ബഹറിന്റെ പശ്ചാത്തലത്തില്‍ ചിത്രീകരിക്കുന്ന ആദ്യത്തെ മുഴുനീള ഫീച്ചര്‍ സിനിമ “നിലാവിന്റെ“ ചിത്രീകരണം പൂര്‍ത്തിയായിക്കഴിഞ്ഞു. റിക്കോറ്ഡിംഗും മറ്റ് അവസാന മിനുക്കു പണിക്കള്ക്കും ശേഷം റിലീസിനു തയ്യറായിക്കൊണ്ടിരിക്കുന്നു എന്ന് ചിത്രസംവിധാകയനും പ്രവാസിയുമായ അജിത് നായര്‍ അറിയിച്ചു. ബഹറിനിലെ കലാ സാംസ്കാരിക മണ്ഡലങ്ങളിലെ സജീവ സാന്നിദ്ധ്യമായ അജിത് നായര്‍ അറിയപ്പെടുന്ന ഒരു ബ്ലോഗര്‍ കൂടിയാണ്.

അവിവാഹിതനും ഏകാന്തതയുടെ കൂട്ടുകാരനുമായ ഒരു പ്രവാസിയുവാവ്, അവിചാരിതമായി കണ്ടുമുട്ടുന്ന വീട്ടമ്മയായ യുവതിയുമായി അടുപ്പത്തിലാവുന്നു. സുന്ദരിയായ കഥാ നായികയുടെ വശ്യതയാര്‍ന്ന സംഭാഷണങ്ങളും കവിത തുളുമ്പുന്ന മിഴികളും കലാകാരനും ശില്പിയുമായ ഹരിയെ വേട്ടയാടുന്നു. അവരുടെ ഇടയില്‍ വളരുന്ന,നിര്‍വ്വചനങ്ങള്‍ക്ക് അതീതമായ സങ്കീര്‍ണ്ണമായ ബന്ധത്തിന്റെ കഥയാണ് അജിത് നായര്‍ തന്റെ ആദ്യ ചിത്രമായ നിലാവിലൂടെ പറയുന്നത്. പ്രവാസസമുദ്രത്തില് ഒറ്റപ്പെട്ടു പോയ രണ്ട് മനുഷ്യാത്മാക്കളുടെ ഒരുമിച്ചുള്ള പ്രയാണമാണ് നിലാവിന്റെ പശ്ചാത്തലത്തില്‍ ഒരുക്കിയിരിക്കുന്ന കവിതപോലെ മനോഹരമായ ഈ സിനിമയുടെ പ്രമേയം.വാക്ക് പോലെ തന്നെ ഹൃദയ സ്പര്‍ശിയായ നിലാവ് പറയുന്നത് ഏകാന്തതയുടെയും അസ്പഷ്ട വികാരങ്ങളുടെയും സ്വര്‍ഗീയമായ മനോഹാരിതയെ കുറിച്ചാണ്. നമ്മുടെ മനസ്സിന്റെ മൃദുവായ തന്ത്രികളില്‍ എങ്ങോ സ്പര്‍ശിക്കുന്ന കഥ.
“ഒരു പ്രവാസിയെന്നു പറയുമ്പോള്‍ നമ്മുടെ മനസില്‍ ഓടിയെത്തുന്നത്, ഒരു പുരുഷന്റെ രൂപമാണ്.” അജിത് നായര്‍ പറയുന്നു.“എന്നാല്‍ ഹൌസ് വൈഫ് എന്ന ഓമനപ്പേരില്‍ വീട്ടിനുള്ളില്‍ തളച്ചിടപ്പെടുന്ന പ്രവാസിസ്ത്രീയുടെ ആകുലതകളും സ്വപ്നങ്ങളും എന്തൊക്കെയാണെന്ന് നോക്കിക്കാണാന്‍ ശ്രമിക്കുകയാണ് ഈ ചിത്രത്തിലൂടെ ചെയ്യുന്നത്”
നിലാവിന്റെ അണിയറശില്‍പ്പികള്‍ മാത്രമല്ല അഭിനേതാക്കളും ഏതാണ്ട് പൂര്‍ണ്ണമായും പ്രവാസികള്‍ തന്നെയാണ് എന്നതും മറ്റൊരു പ്രത്യേകതയാണ്.
അജിത് നായര്‍ തന്നെ രചിച്ച രണ്ടു ഗാനങ്ങളാണ് ചിത്രത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കെ.എസ്.ചിത്രയും, ജി.വേണുഗോപാലുമാണ് ഗായകര്‍.
ഇതോടൊപ്പം ചേര്‍ത്തിരിക്കുന്ന യുട്യൂബ് ലിങ്കില്‍ നിന്നും നിലാവിലെ ഗാനരംഗങ്ങള്‍ കാണാം.
1. രാവില്‍ നില മഴ കീഴില്‍..
ഗാന രചന : അജിത് നായര്‍
സംഗീതം : റജി ഗോപിനാഥ്
ആലാപനം : ചിത്ര
2. അറിയാതെ ഒന്നും പറയാതെ ..
