സാഹചര്യം ഒത്തുവന്നാല്‍ സ്വപക്ഷത്തോ എതിര് പക്ഷത്തോ ഉള്ളവര്‍ തമ്മില്‍ പരസ്പരം ചെളിവാരിയെറിയുവാന്‍ കിട്ടുന്ന അവസരങ്ങള്‍ ഒന്നും പാഴാക്കാതിരിക്കുക എന്നത് സമകാലിക രാഷ്ടീയത്തിന്റെ ഒരു രീതിയായി മാറിയിരിക്കുന്നു. സംഗതി സത്യം അല്ലെങ്കില്‍ പോലും എതിരാളിയെ ഏതുവിധേനയും പൊതു സമൂഹത്തില്‍ താറടിച്ചു കാണിക്കുവാന്‍ ദുഷ്പ്രചരണങ്ങളും അഴിച്ചുവിടുവാൻ ചിലരെ സംബന്ധിച്ച് യാതൊരു ഉളുപ്പും തോന്നാറില്ല. പലപ്പോഴും അതിന്റെ ഗൌരവമോ വിപത്തുകളോ ഇവർ ചിന്തിക്കാറില്ല. ഇതിന്റെ ഒരു ഉദാഹരണം ആയികരുതാവുന്നതാണ് കഴിഞ്ഞ ബന്ദു ദിവസം അബ്ദുള്ളക്കുട്ടിക്കെതിരെ എം.ചന്ദ്രൻ എം.എൽ.എ നിയമസഭയിൽ നടത്തിയ പരാമർശവും അതിനെ പറ്റി ഉടനെ ചനലിൽ വന്ന ഫ്ലാഷ് ന്യൂസും. അബ്ദുള്ളക്കുട്ടിയെ ഒരു സ്ത്രീയോടൊപ്പം നാട്ടുകാർ തടഞ്ഞുവെച്ചു. പോലീസ് സ്റ്റേഷനിൽ ആണ് എന്നെല്ലാം ഉള്ള രീതിയിൽ ഒരു വാർത്ത പരന്നാൽ തീർച്ചയായും അതിൽ നിന്നും മോശമായ ഒരു അർഥം ആയിരിക്കും കേൾവിക്കാരനിൽ രൂപപ്പെടുക. എന്നാൽ സത്യം മറ്റൊന്നാണെന്ന് അറിഞ്ഞതോടെ എം.എൽ.എയുടെ പരാമർശം ദുസ്സൂചനയുണ്ടെന്ന പേരിൽ സ്പീക്കർ നിയമസഭാരേഖകളിൽ നിന്നും നീക്കം ചെയ്തു എന്നതും അബ്ദുള്ളക്കുട്ടിക്കൊപ്പം കാറിൽ സ്തീ ഉണ്ടായിരുന്നില്ല എന്ന് ആഭ്യന്തര മന്ത്രി പറഞ്ഞതും നല്ല കാര്യം. ഇക്കാര്യത്തിൽ ചില ചാനലുകൾ എം.ചന്ദ്രൻ എം.എൽ.എയുടെ വാക്കുകളെ പിന്തുടർന്ന് പുറത്തുവിട്ട വാർത്തകൾ വസ്തുതാവിരുദ്ധമാണെന്ന് മറ്റു ചാനലുകൾ ദൃശ്യങ്ങളിലൂടെ തന്നെ വ്യക്തമാക്കിയത് അഭിനന്ദനാർഹമായ ഒരു കാര്യം തന്നെ ആണ്. മനോരമ ചാനലിൽ വന്ന ചർച്ചയിൽ എം.ചന്ദ്രന്റെ വാദങ്ങൾ ഒന്നൊന്നായി പൊളിഞ്ഞു വീഴുന്നതും ദൃശ്യങ്ങളിലൂടെയും മറ്റു വസ്തുതകളിലൂടെയും നാം കണ്ടു.
കണ്ണൂരിൽ അട്ടിമറി വിജയം നേടി പാര്‍ലമെന്റില്‍ എത്തിയപ്പോൾ അബ്ദുള്ളക്കുട്ടി ആദ്യം അൽഭുതക്കുട്ടിയായി പിന്നീട് പുറത്തുപോകുക/പുറത്താക്കുക ചെയ്തപ്പോൾ അതേ കുട്ടി അനഭിമതനും മോശക്കാരനുമായി. കൂടെ നിൽക്കുമ്പോൾ മഹത്വവൽക്കരിക്കുകയും പുറത്തുപോകുമ്പോൾ പകയോടെ പിന്തുടർന്ന് ശാരീരികമായോ മാനസീകമായോ ആക്രമിക്കുക എന്നത് രാഷ്ടീയത്തിന്റെ വൃത്തികെട്ട ഒരു ശൈലിയായി ഇന്നും നിലനിൽക്കുന്നു. ആ ശൈലിയുടെ പിന്തുടർച്ച കേരള രാഷ്ടീയത്തിന്റെ ചരിത്രത്തിൽ വേണ്ടുവോളം ഉണ്ട്. കെ.ആർ.ഗൌരിയമ്മയും, എം.വി രാഘവനും ഇതിന്റെ ഉത്തമ ഉദാഹരണങ്ങളായി നിലകൊള്ളുന്നു. പത്രപ്രവർത്തകനും, സാംസ്കാരിക ജിഹ്വയുമായിരുന്ന വിജയൻ മാഷ് അനഭിമതനായപ്പോൾ, മരണാനന്തരം “നല്ല അധ്യാപകനായി” വിലയിരുത്തപ്പെടുന്നു.
ഭരണ പക്ഷത്തെ സംബന്ധിച്ച് പാർടിയിൽ നിന്നും വേറിട്ടുപോയി ഉടനെ തന്നെ നടന്ന ഉപതിരഞ്ഞെടുപ്പിൽ അവരുടെ കൂട്ടത്തിലെ അധികായനെ തന്നെ കണ്ണൂരിൽ പരാജയപ്പെടുത്തി പുതിയ ചരിത്രം കുറിച്ചവൻ എന്ന നിലക്ക് അദ്ദേഹത്തോട് എതിർപ്പ് ഉണ്ടാകുക സ്വാഭാവികം. എന്നാൽ രാഷ്ടീയ ശത്രുവിനെ കരിവാരിത്തേക്കുവാൻ വളരെ യാദൃശ്ചികമായി ഉണ്ടായ ഒരു സംഗതിയെ എത്രമാത്രം ഹീനമായ രീതിയിൽ വക്രീകരിച്ചു എന്ന് നാം പരിശോധിക്കേണ്ടതുണ്ട്. ബന്ദു ദിവസം രാവിലെ മുതൽ സഭയിൽ ഹാജരുണ്ടായിരുന്നു അബ്ദുള്ളക്കുട്ടി എം.എൽ.എ. അതിനുശേഷം അദ്ദേഹം പുറത്തുപോയി. പൊതു പ്രവർത്തകർ ഉൾപ്പെടുന്ന സുഹൃത്തുക്കൾക്കൊപ്പം ഒരു കാറിൽ യാത്ര ചെയ്തു. ഇതിനിടയിൽ ഒരു സംഘം ബന്ദനുകൂലികളാൽ അദ്ദേഹവും ആ സുഹൃത്തുക്കളും സഞ്ചരിച്ചിരുന്ന വാഹനം തടയപ്പെട്ടു. ഈ സമയത്ത് മറ്റൊരു വാഹനത്തിൽ എത്തിയ ഭർത്താവും ഭാര്യയും കുട്ടിയും അടങ്ങുന്ന കുടുമ്പം ഇതേ സ്ഥലത്ത് ബന്ധനുകൂലികൾക്കിടയിൽ കുടുങ്ങി. പോലീസ് അകമ്പടിയോടെ ബന്ധനുകൂലികളിൽ നിന്നും ഇവർ രക്ഷപ്പെടുന്നു. അപ്പോളും ഇവർ സഞ്ചരിക്കുന്നത് വ്യത്യസ്ഥമായ വാഹനങ്ങളിൽ ആണെന്നത് പ്രത്യേകം ഓർക്കുക. ഈ സംഭവം ആണ് അബ്ദുള്ളക്കുട്ടിയെയും സ്തീയേയും നാട്ടുകാർ തടഞുവെച്ചു പിന്നീട് പോലീസ് സ്റ്റേഷനിൽ എത്തിച്ചു എന്ന ദുസ്സൂചനയുള്ള വാർത്തയായും പ്രസ്ഥാവനയായും രൂപപ്പെട്ടത്. എത്ര അപലപനീയവും തരം താഴ്ന്നതുമാണ് ഈ സംഭവം.
