നൈലിന്റെ തീരങ്ങളിലൂടെ - ഭാഗം 8

നൈലിന്റെ തീരങ്ങളിലൂടെ Part - 1, Part - 2, Part - 3, Part - 4, Part - 5, Part - 6, Part - 7സജി മാര്‍ക്കോസ് ( ബഹറിന്‍ )

ബിബ്ലിയോത്തിക്ക അലക്സാണ്ഡ്രിയ:(അലക്സാണ്ഡ്രിയ ലൈബ്രറി)

പ്രാചീന ലോകത്തെ, ഏറ്റവും വലിയ പുസ്തകശാലയായിരുന്നു അലക്സാണ്ഡ്രിയ ലൈബ്രറി. അരിസ്റ്റോട്ടില്‍, തന്റെ വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടി സൂക്ഷിച്ച സ്വകാര്യ പുസ്തക ശേഖരത്തില്‍ നിന്നുമാണത്രേ ഈ ലൈബ്രറിയുടെ ഉത്ഭവം.

പിന്നീട്, ക്രി. മു. മൂന്നാം നൂറ്റാണ്ടില്‍ ടോളമിയുടെ കാലത്ത് ഒരു രാജകീയ വിജ്ഞാപനം ഇറക്കുകയുണ്ടായി. അലക്സാണ്ഡ്രിയായില്‍ ജീവിക്കന്നവരും, അതുവഴി യാത്ര ചെയ്യുന്നവരും നിര്‍ബന്ധമായും തങ്ങളുടെ കൈവശമുള്ള എല്ലാ പുസ്തകങ്ങളും ലൈബ്രറിയില്‍ നല്‍കണമെന്നായിരുന്നു വിജ്ഞാപനം. അങ്ങിനെ കിട്ടുന്ന പുസ്തകങ്ങളുടെ കോപ്പികള്‍ എടുത്തിട്ട് ഒറിജിനല്‍ ലൈബ്രറിയില്‍ സൂക്ഷിക്കുകയും, കോപ്പി ഉടമസ്ഥനും നല്‍കുകയും ചെയ്യുമായിരുന്നു.
അങ്ങിനെയാണ് പിന്നീട് അതി ബൃഹത്തായ ഒരു പുസ്തക ശേഖരം ഈ ലൈബ്രറിക്കു ലഭിച്ചത് എന്നു ചരിത്രകാരന്മാര്‍ പറയുന്നു.

ഈ പുസ്ത ശേഖരം നശിപ്പിക്കപ്പെട്ടതിനെപറ്റി പല അഭ്യൂങ്ങള്‍ നിന്‍ലക്കുന്നുണ്ടെങ്കിലും ബി.സി 48 ല്‍ ജൂലിയസ് സീസര്‍ തീവച്ചു നശിപ്പിച്ചതാണെന്നതാണ് പരക്കെ അംഗീകരിക്കപ്പെട്ട വാദം. പിന്നീട് പല കാലഘട്ടങ്ങളില്‍ ലൈബ്രറി പുനരിദ്ധരിക്കുവാന്‍ ശ്രമിച്ചുവങ്കിലും പഴയ പ്രതാപത്തിലേക്കു തിരിച്ചു കൊണ്ടുവരുവാന്‍ സാധിച്ചിരുന്നില്ല.

നൂറ്റാണ്ടുകള്‍ക്കു ശേഷം, യുനെസ്കോയുടെ സഹായത്താന്‍ ഈജിപ്ഷ്യന്‍ ഗവര്‍മെണ്ട് നൂതന സാങ്കേതിക വിദ്യയില്‍ പണികഴിപ്പിച്ച കെട്ടിട സമുച്ചയമാണ് ഇന്നു കാണുന്ന ലൈബ്രറി.

2002 ല്‍ പണി പൂര്‍ത്തിയകുമ്പോല്‍ 220 മില്ല്യണ്‍ ഡോളര്‍, നിര്‍മ്മാണത്തിനായി ചിലവായതായി കണക്കുകള്‍ പറയുന്നു.

ഗ്രാനൈറ്റു കൊണ്ട് പണിത ഉയരമുള്ള ചുവരുകളുള്ള കെട്ടിടത്തിനു മുന്‍പില്‍ ഞങ്ങള്‍ ഇറങ്ങി. 120 ഭാഷകളുടെ അക്ഷരങ്ങള്‍ ഈ ഗ്രാനൈറ്റ് ചുവരില്‍ ആലേഖനം ചെയ്തിരിക്കുന്നു. മലയാള അക്ഷരങ്ങള്‍ക്കു വേണ്ടി കുറെ നോക്കിയെങ്കിലും തമിഴ് അക്ഷരങ്ങള്‍ അല്ലാതെ നമ്മുടെ ഭാഷയിലെ ഒരക്ഷരവും കണ്ടെത്താനായില്ല. വിശാലമായ മുറ്റത്ത് കോളേജ് വിദ്ധ്യാര്‍ത്ഥികള്‍ അല്ലാതെ മറ്റു സന്ദര്‍ശകര്‍ ആരും തന്നെ ഇല്ലായിരുന്നു. ഞങ്ങള്‍ അകത്തു പ്രവേശിക്കുന്നതിനുള്ള സുരക്ഷ പരിശോധനയ്ക്കു ചെന്നപ്പോഴാണ് അതു വരെ ഒരിടത്തും നേരിടാത്ത പ്രശ്നം അഭിമിഖീകരിച്ചത്. 12 വയസ്സിനു താഴെയുള്ള കുട്ടികളെ അകത്തു പ്രവേശിക്കിക്കുകയില്ല. ഗൈഡ് പലരോടും സംസാരിച്ചു നോക്കിയെങ്കിലും ഫലമുണ്ടായില്ല. എഡ്വിനെ കയറ്റാം പക്ഷേ ഐറിനെ അകത്തു കൊണ്ടുപോകാന്‍ പറ്റില്ല. അവസാനം ഗൈഡു തന്നെ ഒരു ആശയം മുന്‍പോട്ടു വച്ചു. ഞങ്ങള്‍ അകത്തു പോയി തിരിച്ചു വരുന്നതു വരെ ഐറിനുമായി അയാള്‍ വെളിയില്‍ നില്‍ക്കാം. ലൈബ്രറി സൌജന്യമായ ഗൈഡ് സംവിധാനങ്ങള്‍‍ ചെയ്യുന്നുണ്ട്.

