നൈലിന്റെ തീരങ്ങളിലൂടെ - ഭാഗം 10

Part - 1, Part - 2, Part - 3, Part - 4, Part - 5, Part - 6, Part - 7, Part - 6, Part - 8, Part - 9


സജി മാര്‍ക്കോസ് ( ബഹറിന്‍ )

നൂബി ഗ്രാമത്തിലേയ്ക്ക്

ജിപ്റ്റിലെ അസ്വാന്‍ ഹൈ ഡാം സന്ദര്‍ശിച്ചു തിരിച്ചു പോകുമ്പോഴാണ് ഞങ്ങളുടെ ഡ്രൈവറിനെ ശ്രദ്ധിച്ചത്. അന്നാട്ടില്‍ വളരെ അപൂര്‍‌വ്വമായി കാണുന്ന കറുത്ത വര്‍ഗ്ഗക്കാരനായിരുന്നു അദ്ദേഹം. നൂബി എന്ന പുരാതന (ആദിവാസി) വംശത്തില്‍ പെട്ടവരാണ് ഈജിപ്റ്റിലെ കറുത്ത വര്‍ഗ്ഗക്കാരെന്നും ആധുനിക ലോകത്തെ പുരോഗമനം കാര്യമായി കടന്നു ചെല്ലാത്ത നുബിയാന്‍ ഗ്രാമങ്ങളിലാണ് അവരുടെ താമസം എന്നുമുള്ള വിവരങ്ങള്‍ കൗതുകം ജനിപ്പിച്ചു. വ്യത്യസ്തമായ ആചാരങ്ങളും സംസ്കാരവും കാത്തു സൂക്ഷിക്കുന്ന നൂബികളുടെ ഏറ്റവും വലിയ പ്രത്യേകത അവരുടെ ഭാഷയാണ്. ലിപിയില്ലാത്ത സങ്കീര്‍ണ്ണമായ നുബിയാന്‍ ഭാഷ സാധാരണ അവര്‍ മറ്റാരേയും പഠിപ്പിക്കാറില്ല. അതുകൊണ്ട് ഈജിപ്റ്റിലെ യുദ്ധകാലത്ത് രഹസ്യ സന്ദേശങ്ങള്‍ കൈമാറുന്നതിനും, വയര്‍ലെസ്സ് സന്ദേശങ്ങള്‍ അയക്കുന്നതിനും നുബിയാന്‍ ഭാഷ ഉപയോഗിച്ചിരുന്നുവത്രേ. നുബിയാന്‍ ഗ്രാമം സന്ദശിക്കണന്നു തോന്നാന്‍ ഈ കാരണങ്ങളൊക്കെതന്നെ ധാരാളമായിരുന്നു.

ഞങ്ങളുടെ ഈജിപ്റ്റ് സന്ദര്‍ശനത്തിലെ അടുത്ത പ്രോഗ്രാം ആയ അസ്വാനില്‍ നിന്നും ലുക്സറിലേക്കുള്ള നൈല്‍ ക്രൂസ് ഷിപ്പ് അടുത്ത ദിവസം ഉച്ച തിരിഞ്ഞ് ആണ് പുറപ്പെടുന്നത്. ആ സമയത്തിനുള്ളില്‍ ഡ്രൈവര്‍ അയ്മന്റെ ഗ്രാമവും വീടും സന്ദശിക്കുവാനുള്ള ഞങ്ങളുടെ ആഗ്രഹം അദ്ദേഹം സന്തോഷപൂര്‍‌വ്വം സ്വീകരിച്ചു. ഏതാണ്ട് ഒന്നരമണിക്കൂര്‍ നൈല്‍ നദിയിലൂടെ ബോട്ടില്‍ സഞ്ചരിച്ചാല്‍ നൂബി ഗ്രാമത്തില്‍ എത്താമെന്നും നാളത്തെ ഉച്ച ഭക്ഷണം നൂബി ശൈലിയില്‍ വീട്ടില്‍ നിന്നും ആകാം എന്നും അയ്മന്‍ പറഞ്ഞപ്പോള്‍‍ ഏറെ സന്തോഷമായി. എങ്കിലും ഈ ഇരുണ്ട ഭൂഘണ്ഡത്തില്‍, അറിയുന്ന ആരോരുമില്ലാത്ത നാട്ടില്‍, ഭാഷ അറിയാത്ത ഒരു കുഗ്രാമത്തില്‍ കുടുംബമായി ചെന്നുപ്പെടുന്നതില്‍ അല്പം പന്തികേട് ഉണ്ടെന്നു പിന്നീട് തോന്നാതിരുന്നില്ല. എങ്കിലും പാശ്ചാത്യര്‍ നൂബി സംസ്ക്കാരം പഠിക്കാന്‍ ഇത്തരം ഗ്രാമങ്ങളില്‍ പോകാറുണ്ടെന്നും പൊതുവേ സാധുക്കളും സത്യസന്ധരുമായ നൂബികളെ സംശയിക്കേണ്ടതില്ലെന്നും അന്വേഷിച്ചപ്പോള്‍ അറിയാന്‍ കഴിഞ്ഞു. എന്തായാലും പുറപ്പെടുക തന്നെ.

അതിരാവിലെ അയ്മന്‍ കൂട്ടുകാരന്റെ ചെറിയ ബോട്ടുമായി എത്തി. വിനോദ സഞ്ചാരികള്‍ക്കു വേണ്ടിയുള്ള ബോട്ട് ആയിരുന്നതുകൊണ്ട് പ്രകൃതി ഭംഗി ആസ്വദിക്കുവാന്‍ മുകള്‍ തട്ടില്‍ കസേരകള്‍ ക്രമീകരിച്ചിരുന്നു. ഞങ്ങള്‍ യാത്ര തിരിച്ചു.

പ്രഭാതത്തിലെ നൈല്‍ നദിയുടെ ദൃശ്യം അതിമനോഹരമായിരുന്നു. നിശ്ചലമായ ജലപ്പരപ്പില്‍ വിനോദ സഞ്ചാരികളുമായി പായ് വഞ്ചികള്‍ ഒഴുകി നടക്കുന്നു. മോട്ടോറിന്റെ ശബ്ദകോലാഹലമില്ലാതെ സ്വച്ഛമായ ജലപ്പരപ്പിലൂടെ ഒഴുകി നടക്കുന്ന ഫുലൂക്ക എന്ന പായ്‌വഞ്ചികളാണ് പൊതുവെ സഞ്ചാരികള്‍ ഉപയോഗിക്കുന്നത്. ഇരു കരകളിലും നദിയോട് ചേര്‍ന്നു മരങ്ങളും പച്ചപ്പും ഉണ്ടെങ്കിലും, പിന്നില്‍ കണ്ണെത്താത്ത ദൂരത്തില്‍ മണലാരുണ്യം. അതിന്റെ മദ്ധ്യത്തില്‍ മണല്‍ കൂനകള്‍ പോലെ ചെറിയ കുന്നുകള്‍. നടുവിലൂടെ ശാന്തമായി ഒഴുകുന്ന നൈല്‍.


അങ്ങു ദൂരെ ഒട്ടകങ്ങളുമായി ഒരു കൂട്ടം ഗ്രാമീണര്‍. എങ്ങോട്ടോ ഉള്ള യാത്രയില്‍ വഴിമധ്യേ വിശ്രമിക്കുവാനും ഒട്ടകത്തിനു വെള്ളം കൊടുക്കുവാനുമായി നദി കരയില്‍ തമ്പടിച്ചതായിരിക്കണം


അല്പം കൂടി യാത്ര ചെയ്തപ്പോള്‍ ഒരു ഗ്രാമത്തിന്റെ ലക്ഷണങ്ങള്‍ കണ്ടു തുടങ്ങി. നൂബിക്കുട്ടികള്‍ പ്രാകൃതമായ ചെറിയ കളിയോടത്തില്‍ നദിയിലൂടെ തുഴഞ്ഞു നടക്കുന്നു.


