനം ചെയ്യുന്നത്. "കായംകുളം സൂപ്പര്‍ ഫാസ്റ്റ്" എന്ന് തന്നെ പേരിട്ടിരിക്കുന്ന ഈ പുസ്തകം കമ്പോസിംഗ് കഴിഞ്ഞു പ്രിന്‍റിംഗ് ഘട്ടത്തിലേക്ക് കടന്നു കഴിഞ്ഞു. 2010 ഒക്ടോബര്‍ 17 വിദ്യാരംഭ ദിനത്തില്‍ രാവിലെ കരിമുട്ടം ക്ഷേത്രത്തില്‍ വച്ചു പുസ്തകം പ്രകാശനം ചെയ്യും.പ്രകാശനത്തെ സംബന്ധിച്ചുള്ള വിവരങ്ങള്‍ പുറകിനു അറിയിക്കുന്നതായിരിക്കും. പ്രമുഖ ബ്ലോഗ്ഗര്‍ നന്ദപര്‍വ്വം നന്ദന്‍ ആണ് പുസ്തകത്തിന്റെ കവര്‍ ചിത്രവും ഇല്ലസ്ട്രെഷനും നിര്‍വ്വഹിച്ചിരിക്കുന്നത്. മേമ്പോടിയായി ശ്രീ കാര്ട്ടൂണിസ്റ്റ് സജീവിന്റെ ഒരു സ്പെഷ്യല്‍ വരയും പുസ്തകത്തില്‍ കാണാം .
കണ്ണനുണ്ണി, നിരക്ഷരന്‍, ജി.മനു, മുരളീകൃഷ്ണ മാലോത്ത്‌, ഷാ തുടങ്ങിയവര്‍ പുസ്തകം മികച്ചതാക്കാനുള്ള വിവിധ സഹായ സഹകരങ്ങള്‍ നല്‍കിയിരിക്കുന്നു.ഈ പുസ്തകത്തിലെ അവതാരികയോടൊപ്പമുള്ള അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയിരിക്കുന്നത് ലതി, അനില്‍ അറ്റ്‌ ബ്ലോഗ്‌, കിച്ചു, മുള്ളൂക്കാരന്‍, അരവിന്ദന്‍, മാണിക്യം , വിശാല മനസ്കന്‍ , ഹരീഷ് തൊടുപുഴ, സജി മാര്‍ക്കോസ് , മനോരാജ്, പ്രവീണ്‍ വട്ടപ്പരംബത്തു, ആഷ് ലി എന്നിവരാണ് .

നമ്മുടെ ബൂലോകം പബ്ലിക്കെഷന്റെ രണ്ടാമത്തെ പുസ്തകം " കലിയുഗവരദന്‍ " എന്ന രചനയും കമ്പോസിംഗ് ഘട്ടത്തിലേക്ക് കടന്നു കഴിഞ്ഞു . വൃശ്ചിക മാസത്തോടനുബന്ധിച്ചു ഇതും പ്രകാശനം ചെയ്യും. പതിനഞ്ചു ബ്ലോഗര്‍മാര്‍ ഒന്നിച്ചു അണിനിരക്കുന്ന " കഥയും കവിതയും " എന്ന പുസ്തകമാണ് മൂന്നാമതായി പദ്ധതി ഇട്ടിരിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ പുറകെ.

സാഹിത്യ ലോകത്തിലേക്ക് വേറിട്ട ശൈലി ഉള്ള മികച്ച ഒരെഴുത്തുകാരനെയും പുസ്തകത്തെയും ആദ്യമായി നമ്മുടെ ബൂലോകം പബ്ലിക്കേഷന് സമര്‍പ്പിക്കാന്‍ സാധിക്കുന്നതില്‍ അതിയായ സന്തോഷമുണ്ട്. ബ്ലോഗില്‍ നിന്നുമുള്ള എഴുത്തുകാരെ തുടര്‍ന്നും ബൂലോകത്ത് നിന്നും ഭൂലോകത്ത് എത്തിക്കാനുള്ള പദ്ധതികള്‍ എല്ലാം പൂര്‍ത്തിയായി വരുന്നു. ഓരോ നിശ്ചിത കാലയളവില്‍ ഓരോ പുസ്തകത്തെയും ഞങ്ങള്‍ ബൂലോകത്ത് നിന്നും ഭൂലോകത്ത് എത്തിക്കുന്നതായിരിക്കും.ഈ പുതിയ സംരഭത്തിനു നിങ്ങള്‍ എല്ലാവരുടെയും സഹകരണം പ്രതീക്ഷിക്കുന്നു.

നമ്മുടെ ബൂലോകം ടീം അംഗങ്ങള്‍ക്ക് വേണ്ടി,

ജോ

പബ്ലിഷര്‍

152 Responses to "കായംകുളം സൂപ്പര്‍ ഫാസ്റ്റ് - ന്യൂ"

 1. ഒരിക്കല്‍ കലിയുഗവരദന്‍ പുസ്തകമാക്കാന്‍ വേണ്ടി വിപണിയില്‍ അറിയപ്പെടുന്ന ചില പബ്ലിക്കേഷന്‍സിനെ സമീപിച്ചപ്പോള്‍, മലയാളം ബ്ലോഗിംഗിലെ രചനകളെ അവര്‍ വേണ്ടത്ര പ്രാതിനിധ്യത്തോടെ കാണാതെ, എന്തൊക്കെയോ കുത്തിക്കുറിക്കുന്ന ഇടം എന്ന രീതിയില്‍ അഭിപ്രായം പറഞ്ഞത് വളരെ വേദനയോടെയാണ്‌ കേട്ടു നിന്നത്.