മറ്റു പോംവഴികളിലാത്തതുകൊണ്ട്, അവരെ രണ്ടുപേരെയും തനിച്ചു പുറത്തു നിര്‍ത്തിയിട്ടു ഞങ്ങള്‍ അകത്തേയ്ക്കു നടന്നു.
ഒന്നാലോചിച്ചാല്‍ ബുദ്ധിമോശം തന്നെ. വെറും മണിക്കൂറുകള്‍ മുന്‍പ് മാത്രം കണ്ട ഒരു അപരിചിതന്റെ കൂടെ നാലു വയസ്സുപോലും തികയാത്ത കുഞ്ഞിനെ ഏല്പിച്ചിട്ടു പോകുന്നതില്‍ അപാകതയില്ലാതില്ല. എങ്കിലും, ഈജിപ്റ്റില്‍ വന്നിറങ്ങിയ സമയം മുതല്‍ കടന്നു പോയ സാഹചര്യങ്ങളും , കണ്ടുമുട്ടിയ വ്യക്തികകളും അത്തരം ഒരു അവസരത്തില്‍‍ ഇങ്ങനെ ഒരു തീരുമാനം എടുക്കുന്നതില്‍ സ്വാധീനിച്ചു എന്നതാണ് സത്യം.

സുരക്ഷ പരിശോധനകഴിഞ്ഞു അകത്തു കടന്നു. വിദേശികള്‍ക്കു 10 പൌണ്ട് ആണ് സന്ദര്‍ശന ഫീസ്. റിസപ്ഷന്‍ ഡെസ്ക്കില്‍ നിന്നും ഗൈഡിന്റെ സേവനം ആവശ്യപ്പെട്ടു. ചെറിയ ഒരു ഗ്രൂപ്പ് സന്ദര്‍ശകരുമായി ഇപ്പോല്‍ ഒരു സഹായി പോയതേയുള്ളുവെന്നും അവരോട് കൂടെ കൂടുവാനും ഞങ്ങളോട് പറഞ്ഞു. അല്പ സമയം അവരുടെ കൂടെ നടന്നപ്പോള്‍ ഞങ്ങള്‍ക്കു മടുപ്പു തോന്നി. അത്രയ്ക്കും വിശദീകരണം ഞങ്ങള്‍ക്ക് ആവശ്യമില്ലായിരുന്നു.

ആരും അതിശയിച്ചു പോകുന്ന അതിവിശാലമായ ഒരു ഹാളിലേക്കാണ് ഞങ്ങള്‍ കടന്നു ചെന്നത്.

ലോകത്തിലെ ഏറ്റവും വലിയ റീഡിംഗ് റൂം ഉള്ള ഈ പുസ്തക ശാലയില്‍ പ്രധാന ലൈബ്രറി കൂടാതെ, കുട്ടികള്‍ക്കും ചെറുപ്പക്കാര്‍ക്കുമുള്ള ലൈബ്രറി, അന്ധന്മാര്‍ക്കും ശാരീരിക വകല്യമുള്ളവര്‍ക്കും വേണ്ടിയുള്ള ലൈബ്രറി, അപൂര്‍‌വ്വമായ പുസ്തകങ്ങളുടെ ലൈബ്രറി, മള്‍ട്ടീ മീഡിയ ലൈബ്രറി, നോബേല്‍ വിഭാഗം, പുരാതന ലിഖിതങ്ങളുടെ ശേഖരം എന്നിവയും പ്രവര്‍ത്തിക്കുന്നു

വലിയ സിനിമ തീയേറ്റര്‍ പോലെ ഒരുവശം തറനിരപ്പില്‍ നിന്നും ആരംഭിച്ച് മറ്റേ വശത്തെ ഉയരം കൂടി വരുന്ന പ്രത്യേക രീതിയിലിള്ള മനോഹരമായ ഹാള്‍. ഉയരം കൂടിയ വശത്ത് ഏതാണ്ട് പത്ത് മീറ്റര്‍ ഉയരമുള്ള ഒറ്റ നില. സൂര്യപ്രകാശം പൂര്‍ണ്ണമായും അകത്ത് എല്ലായിടത്തും ലഭിക്കുന്നവിധം സുതാര്യമായ ചില്ലിട്ട മേല്‍കൂര.

ഹാളിനുള്ളില്‍ ധാരാളം വിദ്യാര്‍ത്ഥികളും സന്ദര്‍ശകരും ഉണ്ടെങ്കിലും എല്ലാവരും പൂര്‍ണ്ണമായ നിശബ്ദത പാലിക്കുന്നു. അകത്തു പ്രവേശിക്കുന്നവര്‍ക്ക് വേണ്ട പുസ്തങ്ങള്‍ പരിശോധിക്കുന്നതിനും എടുത്തു വായിക്കുന്നതിനുമുള്ള പൂര്‍ണ്ണ സ്വാതന്ത്യമുണ്ട്.

