നൈലിന്റെ തീരങ്ങളിലൂടെ - ഭാഗം 12

നൈലിന്റെ തീരങ്ങളിലൂടെ Part - 1 - 2 - 3 - 4 - 5 - 6 - 7 - 8 - 9 - 10 - 11


സജി മാര്‍ക്കോസ്

നൈല്‍ നദിയുടെ തീരത്തെ വിസ്തൃതമായ ചതുപ്പു നിലങ്ങള്‍ ചീങ്കണ്ണികളുടെ വിഹാര കേന്ദ്രങ്ങളായിരുന്നു.നദിക്കര വസിക്കുന്നവരും, നദിയിലൂടെ യാത്ര ചെയ്യുന്നവരും അവയുടെ ആക്രമണത്തില്‍പ്പെടുന്നത് പുരാതന ഈജിപ്റ്റില്‍ പതിവായിരുന്നു. ഇത്തരം ആപത്തുകളില്‍ നിന്നും രക്ഷനേടുന്നതിനു ഈജിപ്റ്റുകാര്‍ കണ്ടെത്തിയ മാര്‍ഗ്ഗമാണ് ചീങ്കണ്ണീയുടെ പേരില്‍ ഒരു ദേവനെയുണ്ടാക്കി അതിനോടു പ്രാര്‍ത്ഥിക്കുകയെന്നത്.

സോബക്ക് ദേവന്റെ ഉദയം അങ്ങിനെയാണ്. മനുഷ്യന്റെ ഉടലും ചീങ്കണ്ണിയുടെ തലയുമാണ് സോബെക്കിന്റേത്.

ഈ ക്ഷേത്രം പണികഴിപ്പിച്ചത്, തുത്തുമോസ് മൂന്നാമനാണെന്നു ചരിത്രം പറയുന്നു. ക്ഷേത്രത്തിന്റെ കിഴക്കു വശം സോബക്കിനും ഭാര്യ കാതറിനും വേണ്ടിയും പടിഞ്ഞാറു ഭാഗം ഹോറസ് ദേവനും പത്നി നിഫറത്തിനും വേണ്ടിയാണ് പണികഴിപ്പിച്ചിരിക്കുന്നത്.

സോബക് എന്ന ചീങ്കണ്ണി ദേവന്റെ, ഏറ്റവും പ്രശ്സതമായ ക്ഷേത്രമാണ് കോം‌മംമ്പോയിലുള്ളത്. ചീങ്കണ്ണികളെ വളര്‍ത്തുന്നതിനു വിശാലമായ കുളങ്ങള്‍ സോബക് ക്ഷേത്രത്തിന്റെ അങ്കണത്തില്‍ പണിയാറുണ്ട്. ചത്തുപോയ ചീങ്കണ്ണികളെ മമ്മിഫിക്കേഷന്‍ നടത്തി സൂക്ഷിക്കുന്നതും, പ്രത്യേകമായി തയ്യാറാക്കിയ സിമിത്തേരിയില്‍ അടക്കുന്നതും അക്കാലത്തെ ആചാരമായിരുന്നുവത്രേ! ചീങ്കണ്ണി മമ്മികള്‍ അടക്കം ചെയ്തിരുന്ന മണ്‍ശവപ്പെട്ടികള്‍ ക്ഷേത്രത്തില്‍ സൂക്ഷിച്ചിരുന്നു.

മറ്റു പുരാതന ഈജിപ്ഷ്യന്‍ ക്ഷേത്രങ്ങളുടേതുപോലെ വലിയ മതിലും വാതിലുകളും കൊമംബോ ക്ഷേത്രത്തിനുണ്ടായിരുന്നില്ല. കല്ലുപാകിയ മുറ്റം കടന്നു അകത്തേയ്ക്കു പ്രവേശിക്കുമ്പോള്‍ കല്ലില്‍ കൊത്തിയ പതിനഞ്ചു കൂറ്റന്‍ തൂണുകളാണ് ക്ഷേത്രത്തിന്റെ പ്രവേശനകവാടത്തില്‍ ദൃശ്യമാവുന്നത്.

ഓരോ തൂണിന്റെ മുകളിലും താമരയിതള്‍ പോലെയുള്ള ചില കൊത്തുപണികള്‍ നടത്തി മനോഹരമാക്കിയിരിക്കുന്നു. മാത്രമല്ല, ചുവരിലുകളിലും തൂണുകളിലുമെല്ലാം സോബക്കിന്റേയും മറ്റു ദേവന്മാരുടെയും ധാരാളം ചിത്രങ്ങളും കൊത്തി വച്ചിട്ടുണ്ടായിരുന്നു.

വലിയ തൂണുകളെ തമ്മില്‍, ഒറ്റക്കല്ലില്‍ കൊത്തിയ തുലാം കൊണ്ട് ബന്ധിച്ചിരുന്നു. ക്ഷേത്രത്തിന്റെ അകത്തേയ്ക്കു പ്രവേശിക്കുമ്പോള്‍ വിശാലമായ നടുത്തളവും ചുറ്റുമതിലും കാണാന്‍ കഴിയും. ക്ഷേത്രത്തിന്റെ മേല്‍ക്കൂര ഏതാണ്ടു പൂര്‍ണ്ണമായും നശിച്ചു പോയിരിക്കുന്നു.
എല്ലാം സാവധാനം ചുറ്റിനടന്നു കണ്ടു.

