കൊച്ചി ബ്ലോഗേഴ്സ് മീറ്റ്‌ വീഡിയോ

കൊച്ചി മീറ്റിനെ ക്കുറിച്ച് സംഘാടക സമിതി അംഗം മനോരാജ് എഴുതിയ വിശദമായ റിപ്പോര്‍ട്ട് ഇവിടെ വായിക്കാം20 Responses to "കൊച്ചി ബ്ലോഗേഴ്സ് മീറ്റ്‌ വീഡിയോ"

 1. സന്തോഷം ചെറായി മീറ്റു പോലെ വര്‍ഷങ്ങള്‍ കാത്തിരിക്കേണ്ടി വന്നില്ല :) :)
  ബ്ലോഗ് മീറ്റ് ഒരു സംക്ഷിപ്ത വിവരണം എന്നപോലെ മുഴുവന്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ഒട്ടും ബോറടിച്ചില്ല. നന്ദി

  ReplyDelete
 2. ജോഹറിന് അഭിനന്ദനങ്ങള്‍............ മീറ്റിന്റെ ചൂടാറും മുന്‍പ് ഈ വീഡിയോ കാണിച്ച് കൊതിപ്പിക്കുന്നതിന്. ചെറായി മീറ്റിന്റെ സീഡിയും എടപ്പള്ളി മീറ്റില്‍ വിതരണം ചെയ്ത് കൊതിപ്പിച്ചെന്ന് വാര്‍ത്തയുണ്ടല്ലോ ? ഒരു കോപ്പി ഞമ്മക്കും തരണേ :)

  ReplyDelete
 3. ചെറായി മീറ്റിന്റെ സി.ഡി എല്ലാവർക്കും വിതരണം ചെയ്ത്; അവസാനം സ്വന്തമായൊരെൺനം കരസ്ഥമാക്കുവാൻ കഴിയാതെപോയ ഒരു ഹതഭാഗ്യനാണു ഞാൻ..!!

  ജോ..
  വളരെയേറെ നന്ദിട്ടോ..
  ഈ വീഡിയോയ്ക്കും..
  ആവശ്യസമയത്തു ഇതു പബ്ലീഷ് ചെയ്തതിനും..
  ഇതിനുള്ള ചെലവുമായി മിക്കവാറും ഈ ഞായറാഴ്ച ഞാൻ എർണാകുളം വന്നേക്കും..:)

  ReplyDelete
 4. നന്ദാ...അപ്പൊ ഞായറാഴ്ച റെഡി ആയി ഇരുന്നോ. ഹരീഷെത്തും... :)
  മനോജേ, സംഘാടകര്‍ക്കെല്ലാം ഹൈ റെസല്യൂഷന്‍ഡി.വി.ഡി മാറ്റി വച്ചിട്ടുണ്ട്.

  ReplyDelete
 5. ഈ സന്തോഷത്തില്‍ പങ്കുചേരാന്‍ പറ്റാത്ത വിഷമം മാത്രം..... കൊതിച്ചുപോയി മാഷേ....

  ReplyDelete
 6. ഈ സന്തോഷത്തില്‍ പങ്കുചേരാന്‍ കഴിയാത്തതില്‍ കൂടുതല്‍ വിഷമം തോന്നുന്നത് ഈ വീഡിയോ പിന്നേം പിന്നേം കാണുമ്പോഴാണ്. ഒട്ടും ബോറടിക്കാതെ വളരെ നന്നാക്കിയിരിക്കുന്നു.

  ReplyDelete
 7. വളരെ നന്നായിരിക്കുന്നു...
  അതും ഇത്രക്ക് ചൂടോടെ ചേര്‍ത്തത് ഉചിതമായി !!!
  അഭിനന്ദനങ്ങള്‍... ജോ.., നമ്മുടെ ബൂലോകം.

  ReplyDelete
 8. ജോ,
  വളരെ നന്ദി. ഇത് ചൂടോടെ പോസ്റ്റ് ചെയ്തതിന്.

  ReplyDelete
 9. ജോഹർ ഭായ് , അഭിനന്ദനം...കേട്ടൊ ,ഇത്രപെട്ടെന്ന് വീഡിയോ പ്രദർശിപ്പിച്ചതിന്. കഴിഞ്ഞകൊല്ലത്തിന്റെ ഒരു സി.ഡി എനിക്ക് വേണേ...