ഇത്ര വലിയ ശേഖരമാണെങ്കിലും ഓരോ വിഭാഗത്തേയും പുസ്തങ്ങള്‍ എവിടെ പ്രദര്‍ശിപ്പിച്ചിരിക്കുന്നു എന്നു കാണിക്കുന്ന സൈന്‍ ബോര്‍ഡുകളും, ലൈബ്രറി ഡയറക്ടറിയും അതാതു സ്ഥാനങ്ങളില്‍ സ്ഥാപിച്ചിരിക്കുന്നു. ആരോടും ഒന്നും ചോദിക്കാതെ ആര്‍ക്കും, വേണ്ട സ്ഥാനങ്ങളില്‍ എത്തിച്ചേരുവാന്‍കഴിയും വിധം കുറ്റമറ്റ രീതിയിലാണ് ഇക്കാര്യങ്ങളെല്ലം ചെയ്തിരിക്കുന്നത്.

525 അടി വ്യാസമുള്ള ഒരു വൃത്തത്തിന്റെ ആകൃതിയില്‍ നിര്‍മ്മിച്ചിരിക്കുന്ന ലൈബ്രറിയുടെ പകുതി ഭാഗവും വായനശാലയാണ്. രണ്ടായിരം പേര്‍ക്ക് ഒരേ സമയം ഇരുന്നു വായിക്കുവാനും പുസ്തകങ്ങള്‍ റെഫര്‍ ചെയ്യുവാനുമുള്ള ഇരിപ്പിട സൌകര്യങ്ങള്‍ ഈ ലൈബ്രറിയില്‍ ഒരുക്കിയിട്ടുണ്ട്.

വെറും കുറെ പുസ്തങ്ങളുടെ ശേഖരം മാത്രമല്ല ഈ ലൈബ്രറി. പുസ്തങ്ങളുടെയും അച്ചടിയുടെയും ചരിത്രം അന്വേഷിക്കുന്നവര്‍ക്കു കണ്ടെത്താവുന്ന ഒട്ടനവധി ചരിത്ര സത്യങ്ങളുടെ കലവറകൂടിയാണ് ഈ പുസ്തക ശാല. അച്ചടി ആരംഭിച്ച കാലം മുതല്‍ അച്ചടി മേഖലയ്ക്കു വന്ന വളര്‍ച്ചയും വികാസവും ദൃശ്യമാക്കുന്ന ഒരു പ്രദര്‍ശന ശാല കൂടിയാണിത്.

ആറ് അക്കാഡമിക ഗവേഷണ വിഭാഗങ്ങള്‍, പ്ലാനിട്ടോറിയം, ഒന്‍പതു പ്രദര്‍ശന ശാലകള്‍, മൂന്നു മ്യൂസിയങ്ങള്‍ എന്നിവയും ഈ ലൈബ്രറിയുടെ ഭാഗങ്ങളായി പ്രവര്‍ത്തിക്കുന്നുണ്ട്

ഇവയെല്ലാം പണ്ടു കാലത്ത് ഉപയോഗിച്ചിരുന്ന അച്ചടി യന്ത്രങ്ങളാണ്.

മിക്കവയും വിലകൊടുത്തു വാങ്ങിയവും, ശേഷിച്ചവ ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്നും സൗജന്യമായി ലഭിച്ചവയും ആണ്.

1996 മുതല്‍ രജിസ്റ്റര്‍ ചെയ്ത എല്ലാ ഇന്റര്‍നെറ്റ് പേജുകളും കോപ്പി ചെയ്തു സൂക്ഷിക്കുന്ന "ഇന്റെര്‍നെറ്റ് ആര്‍ക്കൈവ്" ആണ് ഈ ലൈബ്രറിയുടെ മറ്റൊരു പ്രത്യേകത. എന്നാല്‍ ഇതു എങ്ങിനെ പ്രവര്‍ത്തിക്കുന്നു എന്നും എത്രയും വിവരങ്ങള്‍ ശേഖരിക്കുവാന്‍ തക്ക സ്റ്റോറേജ് കപ്പാസിറ്റി ഉണ്ടോ എന്നിങ്ങനെയുള്ള എന്റെ ചില അടിസ്ഥാന ചോദ്യങ്ങള്‍ക്കു തൃപ്തികരമായ മറുപടി ലഭിച്ചില്ല.

തിരിച്ചു വന്നപ്പോള്‍ ഐറിനും മസ്റിയും വലിയ ചങ്ങാത്തതിലായി വര്‍ത്താനം പറഞ്ഞു കൊണ്ടിക്കുന്നു. ഇരു കൂട്ടരുടെയും ഭാഷ പരസ്പരം മനസിലാകുന്നതല്ലായിരുന്നെങ്കിലും അവരുടെ ആശയവിനിമയത്തിനു തടസ്സമൊന്നും ഉണ്ടായിരുന്നില്ല.

ഖൈറ്റ്ബേ കോട്ട
ഈജിപ്റ്റിലെ പ്രാചീന സപ്താല്‍ഭുതങ്ങളില്‍ ഒന്നായിരുന്ന ലൈറ്റ് ഹൗസ് സ്ഥിതി ചെയ്തിരുന്ന സ്ഥാനത്താണ് ഖൈറ്റ്ബേ കോട്ട പണിതിരിക്കുന്നത്. 14 -ആം നൂറ്റാണ്ടില്‍ ഉണ്ടായ ശക്തമായ ഒരു ഭൂകമ്പത്തിലാണ് ലൈറ്റ് ഹൗസ് പൂര്‍ണ്ണമായും തകര്‍ന്നുപോയത്. പിന്നീട് ഏ.ഡി. 1480ല്‍ സുല്‍ത്താന്‍ അല്‍ - അഷറഫ് ഖേത്ബേ, തുര്‍ക്കികളില്‍ നിന്നും രക്ഷ നേടുന്നതിനായി പണികഴിപ്പിച്ചാണ് ഈ കോട്ട.