സയ്യിദിന്റെ കൂട്ടുകാരനായ ഗൈഡിനെ ബുദ്ധിമുട്ടിക്കാതെ കഴിയുന്നിടത്തോളം തനിയെ നടന്ന് കാര്യങ്ങള്‍ മനസിലാക്കി. അദ്ദേഹം, കൂടെയുണ്ടായിരുന്ന വലിയൊരു കൂട്ടം പോളണ്ടുകാരെ ചരിത്രവും കഥകളും പറഞ്ഞു മനസിലാക്കുന്നതിനുള്ള തിരക്കില്‍ ആയിരുന്നു.

സന്ദര്‍ശനം മതിയാക്കി തിരിച്ചു പോരുന്നതിനു മുന്‍പ് ചിത്രങ്ങള്‍ ഏടുക്കുവാന്‍ ശ്രമിച്ചപ്പോള്‍ ക്യാമറയുടെ ഓട്ടോ ഫോക്കസ് സം‌വിധാനം പ്രവര്‍ത്തിക്കുന്നില്ല. സാമാന്യം തരക്കേടില്ലാത്ത ഒരു ക്യാമറ കൈവശമുണ്ടെങ്കിലും അതു വേണ്ട വിധം ഉപയോഗിക്കുവാന്‍ ഇതു വരെ പഠിച്ചുരുന്നില്ല. എപ്പോഴും ആശ്രയിക്കുന്ന ഓട്ടോ ഫോക്കസ് പ്രവര്‍ത്തിക്കുന്നതുമില്ല. അറിയാവുന്ന ബട്ടണുകളൊക്കെ തിരിച്ചു നോക്കി.മറ്റു സന്ദര്‍ശകരൊക്കെ ചുറ്റി നടന്നു കാണുമ്പോള്‍ ഞാന്‍ ക്യാമറയുമായി മല്‍പ്പിടുത്തം തുടര്‍ന്നു കൊണ്ടിരുന്നു. ചിത്രങ്ങള്‍ ഒന്നും നന്നായി പതിയുന്നില്ല. ആകെ നിരാശനായി ചുറ്റും നോക്കുമ്പോള്‍ അതാ ഒരാളുടെ കൈയ്യില്‍ ഇതേ തരം ക്യാമറ. എന്തായാലും അദ്ദേഹം എന്നെപ്പോലെ ക്യാമറയുടെ ബാലപാഠം പോലും അറിയാത്തവനായിരിക്കില്ല. കണ്ടിട്ടു ജപ്പാന്‍കാരനാണെന്നു തോന്നുന്നു. സന്തോഷത്തോടെ അടുത്തു ചെന്നിട്ടു ലോഹ്യഭാവത്തില്‍ അഭിവാദ്യം ചെയ്തു.

"ഹല്ലോ ഗുഡ് മോര്‍ണിങ്"

"നോ ഇം‌ഗ്ലിഷ്.., നോ ഇം‌ഗ്ലിഷ്.."
വലിയ താല്പര്യമില്ലാതെ അദ്ദേഹത്തിന്റെ മറുപടി. ഇംഗ്ലീഷ് അറിയത്തില്ലത്രേ!

അദ്ദേഹത്തെ കേരളത്തിലെ ഇം‌ഗ്ലീഷ് മീഡിയം സ്ക്കൂളില്‍ കൊണ്ടെവിടണമെന്നു തോന്നി. ഇംഗ്ലീഷു പറയാത്തതുകൊണ്ട് തല മൊട്ടയടിച്ചു ഇമ്പോസിഷന്‍ എഴുതുന്ന ജപ്പാന്‍കാരന്റെ രൂപം മനസില്‍ സങ്കല്‍പ്പിച്ച് സമാധാനിച്ചു.

എങ്കിലും പിന്തിരിയാന്‍ തയ്യാറല്ലായിരുന്നു. ആവുന്ന രീതിയില്‍ ആംഗ്യഭാഷയും മലയാളവും ഇം‌ഗ്ലീഷും കൂട്ടിക്കുഴച്ച് കാര്യം മനസിലാക്കന്‍ ശ്രമിച്ചു നോക്കി. എന്തോ സഹായ അഭ്യര്‍ത്ഥനയാണെനു അദ്ദേഹത്തിനു മനസിലായി. അതുകൊണ്ടു തന്നെ ഏതു വിധേനയും എന്നെ ഒഴിവാക്കാനും ശ്രമിച്ചുകൊണ്ടിരുന്നു. അവസാനത്തെ ശ്രമമെന്ന നിലയില്‍ എന്റെ ക്യാമറ തൊട്ടു കാണിച്ചിട്ടു അദ്ദേഹത്തിന്റെ ക്യാമറയെ തോടാന്‍ തുടങ്ങിയപ്പോള്‍ അദ്ദേഹം തന്റെ ക്യാമറ പുറകിലൊളിപ്പിച്ചു മാറിനിന്നു എന്നെ തുറിച്ചു നോക്കി.

കാര്യത്തിന്റെ പുരോഗതി അപകടത്തിലേക്കാണെന്നു മനസിലാക്കി ഞാന്‍ പതിയെ പിന്‍‌വലിഞ്ഞു. ക്യാമറ നന്നാക്കാന്‍ കഴിയാത്തിലുള്ള ദേഷ്യവും, അതിലുപരി തെറ്റുദ്ധരിക്കപ്പെട്ടതിലുള്ള വിഷമവും നിമിത്തം ദൂരെ മാറിനിന്നും അവസാനത്തെ ശ്രമം നടത്തി നോക്കി. ശരിയാവുന്നില്ല. ക്യാമറ അലക്ഷ്യമായി പിടിച്ചി തിരിച്ചു കേടുവരുത്തുന്ന നിലയിലേയ്ക്കു കാര്യങ്ങള്‍ നീങ്ങിക്കൊണ്ടിരുന്നു.