  അറിയപ്പെടുന്ന എഴുത്തുകാരുടെ പുസ്തകത്തിനു മാത്രമേ വിപണിയുള്ളെന്ന് പറഞ്ഞത് മാര്‍ക്കറ്റിംഗിനെ മുന്‍ നി്‌ര്‍ത്തി നോക്കുമ്പോള്‍ മനസിലാക്കാം, എന്നാല്‍ അങ്ങനെയുള്ളവരെ കൊണ്ട് മാത്രമേ നല്ല കഥകള്‍ എഴുതാന്‍ സാധിക്കു എന്ന് പറഞ്ഞത് എനിക്ക് മനസിലായില്ല, പ്രമുഖ എഴുത്തുകാരുടെ കഥയെക്കാള്‍ എത്രയോ നല്ല കഥകള്‍ ഞാന്‍ ബ്ലോഗില്‍ വായിച്ചിരിക്കുന്നു.

  അതിനാല്‍ തന്നെ നല്ലതെന്നോ ചീത്തതെന്നോ വേര്‍തിരിക്കാതെ ബൂലോകത്തെ കഥകള്‍ ഭൂലോകത്ത് എത്തിക്കാനുള്ള നമ്മുടെ ബൂലോകത്തിന്‍റെ ശ്രമങ്ങള്‍ക്ക് നന്ദി, കൂട്ടത്തില്‍ ആദ്യപുസ്തകമായി കായംകുളം സൂപ്പര്‍ഫാസ്റ്റ് തിരഞ്ഞെടുത്തതിനു വളരെ വളരെ നന്ദി.

  നമ്മുടെ ബൂലോകം പബ്ലിക്കേഷനു എല്ലാ വിജയങ്ങളും ആശംസിക്കുന്നതിനൊപ്പം, പ്രിയപ്പെട്ട വായനക്കാരും ബ്ലോഗേഴ്സ്സും ഇതൊരു വിജയമാക്കി തരേണമെന്ന് അപേക്ഷിക്കുന്നു....

  ReplyDelete
 2. സംഗതി അടിപൊളിയാണ്. എല്ലാവിധ ആശംസകളും നല്‍കുന്നു...

  ReplyDelete
 3. arun bhai...guruu..Zindaabaad !
  abhivaadyangal
  :)

  ReplyDelete
 4. ബൂലോകത്ത് നിന്ന് ഭൂലോകത്തേക്കുള്ള നോൺസ്റ്റോപായുള്ള ഗമനത്തിന് എല്ലാ ആശംസകളും നേരുന്നു.

  ReplyDelete
 5. ഇന്റർ നെറ്റ് ,ഈ മെയിൽ സൌകര്യമില്ലാത്തവരും അനുഭവിക്കട്ടെ..:)

  ReplyDelete
 6. അരുണിനും നമ്മുടെ ബൂലോകത്തിനും എല്ലാ ആശംസകളും..

  ReplyDelete
 7. നമ്മുടെ ബൂലോകം പുസ്തക പ്രകാശന രംഗത്തേക്കും കടന്നു വരുന്നു എന്നറിഞ്ഞതില്‍ സന്തോഷം..
  അരുണ്‍ അഭിനന്ദനങ്ങള്‍.......

  ReplyDelete
 8. ആശംസകള്‍ അരുണ്‍.

  ReplyDelete
 9. അങ്ങനെ ആദ്യ പടി കടന്നു...ഇനി അടുത്തത് സിനിമയായിക്കോട്ടേ..എല്ലാ ആശംസകളും...
  എന്നാലും നമ്മളോടൊന്നു സൂചിപ്പിക്കാമായിരുന്നു....

  ReplyDelete
 10. വളരെ വളരെ സന്തോഷം തോന്നുന്നു അരുണ്‍.. ആശംസകള്‍ ..ജൈത്ര യാത്ര തുടരട്ടെ ..

  ReplyDelete
 11. BIG CLAP TO MY BROTHER ARUN....


  THANKS TO NAMMUDE BOOLOKAM TEAM

  ReplyDelete
 12. നമ്മുടെ ബൂലോകത്തിനും അരുണിനും ആശംസകൾ!

  ReplyDelete
 13. അരുണ്‍ ഭായ്..
  ഒരയിരം അഭിനന്ദനങ്ങളും ആശംസകളും..

  ReplyDelete
 14. കായംകുളം സൂപര്‍ഫാസ്റ്റ് പുസ്തകം ആവാന്‍ കഴിഞ്ഞ ഒരു കൊല്ലമായി കാത്തിരിക്കുകയായിരുന്നു. :)

  ReplyDelete
 15. അരുണ്‍ ആശംസകള്‍

  ReplyDelete
 16. അര്‍‌ഹ്ഹിക്കുന്ന അം‌ഗീകാരം! നമ്മുടെ ബൂലോഗത്തിനും അരുണിനും ആശംസകള്‍!

  ReplyDelete
 17. നമ്മുടെ ബൂലോഗത്തിനും,അരുണിനും ഈ അവസരത്തിൽ എല്ലാവിധത്തിലും അഭിനന്ദനങ്ങളും ആശംസകളും നേരുന്നു...കേട്ടൊ

  ReplyDelete
 18. തുറന്ന് പറയുന്നതില്‍ തെറ്റില്ലല്ലോ. ഞാന്‍ അരുണിന്റെ രചനകള്‍ നേരത്തെ തന്നെ പുസ്തകമാക്കാന്‍ താല്‍പ്പര്യപ്പെട്ടിരുന്നു. അത് അറിയിചപ്പോള്‍ അരുണ്‍ മറുപടി തരാത്തത് കൊണ്ട് മാത്രം മുടങ്ങി.

  എന്തായാലും ഈ വാര്‍ത്ത സന്തോഷം നല്‍കുന്നതാണ്.

  ReplyDelete
 19. നമ്മുടെ ബൂലോകത്തിന്റെ ഈ പുതിയ സംരംഭത്തിന് എല്ലാ ആശംസകളും നേരുന്നു. ഒപ്പം അരുണിനും അഭിനന്ദനങ്ങൾ.

  ReplyDelete
 20. സന്തോഷം... ഒപ്പം ആശംസകളും..!