മെഡിറ്ററേനിയന്‍ കടലിന്റെ കവാടത്തില്‍ പണിതീര്‍പ്പിച്ചിരിക്കുന്ന കോട്ടയിലെ ഒട്ടു മിക്ക ജനലുകളും കടലിലേക്കാണ് തുറന്നിരിക്കുന്നത്. പടക്കപ്പലുകളുടെ ആഗമനം മുന്‍കൂട്ടി കാണുന്നതിനും, പ്രത്യാക്രമണം നടത്തുന്നതിനും വേണ്ടിയാണ് കടലിനഭിമുഖമായി ജനലുകള്‍ പണിതിരിക്കുന്നത്. ഇവയിലൂടെ പുറത്തേയ്ക്കു നോക്കിയാല്‍ കാണുന്ന നീലക്കടലിന്റെ ദൃശ്യം മനോജ്ഞമായ ഒരു കാഴ്ച തന്നെ.

സുല്‍റത്താന്‍ ഖേത്ബേ രണ്ടു വര്‍ഷം കൊണ്ട് പണി ല്‍കഴിപ്പിച്ച കോട്ട, തന്ത്ര പ്രധാനമായ സ്ഥലത്ത് നിര്‍മ്മിച്ചിരിന്നതുകൊണ്ട്, പിന്നീട് വന്ന ഭരണാധികാരികള്‍ സംരക്ഷിക്കുകയായിരുന്നു.

ഈജിപ്റ്റില്‍ ഏറ്റവും നന്നായി 'റീസ്റ്റോര്‍' ചെയ്തു സൂക്ഷിക്കുന്ന പുരാതന നിര്‍മ്മിതിയും ഈ കോട്ടതന്നെ. കാലപ്പഴക്കം കൊണ്ട് തകര്‍ന്നതോ നശിച്ചതോ ആയ ഒരു ഭാഗവും ഈ കോട്ടയിലില്ല. എല്ലാം ഭംഗിയായി, എന്നാല്‍ അതിന്റെ സൗന്ദര്യം നഷ്ട്ടപ്പെടാതെ പണിതിരിക്കുന്നു.

പ്രധാന കവാടം കടന്നു അകത്തേയ്ക്കു കടക്കുമ്പോള്‍ അതി വിശാലമായ നടുത്തളം. ചുറ്റും ഉയരമുള്ള മതിലും അതിനോടു ചേര്‍ന്നു നിരനിരയായി ധാരാളം മുറികളും‍. പട്ടാളക്കാര്‍ക്ക് വിശ്രമിക്കുവാനും യുദ്ധത്തിനുവേണ്ട തയ്യാറെടുപ്പിനുമുള്ള മുറികളുമായിരുന്നത്രേ ഇവ.


കോട്ടയ്ക്കുള്ളില്‍ ഉയര്‍ന്ന കൊത്തളങ്ങളും കരിങ്കല്ലില്‍ പണിത നീണ്ട തുരങ്കങ്ങളും കാണാം.
നടുമുറ്റത്ത് അനേകം പീരങ്കികള്‍ നിരത്തി വച്ചിരിക്കുന്നു. ഒരുകാലത്ത് നിലയ്ക്കാതെ ശബ്ദിക്കുകയും പല പടകപ്പലുകള്‍ തര്‍ത്ത് അനേകരെ യമപുരിക്കയക്കുകയും ചെയ്ത കൂറ്റന്‍ പീരങ്കിള്‍ തുരുമ്പെടുത്ത് നശിച്ചുകൊണ്ടിരിക്കുന്നു.
കോട്ടയില്‍ നിന്നും വെളിയില്‍ കടന്നപ്പോഴേയ്ക്കും വെയില്‍ ചാഞ്ഞു തുടങ്ങിയിരുന്നു. അന്നത്തെ അവസാനത്തെ സന്ദര്‍ശനം സ്ഥലം അല്‍ - മുംതസാ പാര്‍ക്ക് ആയിരുന്നു.

പാര്‍ക്കില്‍ നിന്നും ഹോട്ടലിലേക്കു നടന്നു പോകാവുന്നത്ര ദൂരമേ ഉള്ളൂ എന്നു ഗൈഡ് അറിയിച്ചു. വൈകുന്നേരം അല്പ സമയം കുട്ടികളുമായി വിശ്രമിക്കുവാനും കളിക്കുവാനും നല്ല അവസരം ആയതുകൊണ്ട്, നേരെ ഹോട്ടലിലേക്കു പോയി. അവിടെ പെട്ടികള്‍ ഇറക്കി വച്ച്, പാര്‍ക്കില്‍ കൊണ്ട് വന്ന് വിട്ടതിനു ശേഷം ഗൈഡും ഡ്രൈവറും പിരിഞ്ഞു.

ഹോട്ടല്‍ ഐയ്ഫു ഹൊറൈസണ്‍. അനേകം മുറികളുള്ള വലിയ ഹോട്ടല്‍ ഒരു മുതു മുത്തച്ചനേപ്പോലെ തോന്നിച്ചു. പഴകിയതായതുകൊണ്ടായിരിക്കണം, മിക്ക മുറികളും ഒഴിവുള്ളതായി തോന്നി. ഒരു കാലത്ത് പ്രതാപിയായിരുന്നു എന്നു ഒറ്റ നോട്ടത്തില്‍ മനസിലാകും. ഹോട്ടല്‍ അന്തരീക്ഷം അത്ര സുഖകരമായി തോന്നിയില്ല. മുറിയില്‍ പെട്ടികള്‍ ഇറക്കി വച്ചു ഞങ്ങള്‍ പുറത്തിറങ്ങി.

ജന്മ നാട്ടില്‍ നിന്നും വളരെ ദൂരെ, മറ്റൊരു ഭൂഘണ്ഡത്തില്‍, അറിയുന്ന മറ്റാരും ഇല്ലാത്ത നാട്ടില്‍ ഞങ്ങളൊറ്റയ്ക്ക് ആയി. മെഡിറ്ററേനിയന്‍ കടലില്‍ നിന്നും തണുത്ത കാറ്റ് അടിച്ചു കൊണ്ടിരിക്കുന്നു. എത്രയോ മനുഷ്യകോടികള്‍ ഇവിടെയും ജീവിക്കുന്നു. അങ്ങകലെ ഇടുക്കി ജില്ലയും, അവിടുത്തെ ആള്‍താമസം കുറഞ്ഞ മൂന്നാറിലെ മലകളും ഇവിടെ ആര്‍ക്കെങ്കിലും അറിയുമോ?