ഏതാണ്ട് ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ നൈലിന്റെ വീതി കുറഞ്ഞ ഒരു ചെറിയ കൈവഴിയിലേക്കു ഞങ്ങള്‍ കടന്നു. മുന്‍പോട്ടു പോകുന്തോറും നദിയിടെ വീതി കുറഞ്ഞു കഷ്ടിച്ച് ഒരു ചെറിയ ബോട്ടിനു മാത്രം പോകാവുന്ന വിധത്തില്‍ ഇടുങ്ങിയതായിരുന്നു.


ഭാഷ അറിയില്ലാത്ത ഒരു കുഗ്രാമത്തിലേക്കു അപരിചിതരുടെ കൂടെയുള്ള യാത്ര. അല്പാല്പമായി ഭയം തോന്നിത്തുടങ്ങി. എന്നാല്‍ തിരിച്ചു പോകാന്‍ മനസ് വരുന്നതും ഇല്ല.

ഏതാണ്ട് ഒന്നരമണിക്കൂര്‍ യാത്ര ചെയ്തപ്പോഴേയ്ക്കും ഞങ്ങള്‍ അയ്മന്റെ വീട് സ്ഥിതിചെയ്യുന്ന ഗ്രാമത്തില്‍ എത്തി. ബോട്ടില്‍ നിന്നും ഇറങ്ങി, ഒരു ചെറിയ കുന്ന് നടന്നുകയറി. ടാറിടാത്തെ റോഡിന് ഇരുവശവും ഒറ്റനില മണ്‍‌വീടുകള്‍. റോഡില്‍ മെലിഞ്ഞ വൃത്തിയില്ലാത്ത ഒട്ടകങ്ങള്‍ കിടക്കുന്നു. വൈദ്യുതി അല്ലാതെ മറ്റു സൌകര്യങ്ങള്‍ ഒന്നും സര്‍ക്കാര്‍ ചെയ്യുന്നില്ല എന്ന് ഒറ്റ നോട്ടത്തില്‍ വ്യക്തം. മറ്റ് ഗ്രാമങ്ങളുമായി കാര്യമായ വ്യാപാര ബന്ധങ്ങളില്ലാത്തതുകൊണ്ട് റോഡുകളുടെ ആവശ്യം ഇല്ല. ഉപജീവനത്തിനുള്ള വക നൈല്‍ നദിയില്‍ നിന്നു ലഭിക്കും. എന്നാല്‍ അടുത്ത കാലത്ത് പലരും ജോലി തേടി കെയിറോയിലും അലക്സാന്‍ഡ്രിയായിലും പോകാറുണ്ടത്രേ.


രണ്ടു ചെറിയ കെട്ടിടകളുടെ ഇടയിലൂടെ അയ്മന്‍ ഞങ്ങളെ വീട്ടിനകത്തേയ്ക്കു നയിച്ചു. കടും നിറത്തിലുള്ള ചായം തേച്ച ഭിത്തികള്‍.


ഞങ്ങള്‍ അകത്തു കയറി. ഇടതു വശത്ത് വലിയ ഹാള്‍. അറബികളുടെ വീടിനു സമാനമായി ചുമരിനോടു ചേര്‍ന്ന് ഹാളിനു ചുറ്റും ഇരിപ്പിടങ്ങള്‍ കൃമീകരിച്ചിരിക്കുന്നു. ചൂരല്‍ പോലെയുള്ള എന്തോ ചെടിയുടെ തണ്ടുകൊണ്ട് ഉണ്ടാക്കിയ കസേരകളും നടുക്ക് ഒരു ടീപ്പോയും.


ഹാളിന്റെ മേല്‍കൂരയില്‍ നൈല്‍ നദിയുടെ ചതുപ്പില്‍ വളരുന്ന ഒരു തരം ഞാങ്ങണയുടെ തണ്ട് നിരത്തിയിട്ടിരിക്കുന്നു. അതിനിടയിലൂടെ സൂര്യപ്രകാരം സ്വീകരണമുറിയിലെ ചരള്‍ വിരിച്ച തറയില്‍ വീഴുന്നു.

അയ്മന്റെ ഭാര്യ പെട്ടെന്നു അടുക്കളയില്‍ നിന്നും ഓടിവന്നു. ഒരു നല്ല കുടുംബിനിയേപോലെ ഹാളിന്റെ വശത്തെ ബഡ് റൂമില്‍ ചിതറിക്കിടന്ന തുണികള്‍ അടുക്കി വച്ചു. ഞങ്ങള്‍ പ്രതീക്ഷിച്ചതിലും നേരത്തെ ചെന്നതുപോലെ തോന്നുന്നു.


എല്ലാം കഴിഞ്ഞു വളരെ വൈമുഖ്യത്തോടെ സുനിയുടെ അടുക്കലേക്കു ചെന്നു. ഏതോ ഉപഗ്രഹ ജീവികളെയെന്നപോലെ ഐമന്റെ ഭാര്യ ഞങ്ങളെ നോക്കി. ഭാഷ പരസ്പരം മനസിലാകുന്നില്ല എങ്കിലും പകുതി ആംഗ്യമായി പറഞ്ഞു കൊണ്ട്, രണ്ടു പേരും അടുക്കളയിലേയ്ക്കു നടന്നു.

രണ്ടു കിടക്ക മുറികളാണ് ഉണ്ടായിരുന്നത്. അയ്മന്‍ ഞങ്ങളെ മുറിക്കുള്ളിലേക്കു ക്ഷണിച്ചു. ചുമര്‍ പണിതിരിക്കുന്ന ഇഷ്ടികകള്‍ ചരിച്ചു പണിത് കമാന ആകൃതിയില്‍ തമ്മില്‍ കൂട്ടി യോചിപ്പിച്ച മേല്‍ക്കൂരയായിരുന്നു മുറിയുടേത്. പകുതി മുറിച്ച കോഴിമുട്ടയുടെ ആകൃതിയായിരുന്നു മുറിയുടെ ഉള്‍വശത്തിന്. ചുവരില്‍ വളരെ ചെറിയ ജനാലകള്‍. ജനാല തുറന്നാല്‍, താഴെ നൈല്‍ നദി ഒഴുകുന്നതു കാണാം. രാത്രിയില്‍ നദിയില്‍ നിന്നെത്തുന്ന കുളിര്‍കാറ്റ് ഏതു ചൂടു കാലാവസ്ഥയിലും ലഭിക്കുമെന്നു അയ്മന്‍ പറഞ്ഞു.

ഈജിപ്റ്റിലെ വടക്കു ഭാഗത്തെ നൈല്‍ നദിയുടെ കരയിലും സുഡാന്റെ തെക്കു ഭാഗത്തും നൂബി ഗ്രാമങ്ങള്‍ ഉണ്ട്. നൂബികള്‍ ഭൂമുഖത്തെ ഏറ്റവും ആദ്യത്തെ മനുഷ്യവംശമായി കരുതപ്പെടുന്നു. ബൈബിളില്‍ കൂശ് (ഉല്‍പ്പത്തി പുസ്തകത്തില്‍ ഏദന്‍ തോട്ടത്തിലെ നദികളേപ്പറ്റി പരാമര്‍ശിക്കുമ്പോള്‍ എഴുതിയിരിക്കുന്ന കൂശ് അല്ല) എന്ന പേരില്‍ വിളിക്കുന്നത് നൂബി ഗ്രാമങ്ങളെയാണ്. പക്ഷേ, കൂശിന്റെ പേര് എത്യോപ്യ എന്നാണ് പല ബൈബിള്‍ വിവര്‍ത്തനങ്ങളിലും കാണുന്നത്.ഒന്നാം നൂടാണ്ടില്‍ ക്രിസ്തു ശിഷ്യനായിരുന്ന ഫീലിപ്പോസ് വഴി, കൂശ് രാജ്ഞിയുടെ ധനകാര്യ മന്ത്രി ക്രിസ്ത്യാനിത്വം സ്വീകരിച്ചതായി ബൈബിള്‍ പറയുന്നു. (പ്രവര്‍ത്തികള്‍ 8:27). ഇസ്ലാമിന്റെ വരവുവരെ നൂബികള്‍ ക്രൈസ്തവര്‍ ആയിരുന്നതായി ചരിത്രം പറയുന്നു.