  ReplyDelete
 10. അഭിനന്ദനങ്ങള്‍ ജോ.
  മനോഹരമായ വീഡിയോ.ഒരു കൊച്ചു സിനിമപോലെ തോന്നി.
  ഇപ്പോഴാണ് മീറ്റിന്റെ ഒരു ഫീല്‍ കിട്ടിയത്.

  ജെയിംസ് ബ്രൈറ്റ്

  ReplyDelete
 11. ജോ ! ജോറായി!
  jovially,
  സജ്ജോവ്

  ReplyDelete
 12. നന്നായിരിയ്ക്കുന്നു. പല പുലികളെയും “ജീവനോ”ടെ കാണാന്‍ പറ്റി. എന്നാല്‍ ഓരോ ബ്ലോഗറെയും ചെറുതായി ഒരു പരിചയപ്പെടുത്തല്‍ ആവാമായിരുന്നു. മീറ്റില്‍ “ഈറ്റും“ കവിത ചൊല്ലലുമായിരുന്നോ മുഖ്യം? എല്ലാവരെയും പങ്കെടുപ്പിച്ച് ഒരു ചെറിയ ചര്‍ച്ച കൂടി വേണ്ടിയിരുന്നില്ലെ എന്നൊരു തോന്നല്‍ . ആ കൊച്ചുമിടുക്കന്റെ പാട്ട് നന്നായി.
  പാമ്പുകള്‍ ഇഴയുന്നത് മന:പൂര്‍വം ഒഴിവാക്കി അല്ലെ?
  അണിയറ ശില്പികള്‍ക്ക് അഭിനന്ദനങ്ങള്‍

  ReplyDelete
 13. ബ്ലോഗ്ഗേർഴ്സിനെന്തിനു ചാനലുകാർ; ബ്ലോഗ്ഗേഴ്സിനെന്തിനു ഫോട്ടോ ജേർണലിസ്റ്റുകൾ! നമുക്കിടയിൽ പുലികളുള്ളപ്പോൾ! വീഡിയോ നന്നായിട്ടുണ്ട്. നാച്വറലായി എല്ലാം എടുത്തിരിക്കുന്നു. അഭിനന്ദനങ്ങൾ!

  ReplyDelete
 14. ജോചേട്ടാ വളരെ നന്നായി. ചൂടാറും മുൻപേ ഇതെത്തിച്ചതിനു നന്ദി. അഭിനന്ദനങ്ങൾ.

  പണ്ടുപാടിയ പാട്ടിലൊരെണ്ണം ചുണ്ടിലൂറുമ്പോൾ എന്ന പാട്ടുകൂടി ചേർക്കമായിരുന്നു എന്നൊരു നിർദ്ദേശം ഉണ്ട്.

  ReplyDelete
 15. ഇപ്പോഴാണ് മുഴുവനായി കണ്ടത്. നന്നായിരിക്കുന്നു... അഭിനന്ദനങ്ങള്‍ ..

  ReplyDelete
 16. പങ്കെടുക്കാന്‍ കഴിഞ്ഞില്ലെങ്കിലും മൊത്തത്തില്‍ കാണാറായി. പങ്കെടുത്തവരെ വ്യക്തമാ‍യി ഒന്നു കാണിക്കാമായിരുന്നു. കവിതയും പാട്ടുമൊക്കെ പശ്ചാത്തലത്തില്‍ വന്നാലും മതിയായിരുന്നു എന്നൊരു തോന്നല്‍. വിമര്‍ശനമല്ല,ഒരാഗ്രഹം അത്ര മാത്രം.നന്ദി!

  ReplyDelete

നമ്മുടെ ബൂലോകത്തില്‍ ലേഖനങ്ങള്‍ എഴുതുന്നവര്‍ വായനക്കാരുടെ അഭിപ്രായങ്ങള്‍ ആഗ്രഹിക്കുന്നു. നിങ്ങളുടെ അഭിപ്രായങ്ങള്‍ മടിക്കാതെ കമന്റ് ചെയ്യൂ.....

Popular Posts