
കൊച്ചി മീറ്റ് രാവിലെ പത്തു മുതല്‍ വൈകിട്ട് നാലു വരെ നമ്മുടെ ബൂലോകത്തില്‍ ലൈവ് സംപ്രേക്ഷണം ഉണ്ടായിരിക്കുന്നതാണ്. "ശ്യാമം" ബ്ലോഗ് ഉടമയും ഐ ടി വിദഗ്ദ്ധനും ആയ പ്രവിണ്‍ വട്ടപ്പറമ്പത്ത് ആണ് ലൈവ് സ്ട്രീമിങ്ങിനു മേല്‍നോട്ടം വഹിക്കുന്നത്. രണ്ടു മാസം മുന്‍പ് നടന്ന ബ്ലോഗ് അക്കാദമി ശില്പ ശാലയില്‍ തടസ്സമില്ലാതെ ലൈവ് സ്ട്രീമിംഗ് നടത്തി നേരത്തെ പരീക്ഷിച്ചിരുന്നു.
ആലപ്പുഴ തിരുവനന്തുപുരം ഭാഗത്ത് നിന്നും വരുന്നവര്‍ വൈറ്റില കഴിഞ്ഞു ബൈപ്പാസിലൂടെ തന്നെ മുന്നോട്ടു വന്നാല്‍ പാലാരിവട്ടം ബൈപാസ് ജങ്ങഷന് ശേഷം ഇടതു വശത്തായി മീറ്റ് സ്ഥലമായ ഹോട്ടല്‍ കാണാവുന്നതാണ്.
പാലക്കാട്, തൃശൂര്‍ ഭാഗത്ത് നിന്നും വരുന്നവര്‍ കളമശ്ശേരിക്ക് ശേഷം ഇടപ്പള്ളി ബൈ പാസ് ജങ്ങ്ഷനില്‍ നിന്നും ഇടത്തേക്ക് തിരിഞ്ഞു ഒബ്രോണ് മാള്‍ കഴിഞ്ഞുള്ള മീഡിയന് ബ്രേക്കിലൂടെ വലത്തോട്ടു തിരിഞ്ഞാല്‍ മീറ്റ് സ്ഥലമായ ഹോട്ടലിലേക്ക് പ്രവേശിക്കാം.
ഇടുക്കി , തൊടുപുഴ വഴി വരുന്നവര്‍ പള്ളിക്കര,കാക്കനാട് വഴി വന്നു പാലാരിവട്ടം ബൈപ്പാസ് ജങ്ങ്ഷനില്‍ എത്തി വലത്തോട്ടു തിരിഞ്ഞു അല്‍പ്പം കൂടി മുന്നോട്ടുപോയാല്‍ മീറ്റ് സ്ഥലമായ ഹോട്ടല്‍ കാണാവുന്നതാണ്.
ബസ് മാര്‍ഗ്ഗം വരുന്നവര്‍ ഇടപ്പള്ളി പള്ളി , മാമംഗലം, പാലാരിവട്ടം, ആലിന്‍ചുവട് , പൈപ്പ് ലൈന്‍ എന്നിവയിലേതെങ്കിലും സ്റ്റോപ്പില്‍ ഇറങ്ങി ഓട്ടോ റിക്ഷാ മാര്‍ഗം മീറ്റ് സ്ഥലത്ത് എത്താവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെയുള്ളവരെ കോണ്ടാക്റ്റ് ചെയ്യാം.
പാലക്കാട്, തൃശൂര്‍ ഭാഗത്ത് നിന്നും വരുന്നവര്‍ കളമശ്ശേരിക്ക് ശേഷം ഇടപ്പള്ളി ബൈ പാസ് ജങ്ങ്ഷനില്‍ നിന്നും ഇടത്തേക്ക് തിരിഞ്ഞു ഒബ്രോണ് മാള്‍ കഴിഞ്ഞുള്ള മീഡിയന് ബ്രേക്കിലൂടെ വലത്തോട്ടു തിരിഞ്ഞാല്‍ മീറ്റ് സ്ഥലമായ ഹോട്ടലിലേക്ക് പ്രവേശിക്കാം.
ഇടുക്കി , തൊടുപുഴ വഴി വരുന്നവര്‍ പള്ളിക്കര,കാക്കനാട് വഴി വന്നു പാലാരിവട്ടം ബൈപ്പാസ് ജങ്ങ്ഷനില്‍ എത്തി വലത്തോട്ടു തിരിഞ്ഞു അല്‍പ്പം കൂടി മുന്നോട്ടുപോയാല്‍ മീറ്റ് സ്ഥലമായ ഹോട്ടല്‍ കാണാവുന്നതാണ്.