സ്വര്‍ണ്ണ ഘനികള്‍ നിറഞ്ഞ നൂബി ഗ്രാമങ്ങള്‍ക്ക് അതി സമ്പന്നമായ ഒരു ഭൂതകാലം ഉണ്ടായിരുന്നുവെങ്കിലും ഒത്തിരി പീഡനങ്ങളും അവഗണനയും സഹിച്ച ആദി മനുഷ്യ വംശത്തില്‍‍പ്പെട്ടവരാണ് നൂബികള്‍. അസ്വാന്‍ ഹൈ ഡാമിന്റെ പണി പൂര്‍ത്തിയായപ്പോള്‍, ഈജിപ്റ്റിലെ നൂബി ഗ്രാമങ്ങള്‍ മിക്കതും വെള്ളത്തിനടിയില്‍ ആകുകയും, നിസ്സഹായരായ നൂബികള്‍ നൈലിന്റെ മറ്റു കരകളിലേയ്ക്ക് പറിച്ചു നടപ്പെടുകയും ചെയ്തു. അത്തരം ഒരു ഗ്രാമത്തിലാണ് ഞങ്ങള്‍ ചെന്നിരിക്കുന്നത്.

അയ്മന്റെ ഭാര്യ ഞങ്ങള്‍ക്കുള്ള ഉച്ച ഭക്ഷണം തയ്യാറാക്കുന്ന തിരക്കില്‍ ആയിരുന്നു. സ്വീകരണമുറിയുടെ പുറത്തെ ചുവരിനോട് ചേര്‍ന്ന് മുകളിലേയ്ക്കു കയറിപ്പോകുവാന്‍ നടകള്‍ കെട്ടിയിരുന്നു.


ഞങ്ങള്‍ മുകളില്‍ കയറിയപ്പോള്‍ അവിടെ പഴയ രണ്ടു കസേരകള്‍ ഇട്ടിരിക്കുന്നു. രാത്രിയില്‍ കുളില്‍ കാറ്റും കൊണ്ട് ഇരിക്കുവാന്‍ ഇതു നല്ല സ്ഥലമാണെന്ന് ഐമന്‍ പറഞ്ഞു. നിലാവുള്ള ദിവസമാണെങ്കില്‍ നൈലില്‍ പ്രതി ബിംബിക്കുന്ന ചന്ദ്രനേയും കാണാം. മാത്രമല്ല ഗ്രാമത്തെ മുഴുവനും അവിടെ നിന്നാല്‍ കാണാം. അടുപ്പിച്ച് പണിതിരിക്കുന്ന കൊച്ചു വീടുകള്‍.

ഞങ്ങള്‍ താഴെ ഇറങ്ങി. എഡ്വിന്‍ ചുവരിലെ ചിത്രങ്ങള്‍ കണ്ടു നടക്കുക്കയായിരുന്നു, പെട്ടെന്ന്,

“ദേ പപ്പ ക്രോക്കോഡൈല്‍”- എഡ്വിന്‍ വിളിച്ചു പറഞ്ഞു.

സ്വീകരണ മുറിയുടെ മദ്ധ്യത്തില്‍ ചുവരിനോടു ചേര്‍ന്നു ഇഷ്ടികകൊണ്ട് അരയ്ക്കൊപ്പം ഉയരത്തില്‍ ഒരു കൂടു പോലെ എന്തോ പണിത് വച്ചിരിക്കുന്നു. അത് ഇതുവരേയും ശ്രദ്ധയില്‍പ്പെട്ടിരുന്നില്ല.


അല്പം ഭയത്തോടെ ഓടിച്ചെന്നപ്പോള്‍, രണ്ടു മുതലകള്‍! കൂടിന്റെ മുകളില്‍ ‍ഞാങ്ങണ കമ്പുകള്‍ ഒരു വല പോലെ കെട്ടിവച്ചിരിക്കുന്നു. തൊട്ടാല്‍ ഒടിഞ്ഞുപോകുന്ന ആ ഗ്രില്ലിന്റെ മൂടിയുള്ള കൂട്ടില്‍ കിടക്കുന്ന മുതലകള്‍ ഞങ്ങളെകണ്ട് മുകളിലേയ്ക്കു നോക്കി അനങ്ങാതെയിരിക്കുന്നു. ഒരു വശത്ത് ഒരു പഴയ പാത്രത്തില്‍ കുറ വെള്ളം, കൊത്തിനുറുക്കിയ പച്ച മീന്‍ കഷണങ്ങല്‍ തറയില്‍ കിടക്കുന്നു. ആകെ വൃത്തിഹീനമായ ചുറ്റുപാടുകള്‍!


ഐമന്‍ ചിരിച്ചുകൊണ്ട് കൂടിനടുത്തേയ്ക്കു വന്നു.

"ലേശ് ഹോഫ്" എന്തിന് ഭയക്കുന്നു?.

നൂബികള്‍ മറ്റുള്ളവരുമായി സംസാരിക്കുന്നത് അറബിയില്‍ ആയിരുന്നുവെങ്കിലും മദ്ധ്യ-പൂര്‍വ്വ ദേശങ്ങളിലെ ഭാഷയുമായി വളരെയേറെ വ്യത്യാസം ഉണ്ടായിരുന്നു. എഡ്വിന്റെ ഭയം മാറിയിരുന്നില്ല.

നമ്മള്‍ നായെ വളര്‍ത്തുന്നതുപോലെ എല്ലാ നൂബി വീടുകളിലും മുതലയെ വളര്‍ത്താറുണ്ടത്രെ! വളരെ ചെറിയ കുഞ്ഞുങ്ങളെ നൈലില്‍ നിന്നും പിടിച്ച് കൂടുകളില്‍ വളര്‍ത്തുന്നു. സന്ദര്‍ശനമുറി രൂപകല്പന ചെയ്യുമ്പോള്‍ തന്നെ ഒരു മുതലകൂടും അതില്‍ ഉള്‍പ്പെടുത്താറുണ്ട് എന്ന് ഐമന്‍ പറഞ്ഞത് കൌതുകമുണര്‍ത്തി.