ഇവിടെ സഭയിൽ ഈ സംഗതി ദുസ്സൂചനകളോടെ അവതരിപ്പിച്ച അംഗം ഓർക്കേണ്ട ഒരു സംഗതിയുണ്ട്. ഒരു പൊതു പ്രവർത്തകൻ എന്ന നിലയിൽ അദ്ദേഹത്തിനു ഈ സമൂഹത്തിനോട് ബാധ്യതയുണ്ട്, പൌരന്റെ സംരക്ഷണം ഉറപ്പുവരുത്തേണ്ടതും സ്തീകളുടെ അന്തസ്സ് ഉയർത്തിപ്പിടിക്കേണ്ടതും അദ്ദേഹത്തിന്റെകൂടി ഉത്തരവാദിത്വമാണ്. ആൺ പെൺ വിവേചനം ഇല്ലാതെ ഈ നാട്ടിലെ വോട്ടർമാരുടെ വോട്ടുവാങ്ങിയാണ് അദ്ദേഹം എം.എൽ.എ ആയി ഇരിക്കുന്നതും നികുതിപ്പണത്തിൽ നിന്നും ശംബളവും അലവൻസും വാങ്ങുന്നതും മറ്റു സൌകര്യങ്ങൾ അനുഭവിക്കുന്നതും. നാളെ ഏതെങ്കിലും സാഹചര്യത്തിൽ ഒരു സ്തീക്ക് സംരക്ഷണം നൽകേണ്ടിവന്നാൽ ഇദ്ദേഹം അതിനു തയ്യാറാകുമോ എന്നത് പൊതു സമൂഹം, പ്രത്യേകിച്ച് സ്ത്രീകള്‍ ചിന്തിക്കേണ്ടതും ചോദിക്കേണ്ടതുമായ ഒരു സംഗതിയാണ്? പൊതു വിഷയങ്ങളിൽ ഇടപെടുമ്പോൾ ഏതെങ്കിലും സാഹചര്യത്തിൽ ഇദ്ദേഹത്തിനു ഒരു സ്തീയുമായി യാത്രചെയ്യുകയോ ഒരുമിച്ച് ഒരിടത്ത് തങ്ങേണ്ടിവരികയോ ചെയ്താൽ തിരിച്ച് ഇത്തരം ഒരു ആരോപണം വന്നാൽ അദ്ദേഹം അതിനെ അംഗീകരിക്കേണ്ടിവരില്ലേ?
ബന്ദിന്റെ ദുരിതം അനുഭവിക്കുന്നതിനിടയിൽ ഇത്തരം ഒരു അപമാനം കൂടി നേരിടേണ്ടിവന്ന ആ സ്തീയുടെയും കുടുംബത്തിന്റെയും മാനസീകാവസ്ഥ ഒരു നിമിഷം ആലോചിച്ചിരുന്നെങ്കിൽ ഇദ്ദേഹം അത്തരം ഒരു പ്രസ്താവനയ്ക്ക് മുന്നോട്ടു വരില്ലായിരുന്നു. അവർ പൊതുസമൂഹത്തിൽ അപമാനിതരായിരിക്കുന്നു. ഈ ഒറ്റ സംഭവം ഉണ്ടാക്കിയ അപമാനം മൂലം ആ കുടുംബം തകർന്നിരുന്നെങ്കിൽ ഈ എം.എൽ.എ എന്തു സമാധാനം പറയും? മറ്റുള്ളവരിൽ നിന്നും വന്നേക്കാവുന്ന വൃത്തികെട്ട ചോദ്യങ്ങൾക്ക് അവർ എന്തുമറുപടി പറയും? സ്വന്തം ഭാര്യക്കൊപ്പം സഞ്ചരിച്ച പ്രതിപക്ഷനേതാവിനും ഇത്തരത്തിൽ “സ്തീക്കൊപ്പം സഞ്ചരിച്ചു“ എന്ന ഒരു വിഷയത്തെ അഭിമുഖീകരിക്കേണ്ടിവന്നിട്ടുണ്ട്. അതുപക്ഷെ സ്വന്തം ഭാര്യ ആയതിനാൽ ഇതുപോലെ ഒന്നായി മാറിയിരുന്നില്ല.
സ്ത്രീസ്വാതന്ത്രത്തിനു വേണ്ടിയും അവളുടെ അവകാശങ്ങൾക്കുവേണ്ടിയും വൃന്ദാകാരാട്ടും, ആനിരാജയും എല്ലാം നിരന്തരം പോരടിക്കുമ്പോളാണ് അവർ ഉൾപ്പെടുന്ന ഇടതുപക്ഷത്തെ ഒരു നിയമസഭാ അംഗം തന്നെ സ്ത്രീത്വത്തെ അപമാനിക്കുന്ന വിധത്തിൽ ദുസ്സൂചന നിറഞ്ഞ ഒരു പ്രസ്ഥാവന ഇറക്കിയത് എന്നത് നിർഭാഗ്യകരമായിപ്പോയി. പൊതുസമൂഹം പ്രത്യേകിച്ച് സ്ത്രീസംഘടനകൾ അങ്ങേയറ്റം അപലപനീയവും ഗൌരവതരവുമായിതന്നെ ഈ വിഷയത്തെ നോക്കിക്കാണേണ്ടതുണ്ട്. രാഷ്ടീയപകപോക്കലിനും വ്യക്തിഹത്യക്കും ഇത്തരം ഹീനമായ മാർഗ്ഗങ്ങൾ അവലംബിക്കുന്നത് എതിര്‍ക്കപ്പെടേണ്ടതാണ്.
പഴയ ഒരു പാട്ടിന്റെ വരികളാണ് ഓര്‍മ്മ വരുന്നത്.
ReplyDeleteആണും പെണ്ണുംചേര്ന്നി-
ട്ടൊന്നു ചിരിച്ചുകളിച്ചുനടന്നാ-
ലന്നുമുതല്പിന്നെന്നും വിപത്ത്,
കണ്ടവരും കാണാത്തവരെല്ലാം
ആകെ ഒത്തൊരുമിച്ചവര്‍
ഫിത്തനയേറെ പടച്ചുണ്ടാക്കി
നാട്ടിലാകെ പരത്തും വിപത്ത്....
