പ്രാണനില്‍ വിരിയുന്ന വര്‍ണ്ണഗീതം

കുറച്ചു സമയം ഒത്തിരി കാര്യം Part - 1 Part - 2 Part - 3 Part - 4 Part - 5 Part - 6പ്രണയം ഒരു സ്വകാര്യ അനുഭവമാണ്. ഒരു വസ്തുവിനോടോ, വ്യക്തിയോടോ, വിഷയത്തോടോ, പ്രതിഭാസത്തോടോ ഒരാള്‍ക്ക്‌ തോന്നുന്ന വര്‍ദ്ധിച്ച ഒരു അഭിനിവേശമാണ് പ്രണയം. നിര്‍വ്വചനാതീതമായ ഒരു വാക്കാണ് പ്രണയം. വളരെ വിസ്തൃതമായ അര്‍ഥങ്ങള്‍ കല്‍പ്പിക്കാവുന്ന ഒരു വിഷയമാണിത്. ഞാന്‍ എന്ന സത്തയെ പൂര്‍ണ്ണമായി കൊടുക്കുന്ന, അര്‍പ്പിക്കുന്ന ഒരു അവസ്ഥയാണിത്. പ്രണയം വാത്സല്യമാണ്.... പ്രണയം സ്നേഹമാണ്.... പ്രണയം പ്രാര്‍ഥനയാണ്. നിര്‍വ്വചനങ്ങളില്‍ ഒതുങ്ങി നില്‍ക്കാത്ത സ്നേഹം. അനര്‍ഗളമായി ജീവിതത്തില്‍ ഒരിക്കലെങ്കിലും എല്ലാവരും അനുഭവിച്ചറിഞ്ഞ അല്ലെങ്കില്‍ അനുഭവിച്ചറിയേണ്ട പ്രതിഭാസം.

പ്രണയത്തിന്റെ രസതന്ത്രം
തലച്ചോറില്‍ ഉണ്ടാകുന്ന ഫിരമോണുകള്‍, ഡോപമിനുകള്‍, സെറാടോണിന്‍ ഹോര്‍മോണുകള്‍ എന്നിവ തലച്ചോറിനെ പ്രണയിക്കാന്‍ പ്രേരിപ്പിക്കുന്നു. അതിന്റെ ഫലമായി ശാസ്ത്രജ്ഞന്മാരുടെ ഇക്വേഷനുകള്‍ എല്ലാം തന്നെ ഇവിടെ പൂര്‍ണ്ണതയില്‍ എത്തുന്നു.

എന്തിന്, ആരോട്
"ആത്മാര്‍ത്ഥ പ്രണയം ഒരാളോട് മാത്രമേ ഉണ്ടാവൂ, പിന്നീടുള്ള പ്രണയങ്ങളില്‍ എല്ലാം തേടുന്നത് പഴയ ആളിനെ തന്നെയാണ്" ......... എവിടുന്നോ ആരുടെയോ വാക്കുകള്‍ ആണിവ. എന്നിരുന്നാലും എത്രമാത്രം സത്യം ഇതില്‍ ഒളിഞ്ഞുകിടക്കുന്നു. അത് മറ്റൊരാളായിരിക്കണം എന്നില്ല, പ്രണയത്തിനു ആരാധനയുടെ, അഭിമാനത്തിന്റെ, സ്നേഹത്തിന്റെ, കരുതലിന്‍റെയൊക്കെ മുഖഭാവങ്ങളുണ്ട്. മാതാപിതാക്കള്‍‍, കൂടപ്പിറപ്പുകള്‍, അദ്ധ്യാപകര്‍, ആരാധാനപാത്രങ്ങള്‍ എന്നിങ്ങനെ ആരും തന്നെ ആകാം. രൂപത്തിലും ഭാവത്തിലും സാദൃശ്യം തോന്നുന്ന ആരും തന്നെ ആകാം. മനസ്സില്‍ പതിയുന്ന മുഖങ്ങള്‍ പ്രണയത്തിന്‍റെ തായി മാറുന്നു. എന്നാല്‍ നൈരാശ്യങ്ങളും ഇല്ലാതില്ല. എവിടെയും വീണ്ടും പ്രണയം പ്രണയത്തെ കണ്ടെത്തുന്നു. ഒരു വിധത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍, പ്രണയം തിരിച്ചറിയുന്നു, മുഖങ്ങളെ, ഭാവങ്ങളെ, മനസ്സുകളെ. തീര്‍ത്തും നിസ്വാര്‍ത്ഥമായ പ്രണയം, മനസ്സുകളെ സ്വാധീനിക്കുന്നതും, കഠിനമായ പരീക്ഷകളെ അതിജീവിക്കാന്‍ പോന്ന ശക്തിയുടെ ഭാവം ഉള്‍ക്കൊള്ളുന്നതുമാണ്. ഐതീഹ്യങ്ങളില്‍ ദൈവീക ഗ്രന്ഥങ്ങളില്‍ എന്നു വേണ്ട എവിടെയും കഥയും അവയുടെ മൂലകാരണങ്ങളും ഏതെങ്കിലും ഒരു പ്രണയവും അതിന്‍റെ പരിണീതഫലങ്ങളും ആയിരിക്കും.