ഏഷ്യയിലെ ഏറ്റവും വലിയ മുതല വളര്‍ത്തല്‍ കേന്ദ്രം അമരാവതിയില്‍ ആണ് സ്ഥിതി ചെയ്യുന്നത്.മൂന്നാറില്‍ നിന്നും മറയൂര്‍ വഴി ഉദുമല്‍പ്പേട്ടിനു പോകുന്ന വഴി, തമിഴ്നാട് അതിര്‍ത്തി കടന്നാല്‍ ആദ്യത്തെ കൊച്ചു പട്ടണമാണ് അമരാവതി. ഒരു വലിയ ഡാമും അതിന്റെ ജലാശയവും ഉള്ളതുകൊണ്ടാവും അവിടം മുതല വളര്‍ത്തല്‍ കേന്ദ്രമായി തിരഞ്ഞെടുത്തത്. കെട്ടുപിണഞ്ഞ് കിടക്കുന്ന അനവധി കൂറ്റന്‍ മുതലകളെ കണ്ടാല്‍ ആരും ഭയപ്പെട്ടു പോകും. ഉണ്ടകണ്ണുകള്‍ മാത്രം വെള്ളത്തിനു മുകളില്‍ വച്ച് പാത്തു പതുങ്ങുക്കിടക്കുന്ന മുതലകള്‍ ഭീകര ജീവികള്‍ തന്നെ. എങ്കിലും കരയില്‍ അവയെ ഭയപ്പെടെണ്ടതില്ല എന്ന് അവരാവതിയിലെ ജീവനക്കാര്‍ പറഞ്ഞത് ഒരു പുതിയ അറിവായിരുന്നു. വെള്ളത്തില്‍ വച്ച് മുതലയില്‍ നിന്നു നീന്തി രക്ഷപ്പെടാന്‍ കഴിയില്ലെങ്കിലും കരയില്‍ കയറിയാല്‍ മനുഷ്യന്‍ നടക്കുന്ന വേഗതയില്‍പ്പോലും അതിനു സഞ്ചരിക്കാന്‍ കഴിയില്ലത്രേ!

എങ്കിലും കുഞ്ഞുകുട്ടികളും മറ്റും ഉള്ള വീട്ടില്‍ അപകടകാരികളായ മുതലയെ വളര്‍ത്തുന്നതിന്റെ സാംഗത്യം ഞങ്ങള്‍ക്കു മനസിലായില്ല.

ഭക്ഷണം തയാറായിരിക്കുന്നു എന്ന് ഐമന്റെ ഭാര്യ അറിയിച്ചു. നൂബി ഭാഷ അല്ലാതെ അവര്‍ക്ക് അറബി അറിയില്ല.
വലിയ ഒരു പാത്രത്തില്‍ കുറെ ആഹാര പദാര്‍ത്ഥങ്ങള്‍ എത്തി. ഞങ്ങള്‍ എല്ലാവരും അതിന്റെ ചുറ്റും ഇരുന്നു. ഗള്‍ഫില്‍ വന്ന കാലം മുതലേ എന്റെ ഇഷ്ട ഭക്ഷണമായ താമിയ (ഫലാഫില്‍) പാത്രത്തില്‍ വച്ചിരിക്കുന്നു. അറബികള്‍ സസ്യാഹാരികളല്ലെങ്കിലും താമിയ എല്ലാവര്‍ക്കും ഇഷ്ടമാണ്. അത് ഒരു യഥാര്‍ത്ഥ നൂബി ഭക്ഷണമാണ് എന്ന് പറഞ്ഞത് അല്‍ഭുതമുണര്‍ത്തി. താമിയ ഉണ്ടാക്കുന്ന ഏതോ ഒരു ധാന്യത്തിന്റെ പേര്‍ അവര്‍ പറഞ്ഞെങ്കിലും, പക്ഷേ അതു മനസിലായില്ല.


സൂപ്പ് പോലെ എന്തോ കുടിക്കാന്‍ തന്നു. വൃത്തിയുള്ള ആഹാരമായിരുന്നെങ്കിലും മുതല കിടക്കുന്ന അതേ മുറിയില്‍ തന്നെയിരിക്കുന്നതുകൊണ്ടാവാം, കുടിക്കുവാനും കഴിക്കുവാനും തോന്നിയില്ല. കനലില്‍ ചുട്ടെടുത്ത റൊട്ടിയും എന്തോ പയര്‍ കൊണ്ട് ഉണ്ടാക്കിയ കറിയും അല്പം കഴിച്ചു ഞങ്ങള്‍ മതിയാക്കി.


ആഹാരത്തിന് ശേഷം അറിയാവുന്ന ഭാഷയില്‍ അല്പനേരം കൂടി കുശലം പറഞ്ഞ് അവിടെയിരുന്നു. യാത്ര തിരിക്കുന്നതിനു മുന്‍പു നാന ഇലയിട്ടു തിളപ്പിച്ച് സുലൈമാനി തന്നു സത്ക്കരിക്കുവാന്‍ അവര്‍ മറന്നില്ല. ഏറ്റവും പുരാതന മനുഷ്യ വംശമെന്നു ചരിത്രകാരന്മാര്‍ കരുതുന്ന നുബിയാന്‍ ഇന്നു വികസനത്തിന്റെ ഇരകളാണ്. തമുറകളായി പാര്‍ത്തിരുന്ന ഗ്രാമവും സംസ്കാരവും കൈവിട്ടു പോകുന്നുവെങ്കിലും രണ്ടു കാര്യങ്ങളാണ് നൂബികള്‍ക്ക് ഇന്നും സ്വന്തമായി അവശേഷിക്കുന്നത്. മറ്റാര്‍ക്കും അധിനിവേശം നടത്താന്‍ അനുവദിക്കാത്ത അത്യന്തം ദുര്‍ഗ്രഹമായ നുബിയാന്‍ ഭാഷയും, ഏതു വറുതിയിലും അന്നം തരുന്ന നൈലിന്റെ സംരക്ഷണവും.

തിരിച്ചു പോകേണ്ടസമയം ആയി. ഇനിയും താമസിച്ചാല്‍ ഞങ്ങളെ കൂടാതെ നൈല്‍ ക്രൂസ് അസ്വാനില്‍ നിന്നും ലുക്സറിലേയ്ക്കു യാത്ര തിരിക്കും. വീട്ടില്‍ നിന്നും ഇറങ്ങുമ്പോള്‍ ഐമന്റെ ഭാര്യ അറിയാത്ത നാട്ടില്‍ നിന്നും വന്ന വിരുന്നുകാരെ യാത്രയാക്കാന്‍ വഴിയില്‍ വരെ ഞങ്ങളൊടൊപ്പം വന്നു.


തിരികെ യാത്ര ചെയ്യുമ്പോഴാണ് എത്ര ഇടുങ്ങിയ പുഴയിലൂടെയാണ് ഞങ്ങള്‍ അവിടെ വരെ എത്തിയത് എന്നു ശ്രദ്ധിച്ചത്. മടക്ക യാത്രയില്‍ എല്ലാവരും മൌനമായിരുന്നു. പരിഷ്കാരികളല്ലെങ്കിലും അവരുടെ ആതിഥ്യ മര്യാദ ഞങ്ങളുടെ മനസില്‍ നല്ല ഒരോര്‍മ്മയായി അവശേഷിച്ചു.

51 Responses to "നൈലിന്റെ തീരങ്ങളിലൂടെ - ഭാഗം 10"

 1. നുബിയാന്‍ എന്ന നൈല്‍ നദീതീരത്തെ ഗ്രാമത്തിലേയ്ക്കു നടത്തിയ യത്ര

  ReplyDelete
 2. സജീ,ഈ യാത്രാവിവരണത്തില്‍ ഇതുവരെ വന്ന
  കുറിപ്പുകളിലെനിക്കേറെ ഹൃദ്യമായി ത്തോന്നിയത്
  നിങ്ങളുടെ “നൂബീ ഗ്രാമ”സന്ദര്‍ശനമത്രെ!
  അവര്‍ ശീലിച്ച ഭാഷയ്ക്ക് ലിപിയില്ലെങ്കിലും നല്ല
  രസമാണത് കേട്ടിരിക്കാന്‍..ജീവിതത്തില്‍ ഏറെ
  പാവങ്ങളെങ്കിലും ,സത്യസന്ധരാണവര്‍.രസകരം
  എന്നത് അവരുടെ ഭാഷമാത്രമല്ല കറുപ്പ്നിറം
  കൂടിയാണ്‍!ഏറെ വെളുപ്പന്മാരുടെയിടയില്‍
  ഇത്തിരി കറുപ്പന്മാര്‍!
  അസ്വാന്‍ അണക്കെട്ടിനപ്പുറത്ത് കണ്ടുവരുന്ന
  പൊതുവെ കറുത്തവരായ സുഡാനികളില്‍ നിന്ന്
  വ്യത്യസ്ഥമായി കുറേ പേര്‍ വെളുത്തനിറക്കാരും
  അണക്കെട്ടിനിപ്പുറത്തെ സ്വതേ വെളുപ്പന്മാരായ
  മിസ്രികളില്‍ ഒത്തിരിപേര്‍ക്ക് നിറം കറുപ്പും..!
  കുറെ പ്രകൃതിയും,ചിലപ്പോള്‍ സങ്കരവുമായിരിക്കാം
  അതിന്‍റെ കാരണങ്ങള്‍.നിറം ഇരുണ്ടതെങ്കിലും
  ഐശ്വര്യമുള്ള മുഖവും,വെളുത്ത മനസ്സുമാണവര്‍ക്ക്
  എന്നത് “ഐമനെ”കണ്ടാലറിയാം.