കാണാതെ കണ്ടവന്റെ മണ്ടയടിച്ചുപൊളിയ്ക്കുകയാണു വേണ്ടത്. ആണും പെണ്ണും ഒന്നൊരുമിച്ചിരുന്നാല് ആകാശമൊന്നുമിടിഞ്ഞു വീഴില്ല.
(ഒളിച്ചും പാത്തും കുപ്പിയും പൊട്ടിച്ചുള്ള ചില രാഷ്ട്രീയ ഡിസ്കഷനുകളെ ഈ അഭിപ്രായത്തില്‍ നിന്നും ഒഴിവാക്കുന്നു).
ആത്മാര്‍ഥമായ നല്ല ഈ ശ്രമത്തിന് എന്റെ വക ഒരുശിരന്‍ കയ്യടി.
ReplyDeleteഒരു പുരുഷനും സ്ത്രീയും ഇതാ ഒരുമിച്ച് സഞ്ചരിക്കുന്നേ എന്ന് വിളിച്ചുകൂവാന്‍ ചിലര്‍ക്ക് സാധിക്കുന്നത് സമൂഹം അത്രയും അപരിഷ്കൃതമായത്കൊണ്ടാണ്. അപരിഷ്കൃതമായ സമൂഹത്തെ പ്രതിനിധാനം ചെയ്യുന്ന എമ്മെല്ലേയും അത്രയൊക്കെ സംസ്ക്കൃതചിത്തനാകാനേ സാധ്യതയുള്ളൂ. ഒരാണും പെണ്ണും ഒരുമിച്ച് യാത്ര ചെയ്യെന്നെങ്കില് അത് അവരുടെ വ്യക്തിപരമായ കാര്യം എന്ന് ചിന്തിക്കാന്‍ ആളുകള്‍ക്ക് കഴിയണം. ഇതിലൊന്നും പരസ്പരം കുറ്റം പറഞ്ഞാല്‍ നമ്മള് എവിടെയുമെത്തുകയില്ല. മൂല്യങ്ങള്‍ സമൂഹത്തിന് അന്യമായിക്കൊണ്ടിരിക്കുന്നു. അതാണ് പ്രശ്നം. മാനുഷികമൂല്യങ്ങളുടെ വീണ്ടെടുപ്പിന് ഒരു പ്രസ്ഥാനം വേണം എന്നാണ് എനിക്ക് തോന്നുന്നത്. അല്ലെങ്കില്‍ ഭാവിയില്‍ ഇവിടെ മനുഷ്യജീവിതം അസാധ്യമായിപ്പോവും.
ReplyDeleteസമൂഹം അപരിഷ്കൃതമാകുന്നു അല്ലെങ്കിൽ ആണ് എങ്കിൽ അതിൽ നിന്നും സമൂഹത്തെ കരകയറ്റുക എന്നതാകണം പുരോഗമന കാഴ്ചപ്പാടുള്ള ഒരു ജനപ്രതിനിധിയുടെ കടമ. അല്ലാതെ അയാൾ ആ അപരിഷ്കൃത സമൂഹത്തിന്റെ പ്രതിനിധി ആകുകയും, അപരിഷ്കൃതമായ സംസ്കാരത്തിനു അടിവരയിടുകയല്ല വേണ്ടത്. ഈ ചർച്ച നടക്കുമ്പോൾ സഭയിൽ സ്തീ പ്രതിനിധികൾ ഇല്ലാതിരുന്നിട്ടോ അതോ ആരോപണം സ്വപക്ഷത്തുനിന്നും ആയതിനാൽ വിനീത വിധേയത്വം നടിച്ച് മിണ്ടാതിരുന്നതോ എന്നത് അറിയില്ല.
ReplyDeleteഎന്തുകൊണ്ട് ഒരു സ്തീക്കും പുരുഷനും ഒന്നിച്ചു സഞ്ചരിച്ചുകൂടാ എന്ന് ചോദിക്കുവാൻ ആർജ്ജവം ഒരുവനും കാട്ടിയില്ല.
വളരെ നല്ല വിലയിരുത്തല്‍.
ReplyDeleteപക്ഷെ പാര്‍ട്ടി സെല്‍ ഭരണം നടപ്പിലാക്കാന്‍ കോടതികളെ വരെ തെരുവില്‍ തെറി വിളിക്കുന്ന രാഷ്ട്രീയ ധിക്കാരികള്‍ ഉള്ള നാട്ടില്‍ ഇതിലപ്പുറവും നടക്കും. പൊതുജനത്തിന്റെ അവകാശത്തിനു പുല്ലുവില പോലും കല്‍പ്പിക്കാത്ത ഇത്തരം രാഷ്ട്രീയ കോമരങ്ങള്‍ ആര്‍ക്കു വേണ്ടിയാണ് നിലകൊള്ളുന്നത്? ആരുടെ താല്പര്യം ആണ് സംരക്ഷിക്കുന്നത്?
അബ്ദുള്ളകുട്ടിയുടെ കാറിൽ (അതും പകൽസമയത്ത്!) ഒരു സ്ത്രീയുണ്ടായാൽ അവിടെയും മഞ്ചേരി ആവർത്തിക്കുമോ? നിയമസഭയുടെ ശ്രീകോവിലിൽ വിളിച്ച്കൂവാൻ ഒരു സാമാജികൻ... ഇതാണോ കേരളമോഡൽ സംസ്കാരം?
ReplyDeleteകഴിഞ്ഞ ദിവസം അബ്ദുള്ളക്കുട്ടിയോടു ബന്ധപ്പെടുത്തി ഉണ്ടായ “സ്ത്രീവിവാദം” അറിഞ്ഞിടത്തോളം അടിസ്ഥാനരഹിതമായിരുന്നു. അത് വിവാദമാക്കേണ്ടതുമില്ലായിരുന്നു. ഈ ലേഖനത്തിന്റെ ആകെ അന്ത:സത്ത അതാണെന്നു കരുതുന്നു. അതിനോടു യോജിയ്ക്കുന്നു. എന്നാല്‍ അതുകൊണ്ട് അബ്ദുള്ളക്കുട്ടി സംശുദ്ധനാണെന്ന് സ്ഥാപിയ്ക്കാന്‍ കഴിയുമോ? അബ്ദുള്ളക്കുട്ടി ഇതിനു മുന്‍പ് മിക്കവാറും എല്ലാദിവസവും കാറില്‍ യാത്ര ചെയ്യാറുണ്ടാവും. മുന്‍പിലും പിന്പിലും വാഹനങ്ങളില്‍ സ്ത്രീകള്‍ ഉണ്ടാവും. അന്നൊന്നും ഉണ്ടാവാത്ത വിവാദം ഇപ്പോഴെങ്ങിനെയുണ്ടായി?
ReplyDeleteനിയമസഭ സമ്മേളിച്ചു കൊണ്ടിരിയ്ക്കുന്ന ദിവസം, സഭയില്‍ ഹാജര്‍ രെഖപ്പെടുത്തിയ മെംബര്‍ “ഭക്ഷണം കഴിയ്ക്കാന്‍ “ 30 കിലോമീറ്റര്‍ അകലത്തേയ്ക്ക് ഗണ്മാന്മാരെ ഒഴിവാക്കി എന്തിനു പോയി? അതും ഒരു ഹര്‍ത്താല്‍ ദിവസം? ജനങ്ങളുടെ പ്രശ്നങ്ങള്‍ സഭയിലുന്നയിയ്ക്കേണ്ട മെംബര്‍ ആ സമയം “മുങ്ങി”യതിന്റെ ലക്ഷ്യം എന്ത്? ലേഖകന്‍ അതേക്കുറിച്ചുകൂടി പറഞ്ഞിരുന്നെങ്കില്‍ ഈ ലേഖനത്തിന്റെ ഉദ്ദേശശുദ്ധി അംഗീകരിയ്ക്കാമായിരുന്നു.