  ReplyDelete
 21. വന്‍ വിജയമാകട്ടെ
  ആശംസകള്‍ നേരുന്നു

  ReplyDelete
 22. പുസ്തകങ്ങളുടേ ലോകത്തേക്കുള്ള നമ്മുടെ ബൂലോകത്തിന്റെയും അരുണ്‍ കായംകുളത്തിന്റെയും ചുവട് വെപ്പിനു എല്ലാ ആശംസകളും. ഒട്ടേറെ ഉയരങ്ങള്‍ താണ്ടാന്‍ കഴിയട്ടെ..

  ReplyDelete
 23. വളരെ പ്രശംസാര്‍ഹമായ ഒരു കാല്‍‌വയ്പാണിതെന്ന കാര്യത്തില്‍ സംശയമില്ല. നാളെയുടെ പ്രധാന മാധ്യമം ബ്ലോഗുകളാണെന്ന സത്യം സാക്ഷി. മലയാള ബ്ലോഗിംഗ് രംഗത്ത് ഉദയം കൊള്ളുന്ന മഹത്തായ രചനകള്‍ ബഹുജന സമക്ഷം എത്തിയ്ക്കാന്‍ ശ്രമിയ്ക്കുന്ന നമ്മുടെ ബൂലോകത്തിനും അണിയറശില്പികള്‍ക്കും അന്റെ ആദരവും അഭിനന്ദനവും അറിയിയ്ക്കുന്നു.

  അരുണ്‍ ആദ്യ കമന്റില്‍ സൂചിപ്പിച്ചപോലെ പല അനുഭവങ്ങളും നമ്മളില്‍ പലര്‍ക്കും ഉണ്ടായിട്ടുണ്ട്. ബ്ലോഗ് എന്നത് ഒരുതരം നാലാംകിട മാധ്യമമാണെന്നുള്ള ചിലരുടെ കാഴ്ചപ്പാടുകാളാണത്. അല്ലെങ്കില്‍ ബ്ലോഗര്‍മാരുടെ സൃഷ്ടികള്‍ അതിവേഗത്തില്‍ സഹജിവികളിലെത്തുമ്പോള്‍, അവരുടെ സൃഷ്ടികളിന്മേലുള്ള അഭിപ്രായങ്ങള്‍ അതേവേഗത്തില്‍ ലഭ്യമാകുമ്പോള്‍ തങ്ങള്‍ക്കതു ലഭിയ്ക്കാത്തതിലുള്ള അസൂയയുമാവാം.

  ഏതായാലും ആരോഗ്യകരമായ ബ്ലോഗിംഗിന് ഈ സംരംഭം വഴി തുറക്കുമെന്ന കാര്യത്തില്‍ സംശയമുണ്ടാവാനിടയില്ല. ഒരു നവബൂലോകത്തിന്റെ ഉദയത്തിനു ചുക്കാന്‍ പിടിയ്ക്കുന്ന എന്റെ പ്രിയ സുഹൃത്തുക്കള്‍ക്ക് എന്റെ എല്ലാ ഭാവുകങ്ങളും....

  ReplyDelete
 24. നമ്മുടെ ബൂലോഗത്തിനും,അരുണിനും എല്ലാവിധ അഭിനന്ദനങ്ങളും ആശംസകളും നേരുന്നു....

  ReplyDelete
 25. ടിം ടിം ടിം... യാത്രിയോം കൃപയാ ധ്യാന്‍ ദീജിയേ... മലയാള ബൂലോകം സേ ലേകര്‍ ഭൂലോകം തക് ജാനേവാലീ കായംകുളം എക്സ്​പ്രസ്സ് നമ്മുടെ ബൂലോകം പബ്ളിക്കേഷന്‍ പ്ളാറ്റ്ഫോം സേ ഏക് മഹീനേ കേ ബാദ് രവാനാ ഹോ ജായേംഗേ... ഹേ.. ഹും.. ഹോ...

  ReplyDelete
 26. അഭിനന്ദന്‍സ്...

  ReplyDelete
 27. അഭിനന്ദന്‍സ്...

  ReplyDelete
 28. നല്ല തീരുമാനം ബ്ലോഗ്ഗെഴുത്ത്‌ കൂടുതല്‍ ജനകിയാമാവുന്ന അനര്ഘ നിമിഷത്തിനു കൂടുതല്‍ കരുത്തു ഉണ്ടാകട്ടെ

  ReplyDelete
 29. Happy to see that blogs are being published now and they are becoming more popular.

  Congratulations for Jo and Arun for this brave step.
  This is the start of a new era.

  Best Wishes.

  James Bright
  Boolokamonline

  ReplyDelete
 30. "ആര്‍പ്പോ..ഇര്‍റോ..ഇര്‍റോ.."

  അപ്പൊ അടുത്തത് ഇനി സിനിമാ പടത്തിന് കഥയെഴുത്ത്..ഓക്കേ..

  ReplyDelete
 31. Aashamsakal Arun!! All the best!!

  ReplyDelete
 32. അരുൺ, ആശംസകൾ, അഭിനന്ദനങ്ങൾ.

  ReplyDelete
 33. ബൂലോഗം ഓൺലൈൻ തികച്ചും പ്രശംസനീയമായ മുന്നേറ്റമാണ് കാഴ്ചവെക്കുന്നത്.അരുൺ കായംകുളം ഭാഗ്യവാനായ എഴുത്ത് കാരനാണ്.ബൂലോഗം ഓൺ‌ലൈൻ തട്ടകത്തിൽ ആദ്യത്തെ ഹരിശ്രീ കുറിക്കുന്ന ഭാഗ്യവാൻ. എല്ലാവിധ ആശംസകലും നേരുന്നു.

  ReplyDelete
 34. 2050 ടെ കേരളത്തിലെ എല്ലാ വീട്ടില്‍ നിന്നും ഒരു പുസ്തകം പ്രസാധനം ചെയ്യപ്പെടണമെന്ന ആഗ്രഹം സഫലം ആകട്ടേയെന്നു ആശംസിക്കുന്നു

  ReplyDelete
 35. അഭിപ്രായം അറിയിച്ച, അറിയിച്ചു കൊണ്ടിരിക്കുന്ന എല്ലാവര്‍ക്കും നന്ദി.