  അവരുടെ ഭാഷകൂടി റെക്കോഡ് ചെയ്യായിരുന്നില്ലേ
  “ശക്കബീക്ക,ബത്തരബത്തൂത്ത്..ഷാംബവറമ്പ
  എന്നിങ്ങനെയുള്ള ചിലവാക്കുകള്‍ ഞാന്‍ ഒരു
  കറുത്ത മിസ്രീന്ന് കേട്ടതായോര്‍ക്കുന്നു ,
  പക്ഷെ അയാള്‍ പറഞ്ഞത് അസ്വാനടുത്ത
  പ്രദേശക്കാരനാണെന്നായിരുന്നു.
  “ഫലാഫില്‍“അവരുടെ ഇഷ്ടവിഭവം തന്നെ!
  നമുക്കുമതേ ! ഇതുണ്ടാക്കുന്നത് “മെദമ്മിസ്”
  എന്ന ഒരു തരം വലിയ പരിപ്പുകള്‍ അരച്ചെടുത്താണെന്നറിയാം.
  ഇവരും വികസനത്തിന്‍റെ ഇരകളാണെന്ന് നാം
  അറിയുമ്പോള്‍ വിഷമം തോന്നീട്ട് കാര്യമില്ല!
  വിവരണം തുടരുക,ആശംസകള്‍ !

  ReplyDelete
 3. വളരെ മനോഹരമായിരിക്കുന്നു.......എഴുത്തും അനുഭവങ്ങളും... :)

  ReplyDelete
 4. അദ്ഭുതപ്പെടുത്തുന്ന അനുഭവങ്ങള്‍.. ശരിക്കും അഡ്വെഞ്ചറസ്...

  ReplyDelete
 5. വളരെ മനോഹരമായിരിക്കുന്നു ഈ വിവരണം
  നൈല്‍ നദിയിലുടെ ഉള്ള യാത്രയും , നൂബി കുറിച്ചുള്ള വിവരണവും ആകര്‍ഷകമായി തോന്നി

  അടുത്ത ഭാഗം ഉടനെ പ്രതീക്ഷിച്ചുകൊണ്ട്

  ReplyDelete
 6. സജിച്ചായാ വളരെ മനോഹരമായിരിക്കുന്നു ഒന്നു നൈലിലൂടെ സഞ്ചരിച്ച ഫീലിങ്ങ്സ് ...നൂബി കൾ അവരുടെ ആദിത്യ മര്യാദ അതിശയിപ്പിക്കുന്നതു തന്നെ

  ReplyDelete
 7. saji, sammathichirikkunnu tankale, arorumariyatha nattil poyulla noobi sandarshanam. really great saji

  ReplyDelete
 8. ഹാരൂണ്‍ ഭൈയ്യാ(ഒരു നുറുങ്ങ്),
  യാത്രയിലെ ഏറ്റവും നല്ല ദിവസവും അതായിരുന്നു.
  പിന്നെ ഇപ്പറഞ്ഞ വാക്കുകള്‍ ആദ്യം കേള്‍ക്കുന്നു. ഫലാഫില്‍ ഇഷ്ടമാണല്ലേ!
  സംമൃദ്ധിയില്ലെങ്കിലും, അവരുടെ ചെറിയ ലോകവും, കുഞ്ഞു സ്വപ്നങ്ങളും, ഒരു നിമിഷം നമ്മെ ചിന്തിപ്പിക്കാതിരിക്കില്ല.
  വിശദമായ അഭിപ്രായത്തിനു നന്ദി!!

  വിനീത് , പൊറാടത്ത്, അഭി,
  നന്ദീസ്..

  നാടകക്കാരന്‍,
  നഗര ജീവികളേക്കാള്‍ ഭേദം തന്നെ നാടകക്കാരാ!!

  പ്രമോദ്,
  ശുക്രിയാ.

  ReplyDelete
 9. പതിവ് പോലെ,
  വളരെ നന്നായിരിക്കുന്നു....
  പുതിയ കാഴ്ച്ചകള്‍, അറിവുകള്‍.
  മനുഷ്യര്‍, ജീവിതങ്ങള്‍......
  തുടരുക ; ആശംസകള്‍......

  ReplyDelete
 10. ഇതാണ് ഈ യാത്രയിലെ മാസ്റ്റര്‍ പീസ്‌. സംശയമില്ല.

  ReplyDelete
 11. നല്ല കാഴ്ചകള്‍..,നല്ല അറിവുകള്‍...,
  തുടരുക ...ഭാവുകങ്ങള്‍..

  ReplyDelete
 12. യാത്രയില്‍ കൊതുകുവല കൂടി കരുതി യാത്ര ചെയ്യുന്ന മാഷേ...........ഭാര്യയും കുട്ടികളും കൂടി ആ ബോട്ടിന്റെ മുകളില്‍ ലൈഫ് ജാക്കറ്റ് ഇടാതെ ഇരിക്കുന്നത് അപകടമായിരുന്നില്ലേ......... (ആഹ് നമ്മുടെ കെ.റ്റി.ഡി.സി അല്ലല്ലോ ബോട്ട് സര്‍വീസ് നടത്തുന്നത്...........). നൈലില്‍ അപകടകാരികളായ മറ്റു ജീവികള്‍ ഇല്ലേ....എന്റെ സുഡാനി കൂട്ടുകാരന്‍ പറഞ്ഞിരുന്നു പല ജീവികളും ഉണ്ടെന്നു.

  യാ....സദീക്ക്.......ആദ കുല്ലും അന്ത ഇക്തൂബ് മറ ഹല്‍വാഹ്ഹാആആആആആ ........

  ReplyDelete
 13. ആത്മാര്‍ത്ഥമായി പറഞ്ഞാല്‍ ഈ പത്തിന്‍റെ നിറവിനാണ് കൂടുതല്‍ ആകര്‍ശണിയത .മറ്റു ലക്കങ്ങളില്‍ നിന്നും കുറെ കൂടി മനോഹരമായിട്ടുണ്ട് ഈ ഭാഗം ..എപ്പോഴും ഒരു സംസ്കാരത്തെ ,ഒരു ആചാരത്തെ പരിചയ പെടുത്തുമ്പോള്‍ കുറെ കൂടി ചിത്രങ്ങള്‍ ഉള്‍പെടുത്തണം അവിടെത്തെ മനുഷ്യര്‍ ,അവരുടെ വസ്ത്രധാരണം,അതൊക്കെ വേണമായിരുന്നു .അവിടെത്തെ ആരാധന രീതികള്‍, കാലാവസ്ഥ ,മണ്ണിന്റെ നിറം അങ്ങനെ ഒക്കെ ...ആ ഗ്രാമ തെരുവിന്‍റെ ഒരു ചിത്രം മാത്രം, വളരെപ്രതീക്ഷയോടാണ് മുന്നോട്ടു വായിച്ചു പോയത് ചിത്രങ്ങളുടെ പോരായിമ ഒഴിച്ചാല്‍ വളരെ നിലവാരമുള്ള ഒരു യാത്ര വിവരണമാണ് ഇത് .ആശംസകള്‍

  ReplyDelete
 14. വെളുപ്പന്മാരുടെയത്ര മൻസ്സു കറുക്കാത്ത വിഭാഗമാണ് മസറിലെ ആദിവാസിവിഭാഗങ്ങൾ.
  ഈ സ്പെഷ്യെൽ എഡിഷൻ ഇഷ്ടപ്പെട്ടു.