ബസ് മാര്‍ഗ്ഗം വരുന്നവര്‍ ഇടപ്പള്ളി പള്ളി , മാമംഗലം, പാലാരിവട്ടം, ആലിന്‍ചുവട് , പൈപ്പ് ലൈന്‍ എന്നിവയിലേതെങ്കിലും സ്റ്റോപ്പില്‍ ഇറങ്ങി ഓട്ടോ റിക്ഷാ മാര്‍ഗം മീറ്റ് സ്ഥലത്ത് എത്താവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെയുള്ളവരെ കോണ്ടാക്റ്റ് ചെയ്യാം.
പ്രവിണ്‍ വട്ടപ്പറമ്പത്ത് 9961999455
യുസഫ് 9633557976
മനോരാജ് 9447814972
എന്താണ് മാറിവന്ന സാഹചര്യം.....
ReplyDeleteഅത് വിശദമാക്കാമായിരുന്നു.
enthanu aa sahacharyam.....
ReplyDeleteആശംസകൾ. ഈ സംഗമത്തിലും പങ്കെടുക്കാൻ സാധിക്കും എന്നു തന്നെയാണ് എന്റെ വിശ്വാസം.
ReplyDeleteWhat was the "social" circumstances that forced this switch?
ReplyDeleteതൊടുപുഴയിലെ കൈവെട്ട് സാഹചര്യത്തിൽ അവിടെ കൂടിച്ചേരലിന് കർശനമായ നിരീക്ഷണങ്ങൾ ഉണ്ട്.നമ്മുടെ കൂടിച്ചേരലിനെ കുറിച്ച് പോലീസ് അധികാരികളുമായി സംസാരിച്ചപ്പോൾ തല്ക്കാലം മറ്റെവിടേക്കെങ്കിലും മാറ്റുന്നതാണ് നല്ലതെന്ന് പറഞ്ഞു. അതിന്റെ അടിസ്ഥാനത്തിലാണ് കൊച്ചിയിലേക്ക് കുറ്റിയും പറിച്ച് പോന്നത്.മാന്യ് മിത്രങ്ങൾ സഹകരിക്കും എന്ന് പ്രതീക്ഷിക്കുന്നു.
ReplyDeleteനല്ലൊരു സംരഭം എന്ന നിലയില്‍ ഈ സംഘാടനത്തിന് എല്ലാവിധ ആശംസകളും. ഇതിലൊക്കെ പങ്കെടുക്കണമെന്ന ആഗ്രഹമുണ്ടെങ്കിലും നടപ്പില്ലാത്തതിനാല്‍ ഉള്ളിലൊതുക്കുന്നു.
ReplyDeleteഇതിനെ കുറച്ചു കൂടി വികസിപ്പിയ്ക്കാന്‍ ശ്രമിച്ചു കൂടെ? ഉദാഹരണമായി ഇതൊരു സ്ഥിരം സംവിധാനമാക്കുക.
ഓരൊ ജില്ലയിലുമുള്ള ബ്ലോഗര്‍മാരെ ചേര്‍ത്ത് ജില്ലാതല സംഘാടനവും ഒരു ജില്ലാതല സമിതിയും, അവരില്‍ നിന്നും ഒരു സംസ്ഥാനതല സമിതിയും ഉണ്ടാക്കുക. ഓരോ ജില്ലയിലും ജില്ലാതല കൂടിച്ചേരലും, പിന്നീട് സംസ്ഥാനകൂടിചേരലും ഓരോ വര്‍ഷവും സംഘടിപ്പിയ്ക്കുക. ഇത്തരം കൂടിച്ചേരലുകളില്‍ അടുത്ത ഒരു വര്‍ഷത്തേയ്ക്കുള്ള സമിതിയെ തിരഞ്ഞെടുക്കുക. ഒരു സ്ഥിരം സംവിധാനമാകുമ്പോള്‍ കുറച്ചുകൂടി ആധികാരികത ഉണ്ടാവും.
ഒരു വര്‍ഷമെങ്കിലും സജീവ ബ്ലോഗിങ്ങ് തുടരുന്നവരെ മാത്രം സമിതികളില്‍ ഉള്‍പ്പെടുത്തുക. എല്ലാ ബ്ലോഗര്‍മാരെയും കൂടിചേരലുകളില്‍ ഉള്‍പ്പെടുത്തുക. ബ്ലോഗര്‍മാര്‍ക്കായി ശില്പശാല, ചര്‍ച്ചകള്‍ , കഥാ-കവിതാ മത്സരങ്ങള്‍ ഇവ സംഘടിപ്പിയ്ക്കുക. മികച്ച എഴുത്തുകാരെ, സാംസ്കാരിക പ്രവര്‍ത്തകരെ, മന്ത്രിമാരെ ഇത്തരം കൂടിച്ചേരലുകളില്‍ ക്ഷണിയ്ക്കുക. അത് കൂടുതല്‍ പ്രചാരം നേടിക്കൊടുക്കും. കൂടുതല്‍ പേര് ബ്ലോഗിങ്ങിലേയ്ക്കു കടന്നു വരും.
