യാത്രകള്‍ ഡോട്ട് കോം


യാത്രകള്‍ ഡോട്ട് കോം വെബ് സൈറ്റ് ഉദ്ഘാടനം ചെയ്തു.

ലയാളം ഇന്റര്‍നെറ്റ്‌ രംഗത്ത് ആദ്യമായി യാത്രാ വിവരണങ്ങള്‍ക്ക് മാത്രമായി ആരംഭിച്ച യാത്രകള്‍ ഡോട്ട് കോം എന്ന വെബ് സൈറ്റിന്റെ പ്രകാശനകര്‍മ്മം മുനമ്പം പുലിമുട്ടില്‍ വച്ചു നടന്ന ലളിതമായ ചടങ്ങില്‍ പ്രശസ്ത ബാലസാഹിത്യകാരന്‍ ശ്രീ സിപ്പി പള്ളിപ്പുറം നിര്‍വ്വഹിച്ചു, സൈറ്റ് എഡിറ്റര്‍ നിരക്ഷരന്‍ ( മനോജ്‌ രവീന്ദ്രന്‍ ), ശ്രീമതി ഹേമ പ്രഭ ടീച്ചര്‍ ,പൊതുപ്രവര്‍ത്തകനായ ശ്രീ കെ ആര്‍.സുഭാഷ് , ബ്ലോഗര്‍മാരായ ജോ (ജോഹര്‍.കെ.ജെ), തേജസ് കൃഷ്ണ , മാസ്റ്റര്‍ മിലിന്ദ് ജോ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.ഇന്റര്‍നെറ്റില്‍ അവിടവിടെയായി ചിതറിക്കിടക്കുന്ന മലയാളം യാത്രാവിവരണങ്ങളെ ഒരു കുടക്കീഴില്‍ അണിനിരത്താനുള്ള ഒരു ശ്രമത്തിന്റെ ഫലമാണ് www.yathrakal.com എന്ന ഈ സൈറ്റ്. മലയാളം യാത്രാവിവരണങ്ങള്‍ എല്ലാം തന്നെ ഒരുമിച്ചു ചേര്‍ത്തു വളരെ എളുപ്പം റഫര്‍ ചെയ്യാവുന്ന രീതിയില്‍ കേരളം, ഭാരതം ,വിദേശം എന്നിങ്ങനെ തരം തിരിച്ചാണ് ഈ യാത്രാ വിവരണ സൈറ്റ് തയ്യാറാക്കിയിരിക്കുന്നത്. കേരളത്തില്‍ ജില്ലകള്‍, ഇന്ത്യയില്‍ സംസ്ഥാനം, വിദേശത്തു രാജ്യങ്ങള്‍ എന്നിങ്ങനെ മൂന്നു വിഭാഗമായിട്ടാണ് ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്.


ആദ്യ
ഘട്ടത്തില്‍
നാല്‍പ്പത്തി എട്ടില്‍പ്പരം എഴുത്തുകാരില്‍ നിന്നും ഇരുന്നൂറ്റി അന്‍പതിലേറെ യാത്രാ വിവരണങ്ങള്‍ഉള്‍ക്കൊള്ളിച്ചു കൊണ്ടാണ് ഈ സൈറ്റ് ലോഞ്ച് ചെയ്തിരിക്കുന്നത്. ഒരു യാത്ര പോകുന്നതിന് മുന്‍പ് എല്ലാം മലയാളിക്കും സന്ദര്‍ശിക്കാന്‍ പറ്റുന്ന ഒരു സൈറ്റായി ഭാവിയില്‍ ഇതു മാറും. ഒരു റെഫറന്‍സ് സൈറ്റ് എന്നുതന്നെ പറയാം. www.yathrakal.com എന്ന വെബ് അഡ്രസ്‌ ഉപയോഗിച്ചു ലോകത്തെവിടെ നിന്നും ഈ സൈറ്റ് വീക്ഷിക്കാം.