അപ്പോള്‍ ആരോ പിന്നില്‍ നിന്നും തോണ്ടി വിളിക്കുന്നു. തിരിഞ്ഞു നോക്കിയപ്പോള്‍ ആ ജപ്പാന്‍കാരന്‍. അദ്ദേഹം ദൂരെ നിന്നും ഞാന്‍ ചെയ്യുന്നതു ശ്രദ്ധിച്ചുകൊണ്ടിരിക്കുകയായിരുന്നു. ക്യാമറയ്ക്കു കേടു പറ്റിയിരിക്കുന്നു എന്നു അദ്ദേഹത്തിനു മനസിലായി എന്നു തോന്നുന്നു. എന്നോടു ഒന്നും ചോദിച്ചിക്കാതെ ക്യാമറ വാങ്ങിച്ചു. ചോദിച്ചിട്ടും കാര്യമില്ല. ഇംഗ്ലീഷിലെ മെനു വായിക്കാനറിയാത്തതുകൊണ്ട്, ഓരോ സെറ്റിംഗും അദ്ദേഹത്തിന്റെ ക്യാമറയില്‍ ചെയ്തിട്ടു അതുപോലെ എന്റെ ക്യാമറയിലും ചെയ്തു നോക്കി. എന്തൊക്കെയോ ചെയ്തിട്ടും ശരിയാകുന്നില്ല. ഒരു നിമിഷം ആലോചിച്ചുനിന്നിട്ടു അദ്ദേഹം ക്യാമറയുടെ ലെന്‍സ് അഴിച്ചെടുത്തിട്ട് വീണ്ടും ഫിറ്റ് ചെയ്തു. ഫോട്ടോയെടുത്തു നോക്കി. ക്യാമറ ശരിയായിരിക്കുന്നു. സമാധാനമായി.

ചിരിച്ചു, നന്ദി പറഞ്ഞ് അദ്ദേഹത്തോട് യാത്ര പറഞ്ഞു പിരിഞ്ഞു. ക്യാമറയ്ക്കെന്തു പറ്റിയാലും ഉടന്‍ തന്നെ ലെന്‍സ് അഴിച്ചെടുക്കുന്ന ശീലം അന്നു തുടങ്ങിയതാണ്. ഇന്നും തുടരുന്നു.

നീലോമീറ്റര്‍
പുരാതന ഈജിപ്റ്റുകാരുടെ ജീവിതത്തില്‍ നൈല്‍ നദിയുടെ സ്ഥാനം വളരെ വലുതായിരുന്നു. നദിയിലെ വെള്ളപ്പൊക്കത്തില്‍ കരയിലടിയുന്ന എക്കല്‍ മണ്ണില്‍ വളരുന്ന കാര്‍ഷിക വിളകളായിരുന്നു അക്കാലത്തെ പ്രധാന ഭക്ഷണവും വരുമാന മാര്‍ഗ്ഗവും. അതുകൊണ്ടുതന്നെ നദിയിലെ വെള്ളപ്പൊക്കത്തിന്റെ തോത് നിശ്ചയിക്കുന്നതും അതു രേഖപ്പെടുത്തി വയ്ക്കേണ്ടതും അത്യാവശ്യമായിരുന്നു. മാത്രമല്ല, പുരാതന ഈജിപ്റ്റിലെ വര്‍ഷത്തിന്റെ ആദ്യ മാസം നൈലിലെ വെള്ളപ്പൊക്കത്തില്‍ നിന്നുമാണ് കണക്കു കൂട്ടിയിരുന്നത്. നദിയിലെ വെള്ളപ്പൊക്കത്തിന്റെ അളവു നിര്‍ണ്ണയിക്കുന്നതു പുരാതന ഈജിപ്റ്റുകാര്‍ ഉപയോഗിച്ചിരുന്ന സം‌വിധാനമാണ് നീലോമീറ്റര്‍.

പടികള്‍ കെട്ടിയ കിണറിന്റെ രൂപത്തിലൊ, ആഴത്തിലേയ്ക്കു തുരങ്കം പോലെയോ കുഴിച്ച്, അതിന്റെ വശങ്ങളില്‍ ഓരോ ദിവസത്തേയും ജല നിരപ്പ് അടയാളപ്പെടുത്തി വയ്ക്കുമായിരുന്നു. കാര്‍ഷിക വിളയും അതു മൂലം ജനങ്ങളുടെ വരുമാനവും ജല നിരപ്പിനെ അടിസ്ഥാനപ്പെടുത്തി ആയിരുന്നതിനാല്‍ ഫറവോമാര്‍ നികുതി പിരിക്കുന്നതിനുള്ള സൂചകമായി ഉപയോഗിച്ചിരുന്നതും നീലോ മീറ്ററുകളെയാണ്. കൂടുതല്‍ മഴകിട്ടി വെള്ളം പൊങ്ങുന്ന വര്‍ഷം കൂടുതല്‍ നികുതി പിരിക്കുമായിരുന്നു പോലും.