ഹര്‍ത്താല്‍ ദിവസം വാഹനം തടയുക ഒരു പുതിയ സംഭവമല്ല (ന്യായാന്യായതകള്‍ വേറേ) ദുരൂഹ സാഹചെര്യത്തില് കണ്ടെത്തുന്നത് -അതായത് നിയമസഭയില്‍ ആയിരിയ്ക്കേണ്ടയാള്- ആവുമ്പോള്‍ ഉണ്ടാകാവുന്ന സംഭവമാണ് അവിടെ ഉണ്ടായത്.കെ.പി.സുകുമാരനെപ്പോലുള്ള മാര്‍ക്സിസ്റ്റ് വിരോധികളുടെ അഭിപ്രായം കേട്ടാല്‍ തോന്നുക, കോണ്‍ഗ്രസ് ഭരിയ്ക്കുന്നിടമെല്ലാം സംസ്കാരിക വിളനിലങ്ങളാണെന്നാണ്. പുള്ളിക്കാരന്റെ പാര്‍ട്ടിയുടെ പല നേതാക്കളെയും ഉടുമുണ്ടില്ലാതെ പിടിച്ച ചരിത്രം ഉള്ളതിനാല്‍ ഇക്കാര്യത്തില്‍ ആരെങ്കിലും സംശയിച്ചാല്‍ എങ്ങിനെ തെറ്റു പറയും?
This comment has been removed by the author.
ReplyDeleteദൃക്സാക്ഷിയുടെ പ്രതികരണം കേട്ടാല്‍ തോന്നുക, മാര്‍ക്സിസ്റ്റ് പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുന്നവരെല്ലാം സന്യാസികളെക്കള് കൂടുതല്‍ ബ്രഹ്മചാരികള്‍ ആണെന്ന്. പച്ച ഭാഷയില്‍ പറഞ്ഞാല്‍ ചെറ്റതരത്തിനു ഒട്ടും മോശം അല്ലാതവരാണ് മാര്‍ക്സിസ്റ്റുകള്‍. ഞങ്ങളും ഈ നാട്ടുകാരാണ് ദൃക്സാക്ഷി. കൈരളി ചാനലിലെ സാക്ഷി എന്നാ പരിപാടി നിറുത്താനുള്ള കാരണം അറിയാമല്ലോ. നാലാള് കൂടി നില്‍ക്കെ സ്ത്രീയുടെ സ്വകാര്യഭാഗത്ത് പിടിച്ച സഖാക്കളേ അതിലൂടെ കണ്ടതാണ്.
ReplyDeleteഎസ എഫ് ഐ ക്കാരനായിരുന്ന അബ്ദുല്ലകുട്ടിയുടെ ചീത്ത സ്വഭാവം മാര്‍ക്സിസ്റ്റ് അനുകൂലികള്‍ എടുത്തു കാണിക്കുമ്പോള്‍, അവര്‍ മലന്നു കെടന്നു തുപ്പുകയാണ് എന്ന് പോലും തിരിച്ചറിയാനുള്ള ബോധം പോലും ഇവര്‍ക്കില്ല.
രാഷ്ട്രീയ വിരോധം തീര്‍ക്കാന്‍ എന്ത് നെറിവില്ലാത്ത ചെയ്യാന്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടിയിലെ അനുഭാവികള്‍ ചെയ്യുമെന്ന് വീണ്ടും തെളിയിക്കുകയാണ്. ഇത് വെറും ഭീക്ഷണി മാത്രമാണ് എന്ന് പൊതുപ്രവര്‍ത്തനം നടത്തുന്ന എല്ലാവര്ക്കും അറിയാം.
ഇനി മാര്‍ക്സിസ്റ്റ് അനുഭാവികള്‍ക്ക് സമൂഹത്തിലെ സാധാചാരം നിലനിര്‍ത്താന്‍ അത്ര താല്പര്യം ആണെങ്കില്‍ സ്വന്തം വീട്ടില്‍ ആദ്യം ഒരു പരിശോധന നടത്തിയാല്‍ പലതും കണ്ടു പിടിക്കാന്‍ സാധിക്കുമായിരിക്കും. നാട്ടിലെ സദാചാരം നോക്കാന്‍ ഭരണ ഘടനയും നിയമങ്ങളും ഉണ്ട്.
This comment has been removed by the author.
ReplyDeleteThis comment has been removed by the author.
ReplyDeleteമാര്‍ക്സിസ്റ്റുകാര്‍ക്കു സദാചാരം പോരാത്തതു കൊണ്ടാണല്ലോ അബ്ദുള്ളക്കുട്ടി മറുകണ്ടം ചാടി കോണ്‍ഗ്രസില്‍ ചേര്‍ന്നത്. അബ്ദുള്ളക്കുട്ടിയുടെ യാത്രയെക്കുറിച്ചുള്ള സംശയങ്ങള്‍ക്ക് മറുപടി പറയാന്‍ പറ്റാത്തതിന് പകരം ചൊദിച്ചവന്റെ വീട്ടുകാരെ തെറി പറയുന്ന രീതി അസലായി. മധുരമനോജ്ഞ കോണ്‍ഗ്രസ് സംസ്കാരം വിരിഞ്ഞു നില്ക്കുന്നു. അബ്ദുള്ളക്കുട്ടിയുടെ ഇപ്പോഴത്തെ ഗോഡ് ഫാദര്‍ മന്ത്രിയായിരുന്നപ്പോള്‍ ആഴ്ചയിലൊന്ന് വച്ച് ചെന്നൈയില്‍ വനസംരക്ഷണത്തിന് സര്‍ക്കാര്‍ ചിലവില്‍ പൊകുമായിരുന്നു. ആ മാന്യന് തന്റെ സഹോദരിയെ വെപ്പാട്ടിയായി വെച്ചിരിയ്ക്കുകയാണെന്ന് പത്ര സമ്മേളനത്തില്‍ പറഞ്ഞ ഡി.സി.സി. മെംബര്‍ പുഷ്പരാജ് ഇന്നും കൈയും കാലും ഒടിഞ്ഞു കിടപ്പാണ്. ഇങ്ങനെ നാറുന്ന കഥകള്‍ എത്ര വേണമെങ്കിലുമുണ്ട്. ഉണ്ണിത്താന് പണ്ട് പത്രസമ്മേളനത്തില്‍ പറഞ്ഞത് കെ.പി.സി.സി ഓഫീസിലെ നാറുന്നകഥകള്‍ എന്നെക്കൊണ്ട് പറയിയ്ക്കരുതെന്നാണ്.
ReplyDeleteഒരു വലിയ നേതാവിന് ബാംഗ്ലൂരിലാണത്രേ പറ്റുപടി!
