

പതിമൂന്നു ഗായകരും ഒന്‍പതു ഗാനങ്ങളും മൂന്നു സംഗീത സംവിധായകരും നാല് ഗാന രചയിതാക്കളുമായി ഈണം ടീം ഒരുക്കുന്ന പുതിയ ആല്‍ബം ചിങ്ങം ഒന്നിന് റിലീസ് ചെയ്യും.
ഇന്ത്യയിലെ വിവിധ സ്റ്റുഡിയോകളിലും , അമേരിക്ക,ഇംഗ്ലണ്ട്, ഓസ്ട്രേലിയ ,യു.എ.ഇ.,ഒമാന്‍ എന്നിവിടങ്ങളിലെ സ്റ്റുഡിയോകളിലുമായിട്ടാണ് ആല്‍ബത്തിന്റെ റെക്കോര്‍ഡിംഗ് ഓര്ക്കസ്ട്രേഷന് ജോലികള്‍ ചെയ്തത്. വിദേശങ്ങളിലെ ഇത്രയും സ്റ്റുഡിയോകളില്‍ റെക്കോര്‍ഡിംഗ് നടത്തുന്ന ആദ്യത്തെ സംഗീത ആല്‍ബം ആയി ഈണം മാറുകയാണ്. സാങ്കേതികമായും സൃഷ്ടിപരമായും കൂടുതല്‍ പുതുമകളോടെ ഒരുക്കിയിരിക്കുന്ന ഈ ആല്‍ബത്തിന് പുറകില്‍ നിരവധി ബ്ലോഗ്ഗേഴ്സിന്റെ മാസങ്ങളോളം നീണ്ട കഠിനാധ്വാനം ഉണ്ട്. പ്രദീപ് സോമസുന്ദരം ഈ ആല്‍ബത്തില്‍ മികച്ച ഒരു ഗാനം ആലപിച്ചിരിക്കുന്നു. കൂടാതെ, രാജേഷ് രാമന്, തഹ്സീന്, വിജേഷ് ഗോപാല്‍, മുരളീ രാമനാഥ് , ജോമി.കെ.ഡി , രാജീവ് കോടംപിള്ളി , ഡോക്ടര്‍ ഹരിദാസ് , ദിവ്യ മേനോന്, ഷാരോണ്‍ , രശ്മി നായര്‍ , രഞ്ജിത്ത , അക്ഷര എന്നിവരും ഇതില്‍ ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നു.
ഒന്ന് രണ്ട് സാമ്പിള്‍ “ഈണസദ്യ” തരൂ.
ReplyDeleteകേള്‍ക്കട്ടെ.........
അഭിനന്ദനങ്ങള്‍.............
ചില പാട്ടുകൾ കേട്ടു. വളരെ നന്നായിട്ടുണ്ട്. ഇതിന്റെ എല്ലാ പിന്നണി പ്രവർത്തകർക്കും എന്റെ അഭിനന്ദനങ്ങൾ.
ReplyDelete