കിണറിന്റെ രൂപത്തിലുള്ള ഒരു നീലോമീറ്റര്‍ കൊം‌മംബോ ക്ഷേത്രത്തിന്റെ മുറ്റത്ത് സ്ഥാപിച്ചിട്ടുണ്ട്

ഞങ്ങള്‍ ക്ഷേത്ര സന്ദര്‍ശനം പൂര്‍ത്തിയാക്കി പുറത്തു കടന്നു. വെളിയില്‍ നല്ല സുഖമുള്ള ഇളം കാറ്റു വീശുന്നുണ്ടായിരുന്നു. ക്ഷേത്രം ഒരു ചെറിയ മലയുടെ മുകളിലാണ് പണിതിരിക്കുന്നത്. മലയുടെ വശങ്ങളിലൂടെ കരിങ്കല്‍ പാകിയ വഴിയിലൂടെ ഞങ്ങള്‍ നടന്നു. താഴെ നൈല്‍ നദിയില്‍ യാത്രക്കാര്‍ വന്ന നിരനധി ക്രൂസുകള്‍ നിര്‍ത്തിയിട്ടിരിക്കുന്നു. ക്ഷേത്രത്തിന്റെ ചുറ്റും ആള്‍പ്പാര്‍പ്പില്ലാത്ത നിരന്ന മണല്‍ പരപ്പ്. മറ്റു ഈജിപ്ഷ്യന്‍ വിനോദ സഞ്ചാര കേന്ദ്രങ്ങളേക്കാള്‍ റോഡും ചുറ്റുപാടുകളും വൃത്തിയായി സൂക്ഷിച്ചിരിക്കുന്നു.

ഏതൊക്കെയോ നാട്ടില്‍ നിന്നും വന്ന സഞ്ചാരികള്‍ വഴിയിലൂടെ നടക്കുന്നുണ്ടായിരുനു. എങ്കിലും മറ്റു സ്ഥലങ്ങിലേതുപോലെ, തിരക്കില്ലാത്ത ശാന്തമായ അന്തരീക്ഷം. ജനവാസം കുറഞ്ഞ പ്രദേശത്താണ് ക്ഷേത്രമെന്നു തോന്നുന്നു. ഞങ്ങള്‍ക്കു വിശന്നു തുടങ്ങി. ക്രൂസിലേയ്ക്കു തിരിച്ചു നടന്നു. റസ്റ്റോറന്റില്‍ തിരക്കു കുറഞ്ഞിരിക്കുന്നു.

പ്രഭാത ഭക്ഷണം കഴിഞ്ഞു പുറത്തു വന്നപ്പോഴേയ്ക്കും ക്രൂസ് പുറപ്പെടുന്ന സമയമായിരിക്കുന്നു.
ആദ്യമായി ഡെക്കിലേയ്ക്ക് ഒന്നു പോകാമെന്നു എഡ്വിന്റെ ആവശ്യം പരിഗണിച്ച് ഞങ്ങള്‍ മുകളിലേയ്ക്കള്ള പടികള്‍ കയറി.
മുകളില്‍ ചെന്നപ്പോള്‍ ആശ്ചര്യം തോന്നി. സ്വിമ്മിം‌ഗ് പൂളും ചുറ്റുമുള്ള കസേരകളും ഇതിനകം നിറഞ്ഞു കഴിഞ്ഞിരുന്നു.

റബ്ബര്‍ ഷീറ്റു ഉണങ്ങാന്‍ ഇട്ടിരിക്കുന്നതുപോലെ മദാമ്മമാരെ വെയിലില്‍ ഉണങ്ങാന്‍ നിരത്തിയിട്ടിട്ടു സായിപ്പന്മാര്‍ കള്ളുകുടിച്ചു രസിക്കുന്നു.

ഉറക്കെയുള്ള പൊട്ടിച്ചിരികളും വര്‍ത്തമാനവും. എങ്കിലും ആരും ആരേയും ശല്യപ്പെടുത്തുന്നില്ല. എല്ലാവരും രാവിലെ തന്നെ മദ്യപാനം ആരംഭിച്ചിരിക്കുന്നു. കൂട്ടത്തില്‍ മദ്യപിക്കുന്ന സ്ത്രീകളും കുറവല്ല. ഇത്രയും നമ്മുടെ നാട്ടുകാര്‍ ഒരുമിച്ചിരുന്നു മദ്യപിച്ചിരുന്നുവെങ്കില്‍ ഒരു പക്ഷേ രംഗം ഇങ്ങനെ ആയിരിക്കുകയില്ലല്ലോ എന്നു ഓര്‍ക്കാതിരുന്നില്ല. ഒരു പക്ഷേ മദ്യം അകത്തു ചെന്നാല്‍ മലയാളിയോടും സായിപ്പിനോടും പ്രതികരിക്കുന്നത് വ്യത്യസ്ത രീതിയില്‍ ആയിരിക്കും!!

ഞങ്ങള്‍ ഒരു കോണില്‍ സ്ഥാനം പിടിച്ചു. മദാമ്മമാരുടെ വസ്ത്രം കണ്ടപ്പോള്‍ ഐറിനും വാശി. അങ്ങിനെ തന്നെ വെയിലില്‍ കിടക്കണം. സ്കൂളില്‍ പോയിത്തുടങ്ങിയില്ലെങ്കിലും കിടന്നു കൊണ്ട് വായിക്കുകവാന്‍ പുസ്തകവും വേണം. അനുസരിക്കുകയല്ലാതെ മറ്റുവഴികളില്ലായിരുന്നു.

പൊതുവേ വായന പ്രിയനായിരുന്ന എഡ്വിന്‍ ഒരു പുസ്തകവുമായി ഡോക്കില്‍ തണലുള്ള ഭാഗത്തു കൂടി.
ഞങ്ങള്‍ക്ക് തൊട്ടുപിന്നില്‍ മറ്റൊരു ക്രൂസും വരുന്നുണ്ടായിരുന്നു.