ഇത്രയും സുന്ദരസംസ്കാരമുള്ള ഒരു പാര്‍ട്ടിയില്‍ , സംസ്കാരമില്ലാത്ത സി.പി.എമ്മില്‍ നിന്നും വന്നയാളായതു കൊണ്ടാണ് അബ്ദുള്ള കുട്ടിയോട് ചൊദിയ്ക്കുന്നത്; എന്തിനയിരുന്നു സാര്‍ അന്ന് നിയമ സഭയില്‍ ഒപ്പും വച്ച്, ഗണ്‍മാനില്ലാതെ മുപ്പതു കിലോമീറ്റര്‍ അകലെ “ചോറുണ്ണാന്‍” പോയത്?
കൊള്ളാം സഖാവിന്റെ ധാര്‍മിക ബോധം. ഒരു കുടുംബത്തെ അപമാനിച്ചതിന് ന്യായീകരണം ആയി അബ്ദുല്ലകുട്ടിയുടെ യാത്രയെ കുറിച്ചുമാത്രമാക്കി ഒതുക്കാന്‍ ശ്രമിക്കുന്ന സഖാവിന്റെ "ആടിനെ പട്ടിയാക്കാനുള്ള" കുബുദ്ധി ഇവിടെയും എടുക്കുകയാണോ?
ReplyDeleteപിന്നെ കോണ്‍ഗ്രസിനെ ന്യായീകരിക്കാന്‍ ശ്രമിക്കുകയല്ല ഞാനിവിടെ ചെയ്തത്. സഖാക്കളും മോശക്കാരല്ല എന്നാ വസ്തുത അടിവരയിട്ടുവെന്നു മാത്രമാണ്. പക്ഷെ പട്ടിയുടെ വാല് നേരെയാക്കാന്‍ പറ്റില്ല എന്ന് ഞാന്‍ മനസിലാക്കുന്നു.
ഉണ്ണിത്താന് പാര്‍ട്ടിയുടെ പിഴവ് പറയാനുള്ള സ്വാതന്ത്ര്യം ഉണ്ട്. പക്ഷെ സഖാക്കള്‍ ഉള്ള കാര്യം തുറന്നു പറഞ്ഞാല്‍ തല കാണില്ല. പറ്റിയ പാര്‍ട്ടിയാണ്. അബ്ദുള്ളകുട്ടി തന്നെ ഉദാഹരണം. അദ്ദേഹം കോണ്‍ഗ്രസില്‍ ചേര്‍ന്നത് കൊണ്ട് ജീവനോടെ ഇരിക്കുന്നു. അല്ലെങ്കില്‍ അരിവാളിന്റെ മൂര്‍ച്ച അദ്ദേഹം പണ്ടേ അറിഞ്ഞേനെ!!
സഖാക്കളേ നിയമം കൊണ്ട് തന്നെ നേരെയാക്കുകയാണ് വേണ്ടത്. ഇല്ലെങ്കില്‍ സ്ടാലിനിസം കേരളത്തില്‍ നടപ്പിലാക്കാന്‍ മടി കാണിക്കില്ല സഖാക്കള്‍.
മറ്റുള്ളവരുടെ കുടുംബത്തെ അപമാനിക്കാന്‍ മടികാണിക്കാത്ത സഖാക്കള്‍ക്ക് സ്വന്തം കുടുംബത്തെ കുറിച്ച് അഭിമാനിക്കാന്‍ നാണമില്ലേ സഖാവേ! പൊതുസമൂഹത്തെ ധിക്കരിച്ചു ഭീകരത സൃഷ്ടിക്കാന്‍ എത്ര നാള് ജനങ്ങള്‍ അനുവദിക്കുമെന്ന് കണ്ടു തന്നെ അറിയണം
ഇയാളേതു വകുപ്പിലാടോ എന്നെ സഖാവാക്കിയത്? കാണുന്ന കാര്യം എവിടെയും പറയും. ഞാനാദ്യം എഴുതിയ കമന്റ് ഒന്നുകൂടെ വായിയ്ക്കടോ. മറുപടി ഇല്ലാത്തപ്പോള്‍ ചോദിച്ചവനെ തെറി പറയുന്ന തന്റെ രീതി എനിയ്ക്കറിയില്ല. വിഷയത്തിന്റെ ഒരു വശം മാത്രം പറഞ്ഞ് ലേഖകന്‍ നിഷ്പക്ഷന്‍ ചമഞ്ഞതാണ് ഞാന്‍ ചോദ്യം ചെയ്തത്. അതിന് മറുപടി പറയേണ്ടതും കക്ഷി തന്നെ. തന്നെപ്പോലുള്ള കവല കോണ്‍ഗ്രസിനോട് തര്‍ക്കിച്ച് കളയാന്‍ എനിയ്ക്ക് നേരമില്ല.(മറുപടി ഇല്ലാത്തതുകൊണ്ടല്ല)
ReplyDeleteതാനെന്തു സഖാവായാലും ശുംഭനാണെങ്കിലും, അബ്ദുല്ലകുട്ടിയുടെ യാത്ര ഉദ്ദേശം എന്തുതന്നെ ആയാലും അത് കണ്ടുപിടിക്കേണ്ട ചുമതല നാട്ടുകാരെ (മാര്‍ക്സിസ്റ്റുകളെ) ആരും എല്പിച്ചിട്ടില്ല. ജനങ്ങള്‍ തെരെഞ്ഞെടുതാതാണ് അയാളെ അയാള്‍ക്ക് കേരളത്തില്‍ എവിടെ ഏതു ദിവസ്സവും യാത്ര ചെയ്യാനുള്ള സ്വാതന്ത്ര്യം ഉണ്ട്. മറ്റുള്ളവരുടെ സ്വാതന്ത്ര്യം ചോദ്യം ചെയ്യാന്‍ ദൃക്സക്ഷിക്ക് എന്താ അവകാശം?
ReplyDeleteപിന്നെ മാര്‍ക്സിസ്റ്റുകളുടെ കപട വിലകയറ്റ സമരത്തിന് ജനങ്ങള്‍ മറുപടി പറയും അടുത്ത തെരഞ്ഞെടുപ്പില്‍.
കേരളത്തില്‍ തീവ്രവാദി സംഘടനകള്‍ പതിനായിര കണക്കിന് കോടി കള്ള നോട്ട് കൊണ്ടുവന്നു റിയല്‍ എസ്റ്റേറ്റ് ബിസ്സിനെസ്സ് നടത്തി ഇടതുപക്ഷ സര്‍ക്കാരിന്റെ കാലത്ത് പറമ്പിന്റെ വില പതിന്മടങ്ങക്കിയത്തിനു ഒരന്വേഷണവും ഇല്ല. പാകിസ്ഥാന്റെ തീവ്രവാദ പ്രവര്‍ത്തനത്തിന് ഇന്ന് ഏറ്റവും കൂടുതല്‍ സംഭാവന ചെയ്യുന്നത് മലയാളികള്‍ ആണ്. പറമ്പിനു വില കൂടിയതിലൂടെ ഇതിന്റെ യഥാര്‍ത്ഥ ലാഭം പാകിസ്ഥാനിലെ തീവ്രവാദികള്‍ക്കാണ് ലഭിക്കുന്നത്. പാകിസ്ഥാനില്‍ നിന്നും അത്രയേറെ കള്ളനോട്ടുകളാണ് കേരളത്തില്‍ എത്തിയത്. രാജ്യസ്നേഹം ഉണ്ടെങ്കില്‍ അതിനെതിരെ പ്രതികരിക്കൂ...