  പ്രിയപ്പെട്ട ഷാ,
  താങ്കളുടെ കമന്‍റ്‌ പരസ്യത്തിനായി ഞാന്‍ ഒന്നു ഉപയോഗിക്കുകയാണേ, വിരോധം ഉണ്ടെങ്കില്‍ അറിയിക്കണേ...

  ReplyDelete
 36. ഷാ, പുസ്തക ത്തിന്റെ ഫ്ലെക്സ് പ്രചാരണത്തിനായി താങ്കളുടെ കമന്റു തിരഞെടുത്തിരിക്കുന്ന വിവരം സസന്തോഷം അറിയിക്കുന്നു.

  ജോ

  ReplyDelete
 37. ഇങ്ങനെയെങ്കിലും എനിക്ക് ഇതിന്റെ ഭാഗമാകാന്‍ കഴിയുന്നു എന്ന അഭിമാനത്തോടെ......

  ReplyDelete
 38. ഷാ,
  താങ്കളുടെ കമന്റ് ഒരു “സംഭവ”മാകുമെന്ന് എനിയ്ക്കു തോന്നിയിരുന്നു. അത് ബസ്സില്‍ കോപ്പി പേസ്റ്റു ചെയ്തിരുന്നു. ഇപ്പൊ അതേ കമന്റ് ഈ സംരംഭവുമായി ബന്ധപ്പെട്ടതില്‍ സന്തോഷം അറിയിയ്ക്കുന്നു..

  ReplyDelete
 39. നമ്മുടെ ബൂലോഗത്തിനും,അരുണിനും എല്ലാവിധ ആശംസകളും ....

  ReplyDelete
 40. എല്ലാ വിധ ആശംസകളും നേരുന്നു, അരുണേ...

  ഇത് ഇന്നല്ലെങ്കില്‍ നാളെ നടക്കുമെന്നുറപ്പായിരുന്നല്ലോ :)

  ReplyDelete
 41. അങ്ങിനെ ഒരാള്‍ കൂടി ബ്ലോഗെഴുത്ത് നിര്‍ത്തുമോ എന്ന് ഉടന്‍ അറിയാം.

  ReplyDelete
 42. വളരെ സന്തോഷകരമായ വാർത്ത!

  ബൂലോകം ഇനി വായനാരംഗം കീഴടക്കട്ടെ!

  അതു കഴിഞ്ഞാൽ സിനിമയിലേക്കും ഇത് വളരട്ടെ!

  ഹൃദയം നിറഞ്ഞ ആശംസകൾ!

  ReplyDelete
 43. അരുണേട്ടാ,
  എല്ലാ വിധ ആശംസകളും നേരുന്നു.
  കായംകുളം സൂപ്പര്‍ഫാസ്റ്റ്, സൂപ്പര്‍ എക്സ്പ്രസ്സ്‌ ആയി ഓടട്ടെ എന്നാശംസിക്കുന്നു.

  ReplyDelete
 44. "കായംകുളം സൂപ്പര്‍ ഫാസ്റ്റ് - ന്യൂ"
  സൂപ്പര്‍ ഹിറ്റാവട്ടെ....


  എല്ലാവിധ ആശംസകളും ...

  ReplyDelete
 45. ചിരിപ്പിക്കുക എന്നതു ഏറ്റവും വിഷമകരമായ ജോലിയാണു. ആ ജോലി വളരെ മനോഹരമായി ചെയ്തുകൊണ്ടിരിക്കുന്ന അരുൺ‌ചേട്ടന്റെ സൂപ്പർഫാസ്റ്റ് ഇനി നോൺസ്റ്റോപ് ആയി ഭൂലോകത്തേക്കും ഇറങ്ങുന്നു എന്ന വാർത്ത വളരെ സന്തോഷത്തോടെയാണു കേട്ടത്. ധീരവും ശക്തവുമായ ഈ പുതിയ കാൽ‌വപ്പിനു നമ്മുടെ ബൂലോകത്തിനു അഭിനന്ദനങ്ങൾ‌..

  എല്ലാവിധ ആശംസകളൂം..അരുൺ‌കായംകുളത്തിനും നമ്മുടെ ബൂലോകത്തിനും...ഒരുപാട് ഉയരങ്ങളിലേക്കുള്ള യാത്രക്ക് ഇതൊരു ചെറിയ തുടക്കം മാത്രമാവട്ടെ..

  ReplyDelete
 46. പഹയാ ഒടുക്കം പണി പറ്റിച്ചു അല്ലെ.. എല്ലാവിധ ആശംസകളും. സിനിമ പിടിക്കുമ്പോ മറക്കണ്ട ഞാന്‍ ഭയങ്കരമായി അഭിനയിക്കും അങ്ങനെ അരുണ്‍ അനുഭവിക്കും!! ഒരായിരം ആശംസകള്‍

  ReplyDelete
 47. ആശംസകള്‍ അരുണ്‍!

  ReplyDelete
 48. ടിം ടിം ടിം... യാത്രിയോം കൃപയാ ധ്യാന്‍ ദീജിയേ... മലയാള ബൂലോകം സേ ലേകര്‍ ഭൂലോകം തക് ജാനേവാലീ കായംകുളം എക്സ്​പ്രസ്സ് നമ്മുടെ ബൂലോകം പബ്ളിക്കേഷന്‍ പ്ളാറ്റ്ഫോം സേ ഏക് മഹീനേ കേ ബാദ് രവാനാ ഹോ ജായേംഗേ... ഹേ.. ഹും.. ഹോ...

  ഹൊ ഇത്രേം നല്ലൊരു കമന്റുണ്ടാകുമ്പോ ഞാനെന്തിനാ വാക്കുകളന്വേഷിച്ചു തെണ്ടുന്നെ...

  എനിവേ അഭിനന്ദന്‍സ് അരുണ്‍ ഭായ്...

  ReplyDelete
 49. കാത്തിരിക്കുന്നു..........
  All The Best...