  ReplyDelete
 15. പൊറ്റെക്കാടിന്റെ സഞ്ചാര സാഹിത്യത്തിലൂദെ കടന്നു പോയ പ്രതീതി...വളരെ നന്നായിരിക്കുന്നു...

  ReplyDelete
 16. ഹാവൂ, വായനയുടെയിടയില്‍ ശ്വാസം വിടാന്‍പോലും മറന്നു. അന്ന് ആ റിസ്ക് എടുത്തതുകൊണ്ട് ഞങ്ങള്‍ക്കിതൊക്കെ അറിയാന്‍ പറ്റി. നുറുങ്ങ് പറഞ്ഞതുപോലെ ഏറ്റവു ഹൃദ്യമായ വായനാനുഭവം തന്നത് ഈ നൂ‍ബികള്‍ തന്നെ.

  ReplyDelete
 17. സജി ചേട്ടാ, ഞാന്‍ താങ്കളുടെ ബ്ലോഗ്‌ സ്ഥിരമായി വായിക്കാറുണ്ടായിരുന്നു. എന്നാലും ഈ പോസ്റ്റ്‌ ശരിക്കും വേറിട്ട്‌ നില്‍ക്കുന്നു. പ്രത്യേക്കിച്ചും ആ നുബിയന്‍ ഗ്രാമത്തെ പ്പറ്റിയുള്ള വിവരണം. ഏറ്റവും രസകരമായി തോന്നിയത് നുബികള്‍ മറ്റാരെയും അവരുടെ ഭാഷ പഠിപ്പിക്കില്ലഎന്നതാണ്. ഈജിപ്തിനെ പ്പറ്റിയുള്ള അടുത്ത പോസ്റ്റുകള്‍ക്കായി കാത്തിരിക്കുന്നു.

  ReplyDelete
 18. മത്താപ്,
  താങ്ക്സ്.


  അപ്പൂസ്,
  വരാനുള്ളതിനെ അണ്ടര്‍-എസ്റ്റിമേറ്റു ചെയ്തു കളഞ്ഞല്ലോ. പ്രതിഷേധിക്കുന്നു.

  ഷാന്‍,
  പതിവുപോലെ,റൊമ്പ താങ്ക്സ്

  നട്സ്,
  അവിടെയും ഒരു ഇന്‍ഡ്യന്‍ ടൈപ്പ് ടൂറിസം ആണ് നട്സ്. സേഫ്റ്റി & സെക്യൂരിറ്റി കമ്മി.


  പാവപ്പെട്ടവന്‍,
  പലപ്പോഴും കൂടുതല്‍ എഴുതാന്‍ മടിക്കുന്നത്, വായിക്കുന്നവര്‍ക്കു ഇഷ്ടപ്പെടുമോ എന്നു വിചാരിച്ചിട്ടു തന്നെയാണ്. പലര്‍ക്കും ഒത്തിരി വിവരങ്ങള്‍ ഇഷ്ടമില്ല എന്നാണ് തോന്നിയിട്ടുള്ളത്.


  അലി, പപ്പാത്തി,
  നന്ദി, വായനയ്ക്കും അഭിപ്രായത്തിനും

  നിലീനം.
  തിരിച്ചു എത്തുന്നതുവരെ അല്പം ഭയം എനിക്കും ഇല്ലാതിരുന്നില്ല


  അരുണ്‍,
  വളരെ നന്ദി.വീണ്ടും വരുമല്ലോ!

  ReplyDelete
 19. interesting-ഒരു പക്ഷെ മുതല ഇറച്ചി അവരുടെ പ്രിയപ്പെട്ട ആഹാരമാവാം[ഇവിടെ carnivore എന്ന ഹോട്ടലില്‍ ഇത് കിട്ടും]എന്തായാലും ആഫ്രിക്കയില്‍ നിന്ന് പോകുന്നതിനു മുന്നെ ആ വഴിയൊക്കെ ഒന്നു പോകണമെന്നുണ്ട്.

  ReplyDelete
 20. അങ്ങനെ ആ പാവം ഡ്രൈവറെ വശീകരിച്ച് ഒരു ദിവസത്തെ ചിലവ് ലാഭിച്ചു അല്ലേ?

  ഈ പോക്കൊക്കെ അല്പം അതിരുകടന്ന സാഹസം തന്നെയാണ്. "Not to be imitated" എന്ന് അടിയില്‍ എഴുതണം:)

  ReplyDelete
 21. ഈ പേജ് ഞാന്‍ കീറിയെടുക്കുന്നു... സൂക്ഷിച്ചു വെക്കാന്‍

  ReplyDelete
 22. നൂബി എന്ന പുരാതന വംശത്തെകുറിച്ചും , മുതലയെ വീട്ടിൽ വളർത്തുന്നു എന്ന കവ്തുകവും, സമ്മാനിച്ച സജി മാർക്കോസിനു നന്ദി…….. ഞാനും യാത്രകൽ ഏറെ ഇഷ്ട്ടപ്പെടുന്നു; പക്ഷെ……….. നൈൽ നദിയിൽ ഞാനും.

  ReplyDelete
 23. നൈലിന്റെ തീരങ്ങളിലൂടെ എന്ന ഈ സീരീസില്‍ ഞാന്‍ ആദ്യമായി വായിക്കുന്നത് ഈ പത്താം ഖണ്ഡമാണ്. വളരെ നന്നായി അവതരിപ്പിച്ചിരിക്കുന്നു. ആശംസകള്‍.

  ReplyDelete
 24. ജ്യോ,
  മുതലയിറച്ചിയോ ന്റമ്മോ!
  എന്തായാലും ഈജിപ്റ്റ് യാത്ര ഒരു കാരണവശാലും ഒഴിവാക്കരുത്.

  നാട്ടുകാരോ,
  ഇതൊക്കെ വായിച്ചിട്ടു ആരെങ്കിലും കാലാപ്പാനി സിനിമയിലെപോലത്തെ കാട്ടു ജാതിക്കാരുടെ അടുത്തെങ്ങാനും ചെന്നു പെട്ടാല്‍!!!