ചുറ്റുമുള്ള കാഴ്ചകള്‍ കണ്ടും നൈലിന്റെ സൗന്ദര്യം ആസ്വദിച്ചും സമയംപോകുന്നതറിഞ്ഞില്ല. ഉച്ചഭക്ഷണത്ത്നുള്ള ബെല്‍ അടിച്ചപ്പോഴാണ് സമയത്തേക്കുറിച്ച് ചിന്തിച്ചത്. ഭക്ഷണ ശേഷം ഞങ്ങള്‍ ക്യാംബിലേയ്ക്കു പോയി. വൈകുന്നേരത്തോടെ ഇദ്ഫു പട്ടണത്തില്‍ എത്തിച്ചേരും, അവിടെ മുതല്‍ സെയിദും ഞങ്ങളൊടൊപ്പം വീണ്ടും ചേരും എന്നു പറഞ്ഞിരിന്നു.

രാത്രിവരെയും പുറത്തു പോയി ഇദ്ഫു പട്ടണത്തിലൂടെ സഞ്ചരിക്കുവാന്‍ സാവകാശമുണ്ടെന്ന് സയിദിന്റെ സ്നേഹിതന്‍ അറിയിച്ചു. രാത്രി താമസിച്ചു മാത്രമേ ഇദ്ഫുവില്‍ നിന്നും ക്രൂസ് പുറപ്പെടുകയുള്ളൂ.

ഞങ്ങള്‍ ക്യാബിന്റെ കര്‍ട്ടന്‍ നീക്കി പുറത്തേക്കു നോക്കി. മനുഷ്യവാസത്തിന്റെ ലക്ഷണമൊന്നും ഇല്ല. സാമാന്യം നല്ല വേഗതിയിലായിരുന്നു ക്രൂസിന്റെ സഞ്ചാരം. ഞങ്ങളുടെ ക്യാബിനിലെ ജനാലയ്ക്ക് ജല നിരപ്പില്‍ നിന്നും ഏതാണ്ട് മൂന്ന് അടിയില്‍ കൂടുതല്‍ ഉയരമില്ലായിരുന്നു. വശങ്ങളിലേയ്ക്കു വെള്ളം തെറിയ്ക്കുന്നതും നോക്കി അല്പ സമയം ഇരുന്നു.

ഈജിപ്റ്റിന്റെ ചരിത്രം വിശദമായി പ്രതിപാദിക്കുന്ന ഒരു പുസ്തകം അലക്സാണ്ഡ്രിയായില്‍ നിന്നും വാങ്ങിയിരുന്നു. അടുത്ത പട്ടണത്തില്‍ എത്തുന്നതു വരെ അതുമായി കൂടുവാന്‍ തീരുമാനിച്ചു. ക്ഷീണിതരായ എഡ്വിനും ഐറിനും ഉറങ്ങിത്തുടങ്ങി.


(അടുത്ത ലക്കത്തില്‍ ഇദ്ഫു വിശേഷങ്ങള്‍......)

26 Responses to "നൈലിന്റെ തീരങ്ങളിലൂടെ - ഭാഗം 12"

 1. നൈല്‍ തീരത്തെ പുരാതന പട്ടണമായ കൊം‌മബോ വിശേഷങ്ങള്‍..

  ReplyDelete
 2. അച്ചായോ....ഇക്കുറി എന്‍റെ തേങ്ങയാണെന്നു തോന്നുന്നു...((((((((ട്ടോ)))))..ശരിക്കും പൊട്ടി. ശബ്ദമില്ലഞ്ഞിട്ടാ.......കൂടെയുണ്ട്.. മെഗാ വിവരണത്തിന് ആശംസകള്‍.....സസ്നേഹം

  ReplyDelete
 3. ഇത്രയും നമ്മുടെ നാട്ടുകാര്‍ ഒരുമിച്ചിരുന്നു മദ്യപിച്ചിരുന്നുവെങ്കില്‍ ഒരു പക്ഷേ രംഗം ഇങ്ങനെ ആയിരിക്കുകയില്ലല്ലോ എന്നു ഓര്‍ക്കാതിരുന്നില്ല
  അച്ചായാ..മലയാളികളെ അങ്ങനെ അങ്ങ് താഴ്ത്തി കെട്ടണ്ട ഒരു അവസരം കൊടുക്ക്‌ എന്നിട്ട് പറ ........അപ്പോള്‍ എന്നാണ് അവസരം.... ?

  വിവരണം നല്ല ചിട്ടയില്‍ തന്നെയാണ് ഉപകാര പ്രദംതന്നെ

  ReplyDelete
 4. 'nilo metre '...........thanks for a new learning....

  ReplyDelete
 5. ഈ ആഴ്ചയും കൊതിപ്പിച്ചു

  ReplyDelete
 6. അച്ചായാ ..കുറച്ചു തിരക്ക് ആണ് .ബാക്കി .വായിച്ചു പറയാം ട്ടോ ......

  മദാമ്മമാരുടെ വസ്ത്രം കണ്ടപ്പോള്‍ ഐറിനും വാശി. അങ്ങിനെ തന്നെ വെയിലില്‍ കിടക്കണം. സ്കൂളില്‍ പോയിത്തുടങ്ങിയില്ലെങ്കിലും കിടന്നു കൊണ്ട് വായിക്കുകവാന്‍ പുസ്തകവും വേണം. അനുസരിക്കുകയല്ലാതെ മറ്റുവഴികളില്ലായിരുന്നു.