  ReplyDelete
 50. Best of luck Budddy.. Keep up the good work.. Atlast your dream is going to be convereted into reality..

  ReplyDelete
 51. ആശംസകള്‍ അരുണ്‍ ഏട്ടാ

  ReplyDelete
 52. അതെ സംഗതി കലക്കി ചെലവു വേണം ....ഇനിയിപ്പോള്‍ മൊബൈല്‍ recharge ഉം പരിഗണിക്കും ......No.9447524518

  ReplyDelete
 53. അരുണേട്ടാ,
  സംഗതി അടിപൊളിയാണ്. എല്ലാവിധ ആശംസകളും നല്‍കുന്നു...

  ReplyDelete
 54. Machu peruththa aashamsakal...oru superfast neelaththil,,,,,,,,,,,,

  ReplyDelete
 55. ഒന്നൂടെ ആശംസിക്കാന്‍ തോന്നിയത് കൊണ്ടാ വീണ്ടും വന്നത്...(തല്ലരുത് പ്ലീസ്..)

  ReplyDelete
 56. Great news arun. Ellavidha bhavukangalum nerunnu. Bhaviyil ini school kuttikalude adapustakathil arun kayamkulathinte kathakalum varatte ennu aashamsikunu:)

  ReplyDelete
 57. 'paadapusthakam' enu vaayikan apeksha. Cell phone il ninnaayathu kondanu manglish use cheythath, kshamikuka:)

  ReplyDelete
 58. ആശംസകൾ അരുൺജീ...

  ReplyDelete
 59. നമ്മുടെ ബൂലോകത്തിനും അരുണിനും ആശംസകള്‍.ഒരു 10 എണ്ണം(മിനിമം) ഞാന്‍ വില്‍ക്കും :)

  ReplyDelete
 60. ആശംസകള്‍ അരുണ്‍...

  ReplyDelete
 61. ആശംസകള്‍... പ്രകാശനം കഴിഞ്ഞു ഒരു കോപ്പിയില്‍ ഒരു ആട്ടോഗ്രാഫ് ഇട്ടു അയച്ചു തരണേ.. ( നൂറു പേജ് ബുക്കില്‍ ഒപ്പിട്ടു പഠിച്ചതല്ലേ.. അങ്ങനെയെങ്കിലും പ്രയോജനപ്പെടട്ടെ).

  ReplyDelete
 62. ഇതിനെടക്ക് അങ്ങനെ ഒരപകടം സംഭവിച്ചു അല്ലെ :)

  എൻകിൽ

  എല്ലാവിധ ആശംസകളും

  ReplyDelete
 63. പുസ്തകം എന്നത്തേക്ക് ലോഞ്ചും മാഷേ?

  നമ്മുടെ കുമാരേട്ടന്റെ പുസ്തകം വാങ്ങി മുഴുവനാക്കിയില്ല, അതിന് മുമ്പേ സംഭവം മിസ്സായി. അക്കാര്യം ഇപ്പോളാ ഓര്‍ത്തേ...

  ReplyDelete
 64. എന്‍റെ കിടൂ....അഭിവാദ്യങ്ങള്‍ അഭിവാദ്യങ്ങള്‍ ആയിരമായിരം അഭിവാദ്യങ്ങള്‍........സസ്നേഹം

  ReplyDelete
 65. അരുണ്‍ മാഷെ ആദ്യം മുതലേ നിങ്ങള്‍ ഒരു പ്രസ്ഥാനം ആണ് എന്ന് അറിയാരുന്നു .. ഇപ്പൊ അത് പൂര്‍ണ്ണമായി , എല്ലാ വിധ ആശംസകളും മാഷെ ..

  ReplyDelete
 66. Hiii Anna
  Adipoli eni oru fansinte ennam eniyum kootam,Wishing you all the best.
  Sandeep

  ReplyDelete
 67. അത് കലക്കി ...എല്ലാവിധ ആശംസകളും

  ReplyDelete
 68. അരുണേ എല്ലാ വിധ ഭാവുകങ്ങളും നേരുന്നു. ഇത് ഓണ്‍ലൈന്‍ ആയി വാങ്ങാന്‍ വല്ല വഴിയും ഉണ്ടെങ്കില്‍ ഒന്നറിയിക്കണം

  ReplyDelete
 69. അരുണേ..
  അഭിനന്ദനങ്ങള്‍! ഇതിന്താ ഇത്ര വൈകിയെ എന്നേ എനിക്ക് ചോദിക്കാനുള്ളൂ.

  നമ്മുടെ ബൂലോകത്തിന്റെ പുതിയ സംരംഭത്തിന് എല്ലാ ഭാവുകങ്ങളും..

  ReplyDelete
 70. Congrats.....
  ആദ്യം പറഞ്ഞതുപോലെ വേറെയും ചെറിയ ആഗ്രഹങ്ങള്‍ ഉണ്ടോ .....

  ReplyDelete
 71. really pleasure to hear..!
  All the best

  ReplyDelete
 72. arunettaaa.....aashamsakal....
  platform ticket illathavananeyy.......kayamkulam railway police pokkumo enthoo.........

  ReplyDelete
 73. എന്തേ ഇത്ര വൈകിയത് എന്ന് മാത്രമേ ചോദിക്കാന്‍ ഉള്ളൂ. എല്ലാ വിധ ആശംസകളും. നന്മകളും നേരുന്നു. :)

  ReplyDelete
 74. സിടിന്‍ വടുകുറ്റ് 'ഡോര്‍ക്ക്' എന്ന പുസ്തകം എഴുതിയപ്പോള്‍ അതെ പോലെ ഒരു ബുക്ക്‌ മലയാളത്തില്‍ ഇറക്കിയിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചിട്ടുണ്ട് ...തീര്‍ച്ചയായും വാങ്ങി വാങ്ങിക്കാം കേട്ടോ.. എല്ലാ വിധ ആശംസകളും നേരുന്നു

  ReplyDelete
 75. ഇവിടെ കമന്റ് ഇടുന്നവര്‍ക്കെല്ലാം പുസ്തകത്തിന്റെ ഓരോ കോപ്പി ഫ്രീ ആയി കൊടുക്കുന്നുണ്ടെന്നു കേട്ടു. സംഗതി എപ്പോ കിട്ടും?