ലേഖനത്തിന്റെ പ്രാഥമികമായ ഉദ്ദേശ്യം ഒരാണും പെണ്ണും ഒന്നിച്ചു സഞ്ചരിച്ചാൽ/യാദൃശ്ചികമായി ഒരു ആപത്സന്ധിയിൽ അകപ്പെട്ടാൽ അതിനെ ഒരു വൃത്തികെട്ട രീതിയിൽ കാണുന്നതിനോടും രാഷ്ടീയ ശത്രുക്കളെ ഒതുക്കുവാൻ ഇത്തരം ദുസ്സൂചനകൾ നിറഞ്ഞ പരാമർശങ്ങളും പ്രചാരണങ്ങളും നടത്തുന്നതിലൂടെ സ്ത്രീകളെ അപമാനിക്കുന്ന വിഷയം തന്നെ ആണ്. അബ്ദുള്ളക്കുട്ടിക്കെതിരായ ആരോപണം ചീറ്റിയത് സ്വാഭാവികം. നടുറോഡിൽ വ്യത്യസ്ഥമായ കാറുകളിൽ കുടുമ്പസമേതവും സുഹൃത്തുക്കൾക്കൊപ്പവും സഞ്ചരിക്കുന്നതുപോലും ഇത്തരത്തിൽ ചിത്രീകരിക്കുന്നത് എതിർക്കപ്പെടേണ്ടതാണെന്നതിൽ ദൃക്സാക്ഷിക്ക് സംശയം ഉണ്ടായേക്കാം എനിക്കോ സമാനമായ ചിന്തയുള്ളവർക്കോ സംശയം ഇല്ല.
ReplyDeleteദൃക്സാക്ഷി മനസ്സിലാക്കേണ്ടത് ബന്ദു ദിവസം പൌരനു വീടിനു പുറത്തിറങ്ങുവാൻ പാടില്ല എന്ന് ഒരു നിയമവും ഇല്ല. മാത്രമല്ല ബഹുമാനപ്പെട്ട കോടതി ബന്ദും ഹർത്താലും നിരോധിച്ചിട്ടുള്ളതുമാണ്. പലപ്പോഴും ക്രിമിനലുകളെ ഭയന്ന് പലരും പുറത്തിറങ്ങാൻ മടിക്കുന്നു. ജനാധിപത്യത്തിനും നിയമവാഴ്ചക്കും മുകളിൽ വാളും ബോംബുംകൊണ്ട് കണക്കു തീർക്കുന്ന, വാഹനങ്ങൾ തല്ലിട്ട്തകർക്കുന്ന സംസ്കാരവും നമ്മുടെ ഇടയിൽ കടന്നു കൂടിയിരിക്കുന്നു.
നിയമസഭയിൽ ഒപ്പിട്ട് പുറത്തുപോകുന്ന ആദ്യത്തെ വിദ്വാൻ അബ്ദുള്ളക്കുട്ടിയല്ല എന്നു കൂടെ പറഞ്ഞുകൊള്ളട്ടെ. പൊതു റോഡിൽ കാറിൽ സഞ്ചരിക്കുന്നത് എപ്രകാരം ദുരൂഹം ആകും എന്ന് മനസ്സിലാകുന്നില്ല.
അബ്ദുള്ളക്കുട്ടി മുങ്ങിയതിന്റെ ലക്ഷ്യം അദ്ദേഹത്തിനു തന്നെയെ അറിയൂ. എനിക്കത് അറിയില്ല. മാത്രമല്ല അത് ലേഖനത്തിൽ പരാമർശിക്കേണ്ടതുമില്ല. സ്ത്രീകളെ അപമാനിക്കുന്ന രീതിയിൽ നടത്തിയ ദുസ്സൂചന നിറഞ്ഞ പരാമർശത്തെ പറ്റിയും അതിനെ എതിർക്കേണ്ടതിനെ പറ്റിയുമാണ് ലേഖനം. അതിന്റെ ഉദ്ദേശ്യ ശുദ്ധി വ്യക്തമായി കാണും എന്ന് കരുതുന്നു അല്ലാതെ അബ്ദുള്ളക്കുട്ടിയെ മഹത്വ വൽക്കരിക്കൽ അല്ല.
മാത്രമല്ല രാഷ്ടീയക്കാരുടെ പിന്നാൻ പുറ കഥകൾ ചികയുകയല്ല മറിച്ച് യാദൃശ്ചികമായി ഇത്തർം ഒരു പ്രതിസന്ധിയിൽ അകപ്പെടുന്ന കുടുമ്പിനിക്ക് ഇമ്മാതിരി പോക്രിത്തരങ്ങൾ വിളിച്ചുകൂവുന്നവരും അതേറ്റു പാടുന്ന ചാനലുകളും സൃഷ്ടിക്കുന്ന അപമാനത്തെ ആണ് സൂചിപ്പിച്ചത്.
ചിലകാര്യങ്ങൾ അറിഞ്ഞാൽ കൊള്ളാം.
1.കേരള നിയമസഭയിൽ മെംബർമാർ ഒപ്പിട്ടതിനു ശേഷം പുറത്തുപോകാറില്ലെ?
2.ബന്ദു ദിവസം കുടുമ്പസമേതം പുറത്തുപോകുന്നത് തെറ്റോ?
3.ഒരു കുടുമ്പം ഒരു സംഘം ക്രിമിനലുകളാലോ ഹർത്താലുമായി ബന്ധപ്പെട്ടവരാലോ വളയപ്പെട്ടാൽ അവരെ സംരക്ഷിക്കുവാൻ ഒരു ജനപ്രതിനിധിക്കോ ഒരു പൌരനോ അവകാശമില്ലേ?അവനു പോലീസിന്റെ സഹായം തേടുകയും പോലീസ് സ്റ്റേഷനിൽ അഭയം പ്രാപിക്കുകയും ചെയ്തുകൂടേ?
This comment has been removed by the author.
ReplyDeleteThis comment has been removed by the author.
ReplyDeleteമലയാളി ചുമ്മാ പ്രസംഗിക്കും സംസ്കാരത്തെ പറ്റി. പത്തുകാശിന്റെ സംസ്കാരം ഇല്ലെന്ന് ഈ സംഭവം ഒന്നുകൂടെ വ്യക്തമാക്കുന്നു.ഇത്രയും സംസ്കാരം പ്രകടിപ്പിക്കുന്നവർ അല്ലേ പച്ചക്ക് പകൽ വെളിച്ചത്തിൽ സ്തീധനം പേശി വാങ്ങുന്നതും സ്തീകളെ പീഠിപ്പിക്കുന്നതും? ഇന്നത്തെ രീതിയിൽ ഉള്ള വിവാഹ സമ്പ്രദായം-സ്തീധനം കൊടുത്തും വാങ്ങിയും, മതവും മറ്റും നോക്കിയും- തന്നെ മാറ്റേണ്ടിയിരിക്കുന്നു. ലളിതമാക്കണം. ജാതിയും മതവും നോക്കാതെ ഇഷ്ടപ്പെട്ട ഇണയെ തിരഞ്ഞെടുക്കുവാൻ ഉള്ള സ്വാതന്ത്രം അനുവദിക്കണം
ReplyDeleteഅബ്ദുള്ളക്കുട്ടിക്കെന്നല്ലെ ഏതു കുട്ടിക്കും ഈ രാജ്യത്ത് യാത്രചെയ്യുവാൻ അവകാശം ഉണ്ട്. അതു തടയുന്നത് തെറ്റാണ്. ആരോപണം ഉന്നയിച്ചവന്റെ കുടുമ്പക്കാർ ആയിരുന്നു ഈ പ്രതിസന്ധിയിൽ പെട്ടിരുന്നതെങ്കിൽ ഇളിഞ ചിരിയുമായി അയാൾ മാധ്യമചർച്ചകളിൽ വന്നിരിക്കുമായിർന്നോ? ആ കുടുമ്പത്തോടും അബ്ദുള്ളക്കുട്ടിയുടെ കുടുമ്പത്തോടും മാപ്പു ചോദിക്കേണ്ട ധാർമ്മികമായ ഉത്തരവാദിത്വം അയാൾക്കും അയാൾ പ്രതിനിധാനം ചെയ്യുന്ന പ്രസ്ഥാനത്തിനും ഉണ്ട്. രാഷ്ടീയക്കാരന്റെ വിലകുറഞ്ഞതും ചീഞ്ഞളിഞ്ഞതുമായ ആരോപണത്തിനു വിധേയയാകേണ്ടിവന്ന നിർഭാഗ്യവതിയായ ആ സ്തീയെയും ഭർത്താവിനേയും കുട്ടിയേയും വെറുതെവിടുക.