എവിടെ?
ജീവിതത്തില്‍ ഒരിക്കലെങ്കിലും പ്രണയം അനുഭച്ചിട്ടില്ലാത്തവര്‍ ഇല്ല എന്നു തന്നെ നമുക്കു തീര്‍ത്തും പറയാന്‍ സാധിക്കും.പറഞ്ഞു മനസ്സിലാക്കിയിട്ടില്ലെങ്കിലും മനസ്സുകൊണ്ട് പ്രണയം എല്ലാവരും അനുഭവിച്ചിരിക്കും ജീവിതത്തില്‍, തീര്‍ച്ച. മനസ്സിലെ മയില്‍പ്പീലിയില്‍ എഴുതിത്തീര്‍ക്കാത്ത പല കദനകഥകള്‍ ഹൃദയത്തിന്‍റെ ഏതോ താളുകളില്‍ എഴുതി അമൂല്യമായ നിധി പോലെ കൊണ്ടുനടക്കുന്നവരും ഇല്ലാതില്ല. പ്രണയത്തിന്‍റെ വിജയത്തിനായി നാടിനോടും വീടിനോടും ജീവിതത്തിനോടും, സ്വന്തം കുടുംബത്തോടും പൊരുതി ജയച്ചവര്‍ ധാരാളം. പ്രതീക്ഷകള്‍ക്കൊത്ത് ഉയരാത്ത മനസ്സുകളും, നഷ്ടബോധങ്ങളും നഷ്ടങ്ങളും പ്രതികാരഭാവത്തോടെ വീണ്ടും പ്രണയം അനുഭവിക്കുന്നവരും ഇല്ലാതില്ല.

തിരിച്ചറിയാത്ത സ്നേഹം
മനസ്സിലെ വിങ്ങലായി പ്രണയത്തെ കൊണ്ടു നടക്കുന്നവര്‍ ധാരാളം ഉണ്ട്. പ്രണയം പറഞ്ഞറിയിക്കാതെ മനസ്സില്‍ വര്‍ഷങ്ങളോളം പേറിനടക്കുന്നവരും ഒരിക്കലും പ്രകടിപ്പിക്കാന്‍ സാധിക്കാത്തവരും എത്രയേറെ? കത്തുകളുമായി എത്തുന്ന പോസ്റ്റുമാന്മാരെ കാത്തു കാത്തിരുന്നവര്‍ എത്രയേറെ! കത്തുകളുടെ മാധുര്യവും , വീണ്ടും വീണ്ടും വായിക്കുന്നതിന്‍റെ ചേതോവികാരങ്ങളും പറഞ്ഞറിയിക്കാന്‍ സാധിക്കില്ല. വര്‍ഷങ്ങളോളം പ്രണയത്തെ ഒരു നോട്ടുബുക്കിന്‍റെ പൂര്‍ണ്ണതയില്‍ എത്തിച്ചവരും ധാരാളം. ഇക്കാലത്തെ ഇന്‍റെര്‍നെറ്റിലെ പ്രണയം വളരെ എളുപ്പം.... ആര്‍ക്കും ആരെയും പ്രണയിക്കാം, പ്രായവും, ദിവസവും, നാടും, അകലവും ഒരു പ്രശ്നമേയല്ല. എന്നാല്‍ ആത്മാര്‍ത്ഥമായ പ്രണയവും ഇവിടെ ഉണ്ട്.

