കലാ കൗമുദി വാരികയില്‍ ബ്ലോഗ്ഗര്‍ ജിതേന്ദ്രകുമാറിന്റെ നോവല്‍

കലാ കൗമുദി വാരികയില്‍, പ്രശസ്ത ബ്ലോഗ്ഗര്‍ ജിതേന്ദ്രകുമാറിന്റെ എഴുതുന്ന പുതിയ നോവല്‍ ഖണ്ഡശ: പ്രസിദ്ധീകരിക്കുന്നു. "വളരുന്ന വീടുകള്‍ വിഴുങ്ങുന്നത്" എന്ന പേരിലുള്ള നോവലിന്റെ ഒന്നാം ഭാഗം ഈ ആഴ്ച മുതല്‍ പ്രസിദ്ധീകരിച്ചു തുടങ്ങിയിരിക്കുന്നു.

ജിതേന്ദ്ര കുമാറിന്റെ ശിഖരവേരുകള്‍ എന്ന ബ്ലോഗ്‌, മലയാളത്തിലെ എണ്ണപ്പെട്ട കഥാ ബ്ലോഗുകളില്‍ ഒന്നാണ്. ആഖ്യാന ശൈലികൊണ്ടും, പ്രമേയത്തിന്റെ പുതുമകൊണ്ടും വായനയുടെ ഉയര്‍ന്ന തലത്തിലെത്തിക്കുന്ന ജിതേന്ദ്രന്റെ കഥകളെ സാഹിത്യ ലോകം വളരെ പ്രതീക്ഷയോടെയാണ് കാണുന്നത്.


നിരവധി പുരസ്ക്കാരങ്ങളും ജിതേന്ദ്രകുമാറിനെ ഇതിനോടകം തേടിയെത്തിയിട്ടുണ്ട്. 2008-ലെ മുബൈ - വസായി മലയാളി സമാജത്തിന്റെ ചെറുകഥയ്ക്കുള്ള ഒന്നാം സമ്മാനം, സമഷ്ടി മാഗസിന്റെ 2009 ലെ ചെറുകഥയ്ക്കുള്ള പുരസ്കാരം, മുംബൈ സ്മിതാ പബ്ലിക്കേഷന്റെ ജ്വാലാ പുരസ്കാരം തുടങ്ങിയവ അവയില്‍ ചിലതു മാത്രം.

ശിഖരവേരുകള്‍ എന്ന പേരില്‍ ഒരു കഥാ സമാഹാരവും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഒന്നാം നിര സാഹിത്യകരന്മാരുടെ കൃതികള്‍ പ്രസിധീകരിക്കുന്ന കലാ കൗമുദി പോലുള്ള മാധ്യമത്തില്‍, ഒരു മുഴുനീള നോവല്‍ പ്രസിദ്ധീകൃതമാവുന്നു എന്നത് ഒരു ബ്ലോഗറെ സംബന്ധിച്ച് അഭിമാനിക്കാവുന്ന നേട്ടം തന്നെ. ഒപ്പം മലയാളി ബ്ലോഗ്ഗര്‍മാര്‍ക്കും.


ശ്രീ ജിതേന്ദ്രകുമാറിന് നമ്മുടെ ബൂലോകം ടീമിന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍.

13 Responses to "കലാ കൗമുദി വാരികയില്‍ ബ്ലോഗ്ഗര്‍ ജിതേന്ദ്രകുമാറിന്റെ നോവല്‍"

 1. ജിതേന്ദ്രന്‍,
  ആത്മാര്‍ത്ഥമായ അഭിനന്ദനങ്ങള്‍!

  ReplyDelete
 2. ഇനിയും ഉയരങ്ങളിലേക്ക് എത്താനാകട്ടെ എന്നാശംസിക്കുന്നു ജിതേന്ദ്രന്‍.

  ReplyDelete
 3. അഭിനന്ദനങ്ങള്‍ ജിതേന്ദ്രന്‍ !

  ReplyDelete
 4. ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍.

  ജിതേന്ദ്രനെ എനിക്കത്ര പരിചയമില്ല........

  തീര്‍ച്ചയായും ഞാന്‍ അദ്ദേഹത്തിന്റെ ബ്ലോഗിലൂടെയൊന്ന് പോ‍വട്ടേയാദ്യം.

  ReplyDelete
 5. അഭിനന്ദനങ്ങള്‍...!

  ReplyDelete
 6. എല്ലാ ആശംസകളും നേരുന്നു.

  ReplyDelete
 7. ജിതേന്ദ്രനെ ആദ്യം കാണുകയാണ് തീർച്ചയായും വായിക്കാം. ഒപ്പം അഭിനന്ദനങ്ങളും

  ReplyDelete
 8. ഉയരങ്ങള്‍ ഇനിയും കൂടുതല്‍ കൂടുതല്‍ കീഴടക്കാനാവട്ടെ..

  ReplyDelete
 9. അര്‍ഹിച്ച അംഗീകാരങ്ങള്‍ താങ്കളെ തേടി എത്തി . അഭിനന്ദനങ്ങള്‍ . ഇനിയുമിനിയും ഉയരങ്ങള്‍ കീഴടക്കട്ടെ എന്ന് ആശസിക്കുന്നു

  ReplyDelete

നമ്മുടെ ബൂലോകത്തില്‍ ലേഖനങ്ങള്‍ എഴുതുന്നവര്‍ വായനക്കാരുടെ അഭിപ്രായങ്ങള്‍ ആഗ്രഹിക്കുന്നു. നിങ്ങളുടെ അഭിപ്രായങ്ങള്‍ മടിക്കാതെ കമന്റ് ചെയ്യൂ.....

Popular Posts