ഒരു സ്തീക്കും പുരുഷനും ഒരുമിച്ച് സഞ്ചരിച്ചാൽ എന്തേ മാനം ഇടിഞ്ഞു വീഴുമോ? രണ്ടു കാറിലല്ല ഒരു കാറിൽ തന്നെ എന്താ കുഴപ്പം?
പതിനെട്ടു വയസ്സുകഴിഞ്ഞ സ്തീയും പുരുഷനും ലൈംഗീകമായി ബന്ധപ്പെട്ടാൽ എന്തു പ്രശ്നം? അതൊക്കെ വ്യക്തിയുടെ സ്വാതന്ത്യം ആണ്.
"ജാതിയും മതവും നോക്കാതെ ഇഷ്ടപ്പെട്ട ഇണയെ തിരഞ്ഞെടുക്കുവാൻ ഉള്ള സ്വാതന്ത്രം അനുവദിക്കണം"നിയമപരമായി ഇതിനു വിരോധം ഇല്ലെങ്കിലും ഇപ്പോൾ ഇന്ത്യയുടെ ചിലയിടങ്ങളിൽ അന്യസമുദായക്കാര്‍ വിവാഹം ചെയ്താൽ കൊന്നുകളയുന്ന രീതി മാധ്യമ റിപ്പോർട്ടുകളിൽ നിറയുന്നു അതിനാൽ സമൂഹവും ജാതിക്കാരും ഇതിനു അനുവദിക്കണം എന്നാൺ ഉദ്ദേശിച്ചത്.
ReplyDeleteരാഷ്ട്രീയക്കാരന്റെ ഭാവി തുലക്കാന്‍ പറ്റിയ ഏറ്റവും നല്ല ആയുധം എന്ന നിലക്കാണ് ഇപ്പോള്‍ എതിരാളികള്‍ ഇത്തരം വിഷയങ്ങള്‍ ഉയര്‍ത്തിക്കൊണ്ട് വരുന്നത്. പോസ്റ്റില്‍ പറഞ്ഞിരിക്കുന്ന പോലെ ഇതില്‍ ഇരയാവുന്നവര്‍ സമൂഹത്തില്‍ നിന്ന് നേരിടേണ്ടി വരുന്ന അപമാനം മാധ്യമക്കാര്‍ക്ക് വിഷയമല്ല. മൃതശരീരങ്ങളോട് പോലും കാണിക്കാത്ത അന്തസ്സുള്ള മാധ്യമസംസ്കാരം ഇക്കൂട്ടര്‍ രാഷ്ട്രീയഎതിരാളികളോട് കാണിക്കുമെന്നു പ്രതീക്ഷിക്കാനും വയ്യ.
ReplyDeleteഈ സംഭവത്തിലെ വാസ്തവം ജനം അറിഞ്ഞു കഴിഞ്ഞു.
പ്രായപൂര്‍ത്തിയായ സ്ത്രീയും പുരുഷനും ഉഭയസമ്മതപ്രകാരം ബന്ധപ്പെടുന്നത് നിയമപരമായി തെറ്റല്ലെന്ന് [പൊതുസ്ഥലത്തല്ലെങ്കില്‍] അറിയാതെയാണോ ഈ 'ശുംഭന്' ഇതൊക്കെ നിയമസഭയില്‍ വിളിച്ചു കൂവുന്നത്. ഇതിനു വേണ്ടിയാണോ ലെവനെയൊക്കെ ജനങ്ങള്‍ തിരുവനന്തപുരത്തെക്കു അയച്ചിരിക്കുന്നത്?!
നാളെ സ്വന്തം പാര്‍ട്ടിയിലെ വനിതാമന്ത്രിയെ അസമയത്ത് ഒറ്റയ്ക്ക് ഡ്രൈവറോടൊപ്പം എതിര്‍കക്ഷിക്കാര്‍ പിടിച്ചാല്‍ ഇവനൊക്കെ എന്ത് പറഞ്ഞു ന്യായീകരിക്കും?!
This comment has been removed by the author.
ReplyDeleteകഴിഞ്ഞ ദിവസം നിയമസഭയിലെ ചോദ്യോത്തരവേള അല്പസമയം കണ്ടു. അതില്‍ പൊലീസിനെക്കുറിച്ച് സഭയില്‍ ആഭ്യന്തരമന്ത്രി ഉത്തരങ്ങള്‍ പറയുന്നു. ഒരു സഖാവ് ഉന്നയിച്ച ചോദ്യം കേട്ട് എനിക്ക് കുളിര് കോരിപ്പോയി !
ReplyDeleteചോദ്യം ഇതാണ് : ലോകകപ്പ് നടക്കുന്നതുകൊണ്ട് നാട് മുഴുവന്‍ സന്തോഷത്തിലാണ്. അതുകൊണ്ട് എല്ലാ പോലീസ് സ്റെഷനോടും അനുബന്ധിച്ച് ഫുട്ബോള്‍ ടീം തുടങ്ങുമോ? എന്തായാലും ആഭ്യന്തരമന്ത്രി അതിനു ഇല്ല എന്ന് മറുപടി പറഞ്ഞു.
അത് കണ്ടപ്പോള്‍ ഇങ്ങനെയുള്ള ഒരു ചോദ്യം ചോദിക്കാന്‍ മിനിട്ടിനു ലക്ഷങ്ങള്‍ ചിലവഴിക്കുന്ന നിയമസഭ തിരഞ്ഞെടുത്ത മാര്‍ക്സിസ്റ്റ് പാര്‍ട്ടി അംഗത്തോട് ബഹുമാനവും അവനെ തിരഞ്ഞെടുത്തു വിട്ട നാട്ടുകാരോടു പരമ പുച്ഛവും തോന്നി.
അങ്ങനെയുള്ള മറ്റൊരു നേതാവല്ലേ ചന്ദ്രനും. അതിനെക്കുറിച്ചൊക്കെ എന്ത് പറയാന്‍.