അവിടെയുമിവിടെയുമെല്ലാം മനുഷ്യര്‍ ഒരേ സ്വഭാവമുള്ളവര്‍ തന്നെ. രാവിലെ വീടുവിട്ട് ഇറങ്ങുന്നു. തിരിച്ചു വീടണയുംവരെ ഓടുന്നു, പഠിക്കുന്നു, ജോലി ചെയ്യുന്നു, അപ്രതീക്ഷിമായി ഒരു ദിവസം മരിക്കുന്നു. ജീവിതത്തിന്റെ ഡിസൈനില്‍ അടിസ്ഥാനപരമായ എന്തോ തകരാറുണ്ട്. ജീവിതവുമായി ഒരു തരത്തിലും പൊരുത്തപ്പെടാത്ത ഒരു അന്ത്യം! പലതു ചിന്തിച്ചുകൊണ്ട് പര്‍ക്കിലൂടെ നടന്നും. കുട്ടികള്‍ ഓടിക്കളിച്ചുകൊണ്ടിരുന്നു.

കിലോമീറ്ററുകള്‍ ദൈര്‍ഘ്യമുള്ള പാര്‍ക്ക് ആയിരുന്നു മുംതസാ പാര്‍ക്ക്. ഒരു വശത്ത് ഹൈവേ, മറുവശത്ത് മെഡിറ്ററേനിയന്‍ സമുദ്രം. പാര്‍ക്കിന്റെ അവസാനം ഫാറൂക്ക് രാജാവ് പണികഴിപ്പിച്ച ഹോട്ടല്‍. ഹോട്ടല്‍ പണിതിരിക്കുന്നത് ഒരു ചെറിയ തുരുത്തില്‍ ആയിരുന്നു. ഒരു പാലം കടന്നു വേണം ഫാറൂക് ഹോട്ടലില്‍ എത്തുവാന്‍.

ഇരുള്‍ വീണു തുടങ്ങിയുരുന്നതിനാല്‍ പാലത്തിന്റെ ഇരു വശത്തേയും ലൈറ്റുകള്‍ തെളിഞ്ഞു തുടങ്ങി. അന്തരീക്ഷത്തില്‍ തണുപ്പും കാറ്റും കൂടി വന്നു. തിരക്കു പിടിച്ച ഒരു ദിവസം കൂടി അവസാനിക്കുന്നു.

ഞങ്ങള്‍ ഹോട്ടലിലേക്കു തിരിച്ചു നടന്നു.

(തുടരും..)

27 Responses to "നൈലിന്റെ തീരങ്ങളിലൂടെ - ഭാഗം 8"

 1. ഇവിടെ തേങ്ങയുടയ്ക്കാന്‍ അവസരം കിട്ടി. അങ്ങനെ അലക്സാണ്ഡ്രിയ ലൈബ്രറിയിലൂടെ ഒരു വലത്ത് വച്ചു.വിവരണം നന്നായിരിക്കുന്നു. അടുത്താഴ്ച നമ്മളെങ്ങോട്ടാ?

  ReplyDelete
 2. ചിത്രങ്ങളും വിവരണങ്ങളും കണ്ട് കൂടെയുണ്ട്

  ReplyDelete
 3. "അവിടെയുമിവിടെയുമെല്ലാം മനുഷ്യര്‍ ഒരേ സ്വഭാവമുള്ളവര്‍ തന്നെ. രാവിലെ വീടുവിട്ട് ഇറങ്ങുന്നു. തിരിച്ചു വീടണയുംവരെ ഓടുന്നു, പഠിക്കുന്നു, ജോലി ചെയ്യുന്നു, അപ്രതീക്ഷിമായി ഒരു ദിവസം മരിക്കുന്നു. ജീവിതത്തിന്റെ ഡിസൈനില്‍ അടിസ്ഥാനപരമായ എന്തോ തകരാറുണ്ട്."

  നല്ല നിരീക്ഷണം. അച്ചായൻ ഒരു നല്ല നിരീക്ഷകൻ ആണ്. നിരക്ഷരൻ അല്ല!

  (രണ്ടാളും കൂടി ‘ഗോമ്പീറ്റ്’ ചെയ്ത് ചെയ്ത് ഞങ്ങളെ ധന്യരാക്കൂ!)

  ReplyDelete
 4. നിലീനം,
  അടുത്ത ആഴ്ച അസ്വാന്‍! റെഡിയായിരുന്നൊ!

  അലി,
  താങ്ക്സ്.(ടിക്കറ്റ് എടുത്തിട്ടില്ല കേട്ടോ)

  ജയന്‍ സര്‍,
  നീരുവിനോട് ഗോമ്പീറ്റു ചെയ്യാനോ!
  ഗുരുശാപം, സര്‍വ്വത്ര നാശം! അദ്ദേഹത്തിന്റെ പുറകിലാണു നമ്മള്‍!!

  ReplyDelete
 5. നല്ല വിവരണം ആര്‍ഭാടമില്ലാത്ത എഴുത്ത്, എന്റെ ഇക്ക പറഞ്ഞു തരുന്ന എഫെക്റ്റ്.. :)

  ReplyDelete
 6. യാത്രവിവരണത്തില്‍, മാഷും, നീരുവും, വളരെ മനോഹരമായ "കയ്യോപ്പുകളാണ്‌" മലയാളം ബൂലോകത്തിനു നല്കികൊണ്ടിരിക്കുന്നത്.