മുന്‍കരുതലുകള്‍ : പരമാവധി സാമ്പത്തിക ഫണ്ട് ഇല്ലാതിരിയ്ക്കുക, തമ്മിലടി ഒഴിവാക്കാം. ഓര്‍ഗനൈസിങ്ങ് കമ്മിറ്റി എന്നതിലപ്പുറം പ്രസിഡണ്ട്, സെക്രട്ടറി ഇത്യാദി ഏര്‍പ്പാടുകള്‍ ഇല്ലാതിരിയ്ക്കുകയാണ് നല്ലത്. സിനിമാക്കാരുടെ സംഘടനാനുഭവങ്ങളെ നല്ലൊരു പാഠമായി ഉള്‍ക്കൊണ്ട് ഒരു സംഘടനാരൂപം ഉണ്ടാക്കുക.
വാല്‍ക്കഷണം: ഭാവിയില്‍ ബ്ലോഗര്‍മാര്‍ക്ക് ക്ഷേമനിധി, അവശ ബ്ലോഗര്‍ പെന്ഷന് , സാഹിത്യ അക്കാദമിയിലും മറ്റും ബ്ലോഗര്‍മാര്‍ക്ക് സംവരണം ഇവയൊക്കെ നേടിയെടുക്കാന്‍ ഒരു ധര്ണയെങ്കിലും നടത്തണമെങ്കില്‍ ഇപ്പോഴേ ആലോചിച്ചു തുടങ്ങണം.
ഞാൻ എത്തും.
ReplyDelete@ബിജുകുമാര്‍ alakode : മലയാളം ബ്ലോഗേര്സില് ഇപ്പോള്‍ ഒരു ഒത്തൊരുമയും മറ്റും ചെറുതായെങ്കിലുമില്ലേ ബിജു. അതൊക്കെ ഇല്ലാതാക്കാനാണൊ നമുക്ക് സമതികളും ജില്ലാകമ്മറ്റികളും ലോക്കല്‍ കമറ്റികളും മറ്റും. പിന്നെ അതിലെ മെംബര്‍ഷിപ്പ് ആയി.. സമിതിക്ക് ബദലായി.. പിന്നെ ബ്ലോഗ് എഴുതണെമെങ്കില് സമതിയുടെ പെര്മിഷന് വേണമെന്നാവും. എന്തിനു വെറുതെ സുകുമാര്‍ അഴീക്കോടിനെ പോലുള്ളവരെ അവിടെയും ബുദ്ധിമുട്ടിക്കണം.:) സ്ഥിരം വേദി അത് ചിന്തിക്കാവുന്നതാണ്? പക്ഷെ ആരു നടത്തും? ഏതായാലും നമുക്ക് ഇപ്പോള്‍ ഈ മീറ്റ് വിജയിപ്പിക്കാ നോക്കാം.. എല്ലാവരുടെയും സഹകരണമാണ് ഏറ്റവും വലിയ വിജയം. ഞാന്‍ ഉണ്ടാവും..
ReplyDeleteമനോരാജ് പറഞ്ഞത് നൂറുശതമാനം സത്യം തന്നെ. ഒരു സ്ഥിരംവേദിയെങ്കിലും അലോചിയ്ക്കണം. പിന്നെ ഞാന്‍ ജില്ലാ തലം പറഞ്ഞത്, ദൂരെപോകാന് സാധിയ്ക്കാത്തവര്‍ക്ക് സൌകര്യമാകട്ടെ എന്നു കരുതി മാത്രം. ഇതൊക്കെ വലിയ വായില്‍ പറയാമെന്നല്ലാതെ എന്നെക്കൊണ്ട് ഇവിടെ കുത്തിയിരുന്ന് ഒന്നും ചെയ്യാനൊക്കത്തുമില്ല..:-)
ReplyDeletehow can i see the live or recorded meet. Requesting the url.
ReplyDelete@ tharam
ReplyDeleteWe will publish a post on Sunday at 10 am. You can see the meet live there .
അസൂയയോടെ ലൈവായി കാണണം...
ReplyDeleteകൊച്ചിയിലേക്ക് മാറ്റിയ വിവരം ബൂലോകരുടെ സംഗമത്തിലും അപ്ഡേറ്റ് ചെയ്യേണ്ടതല്ലേ..?
ReplyDelete