ഇത്രയേ സംഭവിച്ചുള്ളൂ എന്നതില്‍ ആ കുടുംബത്തിനു പാര്‍ട്ടിയോട് എന്നും നന്ദിയുണ്ടായിരിക്കെണ്ടാതാണ്.
തീവ്ര ഇടതു പാര്‍ട്ടി അനുകൂലികളായ സുഹൃത്തുക്കളുമായി ഒരുപാട് തവണ സംസാരിചിട്ടുള്ളതില് നിന്ന് മനസിലായ ഒരു കാര്യമുണ്ട്...
ReplyDeleteവസ്തുത എത്ര വ്യക്തമായി പറഞ്ഞു കൊടുത്താലും , അവര്‍ പറയുന്നതിലെ തെറ്റ് ചൂണ്ടി കാട്ടിയാലും.. വീണ്ടും പഴയ പല്ലവി ആവര്തിചോണ്ട് ഇരിക്കും.. പാര്‍ടി ചെയ്യുന്നത് എല്ലാം ശരി എന്ന് .
ഓരോ വസ്തുതകളെ പറ്റി അവരുടെ കാഴ്ചപാട് പൂര്‍ണ്ണമായും രൂപപെടുന്നത് പാര്‍ട്ടി പത്രത്തിന്റെ എഡിറ്റോറിയല്‍ കോളം മാത്രം വായിച്ചതില്‍ നിന്നാണെന്ന് തോന്നി പോകും. മുകളിലെ ഒരു ആളുടെ കമന്റ് കണ്ടപ്പോഴും അങ്ങനെ തോന്നിപോയത് കൊണ്ട് ഇത്രെയും എഴുതി.
അബ്ദുല്ലകുട്ടിയുടെ കാറില്‍ ഇനി പരിചയക്കാരിയോ , അയല്‍വാസിയോ ആയ സ്ത്രീ തന്നെ കയറി എന്നിരിക്കട്ടെ.. അതെടുത്തു വാര്‍ത്തയാക്കി വിഴുപ്പലക്കിയ സംസ്കാരം വളരെ മോശമായി പോയി..
കാറില്‍ സ്വന്തം കുടുംബത്തിലെ സ്ത്രീകളെ മാത്രമേ കേറ്റാന്‍ പാടുള്ളൂ എന്ന് ഒക്കെ കരുതുന്നത്രയും സന്കുചിതമല്ല കേരളീയ സമൂഹത്തിന്റെ മാനസിക വളര്‍ച്ച. അത് കൊണ്ട് ഇത് കേരളീയ സമൂഹത്തിന്റെ മൊത്തം കാഴ്ച്ചപാടാണെന്ന് എനിക്ക് തോനുന്നില്ല. ഒരു വ്യക്തിയുടെയോ വസ്തുതകള്‍ പൂര്‍ണ്ണമായി മനസിലാക്കാതെ അന്ധമായി ആ വാര്‍ത്ത വിളിച്ചു കൂവി ആഘോഷിച്ച മാധ്യമത്തിന്റെയോ മാത്രം വൈകല്യമാണ്.
ReplyDeleteകൈരളിയില്‍ വെണ്ടയ്ക്ക അക്ഷരത്തില്‍ കാണിച്ചു കൊണ്ടിരുന്ന ന്യൂസ് ഫ്ലാഷ് ഞാനും കണ്ടിരുന്നു. "അബ്ദുല്ലകുട്ടിയും സ്ത്രീയും അടങ്ങുന്ന സംഘം..." എന്ന് തെളിച്ചു എഴുതിയ അവരുടെ ഉദ്ദേശം മനസ്സിലാക്കാന്‍ സാമാന്യ ബുദ്ധി മതിയാവും.
This comment has been removed by the author.
ReplyDeleteഇതിലും വലിയ വൃത്തികേട് ചെയ്യുവാനും വിളിച്ചുകൂവാനും ഒരു മടിയും ഇല്ല മലയാളിക്ക്. സംസ്കാരം എന്നത് വാക്കിലും എഴുത്തിലും ആണെന്ന് ആര്‍ക്കാ അറിഞ്ഞുകൂടാത്തത്.
ReplyDeleteരാഷ്ടീയത്തിന്റെ പേരില്‍ വൃത്തികെട്ടവന്മാര്ക്ക് എന്തും ആകാലോ. സ്റ്റുപ്പിഡ്സ്.
മലയാളി ആദ്യം സെക്സ് എന്താണെന്നും സ്വകാര്യത എന്താണെന്നും പഠിക്കണം.
ഇതിലും വലിയ വൃത്തികേട് ചെയ്യുവാനും വിളിച്ചുകൂവാനും ഒരു മടിയും ഇല്ല മലയാളിക്ക്. സംസ്കാരം എന്നത് വാക്കിലും എഴുത്തിലും ആണെന്ന് ആര്‍ക്കാ അറിഞ്ഞുകൂടാത്തത്.
ReplyDeleteരാഷ്ടീയത്തിന്റെ പേരില്‍ വൃത്തികെട്ടവന്മാര്ക്ക് എന്തും ആകാലോ. സ്റ്റുപ്പിഡ്സ്.
മലയാളി ആദ്യം സെക്സ് എന്താണെന്നും സ്വകാര്യത എന്താണെന്നും പഠിക്കണം.
ഒരു വ്യക്തിയെ അപഹാസ്യമാക്കുന്നതിനുള്ള ഇത്തരം ശ്രമങ്ങള്‍ തീര്‍ച്ചയായും വിമര്‍ശിക്കപ്പെടേണ്ടതു തന്നെ.
ReplyDeleteUnfortunately there are some politicians in our midst whose political awareness are much less than that of stone age..a most despicable incident..
ReplyDelete(sorry for the comment in english..no varamozhi).
rgds
കെ.പി.സുകുമാർജിയുടെ അഭിപ്രായത്തിന് അടിവരയിട്ട് അടിയനും പിന്താങ്ങുന്നു...
ReplyDeleteHi,
ReplyDeleteI whole heartedly agree with most of what S.Kumar is trying to say.
But I feel that this article is not complete in the sense that it misses out on some important issues.
We have to ask ourselves whether in reality, this issue was about an MLA spouting inanity in Kerala legislative Assembly.
I think that the guilty party is the media which allowed this kind of "breaking news" without any factual verification.
Instead of pointless discussion and circular arguments regarding culture or lack of it,it would be better if we can put some "names" of the "guilty" party in this particular case.
For a starter, What do you think of the role of Shri. John Brittas (M.D & editor of Kairali tv)?
Or of Shri. Prabha Varma
ReplyDeleteDirector - News and Current Affairs
(http://www.kairalitv.in/TV/aboutus.asp)
സദാചാരത്തിന്റെ കുത്തക മറ്റാരേക്കാളും അവകാശപ്പെട്ടത് കമ്മ്യൂണിസ്റ്റുകൾക്കാണല്ലോ--അപരെന്റെ ശബ്ദം സംഗീതം പോലെ കേൾക്കുന്ന--
ReplyDeleteപക്ഷേ രാഷ്ട്രീയ പ്രതിയോഗിയോട് എങ്ങനെ വേണമെന്ന് മാക്സ് ഒരുവാക്കും പറഞ്ഞിട്ടില്ല.അതുകൊണ്ട്,ജയരാജന്മാർക്കും,ചന്ദ്രന്മാർക്കുമൊക്കെ കുശാൽ.അഥവാ ചമ്മേണ്ടുന്ന ജിവീവർഗ്ഗമല്ല.