രണ്ടാം ഘട്ടം എന്ന നിലയില്‍ ഇതിലുള്ള ഓരോ മലയാളം യാത്രാവിവരണങ്ങളും ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തി ഇതിനെ ഒരു അന്താരാഷ്ട്രനിലവാരത്തിലേക്ക് ഉയര്‍ത്താനും എല്ലാത്തരം വായനക്കാര്‍ക്കും പ്രയോജനപ്പെടുന്ന രീതിയിലേക്ക് കൊണ്ടുവരാനും ശ്രമിക്കുന്നതായിരിക്കുമെന്നും , ഘട്ടം കൂടെ പൂര്‍ത്തിയാകുന്നതോടെ മലയാളി അല്ലാത്തവര്‍ക്കും ഉപകാരപ്രദമായ ഒരു സൈറ്റായി ഇത് മാറുമെന്നും സൈറ്റ് എഡിറ്റര്‍ നിരക്ഷരന്‍ പറഞ്ഞു. മലയാളത്തില്‍ യാത്രാ വിവരണം എഴുതി അഡ്മിന്‍ ഡിയില്‍ അയച്ചു കൊടുത്താല്‍ സൈറ്റില്‍ പ്രസിദ്ധീകരിക്കുന്നതായിരിക്കും.

ഔദ്യോഗിക ഉദ്ഘാടനം ഇന്നാണ് നടന്നതെങ്കിലും മൂന്നു ദിവസം മുന്നേ ഇന്റര്‍നെറ്റില്‍ ലഭ്യമായ സൈറ്റില്‍ ഇപ്പോള്‍ തന്നെ നൂറ്റിപത്തോളം ഫോളോവേഴ്സും പതിനായിരത്തോളം സന്ദര്‍ശനവും രേഖപ്പെടുത്തിയിട്ടുണ്ട്. മലയാളം വെബ് സൈറ്റ് ചരിത്രത്തില്‍ ഒരു വന്‍ "ഹിറ്റ്‌" ആണ് ഔദ്യോഗിക പ്രകാശനത്തിന് മുന്‍പ് തന്നെ സൈറ്റിന് ലഭിച്ചു കൊണ്ടിരിക്കുന്നത് . ലോകത്തിന്റെ പല ഭാഗങ്ങളിലായി പ്രവാസ ജീവിതം നയിക്കുന്ന മലയാളി ബ്ലോഗ്ഗേഴ്സ് ആണ് ലേഖകരില്‍ ബഹു ഭൂരിപക്ഷവും. ഒരു സൈറ്റിന്റെ നടത്തിപ്പിലെക്കായി 48 ല്‍ അധികം യാത്രാവിവരണക്കാര്‍ ഒന്നിക്കുന്നു എന്നതും സൈറ്റിന്റെ എടുത്തു പറയേണ്ടുന്ന ഒരു പ്രത്യേകതയാണ് .

പ്രശസ്ത ബ്ലോഗര്‍മാരായ കണ്ണനുണ്ണി , ഷാജി മുള്ളൂക്കാരന്‍ എന്നിവര്‍ ആണ് വെബ്‌ സൈറ്റിന്റെ സാങ്കേതിക സന്നിവേശം നിര്‍വ്വഹിച്ചിരിക്കുന്നത്.21 Responses to "യാത്രകള്‍ ഡോട്ട് കോം"

 1. എല്ലാവിധ ആശംസകളും

  ReplyDelete
 2. മലയാളം ബ്ലോഗിംഗ് അതിന്റെ ബാലാരിഷ്ടതകള്‍ മാറി.... പതിയെ പതിയെ അതിന്റെ നിയതമായ സൌന്ദര്യരുപം പൂകുന്നതിന്റെ ലക്ഷണമാണ് “യാത്രകള്‍. കോം”

  സര്‍വ്വമംഗളവും നേരുന്നു....issg

  ReplyDelete
 3. യാത്രക്കാർക്ക് അഭിനന്ദനങ്ങൾ

  ReplyDelete
 4. മലയാളം ബ്ലോഗിങ്ങിൽ പുത്തൻ വഴിത്താരകൾ തുറന്നിട്ട് കൊണ്ട് യത്രകൾ : കാഴ്ചയുടെ കാണാതീരങ്ങൾ തേടി അതിന്റെ സഞ്ചാരം തുടങ്ങിയിരിക്കുന്നു. അതിന്റെ ലോഞ്ചിങ് നടന്നത് എന്റെ കൂടെ നാട്ടിലായതിന്റെ സന്തോഷത്തിലാണ് ഞാൻ. ഒപ്പം ലോഞ്ചിങ്ങിൽ എന്റെ ഗുരുനാഥയും ഗുരുനാഥന് തുല്യനായ സിപ്പി മാഷും പങ്കെടുത്തപ്പോൾ സന്തോഷം ഇരട്ടിയായി. അണിയറ പ്രവർത്തകർക്കെല്ലാം ആശംസകൾ

  ReplyDelete
 5. ഡബിൾ ബെൽ,
  എല്ലാവിധ ആശംസകളും നേരുന്നു. :)

  ReplyDelete
 6. All the best for your new venture

  ReplyDelete
 7. ഇനിയൊരു യാത്രാ ബൂലോകവും !
  മംഗളം,നീരൂ...മംഗളം !
  എന്നെപ്പോലെയുള്ളവരുടെ യാത്ര സുഭിക്ഷമായി..