  ഇത് കലക്കി ...അപ്പോള്‍ ഐറിനും പറ്റിയ ആള്‍ ഞാന്‍ തന്നെ ...ഹഹഹ ..വേറെ ഒന്നും ചിന്തിച്ചു തല കളയണ്ട ..ഞാന്‍ പറഞ്ഞത് ലണ്ടനില്‍ വരുന്ന കാര്യം ആണ് .

  ReplyDelete
 7. നീലോമീറ്റര്‍ പുതിയ ഒരു അറിവാണ്

  റബ്ബര്‍ ഷീറ്റു ഉണങ്ങാന്‍ ഇട്ടിരിക്കുന്നതുപോലെ മദാമ്മമാരെ വെയിലില്‍ ഉണങ്ങാന്‍ നിരത്തിയിട്ടിട്ടു സായിപ്പന്മാര്‍ കള്ളുകുടിച്ചു രസിക്കുന്നു.
  ഇഷ്ടമായി സജിയേട്ടാ

  ഇദ്ഫു വിശേഷങ്ങള്‍ക്കായി വെയിറ്റ് ചെയുന്നു

  ReplyDelete
 8. യാത്രികന്‍-
  സൈലന്‍സര്‍ ഘടിപ്പിച്ച തേങ്ങായായിരുന്നല്ലേ...
  എന്നാലും പോട്ടീല്ലോ അതു മതി!

  പാവപ്പെട്ടവന്‍!
  മലയാളികളെ ഒരിക്കലും താഴ്ത്തിക്കെട്ടിയില്ല. അവര്‍ മോശമായി പെരുമാറും എന്നും പറിഞ്ഞിട്ടില്ല. അങ്ങിനെ തെറ്റിദ്ധരിച്ചതാണ് തറ്റ്!!
  മദ്യപിച്ചാല്‍ മലയാളികളേപ്പോലെ മാന്യന്മാരില്ലെന്നു എനിക്കറിയില്ലേ പാവപ്പട്ടവനേ.. എന്തായിത്!!!

  ജയലക്ഷ്മി,
  നീലോമീറ്റര്‍ പേര് പുതിയതാണ്, കണ്‍സെപ്റ്റ് പഴയതും..

  നട്സ്..
  ഉറപ്പായിട്ടും അടുത്തയാഴ്ച..ഒകെ...
  ഒരു ഖമറുന്നീസ സ്റ്റൈല്‍ മതിയോ?


  സിയ..
  വേറെ ഒന്നും ചിന്തിച്ചു തല കളയണ്ട..
  സോറി...
  അല്പം ചിന്തിക്കാന്‍ തന്നെ തീരുമാനിച്ചു..


  അഭി..
  യേസ്, ഞാനും നീലോമീറ്ററ് എന്നു ഇതിനു മുന്‍പു കേട്ടിരുന്നില്ല.

  (നമുക്കു പോലും അറിയില്ലാത്ത ചില കാര്യങ്ങള്‍ ഈ ലോകത്തിലുണ്ട് അല്ലേ? സ്മൈലി.. സ്മൈലി....)

  ReplyDelete
 9. ഏയ്‌... എന്നിട്ടും ക്യാമറയുടെ സൂം ശരിയായിട്ടില്ലല്ലോ....?! :)

  ReplyDelete
 10. നല്ല കോമ്പിനേഷനോടു കൂടി ഈ കൊം‌മബോ വിശേഷങ്ങള്‍ നന്നായി കേട്ടൊ അച്ചായാ..

  ReplyDelete
 11. ‘ഒരു പക്ഷേ മദ്യം അകത്തു ചെന്നാല്‍ മലയാളിയോടും സായിപ്പിനോടും പ്രതികരിക്കുന്നത് വ്യത്യസ്ത രീതിയില്‍ ആയിരിക്കും!!‘
  ഹഹ.. സായിപ്പിനെ കാണുമ്പോ കവാത്ത് മറക്കുന്ന സ്വഭാവം മദ്യത്തിനുമുണ്ടാകും.. അവരുടെ കൂടെ രണ്ടെണ്ണമടിച്ച് മലയാളിയോടും സായിപ്പിനോടും മദ്യമെങ്ങനെ പ്രതികരിക്കുന്നുവെന്ന് ഒരു താരതമ്യ പഠനം നടത്തികൂടായിരുന്നോ അച്ചായാ.. ഈ ക്രുസ് ഷിപ്പിലൊക്കെ കേറുമ്പോ..ഒരു 'ഇത്' വേണ്ടെ..:) പിന്നെ, പതിവ് പോലെ മനോഹരം..!

  ReplyDelete
 12. ക്യാമറ മെയ്ഡ് ഇന്‍ ജപ്പാനായിരുന്നോ അച്ചായാ... ആയിരിക്കില്ല, ഇടക്ക് പണിമുടക്കിയതിനാല്‍ ഇന്ത്യ ആവാനേ തരമുള്ളൂ! :)

  അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

  ReplyDelete
 13. അച്ചായന്‍ ആയിട്ട് കൂടെ, ആ റബര്‍ ഷീറ്റ് പടങ്ങള്‍ കാണിയ്കതിരുന്നത് മോശമായിപോയി. ;)

  ആ മീറ്റര്‍ ഞാന്‍ ഫസ്റ്റ് ടൈം ആണ് കേള്‍ക്കുന്നത്.