ഗാന രചന, സംഗീതം : അജിത് നായര്‍
ആലാപനം : ജി. വേണുഗോപാല്‍
ഗാനത്തിന്റെ വരികള്‍ താഴെക്കൊടുത്തിരിക്കുന്ന ലിങ്കില്‍ ലഭ്യമാണ്.
1. രാവില്‍ നില മഴ കീഴില്‍.....
2. അറിയാതെ ഒന്നും പറയാതെ ..
കേരളത്തിലെ തീയേറ്ററുകളില്‍ മാത്രമല്ല ഗള്‍ഫ്രാജ്യങ്ങള്‍,അമേരിക്ക,കാനഡ യൂറോപ്യന്‍ രാജ്യങ്ങള്‍ തുടങ്ങി, പ്രവാസികള്‍ ധാരാളമുള്ള എല്ലാ രാജ്യങ്ങളിലും നിലാവ് ഉടന്‍ പ്രദര്‍ശനത്തിന് എത്തുമെന്നു തിരകഥാകൃത്ത് കൂടിയായ അജിത് അറിയിച്ചു.
സജി മര്‍ക്കോസ്

അങ്ങിനെ ബ്ലോഗര്‍മാര്‍ സിനിമയും പിടിച്ചു. പിടിച്ചടക്കൂ ഈ ലോകം.. അജിത്ത് നായര്‍ക്ക് ആശംസകള്‍.. നിലാവിന് എല്ലാ വിജയാശംസകളും നേരുന്നു..
ReplyDeleteശ്രീ അജിത്തിന്റെ നിലാവിന്റെ വിജയത്തിനായി എല്ലാവിധ ആശംസകളും പ്രാര്‍ഥനകളും നേരുന്നു ..
ReplyDeleteഗാനങ്ങള്‍ മനോഹരമായിരിക്കുന്നു.
എല്ലാ ഭാവുകങ്ങളും നേരുന്നു...
ReplyDeleteall the best
ReplyDeleteനൂറു നൂറാശംസകൾ ....
ReplyDeleteഅജിത്, അഭിനന്ദനങ്ങള്‍. ആദ്യ മുഴുനീള സിനിമാ സംരംഭം പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്നു എന്നറിയുന്നതില്‍ അതിയായ സന്തോഷം. ഈ സിനിമയുടെ വിജയത്തിനായി എല്ലാ വിധ ആശംസകളും നേരുന്നു.
ReplyDeleteചിത്രത്തിന്റെ വിജയം ആഗ്രഹിക്കുന്നു. അജിത്തിനു ആശംസകൾ
ReplyDeleteഅജിത്ത് നായര്‍ക്ക് ആശംസകള്‍
ReplyDelete....സിനിമയുടെ വിജയത്തിനായി എല്ലാ വിധ ആശംസകളും നേരുന്നു.
ReplyDelete..സിനിമയുടെ വിജയത്തിനായി എല്ലാ വിധ ആശംസകളും നേരുന്നു.
ReplyDeleteചിത്രത്തിന് എന്റെ ആശംസകള്‍
ReplyDeleteനല്ല പാട്ടുകൾ.. നിലാവുദിക്കാനായി കാത്തിരിക്കുന്നു..
ReplyDeleteഗാനങ്ങള്‍ ഗംഭീരം.
ReplyDeleteപിക്ച്ചറൈസേഷനും.
ആശംസകള്‍...
ബഹറിന്‍ പ്രവാസിയും വയനാടന്‍ സുഹൃത്തുമായ അജിത്ത് നായരുടെ ഈ സിനിമ കാണാനായി കണ്ണില്‍ ക്രൂഡ് ഓയില്‍ ഒഴിച്ച് കാത്തിരിക്കുന്നു :)
ReplyDeleteമികച്ച ഷോട്ടുകള്‍ !
ReplyDeleteഅജിത് നായര്‍ക്കും എന്റെ പ്രിയ സുഹൃത്ത് ക്യാമറാമാന് ഉണ്ണിക്കും അഭിനന്ദനങ്ങള്‍
അതിമനോഹരമായ ഗാനങ്ങള്‍, അതിലും മനോഹരമായ പിക്ച്ചറൈസേഷന് ....
ReplyDelete"നിലാവിന്റെ" വിജയത്തിനായി പ്രാര്‍ഥിക്കുന്നു. അജിത്തിനും, നിലാവിന്റെ മുഴുവന്‍ യുണിറ്റിനും എന്റെ അഭിനന്ദനങള്‍..
good attempt..:)
ReplyDeletecongrats
വിജയാശംസകള്‍.
ReplyDeleteആശംസകൾ
ReplyDeleteAjithinu ella ashasakalodeyum, Prarthanakalodeyum...!!! Daivam Anugrahikkatte...!!!
ReplyDeleteഗാനങ്ങള്‍ 2ഉം കണ്ടു, ഇതൊരു നല്ല സിനിമ തന്നെയകും. ആശംസകള്‍!!
ReplyDeleteചിത്രത്തിന്റെ വിജയത്തിനായി എല്ലാ ആശംസകളും നേരുന്നു...
ReplyDeleteചിത്രം കാണാനായി കാത്തിരിക്കുന്നു....
Best wishes, waiting to see the film
ReplyDelete