  ഷാ,
  ഒകെ, എടുത്തുകൊള്ളൂ, പെര്‍മിഷന്‍ ഗ്രാന്റെഡ്

  സാദിക്ക്,
  നന്ദി.
  മണികണ്ഠാ,
  ബാക്കി കൂടി വായിച്ചില്ലെങ്കില്‍ എമ്പോശിഷന്‍ ഇടും!...പറഞ്ഞേക്കാം

  ReplyDelete
 25. നൈലിന്റെ തീരങ്ങളിലൂടെ - ഭാഗം 10
  പിന്നിടുമ്പോള്‍ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍ ..
  വളരെ അടുക്കിലും ചിട്ടയിലും എഴുതിയിട്ടുണ്ട് നേരില്‍ കണ്ടത് പോലെ അനുഭവപ്പെടുന്നു..
  ഈ 10 പോസ്റ്റുകളും നന്നായി, ഒന്ന് ഒന്നിനേക്കാള്‍ മെച്ചം എങ്കിലും ഈ അദ്ധ്യായം ഏറെ മനസ്സില്‍ തൊട്ടു ... വേറിട്ട യാത്രാവിവരണം..
  സാധാരണ നമ്മള്‍ എവിടെ എങ്കിലും പോയാല്‍ അവിടത്തെ ഏറ്റവും മുന്തിയ റിസോര്‍ട്ട് ഹോട്ടല്‍ ആഷ് പോഷ് കാഴ്ചകള്‍
  ഇവയെ പറ്റി ലേശം മസലയും ഇട്ട് പോങ്ങച്ചം മേമ്പടിയാക്കി വിവരിക്കും ..
  സജി അതില്‍ നിന്ന് വിത്യസ്തനായി നില്‍ക്കുന്നു ..
  സാധാരണക്കാരനായ ഒരുവന്റെ ഗ്രാമം സന്ദര്‍‌ശിക്കുക! അവരുടെ ആദിത്യം സ്വീകരിക്കുക.
  ആഡഭരമില്ലാതെ തികച്ചും ഗ്രാമത്തിന്റെ നൈര്‍മല്യവും നൈലിന്റെ വിശുദ്ധിയും നിറഞ്ഞ ഈ അദ്ധ്യായം മനോഹരമായി,
  സജിയുടെ മനസ്സിന്റെ നന്മയും കൂടി ഇതില്‍ വെളിവാകുന്നു ..
  സജിയെന്ന മനുഷ്യസ്നേഹിയെ നല്ല മനുഷ്യനെ ഏറെ ബഹുമാനത്തോടെ ഓര്‍മ്മിക്കാന്‍ ഈ നുബിയാന്‍ പോസ്റ്റ് ധാരാളം
  സജിയെ നേരില്‍ കാണാന്‍ കഴിഞ്ഞത് ഒരു ഭാഗ്യമായി ഞാനും കരുതുന്നു .. ദൈവം എല്ലായാത്രയിലും കൂട്ടുണ്ടാവട്ടെ എന്നെന്നും കാത്തു രക്ഷിക്കട്ടെ.

  ReplyDelete
 26. അച്ചായന്‍ ടെ മനസ്സില്‍ നിന്നും വരുന്ന വാക്കുകള്‍ക്കും ശക്തി കൂടുകാ തന്നെ ആണ് ..ഈ പോസ്റ്റ്‌ വായിക്കുമ്പോള്‍ തോന്നിയതും അത് തന്നെ .യാത്ര സന്തോഷായി തുടരട്ടെ ............എല്ലാവരും കൂടെ ഉണ്ട് .

  ReplyDelete
 27. സജി....കൊടുകൈ.....യാത്രകളില്‍ ഇങ്ങനെ ഒട്ടും കലര്‍പ്പില്ലാത്ത ജീവിതങ്ങളെ ജീവിത രീതികളെ അടുത്തറിയുവാന്‍ കഴിയുക എന്നത് മഹാഭാഗ്യമാണ്. എനിക്ക് പലപ്പോഴും ഭാഗ്യം കിട്ടാത്തതും അതിനാണ്......ഇത് വളരെ ഹൃദ്യമായി......സസ്നേഹം

  ReplyDelete
 28. “ യാത്രയിലെ ഏറ്റവും നല്ല ദിവസവും അതായിരുന്നു. “

  ഈ പരമ്പരയിലെ ഏറ്റവും ഹൃദ്യമായ എപിസോഡ് ഇതായിരുന്നു.അല്ലേ?

  ReplyDelete
 29. അവിടെ എല്ലാരും ജയന് പഠിക്കാല്ലേ..??
  “ഒരു മുതലയെ കിട്ടിയിരുന്നെങ്കില്‍....”

  ReplyDelete
 30. അച്ചായാ,
  ഈജിപ്ത് യാത്രാവിവരണം ഒന്നു പോലും വായിക്കാൻ കഴിഞ്ഞിരുന്നില്ല. ഇന്നാണ് എല്ലാം കൂടി വായിച്ചത്. ഒരുമിച്ച് വായിച്ചതുകൊണ്ട് വല്ലാത്തൊരു ഹാങ്ങ് ഓവർ! ഇന്നത്തെ ഉറക്കത്തിലെ സ്വപ്നങ്ങളിൽ മുഴുവൻ ഈജിപ്തായിരിക്കും...

  ഇതിൽ ഞാൻ ഏറ്റവുംസമയം കൊടുത്ത് വായിച്ചത് പിരമിഡുകളെപറ്റിയുള്ള ഭാഗമാണ്. കാരണം, പിരമിഡുകൾ കാണുക എന്നത് എന്റെ ജീവിതാഭിലാഷങ്ങളിൽ ഒന്നാണ്. ഞങ്ങളുടെ വലിയൊരു സ്വപ്നമായ ഈജിപ്ത് യാത്ര പല പ്രാവശ്യം പ്ലാൻ ചെയ്തിട്ടും അവിചാരിതമായ കാരണങ്ങൾ കൊണ്ട് നടക്കാതെ പോയതിന്റെ നിരാശ കുറേയൊക്കെ ഇപ്പോൾ മാറിക്കിട്ടി. :)

  ഒന്നുകൂടി: നൂബി ഗ്രാമത്തിനേക്കുറിച്ചുള്ള ഈ പോസ്റ്റ് ഏറെ വ്യത്യസ്തവും കൗതുകമുണർത്തുന്നതുമായി.

  ReplyDelete
 31. മാണിക്യാമ്മേ,
  മറുപടിക്കു വാക്കുകള്‍ നഹി.

  സിയ,
  വേണ്ട, കൂടെ വരേണ്ട.ഈജിപ്റ്റിനു വന്നാല്‍ പിന്നെ സ്കോറ്റ്ലാന്റിനു ആരു കൊണ്ടു പോകും?

  യാത്രികന്‍,
  ഇതല്ലേ യാത്രയ്ക്കുള്ളില്‍ യാത്രകള്‍!

  കൃഷ്ണകുമാര്‍,
  യേസ്. എന്നു പറയാം.

  ഹാഷിം,
  നേരില്‍ കണ്ടാല്‍ ജയന്‍ പോലും ഓടും ഹാഷിം

  ബി.കെ.പി.
  ടിക്കറ്റിന്റെ പകുതി കാശ് തരണം. ഞാന്‍ ഇന്‍‌വൊയിസ് അയക്കും.

  ReplyDelete
 32. ഗംഭീരം...
  ആദ്യ ഭാഗങ്ങളിൽ പലതും വായിക്കാനുണ്ട്‌.

  ReplyDelete
 33. അച്ചായാ, അല്പം വൈകി പോയി. മനോഹരം എന്ന ഒറ്റ വാക്കിൽ ഒതുക്കാമോ എന്ന് അറിയില്ല. വൈദ്യുതി പോസ്റ്റുകൾ നമ്മുടെ നാട്ടിലെ ഇരുമ്പ് പോസ്റ്റുകൾ പോലെ തന്നെയല്ലേ. അല്പം കൂടി പൊക്കം തോന്നിയെന്നേയുള്ളു.

  ReplyDelete
 34. ഈ ‘നൂബി ഗ്രാമവും, നൂബി മനുഷ്യരും’ഈജിപ്തിൽ തന്നെയല്ലെ അച്ചായാ...?
  അതായത്’മിസ്രികൾ’...!!?
  എന്നാലും വിശ്വസിക്കാൻ പ്രയാസം...!!!

  ചെല‌പ്പൊ... അവർ കറുത്തവർ ആയതു കൊണ്ടാകും നല്ലവരായത്....!!

  ഇടക്ക് വായിക്കാൻ കുറച്ചു വിട്ടു പോയി. പിന്നെ വായിച്ചോളാം.

  ആശംസകൾ....