  മനോഹരമായ തുടര്‍ഭാഗങ്ങള്‍ വായിക്കാന്‍ കാത്തിരിക്കുന്നു.

  ലൈബ്രറിയില്‍ ചിത്രം എടുക്കാന്‍ അനുവാദം ഉണ്ടോ? ഇത് എല്ലാ പോസ്റ്റിലും പറയാരുള്ളതായിരുന്നു. ഇവിടെ കണ്ടില്ല.

  ReplyDelete
 7. ഈ സംഭവങ്ങള്‍ മുഴുവന്‍ എങ്ങിനെ ഓര്‍ത്തിരിക്കുന്നു? സമ്മതിക്കണം ഒന്നും ഓര്‍മ്മ വിടാതെ പകര്‍ത്തുന്നതിനു.

  (ആ പീരങ്കിക്കുഴലിനു സമീപം അച്ചായന്‍ ഇരിക്കുന്ന ചിത്രം പ്രതീകാത്മകമായി) ;) ;) :)

  ReplyDelete
 8. ഗംഭീരം...കൂടെ തന്നെ ഉണ്ട്.......സസ്നേഹം

  ReplyDelete
 9. എത്രയോ മനുഷ്യകോടികള്‍ ഇവിടെയും ജീവിക്കുന്നു.

  ചരിത്രത്തിന്‍റെ വളര്‍ച്ച വിപുലമാണ് ഇവിടെ പറഞ്ഞ കാര്യങ്ങള്‍ ഒരു പക്ഷെ പലര്‍ക്കും അറിയാത്തതായിരിക്കും ഈ യാത്രകള്‍ പിന്നീടുള്ള ഈ പറച്ചിലുകള്‍ ഒരു അര്‍ത്ഥത്തില്‍ ഒരു സംസ്കാരവും ഒരു ചരിത്രവുമാണ് ഓര്‍മ്മിക്കപ്പെടുന്നത് അഥവ പഠിക്കുന്നത് .ആത്മാര്‍ത്ഥമായ ആശംസകള്‍

  ReplyDelete
 10. നല്ല ചിത്രങ്ങള്‍, നല്ല എഴുത്ത്..
  :)

  ReplyDelete
 11. ഹാഷിം,
  താങ്ക് യു.
  നട്സ്,
  യേസ്, ലൈബ്രറി പുരാതന സ്മാരകമല്ലല്ലോ! ഫ്ലാഷ് ലൈറ്റുകള്‍ പല പുരാവസ്തുക്കള്‍ക്കും കേടു വരുത്തുമെന്നതുകൊണ്ടാണ് പലയിടങ്ങളിലും ഫോട്ടോ അനുവദിക്കാത്തത്.

  നന്ദന്‍,
  ഹ ഹ ..പടികിട്ടി!

  യാത്രികന്‍,
  ടിക്കറ്റ് ടിക്കറ്റ്..

  പാവപ്പെട്ടവന്‍,
  പഠിക്കാന്‍ വേണ്ടി ഇതൊന്നും ആരും വായിക്കില്ല. ബട്ട്, ഇങ്ങിനെയാകുമ്പോള്‍ എല്ലാം ഒന്നു ഓര്‍മ്മിക്കാനാവുമല്ലോ!

  ഷാന്‍,
  നന്ദി..എപ്പോഴത്തേയും പോലെ!

  ReplyDelete
 12. കി.മു. മൂന്നാം നൂറ്റാണ്ടിൽ പോലും പുസ്തകങ്ങളൊക്കെ കോപ്പിയെടുത്ത് സൂക്ഷിച്ചിരുന്നു എന്നതൊക്കെ അത്ഭുതപ്പെടുത്തുന്നു. പതിവ്പോലെ മനോഹരമായ വിവരണങ്ങൾ..!

  “....അപ്രതീക്ഷിമായി ഒരു ദിവസം മരിക്കുന്നു. ജീവിതത്തിന്റെ ഡിസൈനില്‍ അടിസ്ഥാനപരമായ എന്തോ തകരാറുണ്ട്."
  ആ അനിശ്ചിതത്ത്വം കൂടിയില്ലായിരുന്നെങ്കിൽ മനുഷ്യജീവിതം ഇങ്ങനെയൊന്നുമാകില്ലായിരിക്കും..:)

  ReplyDelete
 13. ഞാന്‍ ഇനി ഈജിട്പ്തില്‍ പോകുനില്ല. എല്ലാം ഇവിടെ ക്ലിയര്‍ ആയി കാണാമല്ലോ. Great !!!!

  ഓഫ്‌ : ഒരുകാലത്ത് നിലയ്ക്കാതെ ശബ്ദിക്കുകയും പല പടകപ്പലുകള്‍ തര്‍ത്ത് അനേകരെ യമപുരിക്കയക്കുകയും ചെയ്ത കൂറ്റന്‍ പീരങ്കിള്‍ ഗൂലിംഗ് ഗ്ലാസ് വെച്ച പീരങ്ങി ഞാന്‍ അദിയംമായാ കാണുന്നെ. അടുത്തുള്ള ആ കറുത്ത കുഴല്‍, പീരങ്ങിയ്കു വെള്ളം കൊണ്ട് പോകുന്ന കുഴല്‍ ആണോ ?

  ReplyDelete
 14. അച്ചായാ..
  ആ ലൈബ്രറിയിൽ ഒരു മണിക്കൂറ് ചിലവഴിക്കാൻ അവസം കിട്ടിയെങ്കിൽ എന്ന് തോന്നിപ്പോയി.. ഒന്നുമാവില്ല. ഒരു മണിക്കൂറെന്നറിയാം.. എന്നാലും.. നമ്മുടെ പാർലമെന്റ് മന്ദിരം പോലും അത്രക്കില്ല.. പിന്നെ ജയൻ ഡോക്ടറോട് ഞാൻ യോജിക്കുന്നു.