അപാകതകളും നിങ്ങളും
സൂക്ഷിച്ചില്ലെങ്കില്‍ അബദ്ധമായി തീരുകയും അവസാനിക്കുകയും ചെയ്യുമെന്ന് മാത്രം. പങ്കാളിക്ക് എന്താണ് വേണ്ടതെന്നും എങ്ങനെ അവരെ സന്തോഷിപ്പിക്കാമെന്നും ആലോചിക്കുക. തിരക്ക് പിടിച്ച നിങ്ങളുടെ ജീവിതത്തില്‍ ഇതിനുള്ള പട്ടികകള്‍ തയ്യാറാക്കുക തന്നെ വേണം. പണവും ജോലിയും മാത്രമല്ല ജീവിതം. അതിനൊപ്പം തന്നെ പ്രാധാന്യമുണ്ട് ബന്ധങ്ങള്‍ക്കും. നിങ്ങളോടൊപ്പം എപ്പോഴും ഉണ്ടാവേണ്ട ഒന്നായി പങ്കാളിയെ അംഗീകരിക്കുന്നതാണ് സ്നേഹം. സാഹചര്യങ്ങള്‍ വ്യത്യസ്തമായാലും. പുസ്തകത്താളിനുള്ളില്‍ ഒളിപ്പിച്ചുവെച്ച മയില്‍‌പ്പീലികളില്‍ ഹൃദയം കൈമാറിയവര്‍ ഇന്ന് നെഞ്ചോട് ചേര്‍ക്കുന്നത് മൊബൈല്‍ ഫോണുകളാണ്. ഹൃദയങ്ങള്‍ തമ്മിലുള്ള അകലം കുറയ്ക്കാനിടുന്ന കൃത്രിമപ്പാലമാണ് മൊബൈലെന്ന് ചിലര്‍ പറയും.എസ്സ് എം എസ്സ്, മിസ്സ്ഡ് കോളുകള്‍ എന്നു വേണ്ട കാലത്തിനൊത്ത് പ്രണയവും വളര്‍ന്നു എന്നതിനപ്പുറം അത് കാലത്തിനൊപ്പം നമ്മോടൊപ്പം ഇഴുകിച്ചേര്‍ന്നിരിക്കുന്നു...

പ്രണയം എത്ര സുഖകരമായ അനുഭവം.. നഷ്ട്ടപ്പെട്ടുപോയ പ്രണയത്തിന്റെ ഓര്‍മ്മകള്‍‍ പോലും എന്നും നമ്മള്‍ അയവിറക്കുന്നു. നിലയ്ക്കാത്ത പ്രണയത്തിന്‍റെ വറ്റാത്തെ അരുവികള്‍ നമ്മുടെ മനസ്സില്‍ മരണംവരെ ഒഴുകുന്നു...

10 Responses to "പ്രാണനില്‍ വിരിയുന്ന വര്‍ണ്ണഗീതം"

 1. പ്രണയം എത്ര സുഖകരമായ അനുഭവം.. നഷ്ട്ടപ്പെട്ടുപോയ പ്രണയത്തിന്റെ ഓര്‍മ്മകള്‍‍ പോലും എന്നും നമ്മള്‍ അയവിറക്കുന്നു. നിലയ്ക്കാത്ത പ്രണയത്തിന്‍റെ വറ്റാത്തെ അരുവികള്‍ നമ്മുടെ മനസ്സില്‍ മരണംവരെ ഒഴുകുന്നു...

