
വിവര സാങ്കേതിക വിദ്യയുടെ വളര്‍ച്ചയെ വിദ്യാര്‍ത്ഥികള്‍ക്കും അദ്ധ്യാപര്‍ക്കും ഉപകരിക്കത്തക്കരീതിയില്‍ ചൂഷണം ചെയ്യുന്നതില്‍ വിജയിച്ചിരിക്കുകയാണ് ഒരുകൂട്ടം ഊര്‍ജ്വസ്വലരായ അദ്ധ്യാപര്‍. ഗണിത ശാസ്ത്രത്തിന് പ്രാമുഖ്യം നല്കി ശാസ്ത്ര വിഷയങ്ങള്‍ കൈകാര്യം ചെയ്യുവാനായി തുടങ്ങപ്പെട്ട ഒരു മലയാളം ബ്ലോഗ്, ഇന്ന് ദിനംപ്രതി ശരാശരി ആയിരത്തി അഞ്ഞൂറ് ഹിറ്റുകളുമായി മൊത്തത്തില്‍ മൂന്നര ലക്ഷത്തിലേറെ ഹിറ്റുകളുമായി മുന്നേറുകയാണ്. പ്രധാനമായും വിദ്യാഭ്യാസ മേഖലയെ കേന്ദ്രീകരിച്ച് നടക്കുന്ന ചര്‍ച്ചകള്‍ വിജ്ഞാന കുതുകികളായ ഏതൊരാള്‍ക്കും പ്രയോജനകരമായി മാറിയിരിക്കുന്നു. ശാസ്ത്ര പംക്തികള്‍ , ലിനക്സ് സംബന്ധമായ ലേഖനങ്ങള്‍ സംശയനിവാരണം തുടങ്ങിയവയുമായി മലയാളം ബ്ലോഗ് രംഗത്ത് ശ്രദ്ധ നേടിയ “മാത്സ് ബ്ലോഗ്” എന്ന ഗ്രൂപ്പ് ബ്ലോഗാണ് നമുക്ക് ആവേശമായി മാറിയിരിക്കുന്നത്. ഇതിനും പുറമെയാണ് ഞായറാഴ്ച ദിവസങ്ങളില്‍ നടക്കുന്ന പ്രത്യേക സംവാദങ്ങള്‍. ബ്ലോഗ് സ്പോട്ടില്‍ ആരംഭിച്ച ഈ ബ്ലോഗ് കഴിഞ്ഞ മാസം മാത്സ്ബ്ലോഗ്.ഇന്‍ എന്ന സ്വന്തം ഡൊമൈനിലേക്ക് മാറിയിരിക്കുന്നു.
എടവനക്കാട് SDPY KPMHS ലെ ഗണിതശാസ്ത്രാദ്ധ്യാപകനായ കെ.ജി.ഹരികുമാറും എടവനക്കാട് HIHSS ലെ ഗണിത ശാസ്ത്രാദ്ധ്യാപകനായ വി.കെ.നാസറും ചേര്‍ന്നാണ് 2009 ജനുവരിയില്‍ ഗണിത ശാസ്ത്രത്തിനായ് ഒരു ബ്ലോഗ് ആരംഭിക്കുന്നത്. ഐടി@സ്കൂള്‍ എറണാകുളം ജില്ലാ കോര്‍ഡിനേറ്ററായ ശ്രീ.ജോസഫ് ആന്റണിയാണ് ആദ്യമായി ഇത്തരം ഒരു ആശയം മുന്നോട്ട് വക്കുന്നത്. വൈപ്പിന്‍ ഉപജില്ലയിലെ ജനുവരിയില്‍ നടന്ന ക്ലസ്റ്റര്‍ മീറ്റിങില്‍ മാസ്റ്റര്‍ ട്രയിനറായ ശ്രീ.സി.എസ്.ജയദേവന് അവതരിപ്പിച്ച ഈ വിഷയം മണിക്കൂറുകള്‍ക്കുള്ളില്‍ പ്രവര്ത്തിപഥത്തിലെത്തിക്കപ്പെ

ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍ക്കിടയില്‍ ഇതിനകം തന്നെ വന്‍ ശ്രദ്ധ നേടാന്‍ കഴിഞ്ഞ മാത്സ് ടീമിന് കൂടുതല്‍ ഉത്തരവാദിത്വത്തോടെ തങ്ങളുടെ ലക്ഷ്യവുമായി മുന്നോട്ട് പോകാന്‍ സാധിക്കട്ടെ എന്നും, കേരളീയ വിദ്യാഭ്യാസ രംഗത്ത് തങ്ങളുടേതായ സംഭാവന നല്‍കാനാവട്ടെ എന്നും നമ്മുടെ ബൂലോകം ആശംസിക്കുന്നു
റിപ്പോര്‍ട്ട് : അനില്‍ അറ്റ് ബ്ലോഗ്
ചിത്രങ്ങള്‍ക്ക് കടപ്പാട് : മാത്സ് ബ്ലോഗ്
Congratulations......
ReplyDeleteMillions of sweet hugs to the teachers who are behind this wonderful blog....
With love.......
പിന്നെ ഒരു നിര്‍ദേശം എന്താണെന്ന് വച്ചാല്‍ ബ്ലോഗ് തലക്കെട്ട് അത്ര ഒരു സുഖമല്ല.........ഒരു മലയാളിത്തം ഇല്ല.......ആ കുട്ടികളുടെ മുഖത്ത് നോക്കൂ.
ReplyDeleteഒരു ക്ലാസ് റൂമിന്റെ ചിത്രവും, അതില്‍ ചില കുട്ടികളും, ഒരു അധ്യാപനുമായിരുന്നെങ്കില് ഇത്തിരി കൂടി ഭംഗിയാവുമായിരുന്നു. (എന്റെ നിര്‍ദേശം മാത്രം)
ഈയിടയ്ക്ക് ആരോ 10 നല്ല ബ്ലോഗുകളുടെ ലിസ്റ്റ് തരാമോന്ന് ചോദിച്ചു. ആദ്യത്തെ 3 നുള്ളില്‍ മാത്സ് ബ്ലോഗ് പറയാതിരിക്കാന്‍ എനിക്കായില്ല.
ReplyDeleteനല്ലതു തിരിച്ചറിയാനും പ്രോത്സാഹിപ്പിക്കാനുമുള്ള സന്മനസ്സിന് അഭിനന്ദനങ്ങള്‍. അറിവ് നല്‍കാനും പങ്കിടാനും നേടാനും സഹായിക്കുന്നവര ആരായാലും ശ്ലാഘനീയര് തന്നെ.
ReplyDeleteഇത്തരമൊരു പ്രോത്സാഹനം നന്നായി.
ReplyDeleteഇത് നന്നായി
ReplyDelete