  ReplyDelete
 15. ആദ്യ പോസ്റ്റ് വായിച്ചതിനു ശേഷം, ഇന്നു മാത്രമാണ് ബാക്കിയുള്ള പോസ്റ്റുകളെല്ലാം വായിക്കുന്നത്. ആദ്യത്തേത് ഹിമാലയ യാത്രയോളം മനസ്സില്‍ കയറിയില്ല. പക്ഷേ തുടര്‍ന്നുള്ളവയെല്ലാം മനോഹരങ്ങളാണ് പ്രത്യേകിച്ച് ആറും ഏഴും. അവ എന്നെ അനുരാഗവിലോചനനും അതിലേറേ മോഹിതനുമാക്കുന്നു.
  “ഇന്ന് ആ പാടങ്ങള്‍ അങ്ങിനെ തന്നെ അവിടുണ്ടാവുമോ ? ഉണ്ടാവാന്‍ വഴിയില്ല.“
  പൊറ്റക്കാടിന് അതിരാണിപ്പാടവും താങ്കള്‍ക്കു മുളക്കുളവുമോ? സമ്പുഷ്ടമായ വരികള്‍! തികച്ചും സുന്ദരം... പാപ്പിറസ് ചുരുളുകളില്‍ നിറഞ്ഞ വര്‍ണ്ണചിത്രങ്ങളും തങ്കത്തേരേറിവരുന്ന ഫറോവയും ആകാശം മുട്ടിനില്‍‍ക്കുന്ന പിരമിഡും ഇനിയെന്റെ സ്വപ്നങ്ങളില്‍ നിറഞ്ഞേക്കാം നന്ദി..സജീ.. നന്ദി

  ReplyDelete
 16. ഇന്ത്യന്‍ ,മലയാള എഴുത്തുകാരുടെ പുസ്തകം ഏതെങ്കിലും കണ്ടോ?

  ReplyDelete
 17. സിജോ,
  എങ്ങിനെയാണ് കോപ്പിയെടുയ്ത്തിരുന്നത് എന്നൊരു പിടിയും ഇല്ല. ആ പുസ്ത ശേഖരം ഏതണ്ട് പൂര്‍ണ്ണമായും നശിച്ചു പോയി എന്നാണ് അറിയാന്‍ കഴിഞ്ഞത്.

  കേപ്ടണ്‍ജി,
  ഖേറ്റ് ബേ സുല്‍ത്താനെകണ്ടാല്‍ തിരിച്ചറിയില്ല അല്ലേ?

  എന്നാലും ബോധിച്ചു!)


  മനോരാജ്,
  ഒരു ദിവസത്തെ പിക്നിക്ക് ആണ് സ്ക്കൂള്‍ കുട്ടികള്‍ക്ക് ഈ പുസ്തക ശാല. ഒരു മണിക്കൂറുകൊണ്ട്എങ്ങും എത്തില്ല, എന്നു പറയാം.

  ഷിനു,
  ഹിമാലയവും ഈജിപ്റ്റും ഒരു പോലെയല്ലല്ലോ!
  നമ്മുടെ കാലും, പാന്റിന്റെ കാലും നമുക്ക് ഒരുപോലെ ആണോ? അതിരാണിപ്പാടവും, ഇലഞ്ഞിപ്പൊയിലും കുഞ്ഞിക്കേളുമേലാനും....ഓര്‍മ്മിക്കുന്നതിനും ഓര്‍മ്മിപ്പിക്കുന്നതിനും നന്ദി
  (എവിടെയാണ് ഒരനക്കവും ഇല്ലല്ലോ?)

  ജയലക്ഷ്മി,
  സത്യത്തില്‍ അതു നോക്കിയില്ല. അല്‍ഭുതപ്പെട്ടു തലകറങ്ങി നടക്കുകയായിരുന്നു.

  ReplyDelete
 18. ചിത്രങ്ങളും വിവരണങ്ങളും നന്നായിരിക്കുന്നു.

  ReplyDelete
 19. ജീവിതത്തിന്റെ ഡിസൈനില്‍ അടിസ്ഥാനപരമായ എന്തോ തകരാറുണ്ട്.

  >>: ഏതേലും മലയാളി എഞ്ചിനീയര്‍ ആരിക്കും സ്പെക് ഷീറ്റ് ഉണ്ടാക്കിയെ :)

  ഹൃദ്യമായ വിവരണം ട്ടോ

  ReplyDelete
 20. ലൈബ്രറിയുടെ വലിപ്പവും സജ്ജീകരണങ്ങളും കണ്ട് അതിശയപ്പെട്ടു.കോട്ട മനോഹരമായിരിക്കുന്നു-വിവരണവും.യാത്ര തുടരട്ടെ.

  ReplyDelete
 21. ഒരുപാടുണ്ട് പറയാന്‍ പക്ഷെ നാട്ടിലേക്ക് പോകാനുള്ള തിരക്കിലായതുകൊണ്ട് ചുരുക്കിപ്പറയാം.

  1. ജൂയിലസ് സീസര്‍ തന്നെയാണ് ഇതിന് തീയിട്ടതെങ്കില്‍ പരലോകത്ത് ചെല്ലുമ്പോഴാലും ശരി കുത്തിമലത്തും ഓനെ ഞമ്മള്.

  2. എറണാകുളം വഴി പോകുന്നവര്‍ എല്ലാവരും നിരക്ഷരന്‍ എന്ന ഒരാളുടെ കൈയ്യില്‍ അവരവരുടെ പുസ്തകങ്ങള്‍ ഏല്‍പ്പിച്ചിട്ട് പോകണമെന്ന് രാഷ്ട്രപതി ഭവനില്‍ നിന്നുള്ള പത്രക്കുറിപ്പില്‍ പറയുന്നു. രണ്ട് വോളിയം അച്ചടിച്ചിട്ടുള്ള കഥാസമാഹരം മാത്രം ഈ അറിയിപ്പില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

  അച്ചായോ അടുത്ത ഭാഗത്തിനായി കണ്ണില്‍ (ഞാന്‍ തന്നെ കുഴിച്ചെടുത്ത നല്ല പത്തരമാറ്റ്) എണ്ണയും ഒഴിച്ച് കാത്തിരിക്കുന്നു.