  സര്‍വ്വവിധ അനുമോദനങ്ങളും നേരുന്നു.

  ReplyDelete
 8. യാത്രകള്‍ തുടങ്ങട്ടെ

  ReplyDelete
 9. സാഗരം സാക്ഷിയായി “യാത്രകള്‍” ഔദ്യോഗീകമയി പ്രകാശനം ചെയ്യപ്പെട്ടിരിക്കുന്നു. ഈ സംരഭം ഇവിടെ പരാമര്‍ശിക്കപ്പെട്ടതുപോലെ മലയാളിയുടെ യാത്രകള്‍ക്ക് മുന്‍പായുള്ള ഒരു റഫറന്‍സ് സൈറ്റിന്റെ നിലവാരത്തിലേയ്ക്ക് ഉയരട്ടെ എന്നു ആശംസിക്കുന്നു. ഇതിനു വേണ്ടി പ്രയത്നിച്ച മനോജേട്ടനും, കണ്ണനുണ്ണിയ്ക്കും, മുള്ളൂക്കാരനും മറ്റെല്ലാ അണിയറ പ്രവര്‍ത്തകര്‍ക്കും എന്റെ അഭിനന്ദനങ്ങള്‍.

  ReplyDelete
 10. അഭിനന്ദനങ്ങള്‍!! യാത്ര തുടങ്ങിയവര്‍ക്കും അത് എഴുതി വയ്ക്കുന്നവര്‍ക്കും. ഈ പോസ്റ്റിന്റെ ഏറ്റവും താഴെ നല്‍കിയിരിക്കുന്ന ലിങ്ക പ്രവര്‍ത്തിക്കുന്നില്ല എന്നത് ശ്രധിക്കുമല്ലോ.

  ReplyDelete
 11. അപ്പു, ലിങ്കുകള്‍ ശരിയാക്കിയിട്ടുണ്ട്. നന്ദി.

  ReplyDelete
 12. യാത്രാശംസകള്‍..

  ReplyDelete
 13. എല്ലാവിധ ആശംസകളും

  ReplyDelete
 14. യാത്രക്കാരുടെ ശ്രദ്ധക്ക്:-
  ഓരോ യാത്ര വിവരണത്തിന്റെ പശ്ചാതലത്തിലും ആ സ്ഥലവുമായി ബന്ധപ്പെട് സേവനം ചെയ്യുന്നവരുടെ പരസ്സ്യം ഉണ്ടായാല്‍ ഭാവി യാത്രക്കാര്‍ക്ക് ഉപകാരപ്രദമാകും

  ReplyDelete
 15. നല്ല സംരംഭം. എല്ലാ ഭാവുകങ്ങളും. സൈറ്റ് പൂര്‍ണ്ണമായി പ്രവര്‍ത്തനമാരംഭിച്ചാല്‍ ലോകത്തെ എല്ലാ മലയാളികള്‍ക്കും ഉപകാരമായിരിക്കും.

  ReplyDelete
 16. യത്രയുടെ മഞ്ചലേറ്റിപോകുന്നവർക്കെല്ലാം ഒന്നിച്ചുകൂടാൻ ഒരു ഇടം....
  ഇനിയുള്ള യാത്രാവേളകൾ സുന്ദരസുരഭിലമാവട്ടെ...
  എല്ലാവിധ ഭാവുകങ്ങളും..കേട്ടൊ

  ReplyDelete
 17. എല്ലാവിധ ആശംസകളും

  ReplyDelete
 18. മലയാളത്തിന്റെയും , മലയാളം ബ്ലോഗ്ഗിങ്ങിന്റെയും ഒരു നവ യാത്രയ്ക്കാണ് ഇത് വഴി നാന്ദി കുറിച്ചത് . എല്ലാ ഭാവുകങ്ങളും നേരുന്നു

  ReplyDelete

നമ്മുടെ ബൂലോകത്തില്‍ ലേഖനങ്ങള്‍ എഴുതുന്നവര്‍ വായനക്കാരുടെ അഭിപ്രായങ്ങള്‍ ആഗ്രഹിക്കുന്നു. നിങ്ങളുടെ അഭിപ്രായങ്ങള്‍ മടിക്കാതെ കമന്റ് ചെയ്യൂ.....

Popular Posts