  ReplyDelete
 76. അച്ഛന്‍, എന്‍റെ കൈയ്യില്‍ ഒരു ചെറിയ കുപ്പി തന്നിട്ടു പറഞ്ഞു:
  "ഇത് വളരെ നല്ല അച്ചടി മഷിയാ, നല്ല വിലയുള്ളത്....."
  അതിന്??
  "...മോന്‌ ആഗ്രഹമുള്ള കഥകളിലൊക്കെ ഈ മഷി പുരട്ടിക്കോ"
  ----------------------------
  സൂപര്‍ അരുണ്‍. അങ്ങിനെ ശരിക്കും അച്ചടി മഷി പുരളാന്‍ പോകുന്നു. സൂപര്‍ ഫാസ്റ്റ് ഇനി പുസ്തക രൂപത്തില്‍. എല്ലാ ആശംസകളും നേരുന്നു.

  ReplyDelete
 77. വെരിഗുഡ്!

  അരുണിന്റെ ബ്ലോഗ് പോലെ പുസ്തകവും ഒരു സൂപ്പർ ഹിറ്റാവട്ടേ. അരുണിനും നമ്മുടെ ബൂലോഗം ടീമിനും എന്റെ ഹൃദയംനിറഞ്ഞ ആശംസകൾ!

  ReplyDelete
 78. അരുണ്‍ ചേട്ടാ, വളരെ നല്ല വാര്‍ത്ത. ഒരുപാട് ഒരുപാട് സന്തോഷം തോന്നി. എല്ലാം നല്ല രീതിയില്‍ വരട്ടെ. എന്റെ എല്ലാവിധ ആശംസകളും.

  ReplyDelete
 79. അരുണ്‍
  എല്ലാവിധ ആശംസകളൂം നേരുന്നതിനോടൊപ്പം ഓട്ടോഗ്രഫോട് കൂടിയ ഒരു കോപ്പി ബൂക്ക് ചെയ്യുന്നു
  (എനിക്ക് ഫ്രീ ആകുമല്ലോല്ലെ):)

  ReplyDelete
 80. പുതിയ സംരംഭത്തെ ഹൃദയം നിറഞ്ഞു പ്രോത്സാഹിപ്പിച്ചു കൊണ്ടിരിക്കുന്ന എല്ലാ വായനക്കാര്‍ക്കും ഞങ്ങളുടെ മനസ്സ് നിറഞ്ഞ സംതൃപ്തിയോടെ
  വാക്കുകളില്‍ അതീതമായ നന്ദി.

  ReplyDelete
 81. അത് കലക്കി അരുണ്‍ ജി ... ഒരു പത്തു രണ്ടായിരം ആശംസകള്‍... എനിക്ക് പണ്ട് വായിക്കാനായി അച്ഛന്‍ മേടിച്ചു തന്നത് എം ടിയുടെയും ബഷീറിന്റെയും മുകുന്ദന്റെയും ഒക്കെ പുസ്തകങ്ങളാണ് ... ഇനി എന്റെ ഊഴം വന്നല്ലോ...ചാരുംമൂട് കാരനായ അച്ഛന് ഞാന്‍ ഒന്നംകുറ്റിക്കാരന്റെ പുസ്തകം തന്നെ മേടിച്ചു കൊടുക്കട്ടെ...
  പിന്നേയ്...ആ നൂറു പേജ് നോട്ട്ബുക്കില്‍ എഴുതി പഠിച്ച കലയുടെ സാമ്പിള്‍ ഒരെണ്ണം എനിക്കും തന്നേക്കണേ ... :))

  ReplyDelete
 82. ആശംസകൾ! അരുണിന്റെ കഥകൾ ബ്ലോഗും കടന്നു് പുസ്തകമാവുന്നു! ഇനിയതു് സിനിമയുമാവും. അപ്പോഴും എഴുത്തു് നിർത്തരുതേ..
  കലിയുഗവരദൻ എന്നേ പുസ്തകമാവേണ്ടതായിരുന്നു. ഈ പ്രസാധകരുടെ ഒരു കാര്യം.

  ReplyDelete
 83. എല്ലാവിധ ആശംസകളും

  ReplyDelete
 84. എല്ലാ വിധ ഭാവുകങ്ങളും ..........

  ReplyDelete
 85. നിര്‍ദോഷമായ തമാശകള്‍ കൊണ്ട് ചിരിയുടെ വര്‍ണങ്ങള്‍ തീര്‍ക്കുന്ന, എല്ലാവരും ഒരുപോലെ സ്നേഹിക്കുന്ന, അരുണിന്റെ ഉയര്‍ച്ചയില്‍ സന്തോഷിക്കുന്നു. ആശംസകള്‍.

  ReplyDelete
 86. പുസ്തകത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുന്നു !
  അരുണേട്ടനും നമ്മുടെ ബൂലോകത്തിനും ആശംസകള്‍
  (ആദ്യ ബുക്ക് എനിക്ക് വേണം !!:-D )

  ReplyDelete
 87. Best Wishes Mashe! Thakarkku!! :)

  Arun

  ReplyDelete
 88. അരേ അരുണ്‍ ഭായീ!!! ഭൂലോകം തക് ജാനേവാലീ ഇസ് കായംകുളം സൂപ്പര്‍ ഫാസ്റ്റ് കോ ഹമാരീ ഓര്‍ സെ ശുഭ് കാമനായേം..... ബൂലോകം ടീമിനും എല്ലാ വിധ ആശംസകള്‍ .....

  ReplyDelete
 89. കൊള്ളാം അരുണേ...
  ഇനി ഒരു സ്വപ്നം കുറച്ചു കണ്ടാല്‍ മതിയല്ലോ ;)
  ഇനി ബാക്കിയുള്ള, ഒരിക്കലും നടക്കില്ല എന്ന് കരുതിയ സ്വപ്നങ്ങളും പൂവണിയട്ടെ ( ഐശ്വര്യ റായി ഒഴിച്ച് )

  ReplyDelete
 90. എല്ലാവിധ ആശംസകളും നേരുന്നു. തികച്ചും അര്‍ഹിക്കുന്നത് തന്നെ.