  ReplyDelete
 14. അച്ചായാ.... അച്ചായന്‍ ഇനി പോകാന്‍ പോകുന്നതും, പോകാന്‍ സാധ്യതയുള്ളതുമായ സ്ഥലങ്ങള്‍ ഏതൊക്കെയെന്ന് ഒന്ന് അറിയിക്കുക. ഇനി അങ്ങോട്ട്‌ പോകുന്നില്ല. എന്തിനാ ഇപ്പൊ ഈ കാശൊക്കെ മുടക്കിയിട്ട്?

  ReplyDelete
 15. ഷാ,
  പഠിച്ചു വരുന്നു....അടുത്തയാത്രയില്‍ ചിത്രങ്ങളുടെ മായാ പ്രപഞ്ചം കാണാം (ഓരോരോ മോഹങ്ങളേ..)

  ബിലാത്തിപ്പട്ടണം..
  ശുക്രിയാ..

  സിജോ,
  ‘അതി‘നോട് സലാം പറഞ്ഞിട്ടു കാലം കുറെയായി. വല്യ കൂട്ടായിരുന്നു പണ്ട്.

  ശ്രദ്ധേയന്‍,
  ഹ ഹ ഇന്ത്യനല്ല. ആണെങ്കില്‍ അതിന്റെ കൂടെ ഒരു ഹര്‍ത്താലും കൂടി നടത്തി എന്റെ പടം പിടുത്തം മുടക്കിയേനെ..

  കേപ്ട്ണ്‍ജി,
  യ്യോ..ഹറാമാണ്.....ഹറാം.

  ആളവന്താന്‍,
  പറയാം, ബട്ട്, ടിക്കറ്റിന്റെ പകുതി പൈസ തരണം, ഏറ്റോ?

  ReplyDelete
 16. ചീങ്കണ്ണി ദേവന്‍, ചീങ്കണ്ണികളുടെ മമ്മിഫിക്കേഷന്‍, നീലോ മീറ്റര്‍..... എല്ലാം പുതിയ അറിവുകള്‍ തന്നെ.

  "ഈ ക്ഷേത്രം പണികഴിപ്പിച്ചത്, തുത്തുമോസ് മൂന്നാമനാണെന്നു ചരിത്രം പറയുന്നു..." ഏത് കാലഘട്ടം എന്ന് കൂടി‍ പറഞ്ഞ് തരൂ സജീ.

  ReplyDelete
 17. ഇംഗ്ലീഷുകൊണ്ട്‌ ക്യാമറ റിപ്പയർ ചെയ്യാൻ പറ്റുകയില്ല... അതിന്‌ ജപ്പാന്റെ ബുദ്ധി തന്നെ വേണം...

  ഇനി ഈ ജപ്പാൻകാരൻ ഒരു ബ്ലോഗ് പുലിയാണെങ്ങിൽ ഒരു മലയാളിയുടെ മൽപിടുത്തമെന്ന പേരിൽ ഒരു പോസ്റ്റെങ്ങാനും പോസ്റ്റിയാൽ...

  ReplyDelete
 18. വിവരണം വായിക്കുമ്പോള്‍ കൂട്ടത്തില്‍ നൈലിലൂടെ ക്രൂയ്സ് യാത്ര ചെയ്യുന്ന പോലെ തന്നെ...

  "ക്യാമറയ്ക്കെന്തു പറ്റിയാലും ഉടന്‍ തന്നെ ലെന്‍സ് അഴിച്ചെടുക്കുന്ന ശീലം അന്നു തുടങ്ങിയതാണ്. ഇന്നും തുടരുന്നു" ക്യാമറക്ക് നാണക്കേട് ഉണ്ടാക്കല്ലേ അച്ചായാ :))

  ReplyDelete
 19. നീലോമീറ്റർ കൊള്ളാം. ആദ്യമായി കേൾക്കുന്നു. ഇത് കേട്ടാൽ തോന്നും ബാക്കിയെല്ലാം എനിക്കറിയാന്ന്. ചുമ്മാ ഒരു ജാഡ. ഇതെല്ലാം ആദ്യമായിട്ട് കേൾക്കുന്നച്ചായാ..

  ReplyDelete
 20. ഇന്ന് ആണ് ശാന്തമായി ഇത് മുഴുവന്‍ വായിച്ചതും ..ആ ജപ്പാന്‍ കാരന്റെ തമാശ ഓര്‍ത്തപോള്‍ എനിക്കും ഒന്ന് പറയാന്‍ തോന്നി .എന്‍റെ അടുത്ത വീട്ടില്‍ ഒരു സ്പാനിഷ്‌ അമ്മച്ചി ഉണ്ട് .എന്നോട് ഒരു മണിക്കൂര്‍ ഒക്കെ സംസാരിക്കും ..അത് കണ്ടു ഷമിന്‍ ചോദിക്കും .സ്പാനിഷ്‌ പഠിച്ചു കാണുമല്ലോ ?ആംഗ്യഭാഷയും,ഇംഗ്ലീഷും ,മലയാളവും എല്ലാം ഞാന്‍ അവര്‍ക്ക് പഠിപിച്ചു കൊടുത്തുവോ എന്നും തോന്നും .അവര് എന്തൊക്കെയോ തിരിച്ചു പറയും .ഞാന്‍ എല്ലാം തല ആട്ടി കേള്‍ക്കും ..ആംഗ്യഭാഷയില്‍ വേറെ ഒരു ആള്‍ക്ക് ചിലത് മനസിലാക്കി കൊടുക്കുവാന്‍ കുറച്ചു ബുദ്ധിമുട്ട് തന്നെ ,ഒരു മലയാളീ ആയിരുന്നാല്‍ ഞാന്‍ പറയുന്നത് കുറച്ചു കൂടി എളുപ്പം മനസിലാവുമായിരുന്നു എന്നും തോന്നും .

