ഇന്ന് തിരുവോണം. സമത്വത്തിന്റെ ഗൃഹാതുരസ്മൃതികളുടെ ഒരുണര്‍ത്തു കൂടി....
ചാനലുകളില്‍ ആഘോഷം കൂത്താട്ടമായി കെട്ടിയാടുന്നു.
സമ്പന്നര്‍ വിപണിയിലെ ഓഫറുകളെ കൂട്ടിക്കിഴിച്ച് പുത്തന്‍ ട്രെന്‍ഡുകള്‍ തേടുന്നു.
നമുക്കു പൂക്കളമൊരുക്കാന് ഇത്തവണയും തോവാളയില്‍ നിന്നും പാണ്ടി ലോറികള്‍ ചുരം കയറിയിറങ്ങി.
എല്ലാവരും ആഘോഷതിമിര്‍പ്പിലാണ്.
പണ്ടൊക്കെ ഇല്ലായ്മയുടെയും വറുതിയുടെയും നീണ്ട മാസങ്ങള്‍ക്കു ശേഷം വന്നെത്തുന്ന ഓണത്തിന് അതിമധുരമായിരുന്നു.
വിശപ്പോടെ കഞ്ഞി കുടിച്ചാലും അമൃതായി മാറുന്ന അനുഭൂതി.
എന്നും ഓണമാകുന്ന ഇക്കാലത്ത് ജിലേബി തിന്നവന്‍ ചായയ്ക്ക് മധുരമില്ലെന്നു പറയുന്ന സ്ഥിതിയായി ഓണത്തിന്.
ഒരു നേരമെങ്കിലും നിറച്ചുണ്ണാന്‍ ഗതിയില്ലാത്ത ആയിരങ്ങളെ നമ്മുടെ കണ്മുന്നില് കാണാം.
മക്കള്‍ ഉപേക്ഷിച്ച വൃദ്ധര്‍. അനാഥത്വത്തിന്റെ പടുകുഴിയിലേയ്ക്ക് വലിച്ചെറിയപ്പെട്ട പിഞ്ചുമക്കള്‍.
തീരാകടത്തിന്റെ ഊരാകുടുക്കില്‍ പെട്ടവര്‍. തെരുവോരങ്ങളില്‍ അന്തിയുറങ്ങേണ്ടി വരുന്നവര്‍.
മുനിസിപ്പാലിറ്റിയുടെ മാലിന്ന്യ കൊട്ടയില്‍ തള്ളിയ കേടായ പച്ചക്കറികളില്‍ നിന്നും നല്ലത് തിരഞ്ഞെടുക്കുന്ന, ഒക്കത്ത് ഒരു രണ്ടുവയസ്സുകാരിയെയും പേറി, മുഷിഞ്ഞ ചേല ചുറ്റിയ, ഒരു പ്രജയേയും കണ്ടു ഇന്നലെ, ഉത്രാട നാളില്‍..
അവരെ കാണാത്ത കണ്ണുകളാണ് പതിനഞ്ച് ടണ്‍ പൂക്കളുടെ പൂക്കളത്തിനെ അഭിമാനമായി കാണുന്നത്. കോടികള്‍ പൊടിയുന്ന ഓണാഘോഷത്തെ കൊട്ടിഘോഷിക്കുന്നത്.
നാം നമ്മുടെ സാഹോദര്യം തിരിച്ചു പിടിയ്ക്കുമ്പോഴാണ് ഓണത്തിന്റെ സമത്വ സന്ദേശം അര്‍ത്ഥപൂര്‍ണമാകുന്നത്.
അതു കൊണ്ട് ഈ ഓണം നിങ്ങളുണ്ണുമ്പോള്, അതിനു വഴിയില്ലാത്ത ഒരാളുടെയെങ്കിലും വിശപ്പുമാറ്റാന്‍ ശ്രമിക്കുക.
അപ്പോള്‍ തീര്‍ച്ചയായും മാവേലി നിങ്ങളുടെ വീട്ടിലെത്തിയിട്ടുണ്ടാവും, നിങ്ങളുടെ മനസ്സിലൂടെ...!

എല്ലാവര്ക്കും എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകള്‍!!!
ReplyDeleteഎല്ലാ ബൂലോകര്‍ക്കും സന്തോഷവും സമാധാനവും
ReplyDeleteഐശ്വര്യവും സമൃദ്ധിയും സാഹോദര്യവും നിറഞ്ഞ
ഒരു നല്ല പൊന്നോണം ആശംസിക്കുന്നു!!!!!
സസ്നേഹം മാണിക്യം
" ഓണാശംസകള്‍ "
ReplyDeleteഎല്ലാവര്ക്കും എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകള്‍
ReplyDeleteതിരുവോണാശംസകൾ..
ReplyDeleteഒരു നല്ല പൊന്നോണം ആശംസിക്കുന്നു....
ReplyDeleteഎല്ലാ ബൂലോഗര്‍ക്കും നന്മയുടെയും സമൃദ്ധിയുടെയും പൊന്നോണാശംസകള്‍!
ReplyDeleteലോകാ സമസ്താ സുഖിനോ ഭവന്തു !
തിരുവോണാശംസകൾ
ReplyDeleteവിങ്ങുന്നമനസ്സിനുള്ളിൽ ഓർക്കുന്നു ഞങ്ങൾ,
അങ്ങകലെയാനാടിന്റെ നന്മകളെപ്പോഴും...
ചിങ്ങനിലാവിലാപൊൻ വെളിച്ചത്തിൽ ,
മുങ്ങിക്കുളിക്കുവാൻ മോഹമുണ്ടിപ്പോഴും...
ചങ്ങലക്കിട്ട ഈ പ്രവാസത്തടവിലും ;
ചിങ്ങത്തിലെ ആ തിരുവോണമൂണും ,
തിങ്ങിനിറഞ്ഞാകറികളുമാമടപ്രഥമനും,
മങ്ങാതെനിൽക്കുന്നിതാ മനസ്സിലിപ്പോഴും !
സസ്നേഹം,
മുരളീ
എല്ലാവർക്കും എന്റേയും തിരുവോണാശംസകൾ
ReplyDeleteഓണാശംസകള്‍
ReplyDelete