  ReplyDelete
 35. ഒരു പാടപുസ്തകത്തിന്റെ ഗുണം ചെയ്യുന്നുണ്ട് ...ഈ വിവരണം...
  പൊറ്റക്കാടിന്റെ നൈല്‍ ഡയറി ഓര്‍മ്മ വരുന്നു ആറില്‍ പഠിച്ചേ .

  ReplyDelete
 36. അച്ചായ......നമിച്ചു. വളരെ നല്ല ഒരു അനുഭവം. അവിടേം വരെ പോയത് വളരെ നന്നായി. അത് എവിടെ പറഞ്ഞുതന്നത് അതിലും നന്നായി. താങ്ക്സ് !!!

  ഓഫ്‌ :
  "നാന ഇലയിട്ടു തിളപ്പിച്ച് സുലൈമാനി " - ഒരു രണ്ടു കിലോ മീറ്റര്‍ കൂടെ പോയാല്‍, ചിത്ര ഭൂമി ഇട്ടു തിളപിച്ച സുലൈമാനി കിട്ടുമായിരുന്നു.

  ReplyDelete
 37. നയിലിന്റെ നാട്ടിലേക്ക് കൂട്ടി കൊണ്ടു പോയതിന്‍ നന്ദി....

  ReplyDelete
 38. പണിക്കര്‍ജി,
  നന്ദി.
  വികെ,
  യേസ്, മസറികള്‍ തന്നെ! സുഡാനിലും ഉണ്ട് അവര്‍.

  കണ്ണനുണ്ണി,
  പണ്ട് വായിച്ച ഓര്‍മ്മയുണ്ട് പൊറ്റക്കാടിനെ. ഇനി എന്തായാലും ഒന്നു കൂടി പൊടി തട്ടി എടുക്കണം‍.

  കേപ്ടണ്‍ജി,
  ഹ ഹ ..
  നാന ഒരു പച്ചിലയാണ്. നമ്മുടെ നാട്ടില്‍ പൊതിന എന്നോ മറ്റോ പറയുമെന്നു തോന്നുന്നു. എന്തായാലും തിട്ടു തിളപ്പിച്ച ചായ ബഹു കേമം!

  പാവം -ഞാന്‍,

  എന്തായാലും വണ്ടിയേല്‍ തന്നെ ഇരുന്നോളൂ..
  അടുത്ത ആഴ്ച വീണ്ടും ഡ്രൈവര്‍ വരും.

  ReplyDelete
 39. നല്ല അവതരണം ,ആത്മാർഥമായ ആശംസകൾ .

  ReplyDelete
 40. ആ നട്ടപ്പിരാന്തൻ മൊട്ടേടെ പോസ്റ്റ് വായിച്ചാ ഇവിടെത്തിയത്!
  ഇതു തക തകർപ്പൻ!

  ReplyDelete
 41. നൂബി ഗ്രാമം കണ്ടു.സല്‍ക്കാരമുണ്ടു.തൃപ്തിയായി.

  ReplyDelete
 42. sajichaaya, no words to say. hats off to you achayaa. this is a great informative blog. god bless you

  ReplyDelete
 43. നാടിനേയും നാട്ടാരെയും അറിയണമെങ്കിൽ ഗ്രാമങ്ങളിലേക്ക് ഇറങ്ങി ചെല്ലണം.

  നല്ല ചിത്രങ്ങളോടു കൂടിയ വിവരണം.

  ReplyDelete
 44. ചുമ്മാ വായിച്ചു തുടങ്ങി..കുടുങ്ങി..പത്ത് പോസ്റ്റും ഒറ്റയിരിപ്പിനു വായിച്ച് ഈ കമന്റുമിട്ടു..നല്ല വിവരണം..സ്ഥലങ്ങള്‍ക്കും വ്യക്തികള്‍ക്കും ഒരേ പോലെ കൊടുക്കുന്ന പ്രാധാന്യം ശ്രദ്ധേയമായിത്തോന്നി.കഴിയുമെങ്കില്‍ ഇതൊരു പുസ്തകമാക്കണം.

  ReplyDelete
 45. വൈകിയണെത്തിയതു വായിക്കാനെങ്കിലും ഏറെ ആസ്വദിച്ചു വായിച്ചു.........മാത്രുഭൂമിയിലും പേരു കണ്ടു ......തിരുവനന്തപുരത്തു പോയിരുന്നുവോ?

  ReplyDelete
 46. നൈലിന്റെ തീരങ്ങള്‍ മിക്കതും ഞാന്‍ വായിച്ചിട്ടുണ്ട്. എനിക്ക് ഈ ഭാഗം കൂടുതല്‍ ഹൃദ്യമായി തോന്നി. ഇതൊരു പ്രത്യേക അനുഭവം തന്നെ. മുതല വളര്‍ത്തല്‍ കുറച്ചു കടന്ന കൈ ആയിപ്പോയി. വേറെ എന്തെല്ലാം ജീവികളുണ്ട് വളര്‍ത്താന്‍ ..എന്താണിതിന്റെ ഗുട്ടന്‍സ് ?

  ReplyDelete
 47. സജി സ്പയിന്‍ (അതാ നല്ല പേര്‍)
  വളരെ നന്ദി.

  ജയന്‍ ഡോക്ടര്‍
  താങ്ക്സ്

  ശാന്ത ടീച്ചര്‍,
  യാത്ര തുടര്‍ന്നു... ഇനിയും വരണം
  ഷിബു..
  ശുക്രിയാ ജി.

  ReplyDelete
 48. കലാവല്ലഭന്‍,
  അതേ നേരു തന്നെ!! പിക്ക്നിക് സ്പോട്ടില്‍ പോയാന്‍ പ്രകൃതി സുന്ദര്യം ആസ്വദിക്കാം, പക്ഷേ, അവിടുത്തെ ജനങ്ങളേയും അവരുടെ രീതികളും അറിയാന്‍ കഴിയില്ല.

  പട്ടേട്ട്..
  വല്ലപ്പോഴും മറക്കാതെ ഈ വഴി വരണം..
  പുസ്തകമാക്കിയേക്കാം ...ല്ലേ?
  ജയലക്ഷ്മി,
  യേസ് തിരുവനതപുരത്തു പോയിരുന്നു.സര്‍ പോങ്ങന്റെ ഓരോ തമാശകള്‍!

  ഹേമാംബിക.
  മുതലയാണ് അവരുടെ വളര്‍ത്തുമൃഗം.അവര്‍ക്കു ഏറ്റവും പരിചയമുള്ളതും എളുപ്പം ലഭ്യമായതും ആയ മൃഗമായതു കൊണ്ട് തന്നെ.
  മുതല ദേവനായ സോബെക്കിന്റെ ക്ഷേത്രത്തില്‍ പോയ വിശേഷങ്ങള്‍ വരുന്നുണ്ട്..

  ReplyDelete
 49. നല്ല വിവരണം. മുതലകളെ ഇങ്ങനെയും വീടുകളില്‍ വളര്‍ത്തുമെന്നുള്ളത് ഒരു പുതിയ അറിവാണ്. ഫോട്ടോ യില്‍ ക്ലിക്കിയാല്‍ വലുതായി കാണുന്ന സംവിധാനം ഉണ്ടെങ്കില്‍ നന്നായിരുന്നു.

  ReplyDelete
 50. ഇവിടെ വരെ എത്താന്‍ വളരെ വൈകി...

  ReplyDelete

നമ്മുടെ ബൂലോകത്തില്‍ ലേഖനങ്ങള്‍ എഴുതുന്നവര്‍ വായനക്കാരുടെ അഭിപ്രായങ്ങള്‍ ആഗ്രഹിക്കുന്നു. നിങ്ങളുടെ അഭിപ്രായങ്ങള്‍ മടിക്കാതെ കമന്റ് ചെയ്യൂ.....

Popular Posts