ചെറായിയില്‍ അന്നൊരുനാള്‍.......

ഇന്ന് ജൂലൈ ഇരുപത്തി ആറ്
കഴിഞ്ഞ വര്‍ഷം ഇതേ ദിവസമാണ് മലയാള ബ്ലോഗിങ് ചരിത്രത്തിന്റെ ഭാഗമായി മാറിയ "ചെറായി സുഹൃദ് സംഗമം " ചെറായിയിലെ അമരാവതി റിസോര്‍ട്ടില്‍ വച്ച് നടന്നത്.
ഓര്‍മ്മയുടെ ചെപ്പിലേക്ക് അവിസ്മരണീയമായ അനവധി മുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ച ദിവസമാണു 2009 ജൂലൈ 26. ചെറായി കടപ്പുറത്തെ മണല്‍ത്തരികളെയും, തിരകളെയും സാക്ഷിനിര്‍ത്തി ഞങ്ങള്‍ 120ഓളം പേര്‍ അമരാവതി റിസോര്‍ട്ടില്‍ ഒത്തുചേര്‍ന്നു. ഒരു സുഹൃദ്സംഗമം എന്നതിനേക്കാളുപരി, കുടുംബസംഗമം എന്ന വാക്കിനെ അന്വര്‍ത്ഥമാക്കുന്ന വിധത്തിലുള്ള ഒരു കൂടിക്കാഴ്ചയായിരുന്നു അത്. ..... തുടര്‍ന്ന് വായിക്കുക.

ചെറായി മീറ്റിനെ കുറിച്ച് ലഭ്യമായ പോസ്റ്റുകള്‍ ഈ പോസ്റ്റില്‍ നിന്നോ, ഇവിടെ നിന്നോ വായിക്കാം.

സുഹൃദ് സംഗമത്തിന്റെ സുഖകരമായ ഓര്‍മ്മകളിലേക്ക് ഇറങ്ങി ചെല്ലാന്‍, നമ്മുടെ ബൂലോകം ഒരിക്കല്‍ കൂടിഅവസരമൊരുക്കുന്നു. ചെറായി മീറ്റില്‍ വച്ച് ചിത്രീകരിച്ച വീഡിയോ, വരുന്ന ശനിയാഴ്ച മുതല്‍ നമ്മുടെ ബൂലോകത്തില്‍ കാണുക.

10 Responses to "ചെറായിയില്‍ അന്നൊരുനാള്‍......."

 1. എന്റമ്മെ !!
  ഒരു വർഷം കഴിഞ്ഞോ?

  ReplyDelete
 2. ഇത് പോലെ ഒരു ദിവസം എല്ലാവരുടെയും കൂടെ കൂടാന്‍ എനിക്കും ആവും എന്ന പ്രതീഷയോടെ യും ..അടുത്ത ബ്ലോഗ്‌ മീറ്റ്‌ നും എല്ലാവര്ക്കും ആശംസകളും ...

  ReplyDelete
 3. തൊടുപുഴ ബ്ലോഗ് മീറ്റ് ചിലപ്പോൾ എറണാകുളം ബ്ലോഗ്മീറ്റ് ആയേക്കും.ആഗസ്റ്റ് 1ന് പൂർണ്ണ വിവരം പാവപ്പെട്ടവൻ ബൂലോഗരെയെല്ലാം അറിയിച്ചേക്കും.അപ്പോൾ അന്ന് കാണാം...എന്ന്..?.ആഗസ്റ്റ് 8ന്.

  ReplyDelete
 4. നൊസ്റ്റാൾജിയ ഉണർത്തുന്നു...
  ഇപ്പോഴും...
  കഴിഞ്ഞകൊല്ലം ഇതേ ദിവസം .....

  ചെറായിലെ ആ ബൂലോഗസംഗമ വാർഷിക ചിന്തകൾ !

  ReplyDelete
 5. ഹോ വീഡിയോ എങ്കിൽ വീഡിയോ.. വേഗമാവട്ടെ

  ReplyDelete
 6. പഴയ ഓര്‍മ്മകള്‍ ഉണര്‍ത്തുന്നതിന് വളരെ നന്ദി. ഒരു വര്‍ഷം എത്ര വേഗമാണ് പോയത്. അന്ന് അങ്ങനെ ഒരു സംഗമം ഒരുക്കിയ എല്ലാവര്‍ക്കും ഒരിക്കല്‍കൂടി നന്ദി. വീഡിയോയ്ക്കായി ശനിയാഴ്ചവരെ കാത്തിരിക്കണം അല്ലെ :(

  ReplyDelete
 7. കാലത്തിന്റെ കാലില്‍ ചിറകു വെച്ചു പറന്നു.ഒരു വര്‍ഷം ..ദേ ന്നു പറയും മുമ്പേ കഴിഞ്ഞിരിക്കുന്നു....ഓര്‍മകള്‍....ഓര്‍മകള്‍....

  ReplyDelete
 8. വീഡിയോ റിലീസ് ചെയ്യാന്‍ വാര്‍ഷികം എത്താന്‍ ‍ കാത്തിരിക്കുകയായിരുന്നു അല്ലേ?

  പഴകിയ വീഞ്ഞിന്റെ വീര്യം കൂടുന്നതുപോലെ, ഒരു വര്‍ഷം പഴകിയ വീഡിയോ പോരട്ടേ..

  ReplyDelete
 9. ആഗസ്റ്റ് 8 ഉം വീഡിയോവിലാക്കണേ...
  എങ്ങിനേങ്കിലും തൊടുപുഴയിലെത്തണമെന്ന്
  ഉദ്ദേശിച്ചിരുന്നതാണ്‍,പക്ഷേ..

  ReplyDelete
 10. ഈ വീഡിയോ കുറേ കാലമായി അന്വേഷിക്കുന്നു.ഏതായാലും ഉടന്‍ കിട്ടും എന്ന് സമാധാനിക്കുന്നു.

  ReplyDelete

നമ്മുടെ ബൂലോകത്തില്‍ ലേഖനങ്ങള്‍ എഴുതുന്നവര്‍ വായനക്കാരുടെ അഭിപ്രായങ്ങള്‍ ആഗ്രഹിക്കുന്നു. നിങ്ങളുടെ അഭിപ്രായങ്ങള്‍ മടിക്കാതെ കമന്റ് ചെയ്യൂ.....

Popular Posts