  ReplyDelete
 91. എല്ലാ വിധ ഭാവുകങ്ങളും നേരുന്നു.ആശംസകള്‍

  ReplyDelete
 92. നമ്മുടെ ബൂലോകം ആന്‍ഡ് അരുണ്‍ ... എല്ലാവിധ ആശംസകളും നേരുന്നു

  ReplyDelete
 93. അഭിനന്ദനങ്ങളോടൊപ്പം ഒരു റിക്വസ്റ്റ്
  അരുണേ..ലോകത്തിലെ ഏറ്റവും ഫീകരൻ പഴമ്പൊരി കിട്ടുന്ന കായംകുളത്തെ ആ കെയെസാർടീസി ബസ്റ്റാൻഡിനകത്തുള്ള ഒരു ചായക്കട ഇല്യോ ?അതിന്റെ തൊട്ടടുത്ത് ഒരു മമമ പ്രസിദ്ധീകരണങ്ങൾ വിൽക്കുന്ന കട ?( ചായകുടിക്കാനെന്ന വ്യാജേന പുതിയ ലക്കം മ വന്നിട്ടുണ്ടോന്ന് നോക്കുന്ന ആ കടയേ:)(അതിപ്പോ ഡീസന്റായി പെൻ‌ഗ്വിൻ ബുക്ക് ഹൗസ് പോലെ ആയിട്ടുണ്ടെന്ന് തോന്നുന്നു )അവിടെ ഒരു കോപ്പി ഒപ്പിട്ടു വെക്കണം കേട്ടല്ല് ? അടുത്ത വെക്കേഷനിൽ ചാച്ചൻ അവിടെ വന്നിറങ്ങുമ്പോൾ ഒരു കോപ്പി കൈപ്പറ്റാനാ :)

  ReplyDelete
 94. ബൈദവേ...ജോ & നമ്മുടെ ബൂലോകംസ്..യൂ ഗയ്സ് ആർ ബിക്കമിങ്ങ് വെരി വെരി ഫീകരന്മാർ ഡേ ബൈ ഡേ..!

  ReplyDelete
 95. ബൂലോകം പബ്ലിക്കേഷനും അരുണിനും എല്ലാ വിജയങ്ങളും ആശംസിക്കുന്നു..

  ReplyDelete
 96. എല്ലാ വിധ ആശംസകളും.......

  ReplyDelete
 97. സൂപ്പര്‍ഫാസ്റ്റ് തകര്‍ത്തോടാന്‍ എല്ലാ വിധ ആശംസകളും..:)

  ReplyDelete
 98. ഒന്നാം കുറ്റിക്കാരന് എന്റെ ഹൃദയം നിറഞ്ഞ ഭാവുകങ്ങൾ, ആശംസകൾ... പുസ്തകമിറക്കിയാലും ബ്ലോഗെഴുത്ത് നിർത്തരുത് കേട്ടോ...

  സസ്നേഹം
  നിശി

  ReplyDelete
 99. കമന്റുകളും അച്ചടിമഷി പുരളുമോ? എന്നാൽ ഇതാ എന്റെ വക ഒന്ന്,

  ReplyDelete
 100. ഇതൊക്കെ എന്നേ നടക്കേണ്ട കേസായിരുന്നു! ഹൃദയം നിറഞ ആശംസകൾ. ഇനിയുമിനിയും ഒരുപാട് ഉയരങളിൽ എത്തട്ടെയെന്ന പ്രാർത്ഥനയും!ഈ സംഭവവും നർമ്മത്തിൽ പറഞ ആ ശൈലി ശരിക്കും അങ്ങോട്ട് ബോധിച്ചു.

  ReplyDelete
 101. ചായ ഉണ്ടാക്കാന്‍ പഠിച്ചതും, നാരങ്ങാ പിഴിയാന്‍ പഠിച്ചതും, ചാമ്പക്ക തിന്നാന്‍ പഠിച്ചതുമെല്ലാം ഇന്നും എനിക്ക് അത്ഭുതങ്ങളാണ്....എന്റെ മാഷെ കൊല്ലം കേട്ടോ...

  ReplyDelete
 102. സോറി കൊള്ളം കേട്ടോ...

  ReplyDelete
 103. ചായ ഉണ്ടാക്കാന്‍ പഠിച്ചതും, നാരങ്ങാ പിഴിയാന്‍ പഠിച്ചതും, ചാമ്പക്ക തിന്നാന്‍ പഠിച്ചതുമെല്ലാം ഇന്നും എനിക്ക് അത്ഭുതങ്ങളാണ്....എന്റെ മാഷെ കൊല്ലം കേട്ടോ...

  ReplyDelete
 104. " 'കായംകുളം സൂപ്പര്‍ ഫാസ്റ്റ്' ആനേ കി സംഭാവന ഹൈ."
  ഐരാവതം എന്ന ആനയുടെ സംഭാവന ആകുന്നു.

  ReplyDelete
 105. കലക്കന്‍ !!! ആള്‍ ദി ബെസ്റ്റ്‌ !!

  ReplyDelete
 106. kaathirikunnu.....ee chirivandikaayi............

  ReplyDelete
 107. കഴിഞ്ഞ രണ്ടാഴ്ചകളായി നാട്ടിലായിരുന്നത്‌ കൊണ്ട്‌ വിവരം അറിഞ്ഞിരുന്നില്ല...

  "അടിച്ചു മോനേ..." എന്ന് പറഞ്ഞ്‌ കിലുക്കത്തിലെ ഇന്നസെന്റ്‌ വീഴുന്ന രംഗമാണ്‌ ഓര്‍മ്മ വന്നത്‌ കേട്ടോ... ഹൃദയംഗമമായ ആശംസകള്‍ അരുണ്‍ഭായ്‌...