  ReplyDelete
 22. കൃഷ്ണകുമാര്‍,
  നന്ദി, വായനയ്ക്കും, അഭിപ്രായത്തിനും.

  കണ്ണനുണ്ണി.
  മലയാളിയോ? നോ വേ! എങ്കിലിതു എത്രയോപെട്ടെന്നു പിളര്‍ന്നു രണ്ടു ജീവന്‍ ആയേനെ! അന്ത്യമൊട്ടു ഉണ്ടാവുകയും ഇല്ല.

  ജ്യോ,
  താങ്ക്സ്!

  നീരുഭായി,
  ഒരു കഥാ സമഹാരം കയ്യിലുണ്ട് വേണോ? രണ്ടിലധികം കോപ്പിയുമുണ്ട്! (ഓര്‍മ്മയുണ്ടല്ലോ അല്ലേ? ഹി ഹി )

  ReplyDelete
 23. ജീവിതത്തിന്റെ ഡിസൈനില്‍ അടിസ്ഥാനപരമായ എന്തോ തകരാറുണ്ട്. ജീവിതവുമായി ഒരു തരത്തിലും പൊരുത്തപ്പെടാത്ത ഒരു അന്ത്യം! കൊള്ളാം .....അച്ചായാ ,ഇത് തന്നെ ഞാന്‍ പറഞ്ഞതും ,ആ മെഡിറ്ററേനിയന്‍ കടലില്‍ നിന്നും കാറ്റു ഒന്ന് പതുക്കെ അടുത്ത് കൂടി പോയതെ ഉള്ളു ..ചിന്തകള്‍ ഇതുപോലെ ആയല്ലോ ?ഇനി അടുത്ത ഭാഗം എന്താവുംമോ ?ഇതുപോലെ ചിന്തകള്‍ കൊണ്ട് എല്ലാരേയും ഒരു വഴി ആക്കും അല്ലേ ?എന്തായാലും .ബിബ്ലിയോത്തിക്ക അലക്സാണ്ഡ്രിയ ഇവിടെ കാര്യമായി തന്നെ കാണാന്‍ സാധിച്ചു .വളരെ നന്ദി .....

  ReplyDelete
 24. ഞങ്ങള്‍ അകത്തു പോയി തിരിച്ചു വരുന്നതു വരെ ഐറിനുമായി അയാള്‍ വെളിയില്‍ നില്‍ക്കാം.

  അത് ശരിക്കും ഒരു റിസ്ക് തന്നെയായിരുന്നു. അല്ലേ..

  വിവരണം, ആസ് യൂഷ്വൽ... മനോഹരം..

  ReplyDelete
 25. "ഈ പുസ്ത ശേഖരം നശിപ്പിക്കപ്പെട്ടതിനെപറ്റി പല അഭ്യൂങ്ങള്‍ നിന്‍ലക്കുന്നുണ്ടെങ്കിലും ബി.സി 48 ല്‍ ജൂലിയസ് സീസര്‍ തീവച്ചു നശിപ്പിച്ചതാണെന്നതാണ് പരക്കെ അംഗീകരിക്കപ്പെട്ട വാദം. പിന്നീട് പല കാലഘട്ടങ്ങളില്‍ ലൈബ്രറി പുനരിദ്ധരിക്കുവാന്‍ ശ്രമിച്ചുവങ്കിലും പഴയ പ്രതാപത്തിലേക്കു തിരിച്ചു കൊണ്ടുവരുവാന്‍ സാധിച്ചിരുന്നില്ല"

  This is wrong info. Most scholars agree on the fact that library fire during ceasar's siege was an accident rather than a deliberate action . But I wonder why you left out later destructions of the library, which happened clearly due to intolerant, bigoted ideologies.

  ReplyDelete
 26. സന്ദീപ്,
  സീസറിന്റെ കാലത്തു നശിപ്പിക്കപ്പെട്ടതാണ് എന്നാണ് ഞാന്‍ ഉദ്ദേശിച്ചത്. മനപ്പൂര്‍വമായാലും, അവിചാരിതമായാലും.

  എങ്കിലും, വേണ്ട തിരിത്തലുകള്‍ വരുത്താം.

  കൂടുതല്‍ ചരിത്രം ഉള്‍പ്പെട്ട കെറെ വിവരങ്ങള്‍ വായിക്കുന്നതില്‍ താല്പര്യമില്ലെന്നു പറഞ്ഞ കമെന്റുകള്‍ വന്നിരിന്നതു കണ്ടു കാണുകല്ലോ?. അതുകൊണ്ട്, വളരെ കുറച്ചു മാത്രം കാര്യങ്ങളേ എഴുതുന്നുള്ളൂ.

  ഗൌരവതരമായ വായനയ്ക്കും അഭിപ്രായത്തിനും നന്ദി സന്ദീപ്.
  സജി

  ReplyDelete
 27. സജിയേട്ടാ
  നല്ല വിവരണം , കോട്ടയുടെ ഫോട്ടോസ് ആണ് കൂടുതല്‍ ഇഷ്ടം ആയതു

  ReplyDelete

നമ്മുടെ ബൂലോകത്തില്‍ ലേഖനങ്ങള്‍ എഴുതുന്നവര്‍ വായനക്കാരുടെ അഭിപ്രായങ്ങള്‍ ആഗ്രഹിക്കുന്നു. നിങ്ങളുടെ അഭിപ്രായങ്ങള്‍ മടിക്കാതെ കമന്റ് ചെയ്യൂ.....

Popular Posts