അബുദാബി കേരള സോഷ്യല്‍ സെന്റര്‍ സാഹിത്യ വിഭാഗം സംഘടിപ്പിച്ച ഏകദിന സാഹിത്യ ശില്പശാലയില് നൂറോളം ആളുകള്‍ പങ്കെടുത്തു. കേരള ഭാഷാ ഇന്‍സ്റിറ്റ്യൂട്ടിലെ Dr. അസീസ് തരുവണ ഉദ്ഘാടനം ചെയ്ത ക്യാമ്പില്‍ കഥാകൃത്ത് ശിഹാബുദ്ധീന്‍ പൊയ്ത്തുംകടവ്, നാടകക്കാരന് കെ.വി.ഗണേഷ്, കേരള ശാസ്ത്ര സാഹിത്യ പരിഷത്തിലെ ടി.ആര്. സുകുമാരന്‍ എന്നിവര്‍ വിവിധ വിഷയങ്ങള്‍ കൈകാര്യം ചെയ്തു.
രാമായണം, മിത്ത് എന്നിവയുടെ സാഹിത്യത്തിലെ പങ്കിനെക്കുറിച്ച് അസീസ് തരുവണ വിഷയം അവതരിപ്പിച്ചു. കെ.ആര്. മീര, ശിഹാബുദ്ധീന്‍ പൊയ്ത്തുംകടവ്, കെ.ആര്.ഖുദ്സി എന്നിവരുടെ കഥകള്‍ അവതരിപ്പിച്ച് ചര്‍ച്ച ചെയ്തു. ബെന്യാമിന് രചിച്ച 'ആട് ജീവിതം' നോവല്‍ ചര്‍ച്ച, പഠനം അഡ്വ. ആയിഷാ ശക്കീര്‍, ശ്രീ. ബാബുരാജ് (ശക്തി തീയേറ്റര്‍സ്) എന്നിവര്‍ നിര്‍വഹിച്ചു. കവിതാ വിഭാഗം അസ്മോ പുത്തന്‍ചിറ, സുരേഷ് പാടൂര്‍ എന്നിവര്‍ നേതൃത്വം നല്കി.
വിഭവ സമൃദ്ധമായ ഉച്ചഭക്ഷണത്തിനു ശേഷം, സാലിഹ് കല്ലടയുടെ (ഏറനാടന്‍) ബ്ലോഗ് സമാഹാരം പുസ്തകം 'ഒരു സിനിമാ ഡയറിക്കുറിപ്പ്' പ്രകാശനം ശിഹാബുദ്ദീന് പൊയ്ത്തുംകടവ് Dr. അസീസ് തരുവണയ്ക്ക് നല്കി നിര്‍വഹിച്ചു. പുസ്തകം നല്ല ഭാഷയില്‍ വായനാ സുഖം നല്‍കുന്നുവെന്നും സിനിമയിലെ പിന്നാമ്പുറ സംഭവങ്ങള്‍ രസകരമായി വിവരിച്ചിട്ടുണ്ട് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
സഫറുള്ള പാലപ്പെട്ടി (മാധ്യമ പ്രവര്ത്തകന്) പുസ്തകത്തെ സദസ്സിന് പരിചയപ്പെടുത്തി. അതിലെ കഥകളെ അവലോകനം ചെയ്തു സംസാരിച്ചു. ഭാഷാ ലാളിത്യം കൊണ്ടും തമാശ സംഭവങ്ങള്‍ വായനക്കാരനെ രസിപ്പിക്കുന്നുണ്ട്.