  അങ്ങനെ എല്ലാവരും പുസ്തകം ഇറക്കിത്തുടങ്ങി... ങ്‌ഹും... എന്റെ സ്റ്റോം വാണിംഗ്‌ വച്ച്‌ ഞാനും ഒരു സ്വപ്നം കണ്ടു തുടങ്ങട്ടെ...

  ReplyDelete
 108. കണ്ണിന്റെ ചികിത്സയുമായി ബന്ധപെട്ടു റെസ്റ്റില്‍ ആയിരുന്നതിനാല്‍ ആണ് ഇത് അറിയാന്‍ ഞാന്‍ ഇത്രേം വൈകിയത്.പുതിയ കണ്ണ് അറിഞ്ഞത് ഇത്രയും നല്ല വാര്‍ത്തയോ?
  എന്തായാലും എല്ലാവിധ ആശംസകളും.
  ബ്ലോഗ്‌ എന്ത് എന്നറിയാത്ത എന്റെ ചില നാട്ടുകാര്‍ക്ക് ഞാന്‍ ഈ ബുക്ക്‌ വാങ്ങിച്ച്,അല്ലേല്‍ അത് വേണ്ട-ശുപാര്‍ശ ചെയ്യാം........
  [എന്റെ സ്വന്തം പേരില്‍ ഇവിടിടുന്ന ആദ്യ കമ്മെന്റ് ആണിത്]

  ReplyDelete
 109. കൂയ്... കുറച്ച് മാസങ്ങളുടെ ഇടവേളക്കു ശേഷം ഞാന്‍ ഇപ്പോഴാ ഈ വഴിയൊക്കെ വരുന്നത്. വന്നപ്പോഴെ നല്ല ന്യൂസാണല്ലൊ അരുണേ.. :)
  എല്ലാവിധ ഭാവുകങ്ങളും ആശംസിക്കുന്നു.. അയിശുമ്മാ ഭവ..!!

  ReplyDelete
 110. ആദ്യമായിട്ട് കായംകുളം സൂപ്പർ ഫാസ്റ്റിൽ കയറിയ അന്നു ഞാൻ ചോദിച്ചതാ, എപ്പോഴാ ബുക്ക് പ്രസിദ്ധീകരിയ്ക്കുന്നതെന്ന്...........
  എനിയ്ക്കന്നേ കാമധേനു അമ്മായിയും നന്ദിനി അക്കനും പറഞ്ഞ് വിവരമറിയാമാരുന്നു....
  അപ്പോ അഭിനന്ദനങ്ങൾ..........

  ReplyDelete
 111. അരുണേ കലക്കി, ആശംസക്കള്‍. ഈ ബംഗളൂരുവില്‍ വച്ച്‌ ഒരു സ്വീകരണത്തിനു ഞങ്ങള്‍ പ്ളാന്‍ ചെയ്യട്ടെ?

  ReplyDelete
 112. സൂപ്പര്‍ ഫാസ്റ്റ്നെ ലൈറ്റ്നിംഗ് എക്സ്പ്രസ്സും , പിന്നെ നിലം തൊടാതെ പറക്കുന്ന എയര്‍ ഇന്ത്യ ഫ്ലൈറ്റ് ഉം ആയി മാറ്റാന്‍ ആശംസിക്കുന്നു

  ReplyDelete
 113. Hi Arun,
  Ningal oru sambavam thanneyaane....ellaaavida aasamsakalum nerunnu....

  ReplyDelete
 114. I like your blog very much.I expect a lot from you.wish you all the best.

  ReplyDelete
 115. അരുണ്‍ എല്ലാവിധ ഭാവുകങ്ങളും നേരുന്നു...
  തീര്‍ച്ചയായും അരുണിന്റെ പുസ്തകം വാങ്ങി വായിക്കനുള്ള ഭാഗ്യം എല്ലാവര്‍ക്കും ഉണ്ടാവട്ടെ...

  ReplyDelete
 116. അരുണ്‍ എല്ലാവിധ ഭാവുകങ്ങളും നേരുന്നു...
  തീര്‍ച്ചയായും അരുണിന്റെ പുസ്തകം വാങ്ങി വായിക്കനുള്ള ഭാഗ്യം എല്ലാവര്‍ക്കും ഉണ്ടാവട്ടെ...

  ReplyDelete
 117. എല്ലാ വിധ ആശംസകളും..........
  അരുണിനും......ബൂലോകത്തിനും.........

  ReplyDelete
 118. എല്ലാ വിധ ആശംസകളും..........
  അരുണിനും......ബൂലോകത്തിനും.........

  ReplyDelete
 119. എല്ലാവലിയ എഴുത്തുകാരും ഒരിക്കല്‍ ചെറുതാരുന്നു എന്ന കാര്യം ആരും ഓര്‍കില്ല. വലിയ അലകുമ്പോള്‍ ഒരു കാര്യം മറക്കരുത്. ഇതേപോലെ വരുന്ന പുതിയ ആളുകളെ പ്രോത്സാഹിപ്പിക്കുക. സ്നേഹത്തോടെ സ്വന്തം.....

  ReplyDelete
 120. വായനാശീലം തീരെ ഇല്ലാത്ത ഒരാളായ ഞാന്‍ ഇപ്പോ വായിക്കാന്‍ ശീലിച്ചത് ഈ ബ്ലോഗിലെ കഥകളിലൂടെ ആണ്. നന്ദി ... നന്ദി . എല്ലാവിധ പ്രാര്തനന്കളും ആശംസകളും നേരുന്നു.

  ReplyDelete

നമ്മുടെ ബൂലോകത്തില്‍ ലേഖനങ്ങള്‍ എഴുതുന്നവര്‍ വായനക്കാരുടെ അഭിപ്രായങ്ങള്‍ ആഗ്രഹിക്കുന്നു. നിങ്ങളുടെ അഭിപ്രായങ്ങള്‍ മടിക്കാതെ കമന്റ് ചെയ്യൂ.....

Popular Posts