  ReplyDelete
 2. പേരൂരാന്‍ ......... നമ്മളെല്ലാം അനുഭവിച്ചറിഞ്ഞ പ്രണയം.

  ReplyDelete
 3. പ്രണയം! എത്ര മനോഹരമായ പദം!!

  ReplyDelete
 4. പ്രണയം, അത് എന്നും മനോഹരമാണ്‌.
  അതിനെ പറ്റി എഴുതുന്നതും, അത് വായിക്കുന്നതും അതിനെ പിന്നെയും മനോഹരമാക്കുന്നു.
  നന്ദി

  ReplyDelete
 5. 'പങ്കാളിക്ക് എന്താണ് വേണ്ടതെന്നും എങ്ങനെ അവരെ സന്തോഷിപ്പിക്കാമെന്നും ആലോചിക്കുക'.

  എന്തോ, അതിനോട് യോജിക്കാന്‍ വയ്യ ചേച്ചീ. അങ്ങനെ ആകുമ്പോള്‍ പ്രണയം വെറും ഒരു അഡ്ജസ്റ്റ്മെന്‍റ് ആകില്ലേ? ഇണയെ എങ്ങനെയെങ്കിലും സംത്രിപ്തിപ്പെടുത്താനുള്ള മനപ്പൂര്‍വമായ ഒരു ചെയ്ത്ത്.

  ReplyDelete
 6. ശരിക്കും പ്രണയത്തിനെ കുറിച്ച് ഒരു ഗവേഷണം തന്നെ നടത്തിയിട്ടുണ്ടല്ലോ...
  കൊള്ളാം

  ReplyDelete
 7. nalloru post...really good one.

  ReplyDelete
 8. വായിച്ചു.നന്നായിട്ടുണ്ട്

  ReplyDelete
 9. ശാസ്ത്രങ്ങള്‍, സൂത്രവാക്യമൊന്നുമേയല്ലാ പാരില്‍
  സ്നേഹത്തിന്‍ നിദാനമാം മാനസം ഭരിക്കേണ്ടൂ
  ജീവിതം, ക്ഷണികമീ കാലചക്രത്തില്‍ തുച്ഛ-
  കാലമെങ്കിലും തമ്മില്‍ സ്നേഹിക്കാന്‍ പഠിക്ക നാം


  സ്നേഹത്തെക്കുറിച്ച് എത്രയെഴുതിയാലും, പറഞ്ഞാലും തീരില്ല. ഈ മുകളിലെ വരികള്‍ ഞാന്‍ സപ്നച്ചേച്ചിക്കും കുടുംബത്തിനും സമര്‍പ്പിക്കട്ടെ...

  ReplyDelete
 10. "ആത്മാര്‍ത്ഥ പ്രണയം ഒരാളോട് മാത്രമേ ഉണ്ടാവൂ, പിന്നീടുള്ള പ്രണയങ്ങളില്‍ എല്ലാം തേടുന്നത് ആ പഴയ ആളിനെ തന്നെയാണ്"

  ഇതിനോടു യോജിക്കാന്‍ കഴിയുന്നില്ല. ആരാണു ഇതു പറഞ്ഞതു

  ReplyDelete

നമ്മുടെ ബൂലോകത്തില്‍ ലേഖനങ്ങള്‍ എഴുതുന്നവര്‍ വായനക്കാരുടെ അഭിപ്രായങ്ങള്‍ ആഗ്രഹിക്കുന്നു. നിങ്ങളുടെ അഭിപ്രായങ്ങള്‍ മടിക്കാതെ കമന്റ് ചെയ്യൂ.....

Popular Posts