ബ്ലോഗ് എഴുത്തുകാരെ അങ്ങനെ എഴുതി തള്ളാന്‍ സാധിക്കില്ലെന്നും ബ്ലോഗ് സാഹിത്യം എന്ന ഒരു വിഭാഗം തന്നെ ആധുനിക സാഹിത്യത്തിനു ഉണ്ടായെന്നും അസീസ് തരുവണ തന്റെ പ്രസംഗത്തില്‍ പറഞ്ഞു. ബ്ലോഗിലെ രചനകളെ വളരെ ഗൌരവമായി എല്ലാവരും കാണുന്നുണ്ടെന്നും ഇതേവരെ ബ്ലോഗില്‍ നിന്നിറങ്ങിയ പുസ്തകങ്ങളെ പരാമര്‍ശിച്ചുകൊണ്ട് അദ്ദേഹം അഭിപ്രായപ്പെട്ടു. ഇവയെല്ലാം തന്നെ സാഹിത്യ ചരിത്രത്തില്‍ ഇടം നേടുന്നവ ആയിരിക്കുമെന്നും കേരളാ ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ബ്ലോഗ് രംഗത്തെ പ്രാധാന്യമര്‍ഹിക്കുന്ന വിധത്തില്‍ തന്നെ എടുക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.
ബ്ലോഗ് എഴുത്തുകാരായ കൈതമുള്ള്, ബിന്ദു.കെ.പി, ചന്ദ്രകാന്തം എന്നിവര്‍ കുടുബസഹിതം സന്നിഹിതരായിരുന്നു. ഏറക്കാടന്‍, വഴിപോക്കന്, എരകപ്പുല്ല്, ഇസ്കന്ദര്‍ മിര്‍സ എന്നിവരും പ്രമുഖ എഴുത്തുകാരായ എസ്.എ. ഖുദ്സി, അസ്മോ പുത്തഞ്ചിറ, അഷ്റഫ് പൈങ്ങോട്ടായ്, കെ.കെ.മൊയ്തീന് കോയ, സത്യജിത്ത് വാരിയത്ത്, സുരേഷ് പാടൂര്‍, ടി.പി. ഗംഗാധരന് (മാതൃഭൂമി), കെ.എം.അബ്ബാസ് (സിറാജ് പത്രം) തുടങ്ങിയവര്‍ പങ്കെടുത്തു.
വൈകുന്നേരം കെ.എസ്.സി. സാഹിത്യ വിഭാഗം ചുമര് മാസികയായ 'ജാലകം' പ്രകാശനം Dr. അസീസ് തരുവണ നിര്‍വഹിച്ചു. വന്നിട്ടുള്ള എല്ലാ ബ്ലോഗര്‍മാരും സാക്ഷികളായിരുന്നു. (ഫോട്ടോയില്‍ കൈതമുള്ള്, സഫറുള്ള പാലപ്പെട്ടി, Dr.അസീസ് തരുവണ, സാഹിത്യവിഭാഗം സെക്രട്ടറി അയൂബ് കടല്‍മാട്, അസ്മോ പുത്തഞ്ചിറ)
പങ്കെടുത്ത എല്ലാ പ്രതിനിധികള്‍ക്കും സാക്ഷ്യപത്രം വിതരണം ചെയ്തിരുന്നു. സാഹിത്യ ശില്പശാലയുടെ കാര്യങ്ങള്‍ സിറാജ് പത്രം ഏറ്റെടുത്ത് ഭംഗിയായി ചെയ്തു.
congratulation erakkadan.........
ReplyDeleteആശംസകള്‍
ReplyDeleteഏറക്കാടനഭിനന്ദനങ്ങൾ....
ReplyDeleteഅയ്യോ ആള്‍ക്കാരെ തെറ്റിദ്ധരിക്കല്ലേ ..എന്റെ പുസ്തകമല്ല ...ഏറനാടന്റെ പുസ്തകമാ ...ശോ....
ReplyDeleteനമ്മലെകൊണ്ട് പുസ്തകമെഴുത്ത് ഒന്നും നടക്കില്ല ചങ്ങാതിമാരെ ...അപ്പോള്‍ ഇനി തൊട്ടു ഏറനാടന്‍
ഇതെന്താ മുകളില്‍ മുഴുവന്‍ ഏറക്കാടന്‍ കാശ് കൊടുത്ത് കമന്റ് എഴുതിച്ചതോ.. ഏറനാടാ ഇതാ ഏറക്കാടനെ കൂടെ കൂട്ടിയാലുള്ള കുഴപ്പം :)
ReplyDeleteപുസ്തകത്തിനും ഏറനാടനും ആശംസകള്‍