  നീലോമീറ്റര്‍വിവരണം,ബാക്കി എല്ലാം കൂടി പോസ്റ്റ്‌ അടിപൊളി തന്നെ

  ReplyDelete
 21. ഈ പോസ്റ്റിലെ മിക്കവാറും എല്ലാ വിവരണങ്ങളും എന്നെ സംബന്ധിച്ചിടത്തോളം പുതിയ അറിവുകള്‍ ആണ്. അച്ചായന് നന്ദി. യാത്രയുടെ കൂടുതല്‍ വിവരങ്ങള്‍ക്കായി കാത്തിരിക്കുന്നു.

  മദ്യപാനത്തിന്റെ കാര്യത്തില്‍ എനിക്ക് തോന്നിയിട്ടുള്ളത് സായിപ്പ മദ്യം കഴിക്കുമ്പോള്‍ മദ്യം മലയാളിയെ കഴിക്കുന്നു എന്നാണ്.

  ReplyDelete
 22. പൊറാടത്ത്,
  ഇനിയുള്ള ഭാഗങ്ങളില്‍ കൂടുതല്‍ വിവരങ്ങള്‍ തീര്‍ച്ചയായും ചേര്‍ക്കാം.
  കാക്കര,
  മല്യാളികളെപ്പോലെ ജപ്പാന്കാരന്‍ വിഷയക്ഷാമം കാണുമോ.. ഹേയ്..

  കിച്ചു,
  ഗൌരവമായി പഠനത്തിലാണ് ഇപ്പോള്‍‍..അടുത്ത യാത്രയ്ക്കു മുന്‍പ് കുറച്ചെങ്കിലും പഠിക്കണം.

  മനോരാജ്,
  അപ്പോ എന്തെങ്കിലും ചെറിയ പ്രയോജനം ഇല്ലാതില്ല അലേ..?

  സിയ,
  ഹ്ഹാ, അപ്പോള്‍ അയല്‍ക്കാരി അമ്മച്ചി മലയാളം പഠിക്കുമായിരിക്കും അല്ലേ?

  മണികണ്ഠന്‍,
  കുടിച്ചാല്‍ മലയാളില്‍ കുടിക്കുന്നതുപോലെ തന്നെ വേണം, അതാണ് എന്റെ അഭിപ്രായം...അല്ലാതെ കഷ്ടപ്പെട്ടു കുടിച്ച് ഇറക്കുന്നതിനു എന്തെങ്കിലും പ്രയോചനം വേണ്ടേ..

  ReplyDelete
 23. ഉപകാരപ്രദമായ വിവരണങ്ങൾ നൽകിയ താങ്കളെ അഭിനന്ദിക്കുന്നു.അവിടെ സന്ദർശിച്ചു മടങ്ങി വന്ന പ്രതീതി..വളരെ മനോഹരമായ വിവരണങ്ങൾ!... അടുത്ത സന്തോഷ്‌ ജോർജ്ജ്‌ കുളങ്ങര!

  ആശംസകൾ!

  ReplyDelete
 24. ഇന്ന് വളരെ ആകസ്മീകമായിട്ടാണ് പോസ്റ്റ്‌ കാണുന്നത് . ജോലികളെല്ലാം മാറ്റി വെച്ച് ഒറ്റ ഇരിപ്പിന് ഇത് വരെ ഉള്ള എല്ലാം വായിച്ചു തീര്‍ത്തു . അതീവ ഹൃദ്യമായ അവതരണം . ബാക്കി ഭാഗങ്ങള്‍ക്കായി ആകാംഷയോടെ കാത്തിരിക്കുന്നു .

  ReplyDelete
 25. പത്താംഭാഗം വരെ വായിച്ചു കഴിഞ്ഞപ്പോള്‍ ഇതൊരു പുസ്തകമാക്കണമെന്ന് പറഞ്ഞിരുന്നു.ഇപ്പോള്‍ ആ ആവശ്യം വീണ്ടും ശക്തമായി ഉന്നയിക്കുന്നു.ബഹുസഹസ്രം സാധാരണവായനക്കാര്‍ക്കും ഒരു സുഖമുള്ള യാത്ര ലഭിക്കട്ടെ. ആശംസകളോടെ.

  ReplyDelete
 26. കമന്റ് മോഡറേഷനുണ്ടോ?അത് അനാവശ്യമെന്ന് തോന്നുന്നു.മറിച്ചുള്ള അനുഭവങ്ങളാണ് നിങ്ങള്‍ക്ക് ഉള്ളതെങ്കില്‍ തുടര്‍ന്നോളു.
  എഡിറ്റര്‍ ശ്രദ്ധിക്കുമല്ലോ.

  ReplyDelete

നമ്മുടെ ബൂലോകത്തില്‍ ലേഖനങ്ങള്‍ എഴുതുന്നവര്‍ വായനക്കാരുടെ അഭിപ്രായങ്ങള്‍ ആഗ്രഹിക്കുന്നു. നിങ്ങളുടെ അഭിപ്രായങ്ങള്‍ മടിക്കാതെ കമന്റ് ചെയ്യൂ.....

Popular Posts